Contents

Displaying 5981-5990 of 25119 results.
Content: 6285
Category: 1
Sub Category:
Heading: കന്ധമാൽ ദുരന്തത്തിനിരയായ ക്രൈസ്തവര്‍ നീതിയ്ക്കായി അലയുന്നു
Content: ന്യൂഡൽഹി: കന്ധമാൽ ദുരന്തത്തിനിരയായ തങ്ങള്‍ക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ട്ടപരിഹാര തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ വിശ്വാസികള്‍ വീണ്ടും അധികാരികളെ സമീപിക്കുന്നു. വിവിധ ക്രൈസ്തവ നേതാക്കന്മാരുടെ പിന്തുണയോടെ കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോൺ ബർവയുടെ നേതൃത്വത്തിലാണ് ഇരകള്‍ക്ക് നഷ്ട്ടപരിഹാര തുക എത്രയും പെട്ടെന്ന് നല്‍കണമെന്നു ആവശ്യപ്പെട്ട് കന്ധമാൽ കലക്ടര്‍ക്ക് നിവേദനം നൽകിയത്. 2016 ആഗസ്റ്റില്‍- കന്ധമാലില്‍ നടന്ന ആക്രമണത്തിനിരയായവർക്ക് നഷ്ട്ടപരിഹാരതുക അനുവദിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരിന്നു. ഗവൺമെന്റ് തുക ജില്ലയിൽ എത്തിച്ചുവെങ്കിലും ഇതുവരെയും വിതരണം ആരംഭിച്ചിട്ടില്ലായെന്നു ആര്‍ച്ച് ബിഷപ്പ് ജോൺ ബർവ വെളിപ്പെടുത്തി. കന്ധമാൽ ജില്ലാ കളക്റ്റർ ഡ്രുൺഡ ഡിയ്ക്കാണ് നിവേദനം നൽകിയത്. സുപ്രീം കോടതി വിധി പ്രകാരം മരണമടഞ്ഞവർക്ക് മൂന്ന് ലക്ഷവും ഗുരുതര പരിക്കേറ്റവർക്ക് മുപ്പതിനായിരവും സാരമായി പരിക്കേറ്റവർക്ക് പതിനായിരവും ഭവനരഹിതർക്ക് എഴുപതിനായിരവുമാണ് തുക അനുവദിച്ചിരിക്കുന്നത്. അതേസമയം കന്ധമാൽ ആക്രമണത്തെ തുടർന്ന് റജിസ്റ്റർ ചെയ്ത 362 കേസ്സുകളിൽ 78 എണ്ണം മാത്രമാണ് വാദം പൂർത്തിയായിട്ടുള്ളത്. സമാധാനം പുന:സ്ഥാപിക്കുക എന്നതാണ് ഒഡിഷ ഗവൺമെന്റിനോട് ക്രൈസ്തവരുടെ പ്രഥമ ആവശ്യമെന്ന്‍ ബിഷപ്പ് ബർവ പറഞ്ഞു. 2008 ലെ കലാപത്തിന് കാരണമായ സ്വാമി ലക്ഷ്മാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് അന്യായമായി തടവിലാക്കിയ ഏഴു ക്രൈസ്തവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം കേസുകൾ ഒത്തു തീർപ്പാക്കി കുടുംബത്തോടൊപ്പം ചേരാൻ അവർക്ക് സാധിക്കട്ടെയെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. 2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ ആര്‍‌എസ്‌എസ് -വി‌എച്ച്‌പി സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്.
Image: /content_image/News/News-2017-10-26-07:32:58.jpg
Keywords: കന്ധമാൽ
Content: 6286
Category: 1
Sub Category:
Heading: മതപീഡനത്തിനിരയായ ക്രിസ്ത്യാനികളെ സഹായിക്കണം: ട്രംപ് ഭരണകൂടത്തോട് പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ
Content: ബുഡാപെസ്റ്റ്: ഇറാഖ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയാവുന്ന ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ അമേരിക്കന്‍ ഭരണകൂടം സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവ. ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ സമീപനമായിരിക്കണം പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതപീഡനങ്ങള്‍ക്കിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഒക്ടോബര്‍ 11-13 വരെ ബുഡാപെസ്റ്റില്‍ നടന്ന കോണ്‍ഫറന്‍സിന് ശേഷം എന്‍‌സി‌ആര്‍ എന്ന കത്തോലിക്ക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവര്‍ക്ക് നല്‍കേണ്ട സഹായം വെറും വാക്കുകളല്ല, പ്രവര്‍ത്തിയാണാവശ്യമെന്ന് അദ്ദേഹം ട്രംപ് ഭരണകൂടത്തെ ഓര്‍മ്മിപ്പിച്ചു. സ്വന്തം രാജ്യങ്ങളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം പൗരന്‍മാര്‍ക്കിടയില്‍ വളര്‍ത്തുവാന്‍ ഇത്തരം സമീപനം സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ ഇറക്കുമതി ചെയ്യപ്പെട്ടവരല്ല, മറിച്ച് ആയിരത്തില്‍പരം വര്‍ഷങ്ങളായി അവിടെ താമസിച്ചു വരുന്ന സ്വദേശീയര്‍ തന്നെയാണ്. ഇസ്ലാമിക ഭീഷണിയുണ്ടെങ്കില്‍ മാത്രം ഇടപെടുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് പശ്ചിമേഷ്യയില്‍ മതസ്വാതന്ത്ര്യം കൊണ്ടുവരുന്നതിനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും സിറിയന്‍ സഭാ തലവന്‍ മറന്നില്ല. സര്‍ക്കാര്‍ സഹായത്തോടെ ഇതാദ്യമായാണ് പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി കോണ്‍ഫറന്‍സ് നടക്കുന്നത്. ആഗോളതലത്തില്‍ നിന്നും 300-ലേറെ ക്രിസ്ത്യന്‍ പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Image: /content_image/News/News-2017-10-26-08:54:04.jpg
Keywords: യൂസഫ്, അന്ത്യോ
Content: 6287
Category: 1
Sub Category:
Heading: ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ദിനത്തില്‍ നൈജീരിയായില്‍ അത്ഭുത പ്രതിഭാസം
Content: അബൂജ: ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ദിനമായ ഒക്ടോബര്‍ 13-ന് നൈജീരിയായില്‍ അരലക്ഷത്തോളം വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് സൂര്യനില്‍ അത്ഭുതകരമായ ചലനം മാറ്റം നടന്നതായി റിപ്പോര്‍ട്ട്. പരിശുദ്ധ മറിയത്തിന്റെ തൃപ്പാദങ്ങളില്‍ പുനര്‍സമര്‍പ്പണം നടത്തുന്ന വേളയിലാണ് ആയിരങ്ങളെ സാക്ഷിയാക്കി അത്ഭുതം നടന്നത്. നൈജീരിയായിലെ ബെനിന്‍ സിറ്റിയില്‍ നടന്ന സമര്‍പ്പണ ചടങ്ങിനു ശേഷം ഉച്ചകഴിഞ്ഞ് ശക്തമായ മഴയുണ്ടായി. അതേതുടര്‍ന്ന്‍ സൂര്യന്റെ നിറം മാറുകയും സൂര്യന്‍ ആകാശത്ത് നൃത്തം ചെയ്യുന്ന രീതിയില്‍ കാണപ്പെട്ടുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പുരോഹിതരും മെത്രാന്‍മാരും ഉള്‍പ്പെടുന്ന 55,000-ത്തിലധികം ആളുകളാണ് അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. സമര്‍പ്പണത്തിന്റെ സ്ഥിരീകരണമായാണ് ഈ പ്രതിഭാസത്തെ വിശ്വാസികള്‍ വിലയിരുത്തുന്നത്. കൃത്യം നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1917 ഒക്ടോബര്‍ 13-ന് ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ അത്ഭുതം നടന്നിരുന്നു. #{red->none->b->Must Read: ‍}# {{ "സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ" ദൈവമാതാവായ കന്യകാമറിയം 1917-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സൂര്യന്‍ പോലും നൃത്തം ചെയ്തു -> http://www.pravachakasabdam.com/index.php/site/news/4449 }} എഴുപതിനായിരത്തോളം ആളുകളാണ് അതിനു സാക്ഷ്യം വഹിച്ചത്. നിരവധി നിരീശ്വരവാദികളും അന്ന് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം നൈജീരിയായില്‍ നടന്ന അത്ഭുതത്തെക്കുറിച്ച് സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ട ദൃക്സാക്ഷി വിവരണവും വീഡിയോയും അത്ഭുതത്തിന്റെ സാധുതയേയും, അംഗീകാരത്തേയുമാണ്‌ സൂചിപ്പിക്കുന്നതെന്ന്‍ വിലയിരുത്തപ്പെടുന്നു. അസാധാരണമായ ഈ പ്രതിഭാസം ആയിരങ്ങളുടെ മനംകുളിര്‍പ്പിച്ചുവെന്നും, ഫാത്തിമയില്‍ സംഭവിച്ച അത്ഭുതത്തേയാണ് ഇതോര്‍മ്മപ്പെടുത്തുന്നതെന്നും സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എപ്പിസ്കോപ്പേറ്റിന്റെ ഡയറക്ടറായ ഫാദര്‍ ക്രിസ് എന്‍. അന്യാന്വു പറഞ്ഞു. ഇനിമുതല്‍ നൈജീരിയ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയായിലെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലാണ് രാജ്യത്തെ വീണ്ടും മാതാവിന് സമര്‍പ്പിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചത്. നൈജീരിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ ജോസ് ഇഗ്നേഷ്യസ് അയാവു കൈഗാമ മെത്രാപ്പോലീത്തയാണ് സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. 53 മെത്രാന്‍മാരും, ആയിരത്തിലധികം പുരോഹിതരും, രണ്ടായിരത്തിലധികം സന്യാസി-സന്യാസിനിമാരും, 55,000-ത്തോളം വിശ്വാസികളും സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2017-10-26-10:52:51.jpg
Keywords: ഫാത്തിമാ
Content: 6288
Category: 7
Sub Category:
Heading: തന്റെ വത്തിക്കാന്‍ സന്ദര്‍ശനം എന്തിനായിരിന്നു?: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സംസാരിക്കുന്നു
Content: സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒക്ടോബര്‍ 8 മുതല്‍ 18 വരെ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയിരിന്നു. തന്റെ സന്ദര്‍ശനം എന്തിനുവേണ്ടിയായിരിന്നു എന്നു വിവരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സംസാരിക്കുന്നു.
Image:
Keywords: വീഡിയോ
Content: 6289
Category: 18
Sub Category:
Heading: സാമൂഹികവും സാങ്കേതികവുമായ വെല്ലുവിളികള്‍ നേരിടാന്‍ യുവതലമുറയെ പ്രാപ്തരാക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: സാമൂഹികവും സാങ്കേതികവുമായ വെല്ലുവിളികള്‍ നേരിടാന്‍ യുവതലമുറയെ പ്രാപ്തരാക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ കത്തോലിക്കാ വിദ്യാര്‍ഥി സംഘടനകളുടെ ഡയറക്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ നന്മകള്‍ കലാലയ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലഘട്ടത്തിന്റെ സ്വഭാവവിശേഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടേക്കാവുന്ന അപകടങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനും സുരക്ഷിതത്വം നല്‍കാനും ആത്മീയപാഠങ്ങള്‍ അവരെ സഹായിക്കും. സ്‌നേഹവും സൗഹാര്‍ദവും പരസ്പര സഹകരണവും കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. കോളജുകളിലെ കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍, ഡോ. തോമസ് പനക്കളം, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ.ജ്യോതിസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-10-27-04:22:54.jpg
Keywords: ആലഞ്ചേരി
Content: 6290
Category: 18
Sub Category:
Heading: തിന്മയുടെ ശക്തിയെ അതിജീവിക്കാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി സാധിക്കും: ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: ആളൂര്‍: തിന്മയുടെ ശക്തിയെ അതിജീവിക്കാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി സാധിക്കുമെന്നും ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ മാനസാന്തരത്തിലൂടെ പുതുജീവന്‍ പ്രാപിക്കാന്‍ സാധിക്കുമെന്നും കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ ഷേണ്‍സ്റ്റാട്ട് വൈദീക പ്രസ്ഥാനത്തിന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനത്തിന്റെ ഭാഗമായ ജപമാല യഞ്ജത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതലക്ഷ്യത്തിലെത്താന്‍ പണമോ സുഖസൗകര്യങ്ങളോ ബുദ്ധിശക്തിയോ മാത്രം ഉണ്ടായാല്‍ സാധിക്കില്ലെന്നും ദൈവത്തോടുചേര്‍ന്നു ജീവിച്ചാല്‍ മാത്രമേ ശരിയായ ലക്ഷ്യബോധവും സംരക്ഷണവും ജീവിതത്തില്‍ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ കന്യാമറിയം ഈശോയെ ദൈവത്തോടുചേര്‍ത്തു നിര്‍ത്തിയതുപോലെ മാതാപിതാക്കള്‍ക്ക് മക്കളെ ഈശ്വര വിശ്വാസത്തില്‍ വളര്‍ത്താന്‍ സാധിച്ചാല്‍ മറ്റൊരു തിരുകുടുംബം രൂപീകൃതമാകുമെന്നും അതുവഴി ഈശോയോടൊപ്പം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു. പ്രസാദവരനാഥ പള്ളി വികാരി ഫാ. ജോഷി കല്ലേലി, ഫാ. ജോയ് മടത്തുംപിടി, ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളി, ഫാ. ജോബി പോത്തന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം വൈദീകര്‍ സമൂഹബലിയില്‍ കാര്‍മികരായിരുന്നു. തുടര്‍ന്നുനടന്ന ജപമാല റാലിക്ക് ഫാ. ജെസ്റ്റിന്‍ വടക്കെയില്‍, ഫാ. ബിജോയ് കൊട്ടക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. ബിഎല്‍എം കപ്പേളയില്‍നടന്ന സമാപന തിരുക്കര്‍മങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് അതിയുന്തന്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് എത്തിയ ആയിരത്തോളം ഭക്തജനങ്ങള്‍ തിരുനാളാഘോഷത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-10-27-05:13:30.jpg
Keywords: മഠത്തി
Content: 6291
Category: 18
Sub Category:
Heading: 'എന്റെ രക്ഷകന്‍' പ്രദര്‍ശനം കോഴിക്കോടും
Content: കോഴിക്കോട്: യേശുവിന്റെ ജനനം മുതല്‍ കുരിശുയാത്രയും ഉയര്‍ത്തെഴുന്നേല്‍പ്പും വരെയുള്ള ജീവിതകഥ ദൃശ്യവിസ്മയത്തോടെ വേദിയില്‍ എത്തിക്കുന്ന മെഗാ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ 'എന്റെ രക്ഷകന്‍' കോഴിക്കോട്ട് നവംബര്‍ ഒന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന പ്രത്യേകതയും ഇതിനുണ്ട്. നൂറ്റമ്പതോളം നടീനടന്മാരും അന്പതോളം പക്ഷിമൃഗാദികളും അരങ്ങിലെത്തും. വെളിച്ചത്തിനും ശബ്ദത്തിനുമായി അത്യാധുനിക സങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. സൂര്യ ഫെസ്റ്റിവല്‍ സ്ഥാപക ഡയറക്ടര്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തിലാണ് ദൃശ്യവിസ്മയം അരങ്ങിലെത്തുക. 1650 സീറ്റുളള വലിയ ഓഡിറ്റോറിയമാണ് ഒരുങ്ങുന്നത്. കലാകാരന്‍മാര്‍ 31ന് സ്‌റ്റേജില്‍ റിഹേഴ്‌സല്‍ നടത്തും. വി.മധുസൂദനന്‍ നായര്‍ രചിച്ച വരികള്‍ക്ക് പണ്ഡിറ്റ് രമേഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പ്രദര്‍ശനം. പ്രാര്‍ത്ഥിച്ചും ഉപവാസം അനുഷ്ഠിച്ചും മൂന്നുമാസത്തിലേറെ നീണ്ട പരിശീലനത്തിനുശേഷമാണ് 150 കലാകാരന്‍മാരുടെ സംഘം ഈ സംഗീതനാടകം വേദിയില്‍ അവതരിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലും 6.30 നാണ് പ്രദര്‍ശനം. ആവശ്യമെങ്കില്‍ സെക്കന്‍ഡ്‌ഷോ നടത്തും. 250 രൂപയുടെ സില്‍വര്‍വിഭാഗവും 500 രൂപയുടെ ഗോള്‍ഡ് വിഭാഗവും, 1000 രൂപയുടെ ഡയമണ്ട് വിഭാഗവും, 2500 രൂപയുടെ പ്ലാറ്റിനം വിഭാഗവുമാണ് പാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാസുകള്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍, സ്‌റ്റേഡിയത്തിനു സമീപത്തെ മാതൃഭൂമി ബുക് സ്റ്റാള്‍, എരഞ്ഞിപ്പാലം ദീപിക ഓഫീസ്, മാനാഞ്ചിറ സിഎസ്‌ഐ സ്റ്റാള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. www.eticketcounter.com എന്ന വെബ്‌സൈറ്റിലും പാസുകള്‍ ലഭ്യമാണ്.
Image: /content_image/India/India-2017-10-27-06:01:43.jpg
Keywords: എന്റെ രക്ഷകന്‍
Content: 6292
Category: 1
Sub Category:
Heading: ഭൂതോച്ചാടനത്തിന് വേണ്ടിയുള്ള ഔദ്യോഗിക ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി
Content: വാഷിംഗ്ടണ്‍: ഭൂതോച്ചാടനത്തിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും അടങ്ങിയ ഔദ്യോഗിക ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. അമേരിക്കന്‍ മെത്രാന്‍ സമിതിയാണ് ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഭൂതോച്ചാടനത്തിനും ക്രിയകള്‍ക്കും വേണ്ടിയുള്ള ഗ്രന്ഥം പുറത്തിറക്കിയത്. 1999-ല്‍ പുറത്തിറക്കിയ 'ഡി എക്സോര്‍സിസ്മിസ് എറ്റ് സപ്ലിക്കേഷനിബസ് ക്യൂബസ്ഡം' എന്ന ലാറ്റിന്‍ ഭാഷയിലുള്ള കൃതിയാണ് ഭൂതോച്ചാടനത്തിന് വേണ്ടി ഉപയോഗിച്ചുവന്നിരുന്നത്. 2014-ല്‍ ഗ്രന്ഥം ഇംഗ്ലീഷ് പരിഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം അമേരിക്കന്‍ മെത്രാന്‍ സമിതി ആരംഭിക്കുകയായിരിന്നു. തുടര്‍ന്നു മൂന്നു വര്‍ഷമായി നടത്തിയ അക്ഷീണപ്രയത്നത്തിന് വത്തിക്കാന്‍ ഈ വര്‍ഷം അംഗീകാരം നല്‍കുകയായിരിന്നു. അതേസമയം പുറത്തിറക്കിയ ഗ്രന്ഥം എല്ലാവര്‍ക്കും ലഭ്യമാകില്ല. അമേരിക്കയിലെ മെത്രാന്മാര്‍ വഴി ഭൂതോച്ചാടകരായ വൈദികര്‍ക്കും പണ്ഡിതര്‍ക്കും പ്രഫസര്‍മാര്‍ക്കും മാത്രമേ കോപ്പികള്‍ ലഭിക്കൂ. ബിഷപ്പിന്റെ അനുവാദം കൂടാതെ ഗ്രന്ഥം സ്വന്തമാക്കുവാന്‍ സാധിക്കില്ലായെന്നതും ശ്രദ്ധേയമാണ്. ഭൂതോച്ചാടനത്തെ പറ്റി ഇംഗ്ലീഷ് ഭാഷയില്‍ ഗ്രന്ഥം പുറത്തിറക്കിയത് ശുശ്രൂഷയെ കൂടുതല്‍ ലഘൂകരിക്കുമെന്നും ക്ഷുദ്രോച്ചാടനത്തിന് കടന്നുവരുന്ന അനേകം വൈദികര്‍ക്ക് ഇത് സഹായകരമാകുമെന്നും യു‌എസ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് സെക്രട്ടറിയേറ്റ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂ മെന്‍കെ പറഞ്ഞു. അന്ധകാരശക്തികള്‍ക്ക് നേരെയുള്ള പ്രാര്‍ത്ഥനകളുടെ പരിഭാഷയുള്‍പ്പെടുന്ന അനുബന്ധ പുസ്തകവും മെത്രാന്‍ സമിതി പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും ഫാ. ആന്‍ഡ്രൂ പറഞ്ഞു.
Image: /content_image/News/News-2017-10-27-07:00:37.jpg
Keywords: ഭൂതോ
Content: 6293
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്ക
Content: ന്യൂയോര്‍ക്ക്: മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. മതപീഡനത്തിനിരയായ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും വേണ്ട സഹായങ്ങള്‍ മതസംഘടനകളുമായി സഹകരിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകിട്ട് മാരിയട്ട് ഹോട്ടലില്‍ വെച്ച് നടന്ന വാര്‍ഷിക 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'കളിയുടെ ഗതിമാറ്റുന്ന' പ്രഖ്യാപനമെന്നാണ് ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വൈസ് പ്രസിഡന്റും മുതിര്‍ന്ന നയതന്ത്ര ഉപദേശകനുമായ ആന്‍ഡ്ര്യൂ ഡോരാന്‍ വിലയിരുത്തിയത്. ഐക്യരാഷ്ട്ര സഭയുടെ ഒട്ടും ഫലപ്രദമല്ലാത്ത ദുരിതാശ്വാസ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായംനിര്‍ത്തലാക്കുവാന്‍ പ്രസിഡന്റ് യുഎസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിനു പകരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ക്കിരയായ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) സഹായിക്കുമെന്നും മൈക്ക് പെന്‍സ് അറിയിച്ചു. അമേരിക്ക നേരിട്ട് സഹായിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇനിമുതല്‍ വിവിധ രാഷ്ട്രങ്ങളിലെ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചു മാത്രം ജീവിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ ആയിരകണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിന് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. ക്രൈസ്തവരെ ക്കൂടാതെ വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന യസീദികള്‍ക്കും ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. അതേസമയം ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്നും ഇതുവരെ പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസ്, എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌, കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ കത്തോലിക്കാ സംഘടനകളില്‍ നിന്നുമുള്ള സഹായത്താലാണ് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതം മുന്നോട്ട്നീക്കുന്നത്.
Image: /content_image/News/News-2017-10-27-07:56:37.jpg
Keywords: അമേരിക്ക, മൈക്ക്
Content: 6294
Category: 1
Sub Category:
Heading: സ്വര്‍ഗ്ഗത്തിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം യേശു മാത്രമാണ്: പ്രശസ്ത ബേസ്ബോള്‍ താരം ക്ലേട്ടണ്‍ കെര്‍ഷാ
Content: ലോസ് ആഞ്ചലസ്: സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് യേശുവല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് അമേരിക്കയിലെ പ്രൊഫഷണല്‍ ബേസ്ബോള്‍ ക്ലബ്ബായ എല്‍.എ. ഡോഡ്ജറിന്റെ എക്കാലത്തേയും മികച്ച കളിക്കാരനായ ക്ലേട്ടണ്‍ കെര്‍ഷാ. അസ്സോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് കെര്‍ഷാ തന്റെ വിശ്വാസ സാക്ഷ്യം തുറന്നു പ്രകടിപ്പിച്ചത്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് യേശുവിനെ പിന്തുടരുക എന്നതിന്റെ ശരിയായ അര്‍ത്ഥം താന്‍ മനസ്സിലാക്കുന്നതെന്നും, അന്നുമുതല്‍ വിശ്വാസത്തോട് അടുത്തുനില്‍ക്കുവാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ആരേയും പരിവര്‍ത്തനം നടത്തേണ്ടതില്ല, അത് ദൈവത്തിന്റെ ജോലിയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ സാക്ഷ്യമായി അവനുവേണ്ടി ജീവിക്കുവാന്‍ കഴിയും. എന്തുകൊണ്ടാണ് നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസ സാക്ഷ്യം നല്‍കുവാനും സാധിക്കും. ബേസ്ബോളിലെ തന്റെ കഴിവ് ദൈവത്തിന്റെ സമ്മാനമാണെന്നും, അതിനുതക്ക യോഗ്യത തനിക്കില്ലെന്നും ദൈവമാണ് അത് നിയന്ത്രിക്കുന്നതെന്നും കെര്‍ഷാ കൂട്ടിച്ചേര്‍ത്തു. ഇടംകയ്യന്‍ പിച്ചറായ കെര്‍ഷാ 2008 മുതലാണ് അമേരിക്കയിലെ മുഖ്യ ലീഗുകളില്‍ കളിച്ചു തുടങ്ങിയത്. എം‌എല്‍‌ബിയുടെ ഏറ്റവും നല്ല പിച്ചറായിട്ടാണ് കെര്‍ഷായെ കായിക ലോകം വിലയിരുത്തുന്നത്. നിരവധി അവാര്‍ഡുകള്‍ കെര്‍ഷായേ തേടിയെത്തിയിട്ടുണ്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മേജര്‍ ലീഗ് ബേസ്ബോള്‍ കളിക്കാരില്‍ ഒരാള്‍ കൂടിയാണ് കെര്‍ഷാ. ഡാളസ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ലോസ് ഏഞ്ചല്‍സ്, സാംബിയ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി ‘കെര്‍ഷാ ചലഞ്ച്’ എന്ന പേരില്‍ ക്രിസ്തു കേന്ദ്രീകൃതമായ ഒരു കാരുണ്യ പ്രവര്‍ത്തനവും കെര്‍ഷാ നടത്തുന്നുണ്ട്. താന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്‍റെ പദ്ധതിയാണെന്നാണ് കെര്‍ഷാ സാക്ഷ്യപ്പെടുത്തുന്നത്.
Image: /content_image/News/News-2017-10-27-09:40:56.jpg
Keywords: യേശു