Contents

Displaying 6021-6030 of 25119 results.
Content: 6325
Category: 18
Sub Category:
Heading: വലിയ വീടുകളല്ല, വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: കൊടകര: വലിയ വീടുകളല്ല വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും പരിധിയില്ലാതെ സ്‌നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനും ദമ്പതികള്‍ക്കാകണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കുടുംബ ഭദ്രതയ്ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ ജീവന്റെ സംരക്ഷണത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും പ്രോത്സാഹനം നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടത്തിയ 'ബിഗ് ഫാ 2017' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. അണുകുടുംബ ശൈലി മാറണം. വിവാഹമോചനങ്ങള്‍ സര്‍വസാധാരണമാകുന്ന ഇക്കാലഘട്ടത്തില്‍ ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യതമാണ്. ത്രിത്വൈക ദൈവത്തിന്റെ ഛായയില്‍ കുടുംബങ്ങള്‍ രൂപീകരിക്കാന്‍ സജ്ജരാകണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷനായിരുന്നു. നാലും അതില്‍ കൂടുതലും മക്കളുള്ള നൂറ്റന്പതോളം കുടുംബങ്ങളാണ് ഇരിങ്ങാലക്കുട രൂപതയില്‍നിന്നും മാത്രമായി സംബന്ധിച്ചത്. കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്, പ്രോ ലൈഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട രൂപതയിലുള്ള നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളെ പ്രത്യേകമായി ആദരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന കൂട്ടായ്മ നടത്തിയത്. തൃശൂര്‍ ലോഫ് പ്രസിഡന്റ് ഡോ. ടോണി ജോസഫ് ക്ലാസെടുത്തു. നാലാമത്തെതോ പിന്നീടുള്ളതോ ആയ കുട്ടി 2010 ജനുവരി ഒന്നിനുശേഷം ജനിച്ച കുടുംബങ്ങളെയാണ് പങ്കെടുപ്പിച്ചത്. പങ്കെടുത്ത കുടുംബങ്ങള്‍ക്ക് സ്വര്‍ണപതക്കം നല്‍കി. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് സോജന്‍ മേനാച്ചേരി, രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, മുണ്ടത്തിക്കോട് വില്ലേജ്ഓഫീസര്‍ ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2017-10-31-08:46:43.jpg
Keywords: പോളി
Content: 6326
Category: 1
Sub Category:
Heading: ഈജിപ്തില്‍ നാല് ക്രൈസ്തവ ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
Content: കെയ്റോ: വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നാല് കോപ്റ്റിക്‌ ദേവാലയങ്ങള്‍ അടച്ചുപൂട്ടി. മിന്യാ പ്രവിശ്യയിലെ രണ്ട് ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ തങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായെന്നു വിശ്വാസികള്‍ പറയുന്നു. അതേസമയം പ്രാര്‍ത്ഥന ഒരു കുറ്റമാണെങ്കില്‍ തങ്ങളെ ശിക്ഷിക്കട്ടെ എന്നാണു വിശ്വാസികളുടെ നിലപാടെന്ന്‍ രൂപത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രവിശ്യയ്ക്കു കീഴിലുള്ള വിശ്വാസികള്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നു മിന്യാ പ്രവിശ്യയിലെ കോപ്റ്റിക്ക് മെത്രാപ്പോലീത്ത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപ വര്‍ഷങ്ങളില്‍ സംഭവിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടന്നത്. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമങ്ങള്‍ നടക്കുന്നതും അവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുന്നതും പതിവായിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മകാരിയൂസിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം മിന്യാ രൂപതയുടെ പ്രസ്താവനയോട് പ്രതികരിക്കുവാന്‍ ഇതുവരെ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ല. ഇസ്ലാമിക് വര്‍ഗ്ഗീയവാദികളുടെ ആക്രമത്തില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന പരാതി പൊതുവേ ഉയരുന്നുണ്ട്. ഇസ്ലാമിക ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് 28 ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മൂന്ന്‍ മാസമായി അല്‍-ആരിഷില്‍ നിന്നും പോര്‍ട്ടിലെത്തി താല്‍ക്കാലിക ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കുകയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്തുശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവർ.
Image: /content_image/News/News-2017-10-31-10:11:55.jpg
Keywords: ഈജി
Content: 6327
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായി അഡ്വ. ബിജു പറയന്നിലം (കോതമംഗലം) തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി അഡ്വ. ടോണി പുഞ്ചക്കുന്നേലിനെയും (തലശേരി), ട്രഷററായി പി. ജെ. പാപ്പച്ചനെയും (എറണാകുളം) തെരഞ്ഞെടുത്തു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ പ്രവര്‍ത്തന പരിധി ഇന്ത്യയ്ക്കു പുറത്തും സഭാംഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണു ഗ്ലോബല്‍ സമിതി തെരഞ്ഞെടുപ്പ് നടന്നത്. മറ്റു ഭാരവാബഹികള്‍: വൈസ് പ്രസിഡന്റുമാര്‍- സാജു അലക്‌സ് (പാലാ), ജോസ് മേനാച്ചേരി (പാലക്കാട്), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), ബോസ് കുര്യന്‍ (യുഎസ്എ) അഡ്വ. പി. ടി. ചാക്കോ (അഹമ്മദാബാദ്), പ്രഫ. ജോയി മൂപ്രപ്പിള്ളിയില്‍ (കോട്ടയം), സെലിന്‍ സിജോ (കാഞ്ഞിരപ്പിള്ളി), ജോളി ജോസഫ് (കാനഡ), കെ.ജെ. ആന്റണി (താമരശേരി), സെക്രട്ടറിമാര്‍- പ്രഫ. ജാന്‍സണ്‍ ജോസഫ് (ചങ്ങനാശേരി) അഡ്വ. ബിജു കുണ്ടുകുളം (തൃശൂര്‍), ജോര്‍ജ് കോയിക്കല്‍ (ഇടുക്കി), ആന്റണി എല്‍. തൊമ്മാന (ഇരിങ്ങാലക്കുട), ജേക്കബ് ചാക്കത്തറ (ചെന്നൈ), മോഹന്‍ ഐസക് (പാലക്കാട്), പ്രഫ. ജോസുകുട്ടി ഒഴുകയില്‍ (കോതമംഗലം), തോമസ് പീടികയില്‍ (കോട്ടയം) ബെന്നി ആന്റണി (എറണാകുളം), പീറ്റര്‍ ഞരളക്കാട്ട് (മാനന്തവാടി). അഡ്വ. ബോബി ജോര്‍ജ് ചെയര്‍മാനായ ഇലക്ഷന്‍ ബോര്‍ഡും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചെയര്‍മാനായ ഇലക്ഷന്‍ ട്രൈബ്യൂണലുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കു സമര്‍പ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറിയായിരുന്ന ബിജു പറയന്നിലം കോതമംഗലം രൂപത ഓര്‍ഗനൈസര്‍, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷമായി കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ ബിജു പറയന്നിലം സീറോ മലബാര്‍ സഭയുടെ ഫാമിലി ലെയ്റ്റി ആന്‍ഡ് ലൈഫ് സിനഡല്‍ കമ്മീഷനിലും സഭയുടെ പബ്ലിക് അഫയേഴ്‌സ് കൗണ്‍സിലിലും അംഗമാണ്. തൊടുപുഴയില്‍ അഭിഭാഷകനാണ്. മിനിയാണു ഭാര്യ. മക്കള്‍: ഗോഡ്‌വിന്‍, ഡെല്‍വിന്‍. അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനാണ്. പി. ജെ. പാപ്പച്ചന്‍ സംഘടനയുടെ എറണാകുളം- അങ്കമാലി അതിരൂപത സെക്രട്ടറി, കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റിയംഗം, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എറണാകുളം ജില്ലാ സെക്രട്ടറി, ഐക്കഫ്, റീജണല്‍ സെക്രട്ടറി, ഡിസിഎല്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. മാനേജരാണ്. പുതിയ ഭാരവാഹികള്‍ ഡിസംബര്‍ ഒമ്പതിനു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു മുമ്പില്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും.
Image: /content_image/India/India-2017-10-31-10:23:03.jpg
Keywords: കത്തോലിക്ക കോണ്‍ഗ്രസ്
Content: 6328
Category: 1
Sub Category:
Heading: അബോർഷൻ നിയമത്തിന്റെ വാര്‍ഷികത്തില്‍ ഇംഗ്ലണ്ടിൽ ദിവ്യകാരുണ്യ പ്രദക്ഷിണം
Content: നോര്‍വിച്ച്: അബോർഷൻ നിയമപരമാക്കിയതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു നിശബ്ദ പ്രതിഷേധവുമായി ഇംഗ്ലണ്ടിലെ നോർവിച്ചിലെ കത്തോലിക്ക വിശ്വാസികള്‍. അബോര്‍ഷനെതിരെ ഒക്ടോബർ 27 വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറുകണക്കിന് കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. മെഴുകുതിരിയുമേന്തി നഗരമധ്യത്തിലൂടെ നടത്തപ്പെട്ട പ്രദക്ഷിണത്തിലും തുടർന്ന് വി.ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ജാഗരണ പ്രാർത്ഥനയിലും ഏഴുനൂറോളം വിശ്വാസികൾ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. ചരിത്ര പ്രാധാന്യമേറിയ ദിവസത്തെ പ്രാർത്ഥനയിൽ അനുസ്മരിക്കണമെന്ന മെത്രാന്മാരുടെ ആവശ്യത്തെ തുടർന്നാണ് ഇവിടെ ഒത്തുച്ചേർന്നിരിക്കുന്നതെന്ന്‍ ഫാ. ഹെൻറി വിസ്നെന്‍റ് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അബോർഷൻ രാഷ്ട്രത്തിന് പ്രത്യാഘാതമാണ് വരുത്തിവച്ചത്. എട്ട് മില്യണോളം ശിശുക്കൾ ഇതിനോടകം ഭ്രൂണഹത്യയ്ക്കിരയായി. ദിനംപ്രതി നടക്കുന്ന അബോർഷന്റെ എണ്ണം അഞ്ഞൂറോളമായി വർദ്ധിച്ചു. വ്യക്തികൾക്കും ദമ്പതികൾക്കും കുടുംബങ്ങൾക്കും യഥാർഥത്തിൽ നമ്മുടെ സമൂഹത്തിനും ഇത് വലിയ മുറിവാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭഛിദ്രം വരുത്തിയ ആന്തരിക മുറിവുകളുടെ സൗഖ്യത്തിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞ് ജീവന്റെ മൂല്യം മനസ്സിലാക്കി പരിപോഷിപ്പിക്കുന്നതിനും ദിവ്യകാരുണ്യ പ്രദക്ഷിണവും ജാഗരണ പ്രാർത്ഥനകളും വഴി ഇടയാകട്ടെ. പ്രാർത്ഥനയും ത്യാഗവും വഴി സ്നേഹത്തിന്റേതായ ഒരു സംസ്കാരം രാജ്യത്ത് സ്ഥാപിക്കപ്പെടാൻ ദിവ്യകാരുണ്യ പ്രദക്ഷിണം വഴി സാധിക്കുമെന്നും ഫാ. ഹെൻറി കൂട്ടിച്ചേർത്തു. ജാഗരണ പ്രാർത്ഥനയ്ക്കു ശേഷം ദിവ്യബലി അര്‍പ്പണവും നടന്നിരിന്നു. 1967-ല്‍ ആണ് യു‌കെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.
Image: /content_image/News/News-2017-10-31-11:35:28.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭഛിദ്ര
Content: 6329
Category: 9
Sub Category:
Heading: സെഹിയോനിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന സ്പിരിച്വൽ ഷെയറിങ്, രോഗശാന്തി ശുശ്രൂഷകൾ നവംബർ 4ന്
Content: ബർമിങ്‌ഹാം: നവസുവിശേഷവത്ക്കരണരംഗത്ത്‌ ശക്‌തമായ സൗഖ്യത്തിന്റെയും വിടുതലിന്റെയും പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചുകൊണ്ട് യുകെ കേന്ദ്രമാക്കി വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്‌ട്രിയുടെ ഡയറക്ടറും പ്രമുഖ ആത്മീയ,രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന സ്പിരിച്വൽ ഷെയറിങ് , രോഗശാന്തി ശുശ്രൂഷകൾ നവംബർ 4 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ദേവാലയത്തിൽ നടക്കും. പ്രായഭേദമന്യേ ഏവർക്കും വേണ്ടി നടത്തപ്പെടുന്ന ഈ ശുശ്രൂഷയിൽ ഓരോരുത്തർക്കും പ്രത്യേകമായി നടത്തുന്ന പ്രാർത്ഥനയിലും സ്പിരിച്വൽ ഷെയറിങിലും ഫാ.സോജി ഓലിക്കൽ പങ്കെടുക്കും.കുമ്പസാരിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ആത്മാഭിഷേക ശുശ്രൂഷയിലേക്ക്‌ സെഹിയോൻ മിനിസ്‌ട്രീസ്‌ ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n-> അഡ്രസ്സ്:}# ST.JERARD CATHOLIC CHURCH <br>2.RENFREW SQUARE <br> BIRMINGHAM <br> B35 6JT.
Image: /content_image/Events/Events-2017-11-01-03:52:35.JPG
Keywords: സോജി
Content: 6330
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് കേരളത്തിലേക്ക്
Content: കൊച്ചി: നവംബര്‍ 4നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ ശരീരഭാഗം ഉള്‍പ്പെടുന്ന തിരുശേഷിപ്പ് കേരളത്തിലേക്ക്. തിരുശേഷിപ്പുകളില്‍ ഒന്നാം ശ്രേണിയില്‍ ഉള്‍പ്പെടുന്ന അസ്ഥിയുടെ ഭാഗമാണു കേരളത്തില്‍ എത്തിക്കുക. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിക്കുന്ന തിരുശേഷിപ്പ് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ സൂക്ഷിക്കും. വാഴ്ത്തപ്പെട്ട പ്രഖ്യാപന ശുശ്രൂഷകള്‍ക്കുശേഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു തിരുശേഷിപ്പ് കേരളത്തിലേക്കു കൊണ്ടുവരുന്നത്. വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തിന്റെ കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കുന്ന നവംബര്‍ 11നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി തിരുശേഷിപ്പ് കൊണ്ടുപോകും. തിരുക്കര്‍മങ്ങള്‍ക്കു മുന്‍പായി തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. 15നു സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലേക്കു തിരുശേഷിപ്പ് കൊണ്ടുപോകും. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലൂടെ തിരുശേഷിപ്പ് പ്രയാണം കടന്നുപോകും. വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടെ അതിരൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തപ്പെടുന്ന പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും.
Image: /content_image/India/India-2017-11-01-04:24:48.jpg
Keywords: സിസ്റ്റര്‍ റാണി മരിയ
Content: 6331
Category: 18
Sub Category:
Heading: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ റീ ഇംബേഴ്മെന്റ് സ്കീം
Content: തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, ബുദ്ധ, പാഴ്സി, ജൈനര്‍ ) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീ റീഇംബേഴ്മെന്റ് സ്കീം 2017- 18 ലേക്ക് കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 എന്ന അനുപാതത്തിലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 10 ശതമാനം തുക പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തേയ്ക്ക് 10,000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി 30. ഫോണ്‍ : 2302090.
Image: /content_image/India/India-2017-11-01-04:41:32.jpg
Keywords: ന്യൂനപ
Content: 6332
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
Content: ലണ്ടന്‍: ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നവംബർ മൂന്ന്‍, നാല്, അഞ്ച് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഫാ. ടോമി എടാട്ട്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# റെജി പോള്‍:- 07723035457 റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-11-01-05:06:23.jpg
Keywords: ജോര്‍ജ് പനയ്ക്ക
Content: 6333
Category: 18
Sub Category:
Heading: കാഞ്ഞൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 25 മുതല്‍: 500 വൃക്കരോഗികള്‍ക്ക് സഹായം നല്‍കും
Content: കാഞ്ഞൂര്‍: പതിനെട്ടാമത് കാഞ്ഞൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 25 മുതല്‍ 29 വരെ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ഗുഡ്‌നെസ് ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വെന്‍ഷന്റെ ഭാഗമായി കിഡ്‌നി, കാന്‍സര്‍, ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയിരുന്നു. ഈ വര്‍ഷം 500 പേര്‍ക്ക് ഡയാലിസ് നടത്തുന്നതിനുള്ള സഹായം നല്‍കുമെന്ന് കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പറഞ്ഞു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ആപ്തവാക്യം. ഫാ. മാത്യു നായ്ക്കംപറന്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവ എന്നിവര്‍ നേതൃത്വം നല്‍കും. കണ്‍വന്‍ഷനു ഒരുക്കമായുള്ള ജപമാല പ്രാര്‍ത്ഥനക്ക് ഇന്ന് കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാകും. ദിവസവും വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെയാണ് പ്രാര്‍ത്ഥന.
Image: /content_image/India/India-2017-11-01-05:18:19.jpg
Keywords: ബൈബിള്‍
Content: 6334
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ഷേഖ്പുരയിലുള്ള 12 വയസ്സുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തി. ആറാം ക്ലാസ്സില്‍ പഠിക്കുന്ന മിഷാല്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ന്യൂനപക്ഷ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമായി പിച്ചിചീന്തപ്പെട്ടത്. മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. മിഷാലിനെ സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയായിരിന്നു. ബാലികയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ട് കുത്തിപൊള്ളലേല്‍പ്പിച്ചിട്ടുമുണ്ട്. അതേസമയം പോലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അധികാരികള്‍ നിഷ്ക്രിയത്വം തുടരുകയാണെന്നും പെണ്‍കുട്ടിയുടെ മാതാവ്‌ വെളിപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിക്കും മിഷാലിന്റെ മാതാവ്‌ പരാതി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതകള്‍ക്ക്‌ ഇരയാവുന്നുണ്ടെന്ന് പ്രമുഖ കത്തോലിക്ക മാധ്യമമായ ഫിഡ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും പോലീസിന്റെ ഒത്താശയോടെയാണ് ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നതെന്നും ആക്ഷേപമുണ്ട്. മാനഭംഗപ്പെടുത്തിയ ശേഷം ജനനേന്ദ്രിയങ്ങളില്‍ സിഗരറ്റ്‌ കൊണ്ട് പൊള്ളിക്കുന്നതും അക്രമത്തിന്റെ ക്രൂരത എടുത്തുക്കാട്ടുന്നു. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും മാംനഭംഗപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരികയാണ്. പീഡനാന്തരം ഇസ്ലാം മതസ്ഥരെ വിവാഹം ചെയ്യുവാന്‍ ഈ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-ല്‍ കോമള്‍ എന്ന പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി ഇസ്ലാം മതത്തിലേക്ക്‌ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയിരിന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ള നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ആക്രമണത്തിനു ഇരയായിട്ടുണ്ട്. മതപരിവര്‍ത്തനത്തിന് വിധേയമായി ഇസ്ലാം മതം സ്വീകരിക്കാത്ത ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് തീവ്രമുസ്ലിം സംഘടനകള്‍ നടത്തുന്നുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ലാഹോറില്‍ പന്ത്രണ്ട് വയസുള്ള ക്രൈസ്തവ ബാലികയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2017-11-01-05:56:31.jpg
Keywords: പാക്കി