category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവലിയ വീടുകളല്ല, വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യം: മാര്‍ പോളി കണ്ണൂക്കാടന്‍
Contentകൊടകര: വലിയ വീടുകളല്ല വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും പരിധിയില്ലാതെ സ്‌നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനും ദമ്പതികള്‍ക്കാകണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കുടുംബ ഭദ്രതയ്ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ ജീവന്റെ സംരക്ഷണത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും പ്രോത്സാഹനം നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടത്തിയ 'ബിഗ് ഫാ 2017' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. അണുകുടുംബ ശൈലി മാറണം. വിവാഹമോചനങ്ങള്‍ സര്‍വസാധാരണമാകുന്ന ഇക്കാലഘട്ടത്തില്‍ ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യതമാണ്. ത്രിത്വൈക ദൈവത്തിന്റെ ഛായയില്‍ കുടുംബങ്ങള്‍ രൂപീകരിക്കാന്‍ സജ്ജരാകണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി ആശംസകള്‍ നേര്‍ന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷനായിരുന്നു. നാലും അതില്‍ കൂടുതലും മക്കളുള്ള നൂറ്റന്പതോളം കുടുംബങ്ങളാണ് ഇരിങ്ങാലക്കുട രൂപതയില്‍നിന്നും മാത്രമായി സംബന്ധിച്ചത്. കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്, പ്രോ ലൈഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട രൂപതയിലുള്ള നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളെ പ്രത്യേകമായി ആദരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന കൂട്ടായ്മ നടത്തിയത്. തൃശൂര്‍ ലോഫ് പ്രസിഡന്റ് ഡോ. ടോണി ജോസഫ് ക്ലാസെടുത്തു. നാലാമത്തെതോ പിന്നീടുള്ളതോ ആയ കുട്ടി 2010 ജനുവരി ഒന്നിനുശേഷം ജനിച്ച കുടുംബങ്ങളെയാണ് പങ്കെടുപ്പിച്ചത്. പങ്കെടുത്ത കുടുംബങ്ങള്‍ക്ക് സ്വര്‍ണപതക്കം നല്‍കി. ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് സോജന്‍ മേനാച്ചേരി, രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, മുണ്ടത്തിക്കോട് വില്ലേജ്ഓഫീസര്‍ ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-31 14:16:00
Keywordsപോളി
Created Date2017-10-31 14:16:43