Contents
Displaying 6061-6070 of 25120 results.
Content:
6365
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട റാണി മരിയ, ജീവിതവും ദര്‍ശനവും: ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Content: ഇന്‍ഡോര്‍: ഭാരതത്തിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതവും ദര്‍ശനങ്ങളും ഉള്‍പ്പെടുത്തി ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍ തയാറാക്കിയ ഡോക്യുമെന്ററി വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്കികൊണ്ട് പ്രകാശനം ചെയ്തു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനത്തിനു ശേഷമാണു പ്രകാശനം ചെയ്യപ്പെട്ടത്. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ബാല്യം, കൗമാരം, ബിജിനോര്‍, ഉദയനഗര്‍ എന്നിവിടങ്ങളിലെ പ്രേഷിത പ്രവര്ത്തയനം, മരണം, മരണത്തിനു കാരണക്കാരനായ ഘാതകന്‍ സുമന്ദര്‍സിംഗിന്റെ മാനസാന്തരം എന്നിവയെല്ലാം സഭാധികാരികളുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മിത്രങ്ങളുടേയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങളിലൂടെയുമാണ് ഡോക്യൂമെന്ററിയില്‍ അവതരിപ്പിക്കുന്നത്. ഇന്‍ഡോറിലും കേരളത്തിലും ചിത്രീകരിച്ച രണ്ടര മണിക്കൂറുള്ള ഡോക്യൂമെന്ററിയില്‍ റാണി മരിയയുടെ ജീവിതത്തിലെ അപൂര്‍വ്വമായ ചിത്രങ്ങളും വിഡിയോയും ഉള്‍പ്പെടുന്നുണ്ട്. പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ഏയ്ഞ്ചല്‍ എസ്ജെ, അര്‍ജുന്‍ അഗസ്റ്റിന്‍, ബേബി ചിറ്റിലപ്പള്ളി, ആദര്‍ശ്ഏക്‌നാഥ്, റിനു ക്രിസ്‌റ്റോ തുടങ്ങിയവരുടെ അണിയറ പ്രവര്‍ത്തനത്തിലാണ് ഡോക്യുമെന്ററി തയാറാക്കപ്പെട്ടത്. സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ,ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ സാബു ജോസ്, അര്‍ജുന്‍ അഗസ്റ്റിന്‍, ബിജു കെപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-11-05-02:59:39.jpg
Keywords: റാണി മരിയ

6366
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയില്‍ സുറിയാനി ഭാഷ പഠനക്ലാസ്
Content: ചങ്ങനാശേരി: അതിരൂപത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മാ വിദ്യാനികേതനില്‍ സുറിയാനി ഭാഷ പഠനക്ലാസ് ആരംഭിക്കും. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 5.30വരെയും ക്ലാസുകള്‍ നടത്തുക. ആദ്യബാച്ച് ഇന്നലെ ആരംഭിച്ചു. രണ്ടാം ബാച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കും.
Image: /content_image/India/India-2017-11-05-06:29:40.jpg
Keywords: സുറിയാനി

6367
Category: 1
Sub Category:
Heading: ബിജുവിന് പുതിയജീവിതം നല്‍കാന്‍ ബേബിയച്ചന്‍ ഇന്ന് വൃക്ക ദാനം ചെയ്യും
Content: ചെറുപുഴ: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിന് പുതിയ ജീവിതം സമ്മാനിക്കുവാന്‍ സെന്റ് കമില്ലസ് സന്ന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായ ഫാ. ബേബി ഇല്ലിക്കല്‍ തയാറെടുക്കുന്നു. ചെറുപുഴ കോഴിച്ചാലിലെ കിഴക്കേത്തകിടിയേല്‍ ബിജു വര്‍ഗീസിനാണ് ഫാ. ബേബി തന്റെ വൃക്ക പകുത്തുനല്‍കുന്നത്. വൃക്കരോഗിയായ ഒരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യുമെന്ന് ഫാ. ഇല്ലിക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞിരുന്ന ബിജുവിന്റെ ബന്ധുവായ കന്യാസ്ത്രീ കമില്ലസ് സന്ന്യാസസമൂഹവുമായി ബന്ധപ്പെടുകയായിരിന്നു. നേരത്തെ ഫാ. ഇല്ലിക്കല്‍ വൃക്ക ദാനംചെയ്യാന്‍ ശ്രമിച്ചിരിന്നു. അന്ന്‍ സ്വീകരിക്കാനിരിന്ന രോഗിക്ക് വൃക്ക ചേരില്ലെന്ന റിപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ ബിജുവുമായി ഒത്തുനോക്കിയപ്പോള്‍ റിസള്‍ട്ട് അനുകൂലമാകുകയായിരിന്നു. നിര്‍ധന കുടുംബത്തില്‍ ഉള്‍പ്പെട്ട ബിജുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്താണ് ബിജു തന്റെ ജീവിതം മുന്നോട്ട് നീക്കികൊണ്ടിരിന്നത്. കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരി ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ രക്ഷാധികാരിയായും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് കണ്‍വീനറായും കെ.എഫ്. അലക്‌സാണ്ടര്‍, ജോസ് മാണിവേലില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റി ബിജുവിന്റെ ചികിത്സച്ചെലവിനുള്ള തുക സംഭരിക്കുന്നതിന് പ്രവര്‍ത്തിച്ചുവരുകയാണ്. ഇന്ന്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ആണ് സര്‍ജറി നടക്കുക. ദൈവം ഫാ. ബേബിയിലൂടെ നല്‍കുന്ന പുതിയ ജീവിതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിജു.
Image: /content_image/News/News-2017-11-05-07:14:52.jpg
Keywords: വൃക്ക

6368
Category: 1
Sub Category:
Heading: ടെക്സാസിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെടിവെയ്പ്പ്: 27 പേർ കൊല്ലപ്പെട്ടു
Content: വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ പ്രാർത്ഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടു. സാൻ അന്റോണിയോയ്ക്കു സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. പ്രാർത്ഥന നടക്കുമ്പോൾ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. തുടർച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കിയതായും റിപ്പോർട്ടുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തിന്‍റെ പൂർണ നിയന്ത്രണം പോലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിന് നേര്‍ക്കു സമാനമായ ആക്രമണം ഉണ്ടായിരിന്നു. സുഡാന്‍ സ്വദേശിയായ യുവാവ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നു. അന്ന്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരിന്നു.
Image: /content_image/India/India-2017-11-05-23:51:23.jpg
Keywords: അമേരിക്ക

6369
Category: 1
Sub Category:
Heading: ഇന്‍ഡോര്‍ റാണിയുടെ നാമകരണത്തിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ഭാരതസഭ
Content: ഉദയ്നഗര്‍: ഇന്‍ഡോര്‍ റാണിയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിയതിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ഭാരതസഭ. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഉദയ്‌നഗറിന്റെ മണ്ണില്‍ തിരുസഭ അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ മെത്രാന്മാരും വൈദികരും സന്യസ്ഥരും ഗ്രാമീണരും അടക്കം ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. സിസ്റ്ററുടെ കബറിടമുള്ള മധ്യപ്രദേശിലെ ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയ്ക്കു മുന്‍പിലൊരുക്കിയ വേദിയിലായിരിന്നു കൃതജ്ഞതാബലി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികനായിരിന്നു. പ്രദക്ഷിണമായി അള്‍ത്താരയിലേക്കു നീങ്ങിയ കാര്‍മികരെ ഉദയ്‌നഗറിലെ കുട്ടികള്‍ പ്രാര്‍ത്ഥനാനൃത്തത്തോടെയാണ് വരവേറ്റത്. സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പും തിരുസ്വരൂപവും ആര്‍ച്ച്ബിഷപ് ഡോ. ദിക്വാത്രോ ആശീര്‍വദിച്ചു. ദിവ്യബലിയില്‍ നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര വചനസന്ദേശം നല്‍കി. ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ഹെന്റി ജാഗോത്സിംകി, ഇന്‍ഡോര്‍ രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ജോണ്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലിയെ തുടര്‍ന്നു പള്ളിയിലെ സിസ്റ്റര്‍ റാണി മരിയയുടെ കബറിടത്തിനു മുന്നിലെത്തി മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രാര്‍ത്ഥന നടത്തി. സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വണങ്ങാന്‍ വിശ്വാസികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍, പുല്ലുവഴിയിലെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികള്‍ എന്നിവരും കൃതജ്ഞതാ ബലിയില്‍ പങ്കുചേര്‍ന്നു. എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രിന്‍സി റോസ്, ജനറല്‍ കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും ചടങ്ങിനെത്തി. വിവിധ പരിപാടികള്‍ ക്രമീകരിക്കുന്നതില്‍ എഫ്‌സിസി സന്യാസിനിമാര്‍ക്കൊപ്പം പ്രദേശവാസികള്‍ സജീവ പങ്കാളിത്തമാണ് നടത്തിയത്.
Image: /content_image/News/News-2017-11-06-00:05:36.jpg
Keywords: റാണി

6370
Category: 18
Sub Category:
Heading: അപരന്റെ വേദന മനസ്സിലാക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: സലേഷ്യന്‍ സഭാതലവന്‍
Content: കൊച്ചി: അപരന്റെ വേദന കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും ഉണ്ടാകുമ്പോഴാണു ജീവിതം ധന്യമാകുന്നതെന്നു ഡോണ്‍ ബോസ്‌കോ സ്ഥാപനങ്ങളുടെ ആഗോള തലവനും റെക്ടര്‍ മേജറുമായ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം. കഴിഞ്ഞ 60 വര്‍ഷമായി കേരളത്തില്‍ സലേഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതില്‍ സഹകരിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടുതല ഡോണ്‍ബോസ്‌കോ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോണ്‍ ബോസ്‌കോ ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വജ്രജൂബിലി ഭവന നിര്‍മാണ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സലേഷ്യന്‍ സഭയുടെ ഏഷ്യന്‍ മേഖല കൗണ്‍സിലര്‍ ഫാ. മരിയ ആരോഗ്യം കനക ഓഡിയോ സിഡി പ്രകാശനം ചെയ്തു. കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവരും പങ്കെടുത്തു. വടുതല ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാ.പോള്‍സണ്‍ കന്നപ്പിള്ളി സ്വാഗതവും ഡോണ്‍ ബോസ്‌കോ ബംഗളൂരു വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കോയിക്കല്‍ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2017-11-06-00:14:00.jpg
Keywords: സലേഷ്യ, ഡോണ്‍ ബോസ്

6371
Category: 9
Sub Category:
Heading: അഭിഷേകാഗ്‌നിയുടെ അഭിഷേകത്തിൽ ഗ്രേറ്റ് ബ്രിട്ടൺ: നവസുവിശേഷവത്കരണത്തിനായി വീണ്ടും രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന്
Content: ബർമിങ്‌ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന് ബെർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. എട്ട് റീജിയനുകളിലായി നടന്ന അഭിഷേകാഗ്നി കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ അഭിഷേക നിറവിലേക്കെത്തിയപ്പോൾ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ കൂടുതൽ അഭിഷകമായിമാറും. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയുടെയും അനുസ്മരണത്തിന്റെയും നവംബർമാസത്തിൽ നടക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ,എം എസ് എഫ് എസ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ.ഫാ .ഏബ്രഹാം വെട്ടുവേലിൽ ,സെഹിയോൻ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാർബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും. അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക് ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമാകുന്ന , വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2017-11-06-00:18:59.JPG
Keywords: രണ്ടാം ശനി

6372
Category: 18
Sub Category:
Heading: മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ബുധനാഴ്ച
Content: കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം എട്ടാം തീയതി ബുധനാഴ്ച തലശ്ശേരി കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. മെത്രാഭിഷേക കർമങ്ങൾക്കു മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. രാവിലെ 9.15ന് സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂളിൽ നിന്നു കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിലേക്കു പ്രദക്ഷിണത്തോടെയാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. തുടർന്നു മോൺ. ഡോ. ജോസഫ് പാംപ്ലാനിയെ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിയമനപത്രം അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ വായിക്കും. തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്‌സ് താരാമംഗലം ആർച്ച് ഡീക്കനാകും. തുടർന്ന് ആഘോഷമായ ദിവ്യബലി. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ വചനപ്രഘോഷണം നടത്തും. കുർബാനയ്ക്കു ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ രൂപതകളിലെ ബിഷപ്പുമാർ, അൽമായ നേതാക്കൾ എന്നിവർ പ്രസംഗിക്കും. വിവിധ രൂപതകളിൽനിന്നായി അൻപതോളം മെത്രാൻമാർ ചടങ്ങിൽ പങ്കെടുക്കും. 64 വർഷത്തെ ചരിത്രമുള്ള തലശ്ശേരി രൂപതയുടെ ആദ്യ സഹായമെത്രാനായാണ് മോൺ. ജോസഫ് പാംപ്ലാനി അഭിഷിക്തനാകുന്നത്. തലശ്ശേരി അതിരൂപതയിലെ ചരൾ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ അദ്ദേഹം അതിരൂപതയിലെ തദ്ദേശീയനായ ആദ്യ മെത്രാനാണ്. സഹായമെത്രാൻ കൂടി അഭിഷിക്തനാകുന്നതോടെ മൂന്ന് ഇടയൻമാരാൽ അനുഗ്രഹിക്കപ്പെടുകയാണ് അതിരൂപതയിലെ വിശ്വാസിസമൂഹം.
Image: /content_image/India/India-2017-11-06-00:27:42.jpg
Keywords: പാംപ്ലാനി

6373
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവർ സഹനത്താൽ പവിത്രീകരിക്കപ്പെട്ടവര്‍: മധ്യപൂർവ്വേഷ്യയിലെ മിഷ്ണറി വൈദികന്‍
Content: ബാഗ്ദാദ്: ഇറാഖി ക്രൈസ്തവർ സഹനത്താൽ പവിത്രീകരിക്കപ്പെട്ടവരാണെന്നു മധ്യപൂർവ്വേഷ്യയിലെ മിഷ്ണറി വൈദികന്‍ ഫാ. ലൂയിസ് മോണ്ടസ്. രാജ്യത്തിനേ സഹായിച്ചില്ലെങ്കിൽ അവസാനത്തെ ക്രൈസ്തവനും ഇല്ലാതാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി വിശുദ്ധനാട്ടിലും മധ്യപൂർവ്വദേശത്തും മിഷ്ണറിയായി സേവനം ചെയ്യുകയാണ് അദ്ദേഹം. രക്തസാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി ഇറാഖി ജനതയെ വളരെയധികം സഹായിക്കുന്നുണ്ടെന്നും ഫാ. ലൂയിസ് പറഞ്ഞു. ബലഹീനരെ ദൈവം ശക്തിപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ ഉറവിടം കുരിശാണ്. കുരിശിലേറുന്നവൻ ജ്ഞാനം ഉള്ളവനാണ്. ദേശത്തെ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ സന്ദർശിക്കുമ്പോൾ നാം കഷ്ടത അനുഭവിക്കുന്നവരെയാണ് കാണുന്നത്. അതേസമയം, അവർക്ക് ആന്തരിക സമാധാനമുണ്ട്. കഷ്ടപ്പെടുമ്പോഴും അവർ ദൈവത്തെ തള്ളിപ്പറയുന്നില്ല. അവർ എല്ലാ ദിവസവും ദൈവത്തെ സ്തുതിക്കുന്നു. അവരുടെ കഷ്ടതകളില്‍ കരയുകയും അതേസമയം ദൈവം ഉദാരമനസ്‌കനാണെന്ന് പറയുകയും ചെയ്യുന്നു. അഭയാർഥികളിൽ നിന്ന് വസ്തുവകകളും സാധനങ്ങളും അവരുടെ ജീവൻ പോലും എടുക്കപ്പെട്ടുയെന്നും ഫാ. ലൂയിസ് മോണ്ടസ് പറഞ്ഞു. നിലവില്‍ നൈറ്റ്സ് ഓഫ് കൊളംബസ്, എയ്ഡ് ടു ചർച്ച് ഇൻ നീഡ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകളാണ് ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സഹായം ഒരുക്കി കൊടുക്കുന്നത്. നിനവേയിലെ മൊസൂളും സമീപ പ്രദേശങ്ങളും ഐഎസ് അധീനതയിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചെങ്കിലും സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ അഭാവം മൂലം ക്രൈസ്തവരുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതേസമയം പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് നേരിട്ടു സഹായം എത്തിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഇറാഖിലെ വിശ്വാസസമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2017-11-06-02:00:48.jpg
Keywords: ഇറാഖ

6374
Category: 1
Sub Category:
Heading: പ്രഥമ ബൈബിള്‍ കലോത്സവുമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത
Content: ബ്രിസ്റ്റള്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റളിലെ ഗ്രീന്‍വേ സെന്ററില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണത കൈവരിച്ചു നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനു പര്യാപ്തരാകുകയും ചെയ്യുന്നുവെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസം ജ്വലിപ്പിക്കുകയും വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തില്‍ ബ്രിസ്റ്റള്‍കാര്‍ഡിഫ് റീജണ്‍ ഒന്നാംസ്ഥാനവും പ്രസ്റ്റണ്‍ ഗ്ലാസ്‌ഗോ റീജിയണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇടവക മത്സരങ്ങള്‍ക്കു ശേഷം വിവിധ റീജണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 850 ആളുകളാണു വിവിധ ഇനങ്ങളില്‍ ഒന്‍പതു സ്‌റ്റേജുകളിലായി മത്സരിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ അടക്കമുള്ളവരാണു വിധികര്‍ത്താക്കളായിരുന്നത്. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് പാറയടിയില്‍ എംഎസ്ടി, രൂപതാ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ. ജോസഫ് വെന്പാടുംതറ വി.സി., ഫാ. ജെയ്‌സണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. സിറിള്‍ എടമന എസ്ഡിബി, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംതോട്ടം സിഎംഎഫ്, ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം സിഎസ്ടി, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ മേരി ആന്‍ സിഎംസി, സിസ്റ്റര്‍ ലീന മേരി എസ്ഡിഎസ്, സിസ്റ്റര്‍ ഗ്രേസ് മേരി എസ്ഡിഎസ് തുടങ്ങീ സന്യസ്ഥരും അല്‍മായരും അടക്കമുള്ള നിരവധി പേര്‍ നേതൃത്വംകൊടുത്തു.
Image: /content_image/News/News-2017-11-06-02:14:01.jpg
Keywords: ഗ്രേറ്റ് ബ്രിട്ട