category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingടെക്സാസിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെടിവെയ്പ്പ്: 27 പേർ കൊല്ലപ്പെട്ടു
Contentവാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ പ്രാർത്ഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടു. സാൻ അന്റോണിയോയ്ക്കു സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. പ്രാർത്ഥന നടക്കുമ്പോൾ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. തുടർച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്കു നീക്കിയതായും റിപ്പോർട്ടുണ്ട്. അക്രമി കൊല്ലപ്പെട്ടതായാണു സൂചന. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തിന്‍റെ പൂർണ നിയന്ത്രണം പോലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിന് നേര്‍ക്കു സമാനമായ ആക്രമണം ഉണ്ടായിരിന്നു. സുഡാന്‍ സ്വദേശിയായ യുവാവ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നു. അന്ന്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-06 05:33:00
Keywordsഅമേരിക്ക
Created Date2017-11-06 05:21:23