category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറാഖി ക്രൈസ്തവർ സഹനത്താൽ പവിത്രീകരിക്കപ്പെട്ടവര്‍: മധ്യപൂർവ്വേഷ്യയിലെ മിഷ്ണറി വൈദികന്‍
Contentബാഗ്ദാദ്: ഇറാഖി ക്രൈസ്തവർ സഹനത്താൽ പവിത്രീകരിക്കപ്പെട്ടവരാണെന്നു മധ്യപൂർവ്വേഷ്യയിലെ മിഷ്ണറി വൈദികന്‍ ഫാ. ലൂയിസ് മോണ്ടസ്. രാജ്യത്തിനേ സഹായിച്ചില്ലെങ്കിൽ അവസാനത്തെ ക്രൈസ്തവനും ഇല്ലാതാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷമായി വിശുദ്ധനാട്ടിലും മധ്യപൂർവ്വദേശത്തും മിഷ്ണറിയായി സേവനം ചെയ്യുകയാണ് അദ്ദേഹം. രക്തസാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി ഇറാഖി ജനതയെ വളരെയധികം സഹായിക്കുന്നുണ്ടെന്നും ഫാ. ലൂയിസ് പറഞ്ഞു. ബലഹീനരെ ദൈവം ശക്തിപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ ഉറവിടം കുരിശാണ്. കുരിശിലേറുന്നവൻ ജ്ഞാനം ഉള്ളവനാണ്. ദേശത്തെ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ സന്ദർശിക്കുമ്പോൾ നാം കഷ്ടത അനുഭവിക്കുന്നവരെയാണ് കാണുന്നത്. അതേസമയം, അവർക്ക് ആന്തരിക സമാധാനമുണ്ട്. കഷ്ടപ്പെടുമ്പോഴും അവർ ദൈവത്തെ തള്ളിപ്പറയുന്നില്ല. അവർ എല്ലാ ദിവസവും ദൈവത്തെ സ്തുതിക്കുന്നു. അവരുടെ കഷ്ടതകളില്‍ കരയുകയും അതേസമയം ദൈവം ഉദാരമനസ്‌കനാണെന്ന് പറയുകയും ചെയ്യുന്നു. അഭയാർഥികളിൽ നിന്ന് വസ്തുവകകളും സാധനങ്ങളും അവരുടെ ജീവൻ പോലും എടുക്കപ്പെട്ടുയെന്നും ഫാ. ലൂയിസ് മോണ്ടസ് പറഞ്ഞു. നിലവില്‍ നൈറ്റ്സ് ഓഫ് കൊളംബസ്, എയ്ഡ് ടു ചർച്ച് ഇൻ നീഡ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകളാണ് ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് സഹായം ഒരുക്കി കൊടുക്കുന്നത്. നിനവേയിലെ മൊസൂളും സമീപ പ്രദേശങ്ങളും ഐഎസ് അധീനതയിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചെങ്കിലും സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ അഭാവം മൂലം ക്രൈസ്തവരുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അതേസമയം പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് നേരിട്ടു സഹായം എത്തിക്കുമെന്ന പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഇറാഖിലെ വിശ്വാസസമൂഹം നോക്കികാണുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-06 07:28:00
Keywordsഇറാഖ
Created Date2017-11-06 07:30:48