category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാഴ്ത്തപ്പെട്ട റാണി മരിയ, ജീവിതവും ദര്‍ശനവും: ഡോക്യുമെന്ററി പ്രകാശനം ചെയ്തു
Contentഇന്‍ഡോര്‍: ഭാരതത്തിലെ പ്രഥമ രക്തസാക്ഷി വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതവും ദര്‍ശനങ്ങളും ഉള്‍പ്പെടുത്തി ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍ തയാറാക്കിയ ഡോക്യുമെന്ററി വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്കികൊണ്ട് പ്രകാശനം ചെയ്തു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനത്തിനു ശേഷമാണു പ്രകാശനം ചെയ്യപ്പെട്ടത്. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ബാല്യം, കൗമാരം, ബിജിനോര്‍, ഉദയനഗര്‍ എന്നിവിടങ്ങളിലെ പ്രേഷിത പ്രവര്ത്തയനം, മരണം, മരണത്തിനു കാരണക്കാരനായ ഘാതകന്‍ സുമന്ദര്‍സിംഗിന്റെ മാനസാന്തരം എന്നിവയെല്ലാം സഭാധികാരികളുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മിത്രങ്ങളുടേയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങളിലൂടെയുമാണ് ഡോക്യൂമെന്ററിയില്‍ അവതരിപ്പിക്കുന്നത്. ഇന്‍ഡോറിലും കേരളത്തിലും ചിത്രീകരിച്ച രണ്ടര മണിക്കൂറുള്ള ഡോക്യൂമെന്ററിയില്‍ റാണി മരിയയുടെ ജീവിതത്തിലെ അപൂര്‍വ്വമായ ചിത്രങ്ങളും വിഡിയോയും ഉള്‍പ്പെടുന്നുണ്ട്. പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ഏയ്ഞ്ചല്‍ എസ്ജെ, അര്‍ജുന്‍ അഗസ്റ്റിന്‍, ബേബി ചിറ്റിലപ്പള്ളി, ആദര്‍ശ്ഏക്‌നാഥ്, റിനു ക്രിസ്‌റ്റോ തുടങ്ങിയവരുടെ അണിയറ പ്രവര്‍ത്തനത്തിലാണ് ഡോക്യുമെന്ററി തയാറാക്കപ്പെട്ടത്. സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയോഡര്‍ മസ്‌കരനാസ്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ,ഗുഡ് ന്യൂസ് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ സാബു ജോസ്, അര്‍ജുന്‍ അഗസ്റ്റിന്‍, ബിജു കെപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-05 08:28:00
Keywordsറാണി മരിയ
Created Date2017-11-05 08:29:39