category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രഥമ ബൈബിള്‍ കലോത്സവുമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത
Contentബ്രിസ്റ്റള്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം ബ്രിസ്റ്റളിലെ ഗ്രീന്‍വേ സെന്ററില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മള്‍ പൂര്‍ണത കൈവരിച്ചു നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനു പര്യാപ്തരാകുകയും ചെയ്യുന്നുവെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബൈബിള്‍ കലോത്സവത്തിന്റെ ലക്ഷ്യം വിശ്വാസം ജ്വലിപ്പിക്കുകയും വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തില്‍ ബ്രിസ്റ്റള്‍കാര്‍ഡിഫ് റീജണ്‍ ഒന്നാംസ്ഥാനവും പ്രസ്റ്റണ്‍ ഗ്ലാസ്‌ഗോ റീജിയണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇടവക മത്സരങ്ങള്‍ക്കു ശേഷം വിവിധ റീജണുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 850 ആളുകളാണു വിവിധ ഇനങ്ങളില്‍ ഒന്‍പതു സ്‌റ്റേജുകളിലായി മത്സരിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ സണ്ണി സ്റ്റീഫന്‍ അടക്കമുള്ളവരാണു വിധികര്‍ത്താക്കളായിരുന്നത്. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് പാറയടിയില്‍ എംഎസ്ടി, രൂപതാ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ. ജോസഫ് വെന്പാടുംതറ വി.സി., ഫാ. ജെയ്‌സണ്‍ കരിപ്പായി, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. സിറിള്‍ എടമന എസ്ഡിബി, ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംതോട്ടം സിഎംഎഫ്, ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ഫാ. ടോണി പഴയകളം സിഎസ്ടി, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ മേരി ആന്‍ സിഎംസി, സിസ്റ്റര്‍ ലീന മേരി എസ്ഡിഎസ്, സിസ്റ്റര്‍ ഗ്രേസ് മേരി എസ്ഡിഎസ് തുടങ്ങീ സന്യസ്ഥരും അല്‍മായരും അടക്കമുള്ള നിരവധി പേര്‍ നേതൃത്വംകൊടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-06 05:32:00
Keywordsഗ്രേറ്റ് ബ്രിട്ട
Created Date2017-11-06 07:44:01