Contents
Displaying 6081-6090 of 25121 results.
Content:
6385
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം സംരക്ഷിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി
Content: ക്രാക്കോ: ഫ്രാന്‍സിലെ ഉന്നത നീതിപീഠമായ കോണ്‍സെല്‍ ഡി’ഏറ്റാറ്റിന്റെ ഉത്തരവിനെ തുടര്‍ന്ന്‍ ബ്രിട്ടാണിയിലെ പ്ലോയെര്‍മേല്‍ നഗരത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ രൂപം പോളണ്ടിലേക്ക് കൊണ്ടുപോകുമെന്ന് പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോ. ഇത്തരത്തിലുള്ള മതപരമായ വിലക്കുകള്‍ യൂറോപ്പിന്റെ മൂല്യങ്ങള്‍ക്ക് തുരങ്കം വെക്കുമെന്നും അവര്‍ പറഞ്ഞു. പ്രാര്‍ത്ഥനാ നിരതനായി നില്‍ക്കുന്ന രീതിയിലുള്ള വിശുദ്ധന്റെ 25 അടി പൊക്കമുള്ള രൂപത്തിന്റെ മുകളിലുള്ള കുരിശു രൂപം 'പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രതീകങ്ങളും അടയാളങ്ങളും പാടില്ല' എന്ന 1905-ലെ നിയമത്തിനെതിരാണ് എന്ന് പറഞ്ഞുകൊണ്ടാണ് കോടതി രൂപം നീക്കം ചെയ്യുവാന്‍ നേരത്തെ ഉത്തരവിട്ടത്. 2006-ലാണ് റഷ്യന്‍ കലാകാരനായ സൗറാബ് ട്സര്‍ട്ടേലി നിര്‍മ്മിച്ച രൂപം ഇവിടെ സ്ഥാപിച്ചത്. സ്ഥാപനത്തിന് ശേഷം ഇതിനെചൊല്ലിയുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ദി സെക്കുലറിസ്റ്റ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫ്രീ തോട്ട്’ പ്രവര്‍ത്തകര്‍ ഈ രൂപം നീക്കം ചെയ്യണമെന്ന നിലപാടുമായി രംഗത്തെത്തിയിരിന്നു. ഇതിന് അനുകൂലമായ വിധത്തിലാണ് കോടതിയും നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കോടതിയുടെ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ വേരുകളെ ഇല്ലാതാക്കുന്ന ഈ ഭ്രാന്ത് എന്നാണു അവസാനിക്കുക എന്നാണ് വലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എംപിയായ വലേറി ബോയര്‍ ചോദിച്ചത്. അനീതി ഫ്രാന്‍സിന്റെ ജൂത-ക്രിസ്ത്യന്‍ സമൂഹത്തെ നശിപ്പിക്കുമെന്നു ഫ്രണ്ട് നാഷണലിന്റെ വൈസ് പ്രസിഡന്റായ ലൂയീസ് അലിയോട്ട് പറഞ്ഞു. പ്ലോയെര്‍മേയിലെ മേയറായ പാട്രിക്ക് ലെ ഡിഫോണും വിശുദ്ധന്റെ രൂപം നീക്കം ചെയ്യുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. മതപരമായ എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിനായി പൊതുസ്ഥലം ഏതെങ്കിലും സ്വകാര്യം നിക്ഷേപകന് വില്‍ക്കുക എന്ന ആശയവും അദ്ദേഹം മുന്നോട്ടു വെച്ചിട്ടുണ്ട്.
Image: /content_image/News/News-2017-11-07-13:11:23.jpg
Keywords: പോളണ്ട

6386
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ഇന്ന്
Content: തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ഇന്നു നടക്കും. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഒന്‍പതിനു സാന്‍ജോസ് മെട്രോപൊളീറ്റന്‍ സ്‌കൂളില്‍നിന്നു പ്രത്യേകം തയാറാക്കിയ വേദിയിലേക്കുള്ള പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം ആര്‍ച്ച് ഡീക്കനാകും. സഹായമെത്രാന്റെ നിയമനം സംബന്ധിച്ച നിയമനപത്രം അതിരൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ വായിക്കും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന ഹ്രസ്വമായ ചടങ്ങില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവര്‍ ആശംസകള്‍ നേരും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേല്‍ നന്ദി പറയും. വിവിധ രൂപതകളിലെ 48 ബിഷപ്പുമാര്‍, വികാരി ജനറാള്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയസാമൂഹികസാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. 1969 ഡിസംബര്‍ മൂന്നിനു പാംബ്ലാനിയില്‍ തോമസ് മേരി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് റവ.ഡോ ജോസഫ് പാംപ്ലാനിയുടെ ജനനം. തലശ്ശേരി ചരല്‍ ഇടവാകാംഗമായ അദ്ദേഹം 1997 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. 2001-ല്‍ ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയി പഠനത്തിന് പ്രവേശിച്ച അദ്ദേഹം ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്തോലേറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവുമായ ഡോ ജോസഫ് പാംപ്ലാനിക്കു മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
Image: /content_image/India/India-2017-11-08-03:56:50.jpg
Keywords: പാംപ്ലാനി

6387
Category: 1
Sub Category:
Heading: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും
Content: കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കന്യാസ്ത്രീയെ കോണ്‍വന്റില്‍ വച്ചു മാനഭംഗപ്പെടുത്തിയ കേസില്‍ കൊല്‍ക്കത്ത കോടതി അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും. ബംഗ്ലാദേശ് പൗരന്മാരായ അഞ്ചു പേര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. സിസ്റ്റര്‍ നിവേദിതയും മദര്‍ തെരേസയും സേവനമനുഷ്ഠിച്ച സംസ്ഥാനത്തിനു അങ്ങേയറ്റം നാണക്കേടാണ് ഈ സംഭവമെന്നു വിധി പ്രഖ്യാപിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കുങ്കും സിന്‍ഹ പറഞ്ഞു. നസ്‌റുള്‍ ഇസ്ലാം എന്ന പ്രതിയാണ് എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയത്. 2015 മാര്‍ച്ച് 14നു നാദിയ ജില്ലയിലെ റാണാഘട്ട് പട്ടണത്തിലാണു സംഭവം. ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറിയ സംഘം 12 ലക്ഷം രൂപ അപഹരിക്കുകയും വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയാണു മാനഭംഗത്തിനിരയായത്. നസ്‌റുളിനെ കൂടാതെ പ്രതികളായ മിലന്‍ കുമാര്‍ സര്‍ക്കാര്‍, ഒഹിദുല്‍ ഇസ്ലാം, മുഹമ്മദ് സലിം ഷേക്ക്, ഖാലേദര്‍ റഹ്മാന്‍, ഗോപാല്‍ സര്‍ക്കാര്‍ എന്നിവര്‍ക്കെതിരേ കൂട്ട മാനഭംഗ, കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതില്‍ ഗോപാല്‍ സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ ബംഗ്ലാദേശ് പൗരന്മാരാണ്. ഗോപാല്‍ സര്‍ക്കാരിന്റെ വീട്ടില്‍വച്ചാണു പ്രതികള്‍ കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയത്.
Image: /content_image/News/News-2017-11-08-04:24:04.jpg
Keywords: കന്യാസ്ത്രീ

6388
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം: വിപുലമായ ഒരുക്കങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത. 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങിന് നാലായിരത്തിഅഞ്ഞൂറിലധികം വിശ്വാസികള്‍ സാക്ഷികളാകും. മെത്രാഭിഷേകത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വിശകലനം ചെയ്യുവാനുമായി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്ററല്‍ സെന്ററില്‍ അവലോകനയോഗം നടന്നു. പൊതുഗതാഗതത്തിന് തടസമുണ്ടാകാത്തവിധം കുറ്റമറ്റരീതിയിലാണ് കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ മൈതാനങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈദികരും അല്മായരും സന്യസ്തരുമുള്‍പ്പെടുന്ന 33അംഗ ഗായകസംഘം പരിശീലനം ആരംഭിച്ചു. ദേവാലയ കര്‍മങ്ങള്‍ വിശദമാക്കുന്ന നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളും വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. അച്ചടിജോലികള്‍ പുരോഗമിക്കുന്നു. മെത്രാഭിഷേക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. തിരുക്കര്‍മങ്ങളുടെ വിജയത്തിനായി ഒരാഴ്ചക്കാലം പ്രാര്‍ത്ഥനാവാരമായി ആചരിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്ന് 500ല്‍പരം പ്രതിനിധികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. വിശ്വാസികള്‍ക്ക് തിരുകര്‍മങ്ങളില്‍ പങ്കെടുക്കുവാനായി 35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നു. തിരുക്കര്‍മങ്ങള്‍ ക്ലോസ് സര്‍ക്യൂട്ട് ടിവിയിലൂടെ വിശ്വാസിസമൂഹത്തിന് വീക്ഷിക്കാനുള്ള ക്രമീകരണവും നടത്തുന്നുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തിരുകര്‍മങ്ങള്‍ക്കുശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2017-11-08-05:07:30.jpg
Keywords: വാണിയ, മെത്രാഭി

6389
Category: 1
Sub Category:
Heading: ക്രൈസ്തവരെ പൂര്‍ണ്ണമായും തഴഞ്ഞുകൊണ്ട് ചൈന: വിശ്വാസികളെ കൂട്ടത്തോടെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്
Content: ബെയ്ജിംഗ്: വടക്കന്‍ കൊറിയയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ചൈനയിലെ മൂന്ന് പ്രവശ്യകളിൽ നിന്നും ക്രൈസ്തവരെ കൂട്ടത്തോടെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ദക്ഷിണ കൊറിയൻ ക്രൈസ്തവരാണ് ഗവൺമെന്റ് നയത്തിൽ ദുരിതത്തിലായത്. വടക്കൻ കൊറിയയ്ക്ക് സഹായം നല്‍കി എന്ന ആരോപണത്തെ തുടർന്നാണ് ക്രൈസ്തവര്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മതപരമായ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ലിയോണിങ്ങ്, ജില്ലിൻ, ഹെയ്ലോങ്ങ് ജിയാങ്ങ് തുടങ്ങിയ വടക്ക് കിഴക്കൻ ചൈനയിലെ പ്രവിശ്യകളില്‍ നിന്നു കഴിഞ്ഞ വർഷം മുതൽ ആയിരത്തിലധികം തെക്കൻ കൊറിയൻ സുവിശേഷപ്രഘോഷകരെയും മിഷ്ണറിമാരേയുമാണ് ഇതിനോടകം ബഹിഷ്കരിച്ചത്. പ്രവിശ്യകളിലെ ദേവാലയങ്ങളും പ്രാര്‍ത്ഥനാകേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായും ബ്രിട്ടീഷ് പത്രമായ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജില്ലിൻ തലസ്ഥാനമായ ചാങ്ങ്ചുന്നിൽ ക്രൈസ്തവരെ പുറത്താക്കിയതിനെ തുടർന്ന് ദേവലായങ്ങൾ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അനുവാദം കൂടാതെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് കനത്ത പിഴയാണ് ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയ ക്രൈസ്തവരെ ലക്ഷ്യമിടുന്ന പ്രവണതയും രാജ്യത്തു വർദ്ധിച്ചു വരികയാണ്. വിശ്വാസികളുടെ സാന്നിദ്ധ്യമാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നതെന്നും ക്രൈസ്തവ ജനസംഖ്യ വർദ്ധിക്കുന്നതും ആശങ്കയോടെയാണ് നേതാക്കൾ നോക്കിക്കാണുന്നതെന്നും ചൈന എയ്ഡ് പ്രസിഡന്റ് ബോബ് ഫു പറഞ്ഞു. രഹസ്യമായി പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾ കണ്ടു പിടിച്ച് ശുശ്രൂഷകരെ തടവിലാക്കുന്നതും കുരിശുകൾ നശിപ്പിക്കുകയും മനുഷ്യവകാശ പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്യുന്നതും ചൈനയില്‍ വ്യാപകമായി നടക്കുന്നുണ്ട്. മതവിശ്വാസം തെറ്റാണെന്നാണ് ചൈനീസ് ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ അടിച്ചേല്പിക്കുന്നത്. വിശ്വാസികളുടെ മേൽ കൂടുതല്‍ നിയന്ത്രണമേർപ്പെടുത്തുന്നതിന് മുന്നോടിയായാണ് പുതിയ നയമെന്നാണ് വിലയിരുത്തല്‍.
Image: /content_image/News/News-2017-11-08-05:47:57.jpg
Keywords: ചൈന

6390
Category: 1
Sub Category:
Heading: പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ ദേവാലയങ്ങള്‍ ചുവപ്പുനിറമാകും
Content: ലണ്ടന്‍: ആഗോള തലത്തില്‍ മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സ്കോട്ട്‌ലൻഡിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരയുള്ള ദേവാലയങ്ങളും സ്കൂളുകളും നവംബര്‍ 22-ന് ചുവപ്പ് നിറത്തിലുള്ള ദീപങ്ങളാല്‍ അലംകൃതമാകും. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) ആണ് ‘ചുവപ്പു ബുധന്‍’ (Red Wednesday) എന്ന് പേരിട്ടിരിക്കുന്ന പരിപാടിയ്ക്കു നേതൃത്വം നല്‍കുന്നത്. രക്തസാക്ഷിത്വത്തിന്റെ നിറമായതിനാലാണ് ചുവപ്പ് നിറം തിരഞ്ഞെടുത്തതെന്നു സംഘാടകര്‍ അറിയിച്ചു. സമൂഹത്തില്‍ വിശ്വാസവും സഹിഷ്ണുതയും വളര്‍ത്തുക, മതത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പരിപാടിയുടെ പിന്നിലുണ്ട്. ഇംഗ്ലണ്ടിലെ വാല്‍സിംഹാമിലെ ദൈവമാതാവിന്റെ പേരിലുള്ള തീര്‍ത്ഥാടന കേന്ദ്രം, ബെല്‍ഷില്ളിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍ ഹൈസ്കൂള്‍, ഇന്‍വേര്‍നസിലെ സെന്റ് കൊളംബസ് ചര്‍ച്ച്, പോണ്ടെഫ്രാക്റ്റിലെ സെന്റ് ജോസഫ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങളും സ്കൂളുകളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നു ഇതിനോടകം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യപോലെയുള്ള സ്ഥലങ്ങളില്‍ മതപീഡനത്തിനിരയാവുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാനും, വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുവാനും ‘റെഡ് വെനസ്ഡേ’ ഒരു നല്ല അവസരമാണെന്ന് പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പാട്രീഷ്യ ഹാട്ടന്‍ പറഞ്ഞു. നവംബര്‍ 22-ന് വൈകീട്ട് 6 മണിക്ക് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ പിയാസ്സയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ സകലരേയും ക്ഷണിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സംഗീതവും, വീഡിയോ പ്രദര്‍ശനവും, വിശ്വാസികളുടെ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എസിഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23നു യുകെയില്‍ സമാനമായ ആചരണം നടന്നിരിന്നു.
Image: /content_image/News/News-2017-11-08-07:10:56.jpg
Keywords: റെഡ്, ക്രൈസ്തവ

6391
Category: 1
Sub Category:
Heading: മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ ആറാം തീയതി പേപ്പല്‍ വസതിയായ സാന്താമാര്‍ത്തായില്‍ വെച്ചായിരിന്നു കൂടിക്കാഴ്ച. അദ്ദേഹത്തോടൊപ്പം 'ദ എല്‍ഡേഴ്സ്' (The Elders) എന്ന അന്താരാഷ്ട്രസംഘടനയിലെ ചില അംഗങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന നെല്‍സണ്‍ മണ്‍ഡേല സ്ഥാപിച്ച ഈ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനാണ് കോഫി അന്നന്‍. അന്താരാഷ്ട്ര പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ വത്തിക്കാനുമായുള്ള സഹകരണം ആവശ്യമാണെന്നുള്ള ബോധ്യത്തോടെയാണ് പാപ്പായുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റം, ആണവായുധങ്ങളും സമാധാനവും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അടുത്തു നടക്കാനിരിക്കുന്ന ആണവായുധ നിരോധനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സിന്‍റെയും 'ദ എല്‍ഡേഴ്സ്' സംഘടനയുടെ പത്താം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലാണ് കോഫി അന്നന്‍ പാപ്പയെ സന്ദര്‍ശിച്ചത്.
Image: /content_image/News/News-2017-11-08-08:39:54.jpg
Keywords: പാപ്പ

6392
Category: 18
Sub Category:
Heading: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍
Content: കൊച്ചി: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന 54ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. 24ന് രാവിലെ 10 ന് ആരംഭിച്ച് 26ന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കുന്ന 'ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യോടുകൂടി സെമിനാര്‍ സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷനാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേരളത്തിലെ പുരാതന ദേവാലയ നിര്‍മിതി, കലാരൂപങ്ങള്‍, പൈതൃകസംരക്ഷണം,ക്രൈസ്തവ പാരമ്പര്യ സംസ്‌കൃതി, ദേവാലയങ്ങളിലെ പുരാതനകലകള്‍, ഛായാചിത്രങ്ങള്‍, വാസ്തുശില്പങ്ങള്‍, ഐക്കണ്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കും. ഡോ. എന്‍.ജെ.ഫ്രാന്‍സീസ്, പ്രഫ. ജോര്‍ജ് മേനാച്ചേരി, കെ.കെ.മുഹമ്മദ്, ഡോ.സുനില്‍ എഡ്വേര്‍ഡ്, ഡോ.സുമം പഞ്ഞിക്കാരന്‍, ദര്‍ശന പഴവൂര്‍, ഫാ. ആന്റണി നങ്ങേലിമാലില്‍, ഫാ. റോയി തോട്ടത്തില്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, ഫാ. ജേക്കബ് കോരോത്ത്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, തോമസ് ജോര്‍ജ് കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 26 ന് സെമിനാറില്‍ സംബന്ധിക്കുന്ന പ്രതിനിധികളും കലാകാരന്‍മാരും ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യില്‍ ഒത്തുചേരും. സീറോമലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമസംരംഭമായ ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ബോര്‍ഡ് മെമ്പര്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ സ്വാഗതം ആശംസിക്കും. എറണാകുളംഅങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് കാഞ്ഞൂര്‍ പള്ളിയുടെ ചരിത്രവും പൗരാണികതയും പരിചയപ്പെടുത്തും. പ്രശസ്ത കലാകാരന്‍മാരെയും ചിത്രകാരന്‍മാരെയും പങ്കെടുപ്പിച്ച് കേരളത്തിലെ ചരിത്രപ്രധാന ദേവാലയങ്ങളുടെ പുരാതനത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രരചനാവിരുന്ന് ഭാവിതലമുറയ്ക്കായി ഒരുക്കുകയെന്നതാണ് ഹെറിറ്റേജ് ആര്‍ട് എക്‌സ്‌പോ'യിലൂടെ വിഭാവനം ചെയ്യുന്നതെന്ന് റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ പറഞ്ഞു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9497324768, 0484 2425727. ഇമെയില്‍: lrcsyromalabar@gmail.com.
Image: /content_image/News/News-2017-11-08-09:06:52.jpg
Keywords: കാക്ക

6393
Category: 1
Sub Category:
Heading: കുടിയേറ്റ ജനതയ്ക്ക് ഇത് ധന്യനിമിഷം: മാർ ജോസഫ് പാംപ്ലാനി അഭിഷിക്തനായി
Content: തലശ്ശേരി: കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി എത്തിയ അയ്യായിരത്തോളം വിശ്വാസികളെ സാക്ഷിയാക്കി തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി മാർ ജോസഫ് പാംപ്ലാനി അഭിഷിക്തനായി. ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. അതിരൂപയുടെ മോൺസിഞ്ഞോറായ ജോസഫ് പാംപ്ലാനിയെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവു ചാൻസിലർ ഫാ തോമസ് തെങ്ങുംപളളിയിൽ വിശ്വാസിസമൂഹത്തെ വായിച്ചു കേൾപ്പിച്ചു. പിന്നീട് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ പ്രത്യേകം തയറാക്കിയ വേദിയിലാണു മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. 34 മെത്രാൻന്മാര്‍ ചടങ്ങിൽ പങ്കെടുത്തു. ആഘോഷപൂർവമായ കുർബാനയും ശേഷം നിയുക്ത സഹായമൊത്രാന് ആശംസകൾ നേർന്നുകൊണ്ട് പൊതുസമ്മേളനവും നടന്നു. ഹ്രസ്വമായ ചടങ്ങില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേല്‍ നന്ദി പറഞ്ഞു. ബിഷപ്പുമാര്‍, വികാരി ജനറാള്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി ആയിരകണക്കിനാളുകളാണ് ചടങ്ങില്‍ സംബന്ധിച്ചത്.
Image: /content_image/News/News-2017-11-08-10:17:59.jpg

6394
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി വീണ്ടും കാനഡ
Content: ടൊറന്‍റോ: ഒന്‍പത് ആഴ്ച പ്രായമായ ഭ്രൂണങ്ങളെ നശിപ്പിക്കുന്ന അപകടകരമായ അബോര്‍ഷന്‍ ഗുളിക വില്‍ക്കുവാന്‍ അനുമതിയുമായി കാനഡ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹെല്‍ത്ത് കാനഡ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 7 ആഴ്ചകള്‍ക്ക് പകരം 9 ആഴ്ചകള്‍ വരെ പ്രായമുള്ള ഭ്രൂണങ്ങളെ നശിപ്പിക്കുവാനുള്ള അനുവാദമാണ് പ്രഖ്യാപനം വഴി ഹെല്‍ത്ത് കാനഡ നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ ജീവനുവരെ ഹാനികരമായേക്കാവുന്ന മരുന്ന് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരമല്ലാതേയും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന്‍ പ്രഖ്യാപനത്തില്‍ പറയുന്നു. മൈഫ്ജിമിസോ (Mifegymiso) എന്നറിയപ്പെടുന്ന മരുന്ന് ഉടന്‍ തന്നെ കനേഡിയന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. അമേരിക്കയില്‍ RU-486 എന്നു അറിയപ്പെടുന്ന മൈഫ്പ്രിസ്റ്റോണ്‍ (Mifepristone), മൈസോപ്രോസ്റ്റോള്‍ (Misoprostol) എന്നീ മരുന്നുകളുടെ സങ്കലനമാണ് മൈഫ്ജിമിസോ. മരുന്ന് വാങ്ങുന്നതിനോ, ശുപാര്‍ശ ചെയ്യുന്നതിനോ, ഉപയോഗിക്കുന്നതിനോ സ്ത്രീകള്‍ രേഖാമൂലമുള്ള അനുമതിപത്രം നല്‍കേണ്ട ആവശ്യമില്ലെന്നും, ഡോക്ടര്‍മാര്‍ക്ക് മരുന്ന് വിതരണക്കാരായ ക്ലിയോഫാര്‍മയുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും, ഉപയോഗത്തെക്കുറിച്ച് അടിസ്ഥാന ബോധവല്‍ക്കരണത്തിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. നേരത്തെ ബില്‍ ക്ലിന്റന്റെ ഭരണകാലത്താണ് മരുന്നിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചത്. അന്നുമുതല്‍ മരുന്നിന്‍റെ ഉപയോഗം മൂലം ദശലക്ഷകണക്കിന് ഗര്‍ഭഛിദ്രം നടന്നിരിന്നു. ഇതിന്റെ ഉപയോഗം വഴി 14-ഓളം സ്ത്രീകളുടെ മരണത്തിനും കാരണമായിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും മരുന്ന് നിര്‍മ്മാതാക്കള്‍ നല്‍കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയതെന്നാണ് ഹെല്‍ത്ത് കാനഡ പറയുന്നത്. അബോര്‍ഷനെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട സുരക്ഷാ മാനദണ്ഡത്തിന്റെ ലംഘനമാണ് പ്രഖ്യാപനം വഴി ഹെല്‍ത്ത് കാനഡ നടത്തിയിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേസമയം ഗര്‍ഭചിദ്രം എന്ന മാരകവിപത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായാണ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വികസ്വര രാജ്യങ്ങൾക്ക് ഗർഭഛിദ്രത്തിന് 650 മില്യൺ ഡോളറിന്റെ ധനസഹായം അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരിന്നു. ഗവൺമെന്റിന്റെ ഭ്രൂണഹത്യ കേന്ദ്രീകൃതമായ നയത്തെ അപലപിച്ചു കാനഡ ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും രംഗത്തുണ്ട്.
Image: /content_image/News/News-2017-11-08-11:09:43.jpg
Keywords: കാനഡ