category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവരെ പൂര്‍ണ്ണമായും തഴഞ്ഞുകൊണ്ട് ചൈന: വിശ്വാസികളെ കൂട്ടത്തോടെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്
Contentബെയ്ജിംഗ്: വടക്കന്‍ കൊറിയയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ചൈനയിലെ മൂന്ന് പ്രവശ്യകളിൽ നിന്നും ക്രൈസ്തവരെ കൂട്ടത്തോടെ പുറത്താക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ദക്ഷിണ കൊറിയൻ ക്രൈസ്തവരാണ് ഗവൺമെന്റ് നയത്തിൽ ദുരിതത്തിലായത്. വടക്കൻ കൊറിയയ്ക്ക് സഹായം നല്‍കി എന്ന ആരോപണത്തെ തുടർന്നാണ് ക്രൈസ്തവര്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മതപരമായ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ലിയോണിങ്ങ്, ജില്ലിൻ, ഹെയ്ലോങ്ങ് ജിയാങ്ങ് തുടങ്ങിയ വടക്ക് കിഴക്കൻ ചൈനയിലെ പ്രവിശ്യകളില്‍ നിന്നു കഴിഞ്ഞ വർഷം മുതൽ ആയിരത്തിലധികം തെക്കൻ കൊറിയൻ സുവിശേഷപ്രഘോഷകരെയും മിഷ്ണറിമാരേയുമാണ് ഇതിനോടകം ബഹിഷ്കരിച്ചത്. പ്രവിശ്യകളിലെ ദേവാലയങ്ങളും പ്രാര്‍ത്ഥനാകേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായും ബ്രിട്ടീഷ് പത്രമായ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജില്ലിൻ തലസ്ഥാനമായ ചാങ്ങ്ചുന്നിൽ ക്രൈസ്തവരെ പുറത്താക്കിയതിനെ തുടർന്ന് ദേവലായങ്ങൾ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അനുവാദം കൂടാതെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് കനത്ത പിഴയാണ് ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയ ക്രൈസ്തവരെ ലക്ഷ്യമിടുന്ന പ്രവണതയും രാജ്യത്തു വർദ്ധിച്ചു വരികയാണ്. വിശ്വാസികളുടെ സാന്നിദ്ധ്യമാണ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നതെന്നും ക്രൈസ്തവ ജനസംഖ്യ വർദ്ധിക്കുന്നതും ആശങ്കയോടെയാണ് നേതാക്കൾ നോക്കിക്കാണുന്നതെന്നും ചൈന എയ്ഡ് പ്രസിഡന്റ് ബോബ് ഫു പറഞ്ഞു. രഹസ്യമായി പ്രവർത്തിച്ചിരുന്ന ദേവാലയങ്ങൾ കണ്ടു പിടിച്ച് ശുശ്രൂഷകരെ തടവിലാക്കുന്നതും കുരിശുകൾ നശിപ്പിക്കുകയും മനുഷ്യവകാശ പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്യുന്നതും ചൈനയില്‍ വ്യാപകമായി നടക്കുന്നുണ്ട്. മതവിശ്വാസം തെറ്റാണെന്നാണ് ചൈനീസ് ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ അടിച്ചേല്പിക്കുന്നത്. വിശ്വാസികളുടെ മേൽ കൂടുതല്‍ നിയന്ത്രണമേർപ്പെടുത്തുന്നതിന് മുന്നോടിയായാണ് പുതിയ നയമെന്നാണ് വിലയിരുത്തല്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-08 11:16:00
Keywordsചൈന
Created Date2017-11-08 11:17:57