Contents
Displaying 6121-6130 of 25122 results.
Content:
6425
Category: 1
Sub Category:
Heading: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സിറിയയില്‍ സജീവം: പ്രതീക്ഷയോടെ ക്രൈസ്തവര്‍
Content: ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് അഴിച്ചുവിട്ട ആക്രമണങ്ങളുടെയും ആഭ്യന്തരയുദ്ധത്തിന്റെയും ക്ലേശങ്ങള്‍ക്കു താത്ക്കാലിക അറുതിയായതോടെ പുതിയ പ്രതീക്ഷയുമായി ക്രൈസ്തവര്‍. കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാനത്തെ പ്രധാന താവളമായ അൽബു കമൽ നഗരം സിറിയൻ പട്ടാളം തിരിച്ചുപിടിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. അൽബു കമൽ നഗരത്തിന്റെ മോചനം ഐഎസിന്റെ അന്ത്യത്തെക്കുറിച്ചു ശക്തമായ സൂചനയാണു നൽകുന്നതെന്നും സിറിയൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ഇസ്ളാമിക സ്റ്റേറ്റ്സിനെതിരെ സിറിയൻ സഖ്യസേന നേടിയ ഏറ്റവും പുതിയ വിജയത്തിന് മുൻപ് തന്നെ യുദ്ധത്തിൽ ഛിന്നഭിന്നമായ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് ആലപ്പോയിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബാർട്ട് പറഞ്ഞു. ആഗസ്റ്റിൽ നടന്ന നൈറ്റ് ഓഫ് കൊളംബസ് അന്താരാഷ്ട്ര സമ്മേളനത്തിൽ ക്രിസ്ത്യൻ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ സംഘർഷം മൂലം സിറിയ വിട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തോടെ പ്രതീക്ഷയോടെ നോക്കി കാണുന്നതായി അദ്ദേഹം വെളിപ്പെടുത്തി. യുദ്ധത്തിൽ തകർന്ന തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും ഭവനങ്ങളും സ്ഥാപനങ്ങളും പുതുക്കിപ്പണിയാനുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. ആലപ്പോ നഗരത്തിലെ എല്ലാ ഭാഗങ്ങളും ഇപ്പോൾ സുരക്ഷിതമാണ്. വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമായിട്ടുണ്ട്. എല്ലാ സ്‌കൂളുകളും പ്രവർത്തിച്ചുതുടങ്ങി. സർവ്വകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങൾ പുന:സ്ഥാപിച്ചുകഴിഞ്ഞു. സാമ്പത്തിക മേഖലയുടെ ഉണർവ്വ് നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കും. നിരവധി പദ്ധതികളിൽ ഒന്നിന്റെ തുടക്കം മാത്രമാണിത്. ഓഫീസും ബിസിനസ് മേഖലകളും പുനസ്ഥാപിക്കാനും നിരവധി വ്യവസായികളും വ്യാപാരികളും ആലപ്പോയിലേക്ക് മടങ്ങിവരുന്നത് തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ, ഭവനനിർമ്മാണത്തിനും സ്‌കൂളുകളും പൊതു സാമൂഹ്യസ്ഥാപനങ്ങളും പുതുക്കിപ്പണിയാനും നിരവധി സർക്കാർ പദ്ധതികളുമുണ്ട്. ഈ അനുഗ്രഹീതമായ നഗരം ദൈവത്തിന്റെ ദ്യഷ്ടിയുടെ താഴെ തങ്ങൾക്കും മധുരവും സുഖപ്രദവുമായ ജീവിതം നൽകിയിട്ടുണ്ട്. നമ്മുടെ പരീക്ഷണം അവസാനിച്ചിരിക്കുന്നു. ആർച്ച് ബിഷപ്പ് ജാൻബാർട്ട് പറഞ്ഞു.കഴിഞ്ഞ ഏഴ് വർഷമായി ആലപ്പോയിൽ നിന്നുള്ള ക്രൈസ്തവരുടെ കൂട്ടപ്പലായനം തടയാനുള്ള ശ്രമത്തിലായിരുന്നു ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ്. കുറച്ച് മാസങ്ങൾക്ക് മുൻപ് സിറിയയുടെ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ വിഡ്ഢിത്തമായി തോന്നിയിരുന്നതായും എന്നാൽ തങ്ങളിപ്പോൾ സമാധാനത്തിന്റെ ദീർഘനിശ്വാസം ഉതിർക്കുകയാണെന്നും ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ബഹ്ജാത് കാരക്കാച്ച് പറഞ്ഞു. വിദ്യാഭ്യാസമാണ് സിറിയയെ പുതുക്കിപ്പണിയുന്നതിനുള്ള ആദ്യപടിയെന്ന് കുട്ടികളുടെ അഭയാർത്ഥി കേന്ദ്രം നടത്തുന്ന സിസ്റ്റർ യോല പ്രതികരിച്ചു. അക്രമപരമ്പരകള്‍ക്ക് ശേഷം 900 ആളുകൾ തിരിച്ചു വരുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും 90 വീടുകളുടെ പണി പൂര്‍ത്തിയായതായും അവനൈർ എന്ന ഇറ്റാലിയൻ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2017-11-11-09:47:01.jpg
Keywords: സിറിയ

6426
Category: 1
Sub Category:
Heading: സിസ്റ്റര്‍ റൂത്ത് ഫൗയുടെ സ്മരണാർത്ഥം പാക്കിസ്ഥാന്‍ നാണയങ്ങൾ പുറത്തിറക്കുന്നു
Content: കറാച്ചി: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാക്കിസ്ഥാന്റെ മദർ തെരേസ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. റൂത്ത് ഫൗയുടെ സ്മരണാർത്ഥം നാണയങ്ങൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിസ്റ്റര്‍ റൂത്ത് ഫൗയുടെ നിസ്വാർത്ഥ സേവനത്തിന് രാഷ്ട്രം കടപ്പെട്ടിരിക്കുന്നുവെന്ന് അബ്ബാസി പറഞ്ഞു. രാജ്യത്തെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനായി ആജീവനാന്തം സേവനമനുഷ്ഠിച്ചതിന്റെ ബഹുമാനാർത്ഥമാണ് നാണയങ്ങൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പത് രൂപയുടെ അമ്പതിനായിരം നാണയങ്ങളാണ് സിസ്റ്റര്‍ റൂത്തിന്റെ ചിത്രങ്ങളോടെ പുറത്തിറക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രൽ ബാങ്ക് ഓഫ് പാക്കിസ്ഥാനാണ് നാണയം പുറത്തിറക്കുക. ജർമ്മനിയിൽ ജനിച്ച് കത്തോലിക്ക വിമലഹൃദയ പുത്രിമാരുടെ സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് തന്റെ ഇരുപത്തിയൊൻപതാം വയസ്സിലാണ് പാക്കിസ്ഥാനിൽ എത്തിച്ചേർന്നത്. 1962ൽ സിസ്റ്ററിന്റെ നേതൃത്വത്തിൽ കറാച്ചിയിൽ മാരി അഡലെയ്ഡ് ലെപ്രോസി സെന്റർ സ്ഥാപിതമായി. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവർത്തനമാരംഭിച്ച് അന്‍പതിനായിരത്തിലധികം കുടുംബങ്ങൾക്കു ചികിത്സയും സാന്ത്വനവും നല്കുവാന്‍ സിസ്റ്ററിന്റെ നിരന്തര പരിശ്രമം ഫലം കണ്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് തന്റെ എൺപത്തിയേഴാം വയസ്സിലാണ് സിസ്റ്റര്‍ മരണമടഞ്ഞത്. ഔദ്യോഗിക ബഹുമതികളോടെയാണ് സിസ്റ്റര്‍ റൂത്തിന്റെ മൃതസംസ്കാര ശുശ്രൂഷകൾ പാക്കിസ്ഥാന്‍ നടത്തിയത്.
Image: /content_image/News/News-2017-11-11-10:14:38.jpg
Keywords: പാക്കിസ്ഥാന്റെ, റൂത്ത

6427
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന്
Content: കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ ദ്വിതീയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരാകും. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം തിരുവചനസന്ദേശം നൽകും. മാർ സെബാസ്റ്റ്യന്റെ ജേഷ്ഠ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ ആയിരിക്കും തിരുക്കർമശുശ്രൂഷകളുടെ ആർച്ച്ഡീക്കൻ. സീറോ മലബാർ സഭ കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ നിയുക്തമെത്രാന്റെ നിയമന ഉത്തരവ് വായിക്കും. വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലെയനാർഡോ സാന്ദ്രിയുടെ ആശംസകൾ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റും സീറോ മലബാർ സഭ പോസ്റ്റുലേറ്റർ ജനറലുമായ റവ. ഡോ. ജോസ് ചിറമ്മേൽ വായിക്കും. അഭിഷേക കര്‍മ്മങ്ങള്‍ക്കുശേഷം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൃതജ്ഞത അര്‍പ്പിക്കും.
Image: /content_image/India/India-2017-11-12-00:44:50.jpg
Keywords: വാണിയ, മെത്രാഭി

6428
Category: 18
Sub Category:
Heading: റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു: മാര്‍ ആലഞ്ചേരി
Content: കൊച്ചി: വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരളസഭാതല ആഘോഷത്തിലെ പൊതുസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി സ്വരമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിയാക്കപ്പെട്ടതെന്നതു വാഴ്ത്തപ്പെട്ട റാണി മരിയയുടെ അനന്യതയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റുള്ളവര്‍ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു. പാവങ്ങള്‍ക്കു വേണ്ടിയാണു വാഴ്ത്തപ്പെട്ട റാണി മരിയ പോരാടിയതും പ്രവര്‍ത്തിച്ചതും. ക്രൈസ്തവ വിശ്വാസം ഉള്‍ക്കൊള്ളുന്ന മൂല്യങ്ങള്‍ക്കു വേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ ഓരോ ക്രൈസ്തവനും കഴിയണം. ധീരരക്തസാക്ഷിത്വത്തിന്റെ തുടര്‍ച്ചയായി വാഴ്ത്തപ്പെട്ട റാണി മരിയയുടെ ഘാതകന്‍ മാനസാന്തരപ്പെടുകയും സഹോദരങ്ങളും മാതാപിതാക്കളും ഘാതകനോട് ക്ഷമിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലായി പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു. രക്തസാക്ഷിത്വത്തിലൂടെ പുല്ലുവഴി ഗ്രാമത്തിനും ഭാരതസഭയ്ക്കും കൂടുതല്‍ ചൈതന്യം കൈവന്നിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്‌നഗറില്‍നിന്നുള്ള പ്രതിനിധി സേവാ സിംഗ്, ആഘോഷപരിപാടികളുടെ ജനറല്‍ കണ്‍വീനറും അതിരൂപത പ്രോ വികാരി ജനറാളുമായ മോണ്‍. ആന്റണി നരികുളം, ആന്റോ ചേരാംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു.
Image: /content_image/India/India-2017-11-12-01:14:29.jpg
Keywords: ആലഞ്ചേരി

6429
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കൃതജ്ഞതയര്‍പ്പിച്ച് കേരളസഭ
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവിക്ക് കൃതജ്ഞതയര്‍പ്പിച്ച് കേരള സഭാ തല ആഘോഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്നു. കൃതജ്ഞതാബലിയോടെ നടന്ന കേരളസഭാതല ആഘോഷത്തില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെയാണു ആഘോഷപരിപാടികള്‍ തുടങ്ങിയത്. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ തിരുശേഷിപ്പ് വഹിച്ചു. ബാന്‍ഡ്‌മേളം, പൊന്‍വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, താലമേന്തിയ സ്ത്രീകള്‍ എന്നിവര്‍ അകമ്പടിയായ പ്രദക്ഷിണത്തില്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അണിനിരന്നു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിച്ച തിരുശേഷിപ്പ് പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറത്തില്‍നിന്ന് ഏറ്റുവാങ്ങി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സ്വാഗതപ്രസംഗശേഷം, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വായിച്ചു. സഹകാര്‍മികര്‍ക്കൊപ്പം അള്‍ത്താരയില്‍ തിരിതെളിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം വചനസന്ദേശം നല്‍കി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, തലശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളംഅങ്കമാലി മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിനു വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി. തുടര്‍ന്നു സമ്മേളനവും നടന്നു.
Image: /content_image/India/India-2017-11-12-03:56:21.jpg
Keywords: റാണി

6430
Category: 1
Sub Category:
Heading: പരിസ്ഥിതി മലിനീകരണത്തിന് എതിരെ ആഗോള തലത്തില്‍ ഇടപെടല്‍ വേണമെന്നു മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിസ്ഥിതി മലിനീകരണം പരിഹരിക്കുന്നതിന് ആഗോളവീക്ഷണവും അന്താരാഷ്ട്രസഹകരണവും പങ്കാളിത്തമുള്ള തന്ത്രങ്ങളും അനിവാര്യമെന്ന് ഫ്രാന്‍സിസ് പാപ്പ. ഫിജിദ്വീപിന്‍റെ തലസ്ഥാനമായ സുവ നഗരം ആസ്ഥാനമായ “പസഫിക് ഐലന്‍റ്സ് ഫോറം സെക്രട്ടറിയേറ്റിന്‍റെ” 46 പ്രതിനിധികളെ ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. മാനവകുലം ഇന്നനുഭവിക്കുന്ന സാമൂഹ്യ അധപതനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പരിസ്ഥിതി നാശം, സമുദ്രമലിനീകരണം എന്നീ പ്രശ്നങ്ങളെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. സമുദ്രജലനിരപ്പ് ഉയരുന്നതും ശൈലസേതുക്കള്‍ നശിക്കുന്നതും അതീവ ആശങ്കയുളവാക്കുന്ന പ്രശ്നങ്ങളാണ്. പ്രകൃതിവിഭവങ്ങളും മാനുഷികവിഭവങ്ങളും കൊള്ളയടിക്കുന്നതായ ദീര്‍ഘ വീക്ഷണമില്ലായ്മയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങളില്‍ ചിലത്. വരും തലമുറയ്ക്ക്, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്രകാരമുള്ളൊരു ലോകമാണ് നാം കൈമാറാനാഗ്രഹിക്കുന്നത് എന്ന ചോദ്യം പരിസ്ഥിതിയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുമ്പോള്‍ നാം ആദ്യം ചിന്തിക്കുന്നത് അതിന്‍റെ പൊതുവായ ലക്ഷ്യത്തെയും അര്‍ത്ഥത്തെയും മൂല്യങ്ങളെയും കുറിച്ചാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 1971 ല്‍ സ്ഥാപിക്കപ്പെട്ട പസഫിക് ഐലന്‍റ്സ് ഫോറം സെക്രട്ടറിയേറ്റില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍റ് അടക്കം 18 രാഷ്ട്രങ്ങള്‍ അംഗങ്ങളായിട്ടുണ്ട്.
Image: /content_image/News/News-2017-11-12-05:56:14.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

6431
Category: 1
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി
Content: കാഞ്ഞിരപ്പള്ളി: പ്രാര്‍ത്ഥനകളാലും സ്തുതിഗീതങ്ങളാലും ധന്യമായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ ദ്വിതീയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പു വണക്കത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചകഴിഞ്ഞു രണ്ടിന് മഹാജൂബിലി പാരിഷ് ഹാളില്‍ നിന്നു സഭാമേലധ്യക്ഷന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെയും കാര്‍മികരെയും കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളും മുത്തുക്കുടകളും വര്‍ണാഭമാക്കിയ കത്തീഡ്രല്‍ അങ്കണത്തില്‍ വിശ്വാസികള്‍ കൂപ്പുകരങ്ങളോടെ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു.മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. മെത്രാന്‍ നിയമന ഉത്തരവ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. രക്തംകൊണ്ടു ക്രിസ്തുവിനു സാക്ഷ്യം നല്‍കി കടന്നുപോയവരെ അനുസ്മരിച്ച് നവ ഇടയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വന്ദിച്ചു. തുടര്‍ന്ന് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം ചൊല്ലി തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. പ്രാര്‍ത്ഥനകള്‍ക്കും സങ്കീര്‍ത്തനാലാപനങ്ങള്‍ക്കും ശേഷം മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ മാത്യു അറയ്ക്കലും നിയുക്ത മെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ചു സുവിശേഷ ഗ്രന്ഥം സമര്‍പ്പിച്ചു. തുടര്‍ന്നുള്ള നാലു കാനോന പ്രാര്‍ഥനയോടുകൂടി മെത്രാഭിഷേകത്തിന്റെ പ്രധാന ഘട്ടം സമാപിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനു സ്ഥാനചിഹ്നങ്ങളായ മുടിയും (തൊപ്പി) അംശവടിയും കൈസ്ലീവയും നല്‍കി. അഭിഷിക്തനായ നവമെത്രാനെ മെത്രാന്മാര്‍ സഹവര്‍ത്തിത്വത്തിന്റെ അടയാളമായി ആശ്ലേഷിച്ചു. മാര്‍ വാണിയപ്പുരയ്ക്കലിന്റെ ജ്യേഷ്ഠസഹോദരന്‍ ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കല്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച്ഡീക്കനായിരുന്നു. ഫാ. ജോസ് മാത്യു പറപ്പള്ളില്‍ തിരുക്കര്‍മങ്ങളുടെ വിവരണം നടത്തി. നവാഭിഷിക്തന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേ കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കി. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമ്മല്‍ വായിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, യൂഹനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, യൂഹനോന്‍ മാര്‍ തെയോഡോഷ്യസ്, ഡോ.അലക്സ് വടക്കുംതല, ഏബ്രഹാം മാര്‍ യൂലിയോസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ അപ്രേം നരികുളം, മാര്‍ ജോസഫ് പാംപ്ലാനിയില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, വിന്‍സെന്റ് മാര്‍ പൗലോസ്, നിയുക്ത ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, നിയുക്ത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പുഴോലിപ്പറമ്പില്‍ എന്നിവര്‍ മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് അനുമോദനമറിയിച്ചു.
Image: /content_image/News/News-2017-11-13-03:38:46.jpg
Keywords: വാണിയ

6432
Category: 18
Sub Category:
Heading: പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണു പുതിയ ബിഷപ്പിന്റെ നിയമനമെന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കാഞ്ഞിരപ്പള്ളി: ദൈവവചനാധിഷ്ഠിതമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണു കൂരിയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നിയമനമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിസ് കത്തീഡ്രലില്‍ ഇന്നലെ നടന്ന മെത്രാഭിഷേകത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ രജതജൂബിലി വേളയിലും പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ ശതാബ്ദി വര്‍ഷത്തിലും ലഭിച്ച ദൈവാനുഗ്രഹമാണ് നിയമനമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സുവിശേഷ മൂല്യങ്ങളായ ലാളിത്യത്തിലേക്കു സഭ മടങ്ങിവരികയാണ്. മെത്രാന്‍ ശുശ്രൂഷയെ മൂന്നു തലങ്ങളിലാണു സഭ മനസിലാക്കിയിരുന്നത്. പ്രബോധന അധികാരം, അജപാലന അധികാരം, വിശുദ്ധീകരണ അധികാരം എന്നിങ്ങനെ. ഇവയ്ക്കു മാറ്റമില്ല. ഇവയുടെ പ്രായോഗികതയ്ക്കാണു മാറ്റം. ഈ മാറ്റമാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ദര്‍ശനത്തിലും പ്രബോധനത്തിലും പറയുന്നത്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണു സഭയുടെ പുതിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ അടിസ്ഥാനത്തില്‍ പുതിയ മെത്രാനു ശുശ്രൂഷ ചെയ്യാന്‍ സാധിക്കും. അധികാരത്തിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കു ആധികാരികത ഉണ്ടാകുമ്പോള്‍ അതു ശുശ്രൂഷയായി മാറും. അതു ജനങ്ങള്‍ക്കു സ്വീകാര്യമാകും. ജനം അംഗീകരിക്കും. ജനങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന സഭാ ശുശ്രൂഷകരാണു സഭയ്ക്കുള്ളത്. വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും ഇടയില്‍ ഇങ്ങനെയുള്ള ശുശ്രൂഷകരുണ്ടെന്നും ജനങ്ങളുടെ ശുശ്രൂഷകരായി വൈദികര്‍ സമര്‍പ്പിക്കപ്പെടണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സമാപന സന്ദേശത്തില്‍ മെത്രാഭിഷേക ചടങ്ങുകള്‍ ലളിതവും മനോഹരവുമായി നടത്തിയതിനു കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കര്‍ദ്ദിനാള്‍ നന്ദി പ്രകാശിപ്പിച്ചു. കൂരിയാ ആസ്ഥാനത്തോ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കത്തീഡ്രലിലോ നടത്തേണ്ട ചടങ്ങ് ഏറ്റെടുത്തു നടത്തിയ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവര്‍ത്തനം സഭാചരിത്രത്തില്‍ അവിസ്മരണീയമാണെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2017-11-13-04:21:59.jpg

6433
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം ഇന്ന് അരങ്ങില്‍
Content: കൊച്ചി: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ നാടകം ഇന്ന് വേദിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപതയുടെ മാധ്യമ വിഭാഗമായ പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന 'സിസ്റ്റര്‍ റാണി മരിയ -വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം' എന്ന നാടകം കലൂര്‍ റിന്യൂവല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിനാണ് അരങ്ങേറുക. റാണി മരിയയുടെ പ്രേഷിത പ്രവര്‍ത്തനവഴികള്‍, രക്തസാക്ഷിത്വം, മധ്യപ്രദേശില്‍ മിഷനറിയായിരുന്ന സാമിയച്ചന്റെയും സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മിയുടെയും ഇടപെടലിലൂടെ സമുന്ദര്‍ സിങ്ങിന്റെ മാനസാന്തരം, മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവ ഒന്നര മണിക്കൂറുള്ള നാടകത്തിനുള്ളില്‍ ആവിഷ്‌കരിക്കുന്നു. മികച്ച അമച്ച്വര്‍ നാടക സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ വിനോദ്കുമാറാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലി മാലിലിന്റേതാണ് സഹ സംവിധാനവും നിര്‍മാണ നിര്‍വഹണവും. ആലീസ് മാത്യുവാണ് സിസ്റ്റര്‍ റാണി മരിയയുടെ വേഷമണിയുന്നത്. അനുഗ്രഹ പോള്‍, അരുണ്‍ പാവുമ്പ, സി.വി. ദിനേശ്, എ.എച്ച്. ഷാനവാസ്, രജീഷ് പുറ്റാട്, രതീഷ് ഗ്രാംഷി എന്നിവര്‍ക്കൊപ്പം പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും കലാകാരനുമായ ഫാ. ജേക്കബ് കോറോത്തും കഥാപാത്രമാകും. സമുന്ദര്‍ സിങ്ങിന്റെ മാനസാന്തരത്തില്‍ മുഖ്യ പങ്കുവഹിച്ച സ്വാമിയച്ചന്റെ വേഷത്തില്‍ ഫാ. തോമസ് നങ്ങേലിമാലില്‍ അരങ്ങിലെത്തുന്നുണ്ട്. ദില്‍ജിത് എം. ദാസാണു കലാസംവിധാനം. ആര്യ വിനോദ്, അനൂപ് പൂന, ബൈജു സി. ആന്റണി, വി.ആര്‍. വിഷ്ണു, വിഷ്ണുകുമാര്‍, ജോമോന്‍ പത്തില്‍ തുടങ്ങിയവരും നാടകത്തിനായി കൈകോര്‍ക്കുന്നു.
Image: /content_image/India/India-2017-11-13-04:43:45.jpg
Keywords: സിസ്റ്റര്‍ റാണി മരിയ

6434
Category: 18
Sub Category:
Heading: മിഷന്‍ലീഗ് മിഷന്‍ കലോത്സവം: പാലാ രൂപത ജേതാക്കള്‍
Content: മൂവാറ്റുപുഴ: നിര്‍മല കോളജില്‍ നടന്ന ചെറുപുഷ്പ മിഷന്‍ലീഗ് മിഷന്‍ കലോത്സവത്തില്‍ പാലാ രൂപത ജേതാക്കള്‍. 448 പോയിന്റ്മായാണ് പാലാ രൂപതാ ഒന്നാമതെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതിന് മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കുട്ടം പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍. റവ.ഡോ.ജോര്‍ജ് ഓലിയപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോബി പൂച്ചൂക്കണ്ട ത്തില്‍ സ്വാഗതം പറഞ്ഞു. 11 രൂപതകളില്‍ നിന്നുള്ള മിഷന്‍ലീഗ് അംഗങ്ങളാണ് കലോത്സവത്തില്‍പങ്കെടുത്തത്. വ്യക്തിഗത ഇനത്തില്‍ പാലാ, കോതമംഗലം, മാനന്തവാടി, താമരശേരി, തലശേരി രൂപതകളും സാഹിത്യ മത്സരങ്ങളില്‍ താമരശേരി, മാനന്തവാടി, തലശേരി, ഇടുക്കി രൂപതകളും മുന്നിലെത്തി. കലോത്സവത്തില്‍ പാലാ, കോതമംഗലം, തലശേരി രൂപതകള്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. ഓവറോള്‍ പ്രകടനത്തില്‍ പാലാ രൂപതാ ഒന്നാം സ്ഥാനവും മാനന്തവാടി, താമരശേരി രൂപതകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഫാ.ജോബി പൂച്ചൂക്കണ്ടത്തില്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, രൂപതാ ഡയറക്ടര്‍ ഫാ.ജോസഫ് കല്ലറയ്ക്കല്‍, പ്രസിഡന്റ് ഡോണ്‍ പ്ലാക്കുട്ടത്തില്‍, റീജണല്‍ ഓര്‍ഗനൈസര്‍ ഷിബു മഠം, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-13-05:38:58.jpg
Keywords: മിഷന്‍ ലീഗ