Contents

Displaying 6151-6160 of 25122 results.
Content: 6456
Category: 1
Sub Category:
Heading: മാര്‍പാപ്പയ്ക്കു ലഭിച്ച ലംബോര്‍ഗിനി ഇറാഖിലെ ക്രൈസ്തവരുടെ കണ്ണീരൊപ്പും
Content: വത്തിക്കാന്‍ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതുപുത്തന്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ഇന്നലെ രാവിലെ (നവംബര്‍ 15) ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോ‍ഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ഹൂറക്കാന്‍ മോഡല്‍ കാര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര്‍ സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില്‍ എത്തിയത്. കാറില്‍ തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന്‍ തന്നെ വെഞ്ചിരിച്ചു. ആഡംബര കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്‍ഡ് ഫോക്കസാണ്.
Image: /content_image/News/News-2017-11-16-02:58:23.jpg
Keywords: പാപ്പ, ഇറാഖ
Content: 6457
Category: 1
Sub Category:
Heading: ചൈനയില്‍ യേശുവിന്റെ ചിത്രങ്ങള്‍ മാറ്റി പ്രസിഡന്റിനെ പ്രതിഷ്ഠിക്കുവാന്‍ നിര്‍ബന്ധിത ശ്രമം
Content: ബെ​​​യ്ജിം​​​ഗ്: ചൈനയിലെ ക്രൈസ്തവ ഭവനങ്ങളിൽ നിന്നു യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ നീക്കി പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ചിത്രങ്ങൾ സ്ഥാപിക്കുവാന്‍ നിര്‍ബന്ധിത ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ പൂർവ ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽപ്പെട്ട യുഗാൻ പ്രദേശത്താണു ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാറ്റി പ്രസിഡന്റിന്റെ ചിത്രം സ്ഥാപിക്കുവാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം ശ്രമം നടത്തുന്നത്. ദാരിദ്ര്യമോ രോഗമോ നീക്കാൻ ക്രിസ്തുവിനു കഴിയില്ലെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ കഴിയൂ എന്നും അതിനാൽ ക്രിസ്തുവിന്റെ ചിത്രങ്ങളും വചനങ്ങളും നീക്കി പകരം ഷിയുടെ ചിത്രം ചുവരിൽ തൂക്കണമെന്നുമാണു പ്രാദേശിക നേതാക്കൾ ഉപദേശിക്കുന്നത്. ദാരിദ്യനിര്‍മാര്‍ജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് ക്രൈസ്തവ ഭവനങ്ങളിലെത്തി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ക്രിസ്തുവിന്റെ 624 ചിത്രങ്ങൾ മാറ്റി പകരം ഷി ചിൻപിങ്ങിന്റെ 453 ചിത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായി വിശേഷിപ്പിക്കപ്പെടുന്ന ഷിയും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്കു തിരിയുകയാണെന്ന ആശങ്ക പടരുകയാണ്. വിശ്വാസികൾ സ്വമേധയാ ചെയ്യുന്നതാണെന്നാണു പാർട്ടിയുടെ വിശദീകരണമെങ്കിലും ഇത് തെറ്റാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ചില്‍ തങ്ങളുടെ യത്നം ആരംഭിച്ചുവെന്നും ഇതുവരെ 1000 ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് ദാരിദ്ര്യനിർമാർജനത്തിന്റെ ചുമതലയുള്ള കമ്യൂണിസ്റ്റ് നേതാവ് ക്വിയാൻ പറയുന്നത്. യുഗാനിലെ ജനസംഖ്യയുടെ 10% ക്രൈസ്തവരാണ്. ഇവരില്‍ ഭൂരിഭാഗവും നിര്‍ധനരാണ്. അതേസമയം ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ചൈനയിൽ നിരവധി പേർ ദിനംപ്രതി ക്രൈസ്തവ വിശ്വാസത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നുവെന്നാണ് വസ്തുത. 2030-ൽ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമായി മാറുമെന്നാണ് വിവിധ സംഘടനകള്‍ നടത്തിയ പഠനങ്ങൾ വ്യക്തമാകുന്നത്. ഇതിലുള്ള ആശങ്കയാണ് ക്രൈസ്തവ മതപീഡനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-11-16-03:41:26.jpg
Keywords: ചൈന
Content: 6458
Category: 18
Sub Category:
Heading: സർക്കാർ നിലപാട് മദ്യത്തിന്റെ ലഭ്യത ഭയാനകമായ രീതിയില്‍ കൂട്ടുന്നതിന് ഇടയാക്കുന്നു: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഭയാനകമായ രീതിയില്‍ കൂട്ടുന്നതിന് ഇടയാക്കുന്നുവെന്നും കേരള ജനതയെ ബാധിക്കുന്ന ഈ വിപത്തിനെതിരേ ബോധവത്കരണം അനിവാര്യമാണെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിപത്തിനെതിരേ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നയിക്കുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവില്പനയിലൂടെ കോടിക്കണക്കിനു രൂപ സാധാരണക്കാരില്‍ നിന്നു നേടുന്ന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പ് മുഖേന ചെറിയ ലഹരിവിരുദ്ധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതു വിരോധാഭാസമാണ്. മദ്യവിരുദ്ധ നിലപാടുകളെ അവഗണിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സര്‍ക്കാര്‍ ഓരോ ഗ്രാമത്തിലും മദ്യശാലകള്‍ ആരംഭിക്കുന്നുവെന്നും അപ്പോള്‍ എങ്ങനെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ കഴിയുമെന്നും ജാഥാ ക്യാപ്റ്റനും കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു. ഒരുവശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും മറുവശത്ത് മദ്യത്തില്‍ ജനത്തെ മുക്കിക്കൊല്ലാനുള്ള ശ്രമവുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നു ബിഷപ്പ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം ദീപശിഖ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ആരംഭിച്ച യാത്ര ഡിസംബര്‍ ഒന്നിന് കാസര്‍ഗോഡ് സമാപിക്കും. കെസിബിസി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ശാന്തപ്പന്‍ എന്നിവര്‍ സന്ദേശം നല്കി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍ സ്വാഗതം ആശംസിച്ചു. റവ.ഡോ ഡയ്‌സണ്‍ യേശുദാസ്, ഫാ. ലെനിന്‍ രാജ്, വൈ. രാജു, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ ജോസഫ് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-16-05:22:23.jpg
Keywords: മദ്യ
Content: 6459
Category: 18
Sub Category:
Heading: മോണ്‍. ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകം ശനിയാഴ്ച: അഞ്ചു കുടുംബങ്ങള്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കും
Content: തൃശൂര്‍: നിയുക്ത തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മോണ്‍. ടോണി നീലങ്കാവിലിന്റെ മെത്രാഭിഷേകം ശനിയാഴ്ച ലൂര്‍ദ് കത്തീഡ്രലില്‍ സജ്ജമാക്കിയ പ്രത്യേക പന്തലില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു മെത്രാഭിഷേകകര്‍മങ്ങള്‍ ആരംഭിക്കും. ആര്‍ഭാടമില്ലാതെയും വളരെ ലളിതമായുമാണ് മെത്രാഭിഷേകചടങ്ങുകള്‍ സജ്ജമാക്കുന്നത്. മെത്രാഭിഷേകത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയിലെ അഞ്ചു ഭവനരഹിത കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചുനല്‍കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയും ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും സഹകാര്‍മികരാകും. നാല്പതു മെത്രാന്മാര്‍ അഭിഷേക ചടങ്ങിനെത്തും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കുശേഷം മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ഭവനരഹിത കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നിര്‍മാണ ചെലവുവരുന്ന ഭവനങ്ങള്‍ എരുമപ്പെട്ടിയിലും മറ്റത്തുമാണു നിര്‍മിക്കുക. ഭവനപദ്ധതിയുടെ തുക സമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ കൈമാറും. നിരവധി പേര്‍ പ്രസംഗിക്കും. ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടില്‍ ജനുവരി ഏഴിനാണ് ചുമതലയേല്‍ക്കുക.
Image: /content_image/India/India-2017-11-16-05:48:50.jpg
Keywords: ടോണി
Content: 6460
Category: 9
Sub Category:
Heading: പോർട്സ്മൌത്ത് ബൈബിൾ കൺവെൻഷൻ ഇന്നു മുതൽ
Content: പോർട്സ്‌മൗത്ത്: പോർട്സ്മൗത്ത് ബൈബിൾ കൺവെൻഷൻ ഇന്ന് 16/11/17 വ്യാഴാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കും. ഇന്ത്യയിലും, അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിൾ കൺവെൻഷൻ ഇന്നുരാവിലെ 9.30 മുതൽ ഇമ്മക്കുലേറ്റ്‌ കൺസെപ്ഷൻ ചർച്ചിൽ നടക്കും. കൺവെൻഷന് അനുഗ്രഹ ആശീർവാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നാളെ (17/11/17 ) പോർട്സ്മൗത്തിൽ എത്തിച്ചേരും.വെള്ളിയാഴ്ച കൺവെൻഷനിൽ നടക്കുന്ന വി.കുർബാനയ്ക്ക് മാർ സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ.ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളിൽ പങ്കെടുക്കും. ഇന്നും നാളെയും രാവിലെ 9.30 മുതൽ വൈകിട്ടു 5.വരെയും, മറ്റന്നാൾ ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോർട്സ്മൗത്ത് സീറോ മലബാർ ചാപ്ലയിൻ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# IMMACULATE CONCEPTION CHURCH.<br> BELLS LANE <br> STUBBINGTON <br> PO14 2PL #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോസ് 0 7963 260390
Image: /content_image/Events/Events-2017-11-16-06:57:37.jpg
Keywords: കണ്‍വെന്‍ഷന്‍
Content: 6461
Category: 1
Sub Category:
Heading: അമേരിക്കന്‍ പ്രോലൈഫ് മുന്നേറ്റത്തിന് പുതുശക്തി പകരാന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍
Content: ബാള്‍ട്ടിമോര്‍: ജീവന്റെ മഹത്വത്തെ ആഗോള തലത്തില്‍ പ്രഘോഷിക്കുവാന്‍ അമേരിക്കയിലെ മെത്രാന്‍ സമിതി കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയായ ജോസഫ് നൗമാനെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. നവംബര്‍ 14 ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് അമേരിക്കയിലെ മെത്രാന്‍മാര്‍ കര്‍ദ്ദിനാളല്ലാത്ത ഒരാളെ പ്രോലൈഫ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കുന്നത്. പ്രോലൈഫ് കമ്മിറ്റിയിലെ അംഗമായിരുന്ന ജോസഫ് നൗമാന്‍ മെത്രാപ്പോലീത്താക്ക് ലഭിച്ചത് അപ്രതീക്ഷിത വിജയമാണെന്നാണ് സി‌എന്‍‌എ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ 96 (54%) വോട്ടുകള്‍ നൗമാന്‍ മെത്രാപ്പോലീത്താക്ക് ലഭിച്ചപ്പോള്‍, മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന ഷിക്കാഗോയിലെ കര്‍ദ്ദിനാളായ ബ്ലേസ് കൂപ്പിക്കിന് 82 (46%) വോട്ടുകളാണ് ലഭിച്ചത്. തന്റെ സന്ദേശങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായി സംസാരിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാനെ കാന്‍സാസിലെ അബോര്‍ഷനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായകമായ നേതൃത്വമാണ് നല്‍കിയത്. യുവ പുരോഹിതനായിരിക്കുമ്പോള്‍ തന്നെ സെന്റ്‌ ലൂയീസ് അതിരൂപതയിലെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. നേരത്തെ അബോര്‍ഷന് വിധേയരായവരെ സഹായിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന ‘റേച്ചല്‍ മിനിസ്ട്രി’ എന്ന പദ്ധതി നടപ്പിലാക്കിയത് ബിഷപ്പ് നൗമാനെയുടെ നേതൃത്വത്തിലായിരുന്നു. ആര്‍ച്ച് ബിഷപ്പ് നൗമാനെയുടെ നേതൃത്വത്തിലുള്ള പുതിയ പ്രോലൈഫ് സമിതി ജീവന്റെ മഹത്വത്തെ ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുവാന്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് ഭരണകൂടം ശക്തമായ പ്രോലൈഫ് നയം സ്വീകരിച്ചത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും കരുതപ്പെടുന്നു. മെത്രാന്‍മാരായ ഫെലിപെ എസ്റ്റെവേസ്, ഫാബ്രെ, റോഡ്‌സ്, എഡ്വേര്‍ഡ് ബേണ്‍സ്, മെത്രാപ്പോലീത്തമാരായ ബെര്‍ണാര്‍ഡ് ഹെബ്ഡാ, തോമസ്‌ വെന്‍സ്കി എന്നിവര്‍ കത്തോലിക്കാ റിലീഫ് സര്‍വീസസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ദിവസം തന്നെ കോണ്‍ഫറന്‍സ് സെക്രട്ടറിയുടയും, അഞ്ചോളം അനുബന്ധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പും നടന്നു. ഡെട്രോയിറ്റിലെ മെത്രാപ്പോലീത്തയായ അല്ലെന്‍ വിഗ്നെറോണാണ് കോണ്‍ഫറന്‍സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. മതസ്വാതന്ത്ര്യ കമ്മിറ്റി ചെയര്‍മാനായി ലൂയിസ്വില്ലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് കുര്‍ട്സും കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍മാനായി ബിഷപ്പ് മൈക്കേല്‍ ബുര്‍ബിഡ്ജും സഭയിലെ കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി കമ്മിറ്റി തലവനായി ബിഷപ്പ് നെല്‍സണ്‍ പെരെസും സൈദ്ധാന്തിക കമ്മിറ്റി തലവനായി ബിഷപ്പ് കെവിന്‍ റോഡ്സ് കളക്ഷന്‍ കമ്മിറ്റ് തലവനായി ജോസഫ് ക്രിസ്റ്റോണ്‍ മെത്രാനും തിരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/News/News-2017-11-16-07:29:33.jpg
Keywords: പ്രോലൈ
Content: 6462
Category: 1
Sub Category:
Heading: “ക്രിസ്തുമസ് രക്തം”: ക്രിസ്തുമസിന് വത്തിക്കാനില്‍ ആക്രമണം നടത്തുമെന്നു ഐ‌എസ്
Content: വത്തിക്കാന്‍ സിറ്റി/പാരീസ്: ക്രിസ്തുമസിന് കേവലം ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വത്തിക്കാനില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലുള്ള ചാനലായ വാഫാ മീഡിയ ഫൗണ്ടേഷന്‍ പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കായി പതിനായിരകണക്കിന് ആളുകള്‍ ഒന്നിച്ചുകൂടുന്ന അവസരത്തില്‍ വത്തിക്കാന്‍ ആക്രമിക്കുമെന്നാണ് പോസ്റ്ററിലെ ഭീഷണിയുടെ സാരാംശം. “ക്രിസ്തുമസ് രക്തം” (Christmas Blood) എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖം മൂടി ധരിച്ച തീവ്രവാദി ഒരു ബി‌എം‌ഡബ്ല്യു കാറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേര്‍ക്ക് പോകുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ഒരു റൈഫിളും, പുറത്ത് തൂക്കാവുന്ന ബാഗും കാറിനുള്ളില്‍ കാണാം. “കാത്തിരിക്കൂ” എന്ന് ചുവന്ന അക്ഷരത്തില്‍ തലക്കെട്ടിന് താഴെ എഴുതിയിട്ടുണ്ട്. റോം കീഴടക്കണമെന്നത് ഐ‌എസിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. കഴിഞ്ഞ ക്രിസ്തുമസ്സ് കാലങ്ങളിലും വത്തിക്കാനു നേരെയും, യൂറോപ്പിനു നേരെയും തീവ്രവാദികള്‍ ഇത്തരം ഭീഷണികള്‍ മുഴക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ബെര്‍ലിന്‍ ഫെസ്റ്റിവല്‍ മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ ഐ‌എസ് തീവ്രവാദി 12 പേരെ കൊലപ്പെടുത്തുകയും 56 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 2015-ല്‍ കാലിഫോര്‍ണിയയിലും സമാനമായ ആക്രമണം നടന്നു. സാന്‍ ബെര്‍ണാഡിനോയിലെ ക്രിസ്തുമസ് പാര്‍ട്ടിക്കിടയില്‍ അക്രമം നടത്തിയ റിസ്വാന്‍ ഫാറൂക്ക് എന്ന ഇസ്ളാമിക തീവ്രവാദി നിരവധി സാധാരണക്കാരെയാണ് കൊലപ്പെടുത്തിയത്. അതേസമയം ക്രിസ്തുമസ്സിനു മുന്‍പായി പല യൂറോപ്പ്യന്‍ രാജ്യങ്ങളും തങ്ങളുടെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പുറത്തുവന്നിരിന്നു. എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്നും വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നുമാണ് മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡ് മേധാവി ക്രിസ്‌റ്റോഫ് ഗ്രഫ് അന്ന്‍ പ്രതികരിച്ചത്.
Image: /content_image/News/News-2017-11-16-08:53:06.jpg
Keywords: ഐ‌എസ്, വത്തിക്കാന്‍
Content: 6463
Category: 18
Sub Category:
Heading: സിസ്റ്റര്‍ മര്‍സലീയൂസിന്റെ സംസ്‌കാരം ശനിയാഴ്ച
Content: കൊച്ചി: ഇന്ന് അന്തരിച്ച പ്രശസ്ത ഗൈനക്കോളജിസ്റ്റും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മെഡിക്കല്‍ മിഷന്‍ ആശുപത്രിലെ ഡോക്ടറുമായിരുന്ന സിസ്റ്റര്‍ ഡോ. മര്‍സലീയൂസിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കിടങ്ങൂര്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മഠം ചാപ്പലില്‍ നടക്കും. നാളെ വൈകിട്ട് മുതല്‍ മൃതദേഹം മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഒരു മാസമായി അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിസ്റ്റര്‍ മര്‍സലീയൂസ്. ഇന്ന്‍ ഉച്ചയ്ക്ക് 1.30 ഓടെ മരണം സംഭവിക്കുകയായിരിന്നു. ചിങ്ങവനം മഠത്തില്‍കളത്തില്‍ ജോസഫിന്റെയും സാറാമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെ മകളാണ് മറിയക്കുട്ടി എന്ന സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസ്. കൈനടി എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കന്യാസ്ത്രീയായി 1974ല്‍ ബിഎസ്സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്സിനു ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ കന്യാസ്ത്രീയായ ആദ്യ വിദ്യാര്‍ഥിനിയായിരുന്നു. പിന്നീട് ഉന്നതപഠനത്തിനായി ബ്രിട്ടണിലേക്ക് പോയി. ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കും എഡ്വിന്‍ ലില്ലി ഗോള്‍ഡ് മെഡലും നേടി ഡിപ്ലോമ ഇന്‍ ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌റ്റെട്രിക്‌സ് പാസായി. തുടര്‍ന്ന് ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും വിവിധ ആശുപത്രികളില്‍ ജോലി ചെയ്തു പഠനം തുടര്‍ന്നു. ഒബ്‌സ്‌റ്റെട്രിക്‌സിലും ചൈല്‍ഡ് ഹെല്‍ത്തിലും ബിരുദങ്ങള്‍ നേടിയ ശേഷം 1991 ഏപ്രില്‍ 16ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു. ലിറ്റില്‍ ലൂര്‍ദിലെ 26 വര്‍ഷങ്ങള്‍ക്കിടയില്‍ അര ലക്ഷത്തോളം പ്രസവങ്ങളാണ് സിസ്റ്റര്‍ എടുത്തത്.
Image: /content_image/India/India-2017-11-16-18:22:44.jpg
Keywords: അന്തരി
Content: 6464
Category: 1
Sub Category:
Heading: ജപമാല ചൊല്ലിയതിന് ഫ്രഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു
Content: പാരീസ്: പാരീസിലെ കത്തോലിക്കാ ദേവാലയത്തില്‍ ജപമാല ചൊല്ലിയ പന്ത്രണ്ടോളം കത്തോലിക്കാ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് കാരണമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 500-മത് വാര്‍ഷികാനുസ്മരണത്തിന്റെ ഭാഗമായി ഔര്‍ ലേഡി ഓഫ് വൈറ്റ് മാന്റില്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രൊട്ടസ്റ്റന്‍റ് പ്രഭാഷക പ്രസംഗിച്ചതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മാറായിസിലെ യുണൈറ്റഡ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിലെ വനിതാ പാസ്റ്ററായ കരോളിന്‍ ബ്രെട്ടോണസ്, വനിതാ പുരോഹിതയുടെ വേഷത്തില്‍ നടത്തിയ പ്രസംഗത്തിനിടെ കത്തോലിക്കാ യുവാക്കള്‍ ലാറ്റിന്‍ ഫ്രഞ്ച് ഭാഷകളില്‍ ജപമാല ചൊല്ലുവാനും സ്തുതിഗീതങ്ങള്‍ ആലപിക്കുവാനും തുടങ്ങി. ഇതിനെതുടര്‍ന്നു ദേവാലയത്തില്‍ സന്നിഹിതരായിരുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികളും കത്തോലിക്കരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും, തുടര്‍ന്ന്‍ മിലിട്ടറിയുടെ സഹായത്തോടെ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള മീഡിയാസ്-പ്രസ്സ്-ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ സംഭവത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. “കത്തോലിക്കാ പള്ളിയില്‍ ജപമാല ചൊല്ലിയതിനാണ് യുവാക്കളെ മിലിട്ടറിയുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്നത്” എന്ന കുറിപ്പും വീഡിയോക്കൊപ്പമുണ്ടായിരുന്നു. കത്തോലിക്കാ ദേവാലയം പ്രൊട്ടസ്റ്റന്റ്കാര്‍ കയ്യേറിയതിലുള്ള വേദനയാണ് യുവാക്കള്‍ ജപമാലയിലൂടെ പ്രകടിപ്പിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. പോലീസ് പിടിച്ചുകൊണ്ട് പോകുമ്പോള്‍ “വിജയശ്രീലാളിതനായ ക്രിസ്തു” എന്നവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒക്ടോബര്‍ അവസാനത്തില്‍ ബ്രസ്സല്‍സിലെ സെന്റ്‌ മൈക്കേല്‍, സെന്റ്‌ കൂടുല എന്നീ ദേവാലയങ്ങളിലും ഇതിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതേസമയം യുവാക്കളെ പിന്തുണച്ചുകൊണ്ട് നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Image: /content_image/News/News-2017-11-17-04:42:55.jpg
Keywords: ജപമാല
Content: 6465
Category: 18
Sub Category:
Heading: സിസ്റ്റര്‍ മേരി മര്‍സലീയൂസിന്റെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി
Content: കൊച്ചി: പ്രശസ്ത ഗൈനക്കോളജിസ്റ്റും മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. മര്‍സലീയൂസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. പണത്തിനോ പ്രതാപത്തിനോ വേണ്ടിയായിരുന്നില്ല സിസ്റ്ററിന്റെ സേവനങ്ങളെന്നും ഡോക്ടറായിരുന്ന സിസ്റ്ററിന്റെ കൈകളിലൂടെ അരലക്ഷത്തിലധികം ശിശുക്കളാണ് ജീവന്റെ തുടിപ്പുമായി കടന്നുവന്നതെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു. പ്രഗത്ഭയും പ്രതിഭാശാലിയും തീക്ഷ്ണവതിയുമായിരുന്നു സിസ്റ്റര്‍ ഡോ. മര്‍സലീയൂസ്. തന്റെ മുന്നിലുള്ള മഹാ ദൗത്യം ഒരു പ്രേഷിത ശുശ്രൂഷയായിട്ടാണ് സിസ്റ്റര്‍ സ്വീകരിച്ചിരുന്നത്. പ്രൊലൈഫ് മൂവ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കിയിരുന്നു. എല്ലാവരോടും കരുണയോടും കരുതലോടുമായിരുന്നു സിസ്റ്റര്‍ പെരുമാറിയിരുന്നത്. സിസ്റ്ററിന്റെ ജീവിത വിശുദ്ധി ഇനിയുള്ള കാലത്ത് സഭയിലും സമൂഹത്തിലും അറിയപ്പെടാന്‍ ഇടയാകട്ടെ എന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-11-17-05:18:07.jpg
Keywords: സിസ്റ്റര്‍