Contents

Displaying 6171-6180 of 25122 results.
Content: 6476
Category: 1
Sub Category:
Heading: പീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി അമേരിക്കയില്‍ ഇന്ന് ജാഗരണ പ്രാര്‍ത്ഥന
Content: വാഷിംഗ്‌ടണ്‍ ഡി.സി: ആഗോള തലത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ ഇന്ന് “പ്രാര്‍ത്ഥനയുടെ രാത്രി” ആചരിക്കും. 'ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' സംഘടനയുടെ ആഭിമുഖ്യത്തില്‍ ചൈനീസ്‌ കമ്മ്യൂണിറ്റി ദേവാലയത്തില്‍ വെച്ചായിരിക്കും പ്രാര്‍ത്ഥനാ കൂട്ടായ്മ നടക്കുക. പാനല്‍ ചര്‍ച്ചയും കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായിരിക്കും. സംഘടനയുടെ നാലാമത്തെ വാര്‍ഷിക പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് ഇന്ന് നടക്കുക. ഇറാന്‍, നോര്‍ത്ത് കൊറിയ, ഈജിപ്ത്, പാകിസ്ഥാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതങ്ങള്‍ കൂട്ടായ്മയില്‍ പങ്കുവെക്കും. മതതീവ്രവാദം, അടിച്ചമര്‍ത്തലിനിരയാവുന്ന സ്ത്രീകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുന്‍ വിര്‍ജീനിയന്‍ കോണ്‍ഗ്രസ് അംഗവും, മതസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫ്രാങ്ക് വോള്‍ഫ് തുടങ്ങിയ പ്രഗല്‍ഭര്‍ ഉള്‍പ്പെടുന്ന പാനല്‍ ചര്‍ച്ച ചെയ്യും. പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ മാത്രം വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരും. തന്റെ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന ‘മതനിന്ദാ നിയമം’ പലപ്പോഴും ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനാണ് ഉപയോഗിക്കുന്നതെന്ന് പാക്കിസ്ഥാനില്‍ നിന്ന് പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എത്തിയ ആസിഫ് പറയുന്നു. പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്‍മാരായാണ് കണ്ടുവരുന്നതെന്നും നൂറുകണക്കിന് ക്രിസ്ത്യാനികള്‍ മത നിന്ദയുടെ പേരില്‍ രാജ്യത്തെ ജയിലുകളില്‍ മരണത്തെ കാത്തുകിടക്കുകയാണെന്നും ആസിഫ് വെളിപ്പെടുത്തി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അനേകം ക്രിസ്ത്യാനികള്‍ മതനിന്ദാക്കുറ്റത്തിന് ജയിലില്‍ കഴിയുന്നുണ്ടെങ്കിലും അവരാരും തന്നെ ഇതുവരെ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും ആസിഫ് പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതലായി പീഡനത്തിനിരയാകുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന് സമീപകാലത്ത് നടന്ന പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. 2016-ല്‍ മാത്രം 90,000-ത്തോളം ക്രിസ്ത്യാനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ‘ദി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലീജിയന്‍സിന്റെ’ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മൂന്നില്‍ ഒരു ഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാല്‍ കൊലചെയ്യപ്പെട്ടവരാണ്.
Image: /content_image/News/News-2017-11-18-08:35:19.jpg
Keywords: പീഡന
Content: 6477
Category: 1
Sub Category:
Heading: മാർപാപ്പയുടെ സന്ദർശനം: ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി
Content: ധാക്ക: ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദർശനത്തിനു ദിവസങ്ങള്‍ അവശേഷിക്കേ രാജ്യത്തു സുരക്ഷ ശക്തമാക്കി. മാര്‍പാപ്പയുടെ സുരക്ഷ ഉറപ്പു വരുത്താൻ എണ്ണായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ബംഗ്ലാ ഗവണ്‍മെന്‍റ് നിയോഗിച്ചിരിക്കുന്നത്.സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ അറുനൂറോളം കത്തോലിക്ക സന്നദ്ധ പ്രവർത്തകർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഇസ്ലാമിക രാഷ്ട്രമായ ബംഗ്ലാദേശിൽ ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തെ പരിഗണിച്ചാണ് ഭരണകൂടവും സഭയും ചേർന്ന് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കുന്ന പരിപാടികളിലെ കവാടങ്ങളിൽ കർശന പരിശോധനയും പത്ത് മീറ്റർ ദൂരപരിധികളിൽ പോലീസിനെ നിയോഗിക്കാനും പദ്ധതിയുണ്ട്. റജിസ്റ്റർ ചെയ്തവരെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകുക. ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ഭീഷണിയൊന്നുമില്ലെന്നും എങ്കിലും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് പ്രഥമ പരിഗണന മാർപാപ്പയ്ക്കാണെന്നും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിലെ അംഗമായ അമോൾ അൽഡോ ലൂക്കാസ് ഗോമസ് ഏഷ്യാ ന്യൂസിനോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്ന സുരക്ഷാ മാനദണ്ഡമാണ് മാർപാപ്പയുടേതെന്നും സുരക്ഷാ വീഴ്ചയുടെ എല്ലാ സാധ്യതകളും വിലയിരുത്തിയതായും ഗോമസ് വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെയും വിശ്വാസികളുടേയും സുരക്ഷയ്ക്കായി പരിശ്രമിക്കുമെന്നും സന്ദർശനം ഉപകാരപ്രദമാക്കുവാൻ അക്ഷീണം യത്നിക്കുമെന്നും സന്നദ്ധ പ്രവർത്തകനായ ജുമുർ ഗോമസ് പറഞ്ഞു. മാർപാപ്പയുടെ ആഗമനത്തെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് സുരക്ഷ കമ്മിറ്റി കോർഡിനേറ്ററും ബംഗ്ലാാദേശ് ക്രിസ്ത്യൻ സംഘടനയുടെ നേതാവുമായ നിർമ്മൽ റോസാരിയോ സൂചിപ്പിച്ചു. മാര്‍പാപ്പ പങ്കെടുക്കുന്ന മതേതര സംഗമത്തിൽ മുസ്ളിം -ഹൈന്ദവ -ബുദ്ധ മതസ്ഥരെ കൂടാതെ പ്രൊട്ടസ്റ്റന്റ് നേതാക്കളും പങ്കെടുക്കും.
Image: /content_image/News/News-2017-11-18-09:59:14.jpg
Keywords: ബംഗ്ലാ
Content: 6478
Category: 1
Sub Category:
Heading: പുതുദൗത്യം: മാർ ടോണി നീലങ്കാവിൽ അഭിഷിക്തനായി
Content: തൃശ്ശൂർ: ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തൃശ്ശൂർ അതിരൂപതയുടെ മൂന്നാമത്തെ സഹായമെത്രാനായി മാർ ടോണി നീലങ്കാവിൽ അഭിഷിക്തനായി. കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയ പ്രത്യേക ബലിപീഠത്തിൽ ആണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങുകളിൽ മുഖ്യകാർമ്മികനായി. മാർ ജേക്കബ് തൂങ്കുഴിയും മാർ റാഫേൽ തട്ടിലും സഹകാർമികരായിരുന്നു. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം സന്ദേശം നല്‍കി. മുഖ്യകാർമികൻ മാർ ആന്‍ഡ്രൂസ് താഴത്തും മെത്രാന്മാരും പ്രദക്ഷിണമായി വേദിയിലേക്ക് പ്രവേശിച്ചതോടെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിച്ചു. മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബൂള വായിച്ചശേഷം രക്തസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം നടന്നു. തുടര്‍ന്നു നിയുക്ത മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ശുശ്രുഷയിലെ പ്രധാന പ്രാർത്ഥനയായ 2 കൈവെയ്പ്പ് ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും കൈമാറിയത്. ഇതോടെ മെത്രാഭിഷേക ചടങ്ങുകൾ സമാപിച്ചു. തുടർന്ന് മാർ നീലങ്കാവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി നടന്നു. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ മാര്‍ ടോണി കൃതജ്ഞത പ്രസംഗം നടത്തി. നാൽപതോളം മെത്രാന്മാർ, വൈദികർ, സന്യസ്ഥർ, അല്‍മായര്‍ തുടങ്ങി ആയിരകണക്കിന് ആളുകളാണ് മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തത്. അല്‍പ്പസമയത്തിനകം പുതിയ മെത്രാനെ അഭിനന്ദിച്ചുകൊണ്ടുള്ള അനുമോദനയോഗം നടക്കും.
Image: /content_image/News/News-2017-11-18-12:20:57.jpg
Keywords: ടോണി
Content: 6479
Category: 1
Sub Category:
Heading: കേള്‍ക്കാത്തവരുടെ ശബ്ദമാകാന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ ഇന്ന് ബലിയര്‍പ്പിക്കും
Content: കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബധിരരായ വിശ്വാസികള്‍ക്കായി ഇംഗ്ലണ്ടില്‍ നിന്നുള്ള ജന്മനാ ബധിരനായ ജസ്യൂട്ട് വൈദികന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ ഇന്ന് ബലിയര്‍പ്പിക്കും. ബധിരസഹോദരങ്ങള്‍ക്കായി ബധിരനായ വൈദികന്റെ ബലിയര്‍പ്പണം കേരളത്തില്‍ ഇത് ആദ്യമായാണ് നടക്കുന്നത്. ചുറ്റുപാടുമുള്ള ബധിരരുടെ ആത്മീയ, സാമൂഹിക വളര്‍ച്ചയ്ക്കുവേണ്ടി ജീവിതം മാറ്റിവച്ച ഫാ. പോള്‍ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണു ദിവ്യബലി അര്‍പ്പിക്കുക. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറന്‍സ് മൂലക്കരയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡഫ് മിനിസ്ട്രിയെക് കുറിച്ചറിഞ്ഞ് അതിന്റെ ഭാഗമായാണു ദിവ്യബലിയര്‍പ്പിക്കാന്‍ ഫാ. ഫ്‌ളെച്ചര്‍ സന്നദ്ധനായത്. ബധിരരുടെ ആത്മീയ ആവശ്യങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നിര്‍വഹിക്കുന്നതിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുന്നതിനുമുള്ള പരിശ്രമങ്ങളില്‍ സജീവനായ ഫാ. ഫ്‌ളെച്ചര്‍ ഇംഗ്ലണ്ടിലെ ഒരു ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ്. സംസാരിക്കാനും കേള്‍ക്കാനുമാകുന്ന വൈദികരുടെ കമ്യൂണിറ്റിയിലാണ്, സുപ്പീരിയറായതെന്നതു മറ്റൊരു പ്രത്യേകത. ബധിരര്‍ക്കായി ആംഗ്യഭാഷയില്‍ ഹോളിക്രോസ് ഡഫ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബിജു ലോറന്‍സ് മൂലക്കര എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയര്‍പ്പിക്കുന്നുണ്ട്. ഭരണങ്ങാനം, തൃശൂര്‍ പുത്തന്‍പള്ളി, ഇടപ്പള്ളി, അര്‍ത്തുങ്കല്‍ എന്നീ പള്ളികളിലാണു പ്രതിമാസം ഒന്നു മുതല്‍ നാലുവരെയുള്ള ഞായറാഴ്ചകളില്‍ ദിവ്യബലി. ബധിരര്‍ക്കായി ഒരാള്‍ ഇന്ത്യയില്‍ ആദ്യമായി വൈദിക പരിശീലനം നടത്തിവരുന്നുണ്ടെന്നു ഡയറക്ടര്‍ ഫാ. ബിജു ലോറന്‍സ് മൂലക്കര പറയുന്നു. ബധിരനായ ദക്ഷിണകൊറിയന്‍ സ്വദേശി ഫാ. മിന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പു മുംബൈയിലെത്തി ബധിരസമൂഹത്തിനായി ദിവ്യബലിയര്‍പ്പിച്ചിരുന്നു. ഫാ. പോള്‍ ഫ്‌ളെച്ചര്‍ അടക്കം കത്തോലിക്കാസഭയില്‍ ബധിരരായ 26 വൈദികരാണുള്ളത്.
Image: /content_image/News/News-2017-11-19-01:08:47.jpg
Keywords: ബധിര
Content: 6480
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. വിവിധ ദേശത്തു നിന്നും വത്തിക്കാനില്‍ എത്തുന്ന നാലായിരത്തിലധികം അതിദരിദ്രരായ ആളുകള്‍ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കും. ഉച്ചയ്ക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ത്രികാല ജപത്തിനുശേഷമാണ് പോള്‍ ആറാമന്‍ ഹാളില്‍ പാവങ്ങള്‍ക്കായി ഭക്ഷണം നല്‍കുന്നത്. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ വത്തിക്കാനില്‍ സൗജന്യ ചികിത്സാപദ്ധതിയും ഒരുക്കിയിരിന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്തുള്ള പന്ത്രണ്ടാം പീയൂസിന്‍റെ അങ്കണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന താല്‍ക്കാലിക സൗജന്യചികിത്സാ കേന്ദ്രത്തില്‍ പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിന്നു. കാരുണ്യജീവിതത്തിനായുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ലോകമാസകലം ഈ ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. കേരളസഭയിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും. പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്തു ബലിയര്‍പ്പണം, നിര്‍ധനര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിപാടികള്‍, നാടോടികള്‍, കോളനി നിവാസികള്‍, വിധവകള്‍ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദര്‍ശനം, പരിസരശുചീകരണം എന്നിവയുണ്ടാകും. സംസ്ഥാനതല ആഘോഷം കൂവപ്പടി ബത്‌ലെഹം അഭയഭവനില്‍വച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി അദ്ധ്യക്ഷത വഹിക്കും. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നേതൃത്വം നല്കും. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി CST, ഫാ. റോബര്‍ട്ട് കാളാരാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/News/News-2017-11-19-04:23:28.jpg
Keywords: പാവങ്ങളുടെ
Content: 6481
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ ചരമവാര്‍ഷിക ദിനാചരണവും സുവര്‍ണ ജൂബിലി ആഘോഷവും 21ന്
Content: പാലാ: പാലാ രൂപത പ്രിസ്ബിറ്ററല്‍, പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ ജൂബിലി ആഘോഷവും മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 31ാം ചരമവാര്‍ഷിക ദിനാചരണവും 21ന് പാലാ കത്തീഡ്രല്‍ പാരീഷ്ഹാളില്‍ നടക്കും. രാവിലെ 9.30ന് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വചനസന്ദേശം നല്‍കും. മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും. തുടര്‍ന്ന് പാരീഷ്ഹാളില്‍ പാസ്റ്ററല്‍, പ്രിസ്ബിറ്ററല്‍ സംയുക്ത സമ്മേളനം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തും. കൗണ്‍സിലുകളുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ജോണ്‍ കച്ചിറമറ്റം, പ്രഫ.ഫിലോമിന ജോസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍ കൃതജ്ഞത പറയും.
Image: /content_image/India/India-2017-11-19-06:01:11.jpg
Keywords: പാലാ
Content: 6482
Category: 1
Sub Category:
Heading: പീഡനം ശക്തമെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
Content: ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം ശക്തമായ സാഹചര്യത്തിലും യേശുക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തെ തിരിച്ചറിഞ്ഞു ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. ‘ക്രിസ്റ്റ്യാനിറ്റി ആന്‍ഡ്‌ ഇസ്ലാം: ആര്‍ വി അറ്റ്‌ വാര്‍?' എന്ന പ്രസിദ്ധമായ ഡി‌വി‌ഡിയുടെ രചയിതാവും ഇന്‍സൈഡ് ഇസ്ലാം : എ ഗൈഡ് ഫോര്‍ കത്തോലിക്സ് എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവും ജെസ്യൂട്ട് വൈദികനുമായ ഫാദര്‍ മിച്ച് പാക്വയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 6-8 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ആഫ്രിക്കന്‍, സബ്-സഹാരന്‍ മേഖലകളില്‍ നിന്നു മാത്രമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള ആയിരങ്ങളുടെ പരിവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് അറബിക് ന്യൂസ് ചാനലായ അല്‍ ജസീറ ചാനല്‍ ഓരോ വര്‍ഷവും ഇസ്ലാമിക ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. നൈജീരിയ, ഉഗാണ്ട, മാലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇസ്ലാം മതസ്ഥര്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ടാണ് ബൊക്കോ ഹറാം പോലുള്ള തീവ്രവാദ സംഘടനകള്‍ ക്രിസ്ത്യന്‍ മേഖലകളില്‍ ഭീതിവിതക്കുന്നതെന്നും ഫാ. പാക്വ പറയുന്നു. ഇസ്ലാം മതസ്ഥര്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും ഇസ്ലാമിക തീവ്രവാദമാണ് ഇതിന് പിന്നിലെ നിര്‍ണ്ണായക ഘടകമായി വിലയിരുത്തപ്പെടുന്നത്. ഇത്തരം ഭീഷണികളുടെ ഇടയിലും കടുത്ത മുസ്ലീം രാഷ്ട്രങ്ങളില്‍ പോലും, പ്രത്യേകിച്ച് ആഫ്രിക്കയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് ഫാ. പാക്വ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ അനുസരിച്ച് യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഇറാനില്‍ ഇപ്പോള്‍ ഏതാണ്ട് 3 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ട്. ഇന്‍ഡോനേഷ്യയിലാകട്ടെ ഓരോ വര്‍ഷവും 2 ദശലക്ഷത്തോളം പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. മംഗോളിയയിലും ക്രിസ്ത്യാനികള്‍ വേരുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും അത്ഭുതകരമായ ദര്‍ശനങ്ങള്‍ വഴി അനേകം മുസ്ലീങ്ങള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്നും ഫാദര്‍ പാക്വ വെളിപ്പെടുത്തി. ഒളിവില്‍ കഴിയുന്ന ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് വൈദികനായ ഫാ. പീറ്റര്‍ (ബുട്രോസ്) സക്കറിയമിന്റെ വെള്ളിയാഴ്ച തോറുമുള്ള ടെലിവിഷന്‍ ഷോയും, ചൊവ്വ, വ്യാഴം ദിവസങ്ങളിലുള്ള ഇന്റര്‍നെറ്റ് സംവാദവും കൂട്ടപരിവര്‍ത്തനത്തിന് കാരണമാവുന്നുണ്ടെന്നും ഫാദര്‍ പാക്വ പറഞ്ഞു.
Image: /content_image/News/News-2017-11-20-07:48:36.jpg
Keywords: ഇസ്ലാം
Content: 6483
Category: 1
Sub Category:
Heading: പാവങ്ങളെ സഹായിക്കുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്‌പോർട്ട്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി∙ പാവങ്ങളെ സഹായിക്കുന്നതു സ്വര്‍ഗ്ഗത്തിലേക്കുള്ള പോകാനുള്ള പാസ്പ്പോർട്ടാണെന്നു ഫ്രാന്‍സിസ് പാപ്പ. പാവങ്ങള്‍ക്കായി പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദരിദ്രരരെ സഹായിക്കുകയെന്നത് ഓരോ ക്രൈസ്തവ വിശ്വാസിയുടേയും സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ഭാഗമാണെന്നും ദരിദ്രരോട് കാണിക്കുന്ന നിസംഗത വലിയ പാപമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. ജീവിതകാലം മുഴുവന്‍ തെറ്റു ചെയ്യാതിരുന്നതുകൊണ്ടു മാത്രമായില്ല, ദരിദ്രരെ സഹായിക്കുകകൂടി വേണം. നിങ്ങള്‍ക്ക് എന്തുണ്ടെന്നതുവച്ചല്ല സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുക, ദരിദ്രര്‍ക്ക് നിങ്ങള്‍ എന്തു നല്കി എന്നതു പരിഗണിച്ചായിരിക്കും. ദരിദ്രരെ സഹായിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. സഹായത്തിനായി കൈനീട്ടുന്നവരിലേയ്ക്ക് പ്രത്യേകമായി ദൃഷ്ടിപതിപ്പിക്കാന്‍ സഭാമക്കളെ ക്ഷണിക്കുന്നുവെന്നും പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ ദരിദ്രരും ഭവനമില്ലാത്തവരും തൊഴിൽരഹിതരുമായ ഏഴായിരത്തോളം പേരാണ് പങ്കെടുത്തത്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നു സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എത്തിച്ച 1500 പേർ മാർപാപ്പയോടൊപ്പം സ്നേഹവിരുന്നിലും പങ്കുചേര്‍ന്നു. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു ദിനാചരണത്തിനു നേതൃത്വം നല്‍കിയത്.
Image: /content_image/Liturgy/Liturgy-2017-11-20-04:04:50.jpg
Keywords: പാവങ്ങ
Content: 6484
Category: 1
Sub Category:
Heading: അജപാലന ആസൂത്രണം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും
Content: പ്രസ്റ്റണ്‍: അടുത്ത അഞ്ചു വര്‍ഷങ്ങളിലെ അജപാലന ആസൂത്രണത്തിനായും കര്‍മപരിപാടികള്‍ രൂപം നല്‍കുന്നതിനുമായുള്ള ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം ഇന്ന് ആരംഭിക്കും. വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി 250 പ്രതിനിധികള്‍ പങ്കെടുക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ.ഡോ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. ടോണി പഴയകളം സിഎസ്ടി എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനം നടത്തുന്നത്. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തെക്കുറിച്ച് റവ. ഡോ. പോളി മണിയാട്ടും ആധ്യാത്മികതയെക്കുറിച്ച് റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും ചരിത്രത്തെക്കുറിച്ച് റവ. ഡോ. ചെറിയാന്‍ വാരികാട്ടും ശിക്ഷണക്രമത്തെക്കുറിച്ച് റവ. ഡോ. സണ്ണി കോക്കരവാലായില്‍ എസ് ജെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്നു പൊതുചര്‍ച്ചകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് അവതരണങ്ങളും ഉണ്ടായിരിക്കും. ആലോചനായോഗത്തിന് അടിസ്ഥാന ചിന്തകള്‍ നല്‍കുന്നതിനായി ‘ലിവിംഗ് സ്‌റ്റോണ്‍സ്’ എന്ന പേരില്‍ ഒരു മാസം മുമ്പ് കരട് രേഖ രൂപത പുറത്തിറക്കിയിരുന്നു. എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ഇത് എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദേശങ്ങളും ചേര്‍ത്തു തയാറാക്കിയ പ്രവര്‍ത്തന രേഖ ഫാ. ജോയി വയലില്‍ സിഎസ്ടി, റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട്, സിസ്റ്റര്‍ മേരി ആന്‍ സിഎംസി എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തന രേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യൂണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സമൃദ്ധമായി ഉണ്ടാകുന്നതിനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2017-11-20-04:45:01.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 6485
Category: 18
Sub Category:
Heading: ബധിരരായവര്‍ക്കു വേണ്ടി ബധിരനായ പോളച്ചന്റെ ബലിയര്‍പ്പണം നവ്യാനുഭവമായി
Content: കൊച്ചി: ഹൃദയത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥന കരചലനങ്ങളിലും കണ്ണുകളിലും നിന്നും ഉയര്‍ത്തിക്കൊണ്ട് ഇംഗ്ലണ്ടിൽ നിന്നെത്തിയ ജന്മനാ ബധിരനായ വൈദികൻ ഫാ. പോൾ ഫ്ലെച്ചർ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ചു. ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ബിജു ലോറന്‍സ് മൂലക്കരയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡഫ് മിനിസ്ട്രിയെക്കുറിച്ചറിഞ്ഞ് അതിന്റെ ഭാഗമായാണ് ദിവ്യബലിയര്‍പ്പിക്കാന്‍ ഫാ. പോള്‍ ഫ്‌ളെച്ചര്‍ കൊച്ചിയില്‍ എത്തിയയത്. ബലിയര്‍പ്പണത്തില്‍ ഫാ. ബിജുവും സഹകാര്‍മ്മികനായിരിന്നു. ശ്രവണ വൈകല്യമുള്ളവര്‍ക്കയി എല്ലാ ഞായറാഴ്ചയും ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ പള്ളികളിൽ ദിവ്യബലി നടത്താറുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ബധിരരായവര്‍ക്കു വേണ്ടി ബധിരനായ വൈദികന്‍ ബലിയര്‍പ്പണം നടത്തുന്നത്. പ്രാർത്ഥനകള്‍ക്കിടെ വാക്യങ്ങൾ സ്ക്രീനിൽ എഴുതിക്കാണിക്കുന്നുണ്ടായിരിന്നു. നൂറോളം വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ശബ്ദം ദൈവത്തോടുള്ള ആശയ വിനിമയത്തിന് മാനദണ്ഡമല്ല എന്ന ചിന്ത ഊട്ടി ഉറപ്പിക്കാനും പൗരോഹിത്യ ജീവിതം ശ്രവണ-സംസാര വെല്ലുവിളികൾ നേരിടുന്നവരുടെ ആത്മീയതക്കുമായും മാറ്റിവെച്ച വൈദികനാണ് ഫാ. പോൾ ഫ്ലെച്ചർ. വിശ്വാസികളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം ദിവ്യബലിക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ കേരളത്തില്‍ വരാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിശ്വാസികളുമായി പങ്കുവെച്ചു. ഇംഗ്ലണ്ടിലെ ജസ്യൂട്ട് കമ്യൂണിറ്റിയുടെ സുപ്പീരിയറാണ് ഫാ.പോൾ െഫ്ലച്ചർ.
Image: /content_image/India/India-2017-11-20-05:21:39.jpg
Keywords: ബധിര