Contents

Displaying 6181-6190 of 25122 results.
Content: 6486
Category: 24
Sub Category:
Heading: ഇതുപോലുള്ള വൈദികരെയാണ് സഭയ്ക്ക് ഇന്ന് ആവശ്യം
Content: ഒരു വൈദികന്റെ വെറും അഞ്ചു വരികൾ മാത്രമുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ലോകത്തോട് ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു. ആരാണ് നട്ടെല്ലുള്ള ക്രിസ്ത്യാനി? ഒരു ക്രിസ്ത്യാനി എന്താണ് പ്രഘോഷിക്കേണ്ടത്? വെറും താൽക്കാലിക കയ്യടികൾക്കായി നാം കർത്താവിനെ ഒറ്റി കൊടുക്കാറുണ്ടോ? സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സഭാംഗവും ഗ്രേറ്റ് ബ്രിട്ടണിലെ റെക്സ്ഹാം രൂപതയ്ക്കു കീഴിലെ ഇടവകയില്‍ സേവനം ചെയ്യുകയും ചെയ്യുന്ന ഫാ. റോയി കോട്ടക്കപ്പുറത്തിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ ഇതിനെല്ലാമുള്ള മറുപടിയുണ്ട്. അദ്ദേഹം പറയുന്നു: #{red->n->n->മതാന്തര സംവാദങ്ങളിൽ പോലും ക്രിസ്തു മാത്രമാണ് ഏക രക്ഷകൻ എന്ന് ഉറച്ചു പ്രസംഗിക്കാൻ പറ്റാത്തവൻ നട്ടെല്ലുള്ള ക്രിസ്താനി അല്ല... അതിപ്പോ അൽമായൻ ആയാലും മാർപാപ്പ ആയാലും അച്ചൻ ആയാലും.. എന്റെ മതവും കൊള്ളാം നിന്റെ മതവും കൊള്ളാം എന്ന് പറഞ്ഞു സ്വന്തം മുഖം രക്ഷിച്ചു കയ്യടി നേടുന്നവനും ക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നില്ല.... അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് കുരിശുയുദ്ധ കാലത്ത് അന്നത്തെ സുൽത്താന്റെ മുൻപിൽ പോയി സംസാരിച്ചത് നിങ്ങളുടെ മതം കൊള്ളാം എന്നായിരുന്നില്ല, മറിച്ചു ക്രിസ്തു മാത്രമാണ്‌ ഏക രക്ഷകൻ എന്നായിരുന്നു.... ഫ്രാൻസിസ് ആകാൻ നാം ഒത്തിരി വളരേണ്ടിയിരിക്കുന്നു.... എങ്കിലും താത്കാലിക കയ്യടികൾക്കായി കർത്താവിനെ ഒറ്റി കൊടുക്കാതെ എങ്കിലും ഇരുന്നുകൂടെ.... <br> NB.... ഞാൻ പറഞ്ഞതല്ല അവൻ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്...<br> Roychen }# എന്റെ മതവും കൊള്ളാം നിന്റെ മതവും കൊള്ളാം എന്നു പറഞ്ഞു സ്വന്തം മുഖം രക്ഷിച്ചു കൈയ്യടി നേടാൻ ശ്രമിക്കുന്ന വിശ്വസികളുടേയും വൈദികരുടെയും എണ്ണം ഇക്കാലത്ത് വർദ്ധിച്ചുവരുന്നു. "ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ" എന്നു പ്രഘോഷിക്കുവാൻ ആരും തന്നെ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഇതുപോലെ സത്യം വിളിച്ചുപറയാൻ തയാറായ റോയി അച്ചൻ തന്നെയാണ് നട്ടെല്ലുള്ള വൈദികൻ. ആദിമസഭയിലെ ക്രിസ്തു ശിഷ്യന്മാരിൽ ഈ ധൈര്യവും തീക്ഷ്ണതയും ശക്തമായി നിലനിന്നിരുന്നു. ഇതുപോലെ സത്യം സധൈര്യം പ്രഘോഷിക്കുന്ന വൈദികർ ധാരാളമായി സഭയിലുണ്ടാകട്ടെ എന്നു നമ്മുക്ക് പ്രാർത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2017-11-20-06:07:36.jpg
Keywords: യേശു, ക്രിസ്തു
Content: 6487
Category: 18
Sub Category:
Heading: പാവപ്പെട്ടവരോടുള്ള പരിഗണന ദിനാചരണത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നു മാര്‍ എടയന്ത്രത്ത്
Content: കൊച്ചി: പാവപ്പെട്ടവരോടുള്ള സവിശേഷ പരിഗണന ഒരു ദിനാചരണത്തില്‍ ഒതുങ്ങി നില്‌ക്കേണ്ടതല്ലെന്നും എല്ലാ ദിവസവും തുടരേണ്ടതാണെന്നും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കൂവപ്പടി ബത്‌ലഹേം അഭയഭവനില്‍വച്ച് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച 'ദരിദ്രര്‍ക്കായുള്ള പ്രഥമ ലോകദിനാചരണം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോടുള്ള പരിഗണന യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പായാണ് നവംബര്‍ 19 ദരിദ്രര്‍ക്കായുള്ള ലോകദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ റവ.ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി റവ.ഫാ. ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി, മുന്‍ ലോട്ടറി വികസന ചെയര്‍മാന്‍ ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്ജ്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍ സി.എസ്.സി കോണ്‍വന്റ് തോട്ടുവ മദര്‍ ജിസ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/News/News-2017-11-20-08:38:21.jpg
Keywords: എടയ
Content: 6488
Category: 1
Sub Category:
Heading: അത്ഭുത പ്രവർത്തകനായ ഫാ. സോളനസ് കാസേ വാഴ്ത്തപ്പെട്ട പദവിയിൽ
Content: വാഷിംഗ്ടൺ: ക്രിസ്തുവിന്റെ സ്നേഹവും കരുതലും അനേകര്‍ക്ക് പകര്‍ന്നു നല്‍കിയ അമേരിക്കന്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. സോളനസ് കാസേയെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ശനിയാഴ്ച അമേരിക്കയിലെ ഡെട്രോയിറ്റിൽ നടന്ന ചടങ്ങിൽ എഴുപത്തിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. യുഎസിൽ നടക്കുന്ന മൂന്നാമത്തെ വാഴ്ത്തപ്പെട്ട പ്രഖ്യാപനമാണ് ഫാ. കാസേയുടേത്. കാസേയുടെ കബറിടത്തിൽ വന്ന് പ്രാർത്ഥിച്ച പനമാനിയൻ യുവതിയുടെ ത്വക്ക് രോഗം സുഖപ്പെട്ടതോടെയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയര്‍ത്തുവാനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയത്. തന്റെ രോഗശാന്തി സ്വപ്നതുല്യമാണെന്നും ഒരു കല്ലറയിൽ നിന്നും ജീവനിലേക്കുള്ള തുറവിയാണ് തനിക്ക് ലഭിച്ചതെന്നും നാമകരണ ചടങ്ങില്‍ അവര്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട ഫാ.സോളനസിന്റെ അസ്ഥിയടങ്ങുന്ന തിരുശേഷിപ്പ് പേടകവുമായാണ് അവർ ചടങ്ങിൽ പങ്കെടുത്തത്. പ്രഖ്യാപനത്തിന് മുന്നോടിയായി വാഴ്ത്തപ്പെട്ട സോളനസിന്റെ ജീവചരിത്രം പ്രദർശിപ്പിച്ചു. നാമകരണത്തിന്നായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാൾ ആഞ്ചലോ അമാത്തോ വി.ബലിയ്ക്കും പ്രഖ്യാപനത്തിനും മുഖ്യകാർമ്മികത്വം വഹിച്ചു. ഡിട്രോയിറ്റിലെ റിട്ടയേർഡ് ആർച്ച് ബിഷപ്പായ കർദിനാൾ ആദം മൈഡയും ബോസ്റ്റൺ കർദിനാളായ സീൻ ഒ മാലിയും മുൻപ് ഡിട്രോയിറ്റിലെ ഹോളി റെഡിമർ ഇടവകയിലെ വൈദികനും ഇപ്പോൾ നെവാർക്ക് എൻ ജെ അതിരൂപതയുടെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ജോസഫ് ടോബിനും അമാത്തയ്‌ക്കൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. അഞ്ഞൂറോളം വൈദികർ പങ്കെടുത്ത ചടങ്ങ് ഇംഗ്ലീഷ്, കൽദായ, സ്പാനിഷ്, ടാകലോഗ്, വിയറ്റ്നാമീസ് ഭാഷകളിലും ക്രമീകരിച്ചിരുന്നു. മുന്നൂറോളം വരുന്ന ഫാ. കാസേയുടെ ബന്ധുമിത്രാദികളും പ്രഖ്യാപനത്തിന് സാക്ഷികളായി. പ്രവചനവരവും രോഗശാന്തി വരവും വാഴ്ത്തപ്പെട്ട ഫാ.സോളാനൂസിന് ലഭിച്ച വരങ്ങളായിരുന്നുവെന്ന് കപ്പുച്ചിൻ സഭാംഗം റിച്ചാർഡ് മെർലിങ്ങ് പറഞ്ഞു. സകല മനുഷ്യർക്കും പ്രത്യേകമായി രോഗികൾക്കും ദരിദ്രർക്കും ദൈവസ്നേഹം പകർന്നു നല്കിയ മാതൃകയാണ് അദ്ദേഹത്തിന്റേത്. നാം എല്ലാവരും ഈ ദൗത്യത്തിനാണ് വിളിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1870 നവംബർ 25 നായിരുന്നു കാസെയുടെ ജനനം. തുടർന്ന് 17-ാം വയസിൽ ജോലിയന്വേഷിച്ച് വീട് വിട്ട കാസെ, ലംബർജാക്കിലെ ആശുപത്രിയിലും പിന്നീട് ജയിൽ വാർഡനായും ജോലി ചെയ്തു. മദ്യപാനിയായ നാവികൻ ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുന്നത് കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. തുടർന്ന്, ആരുമില്ലാത്തവരെ ശുശ്രൂഷിക്കുക എന്ന ആഗ്രഹത്തോടെ വൈദികനാകാൻ ശ്രമിച്ചെങ്കിലും തടസങ്ങൾ ഏറെയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തതായിരുന്നു പ്രധാന കാരണം. എന്നാൽ അത്ഭുതകരമാം വിധം 1898 ൽ അദ്ദേഹത്തിനുമുന്നിൽ ഡിട്രോയിറ്റിലെ കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻ സെമിനാരി വാതിൽ തുറന്നു. പിന്നീട് തിരുപട്ടം സ്വീകരിച്ച അദ്ദേഹം അനേകര്‍ക്ക് പ്രത്യാശ പകരുകയും നിരവധി രോഗികളെ യേശു നാമത്തിന്റെ ശക്തിയാല്‍ സൗഖ്യപ്പെടുത്തുകയും ചെയ്തു. രോഗശാന്തിവരമുള്ള മിസ്റ്റിക്കായി അറിയപ്പെടുമ്പോൾ തന്നെ ആശ്രമത്തിൽ സാധാരണക്കാരനായിട്ടായിരുന്നു കാസെയുടെ ജീവിതം. 1957 ജൂലൈ മൂന്നിന് 87-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞ കാസേ 1995 ൽ ധന്യൻ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. പൊതു വണക്കത്തിന് യോഗ്യനായ ഫാ.സോളനസിന്റെ തിരുന്നാൾ ജൂലായ് മുപ്പതിനാണ് ആഘോഷിക്കപ്പെടുക .
Image: /content_image/News/News-2017-11-20-09:47:33.jpg
Keywords: അമേരിക്ക
Content: 6489
Category: 1
Sub Category:
Heading: തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫ്രാന്‍സില്‍ കോടതി വിലക്ക്
Content: പാരീസ്: പൊതു കെട്ടിടങ്ങളില്‍ ക്രിസ്തുമസ് തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ലായെന്ന വിവാദ ഉത്തരവുമായി ഫ്രഞ്ച് കോടതി. ഫ്രഞ്ച് സര്‍ക്കാറിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ച് നിയമോപദേഷ്ടാവ്, ഭരണപരമായ നീതിയുടെ സുപ്രീം കോടതി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റാണ് അസാധാരണമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സാംസ്കാരികമോ, കലാപരമോ ആയ ഉദ്ദേശങ്ങള്‍ക്ക് മാത്രമേ പ്രദര്‍ശനം പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. 2014-ല്‍ ബെസിയേഴ്സിലെ മേയറായ റോബര്‍ട്ട് മെനാര്‍ഡ് ടൗണ്‍ ഹാളില്‍ തിരുപിറവിയുടെ ദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ ചിലര്‍ പരാതി ഉയര്‍ത്തിയിരിന്നു. ഇതിനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മതസ്വാതന്ത്ര്യത്തെ ഹനിച്ചു കോടതി വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഇക്കൊല്ലവും തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കുമെന്നു മെനാര്‍ഡ് പറഞ്ഞു. തന്റെ നഗരം അതിന്റെ സംസ്കാരത്തില്‍ നിന്നും ഒരിക്കലും വ്യതിചലിക്കുകയില്ലെന്ന് മെനാര്‍ഡ് തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധമായ സമീപനവുമായി നിലകൊള്ളുന്ന ഫ്രാന്‍സിലെ കോടതികള്‍ നേരത്തെയും മാധ്യമങ്ങളില്‍ ഇടം നേടിയിരിന്നു. പ്ലോയര്‍മേല്‍ നഗരത്തിലുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ രൂപം നീക്കം ചെയ്യുവാന്‍ ഫ്രാന്‍സിലെ ഉന്നത കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. ഉത്തരവിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപം തന്റെ രാജ്യത്തേക്ക് സ്വീകരിക്കാന്‍ തയാറാണെന്ന് പോളണ്ടിലെ പ്രധാനമന്ത്രിയായ ബിയാറ്റാ സിഡ്ലോ വ്യക്തമാക്കിയിരിന്നു. ഇതിനിടെയാണ് പുതിയ വിവാദ ഉത്തരവ്. മതനിരപേക്ഷതയുടേയും, രാഷ്ട്രീയ ശുദ്ധീകരണത്തിന്റേയും പേരില്‍ ഫ്രാന്‍സില്‍ ക്രൈസ്തവ വിശ്വാസത്തിനു നേര്‍ക്ക് നടന്നുവരുന്ന അന്യായമായ നടപടികള്‍ രാജ്യത്തിന് കളങ്കം വരുത്തുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Image: /content_image/News/News-2017-11-20-11:35:46.jpg
Keywords: ഫ്രാന്‍സില്‍
Content: 6490
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ആന്‍ഡ്രിയ കൊര്‍ഡേരൊ ലാന്‍ത്സ ദിവംഗതനായി
Content: റോം: ഇസ്രായേലിലെ പ്രഥമ അപ്പസ്തോലിക് നുണ്‍ഷ്യോയായും ഇറ്റാലിയന്‍ കര്‍ദ്ദിനാളുമായ ആന്‍ഡ്രിയ കൊര്‍ഡേരൊ ലാന്‍ത്സ ഡി മോന്തെത്സേമൊളോ ദിവംഗതനായി. 92 വയസ്സുകാരനായ കര്‍ദ്ദിനാള്‍ ഞായറാഴ്ചയാണ് (19/11/17) കാലം ചെയ്തത്. പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ വിശുദ്ധ പൗലോസിന്‍റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍ ആയി സേവനമനുഷ്ഠിച്ചുള്ള അദ്ദേഹം 1994 മുതല്‍ 1998 കാലയളവിലാണ് ഇസ്രായേലിലെ പ്രഥമ അപ്പസ്തോലിക് നുണ്‍ഷ്യോയായി ശുശ്രൂഷ ചെയ്തത്. 1925 ആഗസ്റ്റ് 27നു ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച അദ്ദേഹം 1954-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1977 ജൂണ്‍ 4ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം 29 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 മാര്‍ച്ച് 24നാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇസ്രായേലിനെ കൂടാതെ മറ്റു പലരാജ്യങ്ങളിലും അപ്പസ്തോലിക് നുണ്‍ഷ്യോ എന്ന നിലയിലും നയതന്ത്രതലത്തില്‍ ഇതര പദവികളിലും കര്‍ദ്ദിനാള്‍ സേവനം ചെയ്തിട്ടുണ്ട്. കര്‍ദ്ദിനാള്‍ ആന്‍ഡ്രിയ കൊര്‍ഡേരൊയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദു:ഖം രേഖപ്പെടുത്തി. പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധസിംഹാസനത്തിനുവേണ്ടി അദ്ദേഹം ചെയ്ത നയതന്ത്രസേവനങ്ങള്‍ സ്മരിക്കുന്നതായും പാപ്പാ അനുശോചനസന്ദേശത്തില്‍ കുറിച്ചു. കര്‍ദ്ദിനാള്‍ മോന്തെത്സേമൊളോയുടെ നിര്യാണത്തോടുകൂടി കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 217 ആയി. ഇവരില്‍ 120 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരും മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 97 പേര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തവരാണ്.
Image: /content_image/News/News-2017-11-21-04:24:50.jpg
Keywords: കര്‍ദ്ദിനാള്‍
Content: 6491
Category: 18
Sub Category:
Heading: പാവങ്ങളുടെ ദിനത്തില്‍ കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കടപ്ര ഗ്രാമം
Content: മാന്നാര്‍: ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രഥമ ലോകദിനാചരണത്തില്‍ കാരുണ്യത്തിന്റെ മഹത്തായ മാതൃകയുമായി കടപ്ര ഗ്രാമം. 'പണമില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ട രോഗികള്‍ മരിക്കരുതെന്ന ' മുദ്രാവാക്യം സ്വീകരിച്ച് ചങ്ങനാശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ടീമും കടപ്ര ഗ്രാമപഞ്ചായത്തും പാവങ്ങളുടെ ദിനത്തില്‍ ജിന്‍സ് കെ. ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക കണ്ടെത്താന്‍ നേരിട്ടു ഇറങ്ങുകയായിരിന്നു. 15 ലക്ഷം രൂപയായിരുന്നു ലക്ഷ്യം. എന്നാല്‍ കേവലം 5 മണിക്കൂര്‍ കൊണ്ട് സ്വരൂപിച്ചത് 31 ലക്ഷം രൂപയാണ്. പ്രതിഫലം പറ്റാതെയുള്ള പ്രത്യാശ ടീമിന്റെ പ്രവര്‍ത്തനത്തെ 'അഞ്ചു മണിക്കൂറിന്റെ അത്ഭുതം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനങ്ങളുടെ നിര്‍ലോഭമായ സഹകരണത്തില്‍ ഇരട്ടിയിലേറെ തുക പരിഞ്ഞുകിട്ടിയെന്നു പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രഥമ ലോക ദിനാചരണത്തില്‍ സംഭവിച്ച അത്ഭുതമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടപ്ര പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി 60 സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് രണ്ടായിരത്തോളം മനുഷ്യസ്‌നേഹികള്‍ ജിന്‍സിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മത രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു വരെ വീടുകള്‍ കയറിയിറങ്ങിയത്. പ്രത്യാശ ടീം ഇതിനോടകം 90 പഞ്ചായത്തുകളിലായി 116 വൃക്ക, കരള്‍, ഹൃദ് രോഗികളുടെ ശസ്ത്രക്രിയയ്ക്കായി 20 കോടിയോളം രൂപ സമാഹരിച്ചു നല്‍കിയിട്ടുണ്ട്.
Image: /content_image/India/India-2017-11-21-04:43:43.jpg
Keywords: കാരുണ്യ
Content: 6492
Category: 18
Sub Category:
Heading: സൗരോര്‍ജ്ജത്തില്‍ പ്രകാശിക്കാന്‍ പുതുശ്ശേരി സെന്‍റ് മേരീസ് ദേവാലയം
Content: മാനന്തവാടി: രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഇന്ന് കൂദാശ ചെയ്യുന്ന പുതുശ്ശേരി സെന്‍റ് മേരീസ് ഇടവക ദേവാലയം മനോഹാരിത കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമാവുകയാണ്. ദേവാലയവും പള്ളിമുറിയും പൂര്‍ണ്ണമായും സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ത്തന്നെ പൂര്‍ണ്ണമായും സൗരോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇടവകയായിരിക്കും പുതുശ്ശേരിയെന്നു മാനന്തവാടി രൂപതയുടെ പോര്‍ട്ടലില്‍ പറയുന്നു. ഊര്‍ജ്ജാവശ്യങ്ങള്‍ക്കാവശ്യമായത്ര സോളാര്‍ പാനലുകളും മറ്റുസംവിധാനങ്ങളും സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. വയനാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമമായ പുതുശ്ശേരിയിലെ സുന്ദരമായ ദേവാലയവും സോളാര്‍ സംവിധാനവും കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. ദേവാലത്തിന്റെ പത്തുകിലോമീറ്റർ പരിധിയിൽ മാനന്തവാടി രൂപതയുടെ പന്ത്രണ്ട് ഇടവകകളും രണ്ട് കോട്ടയം രൂപതാ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-11-21-05:29:21.jpg
Keywords: മാനന്തവാടി
Content: 6493
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ മാര്‍പാപ്പയുടെ അഴിച്ചുപണി: പുതിയ വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ കാതലായ മാറ്റങ്ങള്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മൂന്നാമതൊരു വിഭാഗം കൂടി ചേര്‍ത്തതാണ് പ്രധാനപ്പെട്ട മാറ്റം. ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന കൂരിയ നവീകരണത്തിന്റെ ഭാഗമായാണ് പുനസംഘടന. ‘സെക്ഷന്‍ ഫോര്‍ ദി ഡിപ്ലോമാറ്റിക് സ്റ്റാഫ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ വകുപ്പിന്റെ പ്രവര്‍ത്തനം നവംബര്‍ 9-നു ആരംഭിച്ചുയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രതിനിധികളായി ലോകമാകമാനമുള്ള നയതന്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നതാണ് പുതിയ വിഭാഗത്തിന്റെ ഉത്തരവാദിത്വം. ആര്‍ച്ച് ബിഷപ്പ് ജാന്‍ റോമിയോ പാവ്ലോവ്സ്കിയാണ് വിഭാഗത്തിന്റെ തലവന്‍. റോമന്‍ കൂരിയായുടെ പൊതുകാര്യങ്ങള്‍ നോക്കി നടത്തുകയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ആദ്യ വകുപ്പിന്റെ ഉത്തരവാദിത്വം. ജിയോവാനി ആഞ്ചെലോ ബെസ്സിയു മെത്രാപ്പോലീത്തയാണ് ഈ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവന്‍. ‘സെക്ഷന്‍ ഫോര്‍ റിലേഷന്‍ വിത്ത് സ്റ്റേറ്റ്സ്’ ആണ് രണ്ടാമത്തെ വകുപ്പ്. കത്തോലിക്കാ സഭയുടെ നയതന്ത്രപരമായ കാര്യങ്ങള്‍ ഈ വകുപ്പിന്റെ ചുമതലയാണ്. ഇതിന്റെ തലവനെ വത്തിക്കാന്‍ വിദേശകാര്യ മന്ത്രി എന്നാണ് സംബോധന ചെയ്തിരിന്നത്. ബ്രിട്ടണിലെ പോള്‍ റിച്ചാര്‍ഡ് ഗല്ലാഹര്‍ മെത്രാപ്പോലീത്തയാണ് പ്രസ്തുത പദവി വഹിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുതിയ വകുപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിക്കും, അപ്പസ്തോലിക പ്രതിനിധികള്‍ക്കും, ആഗോളതലത്തില്‍ കത്തോലിക്കാ സഭാ നയതന്ത്രകാര്യാലയങ്ങള്‍ക്കും കത്തയച്ചിരുന്നു. ഇതുവഴി ആഗോളതലത്തില്‍ മാര്‍പാപ്പായുടെ പ്രാതിനിധ്യം ശക്തിപ്പെടുമെന്നും, സ്റ്റാഫിന്റെ സ്ഥിരനിയമനം, നയതന്ത്രപ്രതിനിധികളുടെ ജോലിപരമായ കാര്യക്ഷമത തുടങ്ങിയവ മെച്ചപ്പെടുമെന്നും കത്തില്‍ പ്രതിപാദിച്ചിരിന്നു. ഇതിനോടകം തന്നെ മറ്റ് രണ്ട് വകുപ്പുകളും പോലെ പുതിയ വകുപ്പിനേയും ഒരു സ്വതന്ത്രസംഘമായി ഉയര്‍ത്തിക്കഴിഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ നടപ്പിലാക്കാന്‍ പോകുന്ന പുനഃസംഘടനയുടെ ആദ്യപടിമാത്രമാണിതെന്നാണ് വിലയിരുത്തല്‍.
Image: /content_image/Liturgy/Liturgy-2017-11-21-06:39:17.jpg
Keywords: കൂരിയ
Content: 6494
Category: 18
Sub Category:
Heading: സഭയുടെ ധാര്‍മികസമരം അധികാരികള്‍ക്കു കണ്ടില്ലെന്നു നടിക്കാനാവില്ല: ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം
Content: ചങ്ങനാശേരി: മദ്യവിപത്തിനെതിരേ സഭ നടത്തുന്ന ധാര്‍മികസമരം അധികാരികള്‍ക്കു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സമൂഹത്തെ തകര്‍ക്കുന്ന മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നതുവരെ ധാര്‍മികസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമരാഷ്ട്രം സൃഷ്ടിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യ സര്‍ക്കാര്‍ പണം സമ്പാദിക്കുന്നതിനായി മദ്യം ഒഴുക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത് ഉള്‍ക്കൊള്ളാനാവില്ല. യുവതലമുറയെ തകര്‍ക്കുന്ന മദ്യവിപത്തിനെതിരേ രക്ഷിതാക്കള്‍ സംഘടിതരാകണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മദ്യവിരുദ്ധസമിതി അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യസന്ദേശം നല്‍കി. അതിരൂപത വികാരിജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മദ്യവിരുദ്ധസമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍, ജെ.ടി. റാംസെ, വര്‍ഗീസ് ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ജസ്റ്റിന്‍ ബ്രൂസ്, ടി.എം. മാത്യു, ബേബിച്ചന്‍ പുത്തന്‍പറന്പില്‍, ലാലിച്ചന്‍ മറ്റത്തില്‍, ജോസി കല്ലുകളം, ജിജി പേരകശേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-11-21-07:25:47.jpg
Keywords: പെരുന്തോ
Content: 6495
Category: 1
Sub Category:
Heading: ഗര്‍ഭചിദ്രത്തിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്ന പോസ്റ്ററുകളാല്‍ നിറഞ്ഞ് റോം
Content: റോം: ഗര്‍ഭചിദ്രത്തിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്ന ആയിരകണക്കിന് പോസ്റ്ററുകള്‍ റോമില്‍ പ്രത്യക്ഷപ്പെട്ടു. അജ്ഞാതരായ പ്രോലൈഫ് പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്ന് കരുതപ്പെടുന്നു. ജീവന്റെ മഹത്വത്തെ നിന്ദിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ റോമന്‍ ജനത ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന ആഹ്വാനമാണ് പോസ്റ്ററുകളില്‍ ഉടനീളം കാണുന്നത്. ഇറ്റലിയില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കിയിട്ട് 40 വര്‍ഷമാകുവാനിരിക്കെയാണ് ഭ്രൂണഹത്യയുടെ ക്രൂരതകളെ വെളിപ്പെടുത്തിക്കൊണ്ട് റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് ഈ പോസ്റ്ററുകള്‍ അച്ചടിച്ചതെന്നോ, പതിപ്പിച്ചതെന്നോ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. 1978-ല്‍ ഇറ്റലിയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയതുമുതല്‍ ഓരോ അഞ്ചുമിനിട്ടിലും ഓരോ ശിശുക്കള്‍ വീതം കൊല്ലപ്പെടുന്നുവെന്നും മരണപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ക്കാം തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഭ്രൂണത്തെ മുറിച്ചുമാറ്റുന്ന കത്രിക പോലെയുള്ള ഉപകരണം ഗര്‍ഭപാത്രത്തിലുള്ള ഒരു ശിശുവിനെ തേടിചെല്ലുന്ന ചിത്രവും പോസ്റ്ററിലുണ്ട്. അബോര്‍ഷനെതിരായ പോസ്റ്ററുകള്‍ റോമില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇറ്റാലിയന്‍ പ്രോലൈഫ് സംഘടനയായ പ്രോ-വിറ്റാ ഓണ്‍ലസ് റോമന്‍ അധികാരികളുടെ സമ്മതത്തിനായി കാത്തിരിക്കുമ്പോഴാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘടനയുടെ പോസ്റ്ററുകളില്‍ നിന്നും വ്യത്യസ്തമായ പോസ്റ്ററുകളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന കാര്യവും അദ്ദേഹം എടുത്തുപറയുന്നുണ്ട്. പോസ്റ്ററുകളിലെ സന്ദേശം വളരെ ശക്തവും സത്യത്തെ പ്രതിനിധാനം ചെയ്യുന്നതുമാണെന്ന് പ്രോ-വിറ്റാ ഓണ്‍ലസിന്റെ പ്രസിഡന്റായ ടോണി ബ്രാണ്ടി പറഞ്ഞു. ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നല്ല യുദ്ധം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പോസ്റ്ററുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്ററുകള്‍ പതിക്കുവാന്‍ തങ്ങള്‍ അനുവാദം ചോദിച്ചപ്പോള്‍ നിസ്സംഗതാ മനോഭാവമാണ് റോമന്‍ അധികാരികള്‍ പുലര്‍ത്തിയതെന്നും ടോണി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-11-21-08:24:23.jpg
Keywords: അബോര്‍ഷ, ഗര്‍ഭ