Contents

Displaying 6221-6230 of 25124 results.
Content: 6526
Category: 18
Sub Category:
Heading: 'അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍': കാഞ്ഞൂര്‍ ബൈബിള്‍ കണ്‍വെന്‍ഷനു ഇന്നു തുടക്കമാകും
Content: കാഞ്ഞൂര്‍: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" എന്ന ആപ്തവാക്യവുമായി പതിനെട്ടാമത് കാഞ്ഞൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനു ഇന്നു തുടക്കമാകും. വൈകുന്നേരം ജപമാലയേയും ദിവ്യബലിയേയും തുടര്‍ന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുരിങ്ങൂര്‍ ഡിവൈന്‍ ഗുഡ്‌നെസ് ടീമിലെ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ.ആന്റണി പയ്യപ്പിള്ളി, ഫാ. മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവ എന്നിവരാണ് കണ്‍വെന്‍ഷനു നേതൃത്വം നല്‍കുന്നത്. കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9.30 വരെ നടക്കുന്നത്. 12,000 പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക പന്തലാണ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഉണ്ടായിരിക്കും. ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം, സൗഖ്യാരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. കണ്‍വെന്‍ഷനുശേഷം പാറപ്പുറം, വെള്ളാരപ്പിള്ളി, ചൊവ്വര, എടനാട്, പ്രസന്നപുരം, അങ്കമാലി, തുറവുങ്കര, നായത്തോട്, നെടുവന്നൂര്‍, കപ്രശേരി, മഞ്ഞപ്ര, യോര്‍ദനാപുരം വഴി തുറവൂര്‍, ചുള്ളി, മലയാറ്റൂര്‍, പെരുന്പാവൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യമുണ്ടാകും.
Image: /content_image/India/India-2017-11-25-06:40:22.jpg
Keywords: കണ്‍വെന്‍ഷ
Content: 6527
Category: 11
Sub Category:
Heading: പ്രാര്‍ത്ഥനയാലും വിശ്വാസസാക്ഷ്യത്താലും നിറഞ്ഞ് തെക്കന്‍ കൊറിയയിലെ പ്രഥമ യുവജന സംഗമം
Content: സിയോള്‍: പ്രാര്‍ത്ഥനയാലും സ്തുതിഗീതങ്ങളാലും വിശ്വാസസാക്ഷ്യത്താലും നിറഞ്ഞ് തെക്കന്‍ കൊറിയയിലെ തെക്ക്‌-കിഴക്കന്‍ ഭാഗത്തുള്ള ഡേയിഗു അതിരൂപതയുടെ ആദ്യത്തെ യുവജന പ്രേഷിത കൂട്ടായ്മ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നവംബര്‍ 18-19 തീയതികളിലായി ഡേഗുവിലെ അതിരൂപതാ കാര്യാലയത്തില്‍ വെച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. 89 ഇടവകകളില്‍ നിന്നുമായി മതബോധന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാണ്ട് 1200-ലധികം യുവജനങ്ങള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു യേശു നാമം മഹത്വപ്പെടുത്തി. വിശുദ്ധ കുര്‍ബാന, ആരാധന, മറ്റ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ എന്നിവ കൂടാതെ നാടകങ്ങളും തെരുവ്‌ പ്രദര്‍ശനങ്ങളും പ്രേഷിത കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായിരുന്നു. കത്തോലിക് ടൈംസ് എന്ന ആഴ്ചപതിപ്പിന്റെ 90-മത്തെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കത്തോലിക് ടൈംസിനുവേണ്ടി ചിട്ടപ്പെടുത്തിയ ‘അപ്പോസ്റ്റല്‍ പീറ്റര്‍’ എന്ന സംഗീതശില്‍പ്പത്തിന്റെ പ്രദര്‍ശനം പ്രേഷിത കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു. കൂട്ടായ്മയുടെ സമാപനദിവസമായ 19-ന് അര്‍പ്പിച്ച ദിവ്യബലിയ്ക്ക് ഡേയിഗു അതിരൂപതയുടെ സഹായക മെത്രാനായ ജോണ്‍ ബോസ്കോ ചാങ്ങ് ഷിന്‍ ഹോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുവിന്റെ യുവപ്രേഷിതരെന്ന നിലയില്‍ ഇന്നത്തെ യുവാക്കള്‍ തങ്ങളുടെ കഴിവുകള്‍ പങ്കുവെക്കുകയും, പരസ്പരം സഹായിക്കുകയും അങ്ങനെ ദൈവവിളി അനുസരിക്കുകയും ചെയ്യണമെന്ന് ബിഷപ്പ് ചാങ്ങ് തനിക്ക്‌ മുന്നില്‍ തടിച്ചുകൂടിയ യുവജനങ്ങളോട് പറഞ്ഞു. വിശുദ്ധ കുര്‍ബാനക്ക് ശേഷം യുവജന പ്രേഷിത ദൗത്യങ്ങള്‍ക്കായി നീണ്ടകാലത്തെ സേവനങ്ങള്‍ നല്‍കിയ 229 മതബോധന അദ്ധ്യാപകരെ മെത്രാന്‍ ആദരിച്ചു. യൂത്ത്‌ മിനിസ്ട്രിയുടെ ഡയറക്ടറായ ഫാദര്‍ ഫ്രാന്‍സിസ്‌ ഹ്വാങ്ങ് സിയോങ്ങ്-ജേ കൂട്ടായ്മയില്‍ പങ്കെടുത്തവരെ അഭിസംബോധനചെയ്ത് സംസാരിക്കുകയുണ്ടായി. ഇതുപോലെ മറ്റൊരു കൂട്ടായ്മ കൂടി സംഘടിപ്പിക്കുന്നതിനായി യൂത്ത്‌ മിനിസ്ട്രിയുടെ ഭാരവാഹികള്‍ ശ്രമിച്ചുവരികയാണെന്നും, തങ്ങളും പ്രേഷിതരാണെന്ന കാര്യം മനസ്സിലാക്കി കൊണ്ട് യൂത്ത്‌ മിനിസ്ട്രിയെ നയിക്കുവാന്‍ വേണ്ട സഹായങ്ങള്‍ അതിരൂപത ചെയ്യുമെന്നും ഫാദര്‍ ഫ്രാന്‍സിസ്‌ പറഞ്ഞു. സംഗമത്തിനിടെ ആര്‍ച്ച് ബിഷപ്പ് തദേവൂസ്‌ ചോ ഹ്വാന്‍-കില്ല് അതിരൂപതയുടെ ‘യുവജന വര്‍ഷ’ പ്രഖ്യാപനവും നടത്തുകയുണ്ടായി.
Image: /content_image/News/News-2017-11-25-07:16:54.jpg
Keywords: യുവജന
Content: 6528
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയമാകുന്നത് എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ
Content: ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യങ്ങളില്‍ ഒന്നായ പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും മാനഭംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാകുന്നത് എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ. നവംബർ ഇരുപത്തിരണ്ടിന് വെസ്റ്റ്മിന്‍സ്റ്ററില്‍ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന 'റെഡ് വെനസ്ഡേ' ആചരണത്തില്‍ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ സംഘടനയുടെ അംഗമായി എത്തിയ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ ഹന്ന ചൗധരിയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2014-ൽ സോളിഡാരിറ്റി ആൻറ് പീസ് എന്ന ഇസ്ളാമിക സംഘടനയുടെ നേതൃത്വത്തിൽ നടന്ന സർവ്വേ ഫലങ്ങളാണ് ഹന്ന വിലയിരുത്തിയത്. തീവ്രവാദികൾ ലക്ഷ്യമിടുന്നത് തന്നെപ്പോലെ പതിമൂന്ന് വയസ്സായ പെൺകുട്ടികളെയാണ്. നൈജീരിയായിലെ ചിബൂക്കിൽ നിന്ന് മാത്രം ഇരുനൂറ്റിയെഴുപത്തിയാറ് പെൺകുട്ടികളെയാണ് തട്ടികൊണ്ട് പോയത്. ഇതിനു പുറമേ എഴുനൂറോളം പെണ്‍കുട്ടികളാണ് പാക്കിസ്ഥാനില്‍ ഓരോ വർഷവും പീഡനങ്ങൾക്കും നിർബന്ധിത മുസ്ലിം വിവാഹങ്ങൾക്കും ഇരയാകുന്നത്. എന്നിരുന്നാലും ലോകജനത ഇതിനെതിരെ നിശ്ബദത പാലിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കുന്നതിന് പുറമേ പത്ത് ലക്ഷത്തോളം വരുന്ന വിശ്വാസികളെ ഇഷ്ടിക ചൂളയിൽ നിർബന്ധിത അടിമപ്പണി ചെയ്യിപ്പിക്കുന്നു. മതമര്‍ദ്ദനം നേരിടുന്ന ക്രൈസ്തവ സമൂഹങ്ങൾക്ക് 'റെഡ് വെനസ്ഡേ' പോലെയുള്ള അവസരങ്ങൾ ആഗോളതലത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി കാണിക്കുവാൻ ഒരു വേദിയാണ്. എന്നാൽ, പലപ്പോഴും ജനങ്ങളുടെ സഹാനുഭൂതി, അനുകമ്പ എന്നിവ ലഭിക്കുന്നതല്ലാതെ മറ്റ് മാറ്റങ്ങൾക്കൊന്നും തുടക്കം കുറിക്കപ്പെടുന്നില്ല. അതിനാൽ, മത പീഡനം പൂർവ്വാധികം ശക്തിയോടെ തുടരുകയാണ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദയങ്ങൾ നേരിടുന്ന പ്രതിസന്ധി ഭരണകൂടവും നേതാക്കന്മാരും തിരിച്ചറിയണമെന്നും സാമൂഹിക വ്യവസ്ഥിതികളിൽ അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഹന്ന പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന മതമര്‍ദ്ധനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സ്മരിച്ചു വെസ്റ്റ് മിന്‍സ്റ്ററിൽ നടന്ന ചടങ്ങിൽ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഹന്നയുടെ വാക്കുകള്‍ ലോക മന:സാക്ഷിക്കുമുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ആഗോള തലത്തില്‍ ക്രൈസ്തവ മതമര്‍ദനം രൂക്ഷമായ രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
Image: /content_image/News/News-2017-11-25-09:08:53.jpg
Keywords: പാക്കി
Content: 6529
Category: 1
Sub Category:
Heading: യുക്രൈനില്‍ ഡിസംബര്‍ 25 ദേശീയ അവധിദിനമായി പ്രഖ്യാപിക്കുവാന്‍ തീരുമാനം
Content: കീവ്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനം ദേശീയ അവധി ദിവസമായി പ്രഖ്യാപിക്കുവാന്‍ തീരുമാനം. പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ നിയമമനുസരിച്ച് ഇനിമുതല്‍ ഓര്‍ത്തഡോക് വിഭാഗം ക്രിസ്തുമസ്സ് ആഘോഷിക്കുന്ന ജനുവരി 7-ന് പുറമേ ഡിസംബര്‍ 25-നും ദേശീയ അവധിയായിരിക്കും. ഇതിനു മുന്‍പ്‌ ഓര്‍ത്തഡോക്സ്‌ ഭൂരിപക്ഷ മേഖലകളില്‍ ഡിസംബര്‍ 25 അവധി ദിവസമായിരുന്നില്ല. കലണ്ടറുകളിലുള്ള വ്യത്യാസം കാരണമാണ് ക്രിസ്ത്യന്‍ ലോകത്ത്‌ വിവിധ ദിവസങ്ങളില്‍ ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിന് കാരണം. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണ് ഓര്‍ത്തഡോക്സ് വിഭാഗം ജനുവരി 7നു ക്രിസ്തുമസ് ദിനമായി ആചരിക്കുന്നത്. യുക്രൈനിലെ ക്രൈസ്തവരില്‍ മൂന്നിലൊരു ഭാഗവും ഡിസംബര്‍ 25-ന് ക്രിസ്തുമസ്സ് ആഘോഷിക്കുന്നവരാണെന്നും അതിനാലാണ് ദേശീയ അവധിദിവസമായി പ്രഖ്യാപിക്കുന്നതെന്നും പുതിയ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരണ കുറിപ്പില്‍ പറയുന്നു. പ്രഖ്യാപനത്തെ ഭൂരിഭാഗം ആളുകളും സ്വാഗതം ചെയ്തുകഴിഞ്ഞു. പ്രസിഡന്റായ പെട്രോ പൊറോഷെങ്കോ പാര്‍ലമെന്റിന്റെ ഈ നടപടിയെ അഭിനന്ദിക്കുന്നതായി പറഞ്ഞു. നിയമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ നടക്കും. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം പ്രതികരിച്ചു. ക്രിസ്തുമസ് അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുവാന്‍ പാര്‍ലമെന്‍റ് സ്വീകരിച്ച നിലപാടില്‍ ഏറെ സന്തോഷമുണ്ടെന്നും സാമൂഹിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ പുതിയ തീരുമാനം വഴിതെളിയിക്കുമെന്നും ലെവിവ് അതിരൂപതയുടെ അധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് മെസിസ്ലോ മോക്രെസ്കി പറഞ്ഞു. തീരുമാനം യൂറോപ്പിന്റെ ഏകീകരണത്തിന് വഴി തെളിയിക്കുമെന്നു യുക്രേനിയന്‍ ദേശീയ സുരക്ഷാസേനയുടെ സെക്രട്ടറി ഒലെക്സന്ദ്ര ടര്‍ക്കിനോവ് പ്രതികരിച്ചു.
Image: /content_image/News/News-2017-11-25-10:08:14.jpg
Keywords: യുക്രൈ
Content: 6530
Category: 1
Sub Category:
Heading: മാര്‍പാപ്പ ഭാരതത്തിനരികെ: മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഇന്നു തുടക്കം
Content: വത്തിക്കാന്‍ സിറ്റി: ഏഷ്യ ഒരുപോലെ കാത്തിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഇന്ന് ആരംഭമാകുന്നു. പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍ നിന്നാണ് പാപ്പയും സംഘവും മ്യാന്മറിലേക്ക് യാത്ര തിരിക്കുക. നിസന്ന് അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പുറപ്പെടുന്ന പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് പാപ്പയ്ക്ക് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. തുടര്‍ന്നു മൂന്നു മണിയോട് കൂടെ നായിപ്പിഡോയില്‍ എത്തിച്ചേരുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണ നല്‍കും. ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലും പാപ്പയ്ക്ക് ഔപചാരിക സ്വീകരണം നല്‍കും. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. വൈകീട്ട് 5 മണിക്ക് ശേഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കും. സര്‍ക്കാരിലെ ഉന്നതര്‍, പൗരപ്രമുഖര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. ശേഷം പാപ്പ യാംഗൂണിലേക്ക് മടങ്ങും. ബുധനാഴ്ച കയിക്കാസന്‍ മൈ​​​​​​​താ​​​​​​​നി​​​​​​​യിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ദിവ്യബലി മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. വൈകീട്ട് സെ​​​​​​​ന്‍റ് മേ​​​​​​​രീ​​​​​​​സ് ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ലി​​​​​​​ൽ മ്യാ​​​​​​​ൻ​​​​​​​മ​​​​​​​റി​​​​​​​ലെ മെ​​​​​​​ത്രാ​​​​​​​ന്മാ​​​​​​​രു​​​​​​​മാ​​​​​​​യി പാപ്പ കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച നടത്തും. അന്നേ ദിവസം കാബ അ​​​​​​​യി സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ ബു​​​​​​​ദ്ധ​​​​​​​സ​​​​​​​ന്യാ​​​​​​​സി​​​​​​​മാ​​​​​​​രു​​​​​​​ടെ സു​​​​​​​പ്രീം കൗ​​​​​​​ണ്‍​സി​​​​​​​ൽ സം​​​​​​​ഘ​​​​​​​യി​​​​​​​ലും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ പ്ര​​​​​​​സം​​​​​​​ഗം നടത്തുന്നുണ്ട്. നവംബര്‍ 30 വ്യാഴാഴ്ച രാവിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ദിവ്യബലി അര്‍പ്പിക്കുന്നതോടെ പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് അവസാനമാകും. തുടര്‍ന്നു യാംഗൂണ്‍ വിമാനത്താവളത്തില്‍ നിന്ന്‍ പാപ്പ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കും. ചരിത്രത്തിലാദ്യമായാണ് മ്യാന്‍മറില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. അതേസമയം പാപ്പയുടെ ഭാരതസന്ദര്‍ശനം അനിശ്ചിതമായി തുടരുകയാണ്. ഭാരതം സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന മൃദുസമീപനമാണ് സന്ദര്‍ശനം നീളുന്നതിനു പിന്നിലെ കാരണം.
Image: /content_image/News/News-2017-11-26-04:42:37.jpg
Keywords: ബംഗ്ലാ, മ്യാന്മാ
Content: 6531
Category: 18
Sub Category:
Heading: സഭയ്ക്കെതിരെയുള്ള ആക്ഷേപങ്ങളില്‍ തളരാതെ മുന്നോട്ടുപോകും: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂര്‍: കത്തോലിക്കാ സഭയെ ആക്ഷേപിക്കുന്നവരുടെ വെല്ലുവിളികളില്‍ തളരാതെ സേവനങ്ങളുമായി മുന്നോട്ടുപോകുമെന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായി നടത്തുന്ന ആദ്യ മേഖലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നതു മറ്റുള്ളവര്‍ക്ക് അറിവും സൗഖ്യവും നല്‍കൂ എന്ന യേശുവിന്റെ സന്ദേശം നടപ്പാക്കാനാണെന്നും എല്ലാ മേഖലയിലും ക്രൈസ്തവരുടെ സാന്നിധ്യം കുറഞ്ഞുവരുന്നത് അപകടമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഭയുടെ 400 ആശുപത്രികളില്‍ മൂന്നൂറോളവും ആശുപത്രികളെയും ക്ലിനിക്കുകളെയും നിയന്ത്രിക്കുന്ന നിയമം വരുന്നതോടെ അടച്ചുപൂട്ടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ ജുവനൈല്‍ നിയമംമൂലം അനേകം അനാഥാലയങ്ങള്‍ അടച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കാരുണ്യത്തിന്റെ തലത്തില്‍നിന്നു കോര്‍പറേറ്റ് തലങ്ങളിലേക്ക് ഓരോ സ്ഥാപനവും മാറേണ്ടിവരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളില്‍പ്പെടുന്ന തൃശൂര്‍ അതിരൂപത, രൂപതകളായ പാലക്കാട്, ഇരിങ്ങാലക്കുട, സുല്‍ത്താന്‍പേട്ട്, കോട്ടപ്പുറം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളാണു പഠനശിബിരത്തില്‍ പങ്കെടുത്തത്. 'സാക്ഷ്യവും ജാഗ്രതയും' എന്ന പേരില്‍ നടത്തിയ പഠനശിബിരത്തില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിഷയാവതരണം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി, പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, നിയുക്ത ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് ചിറ്റിലപ്പിള്ളി, തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2017-11-26-06:32:29.jpg
Keywords: ആന്‍ഡ്രൂ
Content: 6532
Category: 1
Sub Category:
Heading: ഈജിപ്തിലെ ഭീകരാക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: കെയ്റോ∙ ഈജിപ്തിൽ വടക്കൻ സീനായിലെ അൽ അരിശ് നഗരത്തിൽ മുസ്‌ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അതീവ ദുഃഖിതനാണെന്നും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പയുടെ അനുശോചനസന്ദേശത്തില്‍ പറയുന്നു. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ഒപ്പിട്ടയച്ച അനുശോചന സന്ദേശത്തില്‍ ഈജിപ്തിനോടുള്ള ഐക്യദാര്‍ഢ്യവും പാപ്പ പ്രഖ്യാപിക്കുന്നുണ്ട്. ഈജിപ്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുന്ന വേളയില്‍ അവിടുത്തെ ജനങ്ങളോടു പാപ്പാ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ആക്രമണത്തിനിരകളായവരെ പരമോന്നതനായ ദൈവത്തിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു. നിഷ്ഠൂര പ്രവൃത്തിയെ ആവര്‍ത്തിച്ചു അപലപിക്കുന്നു. വിദ്വേഷത്താല്‍ കഠിനമായ ഹൃദയങ്ങള്‍, സഹനങ്ങള്‍ക്കു കാരണമാകുന്ന അക്രമം വെടിയുന്നതിനും സമാധാനത്തിന്‍റെ പാത പുല്‍കുന്നതിനുമുള്ള പ്രാര്‍ത്ഥനയില്‍ സന്മനസ്സുള്ള സകലരോടും ഒന്നുചേരുകയും ചെയ്യുന്നു. പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് മുസ്ലിം പള്ളിയില്‍ ഭീകരാക്രമണം നടന്നത്. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി ഉയർന്നു. ഇതിൽ 27 പേർ കുട്ടികളാണ്. 128 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലായെങ്കിലും ഐഎസിന്റെ പതാകയുമായാണ് 25–30 പേരടങ്ങിയ ഭീകരസംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രാർത്ഥനയ്ക്കെത്തിയവരില്‍ ഭൂരിഭാഗവും സൂഫി വിശ്വാസികളായിരുന്നു. സൂഫിമാർഗം മതനിഷേധമായിട്ടാണ് ഐഎസ് കാണുന്നത്. സൂഫികളെ ഇല്ലായ്മ ചെയ്യുമെന്ന് ഐഎസ് അനുകൂല ഭീകരസംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരിന്നു.
Image: /content_image/News/News-2017-11-26-08:15:19.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6533
Category: 1
Sub Category:
Heading: മിഷ്ണറി സന്യാസ സമൂഹത്തിന്റെ സ്ഥാപക കാത്തലീന മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
Content: കൊർദാബോ: ‘യേശുവിന്റെ ഹൃദയത്തിന്റെ സഹോദരികൾ’ എന്ന മിഷ്ണറി സന്യാസ സമൂഹത്തിന്റെ സ്ഥാപകയും നിരവധി സന്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത കാത്തലീന ദെ മരിയ റൊഡ്രീഗസിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്നലെ തെക്കെ അമേരിക്കയിലെ കോർദോബാ നഗരത്തിൽ വെച്ച് നടന്ന തിരുകര്‍മ്മത്തില്‍ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോയാണ് കാത്തലീന ദെ മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 1823 ൽ കൊർദോബയിലാണ് കാത്തലീന ദെ മരിയ റൊഡ്രീഗസിന്റെ ജനനം. തനിക്ക് ദൈവവിളി ഉണ്ടെന്ന് തിരിച്ചറിഞ്ഞ അവള്‍ ആരംഭ കാലഘട്ടത്തില്‍ ജെസ്യൂട്ട് വൈദികർക്കൊപ്പമാണ് ശുശ്രൂഷ ചെയ്തുകൊണ്ടിരിന്നത്. ക്രിസ്തുവിന്റെ മണവാട്ടിയാകാനുള്ള ആഗ്രഹം അവളില്‍ ശക്തമായിരിന്നെങ്കിലും ഫാ. റ്റിബൂറിക്കോ ലോപ്പസ് എന്ന അവളുടെ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശം മറ്റൊന്നായിരിന്നു. കുടുംബജീവിതം നയിക്കുക എന്നതായിരിന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അങ്ങനെ 1852 ൽ വിഭാര്യനും രണ്ടുകുട്ടികളുടെ പിതാവുമായ മാനുവൽ അന്റോണിയോയെ അവള്‍ വിവാഹം ചെയ്തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1865 ൽ രോഗബാധിതനായി ഭർത്താവ് മരിച്ചതിനെ തുടർന്ന് കാത്തലീന ദിവ്യകാരുണ്യത്തിന്റെ മുന്നിൽ വെച്ച് താൻ സന്ന്യാസ ജീവിതം തെരഞ്ഞെടുക്കുന്നതായി പ്രതിജ്ഞ ചെയ്തു. ഇതേ തുടര്‍ന്നാണ് മിണ്ടാമഠം മാത്രമുണ്ടായിരുന്ന അർജന്റീനയിൽ 1872 ൽ പ്രേഷിത സമർപ്പിതജീവിത സമൂഹമായ ‘യേശുവിന്റെ ഹൃദയത്തിന്റെ സഹാദരികൾ’ കാത്തലീന സ്ഥാപിച്ചത്. കേവലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ 1875 ൽ സന്ന്യാസ ഭവനത്തിന്റെ മദർ ഹൗസ് സ്ഥാപിക്കുകയും 1886 ൽ സാന്റിയാഗോ എസ്‌ട്രോയിലും 1889 ൽ ടുകുമാനിലും സന്യാസ ഭവനങ്ങൾ ആരംഭിക്കുകയും ചെയ്തു. 1893-ൽ ബ്യൂണേഴ്സ് ഐറിസ് ആർച്ച് ബിഷപ്പായ ലിയോൺ ഫെഡറിക്കോ തന്റെ രൂപതയിൽ സന്ന്യാസ ഭവനം സ്ഥാപിക്കാൻ കാത്തലീനയോട് ആവശ്യപ്പെട്ടു. സന്ന്യാസഭവനം സ്ഥാപിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1896 ഏപ്രിൽ 5നു അവൾ ദൈവസന്നിധിയിലേക്ക് യാത്രയായി. 1997 ഡിസംബർ 18 ന് കാത്തലീനയുടെ ജീവിതത്തിലെ വീരോചിത നന്മകൾ അംഗീകരിച്ച ജോൺപോൾ രണ്ടാമൻ പാപ്പ അവളെ ധന്യ പദവിയിലേക്ക് ഉയർത്തുകയായിരിന്നു. കാത്തലീനയുടെ മധ്യസ്ഥതയിൽ ഹൃദ്രോഗ ബാധിതയായ രോഗി സുഖപ്പെട്ടതോടെയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാൻ മാര്‍പാപ്പ അനുമതി നല്‍കിയത്.
Image: /content_image/News/News-2017-11-26-10:01:32.jpg
Keywords: വാഴ്ത്ത
Content: 6534
Category: 1
Sub Category:
Heading: നാം ദൈവീകപദ്ധതിയുടെ പങ്കാളികള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പുതിയ ഇടയലേഖനം
Content: ദൈവപരിപാലനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയിലെ വൈദികര്‍ക്കും സന്യാസിനീസന്യാസികള്‍ക്കും വിശ്വാസികള്‍ ഏവര്‍ക്കും എഴുതുന്നത്. #{red->none->b-> ‍നാം ദൈവിക പദ്ധതിയുടെ പങ്കാളികള്‍ }# "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി" (ജറ 29:11). ബാബിലോണ്‍ വിപ്രവാസകാലത്തു ഇസ്രായേല്‍ തങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചു പരിതപിച്ചപ്പോള്‍ ജറമിയ പ്രവാചകനിലൂടെ ദൈവം നല്‍കിയ ഈ തിരുവചനം ജീവിതവഴിയില്‍ എത്രയോ തവണ നമുക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നിട്ടുണ്ട്! ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതിയില്‍ വിശ്വസിക്കുകയും അത് നിറവേറാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചു നമുക്ക് വ്യക്തത ഉണ്ടാവുകയും മുമ്പോട്ടു പോകുവാന്‍ നമുക്ക് ശക്തി ലഭിക്കുകയും ചെയ്യും. നമ്മുടെ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അജപാലന പദ്ധതിയെക്കുറിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം വിചിന്തനം ചെയ്യാന്‍ മിഡ് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വൈദികരും സമര്‍പ്പിതരും അല്‍മായ പ്രതിനിധികളും ഒരുമിച്ചു ചേര്‍ന്നത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഈ എപ്പാര്‍ക്കിയല്‍ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് സജീവ ശിലകള്‍ (Living Stones) എന്ന് പേരിട്ടിരിക്കുന്ന അജപാലന പദ്ധതി പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ ഇടയലേഖനം ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ഒരു വ്യക്തി സഭയുടെ സ്വഭാവ സവിശേഷത നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ് ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിവ. ഇവയെക്കുറിച്ചുള്ള പഠനവും, സഭാ ജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും എപ്പാര്‍ക്കിയല്‍ സമ്മേളനത്തെ സജീവമാക്കി. നമ്മുടെ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വലിയ സാഹോദര്യത്തോടും വിശ്വാസതീക്ഷ്ണതയോടും കൂടെ പഠനത്തിലും പ്രാര്‍ത്ഥനയിലും പങ്കു ചേര്‍ന്നു. ഈ ദിവസങ്ങളില്‍ നമ്മുടെ രൂപതാകുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചു ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും കൂടി പര്യാലോചിച്ചതു എല്ലാവര്‍ക്കും അതീവ ഹൃദ്യമായ അനുഭവമായി. രക്ഷാകര ചരിത്രത്തിലേക്ക് നാം കണ്ണോടിച്ചാല്‍ ഘട്ടം ഘട്ടമായിട്ടാണ് ദൈവിക പദ്ധതി നിറവേറുന്നതെന്നു നമുക്ക് കാണാനാവും. പ്രപഞ്ച സൃഷ്ടിയുടെ മഹാത്ഭുതങ്ങളിലൂടെ, അബ്രാഹത്തിന്‍റെ വിളിയിലൂടെ, മോശയുടെ തെരഞ്ഞെടുപ്പിലൂടെ, പുറപ്പാടനുഭവത്തിലൂടെ, പ്രവാചകന്മാരിലൂടെ, കാലത്തിന്‍റെ തികവില്‍ നസ്രത്തിലെ പരിശുദ്ധ കന്യകാ മറിയത്തിലൂടെ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോ മിശിഹായുടെ പെസഹാ രഹസ്യങ്ങളിലൂടെ, അവിടുത്തെ ശരീരമായ തിരുസഭയുടെ യുഗാന്ത്യം വരെയുള്ള സാക്ഷ്യത്തിലൂടെയെല്ലാം അനുസ്യൂതം വെളിവാകുന്ന രക്ഷാകര പദ്ധതിയില്‍ പങ്കാളികളാകുവാനാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്. നാം ദൈവീക പദ്ധതിയുടെ സാക്ഷികള്‍ മാത്രമല്ല, പങ്കാളികള്‍ കൂടിയാണ്. ഈ സത്യം ജീവിതത്തെ ദൈവീകമായ ഉത്തരവാദിത്വം നിറഞ്ഞതായിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവീക സ്വരത്തോട് ആമേന്‍ പറഞ്ഞ അമലോത്ഭവ മറിയത്തെപ്പോലെ ദൈവിക പദ്ധതിക്ക് സമ്മതം കൊടുക്കുവാന്‍ നമുക്കും കഴിയണം. അതിനെതിരായ പ്രലോഭനങ്ങളെ ഈശോ അതിജീവിച്ചതുപോലെ നമുക്കും അതിജീവിക്കാന്‍ കഴിയട്ടെ. നമുക്ക് പരിചിതമായ ഒരു കുടുംബമാതൃകയില്‍ (Family Model) സംവിധാനം ചെയ്തിരിക്കുന്ന പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യവര്‍ഷം നാം ഊന്നല്‍ കൊടുക്കുന്നത് കുട്ടികളുടെ വിശ്വാസ പരിശീലനത്തിനാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബകൂട്ടായ്മകള്‍, ഇടവകകള്‍ എന്നിവയ്ക്കായിരിക്കും നാം ഊന്നല്‍ കൊടുക്കുക. വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷത്തിലും പൂര്‍ത്തിയാകേണ്ട കര്‍മ്മപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിശദമായ മാര്‍ഗരേഖ ഉടനെ തന്നെ ലഭ്യമാക്കുന്നതാണ്. ഈ അജപാലന പദ്ധതിയുടെ പൂര്‍ത്തീകരണവും ഫലപ്രാപ്തിയും നമ്മുടെ ബുദ്ധിവൈഭവത്തേയോ കര്‍മ്മശേഷിയേയോ ആശ്രയിച്ചാണെന്നു കരുതാന്‍ പാടില്ല. "മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതത്രേ. (സുഭാ 16:1) എന്ന സുഭാഷിതവും, "കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥം. കര്‍ത്താവ് നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം" (സങ്കീ 127:1) എന്ന സങ്കീര്‍ത്തകന്‍റെ ഓര്‍മ്മപ്പെടുത്തലും നമുക്ക് മാര്‍ഗ്ഗദീപമാകണം. "നീ ആരാണെന്ന് അറിയണമെങ്കില്‍ നീ എന്തു ചെയ്തുവെന്നല്ല നോക്കേണ്ടത് മറിച്ച് നിന്നെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനുണ്ടായിരുന്ന പദ്ധതിയിലേക്കാണ് നീ നോക്കേണ്ടത്" എന്ന താപസശ്രേഷ്ഠനായ വിശുദ്ധ എവാഗ്രിയൂസിന്‍റെ പ്രബോധനം നമുക്കനുദിന ധ്യാനവിഷയമാക്കാം. ഈ അജപാലന പദ്ധതി 2017 മംഗളവാര്‍ത്താക്കാലം മുതല്‍ 2022 പള്ളിക്കൂദാശക്കാലം വരെയുള്ള അഞ്ച് ആരാധനക്രമ വര്‍ഷങ്ങളിലൂടെയാണ് പൂര്‍ത്തിയാകുന്നത്. മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയെ നാം 'സ്മരിക്കുകയും, സ്തുതിക്കുകയും, അനുഷ്ഠിക്കുകയും' ചെയ്യുന്നത് ആരാധനവര്‍ഷത്തിലൂടെയാണല്ലോ. ദൈവത്തിന്‍റെ പദ്ധതിയുടെ വെളിച്ചത്തില്‍ നമ്മുടെ പദ്ധതികളെയും, ദൈവത്തിന്‍റെ സമയത്തില്‍ നമ്മുടെ സമയത്തെയും മനസ്സിലാക്കാന്‍ ആരാധനക്രമ വര്‍ഷാചരണങ്ങള്‍ നമ്മെ സഹായിക്കും. സഭയുടെയും സമൂഹത്തിന്‍റെയും ഭാവി കുഞ്ഞുങ്ങളിലാണ്. അവരുടെ വിശ്വാസപരിശീലനത്തില്‍ തുടങ്ങി പ്രേഷിത സജ്ജമായ ഇടവകയിലെത്തി നില്‍ക്കുന്ന നമ്മുടെ രൂപതയുടെ ഈ അജപാലന പദ്ധതിയുടെ വിജയത്തിന് എല്ലാ വൈദികരുടെയും സമര്‍പ്പിതരുടെയും വിശ്വാസികള്‍ ഏവരുടെയും പ്രാര്‍ത്ഥനാസഹായവും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മംഗളവാര്‍ത്താക്കാലത്തോടെയാണല്ലോ ആരാധനക്രമവത്സരം ആരംഭിക്കുന്നത്. ശിശുക്കളെപ്പോലെ സുവിശേഷം സ്വീകരിക്കുവാന്‍ മംഗളവാര്‍ത്താക്കാലം നമ്മെ ക്ഷണിക്കുന്നു. ദൈവം ഒരു ശിശുവായി സ്വയം താഴ്ന്നു ഭൂമിയില്‍ അവതരിച്ചപ്പോള്‍ പരിശുദ്ധ ദൈവമാതാവും യൗസേപ്പിതാവും ഏലീശ്വായും ആട്ടിടയരും ജ്ഞാനികളും ശിമയോനും അന്നായും ശിശുതുല്യമായ വിനയത്തിലും തുറവിയിലും അവിടുത്തെ സ്വീകരിച്ചു. ദിവ്യശിശുവിന്‍റെ തിരുമുഖത്തെ ധ്യാനിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന്‍റെ ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ വിശ്വാസപരിശീലനത്തിനു പുതിയ പരിശ്രമങ്ങള്‍ നമുക്കാരംഭിക്കാം. ഇരുപത്തഞ്ച് നോമ്പിന്‍റെ ഈ നാളുകള്‍ വലിയ ആത്മീയ ഉണര്‍വിന്‍റെ അനുഭവത്തിലേക്ക് നമ്മെ നയിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ സഭയുടെ പാരമ്പര്യവും നമ്മുടെ കുടുംബങ്ങളുടെ അനുകരണീയമായ മാതൃകയുമനുസരിച്ച് നോമ്പിന്‍റെ ചൈതന്യം അഭംഗുരം പാലിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടു കുഞ്ഞുങ്ങളെ തിരുപ്പിറവിയുടെ സന്തോഷത്തിലേക്കു നമുക്കൊരുക്കാം. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ യുവജന മതബോധന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. 'നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വ്യക്തതയോടും കൃത്യതയോടും കൂടി നിങ്ങള്‍ അത് അറിയണം. നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയേക്കാളും ആഴത്തില്‍ നിങ്ങള്‍ വിശ്വാസത്തില്‍ വേരൂന്നണം. അതുവഴി ഈ കാലത്തിന്‍റെ വെല്ലുവിളികളെയും പ്രലോഭനങ്ങളെയും കരുത്തോടും ദൃഢനിശ്ചയത്തോടും കൂടെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.' ഇടവക സമൂഹം മുഴുവന്‍ പങ്കുചേരുന്ന ശുശ്രൂഷയാണ് വിശ്വാസപരിശീലനം. തിരുസഭയുടെ ആത്യന്തികമായ ദൗത്യവുമാണത്. സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന മാര്‍ഗ്ഗരേഖയായ 'വിളിയും പ്രത്യുത്തരവും' വിശ്വാസപരിശീലനത്തിന്‍റെ മൂന്നു തലങ്ങളെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നുണ്ട്: ആഘോഷങ്ങളിലൂടെയുള്ള വിശ്വാസപരിശീലനം (Catechesis through Celebration), ആചാരങ്ങളിലൂടെയുള്ള വിശ്വാസ പരിശീലനം (Catechesis through Instruction), പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള വിശ്വാസപരിശീലനം (Catechesis through Apprenticeship), വചനപ്രഘോഷണത്തിലൂടെയും, കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തിലൂടെയും വിശ്വാസം പ്രഘോഷിക്കപ്പെടുകയും പുതിയ തലമുറകളിലേക്കു പകരുകയും ചെയ്യുന്നു. ഇതിനുപുറമേ ഔപചാരികമായ വിശ്വാസാദ്ധ്യാപനത്തിലൂടെ ബോധ്യങ്ങളിലേക്കും കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ഈ വിശ്വാസബോധ്യങ്ങളും അനുഭവങ്ങളും പ്രായോഗികതയിലെത്തിക്കുവാന്‍ ഇടവകയിലെ വിവിധ ശുശ്രൂഷകളും ഭക്ത സംഘടനകളും കുഞ്ഞുങ്ങളെ സഹായിക്കുന്നു. #{black ->none->b->എപ്പാര്‍ക്കിയല്‍ സമ്മേളനത്തിലെ ചര്‍ച്ചകളുടെയും ക്രിയാത്മക നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തില്‍ ഈ വര്‍ഷം നാം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ‍}# 1. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിശ്വാസപരിശീലനത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിശ്വാസപരിശീലന സര്‍വ്വേയുടെ രണ്ടാം ഘട്ടം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. <br>2. മതാധ്യാപകരുടെ പരിശീലനത്തിന്‍റെ ആദ്യ ഘട്ടം റീജണല്‍ തലത്തില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. <br> 3. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകത്തക്ക വിധത്തില്‍ വിശ്വാസപരിശീലന പാഠപുസ്തകങ്ങള്‍ നവീകരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. ഇതിലേക്കായി ഭാഷാവിദഗ്ധരെയും വിദ്യാഭ്യാസവിദഗ്ധരെയും കൂടെ ഉള്‍പ്പെടുത്തിയ ഒരു ടീം രൂപീകരിക്കുക. <br> 4. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രത്യേക സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപപാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തുക. <br> 5. വിശ്വാസപരിശീലനത്തിന്‍റെ റീജണല്‍ കൗണ്‍സിലുകളുടെ രൂപീകരണം പൂര്‍ത്തിയാക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുക. വിശ്വാസത്തിന്‍റെ അധിനാഥനും അഭയവുമായ ഈശോ മിശിഹാ എന്ന സജീവ ശിലയില്‍ ആശ്രയിച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാം. നമ്മുടെ ഇടവകകളിലും വിശുദ്ധ കുര്‍ബാന സെന്‍ററുകളിലും മംഗളവാര്‍ത്ത ഒന്നാം ഞായറായ 2017 ഡിസംബര്‍ മൂന്നാം തീയതി (അത് സാധിക്കുന്നില്ലെങ്കില്‍ ആരാധനാക്രമവത്സരത്തിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാനയില്‍) തിരി തെളിച്ചു പ്രത്യേകമായ പ്രാര്‍ത്ഥനയോടെ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും ഉദ്ഘാടനം ചെയ്യേണ്ടതാണ്. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28) എന്ന വചനത്തില്‍ നമുക്ക് ഹൃദയം അര്‍പ്പിക്കാം. 'കര്‍ത്താവ്‌ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച ഭാഗ്യവതിയായ അമ്മ" (ലൂക്കാ 1:45) നമുക്ക് വഴികാട്ടിയാകട്ടെ. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധ റൂഹായുടെ സംസര്‍ഗ്ഗവും നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. മിശിഹായില്‍ സ്നേഹപൂര്‍വ്വം, <br> മാര്‍ ജോസഫ് സ്രാമ്പിക്കല്‍ (ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍). <br>25/11/2017 പ്രസ്റ്റണ്‍ രൂപതാകാര്യാലയത്തില്‍ നിന്നു നല്‍കപ്പെട്ടത്.
Image: /content_image/News/News-2017-11-26-15:36:56.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 6535
Category: 1
Sub Category:
Heading: പാലാ രൂപതയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ സിനിമാ ഷൂട്ടിംഗ് നിരോധിച്ചു
Content: കോട്ടയം: പാലാ രൂപതയ്ക്കു കീഴിലെ ദേവാലയങ്ങളില്‍ കൊമേഴ്സ്യൽ ഫിലിം ആവശ്യങ്ങൾക്കായുള്ള ഷൂട്ടിംഗ് നിരോധിച്ചുകൊണ്ട് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍. രൂപതയുടെ ഔദ്യോഗിക ബുള്ളറ്റിന്‍ ആയ സ്വാന്തനപ്രകാശത്തിന്റെ നവംബര്‍ ലക്കം പന്ത്രണ്ടാമത്തെ പേജിലാണ് ഏറെ നിര്‍ണ്ണായകമായ നിര്‍ദ്ദേശം ഇടവക വികാരിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. കത്തോലിക്ക ചാനലുകൾക്കു ടെലിഫിലിം, ഷോർട്ട് ഫിലിം ഷൂട്ടിംഗിനും രൂപതയില്‍ നിന്നും അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. "ദേവാലയങ്ങൾക്കുള്ളിൽ യാതൊരു കാരണവശാലും കൊമേഴ്സ്യൽ ഫിലിം ആവശ്യങ്ങൾക്കായി ഷൂട്ടിംഗ് അനുവദനീയമല്ല (XXV Synod, Session 2, Minutes Of 22 August 2017). എന്നാൽ രൂപതയിൽ കത്തോലിക്ക ചാനലുകൾക്കും (Goodness, Shalom) ടെലിഫിലിം, ഷോർട്ട് ഫിലിം ഷൂട്ടിംഗിനും ഇവ ആവശ്യമായി വരുന്നുവെങ്കിൽ വ്യക്തമായ ലക്ഷ്യവും ഉള്ളടക്കവും സമയവും രേഖാമൂലം കാണിച്ചുകൊണ്ടുള്ള അപേക്ഷ ബഹുമാനപ്പെട്ട വികാരിയുടെ സാക്ഷിപ്പോടെ രൂപത കേന്ദ്രത്തിൽ നൽകി ഷൂട്ടിംഗിനുള്ള അനുമതി വാങ്ങേണ്ടതാണ്". "ദേവാലയത്തിന്റെ പുറത്തും അനുബന്ധ സ്ഥലങ്ങളിലും ഫിലിം ഷൂട്ടിംഗ് ചെയ്യണമെങ്കിൽ കാര്യകാരണസഹിതം ലക്ഷ്യവും ഉള്ളടക്കവും സമയവും പ്രതിപാദിച്ചുകൊണ്ടുള്ള വ്യക്തമായ അപേക്ഷ വികാരിയുടെ സാക്ഷിപ്പോടുകൂടി രൂപതാകേന്ദ്രത്തിൽ സമർപ്പിച്ചു അനുവാദം വാങ്ങിയിരിക്കേണ്ടതാണ്". സര്‍ക്കുലറില്‍ പറയുന്നു. ദേവാലയത്തിന്റെ പരിശുദ്ധിയെ തരംതാഴ്ത്തിയും കൂദാശകളോടുമുള്ള അനാദരവിനും കാരണമാകുന്ന തരത്തില്‍ സിനിമകള്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ ബിഷപ്പിന്റെ സര്‍ക്കുലര്‍ സ്വാഗതാര്‍ഹമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
Image: /content_image/News/News-2017-11-27-04:36:17.jpg
Keywords: പാലാ