Contents

Displaying 6261-6270 of 25124 results.
Content: 6566
Category: 1
Sub Category:
Heading: വത്തിക്കാന് നേരെയുള്ള ഐ‌എസ് ഭീഷണി: കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
Content: മേരിലാന്‍റ്: വത്തിക്കാനില്‍ ആക്രമണം നടത്തുമെന്ന ഐ‌എസ് ഭീഷണിയെ സാധൂകരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കീഴിലുള്ള ചാനലായ വാഫാ മീഡിയ ഫൗണ്ടേഷന്‍ തയാറാക്കിയ ചിത്രമാണ് അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ്പ് നവംബര്‍ 22നു പുറത്തുവിട്ടത്. സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേരെ നോക്കി നില്‍ക്കുന്ന തീവ്രവാദിയും ചെന്നായയുമാണ് ചിത്രത്തില്‍ ഉള്ളത്. ആയുധങ്ങള്‍ അടങ്ങിയ ബാഗും ഇവരുടെ സമീപത്തായി കാണുന്നുണ്ട്. കുരിശിന്റെ പോരാളികള്‍ക്ക് തീവ്രവാദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കണമെന്നും അവരെ കൊല്ലണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. സ്വര്‍ഗ്ഗമാണ് നിങ്ങളുടെ പ്രവര്‍ത്തിയ്ക്കുള്ള സമ്മാനമെന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് പാപ്പയുടെ ശിരസ്സ് ഛേദിച്ച വിതത്തിലുള്ള ചിത്രവും പുറത്തുവന്നിരിന്നു. മുഖംമൂടി ധരിച്ച തീവ്രവാദി പാപ്പയുടെ ശിരസ്സ് പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. പിറകിലുള്ള വാഹനത്തില്‍ തീവ്രവാദികള്‍ ഇരിക്കുന്നതായും ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നു. രണ്ടാഴ്ച മുന്‍പ് “ക്രിസ്തുമസ് രക്തം” (Christmas Blood) എന്ന തലക്കെട്ടോടെ മറ്റൊരു പോസ്റ്ററും വാഫാ മീഡിയ പുറത്തുവിട്ടിരിന്നു. മുഖം മൂടി ധരിച്ച തീവ്രവാദി ആയുധങ്ങളുമായി ഒരു ബി‌എം‌ഡബ്ല്യു കാറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് നേര്‍ക്ക് പോകുന്ന ചിത്രമാണ് അന്നു പുറത്തുവന്നത്.
Image: /content_image/News/News-2017-11-30-09:46:58.jpg
Keywords: ഐ‌എസ്, വത്തിക്കാന്‍
Content: 6567
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജർമ്മൻ മെത്രാൻ സമിതി
Content: ബെർലിൻ: ആഗോളതലത്തിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമ്മൻ മെത്രാൻ സമിതി. ബാംബർഗ് അതിരൂപത മെത്രാനും ദേശീയ മെത്രാന്‍ സമിതിയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനുമായ മോൺ. ലുഡ്വിഗ് ഷിവിക്കാണ് ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മതമർദ്ധനം നേരിടുന്ന നൈജീരിയൻ ക്രൈസ്തവർക്ക് നല്‍കുന്ന പരിഗണന വ്യക്തമാക്കുന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം സഭയുടെ പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ മോൺ. ഷിവിക്ക് നൈജീരിയ സന്ദർശിച്ചിരിന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിന്നു. അന്നത്തെ സന്ദര്‍ശനം വഴിയായി സമാധാന അന്തരീക്ഷം പ്രാദേശിക തലത്തിൽ സ്ഥാപിക്കാനായെന്നു അദ്ദേഹം പറഞ്ഞു. 2003 മുതൽ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതമർദ്ധന വാർത്തകൾ ആഗോള തലത്തിൽ എത്തിക്കുവാൻ ജർമ്മൻ മെത്രാൻ സമിതി കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ജർമ്മൻ മെത്രാൻ സമിതിയുടെ പ്രവർത്തനങ്ങൾ നൈജീരിയയിൽ സഹവർത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും ഇടയാകട്ടെയെന്നു മിസിയോ ഏയച്ചൻ സംഘടനാ പ്രസിഡന്റ് ഫാ. ക്ലോസ് മത്തിയാസ് ക്രാമര്‍ പറഞ്ഞു. വടക്കൻ നൈജീരിയൻ പ്രവിശ്യയിലെ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നേരിടുന്ന പീഡനങ്ങൾ ഗുരുതരമാണ്. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആയിരങ്ങള്‍ മരണം ഏറ്റുവാങ്ങിയ സ്ഥലം കൂടിയാണ് നൈജീരിയ. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുനൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-11-30-11:49:26.jpg
Keywords: ജര്‍മ്മനി
Content: 6568
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജർമ്മൻ മെത്രാൻ സമിതി
Content: ബെർലിൻ: ആഗോളതലത്തിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമ്മൻ മെത്രാൻ സമിതി. ബാംബർഗ് അതിരൂപത മെത്രാനും ദേശീയ മെത്രാന്‍ സമിതിയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനുമായ മോൺ. ലുഡ്വിഗ് ഷിവിക്കാണ് ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മതമർദ്ധനം നേരിടുന്ന നൈജീരിയൻ ക്രൈസ്തവർക്ക് നല്‍കുന്ന പരിഗണന വ്യക്തമാക്കുന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം സഭയുടെ പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ മോൺ. ഷിവിക്ക് നൈജീരിയ സന്ദർശിച്ചിരിന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം മതസ്വാതന്ത്ര്യത്തിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിന്നു. അന്നത്തെ സന്ദര്‍ശനം വഴിയായി സമാധാന അന്തരീക്ഷം പ്രാദേശിക തലത്തിൽ സ്ഥാപിക്കാനായെന്നു അദ്ദേഹം പറഞ്ഞു. 2003 മുതൽ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മതമർദ്ധന വാർത്തകൾ ആഗോള തലത്തിൽ എത്തിക്കുവാൻ ജർമ്മൻ മെത്രാൻ സമിതി കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ജർമ്മൻ മെത്രാൻ സമിതിയുടെ പ്രവർത്തനങ്ങൾ നൈജീരിയയിൽ സഹവർത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും ഇടയാകട്ടെയെന്നു മിസിയോ ഏയച്ചൻ സംഘടനാ പ്രസിഡന്റ് ഫാ. ക്ലോസ് മത്തിയാസ് ക്രാമര്‍ പറഞ്ഞു. വടക്കൻ നൈജീരിയൻ പ്രവിശ്യയിലെ ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നേരിടുന്ന പീഡനങ്ങൾ ഗുരുതരമാണ്. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആയിരങ്ങള്‍ മരണം ഏറ്റുവാങ്ങിയ സ്ഥലം കൂടിയാണ് നൈജീരിയ. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുനൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-11-30-11:52:46.jpg
Keywords: ജര്‍മ്മ
Content: 6569
Category: 19
Sub Category:
Heading: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍: ഈ കാലഘട്ടത്തിന്‍റെ ശക്തനായ പ്രവാചകന്‍
Content: ആരാണ് പ്രവാചകന്‍? ദൈവം പറയുന്നത് ലോകത്തോട്‌ പ്രഘോഷിക്കുന്നവനാണ് പ്രവാചകന്‍. പഴയനിയമത്തില്‍ ദൈവം ഓരോ കാലഘട്ടത്തിലും തന്റെ ജനത്തിന്റെ അടുത്തേയ്ക്ക് പ്രവാചകന്മാരെ അയച്ചിരുന്നതായി നാം കാണുന്നു. ഈ പ്രവാചകന്മാര്‍ സത്യം കലര്‍പ്പില്ലാതെ പ്രഘോഷിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് ശത്രുക്കള്‍ ധാരാളമുണ്ടായിരുന്നു. അവസാനമായി ക്രിസ്തുവിനു വഴിയൊരുക്കാന്‍ വന്ന സ്നാപകയോഹന്നാന്‍ തിന്മയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും സത്യം വിളിച്ചുപറയുകയും ചെയ്തു. അതുകൊണ്ട് കൊണ്ട് ശത്രുക്കൾ സ്നാപകയോഹന്നാന്റെ തല വെട്ടിയെടുത്തതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. നിയമവും പ്രവാചകന്‍മാരും സ്നാപകയോഹന്നാന്‍ വരെയായിരുന്നു. എന്നാല്‍ മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് പ്രവാചകദൗത്യം തുടരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവാചകദൗത്യം ഇന്ന് ശക്തമായി നിര്‍വ്വഹിക്കുന്ന ഒരു അഭിഷിക്തനാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍. യേശുക്രിസ്തു 'വഴിയും സത്യവും ജീവനുമാണെന്നും' അവിടുന്ന് 'ഏകരക്ഷകനാണെന്നും' കലര്‍പ്പില്ലാതെ പ്രഘോഷിക്കുന്നവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കര്‍ത്താവിന്‍റെ വചനം പ്രഘോഷിക്കുവാന്‍ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ഈ വൈദികനെതിരെ ഒരു വീഡിയോ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നത് ഒരുപാട് വിശ്വാസികളില്‍ വേദന ഉളവാക്കി. ഈ വീഡിയോയിലൂടെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിനെ കുറ്റം പറയുന്ന വ്യക്തിക്ക് ഈ വൈദികന്‍റെ പേരു പോലും കൃത്യമായി പറയുവാന്‍ സാധിക്കുന്നില്ല എന്നുള്ളത് ഇതിന്‍റെ പിന്നില്‍ സത്യത്തെ ഭയപ്പെടുന്നവര്‍ തന്നെയാണ് എന്ന കാര്യം വ്യക്തമാക്കുന്നു. #{red->none->b-> ‍എന്തിനാണ് വിദേശ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണം?}# എന്തിനാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ വിദേശ രാജ്യങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിക്കുന്നത് എന്ന് ഈ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോ 16:15) എന്ന് പറഞ്ഞുകൊണ്ടാണ് യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഭൂമിയുടെ അതിര്‍ത്തികള്‍ വരെ അയക്കുന്നത്. അതിനാൽ ഒരു സുവിശേഷ പ്രഘോഷകൻ ഒരു ദേശത്തു മാത്രം ഒതുങ്ങി നിൽക്കേണ്ടവനല്ല. കത്തോലിക്കാ സഭയും ഈ കാര്യം വ്യക്തമായി പഠിപ്പിക്കുന്നു. "എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കുവാന്‍ അവര്‍ ആത്മീയമായി സന്നദ്ധരായിരിക്കണം" (CCC 1565). യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നും വചനപ്രഘോഷകര്‍ എത്തുമ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന ഒരു സംശയമാണ് എന്തുകൊണ്ട് ഇക്കൂട്ടര്‍ യൂറോപ്പിലേക്ക് വരുന്നത്? ഇവിടുത്തെ സമ്പത്ത് ലക്ഷ്യം വച്ചുകൊണ്ടല്ലേ? ഇപ്രകാരം വിമര്‍ശിക്കുന്നവര്‍ ക്രൈസ്തവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യൂറോപ്പിന്‍റെ അവസ്ഥയെക്കുറിച്ച് അറിവില്ലാത്തവരോ അതില്‍ വേദനയില്ലാത്തവരോ ആണ്. ഇന്ന് ലോകത്തില്‍ മറ്റേതു സ്ഥലത്തേക്കാളും അധികമായി ക്രൈസ്തവ പ്രഘോഷണം ആവശ്യമുള്ളത് യൂറോപ്പിലാണ് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. ആത്മീയജീവിതത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് യൂറോപ്യൻ ജനത. അവിടെയാണ് ഇന്ന് ഏറ്റവും കൂടുതലായി സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടത്. അതുകൊണ്ട് ദൈവത്തിന്റെ വചനം എവിടെയെല്ലാം പ്രഘോഷിക്കപ്പെടണമോ അവിടേയ്ക്കെല്ലാം ദൈവം തന്റെ പ്രഘോഷകരെ അയച്ചുകൊണ്ടിരിക്കും. #{red->none->b-> ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകള്‍. ‍}# ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകളിലേക്ക് ലക്ഷക്കണക്കിന്‌ വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. എന്തുകൊണ്ട് ഇത്രയും വിശ്വാസികള്‍? ഇത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ്. ഇന്ന് ലോകത്തില്‍ മറ്റേതെങ്കിലും കത്തോലിക്കാ വചനപ്രഘോഷകന്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ ഇത്രയും ആളുകള്‍ ഒന്നിച്ചുകൂട്ടുമോ എന്ന കാര്യം സംശയമാണ്. ഇത്രയും ജനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ദൈവത്തെ ആരാധിക്കുമ്പോള്‍ ദൈവമാണ് തന്‍റെ ജനത്തോട് കാരുണ്യം കാണിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. അതില്‍ മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല. ഓരോ ഘട്ടത്തിലും തന്‍റെ വചനം കലര്‍പ്പില്ലാതെ ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ ദൈവം തന്റെ അഭിഷിക്തരെ ഉയര്‍ത്തും. പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറഞ്ഞ് അവര്‍ ശുശ്രൂഷ നയിക്കുമ്പോള്‍ അവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തും. ഇവിടെ നടക്കുന്ന അത്ഭുതങ്ങള്‍ യേശുനാമത്തിന്‍റെ ശക്തിയാലാണ് സംഭവിക്കുന്നത് എന്ന്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിൽ വ്യക്തമായി ജനങ്ങളെ പഠിപ്പിക്കുന്നു. ഇത് ക്രിസ്തുവിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് കാരണമാകുന്നു. അതിന് നമുക്ക് ദൈവത്തിനു നന്ദി പറയാം. #{red->none->b->ഈ ലേഖകന്‍റെ അനുഭവം ‍}# നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടണില്‍ വച്ചു നടന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുവാന്‍ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. പതിനായിരത്തോളം ആളുകളാണ് യൂറോപ്പിന്‍റെ പലഭാഗങ്ങളില്‍ നിന്നായി ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഇന്നത്തെ യൂറോപ്പിന്‍റെ സാഹചര്യത്തില്‍ പതിനായിരത്തോളം ആളുകള്‍ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുകയും വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്യുക എന്നത് സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യമാണ്. എന്നാല്‍ അത് സാധ്യമാക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു വൈദികനായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിനെ ദൈവം ഉപകരണമാക്കി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ഈ കണ്‍വെന്‍ഷനില്‍ ബ്രിട്ടണിലെ രണ്ടു രൂപതകളിലെ ഇംഗ്ലീഷ് ബിഷപ്പുമാരും പങ്കെടുത്തിരുന്നു. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് അവര്‍ അവരുടെ രൂപതകളിലെ ഇടവകകളില്‍ പങ്കുവച്ചപ്പോള്‍ അത് ഇംഗ്ലീഷുകാരായ വിശ്വാസികളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി എന്ന്‍ പലരും അഭിപ്രായപ്പെട്ടത് ഈ ലേഖകന്‍ ഓര്‍മ്മിക്കുന്നു. അതുകൊണ്ട് ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ദൈവവചനത്തിന്‍റെ ശക്തി പകരുവാന്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന അവിടുത്തെ അഭിഷിക്തനാണ് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഈ കണ്‍വെന്‍ഷന്‍ നയിക്കാന്‍ അച്ചനും മറ്റു രണ്ടുപേരും അടങ്ങുന്ന ഒരു ടീമാണ് നാട്ടില്‍ നിന്നും എത്തിയത്. കണ്‍വെന്‍ഷനുശേഷം വട്ടായില്‍ അച്ചൻ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടില്ല. അന്ന് അവരുടെ യാത്രചിലവിനുള്ള തുക മാത്രമാണ് അച്ചനും ടീം അംഗങ്ങളും വാങ്ങിയത് എന്ന കാര്യം വളരെ വ്യക്തമായി. ഈ ലേഖകന്‍ ഓര്‍മ്മിക്കുന്നു. വട്ടായില്‍ അച്ചന്‍റെ മറ്റു കണ്‍വെന്‍ഷനുകള്‍ കോര്‍ഡിനേറ്റ് ചെയ്ത വ്യക്തികളും പല അവസരങ്ങളിലായി ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് പങ്കുവച്ചത്. അങ്ങനെയുള്ള ഒരു വൈദികന്‍ വിദേശത്തു നിന്ന് ടാക്സ് നല്‍കാത്ത പണം നാട്ടിലേക്ക് കടത്തുന്നു എന്നൊക്കെ പറഞ്ഞ് വീഡിയോ ഇറക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കു ദൈവം മാപ്പുനൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തില്ല. കാരണം അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന അഭിഷിക്തനാണ്. അദ്ദേഹത്തിലൂടെ ക്രിസ്തുവിനെ അടുത്തറിഞ്ഞ, ക്രിസ്തുവിന്‍റെ സ്നേഹം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുണ്ട്. അവരുടെ പ്രാര്‍ത്ഥനകള്‍ എന്നും വട്ടായിലച്ചനോടൊപ്പമുണ്ടാകും.
Image: /content_image/Editor'sPick/Editor'sPick-2017-11-30-14:49:47.jpg
Keywords: വട്ടായി
Content: 6570
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്ക് ബംഗ്ലാദേശില്‍ പ്രൗഢഗംഭീര സ്വീകരണം
Content: ധാക്ക: മ്യാന്‍മര്‍ സന്ദര്‍ശനത്തിന് ശേഷം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് പാപ്പയ്ക്ക് ലഭിച്ചത് പ്രൗഢഗംഭീരമായ സ്വീകരണം. ഉച്ചകഴിഞ്ഞ് 2.45ന് യാംഗൂണില്‍ നിന്ന് ബംഗ്ലാദേശിന്റെ വിമാനമായ ബിമാനില്‍ ധാക്കയിലെത്തിയ മാർപാപ്പയെ സ്വീകരിക്കുവാന്‍ പ്രമുഖരുടെ വൻനിരയാണ് ഉണ്ടായിരുന്നത്. ബംഗ്ളാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, മെത്രാന്മാർ തുടങ്ങിയവർ ചേർന്ന് പാപ്പയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ചുവന്ന പരവതാനി വിരിച്ച് ഗാർഡ് ഓഫ് ഓണര്‍ നൽകി. പാപ്പയെ വരവേറ്റ് പരമ്പരാഗത നൃത്തവും നടന്നു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ധാ​​​​ക്ക​​​​യി​​​​ല്‍ നി​​​​ന്ന് 35 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ സ​​​​വ​​​​റില്‍ സ്ഥിതി ചെയ്യുന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ദേ​​​​ശീ​​​​യ ര​​​​ക്ത​​​​സാ​​​​ക്ഷി സ്മാരകമാണ് പാപ്പ ആദ്യം സന്ദര്‍ശിച്ചത്. രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍നിന്നും യാത്ര തുടര്‍ന്ന്, ധാക്കയില്‍ തന്നെ തിരിച്ചെത്തിയ ബാംഗ്ലബന്ധു ദേശിയ ചരിത്രസ്മാരക മ്യൂസിയവും സന്ദര്‍ശിച്ചു. തുടര്‍ന്നു പാപ്പ പ്രസിഡന്‍ഷ്യന്‍ മന്ദിരത്തിലെത്തി സര്‍ക്കാര്‍ പ്രതിനിധികളും പൗ​​​​രപ്രമുഖരും ന​​​​യ​​​​ത​​​​ന്ത്ര​​​​ഞ്ജ​​​​രു​​​​ടെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യാൻ ബംഗ്ലദേശിനു സഹായം നൽകാൻ ലോക രാജ്യങ്ങളോടു മാർപാപ്പ അഭ്യർഥിച്ചു. പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു കനത്തസുരക്ഷയാണ് രാജ്യമെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ പത്തിന് ധാക്കയിലെ സു​​​​ഹ​​​​റാ​​​​വ​​​​ര്‍ധി മൈതാനിയില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്നു ധാക്കയിലെ കക്രെയിലിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കും. ഇതിന് ശേഷം ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ ബംഗ്ലാദേശിലെ മെത്രാന്മാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് മതാന്തര എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. ഇതില്‍ വിവിധ മതനേതാക്കള്‍ പങ്കെടുക്കും. പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം നാളെയാണ് സമാപിക്കുക.
Image: /content_image/News/News-2017-12-01-04:05:09.jpg
Keywords: ബംഗ്ലാ
Content: 6571
Category: 18
Sub Category:
Heading: ഫാ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ മൃതസംസ്ക്കാരം നാളെ
Content: പാലാ: കഴിഞ്ഞ ദിവസം അന്തരിച്ച വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി മുന്‍ റെക്ടറും തൃശൂര്‍ മേരിമാത മേജര്‍ സെമിനാരി മുന്‍ പ്രഫസറുമായ റവ. ഡോ. സഖറിയാസ് എലിപ്പുലിക്കാട്ടിന്റെ മൃതസംസ്ക്കാരം നാളെ (ശനിയാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് പാലാ തൊടുപുഴ റോഡില്‍ മാനത്തൂര്‍ സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള വസതിയില്‍ ആരംഭിക്കുന്ന ശുശ്രൂഷ മാനത്തൂര്‍ പള്ളിയില്‍ സമാപിക്കും. മൃതസംസ്ക്കാര ശുശ്രൂഷയില്‍ ബിഷപ്പുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പാലാ സെന്റ് ഇഫ്രേംസ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവന്ന ഫാ. സഖറിയാസ് ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രലിനു സമീപം രൂപതാ പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. തുടര്‍ന്ന് മൂന്നിനു മാനത്തൂരുള്ള വസതിയിലേക്കു കൊണ്ടുപോകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികളിലും ചുമതലകള്‍ വഹിച്ച അദ്ദേഹം വിവിധ സെമിനാരികളിലായി ആയിരത്തിലേറെ വൈദികരുടെ അധ്യാപകന്‍ കൂടിയായിരിന്നു. 1989- 1999 കാലയളവിലാണ് അദ്ദേഹം വടവാതൂര്‍ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തത്.
Image: /content_image/India/India-2017-12-01-04:57:58.jpg
Keywords: അന്തരി
Content: 6572
Category: 18
Sub Category:
Heading: കെടാവിളക്കായി സ്പിരിച്വാലിറ്റി സെന്റര്‍ പ്രശോഭിക്കണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: ഭരണങ്ങാനം: സമൂഹത്തിനു സാംസ്‌കാരികവും ധാര്‍മികവും മാനവികവുമായ വെളിച്ചം പരത്തുന്ന കെടാവിളക്കായി വിശുദ്ധ അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റര്‍ പ്രശോഭിക്കണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തീര്‍ത്ഥാടനകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച സ്പിരിച്വാലിറ്റി സെന്ററിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ സമൂഹത്തിന്റെ സമസ്ത മേഖലകളെയും നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വേദിയും എല്ലാ ജീവിതതുറകളിലുമുള്ളവര്‍ക്കും അത്താണിയും അഭയകേന്ദ്രവുമാകണമെന്നും ബിഷപ്പ് പറഞ്ഞു. സമ്മേളനത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.എം. മാണി എംഎല്‍എ, ഡോ. സിറിയക് തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിനു തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഡോ.തോമസ് പാറയ്ക്കല്‍ കൃതജ്ഞതയും പറഞ്ഞു. ജോയി ഏബ്രാഹം എം.പി, ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍.എ, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, ഭരണങ്ങാനം ഫൊറോനവികാരി ഫാ. അഗസ്റ്റിന്‍കൊഴുപ്പന്‍കുറ്റി, മുന്‍ റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-12-01-05:29:56.jpg
Keywords: കല്ലറ
Content: 6573
Category: 1
Sub Category:
Heading: കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു ആശംസകളുമായി വത്തിക്കാന്‍ സംഘം
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ അന്ത്രയോസിന്റെ തിരുനാള്‍ ദിനത്തില്‍ സഭൈക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് അടക്കമുള്ള വത്തിക്കാന്‍റെ ആറ് ഔദ്യോഗിക പ്രതിനിധികള്‍ ഇസ്താംബൂളില്‍ എത്തി കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമിയോ ഒന്നാമന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ബുധനാഴ്ച പാത്രിയാര്‍ക്കല്‍ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും മറ്റ് തിരുകര്‍മ്മങ്ങളിലും സഭൈക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കോച്ച് അടക്കമുള്ളവര്‍ പങ്കെടുത്തിരിന്നു. കഴിഞ്ഞ ദിവസം നടന്ന സഭൈക്യ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം കര്‍ദ്ദിനാള്‍ കോച്ച് വായിച്ചു. കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെയും മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ കഴിഞ്ഞ ദിവസമാണ് ആചരിക്കപ്പെട്ടത്. സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം കഫര്‍ണാമില്‍നിന്നുമുള്ള അന്ത്രയോസ് അപ്പസ്തോലന്‍ പത്രോസിന്‍റെ സഹോദരനായിരുന്നു (മത്തായി 4:18). രണ്ടുപേരെയും ക്രിസ്തുവിന്‍റെ ആദ്യശിഷ്യരായും ആദ്യ അപ്പസ്തോലന്മാരായും സഭ ആദരിക്കുന്നു. ക്രിസ്തുവിന്‍റെ പ്രിയ ശിഷ്യരായിരുന്ന ഈ അപ്പോസ്തോലന്മാരുടെ തിരുനാളുകളുടെ അവസരങ്ങള്‍ പടിഞ്ഞാറും കിഴക്കും സഭകള്‍ തമ്മില്‍ സാഹോദര്യ സന്ദര്‍ശനങ്ങള്‍ നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ജൂണ്‍ മാസത്തിലെ വിശുദ്ധ പത്രോസിന്‍റെ തിരുനാളില്‍ ഇസ്താംബൂളില്‍നിന്ന് പ്രതിനിധികള്‍ റോമിലേയ്ക്കും, വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ വത്തിക്കാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇസ്താംബൂളിലേയ്ക്കും സന്ദര്‍ശനം നടത്തുകയും തിരുനാളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സഭൈക്യ സന്ദര്‍ശന പരിപാടിയുടെ പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.
Image: /content_image/News/News-2017-12-01-06:38:45.jpg
Keywords: ഓര്‍ത്ത
Content: 6574
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് ഖേദകരമെന്ന് ജാഗ്രതാ സമിതി
Content: ചങ്ങനാശ്ശേരി: ആഗോളകത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേക്ഷ്യന്‍ യാത്രയില്‍ ഇന്ത്യ ഉള്‍പ്പെടാതെ പോയത് കേന്ദ്ര സര്‍ക്കാരിന്‍റെ താല്പര്യകുറവു മൂലമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി. കേന്ദ്രത്തിന്റെ നടപടി വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കിയെന്നും ശാന്തിയുടെ ദൂതനും കരുണയുടെ പ്രവാചകനും സമാധാന നായകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഭാരത സന്ദര്‍ശനത്തിന് കാലവിളമ്പം കൂടാതെ അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷനായിരിന്നു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.പി. ജോസഫ് വിഷയാവതരണം നടത്തി. അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജോബി പ്രാക്കുഴി, പ്രൊഫ. ആന്‍റണി മാത്യൂസ്, ലിബിന്‍ കുര്യാക്കോസ്, ടോം അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-01-08:04:15.jpg
Keywords: ചങ്ങനാ
Content: 6575
Category: 1
Sub Category:
Heading: ആയിരത്തിമുന്നൂറു വര്‍ഷം പഴക്കമുള്ള പുരാതന ബൈബിള്‍ ഇംഗ്ലണ്ടിലേക്ക്
Content: ലണ്ടന്‍: ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തിലെ ആയിരത്തിമൂന്നൂറു വര്‍ഷം പഴക്കമുള്ള സമ്പൂര്‍ണ്ണ ലാറ്റിന്‍ ബൈബിള്‍ കോഡെക്സ് അമിയാറ്റിനൂസ്‌ വീണ്ടും ഇംഗ്ലണ്ടിലേക്ക്. നിലവില്‍ ഫ്ലോറെന്‍സിലെ ലോറെന്‍ഷിയന്‍ ലൈബ്രറിയിലാണ് ബൈബിള്‍ സൂക്ഷിയ്ക്കുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രം, കല, സാഹിത്യം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുവാനാണ് പുരാതനമായ ഈ ബൈബിള്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ്‌ ലൈബ്രറി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. 716-ല്‍ വെയര്‍മൗത്ത് ജാരോ ആശ്രമത്തിലെ ആശ്രമാധിപനായ സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്തംബ്രിയായിലെ വിദഗ്ദരായ സന്യാസിമാര്‍ തയാറാക്കിയതാണ് ലാറ്റിന്‍ ഭാഷയിലുള്ള ഈ സമ്പൂര്‍ണ്ണ ബൈബിള്‍. അരമീറ്ററോളം ഉയരവും, 34കിലോഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ ബൈബിളാണിത്. ഇതിന്റെ താളുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിമാത്രം ആയിരത്തിലധികം മൃഗങ്ങളുടെ ചര്‍മ്മമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍തന്നെ ബൈബിള്‍ ഗ്രിഗറി രണ്ടാമന്‍ പാപ്പാക്ക് സമ്മാനിക്കുകയായിരുന്നു. അങ്ങനെയാണ് ബൈബിള്‍ ഇറ്റലിയിലെത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 18-മത്തെ നൂറ്റാണ്ടില്‍ ഈ ബൈബിള്‍ ലോറെന്‍ഷിയന്‍ ലൈബ്രറിയില്‍ എത്തിക്കുകയായിരിന്നു. സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച മൂന്ന്‍ ബൈബിളുകളില്‍ ഒന്നാണിത്. മറ്റ് രണ്ടെണ്ണങ്ങളില്‍ ഒരെണ്ണം നഷ്ടപ്പെട്ടിരിന്നു. മൂന്നാമത്തേതിന്റെ കുറച്ച് ഭാഗം ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ സൂക്ഷിക്കുന്നുണ്ട്. ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ്ണ ലാറ്റിന്‍ ബൈബിളാണിതെന്ന് ബ്രിട്ടീഷ്‌ ലൈബ്രറിയുടെ മധ്യകാലഘട്ട കയ്യെഴുത്ത് പ്രതികളുടെ തലവനായ ക്ലെയര്‍ ബ്രീ പറഞ്ഞു. ലിന്‍ഡിസ്ഫാര്‍ണെയിലെ സുവിശേഷ പ്രതികളും, പൂജരാജാക്കന്‍മാരുടെ കിരീടങ്ങളുടെ ഏറ്റവും പഴയ ചിത്രമടങ്ങുന്ന കയ്യെഴുത്ത് പ്രതികളും കോഡെക്സ് അമിയാറ്റിനൂസിനൊപ്പം എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എക്സിബിഷനിലെ ഏറ്റവും വലിയ ആകര്‍ഷണം കോഡെക്സ് അമിയാറ്റിനൂസായിരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. അടുത്തവര്‍ഷമാണ് പുരാതനചരിത്രം വിളിച്ചോതുന്ന എക്സിബിഷന്‍ നടക്കുക.
Image: /content_image/News/News-2017-12-01-09:34:46.jpg
Keywords: ബൈബിള്‍, പുരാതന