Contents

Displaying 6291-6300 of 25124 results.
Content: 6596
Category: 1
Sub Category:
Heading: ഡിസംബർ എട്ടാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ
Content: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ 8-ാം തിയതി ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ കൃപയുടെ മണിക്കൂർ ആയിരിക്കുമെന്നും, ഈ തീരു മണിക്കൂറിൽ തന്നോട് നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടുമെന്നും കന്യകാമറിയം 1947-ൽ ഇറ്റലിയിലെ സിസ്റ്റർ പിയരീനയ്ക്കു പ്രത്യക്ഷപ്പെട്ട് സന്ദേശം നൽകി. പരിശുദ്ധ കന്യകാമറിയം നൽകിയ സന്ദേശത്തിൽ ഇപ്രകാരം പറയുന്നു: "പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51-ാം സങ്കീർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും; കഠിനഹൃദയരായ കൊടുംപാപികൾക്കു പോലും ദൈവകൃപയുടെ സ്പർശനം ലഭിക്കും. ഈ തീരു മണിക്കൂറിൽ തന്നോട് നിത്യപിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടും". പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു ഡിസംബർ 8-ാം തിയതി ഉച്ചക്ക് 12 മുതൽ 1 മണി വരെയുള്ള സമയം നമ്മുക്കു പ്രാത്ഥനയിൽ ചിലവഴിക്കാം. ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും അകന്നു, വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. കൈകൾ വിരിച്ചു പിടിച്ചു 51-ാം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കാം. തുടർന്ന് ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിച്ചും, പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ആലപിച്ചും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം. നമ്മുടെ നിയോഗങ്ങൾ പരിശുദ്ധ അമ്മയുടെ ദൈവസന്നിധിയിൽ സമർപ്പിക്കുകയും ചെയ്യാം. “നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണരഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു. അതിനാൽ രക്ഷകന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി ഈ ലോകത്തിലേക്കു ധാരാളം അത്ഭുതങ്ങൾ വർഷിച്ചുകൊണ്ടിരിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-12-07-11:22:30.jpg
Keywords: മറിയ
Content: 6597
Category: 1
Sub Category:
Heading: ആഗമനകാലത്ത് തൊഴില്‍രഹിതരായ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാൻ മുംബൈ അതിരൂപത
Content: മുംബൈ: ഈ വർഷവും ആഗമനകാലത്ത് പാവങ്ങളുടെ വിശപ്പകറ്റുവാന്‍ മുംബൈ അതിരൂപത ധനസമാഹരണത്തിനൊരുങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്ഥമായി പാവപ്പെട്ടവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനമാര്‍ഗ്ഗം കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇക്കൊല്ലത്തെ ധനസമാഹരണത്തിനു പിന്നിലുണ്ട്. ഈ ധനസമാഹരണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഒരു കത്ത് പുറത്തിറക്കിയിട്ടുണ്ട്. എല്ലാവർഷവും ആഗമനകാലത്ത് മുംബൈ അതിരൂപതയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ വിശപ്പിനും രോഗത്തിനുമെതിരായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കൊല്ലം പാവങ്ങള്‍ക്ക് സുസ്ഥിരമായ വരുമാനമാര്‍ഗ്ഗമുണ്ടാക്കുന്ന കാര്യത്തിലാണ് പ്രധാനമായും ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ പാവപ്പെട്ടവര്‍ക്ക് അനുയോജ്യമായ കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കുക, അവര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ വില്‍ക്കുവാനുള്ള വിപണന കേന്ദ്രങ്ങള്‍ കണ്ടെത്തുക, അവര്‍ക്കാവശ്യമായ ലോണ്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ സഹായങ്ങള്‍ ചെയ്യുക തുടങ്ങിയവക്കാണ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്. നവംബര്‍ 19-ന് ലോകസമാധാന ദിനമായി ആചരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനത്തില്‍ “നമുക്ക് സ്നേഹിക്കാം, വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെ” എന്ന ഉദ്ധരണിയാണ് തങ്ങള്‍ക്ക് പ്രചോദനമേകിയതെന്ന് കര്‍ദ്ദിനാളിന്റെ കത്തില്‍ പറയുന്നു. ഈ കത്തിന്റെ ഉള്ളടക്കം അതിരൂപതയിലെ മുഴുവന്‍ ദേവാലയങ്ങളിലെ നോട്ടീസ് ബോര്‍ഡുകളിലും ഇടവക/സ്ഥാപന വെബ്സൈറ്റുകളിലും ലഭ്യമാണ്. ഈ കാരുണ്യപ്രവര്‍ത്തിക്കായുള്ള സംഭാവനകള്‍ . www.csamumbai.in എന്ന സൈറ്റില്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍’ എന്ന പേരിലുള്ള ചെക്കോ ഡ്രാഫ്റ്റോ Eucharistic Congress Bldg No. III, 5 Convent Street, Mumbai 400 001. എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. 10,000-ത്തിന് മുകളിലുള്ള സംഭാവനയുടെ കൂടെ പാന്‍ നമ്പറും അയക്കേണ്ടതാണ്. ഈ സംഭാവനകള്‍ വരുമാന നികുതി നിയമത്തിലെ 80G വകുപ്പനുസരിച്ച് നികുതിവിമുക്തമായിരിക്കും.
Image: /content_image/TitleNews/TitleNews-2017-12-07-14:10:26.jpg
Keywords: പാവങ്ങ
Content: 6598
Category: 1
Sub Category:
Heading: ചത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കുനേരെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആക്രമണം
Content: ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമേര്‍പ്പെട്ടിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദു ദേശീയവാദികളുടെ ആക്രമണം. സ്ത്രീകള്‍ അപമാനിക്കപ്പെട്ടു; കുട്ടികളും പുരുഷന്‍മാരും ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ആക്രമണത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പരിഭ്രാന്തരായി പരക്കം പായുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡിസംബര്‍ 6 ബുധനാഴ്ച ചത്തീസ്ഗഡിലെ ഗരിയാബാന്‍ഡ് ജില്ലയിലെ രന്‍ജിമിന് സമീപമുള്ള ടാര ഗ്രാമത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമേര്‍പ്പെട്ടിരുന്ന അറുന്നൂറോളം വരുന്ന ക്രിസ്ത്യന്‍ കൂട്ടായ്മക്കു നേരെയായിരുന്നു ആക്രമണം. നിരവധി കാറുകളും, ബൈക്കുകളും അക്രമത്തില്‍ നശിപ്പിക്കപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. RSS, ബജ്രംഗ്ദള്‍ എന്നീ ഹിന്ദുത്വവാദ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്നു കരുതപ്പെടുന്നു. ബുധനാഴ്ച ഉച്ചയോടടുത്ത് മതമൗലീകവാദികള്‍ പ്രാര്‍ത്ഥനാവേദിയിലേക്കിരച്ചു കയറുകയും യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചുവിടുകയും സ്ത്രീകളെ അപമാനിക്കുകയും, കുട്ടികളെയും പുരുഷന്‍മാരെയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പെഴ്സെക്യൂഷന്‍ റിലീഫിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇന്ത്യയിലെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന മതപീഡന പരമ്പരയിലെ അവസാനത്തെ സംഭവമാണിത്‌. ഇതിനുമുന്‍പും ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഇതിനു സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ഇത്തരം ആക്രമണങ്ങളെ തടയുന്നതിനുള്ള യാതൊരു നടപടികളും ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊണ്ടിട്ടില്ലെന്നത് ഖേദകരമായ വസ്തുതയാണ്.
Image: /content_image/TitleNews/TitleNews-2017-12-08-08:17:46.jpg
Keywords: ഹിന്ദു
Content: 6599
Category: 18
Sub Category:
Heading: ഓഖി ദുരന്തം: സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രക്ഷോഭത്തിലേക്ക്
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് ലത്തീന്‍ കത്തോലിക്ക സഭ പ്രക്ഷോഭത്തിലേക്ക്. കടലില്‍ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരാത്തപക്ഷം വരും ദിവസങ്ങളില്‍ രാപകല്‍ സമരം നടത്തുമെന്ന് വൈദികരുടെ യോഗത്തിന് ശേഷം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യുജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലുള്ള ദുരന്തങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച അനുഭവങ്ങള്‍ ഉണ്ട്. ആ സാഹചര്യത്തില്‍ ഓഖി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. 285 പേരെ ഇപ്പോഴും തിരിച്ചെത്തിക്കാനുണ്ടെന്നും അവര്‍ എവിടെയായാലും മൃതദേഹമെങ്കിലും കണ്ടെത്തണമെന്നും ഫാ. യുജിന്‍ പെരേര ആവശ്യപ്പെട്ടു. പല മൃതദേഹങ്ങളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്. ഇതില്‍ സഭ ആശങ്കയിലാണെന്നും ഫാ. യുജിന്‍ പെരേരെ പറഞ്ഞു.
Image: /content_image/India/India-2017-12-09-03:49:40.jpg
Keywords: ലത്തീന്‍, ഓഖി
Content: 6600
Category: 18
Sub Category:
Heading: മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 11ന്
Content: ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ രൂപതയിലെ പിന്തുടർ‌ച്ചാവകാശമുള്ള സഹായമെത്രാനായി മാർപാപ്പ നിയമിച്ച മോൺ. ജയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി 11നു നടക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ആലപ്പുഴ കത്തീഡ്രൽ‌ പള്ളിയിൽ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. രൂപതയിലെ നാലാമത്തെ ബിഷപ്പാണു മോൺ. ജയിംസ് ആനാപറമ്പിൽ. അമലോത്ഭവ മാതാവിന്റെ തിരുനാൾ തലേന്ന് ആലപ്പുഴ കത്തീഡ്രൽ പള്ളിയിൽ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത്. ഇന്ത്യൻ സമയം 4.30നു വത്തിക്കാനിലും പ്രഖ്യാപനം നടന്നിരിന്നു. ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. 1962 മാർച്ച് ഏഴിനാണു കൊച്ചി കണ്ടക്കടവ് ആനാപറമ്പിൽ വീട്ടിൽ റാഫേലിന്റെയും ബ്രിജീത്തയുടെയും മകനായി ജയിംസ് റാഫേൽ ജനിച്ചത്. 1986 ൽ‌ ബിഷപ്പ് ഡോ. പീറ്റർ ചേനപ്പറമ്പിലിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു. ആലപ്പുഴ രൂപതാ വികാരി ജനറൽ, ആലുവ കാർമൽഗിരി സെന്റ് ജോസഫ് സെമിനാരി അധ്യാപകൻ, റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും യഹൂദ പഠനത്തിൽ പോസ്റ്റ് മാസ്റ്റർ ഡോക്ടറേറ്റും നേടിയ മോൺ. ജയിംസ് ആനാപറമ്പിലിനു 12 ഭാഷകളില്‍ ജ്ഞാനമുണ്ട്. നിലവിൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ബൈബിൾ പരിഭാഷാ പണ്ഡിത സമിതി അംഗമാണ്.
Image: /content_image/India/India-2017-12-09-04:46:11.jpg
Keywords: ആലപ്പുഴ
Content: 6601
Category: 1
Sub Category:
Heading: “സ്റ്റോപ്പ്‌ അബോര്‍ഷന്‍” പ്രചാരണത്തിന് ശക്തമായ പിന്തുണയുമായി പോളിഷ് ജനത
Content: വാര്‍സോ: ഗര്‍ഭാവസ്ഥയില്‍ വൈകല്യമുള്ള ഭ്രൂണങ്ങളെ നശിപ്പിക്കുന്നത് നിരോധിക്കുവാനുള്ള ശ്രമങ്ങള്‍ക്ക്‌ പോളണ്ടിലെ ജനങ്ങളുടെ ശക്തമായ പിന്തുണ. പോളിഷ് പാര്‍ലമെന്റിലെ അധോസഭയുടെ സ്പീക്കര്‍ക്കു അയച്ച നിവേദനത്തില്‍ പത്തുലക്ഷത്തിനടുത്ത് ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്. “സ്റ്റോപ്പ്‌ അബോര്‍ഷന്‍” എന്ന പേരില്‍ സിറ്റിസണ്‍സ് ലെജിസ്ലേറ്റീവ് അംഗങ്ങള്‍ നടത്തുന്ന ശ്രമത്തിനു പോളണ്ടിലെ മെത്രാന്‍മാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരി 28-ന് മുന്‍പ്‌ അബോര്‍ഷനു എതിരെ പോളിഷ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി, വൈസ്‌ പ്രസിഡന്റ് ബിഷപ്പ് മാരെക്ക് ജെഡ്രാസ്വേസ്കി, സെക്രട്ടറി ജനറല്‍ ബിഷപ്പ് ആര്‍ടുര്‍ മിസിന്‍സ്കി തുടങ്ങിയവര്‍ സംയുക്തമായി തയാറാക്കിയ കത്തിലൂടെ പോളണ്ടിലെ ജനങ്ങളോട് “സ്റ്റോപ്പ്‌ അബോര്‍ഷന്‍” പ്രചാരണത്തെ പിന്തുണക്കണമെന്നു ആഹ്വാനം ചെയ്തിരുന്നു. ഓരോ കുട്ടിക്കും ജീവിക്കുവാനുള്ള അവകാശവുമുണ്ടെന്നും ജനിക്കാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണം ഒരു പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആവശ്യമല്ലായെന്നും മറിച്ച് ഓരോരുത്തരുടേയും മൗലീകകടമയാണെന്നും മെത്രാന്‍മാരുടെ കത്തില്‍ പറയുന്നു. “ഒരിക്കലും കുട്ടികളെ കൊല്ലരുത്, അബോര്‍ഷനു പകരം – ദത്തെടുക്കുക!” എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മെത്രാന്‍ സമിതിയുടെ കത്ത് അവസാനിക്കുന്നത്. 2016-ല്‍ പോളിഷ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം വൈകല്യമുണ്ടെന്ന് കണ്ടത്തിയ 1098 ഭ്രൂണങ്ങളില്‍ 1048 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Image: /content_image/News/News-2017-12-09-05:21:54.jpg
Keywords: പോള
Content: 6602
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ആലഞ്ചേരി ആശുപത്രിയിൽ: പ്രാര്‍ത്ഥനയ്ക്കു അഭ്യര്‍ത്ഥിച്ച് ചാന്‍സലര്‍
Content: കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു സീറോമലബാർ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം ലിസി ആശുപത്രിയിൽ. കടുത്ത ചുമയും പനിയെയും തുടര്‍ന്നു 2 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഇ‌സി‌ജിയില്‍ കാര്യമായ വ്യതിയാനം കണ്ടെത്തിയിരിന്നു. തുടര്‍ന്നു നടന്ന പരിശോധനകളില്‍ രക്ത ധമനികളിൽ രണ്ടു ബ്ലോക്ക് കണ്ടെത്തി. ഇതേ തുടര്‍ന്നു ഇന്നലെ ആന്‍ജിയോഗ്രാം നടത്തുകയായിരിന്നു. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും അദ്ദേഹം പരിപൂര്‍ണ്ണ സൗഖ്യം പ്രാപിക്കുവാൻ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. ആന്‍റണി കൊള്ളന്നൂര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഇന്‍ഫെക്ഷന്‍ സാധ്യതയെ മുന്നില്‍ കണ്ട് സന്ദര്‍ശകര്‍ക്ക് കര്‍ശന നിരോധനമാണ് ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image: /content_image/India/India-2017-12-09-06:09:18.jpg
Keywords: ആലഞ്ചേരി
Content: 6603
Category: 1
Sub Category:
Heading: മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് വത്തിക്കാന്റെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ബോസ്നിയായിലെ മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഔദ്യോഗിക അനുവാദം ലഭിച്ചിട്ടുണ്ടെന്ന് പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. മെഡ്ജുഗോറിയില്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്ന ദശലക്ഷകണക്കിന് വരുന്ന വിശ്വാസികളായ തീര്‍ത്ഥാടകരുടെ അജപാലകപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ കത്തെഴുതിയിട്ടുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. ഇതിനുമുന്‍പ് സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ലെങ്കിലും ഇനിമുതല്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് ഹെന്‍റിക്ക് മെത്രാപ്പോലീത്ത പറഞ്ഞു. മെഡ്ജുഗോറിയില്‍ വരുന്ന വിശ്വാസികള്‍ക്ക് വേണ്ട ആശീര്‍വാദങ്ങള്‍ നല്‍കണമെന്ന് അല്‍ബേനിയന്‍ കര്‍ദ്ദിനാളിനോട് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ട കാര്യവും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മെഡ്ജുഗോറിയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ബെനഡിക്ട് പതിനാറാമന്‍ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ കാമില്ലോ റൂയിനിയുടെ റിപ്പോര്‍ട്ടും ഫ്രാന്‍സിസ് പാപ്പ നിയമിച്ച ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറുടെ റിപ്പോര്‍ട്ടും അനുകൂലമാണെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാപ്പായില്‍ നിക്ഷിപ്തമാണ്.
Image: /content_image/News/News-2017-12-09-14:45:04.jpg
Keywords: മെഡ്ജുഗോറി
Content: 6604
Category: 1
Sub Category:
Heading: നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വ്യത്യസ്തമായ വഴികളിലൂടെയാണ് ദൈവം നമ്മേ നയിക്കുന്നതെന്നും കൂടെ നടക്കുന്ന ദൈവത്തെ മറക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡോനോയുടെ നവതിയോട് അനുബന്ധിച്ചാണ് മാര്‍പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. നാം ബലഹീനരായിരിക്കെ നമ്മുടെ സേവനത്തിന്‍റെ മഹത്വമെല്ലാം ദൈവത്തിനുള്ളതാണെന്നും പാപ്പ പറഞ്ഞു. ഡിസംബര്‍ 7 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക വസതിയിലെ പൗളയിന്‍ കപ്പേളയില്‍ കര്‍ദ്ദിനാള്‍ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയ്ക്ക് ശേഷമാണ് പാപ്പ സന്ദേശം നല്‍കിയത്. സുവര്‍ണ്ണ ജൂബിലിയോ രജത ജൂബിലിയോ ആകട്ടെ, നാം അനുദിനം ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കണം. കാരണം ബലഹീനരായിരിക്കെ ദൈവകൃപയാല്‍ മാത്രമാണ് നമുക്ക് ദൈവജനത്തെ സേവിക്കുവാന്‍ സാധിക്കുന്നത്. അതിനാല്‍ ദൈവിക നന്മകളുടെ നന്ദിയുള്ള ഓര്‍മ്മകളാണ് അനുദിനം നമ്മെ നയിക്കേണ്ടത്. നന്ദിപൂര്‍വ്വകമായ ഓര്‍മ്മകള്‍ ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള കരുത്തു നല്കും. ദൈവികനന്മകളുടെ ഓര്‍മ്മ ഓരോ പ്രാവശ്യവും നമ്മെ കൃപയുടെ നവമായ തീരങ്ങളിലേയ്ക്ക് അടുപ്പിക്കും. നമ്മുടെ കുറവുകളുടെയും തെറ്റുകളുടെയും കുറ്റങ്ങളുടെയും ഓര്‍മ്മകള്‍പോലും നമ്മെ എളിമയോടെ കൃപയിലേയ്ക്ക് അടുപ്പിക്കും. നാം ബലഹീനരായിരിക്കെ മഹത്വമെല്ലാം ദൈവത്തിന്‍റേതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ തന്‍റെ ബലഹീനതകള്‍ തുറവിയോടെ ഏറ്റുപറഞ്ഞത്. ഇങ്ങനെയുള്ളൊരു ധ്യാനവും ഓര്‍മ്മയും നമുക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നല്കും. ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അതാണ് ജീവിതസാക്ഷ്യമെന്നു പറയുന്നത്. കര്‍ദ്ദിനാള്‍ സൊഡാനോ ലോകത്തിനു നല്കുന്നത് പക്വമാര്‍ന്ന സഭാജീവിതത്തിന്‍റെ സാക്ഷ്യമാണെന്നും പാപ്പ അനുസ്മരിച്ചു.
Image: /content_image/News/News-2017-12-09-15:43:37.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6605
Category: 1
Sub Category:
Heading: കോയമ്പത്തൂരില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ആര്‍‌എസ്‌എസ് ആക്രമണം
Content: കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാലയത്തിനു നേരെ ആക്രമണവുമായി തീവ്ര ഹൈന്ദവ സംഘടനയായ ആര്‍എസ്എസ്. ഇന്നലെയാണ് സംഭവം ഉണ്ടായത്. ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന മാതംപാളയത്തിലെ കോട്ടായി പിരിവില്‍ സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാ ഹാളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് സുവിശേഷ പ്രഘോഷകനായ കാര്‍ത്തിക് പറഞ്ഞു. ഇരുപതോളം പേരടങ്ങുന്ന ആര്‍‌എസ്‌എസ് സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ കാര്‍ത്തിക്കിന്റെ തലക്ക് പരിക്കേറ്റു. മറ്റൊരു സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്. പ്രാര്‍ത്ഥനാലയത്തിലെ കസേരകളും ജനല്‍ ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്യണമെന്ന് കാര്‍ത്തിക് ആവശ്യപ്പെട്ടു. അതേസമയം ഔദ്യോഗികമായി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലായെന്നാണ് പോലീസ് വിശദീകരണം.
Image: /content_image/News/News-2017-12-10-03:02:03.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്