Contents

Displaying 6311-6320 of 25124 results.
Content: 6616
Category: 1
Sub Category:
Heading: അര്‍ജന്റീനയിലെ എണ്‍പതോളം തടവുപുള്ളികള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു
Content: ബ്യൂണസ് ഐറീസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ കഴിയുന്ന എണ്‍പതോളം തടവുപുള്ളികള്‍ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്ക സഭയില്‍ അംഗങ്ങളായി. ഡിസംബര്‍ ഒന്നിനാണ് തടവറയിൽ മാനസാന്തരത്തിന്റെ ഈ അത്ഭുതം സംഭവിച്ചത്. തടവുപുള്ളികള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി. സാൻ ഇസിഡ്രോ രൂപതയിലെ ഓക്സിലറി ബിഷപ്പ് മാര്‍ട്ടിന്‍ ഫാസി അർപ്പിച്ച ദിവ്യബലി മധ്യേയാണ് തടവുകാർ ജ്ഞാനസ്നാനവും പിന്നീട് ആദ്യകുർബാനയും സ്വീകരിച്ചത്. നമ്മുടെ മനോഭാവത്തെ മാറ്റാനും പുതിയൊരു ചിന്താരീതി നൽകാനും യേശു നമ്മിലേക്ക് വരുകയാണെന്നും സ്വജീവിതം ക്രിസ്തുവിൽ സമർപ്പിച്ചുകൊണ്ട് യേശുവിന്റെ പാത തെരഞ്ഞെടുക്കണമെന്നും തടവുകാരോട് ബിഷപ്പ് ഫാസി പറഞ്ഞു. ദിവ്യബലിയിലും കൂദാശകർമ്മങ്ങളിലും ജയിൽ മിനിസ്ട്രി ശുശ്രൂഷകരും പങ്കെടുത്തു. കൂദാശ സ്വീകരണത്തിലൂടെ ക്രിസ്തുവില്‍ ഒന്നായവരില്‍ 68 പുരുഷന്മാരും 10 വനിതകളും ഉള്‍പ്പെടുന്നു. സാൻ ഇസിഡ്രോ രൂപതയിലെ ബിഷപ്പ് ഓസ്‌ക്കാർ ഓജിയുടേയും സഹായമെത്രാന്റെയും പിന്തുണയോടുകൂടി സിസ്റ്റർ മരിയ ക്രിസ്റ്റീന ആൽബർണോസും 20 സന്നദ്ധ പ്രവർത്തകരുമാണ് ജയിൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നത്. ഇവരുടെ ത്യാഗത്തിന്റെ ഫലമായാണ് ഇത്രയും തടവുപുള്ളികള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. 2007 മുതല്‍ ഇവര്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-12-11-05:39:18.jpg
Keywords: ജ്ഞാന, മാമ്മോ
Content: 6617
Category: 24
Sub Category:
Heading: സെഹിയോന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച്, അവിടെ ധ്യാനത്തില്‍ പങ്കെടുത്ത യുവാവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുന്നു
Content: പാലക്കാട് രൂപതയുടെ കീഴിലുള്ള അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഇന്ന് ഏവർക്കും സുപരിചിതമാണല്ലോ. പതിനായിരങ്ങൾ ഓരോ ആഴ്ചയിലും വന്നുപോകുന്ന ഈ അനുഗ്രഹീതമായ സ്ഥലത്തായിരിന്നു കഴിഞ്ഞ ഒരാഴ്ച. ഈ ഒരാഴ്ച ഞാൻ അനുഭവിച്ചറിഞ്ഞ കണ്ടറിഞ്ഞ സെഹിയോനെ പറ്റിയാണ് പോസ്റ്റ്. ഇരുപതിലധികം മിനിസ്ട്രികളുമായി പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലിലൂടെ മുന്നേറുന്ന സെഹിയോനെതിരെ സാത്താൻ ഒരുക്കുന്ന തന്ത്രത്തിൽ ഇന്ന് നമ്മുടെ ക്രൈസ്തവ സമൂഹത്തിലെ (കത്തോലിക്ക) നൂറുകണക്കിന് ആളുകൾ വീണുപോകുന്നുണ്ടെന്നാണ് സത്യം. എന്നാൽ യഥാർത്ഥ സത്യം എന്ത്?ഞാൻ നേരിട്ട് കണ്ടറിഞ്ഞ അനുഭവിച്ചറിഞ്ഞ സത്യങ്ങളാണ് ഈ പോസ്റ്റിൽ കുറിക്കുന്നത്. 1) #{red->n->n->സെഹിയോന്റെ വ്യത്യസ്തത }# ഇന്ന് കേരളത്തിൽ എഴുപത്തിയഞ്ചിലധികം ധ്യാനകേന്ദ്രങ്ങൾ ഉണ്ട്. ഇവയിൽ നിന്നു ഏറെ വ്യത്യസ്തമായി തോന്നിയത് "യേശു" എന്ന സത്യത്തെ പ്രഘോഷിക്കുവാൻ സെഹിയോൻ കാണിക്കുന്ന തീക്ഷ്ണതയാണ്. ധ്യാനത്തിലെ ഓരോ ദിവസങ്ങളിലും വചനപ്രഘോഷണം നടത്തിയ വൈദികരും അൽമായരും ഇക്കാര്യം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ദൈവരാജ്യത്തിനു വേണ്ടി അഹോരാത്രം ശുശ്രുഷ ചെയ്യുന്ന അണക്കര മരിയൻ ധ്യാനാകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ഡൊമിനിക്ക് വളന്മാനാൽ അച്ചൻ, പനയ്ക്കൽ അച്ചൻ, നായ്ക്കപറമ്പിൽ അച്ചൻ.... തുടങ്ങീ മിക്കവരെയും വചനപ്രഘോഷണം നടത്തിയവർ (സെഹിയോൻ ടീം) ഒരുപ്പോലെ സ്മരിച്ചു. ഈ വൈദികർക്ക് വേണ്ടി, ദൈവരാജ്യത്തിനു വേണ്ടിയുള്ള ഇവരുടെ ശുശ്രുഷകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനമാണ് സെഹിയോൻ ധ്യാന ടീം നടത്തിയത്. ആത്മാക്കളുടെ രക്ഷയെ പ്രതി മറ്റ് കേന്ദ്രങ്ങളുടെ ശുശ്രുഷയെ ഒരുപോലെ ഉയർത്തിക്കാണിക്കുന്നുവെന്നത് നിസ്സാരമായ കാര്യമല്ല. സെഹിയോൻ ടീമിന് സ്വയം ഉയർത്തി കാണിച്ചു മുന്നേറാമായിരുന്നു. പക്ഷേ ദൈവരാജ്യത്തിനു വേണ്ടിയുള്ള മറ്റ് ധ്യാനകേന്ദ്രങ്ങളുടെയും പ്രേഷിതരുടെയും വിലയെ ഏറെ പ്രധാന്യത്തൊടെ പരിഗണിക്കുന്നു. ഒരുപക്ഷേ ഈ എളിമ കൊണ്ടായിരിക്കാം സെഹിയോന്റെ ശുശ്രുഷകൾ അനുദിനം ദൈവം ഉയർത്തുന്നത്. 2) #{red->n->n-> സെഹിയോനെ കച്ചവടകേന്ദ്രമാക്കി വിശേഷിപ്പിക്കുന്നവർ അറിയാൻ }# സെഹിയോനെ കച്ചവട കേന്ദ്രമെന്നു പറഞ്ഞു പ്രചരണം നടത്തുന്ന അനേകർ നമ്മുടെ ഇടയിൽ ഉണ്ട്. ഇക്കാര്യത്തിൽ ആരോപണങ്ങളുമായി മുന്നിൽ നിൽക്കുന്നത് നമ്മുടെ സീറോമലബാർ സഭയിലെ അംഗങ്ങൾ തന്നെയാണെന്നതാണ് വേദനാജനകമായ വസ്തുത. എന്നാൽ സത്യം എന്താണ്?ഈ വിഷയത്തെ രണ്ടായി തരംതിരിക്കാം. a) ആത്മീയ തലം <br> b) ഭൗതീക തലം a) #{blue->n->n->ആത്മീയ തലം }# ആത്മീയതലത്തിൽ ഈ വിഷയം ഉന്നയിക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം, നിങ്ങൾ മലർന്ന് കിടന്നു തുപ്പുകയാണ്. ദൈവരാജ്യ മഹത്വത്തിനായുള്ള ഓരോരുത്തരുടെയും (ഇതര ധ്യാനകേന്ദ്രങ്ങളുടെ) ശുശ്രുഷകളെ അതീവ പ്രാധാന്യത്തോടെയാണ് സെഹിയോൻ നോക്കികാണുന്നതെന്ന് അവിടുത്തെ പ്രാസംഗികരുടെ ഓരോ പ്രസംഗങ്ങളിലും വ്യക്തമാണ്. കാരണം സെഹിയോൻ സെഹിയോനെ തന്നെ കച്ചവട വത്ക്കരിക്കുകയായിരുന്നെങ്കിൽ ഒന്നാമത്തെ ഭാഗത്തു കുറിച്ച കുറിപ്പ് തന്നെ അപ്രസക്തമാകുമായിരിന്നു. b) #{blue->n->n-> ഭൗതീകതലം}# കേട്ടതും കണ്ടതും ഏറെ വ്യത്യസ്തമായ കാര്യമായിരുന്നു. ചെന്നപ്പോൾ തന്നെ കാണുന്നത് 'എല്ലാവരിലേക്കും ബൈബിൾ എത്തിക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബൈബിൾ ഫെസ്റ്റ്. ഇതിനെ കുറിച്ച് അവസാനം വിവരിക്കാം.അതിനു മുൻപ് ധ്യാന ഫീസിനെ പറ്റി. സെഹിയോനിൽ ധ്യാനത്തിന് പങ്കെടുക്കാൻ എത്തുന്നവർക്ക് പ്രത്യേകമായി ഒരു ഫീസില്ല. മറിച്ച് നമ്മുക്ക് നൽകാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്‌തോത്രകാഴ്ചയായി നൽകുക. ഇതിനെ കുറിച്ച് ബഹുമാനപ്പെട്ട സാജു അച്ചൻ പറഞ്ഞത്, ഇപ്രകാരമാണ്, മൂന്നു വർഷങ്ങൾക്ക് മുൻപ് വട്ടായിൽ അച്ചൻ ഞങ്ങളോട് പറഞ്ഞു, "ഇനി മുതൽ ധ്യാനത്തിന് ഫീസ് വാങ്ങരുതെന്ന് പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടു, പണം ഇല്ലാത്തതിന്റെ പേരിൽ ആരുടെയും ധ്യാനം കൂടാനുള്ള ആഗ്രഹം വൃഥാവിലാകരുത്. അതിനാൽ ഇനി മുതൽ ധ്യാനത്തിന് ഫീസില്ല." ഏറെ അത്ഭുതത്തോടെയാണ് എല്ലാ വൈദികരും ശുശ്രുഷകരും വട്ടായിലച്ചന്റെ നിർദ്ദേശത്തെ നോക്കി കണ്ടതെന്ന് ഫാ. സാജു സ്മരിക്കുന്നു. കാരണം സാമ്പത്തികമായി ഏറെ ഞെരുക്കങ്ങളിലൂടെ പോകുന്ന തങ്ങൾക്ക് മറ്റൊരു അധിക ബാധ്യത എന്ന ചിന്തയാണ് എല്ലാവരെയും അലട്ടിയത്. എന്നാൽ ഞെരുക്കങ്ങൾ ഉണ്ടെങ്കിലും ഓരോ ശുശ്രുഷകളെയും വർഷങ്ങളായി പരിപാലിച്ചുപോരുന്ന സത്യദൈവത്തിൽ എല്ലാവരും പ്രത്യാശ വെച്ചു. പരിശുദ്ധാത്മാവിന്റെ നിർദ്ദേശം അവർ സ്വാഗതം ചെയ്തുനിർദ്ദേശം പ്രാവർത്തികമാക്കി മാസങ്ങൾക്ക് ഉള്ളിൽ തന്നെ അനേകർ തങ്ങളുടെ സാക്ഷ്യം പങ്കുവെച്ചു. കുടുംബമായി ധ്യാനം കൂടാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും യാത്രചിലവും ധ്യാനഫീസും താങ്ങാൻ കഴിയുമായിരുന്നില്ലായെന്നും ഫീസ് ഒഴിവാക്കിയതിനെ തുടർന്നാണ് ധ്യാനിക്കാൻ എത്തിയതെന്നും അനേകർ സാക്ഷ്യപ്പെടുത്തി.ഓരോരുത്തരുടെയും സാക്ഷ്യം തങ്ങളെ സ്തബ്ധരാക്കിയെന്നു അച്ചന്റെ വാക്കുകളിൽ വ്യക്തം.സ്തോത്രകാഴ്ച: നമ്മുക്കു നൽകാൻ കഴിയുന്ന തുക മാത്രം നിക്ഷേപിക്കുക. ഇതിൽ ഒന്നും ഇടാൻ ആർക്കും കഴിഞ്ഞില്ലെങ്കിലും സെഹിയോൻ പരാതി പറയുന്നില്ല. ഉള്ളത് നൽകുക. കാരണം സെഹിയോനെ തീറ്റിപോറ്റുന്നത് ദൈവമാണ്. ഇനി അടുത്തത്, ഓരോ ധ്യാനത്തിലും പങ്കെടുക്കുന്നവർക്ക് (മാസത്തിൽ മൂന്നു ധ്യാനം) സെഹിയോൻ നൽകുന്നത് ഏഴോളം പുസ്തകങ്ങളാണ്. അതും സൗജന്യമായി. കളർ പ്രിന്റിൽ തയ്യാറാക്കിയിരിക്കുന്ന ഓരോ പുസ്തകത്തിനും പത്തിനും പതിനഞ്ചിനും ഇടയിൽ ചിലവ് വരുമെന്ന് തീർച്ച: എന്നാൽ അതും ദൈവരാജ്യ മഹത്വത്തിനായി അവർ സൗജന്യമായി നൽകുന്നു. ഇതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട മറ്റൊരു പുസ്തകമാണ്, "യേശു നാമത്തിന്റെ ശക്തി": യേശു നാമത്തിന്റെ പ്രാധാന്യവും അർത്ഥവും അതിന്റെ ശക്തിയും ഒരുപ്പോലെ വിവരിക്കുന്ന ഈ പുസ്തകവും നൽകുന്നത് സൗജന്യമായി. കൈവശം പണമുണ്ടെങ്കിൽ നൽകാം. ഇനി ഇല്ലേ? എന്നാൽ നൽകേണ്ട: എത്ര മഹത്തരമായ ശുശ്രുഷ. ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ. സെഹിയോൻ പരിസരത്തു തന്നെ ഒരു സ്വതന്ത്ര ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നു. സെഹിയോനും സോഫിയായും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ കമനീയശേഖരമാണ് അവിടെയുള്ളത്: ഇവിടെ വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ വരുമാനം സെഹിയോൻ ആണെന്നും കൊള്ള ലാഭമാണ് എടുക്കുന്നതെന്നും മുൻവിധി നടത്താൻ വരട്ടെ; (മുൻവിധി നടത്തി സെഹിയോനെ പരിഹസിച്ച ധാരാളം പേരെ അറിയാം). അതിനു മുൻപ് അറിയേണ്ട വലിയ ഒരു സത്യമുണ്ട്. പ്രസ്തുത ബുക്ക് സ്റ്റാൾ നിർധനരായ 5 കുടുംബമാണ് നോക്കി നടത്തുന്നത്. ലഭിക്കുന്ന വരുമാനം അവർ തുല്യമായി പങ്കിടുന്നു. സംശയമുണ്ടെങ്കിൽ നേരിട്ട് അന്വേഷിക്കാം.ഇനി പുസ്തകങ്ങളുടെ വില. മറ്റേത് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമായി തട്ടിച്ചുനോക്കിയാലും ഒട്ടും പ്രതീക്ഷിക്കാത്ത വിലകുറവാണ് പുസ്തകങ്ങൾക്കും സിഡികൾക്കുമുള്ളത്: അഭിഷേകാഗ്നി മലയിലും (ധ്യാനകേന്ദ്രത്തിൽ നിന്നും അൽപ്പം മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അഭിഷേകാഗ്നി മല: ഇവിടെ സ്ഥിതിചെയ്യുന്ന ഒരു ഷെഡിലാണ് വട്ടായിൽ അച്ചൻ താമസിക്കുന്നത്) ഇതേ പുസ്തകങ്ങളും സിഡികളും വിൽപ്പനക്ക് വെച്ചിട്ടുണ്ട്. "എന്നാൽ പണം വാങ്ങാൻ പ്രത്യേകം ആളോ ക്യാഷ് കൗണ്ടറോ ഇവിടെ ഇല്ല". ആവശ്യമുള്ള പുസ്തകം/സിഡി അനുബന്ധ സാധനങ്ങൾ എടുക്കുക. സ്ഥാപിച്ചിരിക്കുന്ന "തുറന്ന ബോക്‌സിൽ" പണം നിക്ഷേപിക്കുക. എത്ര സുതാര്യമായ ഇടപെടൽ.ഈ വിഷയത്തിൽ പറയാനുള്ളത് ഇത്രമാത്രം, നേരിട്ട് പോയി അറിയുക: 3) #{red->n->n-> ചേർത്തുനിർത്തി വായിക്കേണ്ട ബൈബിൾ ഫെസ്റ്റ്: }# യേശുവിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെഹിയോനിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ മിഷൻ പ്രവർത്തനമാണ് ബൈബിൾ ഫെസ്റ്റ്: ഓരോരുത്തർക്കും ആവശ്യമായത്ര ബൈബിൾ കൊണ്ടുപോകാം, പണം ഉണ്ടെങ്കിൽ നൽകാം: ഇല്ലെങ്കിൽ വിഷമിക്കേണ്ട, ആവശ്യത്തിനുള്ളത് എടുത്തുകൊണ്ട് പോവുക; വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നതിനു അപ്പുറത്തുള്ള ഒരു ശുശ്രുഷ. ( ബൈബിൾ കൊടുക്കുന്നതിനു പകരം മറ്റുള്ളവരെ സഹായിച്ചു കൂടെ എന്നു പറയാൻ എത്തുന്നവരോട്, നാനാജാതി മതസ്ഥർക്ക് വലിയ രീതിയിലുള്ള സഹായം ഇവർ നല്കുന്നുണ്ടെന്നാണ് അനുഭവസ്ഥരിൽ നിന്ന് അറിയാൻ കഴിഞ്ഞത്). 4) #{red->n->n->വട്ടായിലച്ചന്റെ വിദേശ ബൈബിൾ കൺവെൻഷനും കുമിഞ്ഞു കൂടുന്ന പണവും }# ആഗോളതലത്തിൽ ഇന്ന് ഏറെ ശ്രദ്ധിക്കപെടുന്ന വചനപ്രഘോഷകനാണല്ലോ ഫാ. സേവ്യർഖാൻ വട്ടായിൽ. പല മലയാളി സമൂഹവും അദ്ദേഹത്തെ വിദേശത്തേക്ക് വചനപ്രഘോഷണത്തിനു ക്ഷണിക്കുന്നുവെന്നത് സുപരിചിതമാണ്. ഇതിൽ വിറളി പൂണ്ട് പല കരിസ്മാറ്റിക്ക് വിരോധികളും ക്രിസ്ത്യൻ നാമാധാരികളും ഇന്ന് രംഗത്തുണ്ട്. അവർ ഉന്നയിക്കുന്ന പ്രധാന ആരോപണം "വിദേശ കൺവെൻഷൻ സെഹിയോനു പണം വിഴുങ്ങാനുള്ള ഒരു തന്ത്രമാണെന്നാണ്". എന്നാൽ സത്യമെന്താണ്: വിഷയത്തിൽ യൂറോപ്പിലുള്ളവർ തന്നെ പ്രതികരിക്കട്ടെ, യുകെയിൽ നടന്ന അഭിഷേകാഗ്നി കൺവെന്ഷന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ച ആൾ ഒരാഴ്ച മുൻപ്‌ പ്രവാചക ശബ്ദം വെബ്സൈറ്റിൽ കുറിച്ച ലേഖനത്തിന്റെ ലിങ്ക് ഇവിടെ നൽകുന്നു: {{http://pravachakasabdam.com/index.php/site/news/6569-> http://pravachakasabdam.com/index.php/site/news/6569 }} വായിച്ചറിയുക:ആ ലേഖനത്തിന്റെ നേർസാക്ഷ്യമാണ് ഞാൻ നേരിട്ട് സെഹിയോനിൽ കണ്ടതും അനുഭവിച്ചറിഞ്ഞതും. പണം എന്നുള്ളത് സെഹിയോന്റെ ലക്ഷ്യമല്ല, മറിച്ച് ക്രിസ്തുവിനെ അനേകരിലേക്ക് എത്തിക്കുകയെന്നതാണെന്നാണ് ലക്ഷ്യമെന്നു അവരുടെ പ്രവർത്തനങ്ങളെ യുക്തിയുടെ തലത്തിൽ ചിന്തിച്ചാൽ പോലും മനസ്സിലാക്കുവാൻ സാധിക്കുക. 5) #{red->n->n->അപ്പോൾ പിന്നെ സെഹിയോൻ എങ്ങനെ? }# അനേകം സുമനസ്സുകളുടെ സഹായത്തോടെയാണ് ഇന്ന് സെഹിയോൻ മുന്നോട്ട് പോകുന്നത്. അതിൽ തങ്ങളുടെ സമ്പത്തിന്റെ വിഹിതം പങ്കുവെക്കുന്നത് സാധാരണക്കാർ മുതൽ ഹൈക്കോടതി ജഡ്ജ്ജ് വരെയുള്ള കാറ്റഗറിയിലുള്ള ആളുകളാണ്. ഇത് മാനുഷിക വശം; ആത്മീയമായി ചിന്തിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, "നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും" (ലൂക്കാ 12 : 31). സെഹിയോൻ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നു: അപ്പോൾ അവിടുത്തെ ശുശ്രുഷകൾ ദൈവം തന്നെ നോക്കുന്നു. 6) #{red->n->n-> യേശുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന "പാവം കുഞ്ഞാടും സംഘവും".}# കാലത്തിന്റെ പ്രവാചകനായ ഫാ. സേവ്യർഖാൻ വട്ടായിൽ അച്ചനേയും സെഹിയോനെയും തരംതാഴ്ത്താൻ കഠിനപ്രയത്നം നടത്തുന്ന ഒരു ഫേസ്‌ബുക്ക് പേജാണ് "പാവം കുഞ്ഞാട്": ഈ പേജിന്റെ നാമം "പാവം ഞാൻ" എന്നു അഡ്മിൻ പുനർനാമകരണം ചെയ്യണമെന്നാണ് എന്റെ ഒരു ഇത്: മറ്റാരേക്കാളും ഇവരുടെ കടന്നാക്രമണം ഫാ. സേവ്യർഖാൻ വട്ടായിൽ അച്ചനെ കുറിച്ചാണെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ യേശുവിന്റെ നാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെയും അടയാളങ്ങളെയും കോമാളിത്തരമായി കണക്കാക്കുന്ന ഈ പേജിന്റെ അഡ്മിൻ പണ്ഡിതർ ദയവായി സെഹിയോൻ സന്ദർശിക്കുക: (അടുത്തിടെ വട്ടായിൽ അച്ചനെതിരെ വീഡിയോ ഇറക്കിയ 'ഷാൾ പുതച്ച പണ്ഡിതനോടും' പറയാനുള്ളത് ഇതാണ്). എന്നിട്ട് അവിടെ സംഭവിക്കുന്ന കാര്യങ്ങൾ അടുത്തറിയാൻ ശ്രമിക്കുക: അല്ലാതെ അല്പത്തരം കാണിച്ചു വീഡിയോ ഇറക്കിയും അത്ഭുതസാക്ഷ്യങ്ങൾ കട്ടും പേസ്റ്റും ചെയ്തും സ്വയം ഇളിഭ്യരാകാതരിക്കുക. വാൽക്കഷ്ണം: യുക്തിയുടെയും ബുദ്ധിയുടെയും തലത്തിൽ ഏറെ ചിന്തിച്ചതിനു ശേഷവും നേരിട്ട് കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് ഇവിടെ കുറിച്ചത്. ഇത് ആരെങ്കിലും ലൈക്ക് ചെയ്യുമെന്നോ ഷെയർ ചെയ്യുമെന്നോ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും ഞാൻ അറിഞ്ഞ സത്യം, മറ്റുള്ളവർ അറിയണമെന്നു ആഗ്രഹിച്ചു, അത് പങ്കുവെച്ചു. എല്ലാ മഹത്വവും യേശുവിന്....ആവേ മരിയ, ഈശോയിൽ സോബിൻ
Image: /content_image/SocialMedia/SocialMedia-2017-12-11-10:01:17.jpg
Keywords: വട്ടായി
Content: 6618
Category: 1
Sub Category:
Heading: ഓഖി ഇരകളോട് പ്രാര്‍ത്ഥന അറിയിച്ച് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓഖി ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോട് സഹാനുഭൂതിയും പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ ഡിസംബര്‍ പത്താം തീയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് 'ഓഖി' പ്രകൃതിക്ഷോഭത്തെ തുടര്‍ന്നു വേദനയനുഭവിക്കുന്ന ഭാരതത്തിലെ സമൂഹത്തെ ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചത്. ദുരന്തത്തില്‍പ്പെട്ട ഇന്ത്യയിലെ എല്ലാവരെയും തന്‍റെ ആത്മീയസാമീപ്യം അറിയിക്കുന്നുവെന്നും ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാദ്ധ്യക്ഷനും കെ‌സി‌ബി‌സി തലവനുമായ ആര്‍ച്ചുബിഷപ്പ് സൂസപാക്യം ശനിയാഴ്ച രാവിലെ മാധ്യമകാര്യാലയം വഴിയാണ് ഭാരതത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് വത്തിക്കാനെ അറിയിച്ചത്. ദൈവത്തിൽ നിന്നുള്ള സമാശ്വാസം വേദനിക്കുന്നവരുടെ മുറിവുണക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു.
Image: /content_image/India/India-2017-12-11-13:57:05.jpg
Keywords: ഓഖി
Content: 6619
Category: 18
Sub Category:
Heading: രാജ്​ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി: പങ്കെടുത്തത് ആയിരങ്ങള്‍
Content: തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഉണർന്ന്​ പ്രവർത്തിക്കാത്ത സർക്കാർ സംവിധാനങ്ങൾക്കെതിരെയും രക്ഷാസംവിധാനങ്ങൾ സജീവമാക്കണമെന്നും ആവശ്യപ്പെട്ട്​ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശവാസികളുടെ രാജ്​ഭവൻ മാർച്ചിൽ സങ്കടക്കടലിരമ്പി. പാളയത്തുനിന്ന്​ രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ചിൽ പ്രതീകാത്​മകമായ ശവമഞ്ചവുമായാണ്​ മത്സ്യത്തൊഴിലാളികൾ നീങ്ങിയത്​. സ്​ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങൾ പ​െങ്കടുത്ത മാർച്ച്​ അധികാരികൾക്ക്​ നേരെയുള്ള താക്കീതുമായി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂ​ൈസപാക്യം ഉദ്​ഘാടനം ചെയ്​തു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പു ദിവസങ്ങൾക്കു മുൻപേ ലഭിച്ചിട്ടും ഗൗരവമായി എടുത്തു മുന്നറിയിപ്പു നൽകാതിരുന്നതു തികഞ്ഞ അനാസ്ഥയാണെന്നും മൽസ്യത്തൊഴിലാളികളോടുള്ള അവഗണനയെ വേദനയോടെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുന്നറിയിപ്പുകൾ പല കേന്ദ്രങ്ങളിൽനിന്നറിഞ്ഞിട്ടും തക്കസമയത്തു നടപടിയുണ്ടായില്ല എന്നത് അനാസ്ഥതന്നെയാണ്. സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയേറെ മരണവും ദുരന്തവും ഉണ്ടാകുമായിരുന്നില്ല. ആരെയും വിമർശിക്കാനോ ചെളിവാരിയെറിയാനോ മുതിരുന്നില്ല. അതു ക്രിസ്തീയ സമീപനവുമല്ല. ആരുടെയും ആത്മാർഥതയെ ചോദ്യംചെയ്യുന്നുമില്ല. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ വികാരങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളുന്നു. ദുരന്തത്തിന്റെ ആഴം മനപ്പൂർവം വർധിപ്പിച്ചില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ പാളിച്ചകളുണ്ടായി. അതിനു വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലകളിൽ നിന്നെത്തിയവരും തമിഴ്​നാട്​ കന്യാകുമാരി ജില്ലയിൽ നിന്നെത്തിയവരും പ്രതിഷേധ മാർച്ചിൽ പങ്കുചേർന്നു. കറുത്തകൊടികളും ബാഡ്​ജും കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായെത്തിയ മത്സ്യത്തൊഴിലാളികളെ രാജ്​ഭവന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ തീർത്ത്​ തടഞ്ഞു. ഭരണസംവിധാനങ്ങളോട്​ അതൃപ്തി പ്രകടിപ്പിച്ചാണ് ആയിരങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. കേന്ദ്ര- സംസ്​ഥാന സർക്കാറുകൾക്കും മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. രാജ്​ഭവന്​ മുൻഭാഗം തൊട്ട്​ ഏതാണ്ട്​ മ്യൂസിയം ഗേറ്റുവരെ പ്രതിഷേധക്കാർ നീണ്ടു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്നും ഒാഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി തീരമേഖല സന്ദർശിക്കകണമെന്നും മുദ്രാവാക്യങ്ങളിലൂടെ അവർ ആവശ്യപ്പെട്ടു. മത്സ്യ​െത്താഴിലാളികളുടെ രാജ്​ഭവൻ മാർച്ചിനോടനുബന്ധിച്ച്​ ശക്​തമായ പൊലീസ്​ സുരക്ഷയാണ്​ നഗരത്തിൽ സജീകരിച്ചിരുന്നത്​. അതേസമയം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഇന്നു വൈകുന്നേരം നാലിന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു നിവേദനം നല്കും. ഇന്നലെ നിവേദനം നല്കാന്‍ സാധിച്ചിരുന്നില്ല.
Image: /content_image/India/India-2017-12-12-04:27:05.jpg
Keywords: ഓഖി
Content: 6620
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനാലയം തകര്‍ത്ത സംഭവം: അഞ്ച് ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Content: കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയത്ത് ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാലയം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബി‌ജെ‌പി നേതാവുള്‍പ്പെടെ ആര്‍എസ്എസ് ഹിന്ദുമുന്നണി പ്രവര്‍ത്തകരായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശശികുമാര്‍, ചന്ദ്രശേഖരന്‍, വിനോദ് കുമാര്‍, കവിത, ശെല്‍വം എന്നിവരെയാണ് പെരിയനായ്ക്കന്‍പാളയം പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ പള്ളിയുടെ ജനാലകള്‍, വാതിലുകള്‍, കസേരകള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരിന്നു. അക്രമത്തില്‍ രണ്ടുപേര്‍ക്കു കാര്യമായ പരിക്കേറ്റിരുന്നു. കാര്‍ത്തിക്, റബേക്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ റബേക്ക കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ത്തിക്കിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഘപരിവാറിന്റെ ശക്തമായ ഭീഷണിയെ തുടര്‍ന്നു വന്‍പോലീസ് കാവലിലാണ് പുതുവാഴ്വ് ദീര്‍ഘ ദര്‍ശനസഭ എന്നപേരിലുള്ള ഈ പ്രാര്‍ത്ഥനാലയം ഇവിടെ പ്രാര്‍ത്ഥന നടത്തിയിരിന്നത്. ഇരുപതോളം പേരടങ്ങുന്ന ആര്‍‌എസ്‌എസ് പ്രവര്‍ത്തകരുടെ സംഘമാണ് ക്രിസ്തുമസ് ആഘോഷത്തിനിടെ ആക്രമണം നടത്തിയത്.
Image: /content_image/News/News-2017-12-12-04:48:00.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 6621
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരം
Content: കൊച്ചി: കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജീവകാരുണ്യ പ്രസ്ഥാനമായ ആകാശപ്പറവകളുടെ കൂട്ടുകാര്‍ (ഫ്രണ്ട്‌സ് ആന്‍ഡ് ബേര്‍ഡ്‌സ് ഓഫ് ദ എയര്‍എഫ്ബിഎ) സംഘടനയുടെ സ്ഥാപകന്‍ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ഫാ. കുറ്റിക്കല്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഐ‌സി‌യുവിലാണെന്നും നിലവിലെ സ്ഥിതി ഗുരുതരമാണെന്നുമാണ് ലഭിക്കുന്ന വിവരം. ദിവ്യകാരുണ്യ മിഷ്ണറി (എംസിബിഎസ്) സന്യാസസമൂഹാംഗമായ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാര്‍ സംഘടനക്ക് കേരളത്തിനകത്തും പുറത്തുമായി നൂറിലധികം കേന്ദ്രങ്ങളുണ്ട്. 1994 ജനുവരി 18നു ആണ് ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ ഈ സംഘടന സ്ഥാപിച്ചത്.
Image: /content_image/India/India-2017-12-12-05:22:58.jpg
Keywords: പറവ
Content: 6622
Category: 18
Sub Category:
Heading: ക്ലര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ ജൂബിലി സംഗമം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ക്ലര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ ജൂബിലി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. പൗരോഹിത്യത്തിന്റെ അമ്പതും ഇരുപത്തിയഞ്ചും വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദികര്‍ ഒത്തുചേര്‍ന്ന ജൂബിലി സംഗമം ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-12-05:35:08.jpg
Keywords: കാക്ക
Content: 6623
Category: 1
Sub Category:
Heading: ഫിലിപ്പീൻസിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഇസ്ളാമിക പോരാളികള്‍
Content: മനില: ഫിലിപ്പീൻസിലെ മാറാവിയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ളാമിക പോരാളികള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മിന്‍ഡാനോ ദ്വീപിൽ മാത്രം പന്ത്രണ്ടിലധികം ക്രൈസ്തവരാണ് വധിക്കപ്പെട്ടത്. ഇവരെ കൂടാതെ ഇരുനൂറോളം വിശ്വാസികളെ ബന്ധികളാക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള മാറാവി നഗരം ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾ പിടിച്ചടക്കിയതിനെ തുടർന്നാണിതെന്ന് 'ക്രിസ്ത്യന്‍സ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. മിലിട്ടറി അട്ടിമറി രൂക്ഷമായ ഫിലിപ്പീൻസിൽ നീതിന്യായ വ്യവസ്ഥകളെ മറികടന്ന് വധിക്കപ്പെടുന്നവരിലേറെയും ക്രൈസ്തവരാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണല്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. ഇരുപത്തിയഞ്ച് ക്രൈസ്തവർ വധിക്കപ്പെട്ടതായും ബാക്കിയുള്ളവരെ ലൈംഗീക അടിമകളായും മനുഷ്യകവചമായും ഉപയോഗിക്കുന്നുവെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍. അതേസമയം വേഷം മാറ്റിയും സ്വന്തം വാഹനങ്ങളിൽ കയറ്റിയും ക്രൈസ്തവരെ രക്ഷപ്പെടുത്താന്‍ ഏതാനും ഇസ്ളാമിക വിശ്വാസികളും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2017-12-12-05:49:33.jpg
Keywords: ഫിലി
Content: 6624
Category: 1
Sub Category:
Heading: ഒരു നൂറ്റാണ്ടിന് ശേഷം അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയം യാഥാര്‍ത്ഥ്യമായി
Content: വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി യില്‍ നിര്‍മ്മാണത്തിലായിരിന്ന ‘നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍’ ദേവാലയം ഒരു നൂറ്റാണ്ടിന് ശേഷം കൂദാശ ചെയ്തു. ആയിരങ്ങളെ സാക്ഷിയാക്കി കര്‍ദ്ദിനാളുമാരുടെയും ബിഷപ്പുമാരുടെയും നൂറുകണക്കിനു വൈദികരുടെയും സാന്നിധ്യത്തിലായിരിന്നു ആശീര്‍വാദ കര്‍മ്മം. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമാണിത്. അമേരിക്കയുടെ പ്രധാന മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-നായിരുന്നു ദേവാലയത്തിന്റെ മുഖ്യആകര്‍ഷണമായ താഴിക കുടത്തിന്റെ സമര്‍പ്പണ കര്‍മ്മം നടന്നത്. വാഷിംഗ്ടണിലെ കര്‍ദ്ദിനാളായ ഡബ്ല്യു. വൂയേളാ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി. 1920-ലാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിയോ-ബൈസന്റൈന്‍ ശില്‍പ്പ ചാതുരിയില്‍ പണിതിരിക്കുന്ന ഈ ദേവാലയം 1959-ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പേ തന്നെ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുകയായിരിന്നു. ഓരോവര്‍ഷവും പത്തുലക്ഷത്തോളം ആളുകള്‍ ഈ ദേവാലയം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ‘ട്രിനിറ്റി ഡൂം’ എന്നറിയപ്പെടുന്ന താഴികകുടമാണ് ഈ ദേവാലയത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. “ഇക്കാലത്തെ ഏറ്റവും മികച്ച സൃഷ്ടി” എന്നാണ് കര്‍ദ്ദിനാള്‍ ഈ താഴികകുടത്തെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് നിര്‍മ്മിതികളിലൊന്നായ ട്രിനിറ്റി താഴികകുടത്തിന്റെ നിര്‍മ്മാണത്തിനായി 140 ലക്ഷത്തോളം സ്ഫടിക കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്റേയും, കന്യകാ മാതാവിന്റെയും, മാലാഖമാരുടേയും, വിശുദ്ധന്‍മാരുടേയും, നാല് സുവിശേഷകരുടേയും ചിത്രങ്ങള്‍ കൂടാതെ നിസിനെ പ്രമാണവും ഈ താഴികകുടത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് പാപ്പാ ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. താഴികകുടത്തില്‍ ആലേഖനം ചെയ്തിട്ടുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തിലേക്ക് നോക്കുന്നവര്‍ക്കുള്ളില്‍ തിരുസഭയോടും, സുവിശേഷങ്ങളോടും പ്രത്യേകസ്നേഹം ഉളവാകട്ടേയെന്ന് താഴികകുടത്തിന്റെ സമര്‍പ്പണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ അയച്ച കത്തില്‍ കുറിച്ചിരിന്നു. 2020-ല്‍ ദേവാലയത്തിന്റെ തറക്കല്ലിടലിന്റെ നൂറാം വാര്‍ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.
Image: /content_image/News/News-2017-12-12-06:32:11.jpg
Keywords: ഏറ്റവും, അമേരിക്ക
Content: 6625
Category: 1
Sub Category:
Heading: അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ക്കായി പാലാ രൂപതയില്‍ നിന്നുമുള്ള വൈദികന്‍
Content: ഡബ്ളിൻ: പാലാ രൂപതയിൽനിന്നും അയർലണ്ടിലെ ഗാൾവയിലെ, ശുശ്രൂഷകൾക്കായി റവ.ഫാ.നിക്സ്സൺ നരിത്തൂക്കിൽ, ഇന്നലെ വൈകുന്നേരം (11/12/2017) ഡബ്ളിനിൽ എത്തി ചേർന്നു. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടർ റവ.ഫാ. ജോർജ് അഗസ്റ്റിൻ, ഡബ്ലിൻ എയർപോർട്ടിൽ, റവ.ഫാ.നിക്സ്സണ്, പൂചെണ്ട് നൽകി സ്വീകരിച്ചു. റവ.ഫാ.നിക്സ്സൺന്റെ അയര്‍ലണ്ടിലെ ശുശ്രൂഷകള്‍ ശക്തമായി വളരുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2017-12-12-13:36:00.jpg
Keywords: അയര്‍