Contents
Displaying 6341-6350 of 25124 results.
Content:
6646
Category: 1
Sub Category:
Heading: ഞായറാഴ്ച ബലിയര്‍പ്പണത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്‍റെ സജ്ജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്താല്‍ പവിത്രീകൃതമായ ദിനമാണ് ഞായറാഴ്ചയെന്നും അന്നത്തെ ദിവസത്തിന് അര്‍ത്ഥം നല്‍കുന്നത് വിശുദ്ധ കുര്‍ബാന അര്‍പ്പണമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. ക്രൈസ്തവ ഞായര്‍ വിശുദ്ധ കുര്‍ബാനയുമായി ആഴപ്പെട്ട് നില്‍ക്കുന്നുവെന്നും ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഇല്ലാത്തത് എന്തു ഞാറാഴ്ചയാണെന്നും പാപ്പ വിശ്വാസസമൂഹത്തോട് ചോദിച്ചു. വിശുദ്ധ കുര്‍ബാനയെ അധികരിച്ചുള്ള വിചിന്തനം പുനരാരംഭിക്കുന്ന ഇന്ന് നമുക്ക് നമ്മോടു തന്നെ ഇങ്ങനെ ചോദിക്കാം. ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകുന്നത് എന്തിനാണ്? ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സഭയുടെ ജീവിതത്തിന്‍റെ ഹൃദയസ്ഥാനത്തുള്ളതാണ്. ഉത്ഥിതനായ കര്‍ത്താവിനെ കാണുന്നതിന് അവിടുത്തെ വചനം കേള്‍ക്കുന്നതിനും, അവിടുത്തെ വിരുന്നിന്‍ മേശയില്‍നിന്ന് പോഷണം സ്വീകരിക്കുന്നതിനും അങ്ങനെ സഭയായി തീരുന്നതിനും, അതായത്, ലോകത്തില്‍ അവിടുത്തെ ജീവനുള്ള മൗതിക ശരീരമായിത്തീരുന്നതിനും ആണ് ക്രൈസ്തവരായ നാം ഞായറാഴ്ച ബലിയര്‍പ്പണത്തിന് പോകുന്നത്. യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം മുതല്‍ തന്നെ ഈ ബോധ്യം ഉണ്ടായിരുന്നു. യഹൂദാചാരപ്രകാരം ആഴ്ചയുടെ ആദ്യത്തെ ദിനത്തില്‍ ശിഷ്യന്മാര്‍ കര്‍ത്താവുമായുള്ള സമാഗമം ആഘോഷിച്ചു. റോമാക്കാര്‍ ആ ദിനത്തെ വിശേഷിപ്പിച്ചിരുന്നത് “സൂര്യന്‍റെ ദിനം” എന്നായിരുന്നു. കാരണം ആ ദിവസമാണ് യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും അവരുമായി സംസാരിക്കുകയും അവരോടൊപ്പം ഭക്ഷിക്കുകയും അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്തത്. ഇക്കാരണങ്ങളാല്‍ ഞായറാഴ്ച നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധമാണ്. നമ്മുടെ മദ്ധ്യേ നമുക്കുവേണ്ടിയുമുള്ള കര്‍ത്താവിന്‍റെ സജ്ജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്താല്‍ പവിത്രീകൃതമായ ഒരു ദിനമാണ് ഞായറാഴ്ച. ആകയാല്‍ വിശുദ്ധ കുര്‍ബാനയാണ് ക്രിസ്തീയ ഞായറാഴ്ചയ്ക്ക് രൂപമേകുന്നത്. ക്രൈസ്തവ ഞായര്‍ വിശുദ്ധ കുര്‍ബാനയുമായി ആഴപ്പെട്ട് നില്‍ക്കുന്നു. ആകയാല്‍ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഇല്ലാത്തത് എന്തു ഞാറാഴ്ചയാണ്? ദൗര്‍ഭാഗ്യവശാല്‍, എല്ലാ ഞായറാഴ്ചകളിലും കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സാധിക്കാത്ത ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവരും ആ വിശുദ്ധ ദിനത്തില്‍ ദൈവവചനം ശ്രവിച്ചും ദിവ്യകാരുണ്യത്തിനായുള്ള ദാഹം സജ്ജീവമാക്കി നിറുത്തിയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ കുര്‍ബാനയാല്‍ പ്രശോഭിതമായ ഞായറാഴ്ചയുടെ ക്രിസ്തീയ പൊരുള്‍ ചില മതേതരസമൂഹങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നത് ഖേദകരമാണ്. ഞായാറാഴ്ച ജോലിയില്‍ നിന്ന് വിട്ടുനില്ക്കുന്ന പതിവ് ആദ്യനൂറ്റാണ്ടുകളില്‍ ഇല്ലായിരുന്നു. യഹൂദര്‍ സാബത്തില്‍ വിശ്രമിച്ചിരുന്നതായി ബൈബിള്‍ പാരമ്പര്യം സാക്ഷിക്കുന്നു. എന്നാല്‍ റോമന്‍ സമൂഹത്തില്‍ ആഴ്ചയില്‍ വിശ്രമദിനം അനുവദിക്കപ്പെട്ടിരുന്നില്ല. 'അടിമകളായിട്ടല്ല മക്കളായി ജീവിക്കുക' എന്ന ദിവ്യകാരുണ്യ പ്രചോദിത ക്രീസ്തീയ വീക്ഷണമാണ് ഞായറാഴ്ചയെ ആഗോളതലത്തില്‍ എന്നോണം, വിശ്രമദിനമാക്കി മാറ്റിയത്. ക്രിസ്തുവിന്‍റെ അഭാവത്തില്‍ നാം അനുദിനജീവിതത്തിന്‍റെ ആശങ്കകളുടെയും നാളത്തെക്കുറിച്ചുള്ള ഭീതിയുടെയും ഭാരത്താല്‍ തളരുന്നു. കര്‍ത്താവുമായുള്ള ഞായറാഴ്ചത്തെ കണ്ടുമുട്ടലാകട്ടെ നമുക്ക് ഇന്ന് വിശ്വാസത്തോടും ധീരതയോടും കൂടി ജീവിക്കാനും പ്രത്യാശയോടെ മുന്നേറാനുമുള്ള ശക്തി പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ക്രൈസ്തവരായ നമ്മള്‍, ഞായറാഴ്ച ദിവ്യകാരുണ്യാഘോഷത്തില്‍ കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പോകുന്നു. നന്നായിട്ടു ജീവിക്കുകയും അയല്‍ക്കാരനെ സ്നേഹിക്കുകയുമാണ് പ്രദാനം, കുര്‍ബാനയ്ക്ക് പോകേണ്ട, ഞായറാഴ്ച കുര്‍ബാനയ്ക്കു പോലും പോകേണ്ട ആവശ്യമില്ല എന്നു പറയുന്നവര്‍ക്ക് നാമെന്തു മറുപടി കൊടുക്കും? നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും എന്നു യേശു പറഞ്ഞിട്ടുള്ളതും, സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തീയജീവിതത്തിന്‍റെ മേന്മയുടെ അളവുകോല്‍ എന്നതും ശരിയാണ്. എന്നാല്‍ ദിവ്യകാരുണ്യമാകുന്ന അക്ഷയ സ്രോതസ്സില്‍ നിന്ന് ആവശ്യമായ ഊര്‍ജ്ജം സ്വീകരിക്കാതെ സുവിശേഷ പ്രകാരം ജീവിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും? നാം വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നത് എന്തെങ്കിലും ദൈവത്തിനു കൊടുക്കാനല്ല, മറിച്ച്, നമുക്കാവശ്യമുള്ളവ അവിടുന്നില്‍ നിന്ന് സ്വീകരിക്കാനാണ്. യേശുവിന്‍റെ കല്പന പാലിക്കുന്നതിനും അവിടത്തെ വിശ്വാസ്യയോഗ്യരായ സാക്ഷികളായിരിക്കുന്നതിനും ഞയാറാഴ്ച ക്കുര്‍ബാനയില്‍ സംബന്ധിക്കേണ്ടത് ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-12-14-07:22:58.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

6647
Category: 9
Sub Category:
Heading: "എബ്ലേസ് 2018" സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന സംഗീതാത്മക സുവിശേഷവത്ക്കരണം ജനുവരി 6 ന് ബർമിങ്ഹാമിൽ
Content: ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസ്സുകളിൽ ദൈവിക സ്നേഹം പകരാൻ ,ആദ്യമായി ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാർന്ന സ്റ്റേജ് ഷോ "എബ്ലേസ് 2018 " ജനുവരി 6 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നിൽ അണിചേരാൻ വർത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക,അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക , എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ മ്യൂസിക്കൽ സ്റ്റേജ് ഷോ സെഹിയോൻ യൂറോപ്പ് വിറ്റ്നെസ്സെസ് മ്യൂസിക് ബാൻഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യൻ മ്യൂസിക്കൽ ഡാൻസും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും. സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ: ഒരാൾക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകൾ ablazemusicconcert@gmail.com എന്ന ഇ മെയിൽ വഴിയോ അല്ലെങ്കിൽ sehionuk.org/retreatregistration എന്ന വെബ്സൈറ്റ് വഴി നേരിട്ട് റെജിസ്റ്റർ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്.സെഹിയോൻ മിനിസ്‌ട്രി അംഗങ്ങൾ മുഖേന നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളിൽനിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവിൽ അതിജീവിക്കാൻ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിലേക്ക് സെഹിയോൻ യൂറോപ്പ് മുഴുവനാളുകളെയും 2018 ജനുവരി 6 ന് ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->none->b->അഡ്രസ്സ്: }# BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ജിത്തു ദേവസ്യ 07735 443778
ക്ലെമൻസ് നീലങ്കാവിൽ 07949499454.
Image: /content_image/Events/Events-2017-12-14-08:08:17.jpg
Keywords: സെഹിയോ

6648
Category: 1
Sub Category:
Heading: അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ കരോള്‍ ആവര്‍ത്തിക്കുവാന്‍ പ്രോലൈഫ് സംഘടന
Content: ഷിക്കാഗോ: ക്രിസ്തുമസിനോട് അനുബന്ധിച്ച് അമേരിക്കയിലെ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്‍പില്‍ കരോള്‍ സംഘടിപ്പിക്കുവാന്‍ പ്രോലൈഫ് ആക്ഷന്‍ ലീഗ് എന്ന സംഘടന തയാറെടുക്കുന്നു. അമേരിക്കയിലുടനീളമുള്ള 80-ഓളം അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്‍പില്‍ ഡിസംബര്‍ മുതല്‍ 2018 ജനുവരി ആദ്യവാരം വരെ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിക്കുവാനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നത്. 2003-മുതല്‍ ഭ്രൂണഹത്യക്കെതിരെ “പീസ് ഇന്‍ ദി വോംബ്” എന്ന പേരില്‍ കരോള്‍ സംഘടിപ്പിക്കുന്ന സംഘടന ഷിക്കാഗോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രൊ ലൈഫ് ആക്ഷന്‍ ലീഗിന്റെ വെബ്സൈറ്റില്‍ “ഒ ലിറ്റില്‍ ടൌണ്‍ ഓഫ് ബെത്ലഹേം”, “വാട്ട് ചൈല്‍ഡ് ഈസ് ദിസ്”, “സൈലന്റ് നൈറ്റ്”, "ഓ കം, ഓ കം ഇമ്മാനുവേല്‍”, "ജോയ് റ്റു ദി വേള്‍ഡ്” തുടങ്ങിയ പ്രസിദ്ധ കരോള്‍ ഗാനങ്ങള്‍ പ്രിന്റ് ചെയ്യുവാന്‍ ഉതകും വിധത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തപ്പെടുന്ന ക്ലിനിക്കുകളുടെ മുന്നില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ പാടിയ കരോള്‍ ഗാനങ്ങള്‍ നിരവധി ദമ്പതികളെ മാനസാന്തരത്തിലേക്ക് നയിച്ചെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു. #{red->none->b->Must Read: }# {{ അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ കരോള്‍ ഗാനങ്ങളുമായി അവര്‍ ഒത്തുകൂടി: പാപത്തെ തിരിച്ചറിഞ്ഞ ദമ്പതികള്‍ ഗര്‍ഭഛിദ്രം ചെയ്യാതെ മടങ്ങി -> http://www.pravachakasabdam.com/index.php/site/news/3794 }} പരിശുദ്ധ മറിയത്തേയും, യൌസേപ്പിതാവിനേപ്പോലെയുമുള്ള ദമ്പതികളെയാണെന്ന് ഭ്രൂണഹത്യാനുകൂലികള്‍ ലക്ഷ്യം വെക്കുന്നതെന്ന് പ്രൊ ലൈഫ് ആക്ഷന്‍ ലീഗിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ എറിക്ക് ജെ. ഷിഡ്‌ലര്‍ ഒരു ക്രിസ്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അബോര്‍ഷന് വിധിക്കപ്പെട്ട സ്ത്രീകള്‍ക്ക് മാലാഖയുടെ സന്ദേശം പകരുന്നതിനും, ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഗര്‍ഭഛിദ്രത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് വേണ്ടി കൂടിയാണ് തങ്ങള്‍ കരോള്‍ ഗാനങ്ങള്‍ പാടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രചാരണ പരിപാടികള്‍ വഴി നിരവധി പേര്‍ ഗര്‍ഭഛിദ്രമെന്ന പാപത്തില്‍ നിന്ന്‍ പിന്തിരിഞ്ഞിട്ടുണ്ടെന്ന് ഷീഡ്ലര്‍ പറയുന്നു. 2003-ല്‍ “സൈലന്റ് നൈറ്റ്” എന്ന കരോള്‍ ഗാനം പാടി കഴിഞ്ഞപ്പോള്‍ ഒരു വനിത അബോര്‍ഷന്‍ ചെയ്യുവാനുള്ള തീരുമാനം മാറ്റിയതും, കഴിഞ്ഞ വര്‍ഷം ഏഴ് കുട്ടികളുടെ അമ്മമാര്‍ സംഘടനയുടെ കരോള്‍ ഗാനങ്ങളെ തുടര്‍ന്ന് അബോര്‍ഷന്‍ വേണ്ടെന്ന് വെച്ചകാര്യവും അദ്ദേഹം സ്മരിച്ചു. വര്‍ഷം കഴിയും തോറും പ്രൊലൈഫ് ആക്ഷന്‍ ലീഗിന്റെ വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് ജനപ്രിതീ കൂടിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2017-12-14-08:37:32.jpg
Keywords: അബോര്‍ഷ

6649
Category: 4
Sub Category:
Heading: പൂർവ്വികരുടെ പാപം: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
Content: പൂർവ്വികരുടെ പാപത്തിന്റെ അനന്തരഫലങ്ങൾ തലമുറകളിലേക്കു വ്യാപിക്കുമോ? ഈ വിഷയത്തിൽ അനേകം വിശ്വാസികൾ തെറ്റായ ധാരണകൾ വച്ചുപുലർത്തുന്നുണ്ട്. നിരവധി സുഹൃത്തുക്കളുടെ അപേക്ഷയനുസരിച്ചും, വിശ്വാസത്തില്‍ വളരുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ഇതൊരു സഹായകമാവുമെന്ന പ്രതീക്ഷയിലും ഇക്കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു. വിശുദ്ധ തോമസ് അക്വിനാസിന്റെ “കാറ്റെനാ ഓറിയ” എന്ന സുവിശേഷ നിരൂപണങ്ങളിലും, വിശുദ്ധ ആഗസ്റ്റിന്റെ ‘ദി ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സ്’ലും, അതുപോലെ തന്നെ കത്തോലിക്കാ സഭയുടെ മതപ്രബോധന രേഖകളിലും, ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികള്‍ക്ക് ഇത്തരമൊരു പാപമോക്ഷത്തിന്റെ ആവശ്യകതയില്ല എന്ന് സ്ഥിരീകരിക്കുവാന്‍ പോന്ന നിരവധി പരാമര്‍ശങ്ങള്‍ കാണുവാന്‍ കഴിയും. വിശുദ്ധ മത്തായിയുടെ സുവിശേഷം തുടങ്ങുന്നത് തന്നെ യേശുവിന്റെ വംശാവലിയെക്കുറിച്ചുള്ള വിവരണവുമായിട്ടാണ്. ഈ വംശാവലിയില്‍ പാപത്തിന്റെ ഒരു പാരമ്പര്യം തന്നെ യേശുവിന്റെ പൂർവ്വികരിൽ കാണുവാന്‍ സാധിക്കും. തന്റെ മരുമകളിലൂടെ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ജൂദാ, അഭിസാരികയായ റഹാബ്, താഴ്ന്ന ജാതിക്കാരിയായ റൂത്ത്, ഉറിയായുടെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ്, നിരവധി ഭാര്യമാരുണ്ടായിരുന്ന ദാവീദിന്റെ മകനായ സോളമന്‍... അങ്ങിനെ പലരും ഈ പാരമ്പര്യത്തില്‍ പങ്കു പറ്റുന്നു. എന്നാല്‍ യേശുവിന്റെ വംശാവലിയുടെ അവസാനം വരുമ്പോള്‍ വിശുദ്ധ ഔസേപ്പിതാവിലും, മറിയത്തിലും അത്തരം പാപത്തിന്റെ കറകളൊന്നും കാണുവാന്‍ നമുക്ക് സാധിക്കുകയില്ല. യേശുവിന്റെ വംശാവലിയെക്കുറിച്ച് രണ്ടു തരത്തിലുള്ള വിവരണങ്ങള്‍ പുതിയ നിയമത്തില്‍ കാണാവുന്നതാണ്. ഒന്ന്‍ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലും, രണ്ട് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും. വിശുദ്ധ മത്തായിയുടെ വംശാവലി ആരംഭിക്കുന്നത് പൂര്‍വ്വ പിതാവായ അബ്രാഹത്തിലൂടേയും, വിശുദ്ധ ലൂക്കായുടെ വിവരണം ആരംഭിക്കുന്നത് ആദിപിതാവായ ആദാമിലൂടെയും. ലോക രക്ഷകനായ യേശുവിന്റെ അവതാരത്തിനും മുന്‍പുള്ള യേശുവിന്റെ വംശാവലിയില്‍ എത്രമാത്രം പാപം നിറഞ്ഞുനിന്നിരുന്നുവെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നിന്നും നമ്മള്‍ കണ്ടല്ലോ. എന്നാല്‍ യേശുവിന്റെ ജ്ഞാനസ്നാനത്തിന് ശേഷമുള്ള യേശുവിന്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ ലൂക്കാ തരുന്ന വിവരണവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. യേശുവിന്റെ മനുഷ്യാവതാരത്തിന് മുന്‍പും പിന്‍പുമുള്ള വംശാവലികളെക്കുറിച്ച് വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കായും തരുന്ന വിവരണങ്ങളെക്കുറിച്ച് ഒരു താരതമ്യ പഠനം നടത്തുന്നത് രസകരമായിരിക്കും. അബ്രഹാം മുതല്‍ താഴോട്ടേക്ക് വിശുദ്ധ മത്തായി തരുന്ന യേശുവിന്റെ വംശാവലിയില്‍ പാപികളായ അനവധി പേരുള്ളപ്പോള്‍ വിശുദ്ധ ലൂക്കാ തരുന്ന വംശാവലിയില്‍ മേല്‍പ്പോട്ട് ആദിപിതാവായ ആദത്തിലൂടെ ദൈവത്തില്‍ എത്തി നില്‍ക്കുന്നു. ലൂക്കായുടെ വംശാവലി പാപികളായ ആരുടേയും പേരുകള്‍ കാണുന്നുമില്ല. ഇതെപ്രകാരം സംഭവിക്കും ? ഇതിനുള്ള ഉത്തരമാണ് വിശുദ്ധ ഓഗസ്റ്റിന്‍ തന്റെ ‘ദി ഹാര്‍മണി ഓഫ് ദി ഗോസ്പല്‍സി’ല്‍ വിശദീകരിച്ചിരിക്കുന്നത്. വംശാവലിയിലെ പാപത്തിന്റെ കറകളെ യേശു ഏറ്റെടുക്കുന്നതായിട്ടാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. എന്നാല്‍ നമ്മുടെ പാപങ്ങളുടെ റദ്ദാക്കലാണ് ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്നത്. നമ്മുടെ കര്‍ത്താവായ യേശു നമ്മുടെ പാപങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഈ ആശയങ്ങള്‍ക്കനുസൃതമായിട്ടാണ് ഒരാള്‍ ആരോഹണ ക്രമത്തിലും മറ്റൊരാള്‍ അവരോഹണ ക്രമത്തിലും യേശുവിന്റെ വംശാവലിയെക്കുറിച്ച് വിവരിക്കുന്നത്. “പാപകരമായ മാംസരൂപത്തില്‍ ദൈവം തന്റെ പുത്രനെ അയച്ചു” എന്ന് അപ്പസ്തോലന്‍ പറയുമ്പോള്‍, ദൈവം ക്രിസ്തുവിലൂടെ നമ്മുടെ പാപങ്ങള്‍ ഏറ്റെടുക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്. പാപത്തിന് ശരീരത്തില്‍ ശിക്ഷ വിധിച്ചു എന്ന് പറയുമ്പോള്‍ പാപത്തിന്റെ പരിഹാരത്തേയാണ് അദ്ദേഹം അര്‍ത്ഥമാക്കുന്നത്. വിശുദ്ധ മത്തായി താഴേക്രമത്തില്‍ അതായത് സോളമന്‍ വഴി ദാവീദിലൂടെ യേശുവിന്റെ വംശാവലിയേക്കുറിച്ച് പറയുമ്പോള്‍, സോളമന്റെ മാതാവ് വഴി ദാവീദ് പാപം ചെയ്തതായി പറയുന്നു. എന്നാല്‍ വിശുദ്ധ ലൂക്കാ ഇതേ വംശാവലി തന്നെ താഴെ നിന്നും മുകളിലേക്ക് വിവരിക്കുമ്പോള്‍, അതായത് മറ്റൊരു മകനായ നാഥാനിലൂടെ പറയുമ്പോള്‍ പ്രവാചകനായ നാഥാനിലൂടെ ദൈവം ദാവീദിന്റെ പാപം ഇല്ലായ്മ ചെയ്യുന്നതായും കാണാം. പാപപരിഹാരത്തെക്കുറിച്ച് പറയുമ്പോള്‍, ക്രിസ്തു സ്വയം പാപം ചെയ്തിരുന്നില്ല. എന്നാല്‍ ക്രിസ്തുവില്‍ പാപം ചെയ്യാത്തവര്‍ ആരാണുള്ളത്. വിശുദ്ധ മത്തായിയുടെ വിവരണത്തില്‍ ക്രിസ്തുവിനെ ഒഴിവാക്കിയാല്‍ തന്റെ വംശാവലിയിലെ നാല്‍ല്‍പ്പതു പേരുടെ പാപങ്ങള്‍ സ്വയം പാപം ചെയ്യാത്ത യേശുവിലുണ്ട്. എന്നാല്‍ ലൂക്കാ പറഞ്ഞിരിക്കുന്ന സംഖ്യയില്‍ യേശുവിനെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ നമ്മളും അതില്‍ ഉള്‍പ്പെടുന്നു. നമ്മുടെ പാപങ്ങള്‍ കഴുകികളയുകയും നമ്മളെ ശുദ്ധീകരിക്കുകയും വഴി നമ്മളെ യേശു തന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ നീതിയിലേക്ക് അടുപ്പിക്കുന്നു. അതുകൊണ്ടാണ് ‘കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് എകാത്മാവായിരിക്കുന്നു എന്ന് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത്. ലൂക്കായുടെ വിവരണമനുസരിച്ച് വംശാവലി ആരില്‍ നിന്നും തുടങ്ങുന്നു, ആരിലവസാനിക്കുന്നു അവരെക്കൂടി കൂട്ടുമ്പോള്‍ എണ്ണം 77 ആയി മാറുന്നു. പാപത്തിന്റെ ഗൂഡമായ നീക്കം ചെയ്യല്‍ കര്‍ത്താവ് തന്നെ ഈ സംഖ്യയിലൂടെ പ്രതിപാദിച്ചിരിക്കുന്നു. ഒരാള്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ ഏഴ് പ്രാവശ്യമല്ല എഴുപത്തി ഏഴ് പ്രാവശ്യം ക്ഷമിക്കണമെന്ന് കര്‍ത്താവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പാപത്തിന്റെ കടുത്ത ഇല്ലാതാക്കലിനേയാണ് ഇത് സൂചിപ്പിക്കുന്നത്. പാപത്തിന്റെ പരിപൂര്‍ണ്ണമായ നാശം. ഈ സംഖ്യയില്‍ ദൈവവും ഉള്‍പ്പെടുന്നു. വാസ്തവത്തില്‍ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ കാതല്‍ തന്നെ വംശാവലിയെ പാപത്തിന്റെ കറകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണ്. അത് നിറവേറിക്കഴിഞ്ഞു. നമ്മള്‍ അതില്‍ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ മതി. യേശുവിന്റെ സഹനങ്ങള്‍ പങ്കുവെക്കുകയാണ് നമ്മുടെ കഷ്ടതകളിലൂടെ നമ്മള്‍ ചെയ്യുന്നത്. എസക്കിയേല്‍ പ്രവാചകനും ഇപ്രകാരം ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: "കർത്താവ് എന്നോട് അരുളിച്ചെയ്തു: പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ല് പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല" (എസെ 18: 1-3). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും ഇതേപ്പറ്റി വ്യക്തമായി പഠിപ്പിക്കുന്നു. "മാമ്മോദീസയിലൂടെ എല്ലാ പാപങ്ങളും, ഉത്ഭവപാപവും വ്യക്തിപരമായ എല്ലാ പാപങ്ങളും, ക്ഷമിക്കപ്പെടുന്നു. അതുപോലെതന്നെ പാപത്തിനുള്ള ശിക്ഷയും ഒഴിവാക്കപ്പെടുന്നു. വീണ്ടും ജനിച്ചവരില്‍ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം തടയുന്ന യാതൊന്നും - ആദത്തിന്‍റെ പാപമാകട്ടെ, വ്യക്തിപരമായ പാപമാകട്ടെ പാപത്തിന്‍റെ അനന്തരഫലങ്ങളാകട്ടെ - നിലനില്‍ക്കുകയില്ല. ദൈവത്തില്‍ നിന്നുള്ള വേര്‍പെടലാണ് പാപത്തിന്‍റെ ഘോരഫലം. എന്നാലും, പാപത്തിന്‍റെ കാലികമായ ചില അനന്തര ഫലങ്ങള്‍ മാമ്മോദീസ സ്വീകരിച്ചവരില്‍ നിലനില്‍ക്കുന്നുണ്ട്. സഹനം, രോഗം, മരണം, ജീവിതത്തില്‍ സ്വതസിദ്ധമായ ദൗര്‍ബല്യങ്ങള്‍, പാപം ചെയ്യാനുള്ള പ്രവണത മുതലായവ. പാപം ചെയ്യാനുള്ള പ്രവണതയെ പാരമ്പര്യം പാപാസക്തി എന്നും ആലങ്കാരികമായി പാപത്തിന്‍റെ ഇന്ധനം എന്നും വിളിക്കുന്നു. പാപാസക്തി "നമ്മില്‍ കുടികൊളളാന്‍ അനുവദിച്ചിരിക്കുന്നതു നാം അതിനോടു സമരംചെയ്യാന്‍ വേണ്ടിയാണ്. അതുകൊണ്ട് അതിനു സമ്മതം നല്‍കാതെ യേശുക്രിസ്തുവിന്‍റെ കൃപാവരത്താല്‍ അതിനെ ധീരതയോടെ എതിര്‍ത്തു നില്‍ക്കുന്നവരെ ദ്രോഹിക്കാന്‍ അതിനു കഴിയുകയില്ല" യഥാര്‍ത്ഥത്തില്‍, "നിയമാനുസൃതം മത്സരിക്കാതെ ആര്‍ക്കും കിരീടം ലഭിക്കുകയില്ല." മാമ്മോദീസ എല്ലാ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കുക മാത്രമല്ല, വിശ്വാസത്തിലെ നവജാതനെ ഒരു "പുതിയ സൃഷ്ടി" ആക്കുകയും ചെയ്യുന്നു: "ദൈവത്തിന്‍റെ ദത്തുപുത്രനും തത്ഫലമായി ദൈവിക സ്വഭാവത്തില്‍ പങ്കുകാരനും" ക്രിസ്തുവിന്‍റെ അവയവവും അവിടുത്തെ സഹാവകാശിയും പരിശുദ്ധാത്മാവിന്‍റെ ആലയവും ആക്കുന്നു. പരിശുദ്ധതമത്രിത്വം, മാമ്മോദീസ സ്വീകരിച്ചയാള്‍ക്കു വിശുദ്ധീകരണ കൃപാവരം, നീതീകരണത്തിന്‍റെ കൃപാവരം നല്‍കുന്നു. ദൈവിക പുണ്യങ്ങളാല്‍ ദൈവത്തില്‍ പ്രത്യാശ വയ്ക്കാനും അവിടുത്തെ സ്നേഹിക്കാനും അതു കഴിവുള്ളവനാക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ വഴി, അവിടുത്തെ പ്രചോദനമനുസരിച്ചു ജീവിക്കാനും പ്രവര്‍ത്തിക്കാനും ശക്തി നല്‍കന്നു. ധാര്‍മിക സുകൃതങ്ങളിലൂടെ നന്മയില്‍ വളരാന്‍ കഴിവു നല്‍കുന്നു. അങ്ങനെ, ക്രൈസ്തവന്‍റെ അതിസ്വാഭാവിക ജീവിതത്തിന്‍റെ സംവിധാനം മുഴുവനും മാമ്മോദീസയില്‍ വേരൂന്നിയിട്ടുള്ളതാണ്. മാമ്മോദീസ നമ്മെ ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങളാക്കുന്നു: "ആകയാല്‍... നമ്മള്‍ പരസ്പരം അവയവങ്ങളാണ്." മാമ്മോദീസ നമ്മെ സഭയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. മാമ്മോദീസത്തൊട്ടികളില്‍ നിന്നു പുതിയ ഉടമ്പടിയുടേതായ ഒരു ദൈവജനം പിറക്കുന്നു. അതു പ്രകൃതിദത്തമോ മാനുഷികമോ ആയ രാഷ്ട്ര, സാംസ്ക്കാരിക, വര്‍ഗ, ലിംഗ പരിധികളെയെല്ലാം ഉല്ലംഘിക്കുന്നതാണ്; എന്തെന്നാല്‍, നമ്മള്‍ എല്ലാവരും ഒരേ ആത്മാവിനാല്‍ ഒറ്റ ശരീരത്തിലേക്ക് മാമ്മോദീസ സ്വീകരിച്ചിരിക്കുന്നു." മാമ്മോദീസ സ്വീകരിച്ചവര്‍, "വിശുദ്ധ പൗരോഹിത്യത്തിലേക്ക് ഒരു ആധ്യാത്മിക ഭവനം പണിയാനുള്ള, "സജീവശിലകള്‍" ആയിത്തീര്‍ന്നിരിക്കുന്നു. മാമ്മോദീസ വഴി അവര്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യപരവും രാജകീയവുമായ ദൗത്യത്തില്‍ ഭാഗഭാക്കുകളായിത്തീരുന്നു. അവര്‍ "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പൗരോഹിത്യവും വിശുദ്ധ ജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്. തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് (അവരെ) അന്ധകാരത്തില്‍ നിന്ന് വിളിച്ചവന്‍റെ വിസ്മയനീയകൃത്യങ്ങളെ പ്രഘോഷിക്കുന്നതിനാണത്." മാമ്മോദീസ എല്ലാ വിശ്വാസികള്‍ക്കുമുള്ള പൊതു പൗരോഹിത്യത്തില്‍ പങ്കു നല്‍കുന്നു. മാമ്മോദീസ സ്വീകരിച്ച വ്യക്തി സഭയുടെ അംഗമായിത്തീരുന്നതോടെ, തന്‍റേതല്ല പിന്നെയോ നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവന്‍റെ സ്വന്തമായി ഭവിക്കുന്നു. ആ സമയം മുതല്‍ മറ്റുള്ളവര്‍ക്കു വിധേയനായിരിക്കാനും സഭയുടെ കൂട്ടായ്മയില്‍ അവര്‍ക്ക് സേവനം ചെയ്യാനും സഭാധികാരികളെ "അനുസരിക്കാനും അവര്‍ക്കു വിധേയനായിരിക്കാനും" അവരോടു ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാനും അവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. മാമ്മോദീസ, ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ഉറവിടമായിരിക്കുന്നതുപോലെതന്നെ മാമ്മോദീസ സ്വീകരിച്ച വ്യക്തിക്ക് സഭയില്‍ അവകാശങ്ങളുമുണ്ട്: കൂദാശകള്‍ സ്വീകരിക്കുക, ദൈവവചനത്താല്‍ പരിപോഷിപ്പിക്കപ്പെടുക, സഭയുടെ മറ്റ് ആധ്യാത്മിക സഹായങ്ങളാല്‍ സംരക്ഷിക്കപ്പെടുക എന്നിവ. മാമ്മോദീസ സ്വീകരിച്ചവര്‍, "ദൈവത്തിന്‍റെ മക്കളായി (മാമ്മോദീസയിലൂടെ) വീണ്ടും ജനിച്ചവര്‍, സഭയിലൂടെ ദൈവത്തില്‍ നിന്നു സ്വീകരിച്ച വിശ്വാസം മനുഷ്യരുടെ മുന്‍പില്‍ ഏറ്റുപറയാനും" ദൈവജനത്തിന്‍റെ അപ്പസ്തോലികവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാനും കടപ്പെട്ടിരിക്കുന്നു. മാമ്മോദീസ എല്ലാ ക്രൈസ്തവരും തമ്മിലുള്ള സംസര്‍ഗത്തിന്‍റെ അടിസ്ഥാനമിടുന്നു. കത്തോലിക്കാസഭയോടു പൂര്‍ണമായി ഐക്യത്തിലല്ലാത്തവര്‍പോലും ഈ സംസര്‍ഗത്തിലുള്‍പ്പെടുന്നു: "എന്തെന്നാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രമപ്രകാരം മാമ്മോദീസ സ്വീകരിക്കുകയും ചെയ്തവര്‍ അപൂര്‍ണ്ണമായ രീതിയിലാണെങ്കിലും, ഒരു പ്രത്യേകതരത്തില്‍ കത്തോലിക്കാ സഭയുമായി സംസര്‍ഗം സ്ഥാപിക്കുന്നു. അവര്‍ മാമ്മോദീസയിലൂടെ നീതീകരിക്കപ്പെട്ടവരായി ക്രിസ്തുവിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. തന്മൂലം, ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടാനുള്ള അവകാശം അവര്‍ക്കുണ്ട്. കത്തോലിക്കാസഭയുടെ മക്കള്‍ അവരെ സകാരണം സഹോദരന്‍മാരായി അംഗീകരിക്കുന്നു." "അതുകൊണ്ട്, മാമ്മോദീസയിലൂടെ രണ്ടാമതു ജനിച്ച എല്ലാവരും തമ്മില്‍ ഐക്യത്തിന്‍റെ കൗദാശിക ബന്ധം സ്ഥാപിക്കപ്പെടുന്നു." മാമ്മോദീസ സ്വീകരിച്ച വ്യക്തി, മാമ്മോദീസവഴി ക്രിസ്തുവിന്‍റെ ശരീരത്തിലേക്കു ചേര്‍ക്കപ്പെട്ട് ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. മാമ്മോദീസ മറയ്ക്കാനാവാത്ത ഒരാധ്യാത്മിക മുദ്ര (character) കൊണ്ടു ക്രൈസ്തവനെ അടയാളപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ സ്വന്തമായിത്തീരുന്നതിന്‍റെ മുദ്രയാണത്. മാമ്മോദീസയുടെ രക്ഷാകര ഫലങ്ങള്‍ പുറപ്പെടുത്തുന്നതിനെ പാപം തടയുന്നുവെങ്കിലും ഒരു പാപത്തിനും ഈ മുദ്ര മായ്ക്കുവാന്‍ സാധിക്കുകയില്ല. മാമ്മോദീസ എന്നേയ്ക്കുമായി ഒരിക്കല്‍ നല്‍കപ്പെടുന്നു. പിന്നീട് അത് ആവര്‍ത്തിക്കാന്‍ സാധിക്കുകയില്ല" (CCC 1263-1272). (വർഷങ്ങളായി നിരവധി മെത്രാന്മാർക്കും, വൈദികർക്കും, വൈദിക വിദ്യാർത്ഥികൾക്കും, അല്മായർക്കും വേണ്ടി ധ്യാനശുശ്രൂഷകൾ നയിക്കുന്ന പ്രശസ്ത വചനപ്രഘോഷകനാണ് ലേഖകൻ) #repost #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2017-12-14-12:03:48.jpg
Keywords: പൈശാ

6651
Category: 1
Sub Category:
Heading: അപകടത്തിന് മുന്നിൽ മൊബൈൽ കാമറയുമായി നിൽക്കുന്നരുടെ കണ്ണ് തുറപ്പിച്ച് യുവവൈദികൻ
Content: കാഞ്ഞിരപ്പള്ളി: റോഡിൽ ചോരവാർന്നു കിടന്ന മനുഷ്യ ജീവനു മുന്നില്‍ മൊബൈല്‍ കാമറയുമായി ജനം നോക്കി നിന്നപ്പോള്‍ യുവവൈദികന്‍ നല്‍കിയത് കാഞ്ഞിരപ്പള്ളിക്കാരുടെ കണ്ണുതുറപ്പിക്കുന്ന സന്ദേശം. ഇന്നലെ രാവിലെ ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡില്‍ മഞ്ഞപ്പള്ളിക്കും വില്ലണിക്കും ഇടയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്ന കാഴ്ചയില്‍ ജനം നിശ്ചലരായി നിന്നപ്പോള്‍ അത് വഴി വന്നെത്തിയത് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പലായ ഫാ. മനു കിളികൊത്തിപ്പാറ. ചോരവാര്‍ന്ന ദേഹത്തെയും വാഹനത്തിന് പറ്റിയ ഇടിയുടെ ആഘാതവും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കില്‍ അവിടെയുള്ളവര്‍ നിന്നപ്പോള്‍ ഹൃദയം തകര്‍ന്നത് ഈ വൈദികനായിരിന്നു. ബൈക്കിനടിയിൽ പെട്ടുപോയ വ്യക്തിയെ ഒറ്റയ്ക്ക് എടുത്തു വാഹനത്തിൽ കയറ്റുവാൻ ആ വൈദികന് സാധിക്കുമായിരുന്നില്ല. അപകടത്തിൽ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാൻ അവിടെ കൂടി നിന്നവരോട് വൈദികൻ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കണ്ട് നിന്നവര്‍ കുലുങ്ങിയില്ല. പിന്നീട് രണ്ടുപേർ പരിക്കേറ്റയാളെ വൈദികന്റെ വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി കൊടുത്തു. എന്നാൽ ഫയർ ഫോഴ്സ് ജീവനക്കാരനായ ഷാജി എന്നയാള്‍ മാത്രമാണ് അദ്ദേഹത്തിന് ഒപ്പം കാറില്‍ കയറിയത്. അതിവേഗത്തില്‍ ഫാ.മനുവും ഷാജിയും കൂടി മേരിക്വീന്‍സ് അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും ആ യാത്രക്കാരന്റെ ജീവന്‍ നഷ്ട്ടപ്പെട്ടിരിന്നു. ഷാർജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടിൽ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കുടുംബസമേതം താമസിക്കുന്ന റെജി വര്‍ഗ്ഗീസ് എന്ന എന്ന നാൽപ്പത്തിയേഴുകാരനാണ് അപകടത്തില്‍ മരിച്ചത്. നല്ല സമരിയാക്കാരന്റെ ദൗത്യം താൻ നിർവ്വഹിച്ചുവെങ്കിലും പത്തുമിനിറ്റ് കിട്ടിയിരുന്നെങ്കിൽ റെജിയുടെ ജീവൻ ഒരുപക്ഷേ, രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ഫാ. മനു പറയുന്നത്.
Image: /content_image/News/News-2017-12-14-11:11:41.jpg
Keywords: വൈദികന്‍

6652
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ വൈദികര്‍ക്കു നേരെ ബജ്റംഗ്ദള്ളിന്റെ ആക്രമണം: കാര്‍ അഗ്നിക്കിരയാക്കി
Content: സത്‌ന: സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ തീവ്ര ഹൈന്ദവ സംഘടനായ ബജ്റംഗ്ദള്ളിന്റെ ആക്രമണം. സത്‌ന സെമിനാരിയില്‍ നിന്നു ട്യൂഷന്‍ നല്‍കാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തില്‍ വ്യാഴാഴ്ച കരോള്‍ അവതരിപ്പിക്കാന്‍ എത്തിയ വൈദിക- സെമിനാരി സംഘത്തെ പുറത്തു നിന്നെത്തിയ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകര്‍ തടയാന്‍ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിപാടി അവസാനഘട്ടത്തിലെത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നു പ്രവര്‍ത്തകര്‍ യാതൊരു കാരണവും കൂടാതെ പോലീസിനെ വിളിച്ചുവരുത്തി വൈദിക സംഘത്തെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് വൈദികരും വൈദിക വിദ്യാര്‍ഥികളും അടങ്ങിയ സംഘത്തെ പോലീസിനു കൈമാറി. ഫാ.ജോസഫ് ഒറ്റപ്പുഴയ്ക്കല്‍, ഫാ.അലക്‌സ് പണ്ടാരക്കാപ്പില്‍, ഫാ. ജോര്‍ജ് മംഗലപ്പള്ളി, ഫാ.ജോര്‍ജ് പേട്ടയില്‍ സിഎംഎസ് എന്നിവരും മുപ്പത്തിരണ്ടോളം വൈദിക വിദ്യാര്‍ഥികളുമാണ് സ്‌റ്റേഷനില്‍ കഴിയുന്നത്. ഇവരെ ഇതുവരെ പോലീസ് വിട്ടയച്ചിട്ടില്ല. പ്രകോപനവുമായി നിരവധി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയിലായ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കാനെത്തിയ ക്‌ളരീഷന്‍ വൈദികരുടെ കാര്‍ അക്രമികള്‍ സ്റ്റേഷന് പുറത്തു കത്തിച്ചു. 25 വര്‍ഷമായി നടക്കുന്ന ക്രിസ്തുമസ് പരിപാടികള്‍ക്കു നേരെയാണ് അടിസ്ഥാനപരമായ ആരോപണം ഉന്നയിച്ചു തീവ്രഹൈന്ദവ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഈ വര്‍ഷാരംഭത്തോടെ മുംബൈ ആസ്ഥാനമായ കാത്തലിക് സെക്കുലര്‍ ഫോറം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ വൈദികരും സുവിശേഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്തു കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് പത്തു പേരാണ്. ആര്‍എസ്‌എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, അഖില്‍ ഭാരതി വന്‍വാസി കല്യാണ്‍ ആശ്രമ് തുടങ്ങിയ സംഘടനകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന്‍ 'ദ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍' മറ്റൊരു മറ്റൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജയണിന്റെ കണക്കുകള്‍ പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് ഭാരതത്തിനുള്ളത്.
Image: /content_image/News/News-2017-12-15-04:11:21.jpg
Keywords: ഹൈന്ദവ, ആര്‍എസ്‌എസ്

6653
Category: 18
Sub Category:
Heading: കണ്ണീരൊപ്പിക്കൊണ്ട് തലശ്ശേരി അതിരൂപത: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കും
Content: തലശ്ശേരി: ഓഖി ദുരന്തത്തിന് ഇരയായവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. വിഴിഞ്ഞം, പൂന്തുറ തീരപ്രദേശങ്ങളിലെ 57 കുട്ടികളുടെ പ്രഫഷണല്‍ വിദ്യാഭ്യാസമാണ് അതിരൂപത ഏറ്റെടുക്കുക. എന്‍ജിനിയറിംഗ്, നഴ്‌സിംഗ്, എംബിഎ, ഐടിഐ, ഐടിസി തുടങ്ങിയ മേഖലകളില്‍ അതിരൂപത സൗജന്യ വിദ്യാഭ്യാസം നല്കുന്നത്. 2018 അധ്യയനവര്‍ഷം മുതലാണ് അഡ്മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ അതിരൂപതയെ പ്രതിനിധീകരിച്ച് യുവജന ഡയറക്ടര്‍ ഫാ. സോണി സ്‌കറിയ വടശേരിലും യുവജനപ്രവര്‍ത്തകരും വിഴിഞ്ഞം, പൂന്തുറ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു തിരുവനന്തപുരം ലത്തീന്‍ രൂപതാ സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ അദ്ദേഹം സംഘത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തി. ഇക്കാര്യം തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ പ്രഫഷണല്‍ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ തലശേരി അതിരൂപത തീരുമാനിക്കുകയായിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അഭ്യര്‍ത്ഥിച്ചു. ജീസസ് യൂത്ത് പ്രവര്‍ത്തകരും അതിരൂപതയിലെ സംഘടനകളും പൂര്‍ണസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് ചെമ്പേരി, വിമല്‍ജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ചെമ്പേരി, കനോസ കോളജ് ഓഫ് നഴ്‌സിംഗ് ചെറുകുന്ന്, ക്രിസ്തുരാജ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് തൊക്കിലങ്ങാടി, ഭഗവത്പാദ ഐടിസി പൈസക്കരി, ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അങ്ങാടിക്കടവ്, കോട്ടൂര്‍ ഐടിഐ ശ്രീകണ്ഠപുരം, ബിഷപ് കുര്യാളശേരി ജൂബിലി മെമ്മോറിയല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് തലശ്ശേരി എന്നീ സ്ഥാപനങ്ങളാണ് അതിരൂപതയുമായി കൈകോര്‍ക്കുന്നത്.
Image: /content_image/India/India-2017-12-15-05:00:59.jpg
Keywords: ഓഖി

6654
Category: 18
Sub Category:
Heading: അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ ഒരുങ്ങി
Content: പാലാ: തിരുപ്പിറവിക്ക് ഒരുക്കമായി 35ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ രൂപത തയാറെടുക്കുന്നു. 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വെന്‍ഷനു അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. വചനപ്രഘോഷണത്തിനും ആത്മീയശുശ്രൂഷകള്‍ക്കും 101 അംഗ ടീമും ഭാഗഭാക്കാകും. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലും മറ്റു സജ്ജീകരണങ്ങളും ഗ്രൗണ്ടില്‍ തയാറാക്കികഴിഞ്ഞു. 19 നു രാവിലെ പത്തിനു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രണ്ട് സെക്ഷനായാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുക. രാവിലെ ഒന്‍പതിന് ആരംഭിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കുന്ന രീതിയില്‍ പകല്‍ കണ്‍വന്‍ഷനും വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒന്‍പതിന് അവസാനിക്കുന്ന രീതിയില്‍ സായാഹ്ന കണ്‍വന്‍ഷനും ഉണ്ടായിരിക്കും. രണ്ടു സമയങ്ങളിലും വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ആരാധനയും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സേവനത്തിനായി ഫാ. കുര്യന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ 750 ഓളം വോളന്റിയേഴ്‌സ് പ്രവര്‍ത്തനസജ്ജമാണ്. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ നേതൃത്വത്തില്‍ 100 പേരടങ്ങുന്ന ട്രാഫിക് വോളന്റിയേഴ്‌സും കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കും. കണ്‍വെന്‍ഷന്റെ തല്‍സമയ സംപ്രേഷണംwww.evangelizationpalai.orgല്‍ ലഭ്യമാകും. മുന്‍വര്‍ഷങ്ങളിലെ പോലെ പതിനായിരങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
Image: /content_image/India/India-2017-12-15-05:32:21.jpg
Keywords: അഭിഷേകാഗ്നി, സെഹിയോ

6655
Category: 1
Sub Category:
Heading: അക്രമ സാധ്യത: മെക്സിക്കോയില്‍ ക്രിസ്തുമസ് കാലത്തെ കുര്‍ബാന സമയക്രമം മാറ്റുന്നു
Content: വില്ലാഹെര്‍മോസ (മെക്സിക്കോ): വിശ്വാസികളുടെ സുരക്ഷയെ കണക്കിലെടുത്ത് മെക്സിക്കോയില്‍ ക്രിസ്തുമസ് കാലത്തെ കുര്‍ബാന സമയക്രമം മാറ്റുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുവാനുള്ള സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടാണ് കുര്‍ബാന സമയക്രമം മാറ്റുന്നതെന്നു മെക്സിക്കോയിലെ ടബാസ്ക്കോ രൂപതയുടെ വികാര്‍ ജനറലായ ഫാ. ജോസെ ലൂയീസ് കൊംപീന്‍ റൂയിഡ പറഞ്ഞു. ഡിസംബര്‍ 3-ന് ടബാസ്ക്കോ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ വില്ലാഹെര്‍മോസയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലൂടെയാണ് അദ്ദേഹം പ്രസ്തുത അറിയിപ്പ് നല്‍കിയത്. കുറ്റകൃത്യങ്ങള്‍ക്കു സാധ്യതയുള്ള സമയങ്ങളിലെ ദിവ്യബലിയര്‍പ്പണമാണ് മറ്റ് സമയങ്ങളിലേക്ക് മാറ്റുന്നത്. ക്രിസ്തുമസ് കാലയളവില്‍ ഇടവാകാംഗങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്ന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫാ. ജോസെ ലൂയീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, സ്വത്തുകയ്യടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മെക്സിക്കോയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ടബാസ്ക്കോ. രാജ്യത്ത് ഏറ്റവുമധികം തട്ടിക്കൊണ്ടുപോകല്‍ നടക്കുന്നത് ടബാസ്ക്കോയിലാണെന്നു സിറ്റിസണ്‍സ് ഒബ്സര്‍വേറ്ററി സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ടബാസ്ക്കോയിലെ പൊതുസുരക്ഷാവിഭാഗം തലവനായ ജോര്‍ജ്ജ് അഗ്വിറെ കാര്‍ബാജലുമായി കൂടിക്കാഴ്ച നടത്തിയതായും ജനങ്ങളുടെ സുരക്ഷക്ക് വേണ്ട എല്ലാ നടപടികളും കൈകൊള്ളുമെന്ന ഉറപ്പ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതായും ഫാ. റൂയിഡ പറഞ്ഞു. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവുമധികം അക്രമങ്ങള്‍ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. പുരോഹിതരെ സംബന്ധിച്ചിടത്തോളം മെക്സിക്കോയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം ടബാസ്ക്കോയാണെന്നു കത്തോലിക്കാ മള്‍ട്ടിമീഡിയ സെന്റര്‍ ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2017-12-15-06:06:48.jpg
Keywords: മെക്സി

6656
Category: 18
Sub Category:
Heading: വൈദിക സമ്മേളനങ്ങള്‍ ആത്മീയ കൂടിച്ചേരലുകളാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: വൈദിക സമ്മേളനങ്ങള്‍ ആത്മീയ കൂടിച്ചേരലുകളാണെന്നും ആയിരക്കണക്കിന് വിശുദ്ധബലി അര്‍പ്പിക്കുന്നവരുടെ കൂട്ടായ്മ വിശുദ്ധിയുടെ സംഗമമാണെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന പാലാ രൂപത വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രാവശ്യവും സംഗമിക്കുമ്പോഴും കൂടുതല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന ചിന്തയുണ്ടാകണം. സൗഹൃദങ്ങളുടെ ഒരുമിച്ചുചേരലില്‍ വലിയ ശാന്തതയും സ്വസ്ഥതയും ഉണ്ടാകും. ഇതു നമ്മില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ ഭീകരരുടെ തടവിലായിരുന്നപ്പോള്‍ തനിക്കു പ്രകടമായ ദൈവകരുതലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-15-06:53:15.jpg
Keywords: കല്ലറങ്ങ