category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദിക സമ്മേളനങ്ങള്‍ ആത്മീയ കൂടിച്ചേരലുകളാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Contentപാലാ: വൈദിക സമ്മേളനങ്ങള്‍ ആത്മീയ കൂടിച്ചേരലുകളാണെന്നും ആയിരക്കണക്കിന് വിശുദ്ധബലി അര്‍പ്പിക്കുന്നവരുടെ കൂട്ടായ്മ വിശുദ്ധിയുടെ സംഗമമാണെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന പാലാ രൂപത വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രാവശ്യവും സംഗമിക്കുമ്പോഴും കൂടുതല്‍ സ്‌നേഹിക്കപ്പെടുന്നു എന്ന ചിന്തയുണ്ടാകണം. സൗഹൃദങ്ങളുടെ ഒരുമിച്ചുചേരലില്‍ വലിയ ശാന്തതയും സ്വസ്ഥതയും ഉണ്ടാകും. ഇതു നമ്മില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ ഭീകരരുടെ തടവിലായിരുന്നപ്പോള്‍ തനിക്കു പ്രകടമായ ദൈവകരുതലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-15 12:24:00
Keywordsകല്ലറങ്ങ
Created Date2017-12-15 12:23:15