Contents

Displaying 6381-6390 of 25124 results.
Content: 6687
Category: 19
Sub Category:
Heading: ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കോടികള്‍ ധൂര്‍ത്തടിക്കുന്ന പെരുന്നാള്‍കാലം വരവായി
Content: ഡിസംബര്‍ മാസത്തോടെ കേരളസഭയിലെ ദേവാലയങ്ങളില്‍ മറ്റൊരു പെരുന്നാള്‍കാലം കൂടി വരവായി. ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കോടികള്‍ ധൂര്‍ത്തടിക്കുന്ന കാലം. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നിലവിളിക്കുന്ന പാവപ്പെട്ടവരുടെ കണ്ണീരില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് ഇപ്രകാരം കോടികള്‍ ധൂര്‍ത്തടിക്കുമ്പോൾ നാം എന്തു വിശ്വാസമാണ് പ്രഘോഷിക്കുന്നത്? ഇത്തരം ആഘോഷങ്ങളിൽ നിന്നും നമുക്ക് എന്നാണ് മോചനം ലഭിക്കുക? ലാളിത്യം നിറഞ്ഞ ജീവിതത്തെയും, പാവപ്പെട്ടവരെ സഹായിക്കുന്നതിനെപ്പറ്റിയും പരസ്പരം ഉപദേശിക്കാന്‍ സഭാനേതൃത്വവും വിശ്വാസികളും മത്സരിക്കുമ്പോഴും വിശുദ്ധരുടെ പെരുന്നാളുകള്‍ നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. കേരളത്തിലെ ഒരു ദേവാലയത്തില്‍ പെരുന്നാള്‍ നടത്തുന്നതിനുള്ള ചിലവ് രണ്ടു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് എന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ ഈ പെരുന്നാള്‍കാലത്ത് കേരളസഭ ധൂര്‍ത്തടിക്കുന്നത് എത്ര ഭീമമായ തുകയായിരിക്കും? #{red->n->b->മത്സരവേദിയാകുന്ന പെരുന്നാളുകള്‍}# <br> കേരളത്തിലെ ചില ദേവാലയങ്ങളില്‍ ഇടവക മധ്യസ്ഥന്റെ തിരുന്നാളുകള്‍ ഏറ്റെടുത്തു നടത്തുവാന്‍ വിശ്വാസികൾ മത്സരിക്കുന്നത് കാണുവാന്‍ സാധിക്കും. ഇതിലൂടെ തങ്ങളുടെ കുടുംബത്തിന്‍റെ പെരുമയും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാമെന്നു ചിലര്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ചിലവഴിച്ചുകൊണ്ട് 'തങ്ങളാണ് കേമന്മാര്‍' എന്ന് വരുത്തി തീര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കുന്നു. ചില ഇടവക ദേവാലയങ്ങളില്‍ തിരുനാളുകള്‍ ഏറ്റെടുത്തു നടത്താന്‍ നിരവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാരണം പത്തും ഇരുപതും വര്‍ഷത്തേക്കുള്ള തിരുനാളുകള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇപ്രകാരം കോടികള്‍ മുടക്കി പെരുന്നാളുകള്‍ നടത്താന്‍ മത്സരിക്കുന്ന മിക്ക ഇടവകകളിലും ഒരു നേരം തലചായ്ക്കാന്‍ ഒരു ഭവനം വെറും സ്വപ്നമായി അവശേഷിക്കുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട് എന്ന വസ്തുത നാം പലപ്പോഴും മറന്നുകളയുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ ലക്ഷങ്ങള്‍ മുടക്കി പെരുന്നാള്‍ നടത്തിയ ഒരു വ്യക്തിയോട് അവിടുത്തെ ഒരു പാവപ്പെട്ട രോഗിക്ക് മരുന്നു വാങ്ങാന്‍ ഒരു ചെറിയ തുക സംഭാവന ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ അതിനു വിസമ്മതിച്ച സംഭവം ഇപ്പോഴും ഓര്‍മ്മിക്കുന്നു. ആഗോള കത്തോലിക്കാ സഭയില്‍ മറ്റൊരിടത്തും വിശുദ്ധരുടെ തിരുനാളുകള്‍ നടത്തി ഇത്ര ഭീമമായ തുക ധൂര്‍ത്തടിക്കുന്നത് കാണാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ സഭാനേതൃത്വം വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. #{red->n->b->പണം ഒഴുകുന്ന പാപത്തിന്‍റെ വഴികള്‍}# <br> ദാരിദ്ര്യത്തിലും വിശുദ്ധിയിലും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ പിന്തുടര്‍ന്ന്‍ സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുന്നവരാണ് വിശുദ്ധര്‍. അവരുടെ തിരുന്നാളുകള്‍ ആഘോഷിക്കുന്നത് പലപ്പോഴും അവരുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ്. യേശു ഏകരക്ഷകനാണ് എന്ന്‍ ഏറ്റുപറഞ്ഞതിന്‍റെ പേരില്‍ മരണം വരിക്കേണ്ടി വന്ന വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങളിലെ ബാന്‍ഡ് മേളങ്ങളിലും ശിങ്കാരി മേളങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അക്രൈസ്തവ മതങ്ങളുടെ ദുരാചാരങ്ങളും ഭക്തിഗാനങ്ങളും ആലപിക്കപ്പെടുന്നു. ഈ വിശുദ്ധര്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഇത്തരം ദുരാചാരങ്ങള്‍ക്കു നേരെ ചാട്ടവാര്‍ വീശുമായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പൂർവ്വകാലങ്ങളിൽ ഭാരത സഭയിലെ വിശ്വാസികള്‍ക്കിടയില്‍ വേണ്ടത്ര വിദ്യാഭ്യാസമോ ദൈവശാസ്ത്രപരമായ പരിജ്ഞാനമോ ഇല്ലാതിരുന്ന കാലത്ത് പെരുന്നാള്‍ ആഘോഷങ്ങളില്‍ ധാരാളം ദുരാചാരങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം നീക്കം ചെയ്തുകൊണ്ട് വിശ്വാസപരമായ ആഘോഷങ്ങളെ കൂടുതല്‍ വിശുദ്ധീകരിക്കുവാന്‍ സഭാനേതൃത്വം തയ്യാറാകണം. ദൈവം ദാനമായി നല്‍കിയ സമ്പത്ത് പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ ചിലവഴിക്കുമ്പോള്‍ അതില്‍ ഒരു പങ്ക്, മദ്യപാന സല്‍ക്കാരങ്ങള്‍ പോലുള്ള തിന്മകള്‍ക്കും വേണ്ടിയും, കരിമരുന്നു കലാപ്രകടനങ്ങൾ പോലെ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തികൾക്കു വേണ്ടിയും ചിലവാക്കപ്പെടുന്നു. ദേവാലയത്തോടനുബന്ധിച്ചുള്ള വിശുദ്ധ ആഘോഷങ്ങളിലാണ് ഇത്തരം തിന്മകള്‍ അരങ്ങേറുന്നത് എന്നത് തിരിച്ചറിയുവാനും ആവശ്യമായ തിരുത്തലുകൾ നടത്തുവാനും നാം തയ്യാറാകണം. #{red->n->b->വിശുദ്ധരുടെ തിരുനാളുകളുടെ അമിത പ്രാധാന്യം}# <br> സഭയിലെ എല്ലാ ആഘോഷങ്ങളും ക്രിസ്തുവിന് ഒന്നാംസ്ഥാനം നല്‍കുന്നതും, ദൈവജനത്തെ ക്രിസ്തുവിലേക്ക് നയിക്കുന്നതും ആയിരിക്കണം . എന്നാല്‍ ചിലപ്പോഴൊക്കെ വിശുദ്ധരുടെ തിരുനാളുകള്‍ ക്രിസ്തുവിന്‍റെ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകളുടെ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം നേടുന്നതായി കണ്ടുവരുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനെതിരെ നൽകുന്ന ശക്തമായ മുന്നറിയിപ്പ് നാം തിരിച്ചറിയാതെ പോകരുത്. വിശുദ്ധരുടെ തിരുനാളുകള്‍ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകളുടെ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം നേടാതിരിക്കുന്നതിനു വേണ്ട നടപടികള്‍ എടുക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (Sacrosanctum Concilium 111). എല്ലാ ഇടവകസമൂഹങ്ങളും തങ്ങള്‍ ക്രിസ്തുവിനാണ് ഒന്നാം സ്ഥാനം നല്‍കുന്നത് എന്നു പറയാറുണ്ടങ്കിലും, കര്‍ത്താവായ യേശുവിന്‍റെ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകള്‍ ആഘോഷിക്കാന്‍ വേണ്ടി എടുക്കുന്ന തയ്യാറെടുപ്പുകളും, ഇടവകയിലെ പെരുന്നാളുകള്‍ക്കായി നടത്തുന്ന ഒരുക്കങ്ങളും തമ്മില്‍ താരതമ്യം ചെയ്‌താല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ട് എന്നു മനസ്സിലാകും. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടും, അവിടുത്തെ വചനങ്ങൾ പാലിക്കാൻ പഠിപ്പിച്ചുകൊണ്ടുമാണ് സഭ വിശ്വാസികളെ നയിക്കേണ്ടത്. അതിനു വിരുദ്ധമായ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടതാണ്. സഭയുടെ പാരമ്പര്യമനുസരിച്ച് വിശുദ്ധര്‍ വണങ്ങപ്പെടേണ്ടവരും, അവരുടെ യഥാര്‍ത്ഥമായ തിരുശേഷിപ്പുകളും ചിത്രങ്ങളും പൂജ്യമായി കരുതപ്പെടുകയും ചെയ്യണ്ടതാണ്. എന്നാൽ മിശിഹായുടെ ശിഷ്യരായിതീര്‍ന്ന ഈ വിശുദ്ധരിലൂടെ അവരുടെ പ്രവർത്തികളല്ല, പിന്നെയോ ക്രിസ്തുവിന്‍റെ വിസ്മയനീയമായ പ്രവര്‍ത്തികളാണ് പ്രഘോഷിക്കപ്പെട്ടത് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. അതിനാല്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷളെല്ലാം അവരുടെയും നമ്മുടെയും ലോകംമുഴുവന്റെയും കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നതായിരിക്കട്ടെ. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടും, അവിടുത്തെ രക്ഷാരഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ടും ജീവിക്കാന്‍ സഭ വിശ്വാസികളെ പഠിപ്പിക്കണം. "ആണ്ടുവട്ടത്തില്‍ രക്ഷാരഹസ്യങ്ങള്‍ ആഘോഷിക്കപ്പെടുന്ന കര്‍ത്താവിന്‍റെ തിരുനാളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ തിരിച്ചു വിടേണ്ടതാണ്. അതുവഴി യുക്തമായ സമയത്ത്, വിശുദ്ധരുടെ തിരുനാളുകളേക്കാള്‍ ഉപരി ആരാധനാക്രമ കാലഘട്ടത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കുകയും രക്ഷാരഹസ്യങ്ങളുടെ മുഴുവന്‍ ചംക്രമവും വേണ്ടവിധം ധ്യാനവിഷയമാക്കുകയും ചെയ്യാം" (Sacrosanctum Concilium 108).
Image: /content_image/Editor'sPick/Editor'sPick-2017-12-19-11:56:55.jpg
Keywords: പെരുന്നാള്‍
Content: 6688
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമിസ് സത്നയില്‍: അധികാരികള്‍ക്ക് നിവേദനം കൈമാറി
Content: സത്‌ന: സത്‌നയിലെ ബുംകാര്‍ ഗ്രാമത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനും പോലീസ് നടപടികള്‍ക്കും സെന്റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരിയിലെ വൈദികരും വൈദികാര്‍ഥികളും ഇരകളായതിന്റെ പശ്ചാത്തലത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സത്നയില്‍ സന്ദര്‍ശനം നടത്തി. വൈകുന്നേരം ആറോടെയാണു കര്‍ദ്ദിനാള്‍ സെമിനാരിയിലെത്തിയത്. ബുംകാര്‍ സംഭവത്തെക്കുറിച്ചും സത്‌നയിലെ മത, സാമൂഹ്യ സാഹചര്യങ്ങളെ സംബന്ധിച്ചും സെമിനാരി വിദ്യാര്‍ഥികളും വൈദികരും കര്‍ദ്ദിനാളിനോടു വിശദീകരിച്ചു. വില്ലേജുകളിലെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു വര്‍ഗീയസംഘടനകളുടെ വലിയ എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടി വരുന്നതായി അവര്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും ബിഷപ് മാര്‍ കൊടകല്ലിലും സത്‌ന ബിഷപ്പ്സ് ഹൗസില്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ബല്‍വീര്‍ രമണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ വി.ഡി. പാണ്ഡേ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെതിരേ ചുമത്തിയിട്ടുള്ള കേസ് പിന്‍വലിക്കുക, വൈദികരെ മര്‍ദിച്ചവര്‍ക്കെതിരേയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിഷ്‌ക്രിയരായി നോക്കിനിന്ന പോലീസുകാര്‍ക്കെതിരേയും നടപടി സ്വീകരിക്കുക, മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുന്നില്‍ കര്‍ദ്ദിനാളും ബിഷപ്പും ഉന്നയിച്ചു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനവും മെത്രാന്മാര്‍ കൈമാറി. ആക്രമണം അഴിച്ചുവിടുന്നതില്‍ ഭാരതസഭയുടെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.
Image: /content_image/India/India-2017-12-19-05:27:05.jpg
Keywords: സത്ന
Content: 6689
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ തടയരുത്: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
Content: നെടുമങ്ങാട്: നീതിക്കു വേണ്ടിയുള്ള ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ രൂപതയിലെ വിശ്വാസികള്‍ നെടുമങ്ങാട്, കാട്ടാക്കട,നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ബോണക്കാട് കുരിശുമലയിലെ അതിക്രമങ്ങളിലും ക്രൈസ്തവരോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ചായിരിന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മാര്‍ച്ച്. ബോണക്കാട് ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ലത്തീന്‍ കത്തോലിക്കാ വിഭാഗം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഡോ.വിന്‍സെന്റ് സാമുവല്‍ ആവശ്യപ്പെട്ടു. നേരത്തെ മാര്‍ച്ച് നെടുമങ്ങാട് താലൂക്ക് ഓഫീസിലേക്ക് നീങ്ങിയപ്പോള്‍ കച്ചേരിനടയില്‍ പോലീസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനു ഇടയാക്കി. ധര്‍ണ്ണയില്‍ മോണ്‍. റൂഫസ് പയസ് ലീന്‍, ഫാ. ഡെന്നിസ് കുമാര്‍, കുരിശുമല റെക്ടര്‍ ഫാ. ഡെന്നിസ് മണ്ണൂര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ജോസഫ് രാജേഷ്, ഫാ. അനൂപ്, അല്‍ഫോന്‍സ, ബിജു, സുന്ദര്‍ രാജ്, ജില്ലാപഞ്ചായത്ത് അംഗം ആനാട് ജയന്‍, ഫാ.ഷാജികുമാര്‍, ബര്‍ണാഡ്, ശോഭനന്‍ , എഫ്.മോഹനന്‍, ദേവരാജ് , ബൈജു, ഫ്രാന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-19-06:36:19.jpg
Keywords: ബോണ
Content: 6690
Category: 1
Sub Category:
Heading: ക്രിസ്തുമസിന് പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഐ‌എസ് ഭീഷണി
Content: വാഷിംഗ്‌ടണ്‍ ഡി.സി: ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്. വാഷിംഗ്‌ടണ്‍, ന്യൂയോര്‍ക്ക് സിറ്റി, ബെര്‍ലിന്‍, തുടങ്ങിയ നഗരങ്ങളില്‍ ക്രിസ്തുമസ് കാലത്ത് ആക്രമണം നടത്തുമെന്ന ഭീഷണിയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് മുഴക്കിയിരിക്കുന്നത്. ടെലഗ്രാം ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ രൂപത്തിലാണ് ഐ‌എസിന്റെ ഏറ്റവും പുതിയ ഭീഷണി. തീജ്വാലകള്‍ക്കിരയായികൊണ്ടിരിക്കുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ കത്തീഡ്രലിന്റെ മുന്നില്‍ റൈഫിളുമായി നില്‍ക്കുന്ന മുഖമൂടി ധരിച്ച ജിഹാദിയുടെ ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്ററുകളില്‍ ഒന്ന്. 'ക്രിസ്തുമസിന് ന്യൂയോര്‍ക്കില്‍ വെച്ച് വൈകാതെ നമുക്ക് കാണാം' എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ദേവാലയം വാഷിംഗ്ടണിലാണെങ്കിലും തലക്കെട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിനെയാണ്. ടെലഗ്രാമിലെ ഐ‌എസ് അനുകൂല ചാനല്‍ വഴിയാണ് ഈ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദി സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതപരിപാടിക്കായി തടിച്ചുകൂടിയിരിക്കുന്ന ജനങ്ങള്‍ക്ക് നേരെ തോക്ക് ഉന്നം പിടിച്ചുനില്‍ക്കുന്ന തീവ്രവാദിയുടെ ചിത്രമടങ്ങിയ ഭീഷണി പോസ്റ്ററും ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. “വൈകാതെ തന്നെ നിങ്ങളുടെ അവധിദിവസങ്ങളില്‍ നമുക്ക് കാണാം” എന്ന തലക്കെട്ടും ചിത്രത്തോടൊപ്പമുണ്ട്. ബെര്‍ലിന് നേരെയാണ് മറ്റൊരു ഭീഷണി. തോക്കുമായി ബെര്‍ലിനിലെ ബ്രാഡന്‍ബര്‍ഗ് ഗേറ്റിന് മുന്നില്‍ നില്‍ക്കുന്ന തീവ്രവാദിയാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിലായി ജനക്കൂട്ടത്തേയും കാണാം. “ബെര്‍ലിന്‍ കത്തും” എന്നാണ് ഈ പോസ്റ്ററിന്റെ തലക്കെട്ട്‌. ഐ‌എസില്‍ നിന്നും ചോര്‍ന്ന് കിട്ടിയ ഈ പോസ്റ്ററുകളെ അതീവ ജാഗ്രതയോടെയാണ് അന്താരാഷ്ട്ര സുരക്ഷാ സേനാവിഭാഗങ്ങള്‍ നോക്കി കാണുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 11നു ന്യൂയോര്‍ക്കില്‍ സ്ഫോടനം നടന്നിരിന്നു. അകായെദ് ഉള്ളാ എന്ന യുവാവ് ശരീരത്തില്‍ കെട്ടിവച്ച പൈപ്പ് ബോംബുകളുമായി തിരക്കേറിയ റോഡില്‍ ആക്രമണം നടത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അവിടെ ക്രിസ്തുമസ്സ് പോസ്റ്ററുകള്‍ പതിച്ചിരുന്നതിനാലാണ് അക്രമത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തതെന്നു അകായെദ് പിന്നീട് വെളിപ്പെടുത്തി. ഐ‌എസ് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു തന്റേതെന്നും അകായെദ് പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ക്രിസ്തുമസ് കാലത്ത് ചാവേര്‍ ആക്രമണ പദ്ധതികളെയും അതീവ ജാഗ്രതയോടെയാണ് പോലീസ് നോക്കികാണുന്നത്.
Image: /content_image/News/News-2017-12-19-07:20:27.jpg
Keywords: ഐ‌എസ്
Content: 6691
Category: 1
Sub Category:
Heading: ഡൗൺ സിന്‍ഡ്രോമിന്റെ പേരില്‍ നടക്കുന്ന ഭ്രൂണഹത്യയ്ക്കെതിരെ അമേരിക്കന്‍ താരം
Content: വാഷിംഗ്ടൺ: ഗർഭസ്ഥ ശിശുക്കളെ ഡൗൺ സിന്‍ഡ്രോം വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യയ്ക്കു ഇരയാക്കുന്നതിനെതിരെ അമേരിക്കന്‍ മോഡലും നടിയുമായ പട്രീഷ്യ ഹീറ്റൺ രംഗത്ത്. ക്രൈസ്തവർ ഇത്തരം പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തണമെന്നു അവർ അഭ്യർത്ഥിച്ചു. എമ്മി അവാർഡ് ജേതാവായ പട്രീഷ, കത്തോലിക്ക പ്രസിദ്ധീകരണമായ അമേരിക്ക മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. സമൂഹത്തിലെ നിരാലംബരായവരെ സഹായിച്ച യേശുവിന്റെ മാതൃകയാണ് നാം പിന്തുടരേണ്ടത്. നമ്മുടെ ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാനും നൈമിഷിക സുഖങ്ങൾക്കുമായി ഓടുന്നതിനിടയിൽ ജീവിതത്തിന്റെ മൂല്യമാണ് നാം നഷ്ടപ്പെടുത്തുന്നത്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ഓരോരുത്തരം ലൗകിക സമ്പത്തിന് പിന്നിൽ പോകുന്നത് അർത്ഥശൂന്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഗർഭസ്ഥ ശിശുക്കളും ഭ്രൂണഹത്യയ്ക്കിടയാക്കുന്നവരും തുടങ്ങി സമൂഹത്തിലെ പരിത്യക്തരെ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സമൂഹവും വിലയിരുത്തപ്പെടുന്നത് എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളും ഹീറ്റന്‍ തന്റെ സന്ദേശത്തില്‍ ഉദ്ദരിച്ചു. നേരത്തെ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ച് മുട്ടുകുത്തിയപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നാണ് പട്രീഷ്യ ഹീറ്റൺ ട്വിറ്ററിൽ കുറിച്ചിരിന്നു. 'എവരിബഡി ലവ്സ് റയ്മണ്ട് ', 'ദി മിഡിൽ' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് പട്രീഷ്യ.
Image: /content_image/News/News-2017-12-19-09:14:56.jpg
Keywords: ട്വിറ്ററിൽ
Content: 6692
Category: 18
Sub Category:
Heading: തിരുവനന്തപുരത്തു ക്രൈസ്തവ ദേവാലയം അടിച്ചു തകർത്തു
Content: തിരുവനന്തപുരം: അമ്പൂരിയിൽ വൈദികന് മർദ്ദനമേറ്റതിന് പിന്നാലെ കുട്ടമലയിലെ ക്രൈസ്തവ ദേവാലയം സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തു. സി.എസ്.ഐ സഭയ്ക്ക് കീഴിൽ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. പള്ളിയുടെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമികൾ മുറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്രാർത്ഥനാ സാധനങ്ങളും മൈക്ക് സെറ്റും അലമാരയും കസേരകളും മേശകളുമടക്കം സകലതും അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അമ്പൂരി സ്വദേശി ലോറസിന് ദേവാലയത്തിന് സമീപം വച്ച് മർദ്ദനമേറ്റിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കരോൾ സന്ദർശനം നടത്തിയശേഷം സംഘത്തിലെ ഒരു കുട്ടിയെ രാത്രിയിൽ വീട്ടിലാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് വൈദികന് മർദ്ദനമേറ്റത്. ഹിന്ദുമത വിശ്വാസികളായ ഈ കുട്ടിയുടെ കുടുംബം അടുത്തിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആക്രമണം നടത്തിയത്. 'നീ മതപരിവർത്തനം നടത്തും അല്ലേടാ ' എന്ന് ആക്രോശിച്ച് നടുറോഡിൽ വച്ച് മർദ്ദിച്ചതെന്നാണ് പുരോഹിതൻ നെയ്യാർഡാം പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുരോഹിതൻ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കുട്ടമല സ്വദേശികളായ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.
Image: /content_image/India/India-2017-12-19-10:04:14.jpg
Keywords: തകര്‍ത്തു
Content: 6693
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകളുമായി പലസ്തീന്‍ പ്രസിഡന്റ്
Content: ജെറുസലേം: ലോകമാസകലമുള്ള ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇന്നലെ ജെറുസലേമില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ ആശംസകള്‍ അറിയിച്ചത്. ക്രിസ്തുമസ് ദിനങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരമായിരിക്കട്ടെയെന്നും, ലോകം മുഴുവനും സമാധാനവും സുരക്ഷിതത്വവുമുണ്ടാകട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം ക്രിസ്ത്യന്‍ സഭാതലവന്‍മാരെ സ്വീകരിച്ചത്. ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യു‌എസ് പ്രസിഡന്റിന്റെ പ്രസ്താവനയുടെ പിന്നിലെ ലക്ഷ്യം ചരിത്രത്തെ നിഷേധിക്കുകയെന്നതാണെന്ന്‍ മഹമൂദ് അബ്ബാസ് പറഞ്ഞു. ലോകവും, അന്താരാഷ്ട്ര നിയമങ്ങളും കിഴക്കന്‍ ജെറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കുന്നുണ്ട്. ജെറുസലേമിന്റേയും, അവിടുത്തെ ക്രിസ്ത്യന്‍-മുസ്ലീം ഉടമസ്ഥതയിലുള്ള പ്രദേശങ്ങളുടേയും സംരക്ഷണത്തിനായി സഭയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മഹമൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ജെറുസലേമിനെ സംബന്ധിച്ച് നിയമപരമായും ചരിത്രപരമായും നിലവിലെ സ്ഥിതി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ക്രിസ്ത്യന്‍ മുസ്ലീം പുണ്യസ്ഥലങ്ങളായ തിരുകല്ലറയുടെ ദേവാലയത്തേക്കുറിച്ചും അല്‍ അക്സാ പള്ളിയെക്കുറിച്ചും, ജോര്‍ദാനിലെ ഹാഷ്മൈറ്റ് ഭരണകൂടവുമായി നിരന്തരമായ ചര്‍ച്ചകള്‍ നടത്തേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസ്താവന നടത്തി. ജെറുസലേമിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് ക്രിസ്ത്യന്‍ സഭകള്‍ അഭിപ്രായപ്പെട്ടു. സഭാതലവന്‍മാരെ പ്രതിനിധീകരിച്ച് ഓര്‍ത്തഡോക്സ് സഭാ തലവന്‍ അഭിവന്ദ്യ പാത്രിയാര്‍ക്കീസ് തിയോഫോളോസ് ഒന്നാമനാണ് സംസാരിച്ചത്. വിശുദ്ധ നഗരം മൂന്നു മതങ്ങള്‍ക്കും ഉള്ളതാണെന്ന്‍ അദ്ദേഹം പറഞ്ഞു. പലസ്തീനിന്റെ സാമൂഹ്യാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിന് പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ അദ്ദേഹം അഭിനന്ദിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുവാനും സഭാനേതൃത്വം പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-12-19-11:00:29.jpg
Keywords: ഇസ്രായേ, ക്രിസ്തുമ
Content: 6694
Category: 1
Sub Category:
Heading: ആകാശപ്പറവകളുടെ കൂട്ടുകാരെ നയിക്കാന്‍ കുറ്റിക്കലച്ചന്‍ ഇനിയില്ല
Content: മലയാറ്റൂര്‍: ഭാരതത്തില്‍ ഉടനീളമുള്ള തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും എംസിബിഎസ് സഭാംഗവുമായ ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ (67) നിര്യാതനായി. കരള്‍സംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ഏതാനും നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡിസംബര്‍ തുടക്കത്തില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അസുഖം കുറഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച മലയാറ്റൂര്‍ ഉള്ള മാര്‍ വാലഹ് ആശ്രമത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു. ഇന്ന് പുലര്‍ച്ചേ 1.50 മണിക്ക് മലയാറ്റൂര്‍ ഉള്ള എംസിബിഎസ് മാര്‍ വാലഹ് ആശ്രമത്തില്‍ വച്ചാണ് അന്ത്യം. 1950 ജനുവരി 11ന് ആലപ്പുഴ പുറക്കാട് പരേതരായ കുറ്റിക്കൽ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായായിരിന്നു അദ്ദേഹത്തിന്റെ ജനനം. രോഗികളോടും നിര്‍ദ്ധനരോടും കരുണ കാണിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതം അദ്ദേഹത്തെ ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ചു. പതിനേഴാം വയസ്സില്‍ 1967 ജൂൺ 3- ന് ദിവ്യകാരുണ്യ മിഷ്ണറി (MCBS) സമൂഹത്തില്‍ അംഗമായി. 1970 ജൂൺ 11- ന് ആദ്യ വ്രത വാഗ്ദാനം നടത്തി. 1977 മെയ്‌ 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും തിരുപട്ടം സ്വീകരിച്ചു. പാലക്കാട് കത്തീഡ്രൽ സഹവികാരിയായും മുപ്പത്തടം ഇടവക വികാരിയായും സേവനമനുഷ്ഠിച്ച അദ്ദേഹം എംസിബിഎസ് സഭയുടെ വൊക്കേഷൻ പ്രൊമോട്ടറായും ശുശ്രൂഷ ചെയ്തു. ഇക്കാലയളവില്‍ കോണ്‍ഗ്രിഗേഷന്‍റെ ദിവ്യകാരുണ്യധ്യാന പ്രഘോഷക സംഘത്തോടൊപ്പം ചേര്‍ന്ന് ഇടവകകൾ തോറും ദിവ്യകാരുണ്യ ധ്യാനം നടത്തി. പ്രമുഖ പക്ഷി നിരീക്ഷകന്‍ സലിം അലിയുടെ പക്ഷി വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ദേശാടനം നടത്തി വരുന്ന സൈബീരിയന്‍ കൊക്കുകള്‍ക്കുപോലും പേരിടുകയും വിവരങ്ങള്‍ ഫയലില്‍ സൂക്ഷിക്കുകയും ഫയലുകള്‍ ഇവ പറന്നെത്തുന്ന ഇടങ്ങളിലെ പക്ഷിസംരക്ഷകര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്ന സലിം അലിയുടെ നിരീക്ഷണം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 'ഏതു ജീവികളേക്കാളും ഏറെ വിലയുള്ള മനുഷ്യനെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും എന്തുകൊണ്ട് നടക്കുന്നില്ല' എന്ന ചോദ്യത്തില്‍ നിന്നാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ഫാ. ജോര്‍ജ്ജ് തീരുമാനിച്ചത്. തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയില്‍ ഇവര്‍ക്ക് ഭവനം ഒരുക്കാന്‍ എംസിബിഎസ് സഭാ സമൂഹം സ്ഥലം വാങ്ങിച്ചു. 1994 ജനുവരി 18 ന് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇത് വലിയ ഒരു ദൌത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. ചെന്നായപ്പാറയില്‍ നിന്ന്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഒരു ജീവകാരുണ്യ പ്രസ്ഥാനമായി 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' മാറുകയായിരിന്നു. ജമ്മുകാശ്മീർ, പഞ്ചാബ്, ഡൽഹി, ബീഹാർ, ബംഗാൾ, ഒറീസ, ബാംഗ്ലൂർ, ചെന്നൈ, കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 100-ല്‍ അധികം സ്ഥാപനങ്ങൾക്കാണ് കുറ്റിക്കലച്ചന്‍ ആരംഭം നല്‍കിയത്. ഇന്ന്‍ കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ നിലകൊള്ളുന്നു. വിവിധ ഭാഷ സംസാരിക്കുന്നവർ, വിവിധ മതസ്ഥർ, വിവിധ ദേശക്കാർ, വിവിധ പ്രായക്കാർ എല്ലാം ഉൾപ്പെടെ പതിനായിരത്തിലധികം ആളുകളാണ് ആകാശപ്പറവകളുടെ വിവിധ സെന്ററുകളിലായി കഴിയുന്നത്. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അനേകര്‍ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. 1997 ഡിസംബർ 25 ന് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സഭാസമൂഹം ഫാ. ജോര്‍ജ്ജ് ആരംഭിച്ചു. മാനസിക രോഗികളായവരുടെയും മുറിവേറ്റവരുടെയും ജീവിതത്തില്‍ സാന്ത്വനമായി നിസ്തുലമായ സേവനമാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം ഇന്ന്‍ കാഴ്ചവെക്കുന്നത്. പുതിയ ഭവനം കിട്ടിയവര്‍, പുതുജീവിതം കിട്ടിയവര്‍, എല്ലാം കഴിഞ്ഞുയെന്ന് ഓര്‍ത്ത് പരിതപിച്ചപ്പോള്‍ സ്നേഹത്തിന്റെ നവ്യാനുഭവം ലഭിച്ചവര്‍- ഇത്തരത്തിലുള്ള പതിനായിരങ്ങള്‍ക്കു പുത്തന്‍ പ്രതീക്ഷകളെകി ഒടുവില്‍ കുറ്റിക്കലച്ചന്‍ യാത്രയായി. #{red->none->b-> പ്രിയപ്പെട്ട ജോര്‍ജ്ജ് അച്ചന് ആദരാഞ്ജലികള്‍: അച്ചന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം ‍}#
Image: /content_image/News/News-2017-12-20-03:29:42.jpg
Keywords: കുറ്റിക്ക
Content: 6695
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതം ഡോക്യുമെന്ററി രൂപത്തില്‍ ഒരുങ്ങുന്നു
Content: ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതം ഡോക്യുമെന്ററിയാക്കുന്നു. അതിരൂപതയുടെ മാധ്യമ പഠനകേന്ദ്രമായ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസാണ് പ്രധാന പശ്ചാത്തലം. പ്രശസ്ത സിനിമാ സംവിധായകന്‍ ജോണ്‍ പോളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരസ്യചിത്ര സംവിധായകന്‍ രാജു ഏബ്രഹാം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം സാജന്‍ കളത്തിലാണ്. ശൈശവം, സ്‌കൂള്‍ വിദ്യാഭ്യാസകാലം, സെമിനാരിപഠനം, പൗരോഹിത്യ ജീവിതം, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍, ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷന്‍, കെസിബിസി ചെയര്‍മാന്‍, സിബിസിഐ പ്രസിഡന്റ് എന്നീ നിലകളിലുള്ള മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിതവും സാമൂഹിക, സാംസ്‌കാരിക, ആത്മീയ ദര്‍ശനങ്ങളും സഭാപരവും ആരാധനാക്രമപരവുമായ കാഴ്ചപ്പാടുകളും സഭൈക്യത്തിനായി നല്‍കിയ സംഭാവനകള്‍, ജീവകാരുണ്യപ്രവര്‍ത്തികള്‍, നിലപാടുകളോടുള്ള ദൃഢ സമീപനം തുടങ്ങിയവ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയമെത്രാപ്പോലീത്ത, മാര്‍ പവ്വത്തിലിന്റെ എസ്ബി കോളജിലെ ശിഷ്യനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ചിത്രീകരണത്തില്‍ പങ്കെടുത്തു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രീകരണം ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്നു സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി എത്തക്കാട്ട് പറഞ്ഞു.
Image: /content_image/India/India-2017-12-20-04:23:10.jpg
Keywords: പവ്വത്തി
Content: 6696
Category: 1
Sub Category:
Heading: പോളിഷ് കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: നാസിവാഴ്ചയ്ക്കും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കുമെതിരേ പോരാടിയ പോളിഷ് കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്‍ വിഷിന്‍സ്‌കിയുടെ വീരോചിത പുണ്യങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. കര്‍ദ്ദിനാളിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഇന്നലെ (ചൊവ്വാഴ്ച)യാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവെച്ചത്. 1978ല്‍ ജോണ്‍പോള്‍ ഒന്നാമന്റെ മരണശേഷം മാര്‍പാപ്പ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു സ്വീകരിക്കാന്‍ കര്‍ദ്ദിനാള്‍ കരോള്‍ വൊയ്റ്റീവയെ (ജോണ്‍ പോള്‍ രണ്ടാമന്‍) സമ്മതിപ്പിച്ചതു കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കിയായിരിന്നു. 1901ല്‍ ജനിച്ച ഇദ്ദേഹം 1946ല്‍ ലുബ്‌ളിനിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1948 മുതല്‍ 81 വരെ വാഴ്‌സോയിലെ ആര്‍ച്ച്ബിഷപ്പും പോളണ്ടിന്റെ പ്രിലേറ്റുമായിരുന്നു അദ്ദേഹം. പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്തു കത്തോലിക്കാസഭയെ സംരക്ഷിക്കുവാന്‍ നിതാന്ത പരിശ്രമം നടത്തിയ അദ്ദേഹം തന്റെ ദൌത്യത്തെ പ്രതി നിരവധി സഹനങ്ങളാണ് ഏറ്റുവാങ്ങിയത്. 1953ല്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്. എന്നാല്‍ കര്‍ദ്ദിനാള്‍ സ്ഥാനം ഏറ്റെടുക്കാന്‍ റോമിലേക്കു പോകുന്നതിനു സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പദവിയില്‍ പ്രവേശിക്കുവാന്‍ അദ്ദേഹത്തിന് അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വൈദികരെ വിലക്കാത്തതിന്റെ പേരില്‍ മൂന്നു വര്‍ഷം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. 1981 മേയ് 28ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1989ല്‍ നാമകരണ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കര്‍ദ്ദിനാള്‍ സ്‌റ്റെഫാനേ കൂടാതെ ജപമാലയുടെ പുരോഹിതന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഐറിഷ് വൈദികന്‍ ഫാ. പാട്രിക്ക് പെയ്റ്റൊന്‍റെ വീരോചിത പുണ്യവും വത്തിക്കാന്‍ ഇന്നലെ അംഗീകരിച്ചു. നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചല്ലോ അമാട്ടോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാപ്പ ഇവരുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്.
Image: /content_image/News/News-2017-12-20-05:44:36.jpg
Keywords: ധന്യ