Contents

Displaying 6391-6400 of 25125 results.
Content: 6697
Category: 18
Sub Category:
Heading: സത്ന സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ ക്ലീമിസ് കേന്ദ്രത്തിലേക്ക്
Content: ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരിട്ടു കണ്ടു ചര്‍ച്ച നടത്തും. മധ്യപ്രദേശിലെ സത്‌നയിൽ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സെമിനാരിയിലെ വൈദികരെയും വിദ്യാര്‍ഥികളെയും തീവ്രഹൈന്ദവ സംഘടന ആക്രമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുക. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുമായും കാതോലിക്കാ ബാവ കൂടിക്കാഴ്ച നടത്തും. ബുംകാര്‍ ഗ്രാമത്തിലുണ്ടായ സംഭവങ്ങളും സാമൂഹ്യ സാഹചര്യങ്ങളും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിസിഐ പ്രസിഡന്റ് ചര്‍ച്ച നടത്തുക. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് സിബിസിഐ ആസ്ഥാനത്ത് പത്രസമ്മേളനം നടത്തും. സത്‌നയില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരളത്തില്‍ നിന്നുള്ള എംപിമാരുമായും കര്‍ദ്ദിനാള്‍ ക്ലീമിസ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. സത്‌നയില്‍ അക്രമത്തിനിരയായ വൈദികരും സെമിനാരി വിദ്യാര്‍ഥികളുമായി വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് കര്‍ദ്ദിനാള്‍ ഡല്‍ഹിയിലെത്തിയത്.
Image: /content_image/India/India-2017-12-20-06:19:09.jpg
Keywords: സത്ന
Content: 6698
Category: 18
Sub Category:
Heading: പാലാ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ആരംഭം
Content: പാലാ: 35ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദൈവം സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുവെന്നും ജീവിതത്തിലെ പ്രതിസന്ധികള്‍ തിരിച്ചറിവു ലഭിക്കുന്നതിനുവേണ്ടിയാണെന്ന് മനസിലാക്കണമെന്നും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപതയുടെ ഏറ്റവും വലിയ കൂടിവരവായ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശിഷ്യന്മാരുടെ എമ്മാവൂസ് യാത്രയാണ് അനുസ്മരിപ്പിക്കുന്നതെന്നും ബിഷപ്പ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍.ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ആരാധനശുശ്രൂഷയും നയിച്ചു. പകല്‍ സായാഹ്ന കണ്‍വെന്‍ഷനിലുമായി പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. കണ്‍വെന്‍ഷന്‍ 23 നു സമാപിക്കും.
Image: /content_image/India/India-2017-12-20-07:14:54.jpg
Keywords: അഭിഷേകാഗ്നി, സെഹിയോ
Content: 6699
Category: 1
Sub Category:
Heading: ഗലീലി ദേവാലയം അഗ്നിക്കിരയാക്കിയ പ്രതിയ്ക്ക് തടവുശിക്ഷ
Content: ജറുസലേം: വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തു യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ദേവാലയത്തില്‍ ആക്രമണം നടത്തിയ പ്രതിയ്ക്കു തടവ് ശിക്ഷ. 2015-ല്‍ ആണ് തീവ്ര യഹൂദ പോരാളികള്‍ ദേവാലയം അഗ്നിക്കിരയാക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തിലെ മുഖ്യ പ്രതിയായ യിനോൺ റ്യുവേനിയെന്ന ഇരുപത്തിമൂന്നുകാരനായ യുവാവിനു നാല് വർഷം തടവും അന്‍പതിനായിരം ഷെക്കേല്‍ (പതിനാലായിരം ഡോളർ) പിഴയുമാണ് കോടതി വിധിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാഡിം സ്വദേശിയായ യിനോൺ തീവ്ര യഹൂദ നിലപാടുള്ള ആളായിരിന്നുവെന്നു ഇസ്രായേൽ ദിനപത്രമായ ഹാരേട്സ് റിപ്പോർട്ട് ചെയ്തു. യഹൂദ പ്രാർത്ഥനാ ശുശ്രൂഷയിലെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും എന്ന വാക്യം ഹീബ്രൂ ഭാഷയിൽ അക്രമി ദേവാലയത്തില്‍ ആലേഖനം ചെയ്തിരുന്നു. ക്രൈസ്തവർ വിഗ്രഹാരാധകരാണെന്നും അവരെ വധിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമുള്ള പ്രതിയുടെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചപ്പവും രണ്ടു മീനും അയ്യായിരം പേർക്ക് പങ്കുവെച്ച അത്ഭുതം നടന്ന ഗലീലി കടൽ തീരത്ത് പണി കഴിപ്പിച്ച ദേവാലയം, 2015 ജൂൺ പതിനെട്ടിനാണ് തീവ്രയഹൂദ നിലപാടുള്ള സംഘം അഗ്നിക്കിരയാക്കിയത്. ദേവാലയത്തോട് ചേർത്ത് ബനഡിക്റ്റൻ സന്യാസ ശ്രമവും പണികഴിപ്പിച്ചിരിന്നു. അന്നത്തെ ആക്രമത്തിൽ ആശ്രമത്തിനും ദേവാലയ കവാടത്തിനും തീർത്ഥാടന ഓഫീസിനും സാരമായ നാശനഷ്ടം സംഭവിച്ചു. എട്ടു മാസത്തോളം അടച്ചിട്ട ദേവാലയത്തിൽ ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായത്തോടെ പുനര്‍നിര്‍മ്മാണം നടത്തുകയായിരിന്നു. നാല് ലക്ഷത്തോളം ഡോളറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രായേൽ ഗവൺമെന്റ് സംഭാവന ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്കു തുറന്ന്‍ കൊടുത്തിരിന്നു. യേശു അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ഈ ദേവാലയം കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലാണ്.
Image: /content_image/News/News-2017-12-20-07:54:56.jpg
Keywords: തുറന്നു കൊടുത്തു, ഇസ്രാ
Content: 6700
Category: 1
Sub Category:
Heading: വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിനു പുതിയ മുഖം
Content: റോം: വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ നവീകരണ പദ്ധതിയുടെ ഭാഗമായി വത്തിക്കാന്‍ പുതിയ വാര്‍ത്ത വെബ്സൈറ്റിന് ആരംഭം കുറിച്ചു. ഡിസംബര്‍ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:42 നായിരുന്നു www.vaticannews.va എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇരുപതോളം ഐ‌ടി വിദഗ്ദര്‍ നിരവധി മാസങ്ങളായി അക്ഷീണം അധ്വാനിച്ചതിന്റെ ഫലമായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വെബ്സൈറ്റ് ലഭ്യമായത്. ഉപയോക്താക്കള്‍ക്ക് അനായസമായി വിവരങ്ങള്‍ കാണുവാന്‍ കഴിയുന്ന രീതിയിലുള്ള ‘ഫ്ലൂയിഡ്’ ശൈലിയിലാണ് പുതിയ വത്തിക്കാന്‍ ന്യൂസ് സൈറ്റില്‍ തയാറാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യുടൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുമായും പോര്‍ട്ടല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഓഡിയോ, വീഡിയോ ഉള്‍പ്പെടെയുള്ള ദൃശ്യശ്രാവ്യ സൗകര്യങ്ങളും (മള്‍ട്ടിമീഡിയ), മുന്‍ വത്തിക്കാന്‍ റേഡിയോയെയും, വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിനെയും (CTV) ഇപ്പോള്‍ ‘ബീറ്റ’ വേര്‍ഷനിലുള്ള ഈ സൈറ്റില്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ് ഭാഷകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന എഡിറ്റോറിയല്‍ സംഘത്തിനാണ് സൈറ്റിന്റെ നിയന്ത്രണം. വത്തിക്കാന്‍ റേഡിയോ സംപ്രേഷണം ചെയ്യുന്ന 33 ഭാഷാവിഭാഗങ്ങളും ഈ സൈറ്റില്‍ ലയിപ്പിച്ചിട്ടുണ്ട്. 2015-ല്‍ തുടക്കമിട്ട വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ നവീകരണ പദ്ധതിയുടെ ഭാഗമായി പുതുതായി ആരംഭിച്ച മറ്റൊരു സംവിധാനമാണ് 'വത്തിക്കാന്‍ മീഡിയ'. റേഡിയോ പരിപാടികളുടെ നേരിട്ടുള്ള സംപ്രേഷണം, പാപ്പായുടെ പ്രധാന പരിപാടികളുടെ സംപ്രേഷണം പോലെയുള്ള മാധ്യമ സേവനങ്ങള്‍ വത്തിക്കാന്‍ മീഡിയായില്‍ സമന്വയിപ്പിച്ചിരിക്കുന്നു. റേഡിയോ വത്തിക്കാനയെ, ഇറ്റലിയിലും റോമിലും ഡിജിറ്റല്‍ റേഡിയോ സംപ്രേഷണത്തിനായി ഉപയോഗിക്കുവാനാണ് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്റെ പദ്ധതി. വാര്‍ത്താ സൈറ്റ് പുതിയൊരു വാര്‍ത്താ സേവനവിഭാഗമല്ല, മറിച്ച് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ഒരു ഭാഗമാണെന്ന് വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ തലവനായ മോണ്‍. ഡാരിയോ വിഗാനോ പറഞ്ഞു. വത്തിക്കാന്‍ റേഡിയോയുടെ ദിവസംതോറുമുള്ള മൂന്ന്‍ സംപ്രേഷണങ്ങള്‍ പുതിയ സൈറ്റിലും ലഭ്യമാകും. കൂടാതെ പാപ്പായുമായി ബന്ധപ്പെട്ട പ്രധാനസംഭവങ്ങളും, സുവിശേഷങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള അന്താരാഷ്ട്ര വാര്‍ത്തകളും പുതിയ സൈറ്റില്‍ ലഭ്യമാണ്. വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍സിന്റെ നവീകരണ പദ്ധതിയുടെ അടുത്ത പരിപാടി 2018 ജനുവരി 1-ന് നിശ്ചയിച്ചിട്ടുള്ള വത്തിക്കാന്‍ പ്രിന്റിംഗ് ഹൗസിന്റേയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ദിനപത്രമായ എല്‍’ഓസ്സര്‍വേറ്റോറെ റൊമാനോയുടേയും ലയനമാണ്.
Image: /content_image/News/News-2017-12-20-09:23:47.png
Keywords: വത്തിക്കാന്‍
Content: 6701
Category: 1
Sub Category:
Heading: യഹൂദ വനിത ആലിസ് ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു; "യേശുവാണ് എന്റെ മിശിഹ"
Content: ലോസ് ആഞ്ചലസ്: “നിങ്ങള്‍ ചെയ്യുന്നത് എന്താണെങ്കിലും, യേശുവിന്റെ പ്രകാശം ദിനംപ്രതി നിങ്ങളില്‍ പ്രകാശിക്കും” ആലിസ് മെറിറ്റ്‌ എന്ന യഹൂദ സ്ത്രീയാണ് ഇത് പറയുന്നത്. കടുത്ത യഹൂദ മതവിശ്വാസിയായിരിന്ന താന്‍ യേശുവെന്ന സത്യത്തെ കണ്ടെത്തിയ കഥയാണ്‌ ആലിസിന് പറയുവാനുള്ളത്. സി‌ബി‌എന്‍ ന്യൂസാണ് ആലിസിന്റെ വിശ്വാസസാക്ഷ്യം പുറംലോകത്തെ അറിയിച്ചത്. കടുത്ത ജൂതമതവിശ്വാസിയായിരുന്ന ആലിസ് തന്റെ മതഗ്രന്ഥമായ ‘തോറ’ യില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. വിജാതീയരുടെ വ്യാജ ദൈവമായിരുന്നു യേശുവെന്നാണ് താന്‍ കരുതിയിരുന്നതെന്നും യേശു ഒരു കത്തോലിക്കനും ഇറ്റലി സ്വദേശിയുമാരുന്നുവെന്നാണ് ആദ്യം മനസ്സിലാക്കിയിരുന്നതെന്നും ആലിസ് പറയുന്നു. ഹൈസ്കൂള്‍ പഠനത്തിനുശേഷം കോളേജില്‍ ചേരുവാനായി അവള്‍ക്ക് തന്റെ ഭവനം വിടേണ്ടിവന്നു. തൈര് വില്‍ക്കുന്ന ഒരു കടയില്‍ ജോലിക്ക് പ്രവേശിച്ച അവളുടെ ജീവിതത്തില്‍ അവിടെവെച്ചാണ് ശക്തമായ അനുഭവം ഉണ്ടായത്. "ഞാന്‍ ജോലി ചെയ്യുന്ന കടയില്‍ ബൈബിളുമായി അലന്‍ എന്ന് പേരായ മനുഷ്യന്‍ കടന്നുവന്നു. നല്ല ഉയരവും വശ്യമായ കണ്ണുകളുമുള്ള ഒരു മനുഷ്യന്‍. ഇദ്ദേഹമാണ് യേശു ഒരു യഹൂദനായിരുന്നുവെന്നും, യേശുവാണ് ഏകരക്ഷകനെന്നുമുള്ള സത്യം ആദ്യമായി എന്നോട് പറഞ്ഞത്. പിന്നീട് അവധിദിവസങ്ങളില്‍ ഞാന്‍ പോകുന്ന പലസ്ഥലങ്ങളിലും അയാളെ കണ്ടു. പതിയെ പതിയെ സുവിശേഷത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും അയാള്‍ വിവരിച്ചു തരുവാന്‍ തുടങ്ങി. രക്തം ചിന്താതെ പാപപരിഹാരം സാധ്യമല്ലെന്നും ലോകത്തിന്റെ പാപപരിഹാരത്തിനായി ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടാണ്‌ യേശുവെന്നും അദ്ദേഹം മനസ്സിലാക്കി തന്നു". നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ ആലീസിന് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചത്. തന്റെ പാപപരിഹാരത്തിനായി ജീവന്‍ നല്‍കിയ കുഞ്ഞാടായിരുന്നു യേശുവെന്ന് അലന്‍ അവളെ ആഴത്തില്‍ പഠിപ്പിച്ചു. യഹൂദ വിശ്വാസത്തെ മുറുകെ പിടിച്ച അവള്‍ക്ക് ഈ സത്യത്തെ നിഷേധിക്കുവാന്‍ കഴിയുമായിരിന്നില്ല. ഒടുവില്‍ താന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നുവെന്ന് ആലീസ് പറയുന്നു. ഏറ്റവും അത്ഭുതകരമായ വസ്തുത തന്റെ ഈ വിശ്വാസ പരിവര്‍ത്തനത്തിന് ശേഷം ഒരുപാട് ശ്രമിച്ചുവെങ്കിലും അലനെ കണ്ടെത്തുവാന്‍ ആലിസിന് കഴിഞ്ഞില്ലായെന്നതായിരിന്നു. അതിനുശേഷമാണ് ആലീസ് വലിയ ഒരു സത്യം തിരിച്ചറിയുന്നത്. അതിനെ കുറിച്ച് ആലീസ് പറയുന്നതു ഇങ്ങനെ, ഒരിക്കല്‍ താന്‍ തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. വളരെ യാദൃശ്ചികമായി അലന്റെ മുഖഛായയുള്ള ചിത്രം തന്റെ കൂട്ടുകാരിയുടെ വീടിന്റെ ഭിത്തിയില്‍ കണ്ടു. ഇത് ആര്? ഈ ചിത്രം എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന മറുപടിയാണ് കൂട്ടുകാരിയില്‍ നിന്ന്‍ ലഭിച്ചത്. ഇത് ഒരു മാലാഖയാണെന്നും തന്റെ മരണശയ്യയില്‍ വന്ന് യേശു സുഖപ്പെടുത്തുവാന്‍ പോകുന്നുവെന്ന് പ്രവചിച്ച ആളായിരിന്നുവെന്നുമായിരുന്നു ആലിസിന്റെ കൂട്ടുകാരിയുടെ മറുപടി. തന്റെ രക്ഷയ്ക്കായി ദൈവം അയച്ച ദൂതനായിരിന്നു അലനെന്ന സത്യം അപ്പോഴാണ് ആലീസ് തിരിച്ചറിഞ്ഞത്. തീര്‍ച്ചയായും ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് തന്നെ യേശുവുമായി അടുപ്പിച്ചതെന്ന് ആലീസ് വിശ്വസിക്കുന്നു. സത്യദൈവവുമായി അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന മറ്റ് യഹൂദ മതവിശ്വാസികള്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുകയാണ് ഇന്നു ആലിസ്. ‘ഓട്ടം വിസ്പര്‍’ എന്ന ഗ്രന്ഥത്തില്‍ ആലീസ് താന്‍ യേശുവിനെ കണ്ടെത്തിയ കഥ വിശദമായി വിവരിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-12-20-11:15:59.jpg
Keywords: യഹൂദ, ജൂത
Content: 6702
Category: 1
Sub Category:
Heading: രാജസ്ഥാനിലും കരോളിനിടെ അക്രമം: തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണിയില്‍ ക്രൈസ്തവര്‍
Content: ജയ്പുര്‍: ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ ക്രൈസ്തവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം രൂക്ഷമാകുന്നു. മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്തുമസ് കരോള്‍ സംഘത്തിനു നേരേ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാജസ്ഥാനിലും ആക്രമണം നടന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ ക്രിസ്തുമസ് കരോള്‍ അലങ്കോലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറി പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.30 ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ക്രിസ്തുമസ് പരിപാടിക്കു നേരെ തീവ്രഹിന്ദുത്വവാദികള്‍ ഭീഷണി മുഴക്കിയിരിന്നു. ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം നടത്താന്‍ പാടില്ലായെന്നും ഇത് ഹിന്ദുക്കളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കും എന്നു ആരോപിച്ച് ആര്‍‌എസ്‌എസ് പോഷകസംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന പ്രസ്ഥാനമാണ് രംഗത്തെത്തിയത്. പരിപാടി നടത്തിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിരിന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഗ്രൂപ്പിന് കീഴിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച കരോളിനിടെ മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും നേരേ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരിന്നു. അന്ന്‍ വൈദികര്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരിന്നു. ഇവരെ സന്ദര്‍ശിക്കുവാന്‍ എത്തിയ വൈദികരുടെ കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവും ഭീഷണിയും വ്യാപകമാകുവാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കരോളിന് ശേഷം മതപരിവര്‍ത്തനം ആരോപിച്ച് വൈദികന്‍ ആക്രമിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2017-12-21-04:28:28.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 6703
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്‌ക്കാരം ശനിയാഴ്ച
Content: കോട്ടയം: ഇന്നലെ അന്തരിച്ച ‘ആകാശപ്പറവകളുടെ കൂട്ടുകാരുടെ’ സ്ഥാപകനും ദിവ്യകാരുണ്യ മിഷ്ണറി സഭാംഗവുമായ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്‌ക്കാരം ശനിയാഴ്ച (ഡിസംബര്‍ 23) രാവിലെ 10 മണിക്ക് കോട്ടയം-കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വെച്ചു നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് ഭൗതിക ശരീരം മലയാറ്റൂര്‍ മാര്‍വാലാഹ എംസിബിഎസ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ വൈകിട്ട് 4 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് കോട്ടയം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസിലേയ്ക്ക് കൊണ്ടുവരും. രാത്രി 8 മണി മുതല്‍ അവിടെ പൊതുദര്‍ശനത്തിന് സൌകര്യം ഒരുക്കുന്നുണ്ട്. ഡിസംബര്‍ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
Image: /content_image/India/India-2017-12-21-05:01:32.jpg
Keywords: കുറ്റിക്ക
Content: 6704
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡിന്റെ വിയോഗത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ലോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു കര്‍ദ്ദിനാള്‍ അന്തരിച്ചത്. എണ്‍പത്തിയാറു വയസ്സായിരിന്നു. കരുണാസമ്പന്നനായ ദൈവം കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്നും വേര്‍പാടില്‍ ദുഃഖിക്കുന്ന സകലര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നതായും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു. കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിനെ കന്യകാനാഥയ്ക്കു സമര്‍പ്പിക്കുന്നു എന്നു കുറിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയ്ക്ക് അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്. 1931-ല്‍ അമേരിക്കയിലെ തോറെയോണിലാണ് ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ജനിച്ചത്. അമേരിക്കന്‍ ആര്‍മിയിലെ കേണലിന്‍റെ മകനായിരുന്ന കര്‍ദ്ദിനാള്‍ ലോ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം എടുത്തശേഷമാണ് പൗരോഹിത്യ പഠനം ആരംഭിച്ചത്. 1961-ല്‍ അദ്ദേഹം ജാക്സണ്‍ രൂപതയിലെ ഇടവക വൈദികനായി അഭിഷിക്തനായി. അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ മതാന്തരസംവാദത്തിന്‍റെയും, സഭൈക്യകാര്യാലയത്തിന്‍റെയും ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. 1973-ല്‍ അദ്ദേഹം മെത്രാനായി നിയമിക്കപ്പെട്ടു. 1984-ല്‍ അമേരിക്കയിലെ വലിയ രൂപതകളില്‍ ഒന്നായ ബോസ്റ്റണിന്‍റെ മെത്രാപ്പോലീത്തയായി നിയമിതനായി. പിറ്റേ വര്‍ഷം അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുകയായിരിന്നു. 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് പതിനാറാമനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ഇദ്ദേഹം വോട്ടുചെയ്തിട്ടുണ്ട്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഇന്ന്‍ വൈകുന്നേരം 3.30-ന് മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടത്തപ്പെടും. മൃതസംസ്ക്കാരത്തിന് പാപ്പ കാര്‍മികത്വം വഹിക്കും. കര്‍ദ്ദിനാള്‍ ലോയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിലെ ആകെ അംഗങ്ങള്‍ 216 ആയി കുറഞ്ഞു. ഇതില്‍ 120-പേര്‍ 80-വയസ്സില്‍ താഴെ പാപ്പായുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവരും, ബാക്കി 96-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
Image: /content_image/News/News-2017-12-21-05:19:54.jpg
Keywords: കര്‍ദ്ദി, അന്തരി
Content: 6705
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങള്‍ക്കു നീതി ഉറപ്പാക്കണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചുവരികയാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ. സത്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടുചര്‍ച്ച നടത്തിയശേഷം സിബിസിഐ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. മധ്യപ്രദേശിലെ സത്‌നയില്‍ നടന്ന അക്രമത്തില്‍ കടുത്ത വേദനയും ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി ഉടന്‍ എടുക്കുമെന്നു ഉറപ്പ് ലഭിച്ചതായും യുപിയിലെ അലിഗഡില്‍ ഉയര്‍ന്ന ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ യുപി മുഖ്യമന്ത്രിയെയും ടെലിഫോണില്‍ വിളിച്ച് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് വിശദീകരിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ എന്നിവരും കര്‍ദിനാളിനോടൊപ്പം ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് കേരളത്തില്‍ നിന്നുള്ള എംപിമാരായ പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, ആന്റോ ആന്റണി എന്നിവരുമായി പി.ജെ. കുര്യന്റെ മുറിയിലെത്തി മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തി. നേരത്തെ, കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ചര്‍ച്ച നടത്തിയിരിന്നു.
Image: /content_image/India/India-2017-12-21-06:15:27.jpg
Keywords: ക്ലീമി
Content: 6706
Category: 1
Sub Category:
Heading: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
Content: ടെല്‍ അവീവ്: ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് ഇസ്രായേല്‍ ടൂറിസം മിനിസ്ട്രി നല്‍കുന്ന സൂചന. ഡിസംബര്‍ 24, 25 തിയതികളിലായി പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ ജെറുസലേമില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017 അവസാനത്തോടെ 3.5 ദശലക്ഷം തീര്‍ത്ഥാടകര്‍ ജെറുസലേം സന്ദര്‍ശിക്കുമെന്നും ഇത് സര്‍വ്വകാല റെക്കോര്‍ഡായിരിക്കുമെന്നും ടൂറിസം മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞു. ഇതിന്‍ പ്രകാരം കഴിഞ്ഞ റെക്കോര്‍ഡിനേക്കാള്‍ 5 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടാകുക. സ്വാതന്ത്ര്യത്തോടേയും സുരക്ഷിതമായും പ്രാര്‍ത്ഥിക്കുവാനും ആരാധിക്കുവാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഇസ്രായേല്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ബെത്ലഹേം സന്ദര്‍ശിക്കുന്നവര്‍ക്കായി സൗജന്യ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ടൂറിസം വകുപ്പ് അറിയിച്ചു. അരമണിക്കൂര്‍ ഇടവിട്ട് ബസ്സുകള്‍ ഉണ്ടായിരിക്കും. ഇസ്രായേല്‍ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 2016-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച 2.9 ദശലക്ഷം ആളുകളില്‍ പകുതിയിലധികവും ക്രൈസ്തവ വിശ്വാസികളാണ്. കഴിഞ്ഞ ഡിസംബറില്‍ ഏതാണ്ട് 1,20,000 ത്തോളം ക്രിസ്ത്യാനികളാണ് ഇസ്രായേല്‍ സന്ദര്‍ശിച്ചത്. പ്രധാനമായും ജെറുസലേം സന്ദര്‍ശിക്കുവാനാണ് ഭൂരിഭാഗം പേരും കടന്ന്‍ വരുന്നത്. അതോടൊപ്പം ടെല്‍ അവീവും, ജാഫാ ഗേറ്റും സന്ദര്‍ശിക്കുന്നവരും കുറവല്ല. ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം, ജ്യൂവിഷ് ക്വാര്‍ട്ടര്‍, പടിഞ്ഞാറന്‍ മതില്‍, വിയാ ഡോളറോസ, ഒലീവ് മല, കഫര്‍ണാം, ചര്‍ച്ച് ഓഫ് അനണ്‍സിയേഷന്‍, ദാവീദിന്റെ നഗരം എന്നിവയാണ് ക്രൈസ്തവ തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍.
Image: /content_image/News/News-2017-12-21-06:58:47.jpg
Keywords: ഇസ്രായേ