Contents

Displaying 6421-6430 of 25125 results.
Content: 6727
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നേരിട്ട വിവേചനം പങ്കുവെച്ച് ഹോളിവുഡ് നടന്‍
Content: ന്യൂയോര്‍ക്ക്: തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ചലച്ചിത്ര മേഖലയില്‍ നേരിട്ട വിവേചനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്‍. ഒരു ക്രിസ്ത്യാനിയായതിനാലും, പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചതിനാലും തന്നെയും തന്റെ ബൈബിളിനേയും ആവശ്യമില്ലെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിട്ടുണ്ടെന്ന് ബാള്‍ഡ്വിന്‍ വെളിപ്പെടുത്തി. 9/11 തീവ്രവാദ ആക്രമണത്തിന് ശേഷമായിരുന്നു ബാള്‍ഡ്വിന്‍ ക്രൈസ്തവ വിശ്വാസിയായി മാറിയത്. ‘ദി ഗ്രേറ്റ് അമേരിക്കന്‍ പില്‍ഗ്രിമേജ്’ എന്ന തന്റെ ടെലിവിഷന്‍ പരമ്പരയുടെ പ്രചരണാര്‍ത്ഥം അമേരിക്കന്‍ എന്റര്‍ടെയിന്‍മെന്റ് മാഗസിനായ ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടറി’നു നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനിയായതിന്റെ പേരില്‍ സിനിമാലോകത്ത് തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് ബാള്‍ഡ്വിന്‍ തുറന്നു പറഞ്ഞത്. അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുടെ ഐക്യത്തെക്കുറിച്ചും, വിശ്വാസത്തെക്കുറിച്ചും ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് ‘ദി ഗ്രേറ്റ് അമേരിക്കന്‍ പില്‍ഗ്രിമേജ്’ എന്ന ടി.വി. പരമ്പര. “ഹോളിവുഡിലെ യേശുവിന്റെ ഭ്രാന്തന്‍” എന്നാണ് താന്‍ അറിയപ്പെടുന്നതെന്ന്‍ ബാള്‍ഡ്വിന്‍ പറയുന്നു. എന്നാല്‍ താനത് കാര്യമായി എടുക്കുന്നില്ല. കഴിഞ്ഞ ‘15 വര്‍ഷമായി ഞാന്‍ യേശുവില്‍ വിശ്വസിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഹോളിവുഡിലെ പലരും എനിക്കൊപ്പം അഭിനയിക്കുന്നതിന് വിസമ്മതിച്ചു.’ ബാള്‍ഡ്വിന്‍ പറഞ്ഞു. ഇത് വെറുമൊരു ഊഹമല്ലെന്നും കാസ്റ്റിംഗ് വേളയില്‍ തന്റെ പേര് പൊങ്ങിവരുമ്പോള്‍ “ആ മനുഷ്യനേയും അവന്റെ ബൈബിളിനേയും നമുക്ക് വേണ്ട” എന്നായിരുന്നു പലരുടേയും പ്രതികരണമെന്നും കാസ്റ്റിംഗിലുള്ളവര്‍ക്ക് പുറമേ ചില നിര്‍മ്മാതാക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബാള്‍ഡ്വിന്‍ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ട്രംപിനോട് താല്‍പ്പര്യമില്ലാത്ത നിരവധി പേര്‍ ഹോളിവുഡിലുണ്ടെന്ന് ബാള്‍ഡ്വിന്‍ പറയുന്നു. ബാള്‍ഡ്വിനെ കൂടാതെ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത ജിം കാവിയേസലും ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. യേശുവിന്റെ വേഷം കൈകാര്യം ചെയ്തതുകൊണ്ട് മാത്രം തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയെന്ന്‍ ഒരു പോളിഷ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് ജിം വെളിപ്പെടുത്തിയത്. “എല്ലാവര്‍ക്കും സ്വന്തം കുരിശ് ചുമക്കേണ്ടതുണ്ട്. ഞാനും ഈ നിര്‍മ്മാതാക്കളും എക്കാലവും ഭൂമിയില്‍ ഉണ്ടായെന്നു വരികയില്ല. നമുക്കെല്ലാവര്‍ക്കും ഒരിക്കല്‍ നമ്മള്‍ ചെയ്തതിനൊക്കെ മറുപടി നല്‍കേണ്ടതായി വരും”. ഇതായിരിന്നു കാവിയേസലിന്റെ പ്രതികരണം.
Image: /content_image/News/News-2017-12-23-08:51:19.jpg
Keywords: ഹോളിവുഡ്
Content: 6729
Category: 1
Sub Category:
Heading: അമേരിക്കയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: ഓഹിയോ: വൈദികരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുന്ന കത്തോലിക്ക സഭയ്ക്കു ആശ്വാസം പകരുന്ന വാര്‍ത്തയുമായി അമേരിക്കന്‍ സെമിനാരി. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ സെമിനാരിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈദികാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്ന്‍ ഓഹിയോയിലെ മൗണ്ട് സെന്റ്‌ മേരി സെമിനാരിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സെമിനാരിയുടെ പ്രസിഡന്റായ റവ. ഫാ. ഒ’സിന്‍സിലായിഗ് പറയുന്നു. 1960-കളില്‍ 200 ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മൗണ്ട് സെന്റ്‌ മേരി സെമിനാരിയില്‍ 2011 ആയപ്പോഴേക്കും ഇത് വെറും 40 പേരായി ചുരുങ്ങുകയായിരിന്നു. എന്നാല്‍ 2012 മുതല്‍ സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയായിരിന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. ഇപ്പോള്‍ 82-ഓളം വൈദിക വിദ്യാര്‍ത്ഥികളാണ് മൗണ്ട് സെന്റ്‌ മേരി സെമിനാരിയില്‍ പൗരോഹിത്യത്തിന് ഒരുങ്ങികൊണ്ടിരിക്കുന്നത്. സെക്കുലര്‍ ആശയങ്ങളുടെ ഈ കാലത്ത് സെമിനാരിയില്‍ ചേരുന്ന യുവാക്കളുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നു സിന്‍സിനാട്ടി മെത്രാപ്പോലീത്തയായ ഡെന്നിസ് ഷ്നുര്‍ പറഞ്ഞു. സുവിശേഷം വളരെ അത്യാവശ്യമായിരിക്കുന്ന ഒരു സംസ്കാരത്തിന് സുവിശേഷം പകര്‍ന്നു കൊടുക്കുവാനാണ് തങ്ങള്‍ പോകുന്നതെന്ന് പൗരോഹിത്യ പട്ടം സ്വീകരിക്കുവാന്‍ തയ്യാറെടുക്കുന്ന 27കാരനായ ജേര്‍ഡ് കോണ്‍ പറയുന്നു. പൗരോഹിത്യത്തിലേക്ക് തങ്ങള്‍ക്കുണ്ടായ ദൈവവിളിയുടെ അതിശയിപ്പിക്കുന്ന കഥകള്‍ ഓരോ സെമിനാരി വിദ്യാര്‍ത്ഥിക്കുമുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ശബ്ദത്തിലും, മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം മണിമുഴക്കമായോ, തിളക്കമുള്ള പ്രകാശം പോലെയാണു ദൈവവിളി ലഭിച്ചതെന്ന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Image: /content_image/News/News-2017-12-23-10:06:33.jpg
Keywords: സെമിനാരി
Content: 6730
Category: 18
Sub Category:
Heading: ക്രിസ്തുമസിനിടയിലുള്ള ഭീഷണി ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു: ബറേലി ബിഷപ്പ്
Content: ബറേലി: ക്രൈസ്തവര്‍ക്ക് നേരെ പരസ്യമായ ഭീഷണികള്‍ ഉയരുകയാണെന്നും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരായ ഭീഷണികള്‍ വിശ്വാസികളെ ഭീതിയിലാഴ്ത്തുന്നുവെന്നും ഉത്തര്‍പ്രദേശിലെ ബറേലി ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ. ക്രൈസ്തവര്‍ ചെയ്യുന്നതെല്ലാം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നവര്‍ സ്വൈരവിഹാരം നടത്തുന്നു. അവരെ പിടികൂടണം. അവര്‍ അസത്യം പറഞ്ഞു പരത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനു മുഴുവനുംവേണ്ടിയാകണം. മതത്തിനല്ല രാജ്യപുരോഗതിക്കാണു ഗവണ്‍മെന്റ് മുന്‍തൂക്കം നല്‌കേണ്ടത്. മഹാത്മാഗാന്ധിയും മറ്റും ജനങ്ങളെ ഒരുമിപ്പിച്ചപ്പോള്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണ് ഇന്നു കാണുന്നത്. ഇന്ത്യ ഒരു സമുദായത്തിനുവേണ്ടിയുള്ളതാണെന്നും മറ്റും പ്രചരിപ്പിക്കുന്നതു ശരിയല്ലായെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-12-23-20:24:34.jpg
Keywords: ക്രൈസ്തവ
Content: 6731
Category: 1
Sub Category:
Heading: ന്യൂ ഇയര്‍ ക്രൈസ്തവരുടേത്, ഇസ്ളാമിക വിശ്വാസികള്‍ ആഘോഷിക്കരുതെന്നു നിര്‍ദ്ദേശം
Content: ന്യൂഡല്‍ഹി: ക്രിസ്തുമസ് ആഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന തീവ്ര ഹൈന്ദവ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തിന് പിന്നാലേ മുസ്ലിംങ്ങള്‍ക്ക് ന്യൂഇയര്‍ വിലക്കേര്‍പ്പെടുത്തി കൊണ്ട് ഇസ്ലാം മതപഠന കേന്ദ്രമായ ദേവബന്ദിലെ ഡാറുല്‍ ഉലൂം. ന്യൂ ഇയര്‍ ക്രൈസ്തവരുടേതാണെന്നും പുതുവത്സരം ആഘോഷിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരായതിനാല്‍ മുസ്ലിംകള്‍ ആഘോഷ പരിപാടികളില്‍നിന്നു വിട്ടു നില്‍ക്കണമെന്നും മതപഠനകേന്ദ്രം വിശ്വാസികളോട് ആവശ്യപ്പെട്ടു. മുഹറമാണ് മുസ്ലിംകളുടെ വര്‍ഷാദ്യ ദിനം. ക്രൈസ്തവരാണ് ജനുവരി ഒന്ന് പുതുവത്സരമായി ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി ഒന്നിനു ന്യൂഇയര്‍ ആഘോഷിക്കുന്നത് വിശ്വാസ വിരുദ്ധമാണ്. ആശംസകള്‍ കൈമാറുന്നതു പോലും ഇസ്ലാമിക സിദ്ധാന്തങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് ഇംഗ്ലീഷ് ന്യൂഇയറോ മറ്റേതെങ്കിലും മതവിഭാഗത്തിന്റെ പുതുവത്സരാഘോഷങ്ങളോ മുസ്ലിംകള്‍ അനുകരിക്കേണ്ടതില്ല. ഡാറുല്‍ ഉലൂം പ്രതിനിധി മൗലാനാ മുഫ്തി താരിഖ് കഷ്മി ഇസ്ലാം മതവിശ്വാസിയായ ഫഹീം എന്നൊരാളുടെ സംശയത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Image: /content_image/News/News-2017-12-23-20:39:51.jpg
Keywords: ക്രിസ്തുമ
Content: 6732
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യരുത്: ഹിന്ദു ജാഗരണ്‍ മഞ്ച്
Content: ന്യൂഡല്‍ഹി: ക്രിസ്തുമസ് ആഘോഷത്തിനെതിരേ ഉത്തരേന്ത്യയിലെ തീവ്രഹിന്ദുത്വ സംഘടനകള്‍ വീണ്ടും രംഗത്ത്. യുപിയിലെ അലിഗഡിനു സമാനമായി ആഗ്രയിലും ക്രിസ്തുമസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കുകപോലും ചെയ്യരുതെന്നാണ് ക്രൈസ്തവ വിദ്യാലയങ്ങള്‍ക്ക് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് പരസ്യമുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പുതുവത്സരം പാശ്ചാത്യ ആഘോഷമായതിനാല്‍ ആന്ധ്രപ്രദേശിലെ ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷം പാടില്ലെന്നു ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് സര്‍ക്കുലര്‍ ഇറക്കി. പിന്നീട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നവവത്സരാഘോഷം വിലക്കി ഉത്തരവിറക്കി. ഇതിനിടെ, ക്രിസ്തുമസ് ആഘോഷത്തിനെതിരേയുള്ള ഹിന്ദു തീവ്രവാദി ഗ്രൂപ്പുകളുടെ ഭീഷണികളുടെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയാകുകയാണ്. വലതുപക്ഷ ഹിന്ദുവിഭാഗങ്ങള്‍ ക്രിസ്തുമസിനെ ലക്ഷ്യംവയ്ക്കുന്നു എന്ന ശീര്‍ഷകത്തില്‍ ജര്‍മ്മന്‍ പത്രമായ ഡോയിഷ് വെല്‍ട്ട്ടില്‍ ഇന്നലെ വാര്‍ത്ത വന്നിരിന്നു.
Image: /content_image/News/News-2017-12-23-20:53:20.jpg
Keywords: ഹിന്ദു
Content: 6733
Category: 18
Sub Category:
Heading: ക്രിസ്തുമസില്‍ ദുരന്തബാധിതരോട് ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നു കെ‌സി‌ബി‌സി
Content: കൊച്ചി: ക്രിസ്തുമസ് ദിനങ്ങളില്‍ ദുരന്തബാധിതരെയും ലോകമെങ്ങുമുള്ള ദരിദ്രരെയും പ്രത്യേകമായി ഓര്‍മിക്കുകയും പ്രാര്‍ത്ഥിക്കുകയും പങ്കുവയ്ക്കല്‍കൊണ്ടു പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യാന്‍ ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നു കെസിബിസി. ക്രിസ്തുമസ് മനുഷ്യജീവിതത്തിന്റെ ഏതവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ പകരുന്നു. ദൈവകാരുണ്യത്തിനു ഹൃദയം തുറക്കുന്നവര്‍ക്കുള്ളതാണു സമാധാനം എന്നതാണു ക്രിസ്തുമസിന്റെ സന്ദേശം. മനുഷ്യനില്‍ ദൈവത്തെ തേടാനുള്ള ആഹ്വാനമാണു ക്രിസ്തുമസ്. മനുഷ്യരിലും മറ്റെല്ലാ ജീവജാലങ്ങളിലും ദൈവിക അടയാളം കാണുന്നവരാണു യഥാര്‍ഥ ജ്ഞാനികള്‍. കാലിത്തൊഴുത്തോളം താണിറങ്ങുന്ന കാരുണ്യത്തിന്റെ പേരാണു ദൈവമെന്നും നിരാലംബരേ ആശ്വസിപ്പിക്കുവാന്‍ ക്രൈസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്ത ക്രിസ്മസ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
Image: /content_image/India/India-2017-12-23-21:01:59.jpg
Keywords: കെ‌സി‌ബി‌സി
Content: 6734
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ ഇനി ഓര്‍മ്മ
Content: കോട്ടയം: ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ആകാശപ്പറവകളുടെ പ്രിയ കൂട്ടുകാരന്‍ ഫാ. ജോര്‍ജ്ജ് കുറ്റിക്കലിന്റെ മൃതദേഹം സംസ്ക്കരിച്ചു. എംസിബിഎസ് എമ്മാവൂസ് പ്രോവിന്‍സിന്റെ കടുവാക്കുളത്തെ സെമിത്തേരിയില്‍ ആണ് മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഭാഗത്തിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരുന്നു. ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നന്മജീവിതത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലെന്ന് മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു. ബിഷപ്പ് മാര്‍ തോമസ് ഇലവനാലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ എംസിബിഎസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസഫ് മലേപ്പറന്പില്‍, പ്രൊവിന്‍ഷ്യല്‍മാരായ ഫാ. ഡൊമിനിക് മുണ്ടാട്ട്, ഫാ. ജോസഫ് തോട്ടാങ്കര, കുറ്റിക്കലച്ചനൊപ്പം ആകാശപ്പറവകളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. ഗ്രിഗറി കൂട്ടുമ്മേല്‍, ഫാ. സഖറിയാസ് ഇലവനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ശുശ്രൂഷകള്‍ക്കിടെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചനസന്ദേശം വായിച്ചു. കുറ്റിക്കലച്ചനുമായി ദീര്‍ഘകാല സഹവര്‍ത്തിത്വമുണ്ടായിരുന്ന ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അനുസ്മരണപ്രസംഗം നടത്തി. മനസിന്റെ താളം തെറ്റിയവരെയും വഴിയോരത്ത് അലഞ്ഞവരെയും സ്വന്തമാക്കി അവരെ ഒപ്പം പാര്‍പ്പിക്കുക എന്നത് അസാധാരണമായ ദൈവാനുഭവമുള്ളവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ശുശ്രൂഷയായാണെന്ന്‍ അദ്ദേഹം പറഞ്ഞു. ആയിരങ്ങളാണ് കടുവാക്കുളത്തെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയത്.
Image: /content_image/India/India-2017-12-23-21:10:54.jpg
Keywords: കുറ്റിക്ക
Content: 6735
Category: 18
Sub Category:
Heading: രക്ഷകന്റെ ജനനം ദുഃഖത്തിന്റെ മറവിലെങ്കിലും പ്രതീക്ഷയോടെ മുന്നേറാന്‍ അത് ശക്തിപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: രക്ഷകനായ യേശുവിന്റെ ജനനം ദുഃഖത്തിന്റെ മറവിലാണു സംഭവിക്കുന്നതെങ്കിലും എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാന്‍ ആ ജനനം ജനഹൃദയങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുമസ് സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രചോദനമാണു തിരുപ്പിറവി സമ്മാനിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ലോകത്തെവിടെയും ഉണ്ടാകുന്ന ദുഃഖസംഭവങ്ങള്‍ ഓരോ ക്രിസ്തുമസിലെയും സന്തോഷത്തെ കുറവുചെയ്യാറുണ്ട്. 2004 ഡിസംബറിലെ സുനാമി ആ വര്‍ഷത്തെ ക്രിസ്മസ്, നവവത്സര ആഘോഷങ്ങളെ ശോകാര്‍ദ്രമാക്കിയതു നമ്മുടെ ഓര്‍മയിലുണ്ട്. ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും വരുത്തിയ ദുരന്തങ്ങളുടെ ഓര്‍മകളോടെയാണു ഭാരതീയരായ നാം ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നത്. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ മനുഷ്യനു സമാധാനവും പ്രത്യാശയും. ഈ ഭാഷാഭേദം വളരെ അര്‍ത്ഥവത്താണ്. ദുഃഖവും സഹനവും എത്രമാത്രം ഉണ്ടായാലും രക്ഷകന്റെ ജനനത്തിലൂടെ കൈവന്ന സമാധാനവും പ്രത്യാശയും ഇല്ലാതാകുന്നില്ല. മാത്രമല്ല, അന്തിമവിജയം പ്രത്യാശയ്ക്കും സമാധാനത്തിനുമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങളും പ്രാര്‍ത്ഥനകളും ആശംസിക്കുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-12-24-03:08:50.jpg
Keywords: ആലഞ്ചേരി
Content: 6736
Category: 1
Sub Category:
Heading: രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷം മുടക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ തിരിച്ചടി
Content: അലഹബാദ്: പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 144 പ്രഖ്യാപിച്ചതിനെ എടുത്തുകാണിച്ചു ക്രിസ്തുമസ് ആഘോഷങ്ങള്‍ വിലക്കികൊണ്ടുള്ള രാജസ്ഥാന്‍ പ്രാദേശിക ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമേ 144 പ്രഖ്യാപിക്കാവു എന്നു പറഞ്ഞ ഹൈക്കോടതി ഇതിന്റെ പേരില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പറഞ്ഞു. ഗുജറാത്തിലെ കൗശംബിയിലെ ബിര്‍നേറിലുള്ള സഞ്ജയ് സിംഗ് എന്ന വ്യക്തിയും വിവിധ ക്രൈസ്തവ സംഘടനകളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ഡിസംബര്‍ 24നും 31നും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഭരണകൂടത്തോട് ക്രൈസ്തവ സമൂഹം അനുമതി ചോദിച്ചെങ്കിലും നല്‍കിയിരിന്നില്ല. ഇതിനെ രൂക്ഷമായും കോടതി വിമര്‍ശിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇവരുടെ അപേക്ഷയില്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പായി നിയമപരമായ അനുമതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി.ബി ബോസലെ, ജസ്റ്റിസ് എം. കെ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
Image: /content_image/News/News-2017-12-24-09:36:05.jpg
Keywords: ക്രിസ്തുമസ്
Content: 6737
Category: 1
Sub Category:
Heading: അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് പാപ്പയുടെ ക്രിസ്തുമസ് സന്ദേശം
Content: വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം നല്‍കിയത്. യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മറിയത്തിന്റെയും യാത്രാവഴിയിൽ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും അത്തരത്തിൽ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണിൽ നിന്നു പുറത്താക്കപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളിലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ നടത്തുന്ന പരമ്പരാഗത ‘ഉർബി എത് ഒർബി’ പ്രസംഗവും ഇന്നു നടക്കും. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്. തീവ്രവാദ ആക്രമണ ഭീഷണിയുള്ളതിനാൽ ബെത്‌ലഹേമിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Image: /content_image/News/News-2017-12-25-07:39:01.JPG
Keywords: ക്രിസ്തുമസ്