Contents
Displaying 6371-6380 of 25124 results.
Content:
6677
Category: 1
Sub Category:
Heading: സ്‌കൂളുകളിൽ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹൈന്ദവ സംഘടന
Content: ലക്നൗ: ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടന. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഗ്രൂപ്പായ ഹിന്ദു യുവ നാഹിനിയുടെ പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് വിവാദമായ നിര്‍ദ്ദേശവുമായി ക്രിസ്ത്യന്‍ സ്കൂളുകളെ സമീപിച്ചിരിക്കുന്നത്. സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് വിദ്യാര്‍ത്ഥികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുമെന്നാരോപിച്ചാണ് സംഘടന അലിഗറിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും ഹിന്ദു കുട്ടികളാണെന്നും ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇവരെ മതപരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിക്കുന്നു. തങ്ങളുടെ ആവശ്യം സംബന്ധിച്ച് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇന്ന്‍ കത്ത് നല്‍കുമെന്നും ഇത് അവഗണിച്ചാല്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിത പറഞ്ഞു. രാജ്യത്തു ഓരോ ദിവസവും തീവ്രഹൈന്ദവ പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഘപരിവാര്‍ അനുകൂല സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കരോളിനിടെ വൈദികര്‍ അടക്കമുള്ള സംഘത്തിന് നേരെ ആക്രമണം നടത്തിയത്. അന്ന്‍ വൈദികരുടെ കാര്‍ സംഘം കത്തിച്ചിരിന്നു. ഗ്രാമവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ വൈദികന്റെ പേരില്‍ കള്ളക്കേസും സംഘടന ഉണ്ടാക്കിയിരിന്നു.
Image: /content_image/News/News-2017-12-18-05:11:28.jpg
Keywords: ഹിന്ദുത്വ, ഹൈന്ദവ

6678
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് 45 വര്‍ഷം
Content: കോട്ടയം: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്നു 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. 1972 ഡിസംബര്‍ 18ന് ചങ്ങനാശേരി തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ആലുവ മംഗലപ്പുഴ സെമിനാരിയില്‍നിന്നാണ് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം തക്കല രൂപത മെത്രാനായിരിക്കെയാണ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ (ഫാ. ജോസ് ആലഞ്ചേരിയും ഫാ. ഫ്രാന്‍സിസ് ആലഞ്ചേരി എസ്ഡിവിയും) വൈദികരും ഒരു സഹോദരി (സിസ്റ്റര്‍ ചെറുപുഷ്പം) എസ്എബിഎസ് സന്യാസിനിയുമാണ്.
Image: /content_image/India/India-2017-12-18-06:01:07.jpg
Keywords: ആലഞ്ചേരി

6679
Category: 18
Sub Category:
Heading: വൈദികരെ പ്രവേശിപ്പിക്കരുതെന്നു ബജ്റംഗ്ദള്‍ നിർദേശം നൽകിയിരുന്നതായി വെളിപ്പെടുത്തല്‍
Content: ന്യൂഡൽഹി: വൈദികരെ ഗ്രാമവാസികളുടെ വീടുകളിൽ പ്രവേശിപ്പിക്കരുതെന്നു ബജ്റംഗ്ദള്‍ നേതൃത്വം നിർദേശം നൽകിയിരുന്നതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ സത്‌നയിൽ മലയാളി വൈദികർക്കെതിരെ മതപരിവർത്തന ആരോപണം ഉന്നയിച്ച ഭുംകാഹർ ഗ്രാമവാസിയായ ധർമേന്ദ്ര ദോഹർ ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താൻ ഒരു വർഷമായി ബജ്റംഗ്ദള്‍ പ്രവർത്തകനാണെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു, തന്റെ കുടുംബം കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു വഴിച്ചിഴയ്ക്കപ്പെടുന്നത് ഒഴിവാക്കാനാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും ദോഹര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ മതപരിവര്‍ത്തനം നടത്തിയോ എന്ന ചോദ്യത്തോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനാവില്ലായെന്നായിരിന്നു ദോഹറിന്റെ മറുപടി. മതപരിവര്‍ത്തനം നടത്തുന്നതിന് 5000 രൂപ ലഭിച്ചു എന്ന് ഇയാള്‍ ആരോപിക്കുന്നുണ്ടെങ്കിലും പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ. മംഗലപ്പിള്ളി ആവര്‍ത്തിച്ചു. അതേസമയം വൈദികരെ കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റ് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഇന്നു സത്‌ന സന്ദർശിക്കും. ജില്ലാ ഭരണനേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനിടെ പ്രദേശത്തു വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ഇന്നു നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ക്രിസ്മസ് കരോൾ അവതരിപ്പിക്കാനെത്തിയ സത്‌ന സെന്റ് എഫ്രേം വൈദികപഠന കോളജിലെ 38 അംഗ സംഘത്തെയാണ് ബജ്റംഗ്ദളിന്റെ ആരോപണത്തെ തുടര്‍ന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയ ക്ലരീഷ്യന്‍ വൈദികരുടെ കാര്‍ പോലീസ് സ്റ്റേഷനു മുന്നിലിട്ടു ഹിന്ദുത്വവാദികള്‍ അഗ്നിക്കിരയാക്കിയിരിന്നു. വാഹനം കത്തിച്ചതിന് ബജ്റംഗ്ദള്‍ പ്രവർത്തകനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
Image: /content_image/News/News-2017-12-18-06:35:21.jpg
Keywords: തീവ്ര ഹിന്ദു, ആര്‍എസ്‌എസ്

6680
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്: അള്‍ജീരിയയില്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് ആരംഭിച്ചു
Content: അള്‍ജിയേഴ്സ്: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രിസ്ത്യാനികളുടെ എണ്ണം കണക്കിലെടുത്ത് ക്രിസ്തുമസ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാന നഗരമായ അള്‍ജിയേഴ്സിലാണ് മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. കാരിത്താസ് ചാരിറ്റിയാണ് ക്രിസ്തുമസ് മാര്‍ക്കറ്റിന്റെ സംഘാടകര്‍. ക്രിസ്ത്യന്‍-ഇസ്ലാമിക മൈത്രിയുടെ ഒരു വേദിയെന്ന നിലയില്‍ കാരിത്താസ് മാര്‍ക്കറ്റിന്റെ പരസ്യവും പുറത്തിറക്കിയിരുന്നു. അള്‍ജിയേഴ്സിലെ എല്‍ബിയാര്‍ ജില്ലയില്‍ തുറന്നിരിക്കുന്ന ക്രിസ്തുമസ് ചന്തയില്‍ തിരൂപിറവി രൂപങ്ങളും അലങ്കാര വസ്തുക്കളും മറ്റ് നിരവധി വസ്തുക്കളും ലഭ്യമാണ്. വിദേശികളും ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെയുള്ള സ്വദേശികളുമായ നിരവധിയാളുകളാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. പണം സമ്പാദനമല്ല മാര്‍ക്കറ്റ് തുറന്നതിന് പിന്നിലുള്ള ലക്ഷ്യമെന്ന് കാരിത്താസ് അള്‍ജീരിയയുടെ ഡയറക്ടറായ മോറിസ് പില്ലൌഡ് പറഞ്ഞു. പാവപ്പെട്ട അള്‍ജീരിയക്കാരേയോ, ആഫ്രിക്കന്‍, സിറിയന്‍ കുടിയേറ്റക്കാരേയോ സഹായിക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയയുടെ ജനസംഖ്യയുടെ 99 ശതമാനത്തോളം സുന്നിവിഭാഗത്തിലുള്ള മുസ്ലീം വംശജരാണ്. എന്നാല്‍ സബ്-സഹാരന്‍ മേഖലകളായ മാലി, നൈജര്‍ ബുര്‍കിനാ ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ തുടര്‍ന്നു ക്രൈസ്തവരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ളാമിക തീവ്രവാദത്തില്‍ നിന്നു കരകയറിയ അള്‍ജിയേഴ്സില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരു തീവ്രവാദിയാക്രമണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Image: /content_image/News/News-2017-12-18-07:19:24.jpg
Keywords: ക്രിസ്തുമ

6681
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ കേന്ദ്രം ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഉയരുന്ന ആക്രമണങ്ങളില്‍ കേന്ദ്രന്യൂനപക്ഷ കമ്മീഷനുകള്‍ ഫലപ്രദമായി ഇടപെടണമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യുവജന നേതൃസംഗമത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഭാരതം ലോകത്തിനു സമ്മാനിച്ച സഹിഷ്ണുതയുടെ മഹത്തായ സംസ്‌കാരത്തിനു കോട്ടമുണ്ടാകാതിരിക്കാന്‍ ഭരണാധികാരികള്‍ ജാഗ്രത പുലര്‍ത്തണം. സഹോദര്യവും സൗഹാര്‍ദവും പങ്കുവയ്ക്കുന്ന വേദികളില്‍ പോലും വിഭാഗീയതയുടെ ചിന്തകള്‍ വിതയ്ക്കുന്നത് ആശങ്കാജനകമാണ്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സമ്മേളനം സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. യുവജന നേതൃസംഗമത്തില്‍ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കു സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു. സത്‌നയില്‍ വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ഥികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു യോഗം ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തയയ്ക്കാന്‍ തീരുമാനിച്ചു. ആര്‍ഷ ഭാരതം ഉയര്‍ത്തിപ്പിടിച്ച മഹത്തായ ആപ്തവാക്യങ്ങളായ ലോകാ സമസ്താ സുഖിനോ ഭവന്തു, സത്യമേവ ജയതേ, യഥോ ധര്‍മസ്തതോ ജയ തുടങ്ങിയവ ഹൃദയ രൂപത്തില്‍ എഴുതി വായുവില്‍ ഉയര്‍ത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യുവജനപ്രതിനിധികള്‍ സംബന്ധിച്ചു. ബീനാ മനോജ്, സിജു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് അരുണ്‍ ഡേവിസ് വിനോദ് റിച്ചാര്‍ഡ്‌സന്‍, ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി, സിസ്റ്റര്‍ അഖില, വിപിന്‍ പോള്‍, ജോസ്‌മോന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-18-09:07:25.jpg
Keywords: ആലഞ്ചേ

6682
Category: 1
Sub Category:
Heading: നിരീശ്വരവാദിയായിരിന്ന മൈക്കേല്‍ ഇനി കത്തോലിക്ക വൈദികന്‍
Content: റോം: നിരീശ്വരവാദത്തിന്റെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട് പുതുജീവിതമാരംഭിച്ച അമേരിക്കന്‍ യുവാവ് ഇനി കത്തോലിക്ക വൈദികന്‍. പില്‍ക്കാലത്ത് ദൈവമില്ല എന്ന ചിന്തയോട് കൂടി ജീവിച്ച മൈക്കേല്‍ ബാഗ്ഗോട്ട് എന്ന യുവാവ് ക്രിസ്തു സത്യദൈവമാണെന്നു തിരിച്ചറിഞ്ഞു കത്തോലിക്ക സഭയില്‍ അംഗമാകുകയായിരിന്നു. പിന്നീട് സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പത്തുവര്‍ഷത്തെ പഠനങ്ങള്‍ക്കും രൂപീകരണത്തിനും ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച (ഡിസംബര്‍ 16) സെന്റ് പോള്‍ ബസലിക്കയില്‍ വെച്ചാണ് തിരുപട്ടം സ്വീകരിച്ചത്. 1985-ല്‍ ടെക്സാസിലായിരുന്നു മൈക്കേല്‍ ബാഗ്ഗോട്ട് ജനിച്ചത്. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തിന്റെ ഏറിയപങ്കും അദ്ദേഹം ചിലവഴിച്ചത് വിര്‍ജീനിയയിലായിരുന്നു. മൈക്കേലിന്റെ മാതാപിതാക്കള്‍ ജന്മം കൊണ്ട് കത്തോലിക്കരായിരുന്നുവെങ്കിലും വിശ്വാസത്തില്‍ നിന്നും അകന്ന നിലയിലായിരുന്നു ജീവിച്ചത്. എന്നാല്‍ ചെറുപ്പകാലത്ത് തന്റെ മുത്തശ്ശിയില്‍ നിന്നും മൈക്കേലിന് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള നുറുങ്ങു ചിന്തകള്‍ ലഭിച്ചു. എങ്കിലും തന്റെ ചെറുമകനെ വിശ്വാസം അടിച്ചേല്‍പ്പിക്കുവാന്‍ ആ മുത്തശ്ശി തയാറായില്ല. പക്ഷേ ആ മുത്തശ്ശി മൈക്കേലിന് വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്നു. ദൈവത്തില്‍ നിന്നു അകന്നുള്ള മാതാപിതാക്കളുടെ ജീവിതവും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അഭാവവും മൂലം മൈക്കേല്‍ നിരീശ്വരവാദത്തിലേക്ക് തിരിഞ്ഞു. ദൈവമില്ലെന്ന് സ്ഥാപിക്കുവാന്‍ തന്ത്രപ്പെട്ട നാളുകള്‍. ദൈവവിശ്വാസികള്‍ നല്ലവരാണെങ്കിലും ബുദ്ധിയില്ലാത്തവരാണ് എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്ന് മൈക്കേല്‍ പറയുന്നു. ഒരിക്കല്‍ ലൈബ്രറിയില്‍ വെച്ച് മൈക്കേല്‍ ആകസ്മികമായി ഒരു പുസ്തകം കണ്ടു. “ദൈവത്തെക്കുറിച്ച് ബുദ്ധിജീവികള്‍ പറയുന്നതെന്ത്” എന്നായിരിന്നു ആ ഗ്രന്ഥത്തിന്റെ പേര്. റൊണാള്‍ഡ് റീഗനും, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറു (ബെനഡിക്ട് XVI-മന്‍ പാപ്പ) മായിരുന്നു അതിന് ആമുഖമെഴുതിയിരുന്നത്. ആ പുസ്തകം പതിയെ പതിയെ തന്നെ ദൈവവുമായി അടുപ്പിക്കുകയായിരിന്നുവെന്നു മൈക്കേല്‍ പറയുന്നു. എന്നാല്‍ യുക്തിയുടെ ചിന്തകള്‍ മൈക്കിളിനേ വീണ്ടും അലോസരപ്പെടുത്തി. ഇതിനിടെ ഹൈസ്കൂള്‍ കാലത്ത് പരിചയപ്പെട്ട ഉറ്റസുഹൃത്ത് ഒരു ആഴമുള്ള കത്തോലിക്ക വിശ്വാസിയാണെന്നതും അവനെ വേദനിപ്പിച്ചു. തുടര്‍ന്നു തന്റെ കത്തോലിക്കാ സുഹൃത്തിനെ വിശ്വാസത്തില്‍ നിന്നും അകറ്റുവാനായി ബൈബിളിലെ വൈരുധ്യങ്ങള്‍ കണ്ടുപിടിക്കുവാന്‍ അവന്‍ ബൈബിള്‍ വായിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. എന്നാല്‍ ഓരോ വചനങ്ങളും അവനെ ശരിക്കും സ്പര്‍ശിച്ചു. മൈക്കിള്‍ യേശുവില്‍ ആകൃഷ്ടനായി. ഇതിനിടെ വായിച്ച മിയര്‍ ക്രിസ്റ്റ്യാനിറ്റിയെന്ന സി.എസ് ലെവിസിന്റെ പുസ്തകവും അവനെ ഏറെ ചിന്തിപ്പിച്ചു. ക്രിസ്തു ജീവിക്കുന്നുവെന്നും കത്തോലിക്കാ സഭയാണ് ക്രിസ്തു സ്ഥാപിച്ച സഭയെന്നും അവന്‍ തിരിച്ചറിഞ്ഞു. അധികം വൈകാതെ മൈക്കേല്‍ വിഞ്ചെസ്റ്ററിലെ തിരുഹൃദയ ദേവാലയത്തിലെ വികാരിയായ ഫാ. മൈക്കേല്‍ സി. കെല്ലിയുമായി ബന്ധപ്പെട്ടു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുന്നൊരുക്കമായുള്ള രൂപീകരണ ക്ലാസ്സില്‍ മൈക്കേല്‍ അംഗമായി. 2003 ഏപ്രില്‍ 19-ലെ ഈസ്റ്റര്‍ ദിനത്തില്‍ ജ്ഞാനസ്നാനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വഴി കത്തോലിക്ക സഭയില്‍ അംഗമായി. 28 വര്‍ഷത്തെ ദൈവത്തില്‍ നിന്നുള്ള അകന്ന ജീവിതത്തില്‍ നിന്നും ദൈവത്തിന്റെ പ്രിയ മകനായി മൈക്കേല്‍ മാറി. പിന്നീട് യേശുവിന് വേണ്ടി മാത്രമുള്ള ജീവിതമായിരിന്നു മൈക്കേലിന്റെ ലക്ഷ്യം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുവിന്റെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കണമെന്ന ആഗ്രഹത്തോടെയാണു മൈക്കേല്‍ ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് സഭയുടെ സെമിനാരിയില്‍ ചേരുന്നത്. പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഒരുക്കത്തിന്റെയും 10 വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. വത്തിക്കാന്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗിസെപ്പെ ബെര്‍ട്ടെല്ലോയാണ് മൈക്കേലിന് തിരുപട്ടം നല്‍കിയത്. ഇന്നലെ റോമിലെ ട്രിനിറ്റി ഓഫ് ദി പില്‍ഗ്രിംസ് ദേവാലയത്തിലാണ് മൈക്കേല്‍ ബാഗ്ഗോട്ട് തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തിയത്. മുന്നോട്ടുള്ള ജീവിതം യേശുവെന്ന ജീവിക്കുന്ന സത്യത്തെ പ്രഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ഫാ. മൈക്കേല്‍ ബാഗ്ഗോട്ട്.
Image: /content_image/News/News-2017-12-18-10:34:34.jpg
Keywords: നിരീശ്വര

6683
Category: 24
Sub Category:
Heading: സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്
Content: 2017 ഒക്‌ടോബര്‍ 20ാം തിയ്യതിയിലെ സത്യദീപത്തില്‍ ' തുറവിയ്ക്ക് തുരംഗം വെയ്ക്കുന്നവര്‍ ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനുള്ള ഫാ. ഫ്രാന്‍സീസ് ഏഴാനിക്കാട്ട് എംഎസ്‌ടിയുടെ തുറന്ന പ്രതികരണം ഒരു കത്തോലിക്ക പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ തന്നെയാണോ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നത് എന്ന് അമ്പരപ്പും വേദനയും ഉളവാക്കികൊണ്ടാണ് മേല്പറഞ്ഞ തലക്കെട്ടില്‍ വന്ന 'സത്യദീപത്തിന്റെ' എഡിറ്റോറിയല്‍ എനിക്ക് വായിച്ചവസാനിപ്പിക്കാന്‍ സാധിച്ചത്. കാരണം യാതൊരു യാഥാര്‍ത്ഥ്യബോധമോ കാനന്‍ നിയമങ്ങളെക്കുറിച്ചുള്ള പഠനമോ ദൈവവചന പഠനമോ ഇല്ലാതെയാണ് പ്രസ്തുത എഡിറ്റോറിയല്‍ തയ്യാറാക്കിയത് എന്ന് വളരെ വ്യക്തമാണ്. 'സത്യദീപം' ഉദ്ദേശിക്കുന്ന 'തുറവി'യ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ത് പഠിപ്പിക്കുന്നു എന്ന് വസ്തുനിഷ്ഠമായി എഡിറ്റോറിയലില്‍ പറയാതെ കാടടച്ച് വെടിവെയ്ക്കുന്ന പ്രവണത ഒരു നല്ല പത്രാധിപര്‍ക്ക് ചേര്‍ന്നതല്ല. എഡിറ്റോറിയലിലെ വരികള്‍ക്കിടയിലൂടെ വായിക്കുബോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികരണം താഴെ ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം (2016) കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 14ാം തിയ്യതി തന്നെയായിരുന്നു ആ വര്‍ഷത്തെ ഓണം ആഘോഷിക്കപ്പെട്ടത്. സത്യം പറയട്ടെ, കേരളത്തിലെ അനേകം കത്തോലിക്കപള്ളികളില്‍ അന്നേ ദിവസം പരിശുദ്ധ കുര്‍ബ്ബാനയില്‍ അനുസ്മരിക്കപ്പെട്ടത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ കുരിശും യേശുവിന്റെ കാല്‍വരി ബലിയും അയിരുന്നില്ല മറിച്ച് ഓണവും അതിന്റെ ഐതിഹ്യങ്ങളും ആയിരുന്നു. ഈ യാഥാര്‍ത്ഥ്യം കത്തോലിക്ക സഭയില്‍ തന്നെ നിലനില്ക്കുന്ന വിശ്വാസ സമുഹം ഞെട്ടലോടെയും വേദനയോടെയുമാണ് വേര്‍തിരിച്ചറിഞ്ഞത് (അതിലൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് ആ വേദന മനസ്സിലാവില്ല ! ). അങ്ങനെ വേദനിക്കുകയും ഈ ദുര്‍ഗതിക്കെതിരെ വിശ്വാസ സമൂഹത്തെ ഉണര്‍ത്തുകയും ചെയ്യുന്ന കുറച്ച് വൈദീകരും കുറച്ച് സമര്‍പ്പിതരും കുറച്ച് വചനശുശ്രൂഷകരും കുറച്ച് അല്മായരും ദൈവത്തിന്റെ അനന്ത കൃപയാല്‍ ഇന്നും കത്തോലിക്കസഭയിലുണ്ട്. കേരള സഭ നേതൃത്വം അവരെ വിളിച്ച് അവരോട് എന്ത് പറയണം എന്നാണ് ' സത്യദീപം ' ആഗ്രഹിക്കുന്നത്? യേശുവിന്റെ രക്ഷാകര രഹസ്യങ്ങള്‍ ദിവ്യബലിയില്‍ അനുദിനം അനുസ്മരിക്കുന്നത് ആരാധനക്രമവത്സരം ആചരിക്കുന്നതിലൂടെയും ഒരോ ദിവസവും കത്തോലിക്കസഭ വിശുദ്ധരെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വിശുദ്ധരെ അനുസ്മരിക്കുന്നതിലൂടെയും ബദ്ധപ്പട്ടിരിക്കുന്നുവെന്ന് മതബോധനത്തില്‍ നാം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അനേകം പള്ളികളില്‍ വിശുദ്ധരെ അതാത് ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബ്ബാനയില്‍ അനുസ്മരിക്കുന്നേയില്ല. പരിശുദ്ധ അമ്മയുടെ തന്നെ 44 ഔദ്യോഗിക തിരുനാളുകള്‍ കത്തോലിക്കസഭയിലുണ്ട്. എത്രയെണ്ണം അനുസ്മരിക്കുന്നുണ്ട്? വര്‍ഷത്തില്‍ കൊണ്ടാടുന്ന ' പെരുനാളുകളെ' മാറ്റിനിര്‍ത്തിയാല്‍ വിശുദ്ധരേയും പരിശുദ്ധ അമ്മയേയും എപ്രകാരമാണ് അനുസ്മരിക്കുന്നത് ?. യേശുവിന്റെ ബലി ജീവിതത്തില്‍ സ്വ ജീവിതം കൊണ്ട് സംമ്പൂര്‍ണ്ണമായി പങ്കാളിയായവരെ തിരസ്‌ക്കരിക്കുന്നത് യേശുവിനെ തിരസ്‌ക്കരിക്കുന്നതിന് തുല്യമാണ്. ഇതില്‍ വേദനിക്കുന്നവരെ ഇനിയും കുത്തി നോവിക്കണമോ? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി കത്തോലിക്കസഭയ്ക്ക് അന്യ സംസ്‌ക്കാരങ്ങളോടും മതങ്ങളോടും ഭാഷകളോടും ദേശങ്ങളോടും'തുറവി' ലഭിച്ചു എന്ന് 'സത്യദീപം' അവകാശപ്പെടുന്നുണ്ടല്ലോ. ക്രിസ്തുവിനെ ഒഴിവാക്കികൊണ്ടുള്ളതും സുവിശേഷ വിരുദ്ധവും ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധവും ആയ 'തുറവി' വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളുടെ ഒരു നേര്‍കാഴ്ചയാണ് ഈ പ്രതികരണകുറിപ്പിന്റെ മുന്‍ ഖണ്ഡികളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. മറ്റു മതവിശ്വാസങ്ങളില്‍ നങ്കൂരമിട്ടിട്ടുള്ള സംസ്‌കാരങ്ങളുടെ അനുകരണം, അറിയാതെ തന്നെ ഒരുവനെ ആ മതവശ്വാസങ്ങളിലേക്ക് നയിക്കും എന്നും ക്രിസ്തുവും ക്രിസ്തീയതയും ആ വ്യക്തിയില്‍ നിന്ന് ആ വ്യക്തിപോലും അറിയാതെ തുടച്ച് മാറ്റപ്പെടും എന്നും സഭാപിതാക്ക•ാര്‍ പരിശുദ്ധാത്മാവില്‍ അറിഞ്ഞതു കൊണ്ടല്ലേ സാര്‍വത്രിക കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ (The Catechism of Catholic Church) രത്‌നചുരുക്കമായ യുവജന മതബോധന ഗ്രന്ഥത്തിന്റെ (YOUCAT) 356 ാം ഖഢികയില്‍ ഇങ്ങനെ ഒരു താക്കീതായി സഭാപിതാക്കന്മാര്‍ എഴുതി വെച്ചിരിക്കുന്നത്. 'പലരും ഇന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ 'യോഗ' അഭ്യസിക്കുന്നുണ്ട്. ധ്യാനപദ്ധതിയില്‍ ചേരുന്നുണ്ട്. കുടുതല്‍ പ്രശാന്തയും ആത്മസംയമനവും നേടാന്‍ വേണ്ടിയാണത്. ചിലര്‍ ന്യത്തപരീശീലനപദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യകള്‍ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തിരഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്. ആ വീക്ഷണപ്രകാരം ആളുകള്‍ക്ക് മാന്ത്രിക ശക്തികള്‍ നേടാമെന്നോ നിഗൂഢാരൂപികളെ വശത്താക്കാമെന്നോ ' അജ്ഞരില്‍' നിന്നു മറഞ്ഞിരിക്കുന്ന നിഗൂഢജ്ഞാനം 'ഉപനയിക്കപ്പെട്ടവര്‍ക്ക്' ഉണ്ടാകുമെന്നോ ആളുകള്‍ കരുതുന്നു. ……………ദൈവം മാത്രമാണ് കര്‍ത്താവ്. അവിടന്നല്ലാതെ മറ്റൊരു ദൈവമില്ല……. ഇത്തരം നിഗൂഢവിശ്വാസങ്ങളില്‍ പലതും അന്ധവിശ്വാസമോ നിഗൂഢ ജ്ഞാനവാദമോ ആണ്'. യോഗ ഹൈന്ദവ മതത്തിന്റെ ഭാഗമാണെന്ന് ആ മതത്തിന്റെ തന്നെ വക്താക്കള്‍ അവകാശപ്പടുന്നുണ്ട്. ഒരു നിഘണ്ടു എടുത്ത് നോക്കിയാലും മറ്റൊരു അര്‍ത്ഥം ആ പദത്തിന് കണ്ടെത്താന്‍ കഴിയില്ല. എന്നിരുന്നാലും യോഗ മതേതരമാണെന്നും ആരോഗ്യത്തിന് വേണ്ടി യോഗ പരിശീലിക്കാമെന്നും അതിനെ ക്രിസ്തീയ യോഗയാക്കി മാറ്റി പരീശീലിക്കാമെന്നും അത് ഭാരതസംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും സഭാ പഠനങ്ങള്‍ക്കെതിരായി കത്തോലിക്കസഭയില്‍ നിന്ന്‌കൊണ്ട് തന്നെ അഭിഷിക്തരടക്കമുള്ള വളരെയധികം ആളുകള്‍ അജ്ഞരെ തെറ്റായി പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ പ്പോലും യോഗയും മറ്റും കൂട്ടികലര്‍ത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് 'സത്യദീപത്തിന്റെ' 'തുറവി' യുടെ ഈ സുവിശേഷം . ഈജാതി 'തുറവിയെ' തുരംഗം വെയ്ക്കുന്ന ബഹുമാനപ്പെട്ട വൈദീകരും, സമര്‍പ്പിതരും സുവിശേഷ പ്രഘോഷകരും അല്മായരും അവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരെ കേള്‍ക്കുന്നവര്‍ കുറഞ്ഞ്‌പോയാലും കര്‍ത്താവില്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണ് എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം 1965-ല്‍ നടന്ന കത്തോലിക്കസഭയുടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 1992-ല്‍ പുറപ്പെടുവിച്ച കത്തോലിക്കസഭയുടെ തന്നെ മതബോധന ഗ്രന്ഥവും 2003-ല്‍ കത്തോലിക്ക സഭ തന്നെ മേല്‌വിഷയത്തില്‍ പുറപ്പെടുവിച്ച യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍ എന്ന പേപ്പല്‍ രേഖയും 2011-ല്‍ കത്തോലിക്കസഭ തന്നെ പ്രസിദ്ധീകരിച്ച യുവജനമതബോധന ഗ്രന്ഥവും ഒരേ വിഷയത്തെ കുറിച്ച് പരസ്പരം വിരുദ്ധമായി പ്രഖ്യാപിക്കില്ലലോ? അന്യ സംസ്‌ക്കാരികാനുരൂപണത്തിനും മതാനുകരണത്തിനും ഉള്ള ഒരുദാഹരണത്തിനുവേണ്ടിയാണ് യോഗയെ ഇവിടെ പരാമര്‍ശിച്ചത്. അങ്ങനെ പലതും ……… ഒരു വശത്തേക്ക് 'ചരിഞ്ഞ് ' പോയ എഡിറ്റോറിയല്‍ എഴുതിയ ' സത്യദീപത്തോട് ' ചോദിക്കാനുള്ളത് ഇതാണ്. ' മറ്റു മതങ്ങളിലെ പ്രവര്‍ത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്' എന്ന കൗണ്‍സില്‍ പ്രഖ്യാപനത്തിന് ( Declaration on the relation of the church to Non-Christian religions-Nostra Aetate-Para 2 of Second Vatican council) എന്തുകൊണ്ട് പ്രസ്തുത എഡിറ്റോറിയലില്‍ ഇടം കിട്ടാതെ പോയി ?. അതുപോലെ ' അതെ സമയംതന്നെ എല്ലാകാലത്തും സ്ഥലത്തുമുള്ള എല്ലാ ജനങ്ങള്‍ക്കുമായി സഭ അയക്കപ്പട്ടിരിക്കയാല്‍, എതെങ്കിലുമൊരു വിഭാഗത്തോടോ, രാഷ്ട്രത്തോടോ ഒരു പ്രത്യേക ജീവിതരീതിയോടോ പുരാതനമോ ആധുനികമോ ആയ ഒരാചാരത്തോടോ, പ്രത്യേകമായോ അഭേദ്യമായോ അവള്‍ ബദ്ധിതയല്ല' (But at the same time , the Church sent to all peoples of every time and place, is not bound exclusively and indissolubly to any race or nation, any particular way of life recent or ancient-Pastoral Constitution on the Church in the Modern world-Gaudium et spes- Part II, Section 2 ) എന്നതിനും എഡിറ്റോറിയലില്‍ എന്തേ ഇടം കണ്ടെത്തനാകാഞ്ഞത് ? കത്തോലിക്കസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് വൃത്യസ്തമായ വിശ്വാസങ്ങളുടെ പശ്ചാത്തലമുള്ള അന്യ സംസ്‌ക്കാരങ്ങളെ കത്തോലിക്കര്‍ 'കെട്ടിപുണരാന്‍' രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി പരിശുദ്ധാത്മാവ് വഴി തുറന്നിട്ടുണ്ടോ ? മറ്റു മതങ്ങളോട് ക്രൈസ്തവര്‍ നടത്തേണ്ട സംഭാഷണത്തിന് വേണ്ടിയുള്ള കൗണ്‍സില്‍ പ്രഖ്യാപനത്തെ 'ക്രിസ്ത്യന്‍ വിശ്വാസത്യം' എന്ന മട്ടില്‍ സ്വീകരിക്കാമോ ?. മറ്റു മതങ്ങളോട് സംഭാഷണം ചെയ്യാന്‍ കൗണ്‍സില്‍ പറഞ്ഞപ്പോള്‍ അത് ക്രൈസ്തവ വിശ്വാസത്തിന് അന്യമായ സാംസ്‌ക്കാരികാനുരൂപണത്തിലേക്കും പടി പടിയായി ആ സംസ്‌ക്കാരങ്ങളുടെ പിള്ളത്തൊട്ടികളായ അന്യമതങ്ങളിലേക്കും ക്രിസ്തുവിശ്വാസികള്‍ നയിക്കപ്പടണമെന്നാണോ കൗണ്‍സില്‍ അര്‍ത്ഥമാക്കിയത്? ഒരു വൃാജ സഭയേയും അതില്‍ ഒരു ക്ഷുദ്ര ക്രിസ്തുവിനേയും സ്ഥാപിക്കാന്‍ കൗണ്‍സിലില്‍ പദ്ധതിയിട്ടിരുന്നുവോ ?. എന്തേയിതൊന്നും എഡിറ്റോറിയലില്‍ കാണാഞ്ഞത് ? 'തുറവി' യ്ക്ക് തുരംഗം വെയ്ക്കുന്നവര്‍ പഠിപ്പിക്കുന്നത് കാര്‍ക്കശ്യമേറിയ പ്രബോധനങ്ങളാണെന്ന് 'സത്യദീപത്തിന്' തോന്നുന്നുണ്ടെങ്കില്‍ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ഏത് പ്രബോധനമാണ് എളുപ്പമുള്ളത് എന്ന് 'സത്യദീപം' എഡിറ്റോറിയലില്‍ പറയാത്തതെന്താ ?. നാശത്തിലേക്കുള്ള വഴി വിശാലമേറിയതും സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി ഇടുങ്ങിയതുമാണെന്നുതന്നെയാണ് യേശുക്രിസ്തു തന്റെ ശിഷ്യരോട് പറഞ്ഞിട്ടുള്ളത്. ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപനം കൊണ്ട് മുമ്പ് നടന്ന കൗണ്‍സിലുകളിലും സഭാ പാരമ്പര്യങ്ങളിലൂടെയും ദൈവവചനത്തിലൂടെയും പരിശുദ്ധാത്മാവ് ഉറപ്പിച്ച ക്രിസ്ത്യന്‍ വിശ്വാസസത്യങ്ങളെ ലഘൂകരിക്കാനോ മാറ്റാനോ സാധിക്കുമോ? കാനന്‍ നിയമം അതിന് അനുവദിക്കുന്നുണ്ടോ ? എല്ലാം , ദൈവവചനത്തിനും വിശുദ്ധ സഭാപാരമ്പര്യങ്ങള്‍ക്കും വിധേയമല്ലേ ? ഈ വസ്തുതകളും മറ്റുമതങ്ങള്‍ ക്രിസ്തുമതത്തില്‍ നിന്ന് എപ്രകാരമാണ് വ്യത്യസ്തമായിരിക്കുന്നത് എന്നതും അല്ലേ പ്രസ്തുത എഡിറ്റോറിയലില്‍ പ്രതിഫലിക്കേണ്ടിയിരുന്നത് ?. ഈ വിത്യാസം ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടല്ലേ പത്തും പതിനഞ്ചും വര്‍ഷം മതബോധനം ലഭിച്ചിട്ടും പുരാതന കത്തോലിക്ക കുടുംബങ്ങളില്‍ നിന്നുള്ള നമ്മുടെ അഭ്യസ്ഥവിദ്യരായ അനേകം യുവതി യുവാക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാറാകുബോള്‍ ഈക്കാലഘട്ടത്തില്‍ മറ്റു മതസ്ഥരുമായി വിവാഹ ബദ്ധത്തില്‍ ഏര്‍പ്പെട്ട് വിശ്വാസ ജീവിതത്തെ അപകടപ്പെടുത്തുന്നത് ? 'സത്യദീപത്തിന് ' നാളത്തെ കത്തോലിക്കസഭയെ കുറിച്ച് ചിന്തയില്ലേ ? യേശുക്രിസ്തുവാകുന്ന സത്യവും അവിടുന്ന് സ്ഥാപിച്ച സഭയും യേശുക്രിസ്തുവാകുന്ന സത്യത്തിന്റെ ഒരു കിരണത്തെ പ്രതിഫലിപ്പിക്കുന്നു (reflestIc a ray of thtta Truth) എന്ന് പറയപ്പെടുന്ന മറ്റ് മതങ്ങളും തമ്മിലുള്ള വൃത്യാസം വളരെ വളരെ വലുതാണല്ലോ. അവയ്ക്ക് പരസ്പരം ബദ്ധമൊന്നുമില്ലലോ. ദൈവത്തിന്റെ വെറും ഒരു സൃഷ്ടിയായ സ്വയം പ്രകാശിക്കാന്‍ കഴിയുന്ന സൂര്യനും അതിന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്വയം പ്രകാശിക്കാന്‍ കഴിയാത്ത ചന്ദ്രനും തമ്മിലുള്ള വേര്‍പിരിവിനേക്കാള്‍ വലിയ വേര്‍പിരിവാണല്ലോ ഇവിടെ നമ്മുക്ക് കാണാനാകുക. ഇതിനെകുറിച് 'സത്യദീപത്തിന്റെ' എഡിറ്റോറിയല്‍ ഒന്നും മിണ്ടുന്നില്ല. ഈ വേര്‍പ്പിരിവ് മനസ്സിലാക്കാതെ എല്ലാ മതങ്ങളിലും 'രക്ഷ' (Religious Pluralism) എന്ന് അംഗീകരിക്കുക വഴി 'കത്തോലിക്കസഭയ്ക്ക് അതിന്റെ സ്വതസിദ്ധമായ പ്രേക്ഷിത ചൈതന്യം നഷ്ടപ്പെട്ടു' എന്ന പോപ്പ് എമിരറ്റസ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയടുത്ത കാലത്ത് നടത്തിയ പ്രസ്താവനയ്ക്കും എഡിറ്റോറിയലില്‍ ഇടമില്ല. എല്ലാത്തിലും രക്ഷയുണ്ടെങ്കില്‍ പിന്നെ 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക' എന്ന് യേശു കല്പനയിടേണ്ട അവശ്യമുണ്ടോ? അവിടുന്ന് കുരിശില്‍ മരിക്കേണ്ടതുണ്ടായിരുന്നുവോ ? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പ് തന്നെ ' …. ഭൂമിയില്‍ ദൈവക്യപ ലഭിച്ചവര്‍ക്ക് സമാധാനം' എന്ന് മാലാഖമാരിലൂടെ അരുളി ചെയ്ത് നല്ലവനായ ദൈവം രക്ഷയുടെ സാര്‍വ്വത്രിക സ്വഭാവം വെളിവാക്കിയില്ലേ ? അത് യഹൂദര്‍ക്കും ക്രിസ്ത്യാനിക്കുമാത്രമല്ലലോ ?. അതിനാല്‍ എല്ലാ മതസ്ഥരും കര്‍ത്താവിലൂടെയുള്ള ഈ രക്ഷയ്ക്ക് അര്‍ഹരാണല്ലോ. അതിനാല്‍ ക്രിസ്ത്യാനിക്ക് ഒരു മതത്തോടും ശത്രുതയില്ല. അതിനര്‍ത്ഥം അവര്‍ ഇന്നായിരിക്കുന്ന വിശ്വാസത്തെ ക്രിസ്തു വിശ്വാസി സ്വീകരിക്കണം എന്നല്ല. 'അതിനാല്‍ വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം……….' (എഫോ 4:25) എന്ന് വി. പൗലോസ് പറഞ്ഞതും ഇതുതന്നെയല്ലേ ? സത്യം പറയാതെ സാംസ്‌ക്കാരികാനുരൂപണം അജണ്ടയായി സ്വീകരിച്ചത് വഴി മറ്റ് മനുഷ്യര്‍ക്ക് ന്യായമായും കിട്ടേണ്ട രക്ഷയെ തടയുകയല്ലേ ചെയ്യുന്നത് ? രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പ് തന്നെ സുവിശേഷവത്ക്കരണത്തിനുള്ള തുറവി കത്തോലിക്കസഭയലുണ്ട്. കൗണ്‍സില്‍ മുഖേന മറ്റൊരു 'തുറവി' യുടെ ആവശ്യമില്ല…… ദൈവവചനത്തിന് എതിരായ 'തുറവി' യെ തുറവിയെന്ന് വിളിക്കാനാകുമോ ? 'സത്യദീപം' അതാണ് ചെയ്തത്. 'സത്യദീപം' ശരിക്കും 'പോസ്റ്റ് വത്തിക്കാന്‍ ട്ടു' സിഡ്രത്തിലേക്ക് കൂപ്പുകുത്തി ! രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം ക്രിസ്ത്യാനികളായവരെ (മുമ്പ് അന്യ മതസ്ഥരായിരുന്നവര്‍) 'സത്യദീപം' നേരില്‍ വിളിച്ച് ഒന്നു ചോദിച്ച് നോക്കുക. അന്യ മതങ്ങളുടെ സാംസ്‌ക്കാരികാനുരൂപണം ഒരു ക്രിസ്ത്യാനി നടത്തുന്നതു കണ്ട് ആ 'തുറവി' കണ്ട് അതില്‍ ആകൃഷ്ടരായി അവരില്‍ ആരെങ്കിലും കര്‍ത്താവിലേക്ക് വന്നതായി അവര്‍ സാക്ഷ്യപ്പെടുത്തുണ്ടോ എന്ന് സ്വയം അറിയുക. ഇന്ത്യയെന്നല്ല ലോകം മുഴുവന്‍ പരതിയാലും അങ്ങനെ സാക്ഷ്യപ്പെടുത്തുന്ന ഒരാളെ കണ്ടെത്താനാകുകയില്ല. എന്നാല്‍ സുവിശേഷം കേട്ട് അവരായിരുന്ന വിശ്വാസത്തേയും അതില്‍ കുതിര്‍ന്ന് കിടക്കുന്ന സംസ്‌ക്കാരങ്ങളേയും തീര്‍ത്തും ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിച്ചു എന്ന ഒറ്റ കാരണത്താല്‍ സ്വന്തം വീടും നാടും സ്വത്തും ബന്ധുക്കളേയും ഉപേക്ഷിക്കേണ്ടി വന്നിട്ടും ക്രിസ്തുവില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന ലക്ഷകണക്കിന് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുനായികളെ കണ്ടെത്താനാകും. അവര്‍ നമ്മോട് ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സുവിശേഷം പറയുന്ന കാലം വിദൂരമല്ല. ഇവരാണ് കിഴക്ക് നിന്നും പടിഞ്ഞാറുനിന്നും വന്ന് സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിരിക്കുന്നവര്‍ ! ( മത്തായി 8:11). രാജ്യത്തിന്റെ മക്കള്‍……….?. സാംസ്‌കാരികാനുരൂപണത്തിലേക്കും അതുവഴിയുള്ള മറ്റ് മതാനുകരണങ്ങളിലേക്കും നീങ്ങിയിരുന്നെങ്കില്‍ കത്തോലിക്കസഭയില്‍ ഇത്ര വിശുദ്ധര്‍ ഉണ്ടാകുമായിരുന്നില്ല. കത്തോലിക്കസഭയില്‍ ഇന്നും അഴുകാതെ ഇരിക്കുന്ന അനേകം വിശുദ്ധരുടെ തിരുശരീരങ്ങള്‍ വിളിച്ചുപറയുന്നത് എന്താണ് ?. ജൂലായ് മാസം 19ാം തിയ്യതി കത്തോലിക്ക സഭയില്‍ തിരുനാള്‍ അഘോഷിക്കപ്പെടുന്ന മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ട് വിശുദ്ധരാണ് വി. യുസ്തായും വി. റുഫീനായും. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കിവിറ്റ് ഉപജീവനം കഴിച്ചിരുന്ന അവര്‍ രക്തസാക്ഷികളായത് വിജാതീയ പൂജകള്‍ക്ക് ഉപയോഗിക്കാനുള്ള പാത്രങ്ങള്‍ മറ്റു മതസ്ഥര്‍ ആവശ്യപ്പെട്ടിട്ടും അത് ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യാത്തതുകൊണ്ടാണ്. വിജാതീയ പൂജകള്‍ ചെയ്യാതെ തന്നെ, അതിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ വിറ്റ് സാംസ്‌കാരിക അനുരൂപണത്തില്‍ അവര്‍ക്ക് ജീവിക്കാമായിരുന്നു. അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ വിശുദ്ധരായി അവരെ ഇന്ന് വണങ്ങില്ല എന്ന്മാത്രം ! സര്‍വ്വ ശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഏറ്റ് പറഞ്ഞ് കൊണ്ട് അവര്‍ രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്യതത്. ' ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ട ദൈവാവിഷ്‌ക്കരണത്തെ മറികടക്കുന്നതെന്നോ തിരുത്തുന്നതെന്നോ നടിക്കുന്ന ' വെളിപാടുകളെ' അംഗീകരിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിന് കഴിയുകയില്ല. ചില അക്രൈസ്തവമതങ്ങളും സമീപകാലത്തു രൂപംകൊണ്ട ചില മതവിഭാഗങ്ങളും മേല്‍ പ്രസ്താവിച്ചതരത്തിലുള്ള 'വെളിപാടുകളെ' ആധാരമാക്കിയുള്ളവയാണ് ' (കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം 67ാം ഖണ്ഡിക) അമലോല്‍ഭവയും ദൈവമാതാവും നിത്യകന്യകയും സ്വര്‍ഗ്ഗാരോപിതയും ആണ് എന്ന് വിശ്വാസസത്യങ്ങളായി കത്തോലിക്കസഭ ആരെകുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നവോ ആ പരിശുദ്ധ കന്യകമറിയം വൈദീകര്‍ക്ക് നല്കിയിട്ടുള്ള സന്ദേശങ്ങളില്‍ (ങങജ) 406 ാം സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. 'സഭ സത്യമാകുന്നു. കാരണം വിശ്വാസമൂല്യ നിക്ഷേപം പൂര്‍ണ്ണമായി സൂക്ഷിക്കുന്നതിനുള്ള ചുമതല അതിനെ മാത്രമാണ് ഭരമേല്പിച്ചിട്ടുള്ളത്. മാര്‍പാപ്പയുമായി ഐക്യത്തിലായിരിക്കുന്ന മെത്രാന്മാരുടെ സംഘാധികാരമുള്ള സഭയെയാണ് ഇതിനെ ഭരമേല്പിച്ചിരിക്കുന്നത്. ഒരോ വ്യത്യസ്ത സഭയിലും സത്യത്തിന്റെ ഒരംശം സ്വായത്തമായിട്ടുണ്ടെന്ന ന്യായം പറഞ്ഞ് എല്ലാ ക്രിസ്തീയ സഭകളേയും തെറ്റായ ഒരു ഐക്യബാന്ധവത്തില്‍ (എക്കുമേനിസം) ഒന്നായി വീക്ഷിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യത്തെ നശിപ്പിക്കാനും ശ്രമം നടക്കുന്നു. ഇങ്ങനെ അവര്‍ എല്ലാ ക്രിസ്തീയ സഭകളേയും, ഒരു സാര്‍വ്വത്രികസഭയാക്കി കോര്‍ത്തിണക്കുക, അതില്‍ കത്തോലിക്ക സഭയേയും ഉള്‍പ്പെടുത്തുകയെന്ന ആ പദ്ധതിയെ വളര്‍ത്തിയെടുക്കാനുള്ള സംരംഭവുമായി മുന്നോട്ട് നീങ്ങുകയാണ്'. #{red->none->b-> 'സത്യദീപമേ', നിന്നിലെ പ്രകാശം ഇരുളായിപോയി എന്നും ക്രൈസ്തവ മാസിക എന്നതില്‍ നിന്നുമുള്ള നിന്റെ വീഴ്ച്ച വളരെ വലുതാണെന്നും നീ തിരിച്ചറിയുന്നില്ലേ! }# (ലേഖകനായ ഫാ. ഫ്രാന്‍സീസ് ഏഴാനിക്കാട്ട് എംഎസ്‌ടി സഭാംഗവും ഫാത്തിമ സന്ദേശങ്ങളുടെ വെളിച്ചത്തില്‍ വിമല ഹൃദയ പ്രതിഷ്ഠാ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദികന്‍ കൂടിയാണ്)
Image: /content_image/SocialMedia/SocialMedia-2017-12-18-18:20:40.jpg
Keywords: മറുപടി

6684
Category: 24
Sub Category:
Heading: മേജര്‍ ആര്‍ച്ചു ബിഷപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളും യഥാര്‍ത്ഥ സത്യവും
Content: സാമൂഹ്യമാധ്യമങ്ങള്‍ രണ്ടു ദിവസത്തോളമായി സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ചെളിവാരിയെറിഞ്ഞും ചവിട്ടിത്തേച്ചും രസിക്കുകയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പിനെ സംരക്ഷിക്കാനായി പടച്ചുവിട്ട കിംവദന്തി മഞ്ഞപ്പത്രങ്ങള്‍ ഏറ്റപിടിച്ചതോടെ ആരോപണവിധേയരായി എന്നു തോന്നലുണ്ടായ ചിലര്‍ (ഇക്കാര്യത്തില്‍ രൂപപ്പെട്ട ആഭ്യന്തരരാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ചവര്‍) തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി മേജര്‍ ആര്‍ച്ചുബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും രംഗത്തുവന്നു. എറണാകുളത്തും ബന്ധപ്പെട്ടവരോടുമെല്ലാം മണിക്കൂറുകള്‍ സംസാരിച്ചു. യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയാണെന്ന് മനസ്സിലായി. 1. #{red->none->b-> എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപത പ്രതികരിക്കുന്നില്ല? }# സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും സത്യത്തിന്‍റെ അംശം എന്നത് തീരക്കുറവാണ്. അസത്യത്തിന്‍റെ രാജ്സ്ഥാന്‍ മരുഭൂമികളുടെ ഹൈഡെഫനിഷന്‍ ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങള്‍ പോസ്റ്റുചെയ്യുന്നത്. ഇന്ന് ഇത്തരം നാലാംകിട വാര്‍ത്തകളോട് പ്രതികരിച്ചാല്‍ അതിനുമാത്രമേ സമയം കാണൂ. സഭാസംവിധാനങ്ങള്‍ ഔദ്യോഗികവും ആധികാരികവുമായ വാര്‍ത്തകളോട് മാത്രമേ പ്രതികരിക്കാറുള്ളുവത്രേ. 2. #{red->none->b->എന്താണ് പ്രശ്നം? കോടികള്‍ നഷ്ടം വന്നു, കള്ളപ്പണം വന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനമെന്താണ്? }# എറണാകുളം - അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചു എന്നതും സത്യമാണ്. എന്നാല്‍ ഒരിക്കലും അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല. സ്ഥലംവില്പന നടത്തിയത് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചുതന്നെയാണ്. എന്നാല്‍ ഇടനിലക്കാരനായി നിന്നയാള്‍ നടത്തിയ ചില ക്രമക്കേടുകള്‍ കാരണം പണം മുഴുവനായി കൈപ്പറ്റാന്‍ സാധിക്കാതെ വന്നു. അതിനു പകരം മറ്റ് രണ്ട് ഭൂമികള്‍ പക്ഷേ ഈടായി വാങ്ങിയിട്ടുമുണ്ട്. ഒരു രീതിയിലുമുള്ള സാന്പത്തികനഷ്ടം രൂപതയ്ക്കുണ്ടായിട്ടില്ല. പക്ഷേ ഇത്തരം ചില ഒത്തുതീര്‍പ്പുകള്‍ (സിവില്‍ നിയമത്തിന് വിരുദ്ധമായവയല്ല എന്ന് പ്രത്യേകം ഓര്‍ക്കണം) രൂപതയില്‍ എല്ലാവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നില്ല. ഇടപാടുകള്‍ തീരുന്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന സദുദ്ദേശം മാത്രമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. 3. #{red->none->b->വൈദികര്‍ പിതാവിനെ ഘൊരാവോ ചെയ്തു എന്ന വാര്‍ത്തയുടെ വാസ്തവം എന്താണ്? }# മേല്‍പ്പറഞ്ഞ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതിനു മുന്പ് ഇതിനെക്കുറിച്ചറിഞ്ഞ വൈദികര്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുവേണ്ടി മേജര്‍ ആര്‍ച്ചുബിഷപ്പിനെ കാണാന്‍ അദ്ദേഹത്തിന്‍റെ അനുവാദത്തോടെതന്നെ അരമനയിലെത്തിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച് അവരെ തൃപ്തരാക്കിയാണ് വലിയ പിതാവ് പറഞ്ഞയച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെ വളച്ചൊടിച്ച് വെടക്കാക്കാന്‍ ശ്രമിക്കുന്ന ചിലരെങ്കിലും ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അതിരൂപത സംശയിക്കുന്നുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈദികര്‍ മെത്രാനെ കാണുന്നതും തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതും സഭയില്‍ സാധാരണമാണ്. സഭയുടെ ആഭ്യന്തരകാര്യങ്ങളെ ചന്തയില്‍ ചര്‍ച്ചയാക്കുന്പോള്‍ അതിന്‍റെ അര്‍ത്ഥതലങ്ങള്‍ വല്ലാതെ നഷ്ടപ്പെടുമെന്നത് തീര്‍ച്ച. 4. #{red->none->b->ഈ കച്ചവടത്തിലെ കള്ളപ്പണത്തെക്കുറിച്ചുള്ള ആരോപണം? ഒപ്പം തന്നെ കോടികള്‍ നഷ്ടം വന്നുവെന്ന ആക്ഷേപം - വാസ്തവമെന്താണ്? }# ഈ ഭൂമിയിടപാടില്‍ കള്ളപ്പണം കൈപ്പറ്റിയെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതേസമയം ഇടപാടില്‍ കോടികള്‍ നഷ്ടം വന്നുവെന്ന ആരോപണത്തില്‍ അല്പം കഴന്പുമുണ്ട്. നാട്ടില്‍ നടക്കുന്ന എല്ലാ സ്ഥലമിടപാടുകളിലും വലിയ തുകകള്‍ കള്ളപ്പണമായിട്ടാണ് കൈമാറുന്നതും സ്വീകരിക്കുന്നതും. വലിയപിതാവിന്‍റെ അറിവോടു കൂടി നടന്ന ഈ ഇടപാടുകളില്‍ കള്ളപ്പണം സ്വീകരിക്കാന്‍ അതിരൂപത തയ്യാറാകാതിരുന്നതിനാല്‍ വൈറ്റ്മണി മാത്രം സ്വീകരിച്ച് കച്ചവടം നടത്തേണ്ടതായി വരികയും ബ്ലാക്ക് മണി ഉള്‍പ്പെടുന്ന കച്ചവടത്തില്‍ ലഭിക്കേണ്ടിയിരുന്നത്ര തുക ലഭിക്കാതെ പോവുകയും ചെയ്തു. ഇത്തരത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് ആക്ഷേപിക്കുന്നതില്‍ ചില കാര്യങ്ങളുണ്ട്. ബ്ലാക്ക് മണി വേണ്ടാ എന്നു വച്ചതിലൂടെ അതിരൂപതയ്ക്ക് പക്ഷേ സാന്പത്തികമായ ബാദ്ധ്യതകള്‍ യാതൊന്നും തന്നെയുണ്ടാവുകയില്ല എന്ന് രൂപതാധികൃതര്‍ക്ക് ഉറപ്പുണ്ടായിരുന്നു. 5. #{red->none->b-> വലിയ പിതാവിന്‍റെ അസുഖം എന്തായിരുന്നു? അദ്ദേഹത്തിന് ഹൃദയാഘാതം വന്നിരുന്നുവോ? }# ഒരിക്കലുമില്ല. വലിയപിതാവ് വിദേശയാത്ര കഴിഞ്ഞുവന്നതിനുശേഷം അവിടുത്തെ കാലാവസ്ഥയുടെ പ്രശ്നങ്ങള്‍ കാരണം ചെറിയ പനിയും അസ്വസ്ഥതകളുമായിട്ടാണ് ലിസ്സി ഹോസ്പിറ്റലില്‍ ചെന്നത്. അവിടെ പിതാവിന്‍റെ പ്രായം പരിഗണിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഹൃദയവാല്‍വുകളില്‍ രണ്ട് ബ്ലോക്ക് കണ്ടെത്തുകയും അഞ്ചിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തത്. അതിനുശേഷം ആവശ്യമായ വിശ്രമം ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നതിനുശേഷം ഇപ്പോള്‍ പിതാവ് ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടുണ്ട്. 6. #{red->none->b-> എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികാടിസ്ഥാനം ആലഞ്ചേരി പിതാവ് തകര്‍ത്തു എന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു? }# ശുദ്ധ അസംബന്ധം. ഈ ഭൂമിയിടപാടുകളില്‍ മാത്രമല്ല രൂപതയുടെ സാന്പത്തികാടിസ്ഥാനം എന്നത് രൂപതയെപ്പറ്റി സാമാന്യം അറിവുള്ളവര്‍ക്ക് വ്യക്തമാണല്ലോ. ഇത്രയും കാര്യങ്ങള്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വേണ്ടപ്പെട്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ മനസ്സിലായെങ്കിലും മഞ്ഞപ്പത്രങ്ങള്‍ നിരത്തിയ ചില വാദഗതികളിലെ തമാശകള്‍ കൂടി ചൂണ്ടിക്കാട്ടാതിരുന്നാല്‍ അതീ പ്രതികരണത്തിന്‍റെ വളര്‍ച്ചക്കുറവായിപ്പോകും. മഞ്ഞപ്പത്രങ്ങള്‍ ആരോപിക്കുന്ന തലക്കെട്ടുകളിലെ ചില ബോംബുകളെക്കുറിച്ച് 1. #{blue->none->b->സീറോ മലബാര്‍ സഭയില്‍ വന്‍ പൊട്ടിത്തെറി }# വൈദികരും സന്ന്യസ്തരും അല്മായരുമൊക്കെയടങ്ങുന്ന ലക്ഷക്കണക്കിന് സീറോ-മലബാര്‍ വിശ്വാസികളാരും തന്നെ ഈ പൊട്ടിത്തെറിയുടെ ഒച്ച കേട്ടില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികര്‍ക്ക് രൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ച് സംശയമുണ്ടായത് എങ്ങനെയാണ് സീറോ-മലബാര്‍ സഭയിലെ പൊട്ടിത്തെറിയാവുക??? ന്യായമായ ചില സംശയങ്ങളാണേ??? 2. #{blue->none->b-> മേജര്‍ ആര്‍ച്ചുബിഷപ്പ് രാജി വെക്കുമെന്ന വ്യാജറിപ്പോര്‍ട്ടുകള്‍ }# ഇത്തരം റിപ്പോര്‍ട്ടുകളുടെ ഒരു പകര്‍പ്പോ മഞ്ഞപ്പത്രങ്ങളല്ലാതെ വേറെവിടെങ്കിലും ഇതിനൊരടിസ്ഥാനമോ കാണിച്ചുതരാന്‍ ആര്‍ക്കാണ് കഴിയുക. ലോകം മുഴുവനിലുമായി വളര്‍ന്നുപന്തലിക്കുന്ന അതിതീക്ഷ്ണമായ മിഷനറി ചൈതന്യമുള്ള സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത രാജിവെക്കാന്‍ പോകുന്നുവെന്നൊക്കെ പറയുന്ന കള്ളങ്ങള്‍ മലയാളത്തിലായത് മഞ്ഞപ്പത്രങ്ങളുടെ ഭാഗ്യം എന്നല്ലാതെന്തു പറയാന്‍. ഇതിലും വലിയ പ്രതിസന്ധികളെ മുഖത്തോടുമുഖം നേരിട്ട മെത്രാന്മാരും വൈദികരും സഭാതനയരും ഇപ്പോഴും ഇതിലേ പുല്ലുപോലെ നടക്കുന്നുണ്ട്. ഐ.എസ്. ഭീകരരുടെ തോക്കിന്‍തുന്പില്‍ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോന്ന ടോമച്ചനൊക്കെ ഈ സഭയില്‍ ഇങ്ങനെ നിക്കുന്പോള്‍ എവിടെയോ പൊട്ടിയ ബീഡിപ്പടക്കത്തിന്‍റെ ഒച്ചകേട്ട് ഞങ്ങളുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് രാജിവെക്കുമന്നൊക്കെപ്പറയാന്‍ നാണമില്ലേ . . . . . 3. #{blue->none->b->വടക്ക്-തെക്ക് തിരിഞ്ഞുള്ള സഭാതര്‍ക്കം എന്ന ആക്ഷേപം }# അല്പമായ ചരിത്രബോധത്തിന്‍റെ വിവരണമാണ് ഇത്. സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമത്തേക്കുറിച്ച് നിലനില്ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് സഭാതര്‍ക്കം എന്നു വിശേഷിപ്പിക്കുന്നത്. ഇത് സഭാതര്‍ക്കമല്ല. ആരാധനാക്രമകാര്യങ്ങളില്‍ വ്യത്യസ്ത ശൈലികള്‍ പിന്തുടര്‍ന്നിരുന്ന രൂപതകള്‍ അവയുടെ ഏകീകരണത്തിലേക്കു വന്നപ്പോള്‍ പ്രായോഗികബുദ്ധിമുട്ടുകള്‍ കാരണം പലരീതികളിലേക്ക് വഴിമാറുകയുണ്ടായി. അതിനെത്തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളെല്ലാം നീങ്ങി ഇന്ന് സഭ ഈ വിഷയത്തില്‍ പൊതുവായ ധാരണകളിലാണ് മുന്പോട്ടു പോകുന്നത്. ആരാധനാക്രമം ഒരുപോലെയാകും എന്ന ശുഭപ്രതീക്ഷയിലാണ് സഭാമക്കളെല്ലാവരും. അതിനിടയില്‍ വീണ്ടു കുത്തിത്തിരിപ്പുണ്ടാക്കാനുള്ള സഹജസ്വഭാവമാണ് പത്രാധിപരും സംഘവും അവരുടെ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുകൊണ്ടുവരുന്നത്. 4. #{blue->none->b->അടിയേ തകര്‍ന്ന് സീറോ മലബാര്‍ സഭ - സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ വിറ്റുതുലച്ചു }# എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുന്പോള്‍ (സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച തന്നെ അനാവശ്യമാണ്. രൂപതയുടെ ആഭ്യന്തരപ്രശ്നങ്ങള്‍ അവിടെ തീരേണ്ടതാണ്) അത് സീറോ-മലബാര്‍ സഭയുടെ അടിത്തറ മാന്തിയെന്നാരോപിക്കുന്നതിലെ വൃത്തികെട്ട യുക്തി സാമാന്യസഭാജ്ഞാനമുള്ളവര്‍ക്ക് മനസ്സിലാവില്ല. ഭാരതം മുഴുവനിലും യൂറോപ്പിലും അമേരിക്കയിലും ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് 34 രൂപതകളും, കാനഡായിലെ എക്സാര്‍ക്കേറ്റും, യൂറോപ്പിലും ന്യൂസിലന്‍റിലും അപ്പസ്റ്റോലിക് വിസിറ്റേഷനുകളുമുണ്ട്. അമ്പതുലക്ഷത്തോളം വിശ്വാസികളും, 62 മെത്രാന്മാരും ഒന്‍പതിനായിരത്തോളം വൈദികരും, ഇരുനൂറോളം സന്യാസ സഹോദരന്മാരും, മുപ്പത്താറായിരത്തോളം സന്യാസിനികളുമടങ്ങിയ ഈ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സഭയുടെ പാരന്പര്യപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രനായിരിക്കും എന്നതാണ് സത്യം. മാര്‍പാപ്പ റോം രൂപതയുടെ മെത്രാനായിരിക്കുന്നതുപോലെ. റോം രൂപതയില്‍ സാന്പത്തികപ്രശ്നമുണ്ടായാല്‍ അത് ആഗോളകത്തോലിക്കാസഭയെ തകര്‍ക്കും എന്നുപറയുംപോലുള്ള മണ്ടത്തരമാണ് അറിവുകേടുകളുടെ വെളിച്ചത്തില്‍ മഞ്ഞപ്പത്രങ്ങള്‍ പടച്ചുവിടുന്നത്. #{green->none->b-> സമാപനം }# അതിമഹത്തായ മാര്‍ത്തോമ്മാനസ്രാണിസഭയുടെ പിതാവും തലവനുമായ വന്ദ്യപിതാവ് ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്ത മഞ്ഞപ്പത്രങ്ങള്‍ ആരോപിക്കുന്നതുപോലുള്ള നെറികെട്ട ഇടപാടുകള്‍ നടത്തി എന്നത് അരിഭക്ഷണം കഴിക്കുന്ന വിശ്വാസികള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. രൂപതാകേന്ദ്രങ്ങള്‍ എല്ലാ തെറിവിളികളോടും പ്രതികരിക്കാത്തത് മൗനം കുറ്റസമ്മതമായിക്കാണുന്ന നാലാംതരം മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഗുണനിലവാരമില്ലാത്ത മാന്യതയും സഭ്യതയുമല്ല പരിശുദ്ധ കത്തോലിക്കാസഭയുടേത്. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ അവിടെയുള്ള സഭാസംവിധാനങ്ങള്‍ പരിഹരിക്കും. സാന്പത്തികകാര്യങ്ങളിലെന്നല്ല, സാങ്കേതികമായ ഒരു വിഷയത്തിലും സഭയുടെ അടിവേര് തകര്‍ക്കുക പോയിട്ട് തലമുടിനാരില്‍ വിള്ളല്‍വീഴ്ത്താന്‍ ഇവിടാരും വിചാരിച്ചിട്ട് കാര്യമില്ല. ഇത് പാറയാണ്. ഉറച്ച പാറ. മഴപെയ്താലും കാറ്റൂതിയാലും വെള്ളം പൊങ്ങിയാലും ഒലിച്ചുപോകാത്ത കര്‍ത്താവിന്‍റെ സഭ . . . നരകവാതിലുകള്‍ എതിരേ പ്രബലപ്പെടാത്ത അപ്പസ്തോലികസഭ . . . ദുരാരോപണങ്ങളിലൂടെ നാരകീയശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്പോള്‍ കര്‍ത്താവിന്‍റെ കുരിശിലെ രക്തത്തില്‍ നിന്ന് ജീവന്‍പ്രാപിച്ച് നിരന്തരമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന രക്തസാക്ഷികളുടെ സഭ . . . സത്യം മാത്രമേ എന്നേക്കും നിലനില്ക്കുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുകയുള്ളു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫാ. നോബിള്‍ തോമസ്
Image: /content_image/SocialMedia/SocialMedia-2017-12-18-17:45:26.jpg

6685
Category: 1
Sub Category:
Heading: ബൈബിളില്‍ വിവരിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം കണ്ടെത്തി
Content: ഗ്രീസ്: ബൈബിളില്‍ വിവരിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം ഗവേഷകര്‍ വെള്ളത്തിനടിയില്‍ കണ്ടെത്തി. ലെച്ചായോണ്‍സ് ഹാര്‍ബര്‍ പദ്ധതിക്ക് വേണ്ടി ലെച്ചായോണ്‍സ് തുറമുഖ പ്രദേശങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഗ്രീക്ക്- ഡെന്‍മാര്‍ക്ക് പുരാവസ്തുസംഘമാണ് ബൈബിള്‍ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന ചരിത്രപരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വിശുദ്ധ പൗലോശ്ലീഹ കോറിന്തോസ് സന്ദര്‍ശിക്കുകയും അവിടുത്തെ സഭയ്ക്കായി കത്തുകള്‍ എഴുതിയതായും പുതിയനിയമത്തില്‍ പറഞ്ഞിട്ടുണ്ട്. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വലിയ ഭൂകമ്പത്തെ തുടര്‍ന്നു നഗരം വെള്ളത്തിനടിയിലാകുകയായിരിന്നുവെന്നാണ് നിഗമനം. ഇപ്പോഴും കേടുപാടുകളില്ലാത്ത അവസ്ഥയിലാണ് തുറമുഖം. പഴയ തുറമുഖത്തിന്റെ മരത്തുണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. കൊറിന്തോസ് നഗരത്തെ മറ്റ് വ്യാപാര ശ്രംഖലകളുമായി ബന്ധിപ്പിച്ചിരുന്ന തുറമുഖത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ബി.സി. 146-ല്‍ ഗ്രീസ് അക്രമണത്തിനിടെ റോമാക്കാര്‍ നശിപ്പിച്ചതാണ് ഈ നഗരം. പിന്നീട് ബി.സി. 44-ല്‍ ജൂലിയസ് സീസറാണ് പ്രസ്തുത നഗരം പുനര്‍നിര്‍മ്മിച്ചത്. ഏഥന്‍സിലെ ഡാനിഷ് ഇന്‍സ്റ്റിറ്റ്യൂട്ടും, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹേഗന്‍, ഗ്രീക്ക് എഫോറേറ്റ് ഓഫ് അണ്ടര്‍ ആന്റിക്വിറ്റീസിന്റേയും സംയുക്തസരംഭമാണ് ലെച്ചായോണ്‍സ് ഹാര്‍ബര്‍ പദ്ധതി. ആശ്ചര്യപ്പെടുത്തുന്ന കണ്ടുപിടിത്തമാണ് നടന്നിരിക്കുന്നതെന്നു ഹാര്‍ബര്‍ പദ്ധതിയുടെ ഡയറക്ടറായ ബ്ജോണ്‍ ലോവെന്‍ പറഞ്ഞു. പുരാതന ഉപകരണങ്ങള്‍, കെട്ടിടങ്ങളുടേയും തകര്‍ന്ന കപ്പലുകളുടേയും അവശിഷ്ടങ്ങള്‍ തുടങ്ങിയവയെന്തെങ്കിലും കണ്ടെത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ബൈബിളിന്റെ സാധുതയെ അംഗീകരിച്ചുകൊണ്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തവും ഈ അടുത്ത കാലത്ത് നടന്നിരിന്നു. ഇസ്രായേലിലെ പടിഞ്ഞാറന്‍ ഗലീലി മേഖലയില്‍ നടത്തിയ ഉദ്ഘനനത്തില്‍ 1600 വര്‍ഷങ്ങള്‍ പഴക്കമുള്ള മാര്‍ബിള്‍ ഫലകമാണ് കണ്ടെത്തിയത്. ഗ്രാമത്തില്‍ ദേവാലയം പണിയുന്നതിന് സഹായിച്ച ‘സോസന്‍’ എന്നോ ‘ഷോഷന്ന’ എന്നോ പേരുള്ള ഒരു സ്ത്രീയുടെ സ്മരണകുറിപ്പായിരിന്നു ഈ ഫലകം. ലൂക്കായുടെ സുവിശേഷം 8:3-ല്‍ പറയുന്ന യേശുവിനെ അനുഗമിച്ച സ്ത്രീകളിലൊരാളായ സൂസന്ന ഈ സൂസന്ന തന്നെയെന്നാണ് കരുതപ്പെടുന്നത്. ചരിത്രപരമായ കണ്ടെത്തലുകള്‍ വഴി 4, 5 നൂറ്റാണ്ടുകളിലെ ക്രിസ്തീയ ജീവിതം എങ്ങനെയായിരുന്നു എന്നറിയുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
Image: /content_image/News/News-2017-12-19-04:10:10.jpg
Keywords: പുരാതന, കണ്ടെത്തി

6686
Category: 18
Sub Category:
Heading: കേരള കാത്തലിക് ഫെഡറേഷന് പുതിയ നേതൃത്വം
Content: കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷന്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എന്നീ അല്‍മായ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള കാത്തലിക് ഫെഡറേഷന്റെ 21ാ മതു വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റായി പി.കെ. ജോസഫിനെയും ജനറല്‍ സെക്രട്ടറിയായി വര്‍ഗീസ് കോയിക്കരയെയും ട്രഷററായി ജസ്റ്റിന്‍ കരിപ്പാട്ടിനെയും തെരഞ്ഞെടുത്തു. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിനെ വൈദിക ഉപദേഷ്ടാവായി നിയമിച്ചു. മറ്റു ഭാരവാഹികള്‍: ഡേവിസ് തുളവുത്ത്, പ്രഷീല ബാബു, മേരി കുര്യന്‍ വൈസ് പ്രസിഡന്റുമാര്‍, ഡോ. മേരി റെജീന, ബാബു അത്തിപ്പൊഴി, സജി ജോണ്‍സെക്രട്ടറിമാര്‍. സമ്മേളനത്തില്‍ കെസിബിസി അല്‍മായ കമ്മീഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷനായിരുന്നു.
Image: /content_image/India/India-2017-12-19-04:30:21.jpg
Keywords: കാത്തലിക്