Contents

Displaying 6401-6410 of 25125 results.
Content: 6707
Category: 9
Sub Category:
Heading: യൂത്ത് നൈറ്റ് വിജില്‍; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍
Content: കര്‍ത്താവിന്റെ കുരുണയാല്‍ പരിശുദ്ധാത്മാവ് ദേശത്തിന് നല്‍കിയ അത്ഭുതകരമായ ശുശ്രൂഷയാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. ഈ ശുശ്രൂഷ അനേകായിരങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അത്ഭുത ശക്തിയും അനുഭവവേദ്യമാവാന്‍ ഇടയായി.അതുപോലെ തന്നെ യുവതി യുവാക്കളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി രൂപപ്പെടുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്കായ് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ് സെഹിയോന്‍ ടീം. കഴിഞ്ഞ നാളുകളെ കുറിച്ചോര്‍ക്കാന്‍ യുവതി യുവാക്കള്‍ ആത്മാവില്‍ വീണ്ടും ജനിക്കുവാന്‍ ശുശ്രൂഷകള്‍ കാരണമായി. എന്നാല്‍ യൂണിവേഴ്‌സിറ്റികളേയും കോളേജിനേയും കര്‍ത്താവിന്റെ ആത്മാവിനാല്‍ രൂപാന്തരപ്പെടുത്തുന്ന അത്ഭുതകരമായ ഒരു ഉണര്‍വിന്റെ നാളുകള്‍ക്കായി നിലവിളിക്കുകയാണ് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കല്‍. #{red->none->b-> ഫ്രണ്ട്‌സ് ഓഫ് യൂത്ത് ‍}# കഴിഞ്ഞ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഫാ സോജി ഓലിക്കല്‍ പ്രധാന വിഷയമായ് തിരഞ്ഞെടുത്തത് യുവതി യുവാക്കളും അവര്‍ക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ പ്രധാനവുമാണ്. യൂണിവേഴ്‌സിറ്റികളില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങളും പ്രലോഭനങ്ങളും പല മാതാപിതാക്കള്‍ക്കും അറിയില്ല. ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യുന്ന നീതു പറയുന്നു” എന്റെ ക്യാമ്പസില്‍ 350 കുട്ടികളില്‍ ഞാന്‍ ഒരാള്‍ മാത്രമാണ് pro life നെ പിന്തുണയ്ക്കുന്നത്’. നിരീശ്വരത്വത്തിന്റെയും ലഹരിയുടേയും ലൈംഗീക വൈകൃതങ്ങളുടേയും നടുവില്‍ വിശ്വാസത്തിന്റെ നല്ല ഓട്ടം ഓടുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ കോട്ടകള്‍ അനിവാര്യമാണ്. ഈ മേഖലകളിലാണ് ഫ്രണ്ട്‌സ് ഓഫ് യൂത്തിന്റെ പ്രാധാന്യം. ടീനേജ് കുട്ടികളേയും യുവതി യുവാക്കളേയും സ്‌നേഹിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ത്യാഗങ്ങള്‍ അനുഷ്ഠിക്കുവാനും തയ്യാറുള്ള മാതാപിതാക്കളുടെ വേദിയാണിത്. ഫ്രണ്ട്‌സ് ഓഫ് യൂത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക; സാറാമ്മ ; 07888942077 #{red->none->b-> യൂത്ത് നൈറ്റ് വിജില്‍ ‍}# എല്ലാ മാസത്തിന്റേയും നാലാം വെള്ളിയാഴ്ചകളില്‍ യുവജനത്തിന്റേയും നാലാം വെള്ളിയാഴ്ചകളില്‍ യുവജന ശുശ്രൂഷകളുടെ അഭിഷേകത്തിനും യുവതി യുവാക്കളുടെ നിയോഗങ്ങള്‍ക്കുമായി വി. കുര്‍ബാനയും ദിവ്യ കാരുണ്യ ആരാധനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഒരുക്കപ്പെടുന്നു. സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്ന ഈ പ്രാര്‍ത്ഥന മണിക്കൂറുകള്‍ ദേശങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അനുഗ്രഹത്തിന്റേയും വിടുതലിന്റേയും തിരുമണിക്കൂറുകളായി മാറും. യുവതി യുവാക്കളേയും മാതാപിതാക്കളേയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു ജെയ്മി 07859902268
രോഹിത് 07970633304
റെനി 07411358060 #{red->none->b-> ഡോര്‍ ഓഫ് ഗ്രേസ് യൂത്ത് കണ്‍വെന്‍ഷന്‍ ‍}# കാലഘട്ടത്തിന്റെ യുവജന ശുശ്രൂഷയായി അനുഗ്രഹിക്കാന്‍ പരിശുദ്ധ ആത്മാവ് നല്‍കിയിരിക്കുന്ന ഈ ശുശ്രൂഷയ്ക്ക് തീവ്രമായ പ്രാര്‍ത്ഥനയും പരിത്യാഗങ്ങളും ഏറെ ആവശ്യമാണ്. ദൈവീകമായ സാന്നിധ്യവും പരിശുദ്ധ സാരമ ശക്തിയും ആഴത്തില്‍ അനുഭവിച്ചറിയാന്‍ കര്‍ത്താവ് നല്‍കുന്ന ഈ കണ്‍വെന്‍ഷനിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. വിവിധ ദേശങ്ങളില്‍ മുതിര്‍ന്നവര്‍ മുന്‍കൈ എടുത്ത് യുവതി യുവാക്കളെ കൂട്ടി കൊണ്ടുവരുന്ന നാളുകള്‍ക്കായ് വിശ്വാസത്തിന്റെ കണ്ണുകള്‍ ഉര്‍ത്തി പ്രാര്‍ത്ഥിക്കുകയാണ് ഫാ സോജി ഓലിക്കലും ടീം അംഗങ്ങളും. എല്ലാ ഭാഷക്കാര്‍ക്കുമായി ഒരുക്കപ്പെടുന്ന ഈ ദൈവ ശുശ്രൂഷ യൂണിവേഴ്‌സിറ്റികളില്‍ പ്രാര്‍ത്ഥനകളുടെ കൂട്ടായ്മയുടെ വാതിലുകള്‍ തുറക്കും. 24ാം വയസ്സില്‍ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടിയ അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ ജീവിതാനുഭവങ്ങള്‍ യുവജനങ്ങള്‍ക്ക് ആവേശമായി മാറും. ലോക സുവിശേഷ വത്കരണത്തിന് വേണ്ടി പരി. ആത്മാവ് അതിശക്തമായി ഉപയോഗിക്കുന്ന 15ാം വയസ്സില്‍ ദൈവീക ശുശ്രൂഷ ആരംഭിച്ച ബ്ര. സന്തോഷ് കാന്‍മാത്ര അഭിഷേകത്തിന്റെ അഗ്നി യുവതി യുവാക്കളിലേക്ക് ഒഴുക്കും. സ്‌കൂള്‍ മിഷന്‍, യൂണിവേഴ്‌സിറ്റി മിഷന്‍, സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ തുടങ്ങിയ ശുശ്രൂഷകളിലൂടെ അനേകം യുവതി യുവാക്കള്‍ തങ്ങളുടെ കഴിവുകളും സമയവും ദൈവ രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. #{red->none->b->എപ്രകാരം ഈ ശുശ്രൂഷയില്‍ പങ്കാളികളാകാം? ‍}# -ഡോര്‍ ഓഫ് ഗ്രോസ്, നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ സംബന്ധിക്കുക, മറ്റുള്ളവരെ കൂടി കൊണ്ടുവരിക
-യുവതി യുവാക്കള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുക
-ഫാ സോജി ഓലിക്കല്‍ ടീമിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക
-ജപമാലകള്‍, കുരുന്നു കൊന്ന,കുരിശിന്റെ വഴി, ശുശ്രൂഷകളുടെ വിജയത്തിന് വേണ്ടി സമര്‍പ്പിക്കുക
-ദേശത്തെ എല്ലാ യുവജന മുന്നേറ്റങ്ങളേയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുക
-സാമ്പത്തികമായി ഈ ശുശ്രൂഷയെ സഹായിക്കുക മെബിന്‍ ; 07737205793 *** ജനറല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ 07990623054
ജാനറ്റ് 07952981277
നെവില്‍ 07988134080
Image: /content_image/Events/Events-2017-12-21-08:06:32.jpg
Keywords: സെഹിയോ
Content: 6708
Category: 1
Sub Category:
Heading: മധ്യപൂര്‍വേഷ്യയിലെ ക്രൈസ്തവ മതമര്‍ദ്ധനത്തില്‍ ആശങ്ക പങ്കുവെച്ച് ചാൾസ് രാജകുമാരൻ
Content: ലണ്ടൻ: മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക പങ്കുവെച്ചുകൊണ്ട് ചാൾസ് രാജകുമാരൻ. ജീവിതത്തിനും മരണത്തിനും ഇടയിലെ തെരഞ്ഞെടുപ്പാണ് സിറിയയിലെ ജനങ്ങളുടെ ക്രൈസ്തതവ വിശ്വാസമെന്നും ബ്രിട്ടനിലെയും സമീപ പ്രദേശങ്ങളിലെയും ക്രൈസ്തവർ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സമൂഹത്തെയും മതമേലദ്ധ്യക്ഷന്മാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ മതപീഡനമേല്‍ക്കുക തികച്ചും ഖേദകരമാണ്. ലോകത്തിൽ എല്ലാറ്റിനും ഉപരിയായി മനുഷ്യർ തമ്മിൽ സൗഹൃദം നിലനിർത്താൻ സാധിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ മാതൃക നാം സ്വീകരിക്കണം. പീഡനങ്ങൾക്ക് നടുവിലും യേശുവിനെ അനുകരിക്കുക എന്നത് ശ്രമകരമാണെങ്കിലും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം നിലനിൽക്കുന്ന ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലെ വിശ്വാസികൾ കൂടുതൽ തീക്ഷണതയുള്ളവരാകണമെന്നും പ്രിന്‍സ് രാജകുമാരന്‍ ഓര്‍മ്മിപ്പിച്ചു. സിറിയയിൽ നടന്നു വരുന്ന മത മർദ്ധനങ്ങളിലെ തന്റെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പിംലികോയിലെ വിശുദ്ധ ബർണബാസ് ആംഗ്ലിക്കൻ ദേവാലയത്തിലാണ് ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായി ചാള്‍സ് രാജകുമാരന്‍ കൂടിക്കാഴ്ച നടത്തിയത്.
Image: /content_image/News/News-2017-12-21-08:56:31.jpg
Keywords: മധ്യ
Content: 6709
Category: 1
Sub Category:
Heading: 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കു ദണ്ഡവിമോചനം
Content: വാഷിംഗ്ടന്‍ ഡി. സി: ഭ്രൂണഹത്യക്കെതിരായ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയിലും, റാലിയോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കര്‍മ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവര്‍ ദണ്ഡവിമോചനത്തിനു അര്‍ഹരാണെന്ന് വാഷിംഗ്ടന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂയേളും അര്‍ലിംഗ്ടണ്‍ മെത്രാനായ മൈക്കേല്‍ ബുര്‍ബിഡ്ജും പ്രഖ്യാപിച്ചു. ഡിസംബര്‍ 20-ന് ഇരുവരും സംയുക്തമായി പുറത്തുവിട്ട കത്തിലൂടെയായിരുന്നു പ്രഖ്യാപനം. മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റേയും, ഡിഫെന്‍സ് ഫണ്ടിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വാഷിംഗ്ടന്‍ ഡി.സി. യില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. 2018 ജനുവരി 19-നാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക. അമേരിക്കന്‍ സുപ്രീം കോടതി അബോര്‍ഷന്‍ നിയമാനുസൃതമാക്കിയതിന്റെ വാര്‍ഷിക ദിനത്തിലോ അതിനടുത്ത ദിവസങ്ങളിലോ ആണ് സാധാരണയായി ഈ റാലി സംഘടിപ്പിക്കാറുള്ളത്. 1974 ജനുവരി 22-നായിരുന്നു ആദ്യ റാലി. വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് ഇതില്‍ സംബന്ധിക്കുന്നത്. നന്നായി കുമ്പസാരിച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും, പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തങ്ങളുടെ രോഗവും കഷ്ടതകളും ദൈവത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രായാധിക്യവും മാരകമായ രോഗവും കാരണം റാലിയില്‍ സംബന്ധിക്കുവാന്‍ കഴിയാത്തവര്‍ക്കും പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് ബിഷപ്പുമാരുടെ കത്തില്‍ പറയുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2017-12-21-10:52:46.jpg
Keywords: ദണ്ഡ
Content: 6710
Category: 9
Sub Category:
Heading: "മഹത്വത്തിൻ സാന്നിധ്യം" സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് കരുമത്ര സെഹിയോനിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ഏകദിന ധ്യാനം നാളെ
Content: ബർമിങ്‌ഹാം: പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്ര സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലും ചേർന്ന് നയിക്കുന്ന ഏകദിന ധ്യാനം 23 ന് നാളെ ശനിയാഴ്ച്ച ബർമിങ്ഹാമിൽ നടക്കും. 'മഹത്വത്തിൻ സാന്നിധ്യം' എന്ന ശാലോം ടെലിവിഷൻ പ്രോഗ്രാമിലൂടെ അനേകരെ ക്രിസ്തീയതയുടെ ആഴങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബ്രദർ കരുമത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നവസുവിശേഷവത്ക്കരണത്തിന് ബലമേകുന്ന കേരളത്തിൽ തൃശൂർ ആസ്ഥാനമായുള്ള ഷെക്കീനായ് മിനിസ്‌ട്രിയുടെ സ്ഥാപകനാണ്. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം നാളെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ദേവാലയത്തിൽ വൈകിട്ട് 7 മുതൽ രാത്രി 11 വരെയാണ് ആത്മീയ അഭിഷേകവും,വിടുതലും പകരുന്ന വചന പ്രഘോഷണങ്ങളിലൂടെ,ക്രിസ്മസിനൊരുക്കമായുള്ള ഏകദിന ധ്യാനം ബ്രദർ കരുമത്ര നയിക്കുന്നത്. ധ്യാനത്തിൽ കുമ്പസാരത്തിനും അവസരമുണ്ട്.ക്രിസ്മസിന് ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഒരുക്കമായി നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ സെഹിയോൻ യൂറോപ്പ് ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# ST.GERARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# നോബിൾ ജോർജ്
Image: /content_image/Events/Events-2017-12-22-03:49:04.jpg
Keywords: സന്തോഷ്
Content: 6711
Category: 1
Sub Category:
Heading: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍-ഹൂസൈന്‍ രണ്ടാമന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ‍‍‍ഡിസംബര്‍ 19 ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. മദ്ധ്യപൂര്‍വ്വദേശത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ ജറുസലേമിന്‍റെയും മറ്റു വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണം, ഹേഷ്മൈറ്റ് തദ്ദേശ അറബ് ജനതയുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇസ്രായേലിന്‍റെ തലസ്ഥാനം ടെല്‍-അവീവില്‍നിന്നും ആത്മീയ കേന്ദ്രമായ ജറുസലമിലേക്ക് മാറ്റാനുള്ള ഏകപക്ഷീയമായ തീരുമാനവും, അതിനെ പിന്‍താങ്ങുന്ന ഇപ്പോഴത്തെ അമേരിക്കന്‍ സര്‍ക്കാരിന്‍റെ നയവുമാണ് അടുത്തുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമായതെന്ന് ജോര്‍ദാന്‍ രാജാവ് പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ക്രൈസ്തവ പാരമ്പര്യവും ചരിത്ര കാലത്തോളം പഴക്കമുള്ള വിശ്വാസമൂല്യങ്ങളും സ്മാരകങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനാന്തരം ഇരുവരും സമ്മാനങ്ങള്‍ കൈമാറി. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ദാന്‍ രാജാവും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തി.
Image: /content_image/News/News-2017-12-22-04:00:51.jpg
Keywords: ജോര്‍
Content: 6712
Category: 1
Sub Category:
Heading: രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെയുള്ള ആക്രമണം: അന്വേഷണം ആരംഭിച്ചു
Content: ജയ്പുര്‍: രാജസ്ഥാനില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ തീവ്രഹിന്ദുത്വവാദികള്‍ അക്രമം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകര്‍ എഡിഎമ്മിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് പ്രതാപ്ഗഡ് ജില്ലാ പോലീസ് മേധാവി ശിവരാജ് മീണ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മശിഹ് ശക്തി സമിതി (എംഎസ്എസ്) എന്ന സംഘടന നടത്തിയ ക്രിസ്തുമസ് പരിപാടിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി 9.30 ന് പോലീസുമായി പ്രദേശവാസികളില്‍ ചിലര്‍ എത്തുകയും പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പിന്നീട് ഇവര്‍ പരിപാടി അലങ്കോലപ്പെടുത്തി. പരിപാടി സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ സംഘം പുസ്തകങ്ങളും ആരാധനാവസ്തുക്കളും എറിഞ്ഞ് നശിപ്പിക്കുകയായിരിന്നു. ഹിന്ദു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും പോലീസുകാരും അക്രമികള്‍ക്കൊപ്പമായിരുന്നുവെന്നും എംഎസ്എസ് സെക്രട്ടറി ലക്ഷ്മണ്‍ മീണ പറഞ്ഞു
Image: /content_image/News/News-2017-12-22-04:37:11.jpg
Keywords: രാജസ്ഥാ
Content: 6713
Category: 18
Sub Category:
Heading: കുറ്റിക്കലച്ചന്‍ പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമ: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: ദൈവത്തെപ്രതി പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ചു പ്രവര്‍ത്തിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അന്തരിച്ച ഫാ. ജോര്‍ജ് കുറ്റിക്കലിന്റേതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയ്ക്കും സമൂഹത്തിനും കനത്ത നഷ്ടമാണു ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നിര്യാണമെന്നും അനേകം ജീവിതങ്ങള്‍ക്കു പ്രത്യാശയുടെ പ്രകാശം പകര്‍ന്ന താപസവര്യനായിരിന്നു അദ്ദേഹമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അപരനു വേണ്ടി കത്തിജ്വലിക്കുന്ന വിളക്കായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്കായി കുറ്റിക്കലച്ചന്‍ നടത്തിയ ശുശ്രൂഷകള്‍ പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം ചെറുതല്ല. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും കുറ്റിക്കലച്ചന്റെ സ്‌നേഹവും കരുതലും സാന്ത്വനവും ലഭിച്ചു. പാവങ്ങളെ തന്നോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ദൈവത്തെയാണു ദര്‍ശിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
Image: /content_image/India/India-2017-12-22-05:28:24.jpg
Keywords: കുറ്റിക്ക
Content: 6714
Category: 18
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതി അവസാനിപ്പിക്കുവാന്‍ മനസാക്ഷിയുള്ളവര്‍ ഇടപെടണമെന്ന് കാത്തലിക് ഫെഡറേഷന്‍
Content: കോട്ടയം: ക്രൈസ്തവര്‍ക്കു നേരേയുള്ള അക്രമം അവസാനിപ്പിക്കാന്‍ മനസാക്ഷിയുള്ളവര്‍ ഇടപെടണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പാക്കിസ്ഥാനില്‍ ആയാലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായാലും ഭീകരവാദികളും മതതീവ്രവാദികളും ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ നടത്തുകയാണെന്നും ഇതിന് എതിരെ ലോക മനസാക്ഷി ഉയരണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അദ്ധ്യക്ഷനായിരിന്നു. ഫാ. ആന്റണി മുഞ്ഞോലി, ഹെന്‍റി ജോണ്‍, ജോസ് മാത്യു ആനിത്തോട്ടം, ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ഔസേപ്പച്ചന്‍ ചെറുകാട്, ബിജോ തുളിശേരി, ശാലു തോമസ്, ജിജി പോരകശേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-22-05:51:43.jpg
Keywords: ക്രൈസ്തവ പീഡ
Content: 6715
Category: 18
Sub Category:
Heading: ആകാശപ്പറവകളുടെ കൂട്ടുകാരനെ അവസാനമായി കാണാന്‍ നാനാജാതി മതസ്ഥരുടെ പ്രവാഹം
Content: മലയാറ്റൂര്‍: ആകാശപ്പറവകളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി കാണാന്‍ മലയാറ്റൂര്‍ മാര്‍ വാലാഹ് ആശ്രമത്തിലേക്ക് നാനാജാതി മതസ്ഥരുടെടെ നിലക്കാത്ത പ്രവാഹം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്നലെ വൈകുന്നേരം ആറിനാണു മലയാറ്റൂര്‍ ആശ്രമത്തില്‍ മൃതദേഹം എത്തിച്ചത്. ആശ്രമത്തിലെ കപ്പേളയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തിലാണു ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആകാശപ്പറവകളുടെ ആശ്രമങ്ങളിലെ ശുശ്രൂഷകരും അന്തേവാസികളും അടക്കം നാനാജാതി മതസ്ഥരാണ് ഫാ. കുറ്റിക്കലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ഇന്നലെ ആദരാഞ്ജലിയര്‍പ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു. ഇന്നു രാവിലെ 6.30 നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാര്‍മ്മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് നാലിനു മൃതദേഹം കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു കൊണ്ടുപോകും. നാ​​​ളെ രാ​​​വി​​​ലെ 9.30നു ​​​പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ചെ​​​റു​​​പു​​​ഷ്പ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാണ് ​സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നടക്കുക. ആ​​​ദ്യ​​​ഭാ​​​ഗ​​​ത്തെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്നു ക​​​ല്യാ​​​ണ്‍ ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി അര്‍പ്പണം നടക്കും. മൃതസംസ്ക്കാര ശുശ്രൂഷയില്‍ വിവിധ മെത്രാന്‍മാരും വൈദികരും സന്യസ്ഥരും അടക്കം ആയിരങ്ങള്‍ സംബന്ധിക്കും.
Image: /content_image/India/India-2017-12-22-06:20:42.jpg
Keywords: കുറ്റി
Content: 6716
Category: 1
Sub Category:
Heading: ഇസ്രായേലിൽ ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന ദേവാലയം കണ്ടെത്തി
Content: ജറുസലേം: ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന ദേവാലയം ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ബെയ്റ്റ് ഷമേഷ് നഗരത്തിന് സമീപമാണ് ദേവാലയവും ഇതിനോട് ചേര്‍ന്ന് ഒരു ആശ്രമവും ഖനനത്തിലൂടെ കണ്ടെത്തിയത്. നൂറുകണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ ആഭിമുഖ്യത്തിലായിരിന്നു ഖനനം. സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട പ്രദേശത്താണ് ദേവാലയം സ്ഥിതി ചെയ്തിരുന്നതെന്ന് ഇസ്രായേൽ ഗവേഷണ അതോറിറ്റി ഡയറക്ടർ ബെന്യാമിൻ സ്റ്റോർഷൻ ജറുസലേം പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഖനനം വഴി കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം അതിശയകരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നൂറ്റിമുപ്പത് അടി വീതിയും ഇരുനൂറ്റിമുപ്പത് അടി നീളവുമാണ് ദേവാലയത്തിന്റെ വലിപ്പം. ടർക്കിയിലെ മാർബിൾ ഉപയോഗിച്ചാണ് ആരാധനാലയത്തിന്റെ അടിത്തറ മിനുക്കിയിരിക്കുന്നതെന്ന് ഇസ്രായേലി മാധ്യമമായ ഹാരേട്സ് റിപ്പോർട്ട് ചെയ്യുന്നു. ദേവാലയത്തിന് സമീപം വൈൻ, ഒലീവ് എണ്ണ ഉത്പാദന കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു. ദേവാലയവും ആശ്രമവും പുരാതന തീർത്ഥാടന കേന്ദ്രങ്ങളായിരുന്നുവെന്നാണ് നിഗമനം.
Image: /content_image/News/News-2017-12-22-06:54:48.jpg
Keywords: ഇസ്രായേ