category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"മഹത്വത്തിൻ സാന്നിധ്യം" സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് കരുമത്ര സെഹിയോനിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ഏകദിന ധ്യാനം നാളെ
Contentബർമിങ്‌ഹാം: പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്ര സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലും ചേർന്ന് നയിക്കുന്ന ഏകദിന ധ്യാനം 23 ന് നാളെ ശനിയാഴ്ച്ച ബർമിങ്ഹാമിൽ നടക്കും. 'മഹത്വത്തിൻ സാന്നിധ്യം' എന്ന ശാലോം ടെലിവിഷൻ പ്രോഗ്രാമിലൂടെ അനേകരെ ക്രിസ്തീയതയുടെ ആഴങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബ്രദർ കരുമത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നവസുവിശേഷവത്ക്കരണത്തിന് ബലമേകുന്ന കേരളത്തിൽ തൃശൂർ ആസ്ഥാനമായുള്ള ഷെക്കീനായ് മിനിസ്‌ട്രിയുടെ സ്ഥാപകനാണ്. സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം നാളെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് ദേവാലയത്തിൽ വൈകിട്ട് 7 മുതൽ രാത്രി 11 വരെയാണ് ആത്മീയ അഭിഷേകവും,വിടുതലും പകരുന്ന വചന പ്രഘോഷണങ്ങളിലൂടെ,ക്രിസ്മസിനൊരുക്കമായുള്ള ഏകദിന ധ്യാനം ബ്രദർ കരുമത്ര നയിക്കുന്നത്. ധ്യാനത്തിൽ കുമ്പസാരത്തിനും അവസരമുണ്ട്.ക്രിസ്മസിന് ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് ഒരുക്കമായി നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ സെഹിയോൻ യൂറോപ്പ് ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: ‍}# ST.GERARD CATHOLIC CHURCH <br> CASTLE VALE <br> BIRMINGHAM <br> B35 6JT #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# നോബിൾ ജോർജ്
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-22 09:19:00
Keywordsസന്തോഷ്
Created Date2017-12-22 09:19:04