Content | കോട്ടയം: ക്രൈസ്തവര്‍ക്കു നേരേയുള്ള അക്രമം അവസാനിപ്പിക്കാന്‍ മനസാക്ഷിയുള്ളവര്‍ ഇടപെടണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പാക്കിസ്ഥാനില്‍ ആയാലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലായാലും ഭീകരവാദികളും മതതീവ്രവാദികളും ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ നടത്തുകയാണെന്നും ഇതിന് എതിരെ ലോക മനസാക്ഷി ഉയരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അദ്ധ്യക്ഷനായിരിന്നു. ഫാ. ആന്റണി മുഞ്ഞോലി, ഹെന്‍റി ജോണ്‍, ജോസ് മാത്യു ആനിത്തോട്ടം, ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ഔസേപ്പച്ചന്‍ ചെറുകാട്, ബിജോ തുളിശേരി, ശാലു തോമസ്, ജിജി പോരകശേരി എന്നിവര്‍ പ്രസംഗിച്ചു.
|