Contents

Displaying 6441-6450 of 25125 results.
Content: 6748
Category: 18
Sub Category:
Heading: ഓഖി ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവനന്തപുരം അതിരൂപതയുടെ ഒരുകോടി
Content: തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായി വേദനയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമായി തിരുവനന്തപുരം മേജര്‍ അതിരൂപത. ഒരു കോടി രൂപയുടെ സംഭാവനയാണ് ക്രിസ്തുമസ് ദിനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സംഘവും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന് കൈമാറിയത്. വെള്ളയമ്പലം അതിരൂപത കേന്ദ്രത്തില്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ നേരാന്‍ എത്തിയപ്പോഴാണ് ചെക്ക് കൈമാറിയത്. എല്ലാ വര്‍ഷവും മാര്‍ ക്ലീമിസ് ബാവയുടെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന സംഭാവനകളിലൂടെ ഒരു പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്ന പതിവുണ്ട്. ഇപ്രകാരം ഈ വര്‍ഷം കിട്ടുന്ന തുകയും മേജര്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വരൂപിച്ച തുകയും ചേര്‍ത്തുവെച്ചാണ് തീരപ്രദേശത്തെ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ ക്രിസ്തുമസ് ദിനത്തില്‍ വൈദികരോടൊപ്പം വിഴിഞ്ഞത്തെത്തിയ കാതോലിക്കാ ബാവ കടലില്‍ മരിച്ചവരുടെയും കാണാതായവരുടേയുമായ 15 ഭവനങ്ങള്‍ ബാവ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ജനുവരി രണ്ടിനു നടത്തുന്ന നാമഹേതുക തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ വര്‍ഷം വേണ്ടെന്നുവെച്ചു അന്നു രാവിലെ എട്ടിനു പട്ടം കത്തീഡ്രലില്‍ നടക്കുന്ന സമൂഹബലിക്കു ശേഷം ദുരിത ബാധിതര്‍ക്കു വേണ്ടി അഖണ്ഡ ജപമാല നടത്തുവാനാണ് അതിരൂപതയുടെ തീരുമാനം. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ മറ്റു രൂപതകളും സന്യാസ സമൂഹങ്ങളും സംഘടനകളും കെസിബിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-12-27-05:05:53.jpg
Keywords: ഓഖി
Content: 6749
Category: 1
Sub Category:
Heading: ബെംഗളൂരുവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികൾ
Content: ബെംഗളൂരു: ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ ചെമ്പുകടവ് സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതിന് സമാനമായ സംഭവം ബെംഗളൂരുവിലും. ബെംഗളൂരു സെന്റ്. നോർബർട്ട് കസവനഹള്ളി ഇടവകയിലാണ് സമാനമായ സംഭവം നടന്നത്. ഇവിടെ നിന്നും തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികളായിരിന്നു. ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യുന്ന ഫാ. അനീഷ് കരിമാളൂര്‍ എന്ന വൈദികനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്. തിരുവോസ്തി സീകരിക്കാൻ വന്ന ഏകദേശം എട്ടോളം അപരിചിതരായ കത്തോലിക്കരല്ലാത്ത പെണ്‍കുട്ടികളെ തിരിച്ചയക്കുകയായിരിന്നുവെന്ന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാത്താൻ സേവ സംഘം എല്ലായിടത്തും വ്യാപകമാകുന്നുവെന്നും അതിനാൽ വൈദികര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ചെമ്പുകടവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയെ കണ്ട് മാപ്പ് പറഞ്ഞു. തങ്ങള്‍ക്കുള്ള ഖേദം അറിയിച്ച അവര്‍ എവിടെ വന്ന് വേണമെങ്കിലും പരസ്യമായി മാപ്പ് പറയാന്‍ തയാറാണെന്നും ബിഷപ്പിനെ അറിയിച്ചു.
Image: /content_image/News/News-2017-12-27-05:41:06.jpg
Keywords: തിരുവോസ്തി
Content: 6750
Category: 1
Sub Category:
Heading: ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് ഹംഗറിയുടെ ക്രിസ്തുമസ് സന്ദേശം
Content: ബുഡാപെസ്റ്റ്: മതനിരപേക്ഷതാവാദികളായ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഭയത്തിന്റേയും ഭീഷണിയുടേയും നടുവില്‍ ക്രിസ്തുമസ് കുര്‍ബാനയര്‍പ്പിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഹംഗറിയുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടു ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ ക്രിസ്തുമസ് സന്ദേശം. തങ്ങളുടെ ക്രിസ്തുമസ് ചിന്തകളെ പുനര്‍നാമകരണം ചെയ്യേണ്ട ഗതികേട് ഹംഗറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസം എന്ന് പറയുന്നത് ഒരു പാരമ്പര്യവും സംസ്കാരവുമാണ്. നിത്യജീവിതത്തിനാവശ്യമായ എല്ലാ സദാചാര മൂല്യങ്ങളും, ധാര്‍മ്മികതയും ക്രൈസ്തവ വിശ്വാസത്തിലുണ്ട്. യൂറോപ്പിലെ ജനങ്ങള്‍ തങ്ങളുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കണമെന്നും വിക്ടര്‍ ഒര്‍ബാന്‍ ആഹ്വാനം ചെയ്തു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവകല്‍പ്പനയുടെ ചുവടുപിടിച്ച് അഭയാര്‍ത്ഥികളെ ഹംഗറിയില്‍ വാസമുറപ്പിക്കുവാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം തന്റെ സന്ദേശത്തില്‍ പങ്കുവെച്ചു. 'സ്വയം സ്നേഹിക്കണമെന്ന' ഈ കല്‍പ്പനയുടെ രണ്ടാം പകുതിയെക്കുറിച്ച് തന്നെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നില്ല. സ്വയം സ്നേഹിക്കണമെന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം രാജ്യത്തേയും, രാഷ്ട്രത്തേയും, കുടുംബത്തേയും, സംസ്കാരത്തേയും, യൂറോപ്യന്‍ സംസ്കാരത്തേയും സ്നേഹിക്കണം എന്നതാണ്. അഭയാര്‍ത്ഥി പ്രവാഹത്തെ അനുകൂലിക്കുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് യൂറോപ്യന്‍ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ദേവാലയത്തില്‍ പോവുകയോ പോകാതിരിക്കുകയോ ചെയ്യും, ഞങ്ങള്‍ പോകുന്ന ദേവാലയവും കാര്യമാക്കേണ്ടതില്ല. പക്ഷേ കര്‍ട്ടനു പുറകില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല'. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തെ സംരക്ഷിക്കുകയെന്നതാണ് യൂറോപ്യന്‍ ഗവണ്‍മെന്റുകളുടെ പുതിയ ദൗത്യം. യൂറോപ്പിന്റെ സാംസ്കാരിക പ്രതിരോധ സംവിധാനമായ ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് മുന്നറിയിപ്പ്‌ നല്‍കുവാനും ഹംഗറിയുടെ പ്രധാനമന്ത്രി മറന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷണം കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സ്വന്തം ദേശമായ യൂറോപ്പിന്റെ പ്രതിരോധത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു,
Image: /content_image/News/News-2017-12-27-07:58:10.jpg
Keywords: ഹംഗേ, ഹംഗ
Content: 6751
Category: 9
Sub Category:
Heading: നനീറ്റനില്‍ വര്‍ഷാന്ത്യ നൈറ്റ്‌ വിജില്‍ 31ന്
Content: മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും നനീറ്റനില്‍ ഡിസംബര്‍ 31 - തിയതി വര്‍ഷാന്ത്യ നൈറ്റ്‌ വിജില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വൈകുന്നേരം 7 മണിക്ക് ഫാദര്‍ ബിജു ചിറ്റൂപറംബന്‍റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച് 12 മണിക്ക് വര്‍ഷാരംഭ പ്രാര്‍ത്ഥനയോടുകൂടി സമാപിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്ര. സേല്‍സ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ വചന പ്രഘോഷണവും (സെഹിയോന്‍ UK), ബ്ര. അരുണ്‍ എ തോമസിന്‍റെ നേതൃത്വത്തില്‍ പ്രെയ്സ് ആന്‍ഡ്‌ വര്‍ഷിപ്പും നടത്തുന്നതായിരിക്കും. 2017 വര്‍ഷത്തില്‍ ദൈവം നമുക്കു നല്‍കിയ എല്ലാ നന്മകള്‍ക്കും നന്ദി പറയുവാനും, 2018 വര്‍ഷത്തെ പ്രാര്‍ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുവാനുമുള്ള വലിയ ഒരു അവസരമായി ഈ ശുശ്രൂഷയെ കണ്ടുകൊണ്ട്, എല്ലാ വിശ്വാസികളെയും ഇന്നും ജീവിക്കുന്ന യേശുവിന്‍റെ സ്നേഹ നാമത്തില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. #{red->n->n->സ്ഥലം: }# ഔര്‍ ലേഡി ഓഫ് ദി ഏയ്ജ്ഞല്‍ കത്തോലിക് ചര്‍ച്ച് പാരിഷ് ഹാള്‍, <br> കോട്ടന്‍ റോഡ്‌, നനീറ്റന്‍. CV11 5UA. #{red->n->n->സമയം: }# 7:00pm – 12:15am. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: }# ബിനീഷ്‌ - 07912033602.
Image: /content_image/Events/Events-2017-12-27-08:45:44.jpg
Keywords:
Content: 6752
Category: 18
Sub Category:
Heading: അഞ്ചാമത് ബോണ്‍ നത്താലെ അല്‍പ്പസമയത്തിനകം
Content: തൃശ്ശൂര്‍: അയ്യായിരത്തിലധികം പാപ്പമാര്‍ അണിനിരക്കുന്ന തൃശ്ശൂര്‍ അതിരൂപതയുടെ അഞ്ചാമത് ബോണ്‍ നത്താലെ അല്‍പ്പസമയത്തിനകം ആരംഭിക്കും. നാലരയ്ക്ക് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുക്കും. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ടുള്ള രഥം, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മാതാവും ഉണ്ണിയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന പൂജരാജാക്കന്മാര്‍, സമകാലികവിഷയങ്ങളെയും ബൈബിള്‍ സന്ദേശങ്ങളെയും അധികരിച്ചുള്ള ഫ്‌ളോട്ടുകള്‍, പൊയ്ക്കാല്‍ പാപ്പമാര്‍, പറക്കുന്ന മാലാഖമാര്‍, ബാന്‍ഡ് സെറ്റുകള്‍, സ്‌കേറ്റിങ് പാപ്പമാര്‍, വീല്‍ചെയര്‍ പാപ്പമാര്‍, പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ കലാകാരന്മാരുടെ ഫാന്‍സി ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രയില്‍ മുഖ്യ ആകര്‍ഷണമാകും. പ്രപഞ്ചസൃഷ്ടി, ഇസഹാക്കിന്റെ ബലി, പത്ത് കല്‍പ്പനകള്‍, മംഗളവാര്‍ത്ത, മാലാഖവൃന്ദം, ഭാരതീയം, മദ്യത്തിനും മയക്കമരുന്നിനുമെതിരേ, ഡാനിയല്‍ പ്രവാചകന്‍ സിംഹകൂട്ടില്‍, പുല്‍ക്കൂട് തുടങ്ങിയ 20ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാകും. ഏഴരയ്ക്ക് സെന്റ് തോമസ് കോളേജില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
Image: /content_image/India/India-2017-12-27-09:27:53.jpg
Keywords: നിക്കോളാ
Content: 6753
Category: 1
Sub Category:
Heading: അമേരിക്കന്‍ പ്രസിഡന്‍റ് 'ക്രിസ്തുമസ്' പദം ഉപയോഗിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് ഫ്രാങ്ക്ളിൻ ഗ്രഹാം
Content: വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അവധിക്കാലത്തെ ക്രിസ്തുമസ് എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം. ക്രിസ്തുമസ്സ് കാലത്ത് 'സന്തോഷകരമായ അവധിദിനാശംസകള്‍' (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം 'ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍' (Merry Christmas) എന്നാണ് ട്രംപ് ആശംസിച്ചത്. ഇതിലുള്ള സന്തോഷമാണ് ഫ്രാങ്ക്ളിൻ ഗ്രഹാം, ഞായറാഴ്ച ഫോക്സ് ന്യൂസ് ചാനലിലൂടെ പ്രകടിപ്പിച്ചത്. സ്വപുത്രനെ തന്നെ ലോകത്തിന് നൽകിയ ദൈവപിതാവിന്റെ സ്നേഹത്തിന്റെ അനുസ്മരണമാണ് ഓരോ ക്രിസ്തുമസ്സെന്നു അദ്ദേഹം പറഞ്ഞു. യേശുവിന്റെ നാമം പ്രഘോഷിക്കുന്നതിൽ പ്രസിഡന്റ് ട്രംപ് കാണിക്കുന്ന തീക്ഷണതയും മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന മനോഭാവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഈശോയുടെ ജനനത്തിന്റെ ആഘോഷവേളയായ ക്രിസ്തുമസിന്റെ പ്രാധാന്യം ട്രംപ് ഓരോ തവണയും പ്രഘോഷിക്കുന്നതും സുവിശേഷ സാക്ഷ്യമാണെന്നും ഫ്രാങ്ക്ളിൻ ഗ്രഹാം കൂട്ടിച്ചേർത്തു. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റുമാണ് ഫ്രാങ്ക്‌ളിന്‍ ഗ്രഹാം.
Image: /content_image/News/News-2017-12-27-11:11:22.jpg
Keywords: അമേരിക്ക, ട്രംപ്
Content: 6754
Category: 18
Sub Category:
Heading: വിശുദ്ധിയുടെ പടവുകള്‍ കയറാനുള്ള പ്രചോദനമായി തിരുനാളുകള്‍ മാറണം: ബിഷപ്പ് യൂലിയോസ്
Content: മാന്നാനം: ഓരോരുത്തര്‍ക്കും വിശുദ്ധിയുടെ പടവുകള്‍ കയറാനുള്ള പ്രചോദനമായി തിരുനാളുകളും വിശുദ്ധരുടെ ഓര്‍മയും മാറണമെന്നു മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്. മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ക്കു സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളാക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎംഐ സഭയുടെ സ്ഥാപനകാലത്ത് സഹനപാതയിലൂടെ സഞ്ചരിച്ച ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്ന നമുക്ക് സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാര്‍ഗമാക്കാനും സാധിക്കണം. സാധാരണ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ചാവറ പിതാവിനെ ദൈവം വിശുദ്ധിയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് നയിച്ചുവെന്നും ബിഷപ്പ് പറഞ്ഞു. ഇന്നലെ രാവിലെ 11നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ (സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍) വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന ഫാ. ജോസി താമരശേരി സിഎംഐ (സിഎംഐ ജഗ്ദല്‍പുര്‍ പ്രൊവിന്‍ഷ്യല്‍).
Image: /content_image/India/India-2017-12-28-02:48:06.jpg
Keywords: ചാവറ
Content: 6755
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ പ്രതിഭാസംഗമം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ജസ്റ്റീസ് സിറിയക് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യ അഭ്യസിക്കാന്‍ പാഠപുസ്തകങ്ങള്‍ മാത്രം പോരായെന്നും ജീവിതാനുഭവങ്ങളില്‍ നിന്നു പാഠങ്ങള്‍ പഠിക്കുന്നവനാണു പ്രതിഭയെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാലയം, സുഹൃത്തുക്കള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ലഭിക്കുന്ന തിരുത്തലുകള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാനാവണമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് നിര്‍ദേശിച്ചു. കൂരിയ ബിഷപ്പ്മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. നാളെ ഉച്ചയ്ക്ക് 1.15നു വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തുമായി വിദ്യാര്‍ഥികളുടെ ആശയവിനിമയം നടത്തും. രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിഭാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Image: /content_image/India/India-2017-12-28-03:07:12.jpg
Keywords: സീറോ മലബാര്‍
Content: 6756
Category: 18
Sub Category:
Heading: ബോണ്‍ നത്താലെ കാരുണ്യത്തിന്റെ ആഘോഷമായി
Content: തൃശ്ശൂര്‍: ജാതിഭേദമില്ലാതെ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കികൊണ്ട് കാരുണ്യത്തിന്റെ ആഘോഷമായി ഇത്തവണ ബോണ്‍ നത്താലെ. ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള ജീവകാരുണ്യ സഹായവും മാര്‍ റാഫേല്‍ തട്ടില്‍ പ്രഥമ മെത്രാനായി സ്ഥാപിതമാകുന്ന ഷംഷാബാദ് രൂപതയ്ക്കുള്ള നിധിയും കൈമാറിക്കൊണ്ടാണ് ആഘോഷം ഒരുക്കിയത്. എല്ലാ ഇടവകകളിലും ജാതിഭേദമില്ലാതെ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കി. തൃശ്ശൂര്‍ പൗരാവലിയുടേയും തൃശ്ശൂര്‍ അതിരൂപതയുടേയും നേതൃത്വത്തിലായിരിന്നു ബോണ്‍ നത്താലെ ഘോഷയാത്ര. സാന്താക്ലോസ് വേഷമണിഞ്ഞ അയ്യായിരത്തോളം പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ഫ്‌ളാഷ്‌മോബ് നൃത്തവും തൃശൂര്‍ മെട്രോ അടക്കമുള്ള മനോഹര ഫ്‌ളോട്ടുകളും പ്രദക്ഷിണ വഴിയില്‍ വിസ്മയക്കാഴ്ചകളൊരുക്കി. പ്രപഞ്ചസൃഷ്ടി, ഇസഹാക്കിന്റെ ബലി, ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ടുള്ള രഥം, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മാതാവും ഉണ്ണിയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന പൂജരാജാക്കന്മാര്‍, പത്ത് കല്‍പ്പനകള്‍, മംഗളവാര്‍ത്ത, മാലാഖവൃന്ദം തുടങ്ങിയവ ഘോഷയാത്രയുടെ മുഖ്യ ആകര്‍ഷണമായി. തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി യശേഷം നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ പ്രാവുകളെ പറത്തി. ബോണ്‍ നത്താലെയുടെ ഭാഗമായി തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ ആരംഭിച്ച പ്രദര്‍ശനം ജനുവരി 15 നു സമാപിക്കും.
Image: /content_image/India/India-2017-12-28-04:01:11.jpg
Keywords: ബോണ്‍ നത്താലെ, നിക്കോ
Content: 6757
Category: 1
Sub Category:
Heading: സിറിയയില്‍ വീണ്ടും ദേവാലയ മണികള്‍ മുഴങ്ങി
Content: ഡമാസ്ക്കസ്: മദ്ധ്യപൂര്‍വ്വദേശത്തു തിരുപ്പിറവി വിളിച്ചോതിക്കൊണ്ട് വീണ്ടും ദേവാലയ മണികള്‍ മുഴങ്ങി. യുദ്ധവും കലാപവും ഭീകരപ്രവര്‍ത്തനങ്ങളും മൂലം നാളുകളായി നിശ്ശബ്ദമായിരുന്ന രാജ്യത്തു, ക്രിസ്തുമസ് നാളില്‍ തിരുപ്പിറവിയുടെ ആനന്ദം വിളിച്ചോതിക്കൊണ്ടാണ് ദേവാലയ മണികള്‍ മുഴങ്ങിയത്. സിറിയന്‍ കത്തോലിക്കാ സഭയുടെ അന്ത്യോക്ക്യായിലെയും ആകമാന സിറിയയുടെയും പാത്രീയാര്‍ക്കിസ് ഇഗ്നേഷ്യസ് എഫ്രേം യുസഫ് ത്രിദീയനാണ് സന്തോഷത്തിന്റെ സദ്വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ക്രിസ്തുമസിന്റെ സന്തോഷം വീണ്ടും സമാഗതമായെന്നും മദ്ധ്യപൂര്‍വ്വദേശത്തും, ലോകത്തെ ഇതര ഭാഗങ്ങളിലും ജീവിക്കുന്ന വിശ്വാസികള്‍ക്ക് അയച്ച ക്രിസ്തുമസ് സന്ദേശത്തില്‍ പാത്രീയാര്‍ക്കിസ് യൂസഫ് പ്രസ്താവിച്ചു. നിനവേ താഴ്വാരത്തും കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും ഇറാഖിന്‍റെ മറ്റുഭാഗങ്ങളിലുമുള്ള ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും, വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും സാധിക്കുന്നത് ഭീകരരുടെ താവളങ്ങള്‍‍ പിടിച്ചടക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള സിറിയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ശ്രമകരമാണ്. പുതുതലമുറയ്ക്ക് സമാധാനപൂര്‍ണ്ണരായി ജീവിക്കാനും, ഭൂമിയെയും പരിസ്ഥിതിയെ സംരക്ഷിക്കാനും വളര്‍ത്താനും സാധിക്കുന്നൊരു സംസ്ക്കാരം സിറിയന്‍ പ്രവിശ്യയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2018 ജൂലൈ 17-മുതല്‍ 22-വരെ രാജ്യന്തര തലത്തിലുള്ള സിറിയന്‍ യുവതയുടെ രാജ്യാന്തര സംഗമം ലബനോനില്‍ സംഗമിക്കുമെന്നും പാത്രീയാര്‍ക്കിസ് യൂസഫ് പ്രസ്താവിച്ചു. “വന്നു കാണുക” എന്ന പേരിലാണ് സംഗമം നടക്കുക.
Image: /content_image/News/News-2017-12-28-05:44:50.jpg
Keywords: സിറിയ