Contents
Displaying 6471-6480 of 25125 results.
Content:
6778
Category: 18
Sub Category:
Heading: മാന്നാനം ആശ്രമ ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം
Content: മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെയും മാന്നാനം ആശ്രമ ദേവാലയത്തിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ആശ്രമദേവാലയത്തില്‍ രണ്ടു തീര്‍ത്ഥാടനങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നത്. നാല്‍പാത്തിമല സെന്റ് തോമസ് പള്ളിയില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യമെത്തിയത്. തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ എത്തിയശേഷം വികാരി ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുടമാളൂര്‍ ഫൊറോനാ മാതൃവേദി പിതൃവേദിയുടെ നേതൃത്വത്തിലായിരുന്നു രണ്ടാമത്തെ തീര്‍ത്ഥാടനം. ഫൊറോനായിലെ മുഴുവന്‍ ഇടവകകളില്‍നിന്നും തീര്‍ത്ഥാടകരെത്തി. കുടമാളൂര്‍ ഫൊറോനാ വികാരി ഫാ.ഏബ്രഹാം വെട്ടുവയലില്‍,പിതൃവേദി ഫൊറോനാ ഡയറക്ടര്‍ ഫാ.ജയിംസ് അത്തിക്കളം എന്നിവര്‍ നേതൃത്വം നല്‍കി. മാന്നാനം ആശ്രമാധിപന്‍ ഫാ.സ്‌കറിയ എതിരേറ്റ്, മറ്റ് വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടകരെ വരവേറ്റു. തീര്‍ത്ഥാടനത്തെ തുടര്‍ന്ന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഫാ.ജെയിംസ് ഏര്‍ത്തയില്‍ എന്നിവരുടെ കാര്‍മികത്വത്തിലും ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Image: /content_image/India/India-2017-12-31-04:14:53.jpg
Keywords: ചാവറ

6779
Category: 1
Sub Category:
Heading: കേരള കത്തോലിക്കാസഭ 2018 യുവജന വര്‍ഷമായി ആചരിക്കും
Content: തിരുവനന്തപുരം: കേരള കത്തോലിക്കാസഭ 2018 യുവജനവര്‍ഷമായി ആചരിക്കുമെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ കെസിവൈഎം രൂപീകരിച്ചതിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലാണ് ആര്‍ച്ച്ബിഷപ് യുവജനവര്‍ഷാചരണം പ്രഖ്യാപിച്ചത്. നേരത്തെ 2018 യുവജനവര്‍ഷമായി മാനന്തവാടി രൂപത പ്രഖ്യാപിച്ചിരിന്നു. ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വര്‍ഗീയമാക്കി മാറ്റാനാകുമെന്നും സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ യേശുവിന്റെ കരുണകൊണ്ട് അതിജീവിക്കണമെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ഡോ.ജോസഫ് മാര്‍ തോമസ് പറഞ്ഞു. ക്രിസ്തു പകര്‍ന്നു നല്‍കിയ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിച്ച് യുവജന പ്രസ്ഥാനം ആദര്‍ശാധിഷ്ഠിതവും വിശ്വാസത്തില്‍ ഉറപ്പിച്ചതുമായ കൂട്ടായ്മ രൂപപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു. സിഎല്‍സി ജനറല്‍ സെക്രട്ടറി ശോഭി.കെ. പോള്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, ഐക്കഫ് ഡയറക്ടര്‍ ഫാ. ബാബുപോള്‍, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ ഒഐസി ആമുഖപ്രഭാഷണം നടത്തി.കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര സ്വാഗതവും സംസ്ഥാന സെക്രട്ടറി ജിഫിന്‍സാം നന്ദിയും പറഞ്ഞു.
Image: /content_image/News/News-2017-12-31-04:35:37.png
Keywords: യുവജന

6780
Category: 9
Sub Category:
Heading: നവസുവിശേഷവത്‌ക്കരണത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ യുകെ ഒരുങ്ങുന്നു: "എബ്ലൈസ് 2018 "ജനുവരി 6 ന് ബർമിങ്ഹാമിൽ
Content: ബർമിങ്ഹാം: നവ സുവിശേഷവത്ക്കരണത്തിലെ ചരിത്ര നിമിഷങ്ങൾക്ക് ജനുവരി 6 ന് ബർമിങ്ഹാമിൽ തുടക്കമാകും. റവ.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസ്സുകളിൽ ദൈവിക സ്നേഹം പകരാൻ ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാർന്ന ആദ്യത്തെ ക്രിസ്ത്യൻ മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ "എബ്ലേസ് 2018 " ശനിയാഴ്ച്ച ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നിൽ അണിചേരാൻ വർത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക,അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക , എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ മ്യൂസിക്കൽ സ്റ്റേജ് ഷോ സെഹിയോൻ യൂറോപ്പ് വിറ്റ്നെസ്സെസ് മ്യൂസിക് ബാൻഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യൻ മ്യൂസിക്കൽ ഡാൻസും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും. #{red->none->b->സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ }# ഒരാൾക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകൾ ablazemusicconcert@gmail.com എന്ന ഇ മെയിൽ വഴിയോ അല്ലെങ്കിൽ sehionuk.org/retreatregistration എന്ന വെബ്സൈറ്റ് വഴി നേരിട്ട് റെജിസ്റ്റർ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേൽ സെന്ററിൽ നേരിട്ടും സെഹിയോൻ മിനിസ്‌ട്രി അംഗങ്ങൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളിൽനിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവിൽ അതിജീവിക്കാൻ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിലേക്ക് സെഹിയോൻ യൂറോപ്പ് മുഴുവനാളുകളെയും 2018 ജനുവരി 6 ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->none->b->അഡ്രസ്സ്: }# BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് }# ജിത്തു ദേവസ്യ 07735 443778
ക്ലെമൻസ് നീലങ്കാവിൽ 07949499454.
Image: /content_image/Events/Events-2017-12-31-15:23:36.JPG
Keywords: സെഹിയോ

6781
Category: 18
Sub Category:
Heading: ക്രിസ്തുവിനെ പടിയിറക്കാനുള്ള ശ്രമം പുതുവര്‍ഷത്തില്‍ നടക്കുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: പുതുവര്‍ഷത്തില്‍ ക്രിസ്തുവിനെ പടിയിറക്കാനും കുടിയിറക്കാനുമുള്ള ശ്രമം പാശ്ചാത്യലോകത്ത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുന്നുണ്ടെന്നും അതിനാലാണ് എഡി എന്ന കര്‍ത്താവിന്‍റെ വര്‍ഷം മാറ്റി സിഇ അഥവാ കോമണ്‍ ഇറ എന്ന പ്രയോഗം നടത്തുന്നതെന്നു മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പിതാവ് ഇപ്രകാരം പറഞ്ഞത്. ഭാരതത്തിലെ കലുഷിത സാഹചര്യങ്ങളെക്കുറിച്ചും പിതാവ് തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തുന്നുണ്ട്. ക്രിസ്തുവര്‍ഷം 2017-നോട് വിട പറഞ്ഞ് 2018-ലേക്ക് നാം പ്രവേശിക്കുകയാണ്. പുതുവര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ദൈവാനുഗ്രഹത്തിന്‍റെയും അഭിവൃദ്ധിയുടെയും ഒരു വര്‍ഷമായിരിക്കട്ടെ എന്ന് മാനന്തവാടി രൂപതയുടെ പേരില്‍ ആശംസിക്കുന്നു. ഏവരെയും എന്‍റെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകമായി അനുസ്മരിക്കുന്നു. വര്‍ഷം തിരിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്‍റെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് നിങ്ങള്‍ക്കറിയാം. എഡി എന്നാല്‍ അന്നോ ഡോമിനി, കര്‍ത്താവിന്‍റെ വര്‍ഷം. നിര്‍ഭാഗ്യവശാല്‍ ഈ കര്‍ത്താവിന്‍റെ വര്‍ഷത്തില്‍ നിന്ന് കര്‍ത്താവിനെ അഥവാ ക്രിസ്തുവിനെ പടിയിറക്കാനും കുടിയിറക്കാനുമുള്ള വലിയൊരു ശ്രമം പാശ്ചാത്യലോകത്ത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുന്നുണ്ട്. അതുകൊണ്ടാണവര്‍ എഡി എന്നു പറയാതെ സിഇ എന്നാണ് പറയുക, കോമ്മണ്‍ ഇറ. ക്രിസ്തുവിന്‍റെ ആശയങ്ങളും നിലപാടുകളുമൊന്നും ഞങ്ങള്‍ക്കു സ്വീകാര്യമല്ല എന്ന് പറയുന്നതിന്‍റെ സൂചനയാണത്. അതിന്‍റെ അപകടങ്ങളും അവിടെ നമുക്ക് കാണാവുന്നതാണ്. നമ്മുടെ രാജ്യവും അത്തരമൊരു അപകടത്തില്‍ നിന്ന് ഏറെയൊന്നും ദൂരെയല്ല എന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വര്‍ഗ്ഗീയതയുടെയും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഷയുടെയും പ്രാദേശികതയടെയുമൊക്കെ പേരില്‍, ഭൂരിപക്ഷത്തിന്‍റെയും ന്യൂനപക്ഷത്തിന്‍റെയുമൊക്കെ പേരില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ ചൂഷണം ചെയ്ത് അധികാരത്തിലെത്താന്‍ ചിലരെങ്കിലും നടത്തുന്ന ശ്രമങ്ങളും നമ്മള്‍ കാണാതെ പോകരുത്. ഇവിടെ നമുക്ക് വളരെ വലിയൊരു ദൗത്യമുണ്ട്, ഇതിനെതിരെ പ്രവര്‍ത്തിക്കുവാനും പോരാടുവാനും. . . ക്രിസ്തു വന്നത് സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുവാനാണ്. അങ്ങനെ ദൈവത്തിന്‍റെ രാജ്യം സ്ഥാപിക്കാനാണ്. ഇന്ത്യ എന്ന നമ്മുടെ ഈ മാതൃരാജ്യത്ത് ശാന്തിയും സമാധാനവും സത്യവും നീതിയും ഐക്യവും കൂട്ടായ്മയും പുലരേണ്ടതുണ്ട്. ഈ രാഷ്ട്രത്തിന്‍റെ ശില്പികളായ നമ്മുടെ നേതാക്കന്മാര്‍ സ്വപ്നം കണ്ടത് അപ്രകാരമൊരു ഇന്ത്യയാണ്. അവരെല്ലാം ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഭരണഘടന ഈ ആദര്‍ശങ്ങളെ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതിന് വിരുദ്ധമായതൊന്നും ഈ രാജ്യത്ത് സംഭവിക്കാന്‍ അനുവദിക്കുകയില്ലായെന്ന് ഈ രാജ്യത്തിന്‍റെ പൗരന്മാരായ നാമോരോരുത്തരും ദൃഡപ്രതിജ്ഞയെടുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഈ രാജ്യം ശിഥിലമാകാന്‍ അധികനാള്‍ വേണ്ട. ആഭ്യന്തരകലഹമുള്ള ഏതൊരു ഭവനവും നിലനില്ക്കുകയില്ല എന്ന ക്രിസ്തുവിന്‍റെ വചനം ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ രാജ്യത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ ഈ ശൈഥില്യം നമ്മുടെ രാജ്യത്തെ ഇല്ലാതാക്കും എന്നത് നിസംശയമാണ്. എന്‍റെ സഹപൗരരായ ഓരോരുത്തരോടും എനിക്ക് ആഹ്വാനം ചെയ്യാനുള്ളത് ഇതുതന്നെയാണ്. ഈ പുതുവര്‍ഷത്തില്‍ നമ്മളൊരു പ്രതിജ്ഞയെടുക്കണം, ഈ വൈവിദ്ധ്യമാര്‍ന്ന നമ്മുടെ നിലനില്പും ബഹുസ്വരതയുമെല്ലാമാണ് നമ്മുടെ നമ്മുടെ നാടിന്‍റെ മനോഹാരിത. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നേറാന്‍, പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍, ദാരിദ്ര്യം തുടച്ചു നീക്കാന്‍, വികസിച്ച ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന ആഹ്വാനത്തോടെയാണ് ബിഷപ്പ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.
Image: /content_image/India/India-2017-12-31-10:41:30.jpg
Keywords: ജോസ് പൊരു

6782
Category: 24
Sub Category:
Heading: സപ്നയുടെ ജീവത്യാഗത്തെ പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി ഒരു ഡോക്ടര്‍
Content: ഗർഭിണിയായിരിക്കെ മാറിൽ മുഴ കണ്ടപ്പോൾ AIIMS ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ ആയ സപ്ന ഡോക്ടർമാരെ കാണിക്കുകയും വേണ്ട പരിശോധനകൾക്കു ശേഷം ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. വളരെ invasive തരത്തിൽ പെട്ട cancer ആണെന്ന് biopsy റിപ്പോർട്ട് വന്നപ്പോൾ റേഡിയേഷൻ ചികിത്സ വേണ്ടിവരുമെന്ന് അവിടത്തെ ഡോക്ടർസ് അറിയിച്ചു. ആ ചികിത്സാരീതി കുഞ്ഞിന് അപകടമുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രസവത്തിനു ശേഷം മതി റേഡിയേഷൻ എന്ന് അവർ തീരുമാനിച്ചു. അവിടെയാണ് സ്വപ്ന എന്ന സ്ത്രീ എടുത്ത തീരുമാനത്തിന്റെ മഹത്വം. പ്രസവശേഷം അവർ തുടർ ചികിത്സായായ റേഡിയേഷൻ , കീമോതെറാപ്പി എന്നിവ പൂർത്തിയാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഒന്നരവർഷത്തിനുശേഷം അവർക്കു കാൻസർ recurrence വരികയും കുഞ്ഞിന് രണ്ടു വയസ്സുള്ളപ്പോൾ രോഗത്തിന് കീഴടങ്ങുകയുമാണ് ഉണ്ടായത്. 1. Breast കാൻസർ രോഗവും കുഞ്ഞുങ്ങളുടെ എണ്ണവും തമ്മിൽ ഉള്ള ബന്ധം: ഓരോ കുഞ്ഞിന് ജന്മം നൽകി പാലൂട്ടി വളത്തുമ്പോഴും breast cancer വരാനുള്ള സാധ്യത 10% വച്ച് കുറഞ്ഞു വരുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. Lifetime Incidence of Breast Cancer എന്നത് 8-10% ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുടുംബങ്ങളിൽ ഏറ്റവും കുറവ് കുഞ്ഞുങ്ങൾ ജനിക്കുന്ന കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ Breast Cancer incidence കാണുന്നത്. നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത മറ്റുള്ളവരുടെ പകുതിയാണത്രെ. കുഞ്ഞുങ്ങളുടെ എണ്ണം കുറക്കാൻ ഉപദേശിക്കുന്ന കുടുംബാസൂത്രണ പ്രചാരകർ ഈ കണക്കുകൾ ഒരിക്കലും പറഞ്ഞു കണ്ടിട്ടില്ല. കേരളത്തിൽ ഇത്രയധികം സ്ത്രീകൾക്ക് സ്തനാർബുദം വരാൻ ഒരു പ്രധാന കാരണം ഇവിടത്തെ സ്ത്രീകൾക്ക് കുറവ് കുഞ്ഞുങ്ങൾ മാത്രം ജനിക്കുന്നു എന്നതാണ്. കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പാലൂട്ടി വളർത്തുന്നത് സ്തനാർബുദ സാധ്യതയെ കുറക്കുമെങ്കിലും തീർത്തും ഇല്ലാതാക്കില്ല. സ്വപ്ന എന്ന എട്ടു കുഞ്ഞുങ്ങളുടെ അമ്മയുടെ കാര്യവും ഈ ഗണത്തിൽ പെടും 2. കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് അപകടമാണോ? a) Fibroid Uterus: കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന സ്ത്രീകൾക്ക് ഗർഭപാത്രത്തിൽ മുഴ വരാനുള്ള സാധ്യത വളരെ കുറവാണെന്നു ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രസവിക്കുകയേ ചെയ്യാത്ത ഒരു സ്ത്രീക്ക് അൻപതു വയസ്സാകുമ്പോഴേക്കും ഗർഭപാത്രത്തിൽ മുഴ വരാൻ 50% സാധ്യത ഉണ്ട്. അഞ്ചു മക്കളെ പ്രസവിച്ച സ്ത്രീകൾക്കു ഫൈബ്രോയ്ഡ് മുഴ വരാനുള്ള സാധ്യത അഞ്ചിൽ ഒന്നായി കുറയും. അതായതു 10%. b) ഗർഭപാത്രത്തിൽ കാൻസർ: നാലോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള സ്ത്രീകൾക്ക് Endometrial Cancer വരാൻ സാധ്യത 80% കുറവാണ്. c) അണ്ഡാശയത്തിൽ കാൻസർ / മുഴ: ഓരോ കുഞ്ഞിനെ പ്രസവിക്കുമ്പോഴും അണ്ഡാശയത്തിൽ കാൻസർ വരാനുള്ള സാധ്യത 30% കുറയുന്നു. d) ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരൽ: പ്രസവം നിർത്തിയ സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നതിന്റെ ആവശ്യകത 4 മടങ്ങാണ്. e) അനാഥരാകുന്ന മാതാപിതാക്കൾ: രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേക്കും പ്രസവം നിർത്തിയത്തിന് ശേഷം കുഞ്ഞുങ്ങൾ മരിച്ചു പോയത് മൂലമോ മറ്റു കാരണങ്ങളോ ഇനിയും കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ധാരാളം കുടുംബങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ആവശ്യകത അണുകുടുംബങ്ങളിൽ വളരെ കൂടുതലായിരിക്കും. #{red->none->b->രാജ്യത്തിന്റെ ജനസംഖ്യാനയം }# ഇന്ത്യയിൽ നിർബന്ധമായി ജനസംഖ്യ കുറക്കുന്ന ഒരു നിയമവും ഇല്ല എന്ന് നാം തിരിച്ചറിയണം. നിർബന്ധിത വന്ധീകരണം ക്രിമിനൽ കുറ്റമാണ്. ഓരോരുത്തർക്കും എത്ര കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കാനും അതിനനുസരിച്ചു തീരുമാനങ്ങൾ എടുക്കാനും ഈ രാജ്യത്തു സ്വാതന്ത്ര്യം ഉണ്ട്. കുഞ്ഞുങ്ങൾ കുറവ് മതി എന്ന് ഏറ്റവും കൂടുതൽ തീരുമാനമെടുത്തവരാണ് മലയാളികൾ. പക്ഷെ അതിന്റെ ഭവിഷ്യത്തു നാം ഇന്ന് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ബംഗാളികളുടെ സഹായമില്ലാതെ ഇന്ന് കേരളത്തിന്റെ അനുദിന ജീവിതം മുന്നോട്ടു പോകില്ല എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സന്തുഷ്ട കുടുംബങ്ങളാകുമെന്നു പറഞ്ഞ ചെറിയ കുടുംബങ്ങൾ ഇന്ന് അനാഥ കുടുംബങ്ങളാണ്. കുടുംബങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കേരളത്തിലെ കുടുംബങ്ങൾക്ക് സപ്നയും കുടുംബവും വലിയൊരു മാതൃകയാണ്. കൂടുതൽ കുഞ്ഞുങ്ങളെ ആഗ്രഹിക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നു ഉറച്ച തീരുമാനത്തിലൂടെ നിങ്ങൾ ഞങ്ങൾക്കു കാണിച്ചു തന്നു. നിങ്ങളുടെ മഹാത്യാഗത്തിനും മഹനീയ മാതൃകക്കും മുന്നിൽ പ്രണാമം. (ലേഖകനായ ഡോ. ഫിന്‍റോ ഫ്രാന്‍സിസ് തൃശ്ശൂര്‍ മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളിജിസ്റ്റാണ്) #Originally published on 31.12.2017
Image: /content_image/SocialMedia/SocialMedia-2017-12-31-13:35:11.jpg
Keywords: മാതൃത്വ, അമ്മ

6783
Category: 9
Sub Category:
Heading: ‘അഭിഷേകാഗ്‌നി രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍’ 2018 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി’ രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി 2018 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ തീയതികളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ – ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ഏകദിന ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് സുപ്രസിദ്ധ വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്. ഒക്ടോബര്‍ 20ന് കവന്‍ട്രിയിലും 21ന് സ്‌കോട്ലന്റിലും 24ന് പ്രസ്റ്റണി ലും 26ന് കേംബ്രിഡ്ജിലും 27ന് സൗത്താംപ്ടണിലും 28ന് ബ്രിസ്റ്റോള്‍ – കാര്‍ഡിഫിലും നവംബര്‍ 3ന് മാഞ്ചസ്റ്ററിലും 4ന് ലണ്ടനിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ശുശ്രൂഷകള്‍. റീജിയണല്‍ ഡയറക്ടര്‍മാരായ റവ. ഫാ. ജയ്സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ വിസി, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, റവ. ഫാ, സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് തുടങ്ങിയവര്‍ വിവിധ റീജിയണുകളില ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും.
Image: /content_image/Events/Events-2017-12-31-13:37:36.jpg
Keywords: വട്ടായി

6784
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു
Content: കൊച്ചി: മാനേജ്‌മെന്റ് വിദഗ്ധനും കുസാറ്റ് മുന്‍ വൈസ്ചാന്‍സലറുമായ ഡോ.എം.വി. പൈലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. ഇന്നലെ കളമശേരി വിമന്‍സ് ഐടിഐക്ക് സമീപമുള്ള വസതിയിലെത്തി കര്‍ദ്ദിനാള്‍ അന്തിമോപചാരമര്‍പ്പിച്ചു. മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസവിചക്ഷണനെയാണു ഡോ.എം.വി. പൈലിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡോ.എം.വി.പൈലിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷനും അനുശോചനം രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ അഗാധമായ താല്പര്യം കാണിച്ചിരുന്ന വ്യക്തിയാണ് ഡോ.എം.വി. പൈലിയെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2018-01-01-04:55:46.jpg
Keywords: ആലഞ്ചേ

6785
Category: 9
Sub Category:
Heading: “എവേക്ക് മാഞ്ചസ്റ്റർ” മെയ് 5 ന്. സുവിശേഷ സന്ദേശവുമായി ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ഒരുക്ക ശുശ്രൂഷ നാളെ സാൽഫോർഡിൽ
Content: മാഞ്ചസ്റ്റർ: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണർത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് വിവിധ രാജ്യങ്ങളിൽ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി മെയ് 5 ന് നടക്കുന്ന "എവേക്ക് മാഞ്ചസ്റ്റർ " ഏകദിന കൺവെൻഷന്റെ മുന്നൊരുക്കമായി പ്രശസ്‌ത വചനപ്രഘോഷകൻ(കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രം) ബ്രദർ സന്തോഷ് ടി നയിക്കുന്ന സായാഹ്ന ശുശ്രൂഷ നാളെ ചൊവ്വാഴ്ച്ച (2/01/18)വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ സാൽഫോർഡിൽ നടക്കും. സാൽഫോർഡ് സെന്റ് പീറ്റർ & സെന്റ് പോൾ പള്ളിയിൽ നടക്കുന്ന ധ്യാനത്തിൽ ജപമാല, ദിവ്യകാരുണ്യ ആരാധന,വചനപ്രഘോഷണം ,വി.കുർബാന എന്നിവയുണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ സ്വാഗതംചെയ്യുന്നു. #{red->n->n-> അഡ്രസ്സ്:}# Ss.PETER & PAUL CHURCH
SALFORD
M6 8JR #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്}#
ദീപു 07882 810575.
Image: /content_image/Events/Events-2018-01-01-05:18:13.jpg
Keywords: മാഞ്ചസ്റ്റര്‍

6786
Category: 1
Sub Category:
Heading: 'യുദ്ധത്തിന്റെ ഫലം' ഓര്‍മ്മിപ്പിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുതുവത്സരത്തലേന്ന് ആണവ വിപത്തിനേയും യുദ്ധത്തിന്റെ ഫലത്തെയും ഓര്‍മിപ്പിച്ച് കൊണ്ട് ഫ്രാന്‍സിസ് പാപ്പ. യുദ്ധം വരുത്തുന്ന നഷ്ട്ടം ചൂണ്ടികാണിച്ചുള്ള ചിത്രം വിതരണം ചെയ്യുവാന്‍ പാപ്പ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കുകയായിരിന്നു. അമേരിക്കന്‍ സൈനികന്‍ ജോസഫ് റോജര്‍ ഒഡോണല്‍ പകര്‍ത്തിയ ചിത്രത്തില്‍ നാഗസാക്കിയില്‍ കൊല്ലപ്പെട്ട കുഞ്ഞനുജന്റെ മൃതദേഹം തോളിലേറ്റി ശ്മശാനത്തില്‍ ഊഴം കാത്തുനില്‍ക്കുന്ന ബാലന്റെ ദൃശ്യമാണ് ഉള്ളത്. കാര്‍ഡിന്റെ മറുപുറത്ത് 'യുദ്ധത്തിന്റെ ഫലം' എന്നെഴുതി മാര്‍പാപ്പയുടെ ഒപ്പും ഉണ്ട്. ഇതിന് മുന്നെയും ന്യൂക്ലിയര്‍ ആയുധ നിരോധനത്തിനായി ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. 'ആണവായുധങ്ങളെ 'മാനവസമൂഹത്തിന്‍റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത' എന്നാണു ഫ്രാന്‍സിസ് പാപ്പാ പല സന്ദര്‍ഭങ്ങളിലും വിശേഷിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആണവായുധരഹിത ലോകത്തിനു വേണ്ടിയുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം നടത്തിയിരിന്നു.
Image: /content_image/News/News-2018-01-01-06:14:36.jpg
Keywords: ആണവ, പാപ്പ

6787
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ മതപീഡനത്തിന് എതിരെ വീണ്ടും ഇസ്രായേൽ
Content: ജറുസലേം: തീവ്ര ഇസ്ളാമിക രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്ക് മേലുള്ള മുസ്ളിം മേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിനുള്ള പ്രതികരണമായാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം. ലോകത്തിൽ തന്നെ ഏറ്റവുമധികം ക്രൈസ്തവർ പീഡനത്തിനിരയാകുന്ന രാഷ്ട്രത്തിന്റെ അധികാരി എന്ന നിലയിൽ ഇറാൻ മന്ത്രിയുടെ സമാധാനം ആശംസിച്ചുകൊണ്ടുള്ള സന്ദേശം വിവാദപരമാണെന്നു അദ്ദേഹം പ്രസ്താവിച്ചു. ക്രൈസ്തവ വിശ്വാസി എന്ന കാരണത്താൽ സ്വദേശത്ത് അഴിക്കുള്ളിലകപ്പെടുകയും അതേസമയം അവർക്ക് ക്രിസ്തുമസ് ആശംസ നേരുകയും ചെയ്യുന്നത് ഖേദകരമാണെന്നു നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാനിലെ ക്രൈസ്തവർ ക്രൂരപീഡനങ്ങൾക്കിരയാകുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. രഹസ്യ ആരാധന നടത്തുന്ന ദേവാലയങ്ങളില്‍ നിന്നും വി.ഗ്രന്ഥവും ഓഫീസ് സാമഗ്രികളും റെയ്ഡിൽ പിടിച്ചെടുത്തെന്നും മതനേതാക്കന്മാരെ തടവിലാക്കിയെന്നും സിബിഎന്‍ ന്യൂസാണ് അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക നേതൃത്വത്തിന്റെ മേധാവിത്വത്തിൽ യുവജനങ്ങൾ നിരാശരാണെന്നും നെത്യാഹു പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലും ക്രൈസ്തവരെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിനെയും വർഷങ്ങളോളം അവരെ തടവിലാക്കുന്നതിനെതിരെയാണ് അദ്ദേഹം അന്ന്‍ രോഷം പ്രകടിപ്പിച്ചത്. അതേസമയം പീഡനങ്ങള്‍ക്ക് നടുവിലും ആയിരങ്ങളാണ് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.
Image: /content_image/News/News-2018-01-01-07:45:01.jpg
Keywords: ഇസ്രായേ, ഇറാന