Contents

Displaying 6501-6510 of 25125 results.
Content: 6808
Category: 1
Sub Category:
Heading: സാധുക്കളുടെ കണ്ണീരൊപ്പിക്കൊണ്ട് കൂനമ്മാവ്‌ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാള്‍
Content: വരാപ്പുഴ: സാധുക്കളുടെയും വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പിക്കൊണ്ട് കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാള്‍ കരുണയുടെ മറ്റൊരു അധ്യായമായി. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാളില്‍ വാദ്യമേളങ്ങള്‍, കരിമരുന്ന്‌ പ്രയോഗം, അലങ്കാരങ്ങള്‍ എന്നിവ കുറച്ചു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക നല്‍കികൊണ്ടാണ് ഇടവക കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തോട് പ്രഘോഷിച്ചത്. പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ചാവറ പിതാവിന്റെ മാതൃക അനുകരിച്ചാണ് ഇത്തവണ ആഘോഷത്തില്‍ കാരുണ്യപ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കിയത്‌. സമാപനദിനത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണം ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ നിര്‍വഹിച്ചു. ഡയാലിസിസ്‌ രോഗികള്‍ക്ക്‌ സഹായ വിതരണവും നടത്തി. ആര്‍ഭാടത്തിന് പ്രാധാന്യം നല്‍കാതെ പള്ളിയങ്കണവും പരിസരവും വിശുദ്ധന്റെ തിരുസ്വരൂപം കടന്നുപോയ പ്രദക്ഷിണവഴിയും വാഴക്കുലകളും മുത്തുക്കുടകളുംകൊണ്ടാണ് അലങ്കരിച്ചത്. വരാപ്പുഴ അതിരൂപതയുടെ സ്‌നേഹഭവന്‍ പദ്ധതിയിലേക്കുള്ള ഇടവകയുടെ വിഹിതം മെത്രാപ്പോലീത്തയ്‌ക്കു റെക്‌ടര്‍ ഫാ. ആന്റണി ചെറിയകടവില്‍ കൈമാറിയായിരുന്നു തിരുനാള്‍ ആഘോഷം തുടങ്ങിയത്‌. തിരുനാളിനോട് അനുബന്ധിച്ച് ഇടവകാംഗങ്ങളായ 500 പേര്‍ നേത്രദാന സമ്മതപത്രത്തില്‍ ഒപ്പ് വെച്ചിരിന്നു. തിരുനാളിന്‌ സമാപനം കുറിച്ച്‌ കബറിടത്തിങ്കല്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വിപിന്‍ വേലിക്കകത്ത്‌ വചനസന്ദേശം നല്‍കി. തുടര്‍ന്നു നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
Image: /content_image/India/India-2018-01-04-04:25:25.jpg
Keywords: ചെണ്ടകൊട്ടിയും
Content: 6809
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് നടപടി ആവശ്യപ്പെട്ട് ഒപ്പു ശേഖരണം
Content: ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഒപ്പു ശേഖരണം തുടങ്ങി. ലോക സമാധാനത്തിനു വേണ്ടി യത്നിക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വക്താവായ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം യാഥാര്‍ഥ്യമാക്കണമെന്ന്‍ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ഭീമഹര്‍ജി നല്‍കാനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് നിര്‍വഹിച്ചത്. കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി മ്യാന്‍മറിലും ബംഗ്ലാദേശിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. കേന്ദ്ര സര്‍ക്കാര്‍ പാപ്പയെ ഔദ്യോഗികമായി ക്ഷണിക്കാത്തത് കൊണ്ടാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം മുടങ്ങിയതെന്ന ആക്ഷേപം പരക്കെ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഒപ്പു ശേഖരണം തുടങ്ങിയത്. ഭരണഘടനാവകാശ ധ്വംസനങ്ങളെ കുറിച്ചും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, സിബി മുക്കാടന്‍, ജാന്‍സണ്‍ ജോസഫ്, പി.പി. ജോസഫ്, സൈബി അക്കര, ജോയി പാറപ്പുറം, ജോര്‍ജുകുട്ടി മുക്കത്ത്, ടോം കൈയാലയ്ക്കകം, ഷൈന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ശാഖകളുടെ നേതൃത്വത്തില്‍ ഇടവക, സ്ഥാപന, പൊതു കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം നടത്തുന്നത്.
Image: /content_image/India/India-2018-01-04-05:02:45.jpg
Keywords: പാപ്പ, ഭാരത
Content: 6810
Category: 1
Sub Category:
Heading: ക്രിസ്തുമസിനായി കോപ്റ്റിക് ക്രൈസ്തവ സമൂഹം ഒരുങ്ങി
Content: കെയ്റോ: കനത്ത സുരക്ഷയില്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാസമൂഹം ക്രിസ്തുമസിനായി ഒരുങ്ങി. ജനുവരി 7 ഞായറാഴ്ചയാണ് ആഗോള കോപ്റ്റിക് സമൂഹം ക്രിസ്തുമസ് ആഘോഷിക്കുക. സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് ഈജിപ്തില്‍ ബഹുഭൂരിപക്ഷം വരുന്ന കോപ്റ്റിക് സമൂഹം ക്രിസ്തുമസ് ആചരിക്കുവാന്‍ ഒരുങ്ങുന്നത്. ദേവാലയങ്ങള്‍ തോറും സെക്യൂരിറ്റി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചും, പരിശോധനകള്‍ നടത്തിയുമായിരിക്കും വിശ്വാസികളെ ദേവാലയത്തില്‍ പ്രവേശിപ്പിക്കുന്നത്. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുക. ക്രിസ്തുമസ് ആഘോഷത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സുരക്ഷാസംവിധാനങ്ങളുടെ കടമ്പ കടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജനുവരി 1-ന് പുതുവത്സരാശംസയോടെ അയച്ച പ്രസ്താവനയിലൂടെ കോപ്റ്റിക്ക് സഭാതലവന്‍, പാത്രീയാര്‍ക്കിസ് തവദ്രോസ് ദ്വിതിയന്‍ വിശ്വാസസമൂഹത്തോ‌ടു അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ആഴ്ച കെയ്‌റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് എല്ലാ ദേവാലയങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-01-04-05:28:13.jpg
Keywords: ക്രിസ്തുമസ്
Content: 6811
Category: 1
Sub Category:
Heading: കത്തോലിക്ക സഭ സ്ഥാപിച്ചത് ആര്?: ആമസോണ്‍ വിര്‍ച്വൽ അസിസ്റ്റന്‍റിന്റെ മറുപടി വൈറല്‍
Content: കാലിഫോര്‍ണിയ: കത്തോലിക്കാ സഭ സ്ഥാപിച്ചത് ആരെന്ന വൈദികന്റെ ചോദ്യത്തിന് വിര്‍ച്വൽ അസിസ്റ്റന്റ് രംഗത്ത് പ്രമുഖ സ്ഥാനം പിടിച്ച ആമസോണ്‍ എക്കോ ഡിവൈസിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഫാദര്‍ ജാസണ്‍ സിഗ്നല്‍നെസ്സ് എന്ന കത്തോലിക്കാ വൈദികന്‍ ആമസോണ്‍.കോമില്‍ നിന്നും വാങ്ങിയ തന്റെ പുതിയ അലെക്സാ എക്കോ ഡിവൈസിനോട് വിവിധ ക്രിസ്ത്യന്‍ സഭകള്‍ സ്ഥാപിച്ചവരെക്കുറിച്ച് ചോദിക്കുന്ന വീഡിയോയാണ് തരംഗമായികൊണ്ടിരിക്കുന്നത്. ബിസ്മാര്‍ക്ക് രൂപതയിലെ വൈദികനായ ഫാ. ജാസണ്‍, ലൂഥറന്‍ സഭ ആരാണ് കണ്ടുപിടിച്ചതെന്നാണ് ആദ്യം അലെക്സായോട് ചോദിക്കുന്നത്. അതിന് മാര്‍ട്ടിന്‍ ലൂഥറെന്നു അലെക്സാ ഡിവൈസ് കൃത്യമായി ഉത്തരം നല്‍കി. പിന്നീട് മെത്തഡിസ്റ്റ്, മോര്‍മോണിസം, ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭകള്‍ സ്ഥാപിച്ചതാരെന്ന ചോദ്യങ്ങള്‍ക്ക് മെത്തഡിസ്റ്റ് സഭ സ്ഥാപിച്ചത് ജോണ്‍ വെസ്ലിയെന്നും, മോര്‍മോണിസത്തിന്റെ സ്ഥാപകന്‍ ജോസഫ് സ്മിത്തെന്നും, ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭാ സ്ഥാപകന്‍ ജോണ്‍ വെസ്ലിയെന്നും അലെക്സാ ഉത്തരം നല്‍കി. അവസാനമായി കത്തോലിക്കാ സഭ സ്ഥാപിച്ചതാരെന്ന ചോദ്യത്തിന് ‘ജീസസ്’ എന്നാണ് ഈ വിര്‍ച്വൽ അസിസ്റ്റന്‍റ് ഉപകരണത്തിന്റെ മറുപടി. ഇത് വീഡിയോയില്‍ പകര്‍ത്തി ഫാ. ജാസണ്‍ യൂട്യൂബില്‍ പങ്കുവെക്കുകയായിരിന്നു. വീഡിയോയുടെ ആധികാരികതയെ പരീക്ഷിക്കുന്നതിനായി തങ്ങളുടെ അലെക്സാ അസിസ്റ്റന്റിനോട് ഇതേചോദ്യം ചോദിച്ചവര്‍ക്കെല്ലാം 'ജീസസ്' എന്ന ഉത്തരം തന്നെയാണ് കിട്ടിയത്. വിര്‍ച്വൽ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിക്കുന്ന അലെക്സാ ശബ്ദമനുസരിച്ചാണ് ഉത്തരങ്ങള്‍ തരുന്നത്. 'കത്തോലിക്കാ സഭയുടെ സ്ഥാപകനാര്' എന്ന ചോദ്യത്തിന് ‘യേശു’ എന്ന് ഉത്തരം പറയുവാന്‍ ആമസോണ്‍ കമ്പനി മുന്‍കൂട്ടി തങ്ങളുടെ ഉപകരണത്തെ സജ്ജമാക്കിയതല്ല. മറിച്ച് യാന്ത്രിക ബുദ്ധിയാല്‍ ഉത്തരങ്ങള്‍ നല്‍കുന്ന ചില ഉറവിടങ്ങളെ ആസ്പദമാക്കിയാണ് അലെക്സാ ഉത്തരങ്ങള്‍ നല്‍കുന്നതെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ആമസോണിന്റെ അലെക്സാ ഡിവൈസ് കൂടാതെ ഗൂഗിൾ അസിസ്റ്റന്‍റ്, മൈക്രോസോഫ്റ്റ് കോര്‍ട്ടാന, ആപ്പിളിന്റെ സിരി എന്നിവയും വിര്‍ച്വൽ അസിസ്റ്റന്റ് രംഗത്ത് പ്രമുഖ സ്ഥാനം പിടിച്ച സേവനങ്ങളാണ്.
Image: /content_image/News/News-2018-01-04-06:00:01.jpg
Keywords: കത്തോലിക്ക സഭ
Content: 6812
Category: 18
Sub Category:
Heading: ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികള്‍ കുരിശുയാത്ര നടത്തും
Content: നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികൾ വെളളിയാഴ്‌ച കുരിശുയാത്ര നടത്തും. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ച്‌ കൊണ്ടാണ്‌ നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹം വെളളിയാഴ്‌ച കുരിശുമലയിൽ എത്തുന്നത്‌. രൂപതയിലെ കെ.എൽ.സി.എ, കെ.സി.വൈ.എം, കെ.എൽ.സി.ഡബ്ല്യൂ.എ തുടങ്ങീ ഭക്‌ത സംഘടനകള്‍ നേതൃത്വം നല്‍കും. വിശ്വാസികളോട്‌ നിരന്തമായി സർക്കാരും വനം വകുപ്പും തുടരുന്ന നീതി നിഷേധത്തിനെതിരെയാണ്‌ കുരിശുയാത്രയെന്ന്‌ വികാരി ജനറൽ മോൺസിഞ്ഞോർ ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു. കുരിശുമലയിൽ തകർക്കപെട്ട കുരിശിന്‌ സമീപത്ത്‌ കുരിശ്‌ പുന:സ്‌ഥാപിക്കുമെന്നും വികാരി ജനറൽ കൂട്ടിച്ചേര്‍ത്തു. കുരിശുയാത്രയ്ക്ക് നെടുമങ്ങാട്‌, കാട്ടാക്കട, നെയ്യാറ്റിന്‍കര റീജിയനുകളുടെ കോ- ഓഡിനേറ്റർമാരായ മോൺസിഞ്ഞോർ റൂഫസ്‌ പയസ്‌ലിൻ. മോൺസിഞ്ഞോർ.വി. പി. ജോസ്‌, മോൺസിഞ്ഞോർ. വിൻസെന്റ്‌ കെ. പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകും. രൂപതയിലെ 11 ഫൊറോനകളിലെയും കെ.എൽ.സി.എ. പ്രസിഡന്റുമാർ അതാതു ഫൊറോനകളിലെ വിശ്വാസികളെ ക്രമീകരിക്കും. കുരിശുയാത്രയുടെ വിജയത്തിനായി കഴിഞ്ഞയാഴ്‌ച നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസിൽ കൂടിയ യോഗത്തിൽ 101 അംഗ സമിതിക്ക്‌ രൂപം നല്‍കിയിരുന്നു. നേരത്തെ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ ചേമ്പറിൽ മതമേലധ്യക്ഷന്മാർ നടത്തിയ ചർച്ചയെ തുടർന്ന്‌ സ്‌ഥാപിച്ചിരുന്ന 10 അടി പൊക്കമുളള മരക്കുരിശ്‌ നവംബർ 27നു തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരിന്നു. ആരാധനാ സ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെയും കുരിശുമലയിലേക്കുളള പ്രവേശനം തടയുന്നതിനെതിരെയും നിരവധി പരാതികൾ പോലീസിനും വനം വകുപ്പിനുമെതിരെ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ കഴിഞ്ഞ ആഴ്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശിയിരിന്നു. ഇക്കാര്യം കണക്കിലെടുത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന കുരിശുയാത്ര പോലീസും വനംവകുപ്പും തടഞ്ഞ്‌ പ്രകോപനം സൃഷ്‌ടിക്കരുതെന്ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു ആവശ്യപ്പെട്ടു.
Image: /content_image/News/News-2018-01-04-07:26:22.jpg
Keywords: ബോണ
Content: 6813
Category: 1
Sub Category:
Heading: തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, നന്മ പ്രവര്‍ത്തിക്കുകയും വേണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അടുത്തുള്ളവന് തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ പുതുവര്‍ഷത്തിലെ ആദ്യ പ്രതിവാര കൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. നാം പാപികളാണെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഏറ്റുപറയുന്നത് സുപ്രധാനമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ഏറെ പാപം ചെയ്തുവെന്ന് ഓരോ വ്യക്തിയും ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ ഏറ്റു പറയുന്നു. അതേ, ഉപേക്ഷയാലും അതായത്, ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരുന്നതുവഴി ചെയ്തുപോയ പാപവും ഏറ്റു പറയുകയാണ്. ഞാന്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ല എന്നു പറഞ്ഞ് സ്വയം നല്ലവനെന്ന് ചിലര്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ അടുത്തുള്ളവന് തിന്മചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം. നാം പാപികളാണെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഏറ്റുപറയുന്നത് സുപ്രധാനം തന്നെ. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുമ്പോള്‍ത്തന്നെ സഹോദരങ്ങളില്‍ നിന്നും നമ്മെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നു. പാപം ദൈവവുമായുള്ള ബന്ധം മുറിക്കുന്നു, സഹോദരങ്ങളുമായുള്ള ബന്ധം മുറിക്കുന്നു, കുടുംബത്തിലെയും സമൂഹത്തിലെയും ബന്ധം വിച്ഛേദിക്കുന്നു. പാപം എന്നും പിളര്‍പ്പുളവാക്കുന്നു, ഭിന്നിപ്പുളവാക്കുന്നു. നമ്മുടെ ബലഹീനത നാം തിരിച്ചറിയുന്നത്, നമ്മേ രൂപാന്തരപ്പെടുത്തുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവിക കാരുണ്യം യാചിക്കുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കുമ്പോഴാണ്. ദിവ്യബലിയുടെ ആരംഭത്തില്‍ അനുതാപ ശുശ്രൂഷയിലൂടെ നാം ചെയ്യുന്നത് ഇതാണ്. ദിവ്യരഹസ്യങ്ങള്‍ യോഗ്യതയോടുകൂടെ ആഘോഷിക്കുന്നതിന് വേണ്ട മനോഭാവം നമ്മില്‍ ഉളവാക്കുന്നതിന് അനുതാപശുശ്രൂഷ സഹായിക്കുന്നു. അതായത്, ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ നാം നമ്മുടെ പാപാവസ്ഥ അംഗീകരിക്കുന്നു. തിരുപ്പിറവിക്കാലത്തിന്‍റെ ആനന്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാ കുടുംബങ്ങള്‍ക്കും കഴിയട്ടെയെന്ന് സന്ദേശത്തിന്റെ സമാപനത്തില്‍ പാപ്പ ആശംസിച്ചു.
Image: /content_image/News/News-2018-01-04-07:55:30.jpg
Keywords: പാപ്പ
Content: 6814
Category: 1
Sub Category:
Heading: പ്രശസ്ത അവതാരക അമാൻഡ വിടവാങ്ങിയത് ദൈവത്തെ പ്രകീര്‍ത്തിച്ചതിന് ശേഷം
Content: ടെക്സാസ്: ടെലിവിഷന്‍ പരിപാടികളിലും വാര്‍ത്ത അവതരണത്തിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു അമേരിക്കന്‍ ജനതയെ ആകര്‍ഷിച്ച മാധ്യമ പ്രവര്‍ത്തക അമാൻഡ ഡേവിസ് വിടവാങ്ങിയത് ദൈവത്തെ പ്രകീര്‍ത്തിച്ചതിന് ശേഷം. മരണത്തിന് ഏതാനും ദിവസങ്ങൾ മുൻപ് തന്റെ വിശ്വാസം ലോകത്തിന് മുൻപിൽ ഏറ്റുപറഞ്ഞ അമാൻഡ ഡേവിസിന്റെ ഫേസ്ബുക്ക് കുറിപ്പ് വിശ്വാസ സാക്ഷ്യമായി പ്രചരിക്കുകയാണ്. "ധൈര്യമായിരിക്കുക, ദൈവത്തെ സ്തുതിക്കുന്നത് തുടരുക". ക്രിസ്തുമസ് രാത്രിയിൽ അമാൻഡ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇപ്രകാരമായിരുന്നു. ദൈവത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ച ക്രിസ്തുമസ് ദിനങ്ങളെയോർത്ത് കൃതജ്ഞതയര്‍പ്പിക്കുന്നുവെന്ന ചിത്രത്തോടൊപ്പമായിരിന്നു അമാൻഡയുടെ പോസ്റ്റ്. അറ്റ്ലാന്റ ടെലിവിഷനിൽ മുപ്പത് വർഷത്തോളം പത്രപ്രവർത്തകയായി സേവനമനുഷ്ഠിച്ച അമാൻഡ ഡേവീസ് കഴിഞ്ഞ ചൊവ്വാഴ്ച ടെക്സാസിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ നില്‍ക്കവേ പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്നു മരിക്കുകയായിരിന്നു. സി.ബി.എസിലും മറ്റ് പ്രമുഖ മാധ്യമങ്ങളിലും വാർത്താവതാരികയായി പ്രവർത്തിച്ചു വരികയാണ് അന്ത്യം. അറുപത്തിരണ്ട് വയസ്സായിരുന്നു. അമാൻഡയുടെ മൃതസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച നടന്നു.
Image: /content_image/News/News-2018-01-04-09:42:03.jpg
Keywords: ക്രിസ്തു
Content: 6815
Category: 24
Sub Category:
Heading: ഓരോ ക്രൈസ്തവ വിശ്വാസിയും ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്, കാരണം...!
Content: ഈ അടുത്തകാലത്ത്, ഡൊമിനിക് അച്ചൻ നയിക്കുന്ന അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചും വട്ടായിൽ അച്ചൻ നയിക്കുന്ന സെഹിയോൻ ധ്യാനകേന്ദ്രത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ പരക്കുന്നു. ഇതിനുവേണ്ടി മാത്രമായി, ഒരുപാട് ഫേസ്ബുക്ക് പേജുകൾതന്നെ ഇപ്പോൾ ഉണ്ട്. ഇക്കൂട്ടർക്ക്, സമൂഹത്തിലെ പാപകരമായ മറ്റു സാഹചര്യത്തെക്കുറിച്ചു യാതൊരു വേവലാതിയുമില്ല. ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന രോഗശാന്തികളും ആത്മീയശുശ്രൂഷകളും പാപികളുടെ മാനസാന്തരവും മാത്രമാണ് ഇവരുടെ പ്രശ്‍നം. വേശ്യാലയത്തിനെതിരെ, നീലച്ചിത്രത്തിൽ അഭിനയിക്കുന്നവർ-നിർമ്മിക്കുന്നവർ എന്നിവർക്കെതിരെ, കൊലപാതകത്തിനെതിരെ, ഭിക്ഷാടന മാഫിയക്കെതിരെ, ദൈവികസിദ്ധിയുണ്ടെന്നു പറഞ്ഞു ചെപ്പടിവിദ്യ കാട്ടി നടക്കുന്ന മറ്റു ചിലർക്കെതിരെ ഒന്നും ഇവരുടെ പേജിൽ വിമർശനങ്ങൾ കാണാനില്ല. കാരണം ഇതെല്ലം സാത്താൻ സാമ്രാജ്യങ്ങൾ ആണ്..പ്രധാനമായും കത്തോലിക്കാ ധ്യാനഗുരുക്കന്മാരെയാണ് ഇവർ നോട്ടമിട്ടിരിക്കുന്നത്. കാരണം യേശു അവരിലും അവർ നയിക്കുന്ന ആത്മീയശുശ്രൂഷകളിലും ഉണ്ടെന്ന് നമ്മളെക്കാളും ഉറപ്പ് അവർക്കുണ്ട്‌. (1) കേരളത്തിൽ പതിനായിരക്കണക്കിന് സാത്താൻ ആരാധകർ ഉണ്ട് എന്നത് സത്യമാണ്. അവരുടെ ഏറ്റവും വലിയ ഭീക്ഷണിയാണ്, ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന പൈശാചികബന്ധനപ്രാർത്ഥനകൾ (Deliverance Prayer). നേരിട്ട് അതിനെ നേരിടാൻ അവർക്കാവില്ല. അവരുടെ ഏറ്റവും വലിയ ലക്ഷ്യം, ദൈവവിശ്വാസികളുടെ വിശ്വാസം തകർക്കുക എന്നുള്ളതാണ്. അതിന് അവർ സോഷ്യൽമീഡിയ വളരെ നന്നായി ഉപയോഗിക്കുന്നു. വളരെ മോശമായി ധ്യാനഗുരുക്കന്മാരെയും ആത്മീയശുശ്രൂഷകരെയും അവർ വിമർശിക്കുന്നു, അപമാനിക്കുന്നു. അതിൽ നമ്മുടെ വിശ്വാസികൾ തല വച്ചുകൊടുക്കുന്നു. പ്രിയപ്പെട്ടവരെ.. ഇത്തരം face book പേജുകളുടെ വിജയവും നിലനിൽപ്പും, നമ്മൾ അത് സന്ദർശിക്കുന്നതും അതിൽ അവരെ എതിർത്ത് comment ഇടുന്നതുമാണ്. വളരെ മോശപ്പെട്ട അശ്ലീലവാക്കുകൾ അവർ ഉപയോഗിക്കുമ്പോൾ അവരുടെ അടുത്ത് പിടിച്ചുനിൽക്കുവാൻ വേണ്ടി, ദേഷ്യപ്പെട്ട്, അതേ നാണയത്തിൽ തിരിച്ചടിക്കുന്ന വിശ്വാസികൾ, യഥാർത്ഥത്തിൽ ദൈവകൃപ നഷ്ടപ്പെടുത്തുകയും പൈശാചികബന്ധനത്തിലേക്ക് നാമറിയാതെ പോവുകയുമാണ് ചെയ്യുന്നത്. ഇത്തരം ഒരു പേജിൽ ഞാൻ ദൈവവചനങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ (മറുപടി കോളത്തിൽ ) അവർ എന്നെ ബ്ലോക്ക് ചെയ്തു . അതേസമയം അവരെ തിരിച്ചു ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന ആൾക്കാരെ അവർ ബ്ലോക്ക് ചെയ്തിട്ടില്ല .. കാരണം തെറി പറയിപ്പിച്ചു പറയിപ്പിച്ചു വിശ്വാസികളുടെ ദൈവകൃപ അങ്ങനെ നഷ്ടപ്പെടുത്തുന്നു.. പിശാചിന് ആധിപത്യം അവരുടെമേലെയും അങ്ങനെ ലഭിക്കുന്നു. ഉപദേശിച്ചു നന്നാക്കാൻ പറ്റിയ അവസ്ഥയിൽ ഉള്ളവർ അല്ല അവർ. പ്രാർത്ഥനയിലൂടെയോ ബന്ധനശുശ്രൂഷകളിലൂടെയോ മാത്രമേ ഇവരിലെ സാത്താനെ പുറത്താക്കി ഇവരെ സുഖപ്പെടുത്താൻ പറ്റൂ.. പക്ഷെ ഒരു ധ്യാനത്തിന് പോകാനോ, അഭിഷിക്തരെകൊണ്ട് തലയ്ക്കുപിടിപ്പിക്കാനോ ഇവരിലെ പൈശാചികബന്ധനം ഇവരെ അനുവദിക്കില്ല. അതുകൊണ്ട് ഇത്തരം പേജുകളിൽ പോയി comment ചെയ്ത് അവരെ വളർത്താതിരിക്കുക. (2) ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സുഹൃത്തുക്കൾ നമ്മുടെ friend list ലും ഉണ്ടാകാം. അത് അവരുടെ വിശ്വാസക്കുറവുകൊണ്ടോ അറിവില്ലായ്മകൊണ്ടോ ആണെങ്കിൽ അവരെ സ്നേഹപൂർവ്വം പറഞ്ഞുതിരുത്താനുള്ള ഉത്തരവാദിത്വം സ്വർഗ്ഗപിതാവിന്റെ മക്കൾ എന്ന നിലയിൽ നമുക്കുണ്ട്. ഇത്തരം എതിർപോസ്റ്റുകൾ വായിക്കുന്നത് നമ്മുടെ വിശ്വാസത്തെ ക്രമേണ സ്വാധീനിച്ചേക്കാം. മനസ്സ് അസ്വസ്ഥമായേക്കാം. "ദൈവത്തിന് പൊന്നുവില, മനുഷ്യന് പുല്ലുവില" എന്ന് വിചാരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് ഉപദേശങ്ങൾ സ്വീകരിക്കാതെ, ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സുഹൃത്തുക്കളെ ഒരു വിഷമവും വിചാരിക്കാതെ യേശുനാമത്തെപ്രതി ഫ്രണ്ട് ലിസ്റ്റിൽനിന്നും ഒഴിവാക്കുക.. (3) ധ്യാനകേന്ദ്രങ്ങളിൽ ദൈവം പ്രവൃത്തിക്കുന്ന അത്ഭുതങ്ങളിൽ വിശ്വാസം വരാത്ത, എല്ലാ മതത്തിലും പെട്ട ആൾക്കാരോട് ഒരു ചോദ്യം..പരീക്ഷയും ഇന്റർവ്യൂ ഉം പാസ് ആകുവാനും പ്രിയപെട്ടവരുടെ അസുഖം ഭേദമാകുവാനും സമ്പത്തുണ്ടാകുവാനുമൊക്കെ പ്രാർത്ഥിക്കുന്ന ആൾക്കാരല്ലേ നിങ്ങൾ? അപ്പോൾ അതിനൊക്കെ ദൈവത്തിന് കഴിവുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ട്. പക്ഷേ ഒരാളുടെ ക്യാൻസർ ദൈവം സുഖപ്പെടുത്തി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്..അത്രയും കഴിവ് ദൈവത്തിനില്ല എന്ന് സാരം. മാക്സിമം ഒരു ഇൻറർവ്യൂ പാസ് ആക്കാൻ മാത്രം കഴിവുള്ള ചെറിയ ആളാണോ നിങ്ങളുടെ ദൈവം? വെറും പൊടി ആയ നിങ്ങളാണോ ദൈവത്തിന്റെ അത്ഭുതശക്തിയുടെ വ്യാപ്തി നിശ്ചയിക്കുന്നത്?? ഇതിന് ഉത്തരം ഒന്നേയുള്ളൂ ..ഞാൻ വിശ്വസിക്കുന്ന ജീവനുള്ള സത്യദൈവത്തിന്, തലവേദന മാറ്റാൻ മാത്രമല്ല, തളർന്നുകിടക്കുന്നവരെ എഴുന്നേല്പിക്കുവാനും ക്യാൻസർ ഭേദമാക്കുവാനും കഴിവുണ്ട്..ഹല്ലേലൂയ്യ .. (4) വിമർശകരുടെ മറ്റൊരു പ്രസ്താവന അല്ലെങ്കിൽ ആരോപണം.. ”ഈ അച്ചൻ RCC യിലും മറ്റെല്ലാ ആശുപത്രികളിലും പോയി എല്ലാ രോഗികളെയും സുഖപ്പെടുത്തട്ടെ” എന്നതാണ് അത്..ബൈബിൾ ഒരിക്കൽപോലും വിശ്വാസത്തോടെ തൊട്ടിട്ടില്ലാത്ത, മാമ്മോദീസ മുങ്ങിയ അവിശ്വാസികളേ.. ഒരേയൊരു ചോദ്യം.. യേശു എത്ര പേരെ മരിച്ചവരിൽനിന്നും ഉയർപ്പിച്ചു? മൂന്നുപേരെ മാത്രം എന്ന് ബൈബിളിൽ പറയുന്നു. മരിച്ചവരെ എല്ലാവരെയും ഉയർപ്പിക്കാൻ യേശുവിന് കഴിവില്ലായിരുന്നോ? കൂടാതെ യേശുവിന്റെ അടുത്തുവന്ന രോഗികളേയും യേശു സുഖപ്പെടുത്തി. അല്ലാതെ ലോകത്തുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്താൻവേണ്ടി യേശു ഓടി നടന്നില്ല. ഇത്തരം അത്ഭുതങ്ങൾ യേശു പ്രവൃത്തിച്ചത്, സ്വർഗ്ഗസ്ഥനായ പിതാവിന്റെയും, പുത്രന്റെയും നാമം ഭൂമിയിൽ മഹത്വപ്പെടുന്നതിനും ആളുകൾ വിശ്വസിച്ചു പശ്ചാത്തപിച്ചു പാപത്തിൽനിന്ന് പിന്തിരിഞ്ഞു സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുവാനുംവേണ്ടി ആണ് .. യേശുവിനുശേഷം ശിഷ്യന്മാരും , അവർക്കുശേഷമുള്ള ആദിമസഭയിലും ഇതുപോലെയുള്ള അത്ഭുതരോഗശാന്തികളും മരിച്ചവരെ ഉയർപ്പിക്കലും നടന്നിട്ടുണ്ട്. ഇപ്പോഴും അത്ഭുതങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അത് മനുഷ്യരെ കൂടുതൽ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാൻവേണ്ടിയാണ് . ദൈവം വിചാരിക്കുന്ന കാര്യങ്ങൾ മാത്രമേ ധ്യാനകേന്ദ്രങ്ങളിലും മറ്റും നടക്കാറുള്ളൂ .. ഒന്നും അച്ചന്മാരുടെ കഴിവല്ല..പരിശുദ്ധാത്മാവിന്റെ പ്രേരണ അനുസരിച്ചാണ് എല്ലാം നടക്കുന്നത്..നിങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ അച്ചൻ വന്ന് രോഗസൗഖ്യം കൊടുക്കണമെന്ന് പരിശുദ്ധാത്മാവ് പറഞ്ഞാൽ അവർ ഉറപ്പായും വരികയും ചെയ്യും. അങ്ങനെ വന്നാൽ രോഗികൾ ദൈവത്താൽ സൗഖ്യപ്പെടുകയും ചെയ്യും ..ഒരു സംശയവും നിങ്ങൾക്ക് വേണ്ട. (5) ഇക്കൂട്ടരുടെ മറ്റൊരു ചോദ്യം .. “ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ ദൈവം അത്ഭുതം പ്രവൃത്തിക്കില്ലേ..? എന്തിന് ധ്യാനകേന്ദ്രത്തിൽ പോകണം?” നിങ്ങളൊക്കെ വീട്ടിൽ ഇരുന്ന് എത്ര സമയം ആത്മാർത്ഥമായി പ്രാർത്ഥിച്ചിട്ടുണ്ട്? കുമ്പസാരിച്ചു, പശ്ചാത്തപിച്ചു, വിശ്വാസത്തോടെ ആരാധിച്ചു സ്തുതിച്ചാണോ നിങ്ങൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത്? അങ്ങനെ പ്രാർത്ഥിച്ചാൽ, വീട്ടിലും അത്ഭുതങ്ങൾ തീർച്ചയായും നടക്കും. പക്ഷെ അതിനുള്ള മാനസികമായ തയ്യാറെടുപ്പുകളോ താല്പര്യമോ ആത്മീയാഭിഷേകമോ നമുക്ക് എത്തിപ്പിടിക്കാൻ സാധിക്കില്ല. ആ സാഹചര്യമാണ് ധ്യാനകേന്ദ്രങ്ങളിൽ നമുക്ക് ഒരുക്കിത്തരുന്നത്. അല്ലാതെ അച്ചന്മാർ മാന്ത്രികവടികൊണ്ട് തൊട്ടിട്ടല്ല രോഗികൾ സൗഖ്യമാകുന്നത് ..എല്ലാം ദൈവത്തിന്റെ കൃപയും കരുണയും മാത്രം.. (6) ഏറ്റവും കൂടുതൽ രോഗശാന്തിയും അത്ഭുതങ്ങളും നടക്കുന്നത് വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുവച്ചു ആരാധന നടത്തുമ്പോളാണ്. അത് വെറും ഗോതമ്പപ്പം വച്ചുള്ള പ്രതിനിധീകരിക്കൽ മാത്രമല്ലേ എന്ന് വിചാരിക്കുന്നവർ, ഗൂഗിളിൽ പോയി “ Eucharistic miracle scientifically proven “ എന്ന്‌ ടൈപ്പ്‌ ചെയ്ത് സെർച്ച് ചെയ്യുക. കുർബാനയ്ക്കിടയിൽ അപ്പവും വീഞ്ഞും, മാംസവും രക്തവുമായി മാറുന്നുണ്ടെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. നമ്മൾ വിശ്വസിക്കാൻവേണ്ടിത്തന്നെയാണ് ചിലയിടങ്ങളിൽ ശരിയായ മാംസവും രക്തവുമായി മാറുന്നത്. സാത്താൻ ആരാധകർക്ക് വേണ്ടത് കുർബാനയ്ക്കിടയിൽ വാഴ്ത്തിയ തിരുവോസ്‌തി മാത്രമാണ്. ആ തിരുവോസ്തിയുടെ മേൽ ചവിട്ടിയും മറ്റു മോശപ്പെട്ട പ്രവൃത്തികൾ ചെയ്തുമാണ് അവർ സാത്താനെ പ്രീതിപ്പെടുത്തുന്നത് . യേശുവിന്റെ ശരീരമായി മാറിയ ശരിയായ തിരുവോസ്തിയും, വാഴ്ത്തുന്നതിന് മുൻപുള്ള സാധാരണ അപ്പവും സാത്താൻ ആരാധകരുടെ ബലിപീഠത്തിലുള്ള തലയോട്ടിപോലുള്ള സാധനത്തിൽ തൊട്ടുനോക്കിയാൽ അവർക്കു രണ്ടും തമ്മിൽ തിരിച്ചറിയാം എന്ന് പറയുമ്പോൾ, സാത്താന് തിരുവോസ്തിയുടെ വില അറിയാം, കൃസ്‌ത്യാനികളായ പലർക്കും അതിന്റെ വില അറിയില്ല എന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെയാണ് കുർബാനയ്‌ക്കിടയിൽ വാഴ്ത്തി, യേശുവിൻറെ ശരീരമായി മാറിയ ഒരു തിരുവോസ്തിക്ക് പതിനായിരക്കണക്കിന് രൂപ കൊടുക്കാൻ സാത്താൻ ആരാധകർ തയ്യാറാകുന്നത്. തൻമൂലം ആരെങ്കിലും അയോഗ്യതയോടെ കുർബാന സ്വീകരിച്ചാൽ (കുമ്പസാരിക്കാതെയും പശ്ചാത്തപിക്കാതെയും മറ്റും) കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നുവെന്നും അതിന്റെ ശിക്ഷാവിധിയായി പലരും രോഗികളും ദുർബലരും ആകുമെന്നും ചിലർ മരിച്ചുപോയെന്നും തിരുവചനം പറയുന്നു (1 കോറിന്തോസ് 11: 27-30). (7) ഇതൊന്നും മനസ്സിലാക്കാതെ, അല്ലെങ്കിൽ മനസ്സിലാക്കാൻ താല്പര്യപ്പെടാതെ, മാമ്മോദീസ മുങ്ങിയ സത്യവിശ്വാസികളും മറ്റുള്ളവരും പിശാചിന്റെ മടിയിൽ കയറിയിരുന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നിന്ദിക്കുന്നു, കളിയാക്കുന്നു. അങ്ങനെ സാത്താന്റെ സന്തതികൾ ആയി മാറുന്നു. ഇതിൽ പലരും കുമ്പസാരത്തിനും വിശുദ്ധ കുർബാനയ്ക്കും ഒരു വിലയും കൊടുക്കുന്നുണ്ടാവില്ല. മനസാന്തരപ്പെടുവിൻ.. ദൈവത്തിലേക്ക് തിരിച്ചുവരുവിൻ..പറ്റുമെങ്കിൽ ഒരു ധ്യാനത്തിൽ സംബന്ധിക്കുക .. അവിടെ എന്തുനടക്കുന്നു എന്ന് കാണുക.. തീർച്ചയായും ദൈവകരുണ നിങ്ങൾക്ക് ലഭിക്കും. അല്ലാതെ കർത്താവിന്റെ അഭിഷിക്തരെ വിമർശിക്കാൻ നിങ്ങൾ ആരാണ് ? ദൈവത്തിന്റെ കരുണയാൽ പുതിയ ഒരു ദിവസത്തേക്കുകൂടി ആയുസ്സ് നീട്ടിക്കിട്ടിയ ഒരു പൊടി മാത്രം. (8) പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴി നടക്കുന്ന അത്ഭുതങ്ങളെ നിന്ദിക്കുന്നവർ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നു. മനുഷ്യപുത്രനെതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ, അത് ക്ഷമിക്കപെടും, എന്നാൽ പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപെടുകയില്ല എന്ന് യേശു പറയുന്നു (മത്തായി 12: 31-32). നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും ഉള്ള ദൈവികശുശ്രൂഷകൾ നടക്കുകതന്നെ ചെയ്യും. തെറ്റുതിരുത്താത്തപക്ഷം നിത്യനരകാഗ്നി നിങ്ങളെ കാത്തിരിക്കുന്നു. (ഇതിലൊക്കെ വിശ്വാസമുണ്ടോ ആവോ? ഇല്ലെങ്കിൽ ഇന്നോ നാളെയോ അല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞു മരിക്കുമ്പോൾ വിശ്വാസം വന്നുകൊള്ളും) നിങ്ങളുടെ പാപങ്ങളുടെ വലുപ്പം, അഹങ്കാരവും യുക്തിചിന്തയും കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല. മരണം മുൻപിൽ വന്നു നിൽക്കുന്ന ഒരു ദിവസം വരും. അപ്പോൾ നിങ്ങൾ ആരെ വിളിക്കും? ദൈവത്തെയോ സാത്താനെയോ? ജീവിതകാലം മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്താതെ, സാത്താനെ പ്രീതിപ്പെടുത്തി, പരിശുദ്ധാരൂപിയുടെ പ്രവൃത്തികളെ നിന്ദിച്ചുനടന്ന നിന്റെ വിളി അപ്പോൾ ദൈവം കേൾക്കുമോ? "വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുക സാധ്യമല്ല" എന്ന തിരുവചനവും ഓർക്കുക. പിശാച് വസിക്കുന്ന ശരീരത്തിൽ വിശുദ്ധി ഉണ്ടാവില്ല. (9) “ വൈദികർ മാതൃക കാണിച്ചു തന്നാലേ ഞാനൊക്കെ നന്നാവൂ, അവരൊക്കെ നമ്മളെക്കാൾ മോശപ്പെട്ടവർ ആണ് “ എന്ന് വിചാരിക്കുന്നവർ ഉണ്ട്.. കുറച്ചു ശതമാനം മോശപ്പെട്ടവർ ഉണ്ടാകാം.. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾ (പന്ത്രണ്ടിൽ ഒന്ന് ശതമാനം) ..മോശപ്പെട്ടവൻ ആയിരുന്നു. അതുകൊണ്ട് യേശുശിഷ്യന്മാർ എല്ലാവരും മോശപ്പെട്ടവർ ആണെന്ന് നമ്മൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടോ ? അതുപോലെ വിവാഹജീവിതം നയിക്കുന്ന ഒരുപാടുപേർ അവിഹിതബന്ധത്തിൽ ആറാം പ്രമാണം ( വ്യഭ്യചാരം ചെയ്യരുത്) ലംഘിച്ചു ജീവിക്കുന്നു. അതുകൊണ്ട് കുടുംബസ്ഥർ എല്ലാം തോന്ന്യവാസികൾ ആണെന്ന് എന്തേ നിങ്ങൾ പറയാത്തത്? വൈദികരെ നോക്കിയാണ് നിങ്ങൾ ജീവിക്കേണ്ടതെന്ന് ബൈബിളിൽ പറയുന്നുണ്ടോ ?? നല്ലത് എന്തെന്ന് ബൈബിൾ നമുക്ക് വ്യക്തമാക്കുന്നു. അത് എന്തൊക്കെയാണെന്ന് വേദപാഠ ക്ലാസ്സിൽ അദ്ധ്യാപകരും, പള്ളിയിലും ധ്യാനകേന്ദ്രത്തിലും വച്ച് ,വൈദികരും അല്മായരും നമ്മളെ പഠിപ്പിക്കുന്നു. അത് മനസ്സിലാക്കാനുള്ള ജ്ഞാനം ദൈവം എല്ലാവർക്കും തന്നിട്ടുണ്ട്. എന്നിട്ടും ബൈബിളിലേക്കും ദൈവത്തിലേക്കും നോക്കാതെ, “ലോകം മുഴുവനുമുള്ള എല്ലാ വൈദികരും നന്നായാലേ, ഞാൻ നന്നാവൂ, “ എന്ന് പറഞ്ഞു നടക്കുന്നവർ, ദൈവകല്പനകൾ പാലിച്ചു ജീവിക്കുവാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാത്തവരാണ്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും ഉള്ള ദൈവികശുശ്രൂഷകൾ നടക്കുകതന്നെ ചെയ്യും. തെറ്റുതിരുത്താത്തപക്ഷം നിത്യനരകാഗ്നി നിങ്ങളെ കാത്തിരിക്കുന്നു. (ഇതിലൊക്കെ വിശ്വാസമുണ്ടോ ആവോ? ഇല്ലെങ്കിൽ ഇന്നോ നാളെയോ അല്ലെങ്കിൽ കുറച്ചു നാൾ കഴിഞ്ഞു മരിക്കുമ്പോൾ വിശ്വാസം വന്നുകൊള്ളും) നിങ്ങളുടെ പാപങ്ങളുടെ വലുപ്പം, അഹങ്കാരവും യുക്തിചിന്തയും കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല. മരണം മുൻപിൽ വന്നു നിൽക്കുന്ന ഒരു ദിവസം വരും. അപ്പോൾ നിങ്ങൾ ആരെ വിളിക്കും? ദൈവത്തെയോ സാത്താനെയോ? ജീവിതകാലം മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്താതെ, സാത്താനെ പ്രീതിപ്പെടുത്തി, പരിശുദ്ധാരൂപിയുടെ പ്രവൃത്തികളെ നിന്ദിച്ചുനടന്ന നിന്റെ വിളി അപ്പോൾ ദൈവം കേൾക്കുമോ? "വിശുദ്ധി കൂടാതെ ദൈവത്തെ ദർശിക്കുക സാധ്യമല്ല" എന്ന തിരുവചനവും ഓർക്കുക. പിശാച് വസിക്കുന്ന ശരീരത്തിൽ വിശുദ്ധി ഉണ്ടാവില്ല. സാത്താൻ പ്രീണിതരുടെ/ആരാധകരുടെ Face book പേജുകൾ സന്ദർശിക്കാതിരിക്കുക, അതിൽ comment ചെയ്ത് അവരുമായി തർക്കിക്കാതിരിക്കുക... അത്തരം ഫേസ്ബുക് അല്ലെങ്കിൽ ന്യൂസ്‌പേപ്പർ പേജിൽ LIKE അല്ലെങ്കിൽ FOLLOW ബട്ടൺ press ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, യേശു സ്ഥാപിച്ച സഭയിലെ, യേശുവിനെ സ്നേഹിക്കുന്ന ഒരംഗം..യേശുനാമത്തിൽ, ഈ സന്ദേശം നല്ലതെങ്കിൽ എല്ലാവരിലും എത്തിക്കുക.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..
Image: /content_image/SocialMedia/SocialMedia-2018-01-04-15:22:46.jpg
Keywords: പ്രവാചകന്‍
Content: 6816
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല: ഷെവലിയാര്‍ സെബാസ്റ്റ്യന്‍
Content: കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന്റെ മറവില്‍ അഭിവന്ദ്യരായ സഭാപിതാക്കന്മാരെ അവഹേളിച്ച് സഭാസംവിധാനങ്ങളേയും സഭയുടെ കെട്ടുറപ്പിനേയും ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നും സീറോ മലബാര്‍ സഭയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറിയും ഷെവലിയാറുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സഭാപിതാക്കന്മാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും അല്മായ സമൂഹം പിന്തുണനല്‍കും. സഭാ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാനും അനുസരിക്കുവാനുമുള്ള കടമയും ഉത്തരവാദിത്വവും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പെടെ എല്ലാ വിശ്വാസിസമൂഹത്തിനുമുണ്ട്. ഒരു അതിരൂപതയിലെ ഭൂമിയിടപാട് പ്രശ്‌നം വിവാദമാക്കി പൊതുസമൂഹത്തിലേയ്ക്കും മാധ്യമങ്ങളിലേയ്ക്കും വലിച്ചിഴച്ച് സഭാധ്യക്ഷന്മാരെയും സഭയെയും ആക്ഷേപിക്കുവാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണ്. സംപൂജ്യരായ സഭാപിതാക്കന്മാരുടെ ധീരമായ നേതൃത്വമാണ് ഇക്കാലമത്രയും സഭയെ നിലനിര്‍ത്തിയതും ഇന്നും ശക്തമായി മുന്നോട്ടുനയിക്കുന്നതും. ഇവരെ പൊതുസമൂഹത്തില്‍ അവഹേളിക്കുമ്പോള്‍ വിശ്വാസിസമൂഹമുള്‍പ്പെടെ സഭയൊന്നാകെയാണ് അപമാനിക്കപ്പെടുന്നതെന്നുള്ളത് പലരും മറന്നുപോകുന്നു. സഭയുടെ കെട്ടുറപ്പിനെയും ആത്മീയതയെയും കൂട്ടായ്മയെയും വെല്ലുവിളിച്ച് മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുവാന്‍ മറ്റുള്ളവര്‍ക്ക് അവസരമൊരുക്കുമ്പോള്‍ ക്ഷീണിക്കുന്നതും ക്ഷയിക്കുന്നതും നൂറ്റാണ്ടുകളുടെ ചരിത്രവും, ആത്മീയതയും വിശ്വാസപാരമ്പര്യവുമുള്ള സമുദായമാണെന്നുള്ളതും തിരിച്ചറിയണം. വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി സഭാസംവിധാനങ്ങളെ അട്ടിമറിച്ച് വിശ്വാസികളില്‍ ചേരിതിരിവും വിഭാഗീയതയും വിഘടനവാദവും സൃഷ്ടിക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. ആത്മീയതയും സ്‌നേഹവും പങ്കുവയ്ക്കുന്ന കെട്ടുറപ്പും ഐക്യവും പ്രവര്‍ത്തനസുതാര്യതയുമുള്ള കൂട്ടായ്മയായി സഭ മുന്നേറണമെന്നും സഭയ്ക്കും സമൂദായത്തിനും നേതൃത്വം കൊടുക്കുന്ന അഭിവന്ദ്യ പിതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള കുത്സിതശ്രമങ്ങളും ബാഹ്യശക്തികളുടെ കടന്നാക്രമണങ്ങളും ഏതു കോണില്‍നിന്നുണ്ടായാലും സഭാമക്കള്‍ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Image: /content_image/India/India-2018-01-05-04:44:00.jpg
Keywords: സീറോ മലബാര്‍
Content: 6817
Category: 9
Sub Category:
Heading: ഒരുക്കങ്ങൾ പൂർത്തിയായി: എബ്ലൈസ് 2018 നാളെ: നവ സുവിശേഷവത്ക്കരണരംഗത്ത്‌ പുത്തൻ ചുവടുവയ്പുമായി ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും
Content: ബർമിങ്ഹാം: കാലഘട്ടത്തിന്റെ സുവിശേഷവത്ക്കരണത്തിന് പുതിയ രൂപവും ഭാവവും പകർന്നുള്ള ചുവടുവയ്പ്പിന് ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെ തുടക്കം കുറിക്കും. യൂറോപ്പിലെ പുതു തലമുറയുടെ സുവിശേഷവത്ക്കരണത്തിൽ അനിവാര്യമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് ബഥേൽ സെന്റർ നാളെ പുത്തൻ അഭിഷേകത്തിൽ നിറയും. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസ്സുകളിൽ ദൈവിക സ്നേഹം പകരാൻ ഒരുക്കുന്ന, ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാർന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോയ്ക്കായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി. തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നിൽ അണിചേരാൻ വർത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക,അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക , എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ മ്യൂസിക്കൽ സ്റ്റേജ് ഷോ സെഹിയോൻ യൂറോപ്പ് വിറ്റ്നെസ്സെസ്‌ മ്യൂസിക് ബാൻഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യൻ മ്യൂസിക്കൽ ഡാൻസും എബ്ലേസ്‌ 2018 ന്റെ ഭാഗമായി നടക്കും. #{green->n->n-> സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കാത്തലിക് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ }# ഒരാൾക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകൾ ablazemusicconcert@gmail.com എന്ന ഇ മെയിൽ വഴിയോ അല്ലെങ്കിൽ sehionuk.org/retreatregistration എന്ന വെബ്സൈറ്റ്‌ വഴി നേരിട്ട് റെജിസ്റ്റർ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേൽ സെന്ററിൽ നേരിട്ടും സെഹിയോൻ മിനിസ്‌ട്രി അംഗങ്ങൾ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളിൽനിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വർത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവിൽ അതിജീവിക്കാൻ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വർഗീയ സംഗീതവിരുന്നിലേക്ക് റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും മുഴുവനാളുകളെയും നാളെ ജനുവരി 6 ശനിയാഴ്ച്ച ബർമിങ്ഹാം ബെഥേൽ സെന്ററിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. #{red->n->n-> അഡ്രസ്സ്: }# BETHEL CONVENTION CENTRE <br> KELVIN WAY <br> WEST BROMWICH <br> BIRMINGHAM <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജിത്തു ദേവസ്യ 07735 443778 <br> ക്ലെമൻസ് നീലങ്കാവിൽ 07949499454.
Image: /content_image/Events/Events-2018-01-05-04:52:47.jpg
Keywords: സെഹിയോന്‍