Contents

Displaying 6541-6550 of 25125 results.
Content: 6849
Category: 1
Sub Category:
Heading: ഗ്രീസിലെ ലൂസിഫര്‍ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്
Content: ഏഥന്‍സ്: ഗ്രീസിലെ ഏഥന്‍സിന്റെ തെക്ക് ഭാഗത്തുള്ള ട്രോക്കാഡെറോ പലായോ ഫാലിറോ മരീനക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ലൂസിഫര്‍ പ്രതിമക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. പാര്‍ക്കിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ‘ഫിലാക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിറകുകളോട് കൂടിയ നഗ്നനായ ചുവന്ന പ്രതിമക്കെതിരെയാണ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫാ. പടാപിയോസ് അര്‍ഗിറോസ് എന്ന വൈദികന്റെ നേതൃത്വത്തിലാണ് വിശ്വാസികള്‍ സംഘടിച്ചത്. പ്രതിമയില്‍ വിശുദ്ധ ജലം തളിച്ചു അദ്ദേഹം ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ നടത്തി. ഗ്രീക്ക് പതാകകള്‍ വഹിച്ചുകൊണ്ട് ഗാനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഡിസംബര്‍ 5നാണ് ഈ പ്രതിമ സ്ഥാപിച്ചത്. അന്ന് മുതല്‍ വിമര്‍ശനം വ്യാപകമായിരിന്നു. പ്രതിമക്ക് നേരെ രണ്ട് പ്രാവശ്യം അക്രമങ്ങള്‍ ഉണ്ടായി. ക്രൈസ്തവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പലായോ ഫാലിറോ മുനിസിപ്പാലിറ്റി പ്രതിമക്ക് തെക്കന്‍ എഥന്‍സിന്റെ ‘കാവല്‍ മാലാഖ’ എന്ന പേര് നല്‍കി. എന്നാല്‍ ഇതിന് എതിരെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പറയുന്ന കാവല്‍ മാലാഖയുമായി പ്രതിമക്ക് യാതൊരു ബന്ധവുമില്ലെന്ന് മേയര്‍ ഡയോണിസിസ് ഹാറ്റ്സിഡാകിസ് പറഞ്ഞു. ജോര്‍ജ്ജിയോ എന്ന കലാകാരനാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമ സാത്താന്റെ ഒരു പടയാളി തന്നെയാണെന്നാണ് ഫാദര്‍ പടാപിയോസ് പറയുന്നത്. ഇതിനെ ആദരിക്കുന്നതിനു പകരം പരിശുദ്ധ ത്രിത്വത്തിനെതിരെയുള്ള നിന്ദയായിട്ടു വേണം കാണുവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിമ നീക്കം ചെയ്യുവാന്‍ മുന്‍സിപ്പാലിറ്റിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടി പ്രദേശവാസികള്‍ ഇതിനോടകം തന്നെ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-01-08-07:27:51.jpg
Keywords: സാത്താ, പിശാച
Content: 6850
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് റഷ്യന്‍- ഈജിപ്ഷ്യന്‍ പ്രസിഡന്‍റുമാര്‍
Content: മോസ്ക്കോ/ കെയ്റോ: പ്രാര്‍ത്ഥനാപൂര്‍വ്വമായ തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ ഓർത്തഡോക്സ് സമൂഹം ഇന്നലെ ക്രിസ്തുമസ് ആഘോഷിച്ചു. ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് അതീവ സുരക്ഷ ക്രമീകരണങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷകൾ നടത്തിയത്. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് സമൂഹവും റഷ്യന്‍ സഭയും അടക്കമുള്ള ഓര്‍ത്തഡോക്സ് വിഭാഗം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിന്‍ സെന്റ് പീറ്റേഴ്സ്ബർഗ്ഗ് ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ പങ്കെടുത്തു. ഓരോ വിശ്വാസികളെയും സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് പ്രതീക്ഷയും ആനന്ദവും നല്‍കുന്ന അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ ആഘോഷങ്ങൾ പൈതൃകമായി ക്രൈസ്തവർ കൈമാറി വരുന്ന മൂല്യങ്ങളാണ്. സമൂഹത്തിന്റെ വളർച്ചയ്ക്കും സാമൂഹിക അഭിവൃദ്ധിയ്ക്കും സംഭാവന നല്കിയവരാണ് ക്രൈസ്തവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യൻ ഓർത്തഡോക്സ് സഭാതലവൻ പാത്രിയർക്കീസ് കിറില്‍ മോസ്കോയിൽ നടത്തിയ ക്രിസ്തുമസ് ശുശ്രൂഷകളിൽ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് ക്രിമിയ ഉൾപ്പെടെ നിരവധി പ്രമുഖരും ആയിരകണക്കിനു വിശ്വാസികളും പങ്കെടുത്തു. ബഹിരാകാശ നിലയത്തില്‍ തുടരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്മാരായ മിസുർക്കിനും ആന്റൺ ഷക്കപളോവിനും പാത്രിയാർക്കീസ് കിറില്‍ ക്രിസ്തുമസ് ആശംസകൾ അയച്ചു. ഈജിപ്ഷ്യൻ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍ നേതൃത്വം നല്കിയ ദിവ്യബലിയിൽ മുസ്ലിം വിശ്വാസിയും പ്രസിഡന്റുമായ അബ്ദേൽ ഫത്താ അൽസിസി പങ്കെടുക്കുവാന്‍ എത്തിയെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തെ പരിഗണിച്ചാണ് വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ദേവാലയത്തില്‍ എത്തിയത്. പാലസ്തീനിലെ ദേവാലയത്തിലും പോലീസ് സഹായത്തോടെ ക്രിസ്തുമസ് പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ശുശ്രൂഷകള്‍ക്ക് പാത്രിയർക്കീസ് തിയോഫിലസ് മൂന്നാമൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
Image: /content_image/News/News-2018-01-08-10:16:13.jpg
Keywords: ക്രിസ്തുമസ്
Content: 6851
Category: 24
Sub Category:
Heading: പാറമേൽ ദൈവം പണിതതിന്റെ ഭദ്രതയെ നാം സംശയിക്കേണ്ടതുണ്ടോ?
Content: 2017 കേരള സഭയെ സംബന്ധിച്ച് തികച്ചും ഒരു പരീക്ഷണ കാലഘട്ടമായിരുന്നു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. ഈ വര്‍ഷം ആരംഭം മുതല്‍ നമുക്കിടയില്‍ പുരോഗമിച്ചിരുന്ന വിവാദപരമായ ചര്‍ച്ചകള്‍ക്കും, പലവിധത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ക്കും ഇനിയും അന്ത്യമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പൗരോഹിത്യം ചോദ്യം ചെയ്യപ്പെടുന്നതും, തിരുസഭയുടെ ഉദ്ദേശ്യ/ലക്ഷ്യങ്ങള്‍ തെരുവില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നതും പോലും നാം കണ്ടു. ഇത്തരം അശുഭകരമായ സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ നാം ഇപ്രകാരം അതിനെ വീക്ഷിക്കണമെന്നും, എന്തുകൊണ്ടാണ് ഇവ സംഭവിക്കുന്നതെന്നു (അഥവാ, എന്തുകൊണ്ടാണ് ദൈവം ഇവ അനുവദിക്കുന്നതെന്നും)മുള്ള വിചിന്തനങ്ങള്‍ ഉചിതമായിരിക്കും. നമുക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ഭൗതികമായ പശ്ചാത്തലം എന്നതുപോലെ ആത്മീയമായ ഒരു തലം കൂടിയുണ്ട് എന്ന തിരിച്ചറിവ് നമുക്ക് ആവശ്യമാണ്‌. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നതും, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും തികച്ചും ഭൗതികമായ പ്ലാറ്റ്ഫോമുകളില്‍ ആയിരിക്കും എന്നതിനാല്‍ തന്നെ, ഒരു മറുവശമുള്ളത് തിരിച്ചറിയേണ്ടത് സഭയോടുള്ള നമ്മുടെ അടിസ്ഥാന മനോഭാവം പക്വതയുള്ളതായി തീരുവാന്‍ ഉപകരിക്കും. അടുത്തകാലങ്ങളായി സഭയുമായി ബന്ധപ്പെട്ട് അരങ്ങേറിയിട്ടുള്ള അനിഷ്ടസംഭവങ്ങളെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുകയോ അവയുടെ ഗൗരവം കുറച്ച് കാണുകയോ അല്ല ഈ ചിന്തകളുടെ ലക്‌ഷ്യം എന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. അതോടൊപ്പം, നമുക്കിടയില്‍ തിരുത്തപ്പെടാനുള്ളവയെ കണ്ടെത്തി, ശരിയായ പാത തെരഞ്ഞെടുത്ത് മുന്നേറുന്നതിനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വരും വര്‍ഷം കൂടിയ ഊന്നല്‍ നല്‍കുവാന്‍ നമ്മുടെ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും, ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു.' (മര്‍ക്കോസ് 14/27). യേശു തന്റെ ശിഷ്യന്മാരോട് അരുള്‍ചെയ്ത വാക്കുകളാണിവ. ഇടര്‍ച്ചയുണ്ടാകേണ്ടതും, ചിതറിക്കപ്പെടെണ്ടതും ചില കാലഘട്ടങ്ങളില്‍ ദൈവനിശ്ചിതമാണെന്നും, അവയ്ക്ക് പിന്നില്‍, ചില ആത്മീയ രഹസ്യങ്ങളുണ്ടെന്നും കൂട്ടി വായിക്കുമ്പോഴേ ഈ തകര്‍ച്ചകളുടെയും, അശുഭകരമായ സംഭവങ്ങളുടെയും, നിര്‍ണ്ണായക സ്ഥാനങ്ങളിൽ തുടരുന്ന ചിലരുടെ തെറ്റായ ചില തീരുമാനങ്ങളുടെയും (അപ്രകാരം സംഭവിക്കുന്നുവെങ്കിൽ) പിന്നിലെ ദൈവഹിതം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി, ഭൗതികമായ പലതും ലക്‌ഷ്യം വയ്ക്കുന്ന ചിലര്‍ എക്കാലവും നമുക്കിടയില്‍ ഉണ്ടായിരുന്നു. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസിലാക്കിക്കൊണ്ടു തന്നെയോ, ശരിയാണെന്ന ധാരണയോടെയോ അവരില്‍ പലരും അവരുടെ ആയുഷ്കാലത്തോളം നിലനിന്നു. സഭയ്ക്കുള്ളിലും, സമൂഹത്തിലും ചില ഗൗരവമേറിയ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറിയവര്‍ ഉണ്ടായിട്ടുണ്ട്. സഭാചരിത്രത്തില്‍ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട നാളുകള്‍ ഉണ്ടായി. സഭയുടെയും, ക്രൈസ്തവ സമൂഹങ്ങളുടെയും അന്ത്യം സമാഗതമായി എന്ന് ചിന്തിച്ചവരും പ്രചരിപ്പിച്ചവരുമുണ്ട്. എന്നാല്‍, അകത്തുനിന്നും പുറത്തുനിന്നുമുള്ള സകല പ്രശ്നങ്ങളെയും എക്കാലത്തും തിരുസഭ അതിജീവിച്ചു. കാരണം ഈ സത്യസഭയുടെ സ്ഥാപനം ദൈവികമാണ്. അതിന്റെ ഭൂതകാലവും ഭാവിയും തീര്‍ച്ചയായും ദൈവനിശ്ചിതമാണ്. ഇന്നോളം സഭയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യത്തക്ക ശക്തിയോടെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളോ, അവയ്ക്ക് കാരണമായവരോ അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിമിതമായ സമയത്തിനപ്പുറം നിലനിന്നിട്ടില്ല. ശാശ്വതമായത്‌ സത്യം മാത്രമാണ് എന്ന ആത്യന്തിക വസ്തുതയെ നാം തിരിച്ചറിയണം. സത്യമല്ലാത്തതെല്ലാം ക്രമേണ നമ്മില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന് നിശ്ചയം. അതിനാല്‍ സത്യം തിരിച്ചറിയാനും, അതിന്റെ പക്ഷത്ത് നിലനില്‍ക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്. ജ്ഞാനം 3/9ല്‍ പറയുന്നു, 'അവിടുത്തെ ആശ്രയിക്കുന്നവന്‍ സത്യം ഗ്രഹിക്കും.' #{red->n->n->ആധുനിക ലോകം വച്ച്നീട്ടുന്ന ഭൗതിക ചിന്തകള്‍ }# പലപ്പോഴും നാം അതിസ്വാഭാവികതയോടെ ചര്‍ച്ച ചെയ്യുന്ന ഭൗതിക ലോക സങ്കല്‍പ്പങ്ങളില്‍നിന്ന് തന്നെ ആരംഭിക്കാം. ചിലപ്പോഴെങ്കിലും ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പ്രശ്നങ്ങളും, പ്രശ്നക്കാരും പലവിധത്തില്‍ എന്നും നമുക്കിടയില്‍ ഉണ്ടായിരുന്നുവെങ്കിലും, ഈ കാലഘട്ടത്തില്‍ നമ്മുടെ സമൂഹം അവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്നതാണ് ഇവ ഇത്രമേല്‍ അധികരിച്ചിരിക്കുന്നതായി തോന്നാന്‍ കാരണം, എന്ന്. ഒരു പരിധിവരെ, അത്തരം വാദഗതികളില്‍ വാസ്തവമുണ്ടെന്ന് കരുതേണ്ടി വരും. അടുത്ത ചില വര്‍ഷങ്ങള്‍ക്കിടെ നമ്മുടെ സമൂഹങ്ങളില്‍ സംഭവിച്ചിരിക്കുന്ന ഒരു പ്രധാന മാറ്റം സമൂഹമാധ്യമങ്ങളുടെ കടന്നുവരവാണ്. അത്തരം പുതുതലമുറ മാധ്യമങ്ങള്‍, സ്വകാര്യതകളിലേയ്ക്കും വിവിധ സമൂഹങ്ങളുടെ ഉള്ളറകളിലേയ്ക്കുമുള്ള കടന്നുകയറ്റം പരിധികള്‍ ലംഘിച്ചതോടെ നമ്മുടെ ചിന്താഗതികള്‍ കീഴ്മേല്‍മറിഞ്ഞിരിക്കുന്നു എന്നത് വാസ്തവമാണ്. ചെറുതും വലുതുമായ ലഭ്യമായ അവസരങ്ങളിലെല്ലാം ആത്മീയ കാഴ്ച്ചപ്പാടുകള്‍ക്കപ്പുറം മറ്റ് ചില ധാരണകളോടെ നാമുള്‍പ്പെടെ അനേകര്‍ അത്തരം ചിലരുടെ പക്ഷം ചേര്‍ന്ന് തിരുസഭയെ ചോദ്യം ചെയ്യുന്നത് പതിവായിരിക്കുന്നു. കുടുംബങ്ങളിലെ അന്തഛിദ്രങ്ങള്‍ പോലും ഇവിടെ എക്സ്ക്ലൂസീവ് വാര്‍ത്തകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ചില സമൂഹങ്ങള്‍ക്കുള്ളില്‍ രഹസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടവ അതിനപ്പുറം പുറംലോകത്ത് ചര്‍ച്ചകളാകുന്നു. ആത്മീയ പശ്ചാത്തലത്തിലുള്ള വിഷയങ്ങള്‍ പോലും ഭൗതികതയുടെ ടേബിളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ സദാ സജീവമായി ചിന്താശേഷി നശിച്ച ഒരു വിഭാഗം, എല്ലായ്പ്പോഴും സെന്‍സേഷണലായ വാര്‍ത്തകളും വിശേഷങ്ങളും ധാര്‍മ്മികമോ, അധാര്‍മ്മികമോ എന്ന വേര്‍തിരിവില്ലാതെ ചികഞ്ഞെടുക്കുന്നവരും, അത് മാത്രം പങ്കുവയ്ക്കുന്നവരുമാണ്. അവരെ സംബന്ധിച്ചിടത്തോളം ആത്മീയം, ഭൗതികം തുടങ്ങിയ വേര്‍തിരിവുകള്‍ പോലും അപ്രസക്തമാണ്. ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ച ഒരു അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലം തങ്ങള്‍ കണക്കുകൂട്ടുന്ന ഭൗതികതയ്ക്കപ്പുറം മറ്റൊന്നുമല്ല എന്ന ധാരണ, തിരുസഭയെ കുറ്റം വിധിക്കുന്ന സാഹചര്യങ്ങളില്‍ നിലനിന്നാല്‍ അത് എത്രമാത്രം അപകടകരമായിരിക്കും എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അടുത്തകാലത്ത് അസാധാരണമാം വിധം സൈബര്‍ ലോകത്തിന്റെ ശ്രദ്ധ നേടി ഉയര്‍ന്നുവനിട്ടുള്ള ഓണ്‍ലൈന്‍ പത്രങ്ങളുടെ രീതികളും വ്യത്യസ്ഥമല്ല. കൂടുതല്‍ ശ്രദ്ധ കിട്ടുമെന്നുള്ള വിഷയങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി, തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഇടപെടുകയും വഷളാക്കുകയും ചെയ്യുന്നത് അത്തരക്കാരുടെ പതിവ് ശൈലിയാണെന്ന് നമുക്കറിയാം. ഏതെങ്കിലും വിശ്വാസസമൂഹങ്ങളുമായി ബന്ധപ്പെട്ട് അത്തരം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുനിഞ്ഞിട്ടുള്ള വിഷയങ്ങള്‍ ശ്രദ്ധിച്ചാല്‍, അവയില്‍ ഭൂരിഭാഗവും കത്തോലിക്കാ സമൂഹങ്ങളെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങളാണെന്ന് വ്യക്തമാകും. സംഭവത്തിന്റെ വാസ്തവത്തെക്കാളുപരി, യഥാര്‍ത്ഥ്യവുമായി വിദൂരബന്ധമുള്ളവ മുതല്‍ സത്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ വരെ ഇത്തരം പ്ലാറ്റ്ഫോമുകളില്‍ പതിവായി വില്‍പ്പനച്ചരക്കുകളാകുന്നു. ഈ പ്രതിഭാസം എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കൂടുതല്‍ സങ്കീര്‍ണ്ണമായ വിശദീകരണം ആവശ്യമുള്ളതായതിനാല്‍ അതിലേയ്ക്ക് പ്രവേശിക്കുന്നില്ല. പക്ഷേ, ഈ കാലഘട്ടത്തില്‍, വിവിധ സമൂഹ മാധ്യമങ്ങളിലായി കത്തോലിക്കാ സഭയെക്കുറിച്ചും വിശിഷ്യ, സിറോമലബാര്‍ സഭയെക്കുറിച്ചും കത്തിക്കയറിയ വിവാദങ്ങളുടെ രൂക്ഷതയ്ക്ക് പിന്നില്‍, ഇത്തരം ചില ഘടകങ്ങള്‍ സജീവമായി ഉണ്ടായിരുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ചുരുങ്ങിയപക്ഷം, കഴിഞ്ഞ കാലങ്ങളില്‍ ചര്‍ച്ചാവിഷയമായ ഒരു അതിരൂപതയുടെ ആഭ്യന്തര പ്രശ്നത്തെ സഭയുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന വളരെ വലിയ പ്രശ്നമാക്കി അവതരിപ്പിക്കാന്‍ ചിലരെ പ്രേരിപ്പിച്ച അടിസ്ഥാന ആശയങ്ങള്‍ മേല്‍പ്പറഞ്ഞ ചില മാധ്യമ മുതലാളിമാരുടെ താല്‍പ്പര്യപ്രകാരം രൂപപ്പെട്ടതാണ് എന്ന് സംശയമില്ല. അത്തരത്തില്‍ സഭയുടെ നിലനില്‍പ്പോ, ലക്ഷ്യങ്ങളോ ചിലരെ അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ അതിന് തക്കതായ ചില കാരണങ്ങളുണ്ട്. വിമര്‍ശിക്കപ്പെടുന്ന ചില തലങ്ങളോടുള്ള വിയോജിപ്പുകള്‍ക്കപ്പുറം സഭയുടെ ആഴമേറിയ ചില സാമൂഹിക ഇടപെടലുകളോടുള്ള ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയെ നമുക്ക് തള്ളിക്കളയാനാവില്ല. #{red->n->n->സഭയുടെ സാമൂഹിക ഇടപെടലുകള്‍ എന്ത്, എങ്ങനെ? }# വ്യക്തമായും ആത്മീയമാണ് തിരുസഭയുടെ അടിസ്ഥാനം. ആത്മീയ മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക ഇടപെടലുകള്‍ എക്കാലവും സഭയ്ക്കുണ്ട് എന്നതിനാലും, അതിനായുള്ള സഭാസംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു എന്നതിനാലുമാണ് ഭൗതികമായ ഇടങ്ങളില്‍ നാം പതിവായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷെ, സഭ എന്നാല്‍ ഒരു ഭൗതികസംവിധാനമല്ല എന്ന സത്യം നാം തിരിച്ചറിയണം. ഭൗതികമായ കാഴ്ചപ്പാടുകള്‍ മാത്രം ആധാരമാക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സഭയുടെ ഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും ആത്മീയതയും ഉള്‍ക്കൊള്ളുക എളുപ്പമല്ല. മറ്റ് സമൂഹങ്ങളിലെ അംഗങ്ങള്‍ക്കോ, കത്തോലിക്കാവിശ്വാസത്തിന് പുറത്തുള്ള മാധ്യമങ്ങള്‍ക്കോ അപ്രകാരം തന്നെ. ദൈവസ്നേഹം ഈ ലോകത്തിന് പങ്കുവയ്ക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു നമ്മുടെ വിവിധ സാമൂഹിക ഇടപെടലുകള്‍ക്ക് പിന്നിലുള്ള ചേതോവികാരം. എന്നാല്‍ സമീപകാലങ്ങളിലായി ചില അപചയങ്ങള്‍ ഈ മേഖലയില്‍ നമുക്ക് സംഭവിച്ചിരിക്കുന്നതിനെ നാം ഗൗരവപൂര്‍വ്വം കാണുകയും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. അടുത്ത കാലങ്ങളിലായി സഭയുടെ വിവിധ പ്രവര്‍ത്തന മേഖലകളും, ഇടപെടലുകളും വിമര്‍ശനവിധേയമാകുമ്പോള്‍ അവ ചര്‍ച്ച ചെയ്യപ്പെടുന്ന പല ഇടങ്ങളിലും സഭ എന്നാല്‍, അടിസ്ഥാനപരമായും, ആത്യന്തികമായും ഒരു ആത്മീയ സംവിധാനമാണ് എന്ന ആശയം പ്രസക്തമല്ല. അത്തരമൊരു ഉപരിപ്ലവമായ കാഴ്ചപ്പാട് പൊതുസമൂഹത്തില്‍ മാത്രമല്ല, നമുക്കിടയില്‍പോലും രൂപപ്പെട്ടിട്ടുണ്ട് എന്നത് ഖേദകരമാണ്. സഭയുടെയും, സഭാംഗങ്ങള്‍ എന്ന നിലയില്‍ നമ്മുടെയും അടിസ്ഥാന ഉത്തരവാദിത്തം തികഞ്ഞ ആത്മീയതയില്‍ ഊന്നിയതാണ് എന്ന വസ്തുത നാം മറന്നുകൂടാ. നമ്മില്‍ ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ള വലിയ ദൗത്യങ്ങളില്‍ താരതമ്യേന ചെറിയ ഒരു സ്ഥാനം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. അത്തരം കാര്യങ്ങളിലെ അതിശ്രദ്ധയും, അമിതമായ ഉത്കണ്ഠയും അപകടകരമാണെന്നവസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ ബോധ്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടത് ഒരിക്കലും സത്യത്തെ വളച്ചൊടിക്കുകയോ, തിന്മയുടെ സ്വാധീനത്തെ അപരിഹാര്യമെന്നവിധം പൊലിപ്പിച്ച് അവതരിപ്പിക്കുകയോ, സമൂഹത്തിലെ ദ്രുവീകരണങ്ങള്‍ക്കും, ഭിന്നതയ്ക്കുമായി പ്രയത്നിക്കുകയോ ചെയ്യുന്ന അന്ധകാരത്തിന്റെ മാധ്യമങ്ങളെയല്ല. സത്യദൈവത്തെയും, അവിടുത്തെ ആത്മാവിനെയും അശ്രയിക്കുന്നവരുടെ മുന്നില്‍ ഇത്തരം പ്രതിസന്ധികളൊന്നും വിലപ്പോവുകയില്ല. 'അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്. അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്. അവ എന്നേയ്ക്കും നിലനില്‍ക്കുന്നു.' (സങ്കീര്‍ത്തനങ്ങള്‍ 119/160). തുടക്കത്തില്‍ പറഞ്ഞതുപോലെ, തിരുത്തലുകള്‍ നമുക്ക് എക്കാലത്തെയും പോലെ ഇന്നും ആവശ്യമാണ്. മാനുഷികമായ നടത്തിപ്പിന്റെ ഒരു വ്യക്തമായ തലം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ളതിനാല്‍, മാനുഷികമായ അപചയങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍, തിരുത്തലുകള്‍ക്ക് സ്വയം വിധേയമാകുമ്പോഴാണ് ദൈവം ആഗ്രഹിക്കുന്ന ഒരു വിജയം നമുക്ക് അവകാശപ്പെടാന്‍ കഴിയുക എന്നതാണ് യാഥാര്‍ത്ഥ്യം. തിരുസഭയുടെ എക്കാലത്തെയും ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠവും അത് തന്നെയാണ്. തെറ്റുകളും പരാജയങ്ങളും തുറന്ന് സമ്മതിച്ച് കൃപയ്ക്കായി സ്വയവും സഭയെ തന്നെയും ഒരുക്കുവാന്‍ നമുക്കും നമ്മുടെ നേതൃത്വത്തിനും കഴിയട്ടെ എന്ന് ഈ പുതിയ വര്‍ഷത്തില്‍ നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം...
Image: /content_image/SocialMedia/SocialMedia-2018-01-08-16:12:50.jpg
Keywords: കത്തോലിക്ക സഭ
Content: 6852
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ ലൈംഗീകതയ്ക്കു ഭാരതത്തിലും അനുമതി?: പുനഃപരിശോധിക്കുവാന്‍ സുപ്രീംകോടതി
Content: ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗീകത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് നിലനില്‍ക്കുമെന്ന 2013 ലെ വിധി പുനപ്പരിശോധിക്കുമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ഐപിസി 377 പ്രകാരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റമാണ്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗീകതയും കുറ്റകരമായി കണക്കാക്കുന്നതിനാല്‍ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവിതേജ് സിങ് ജോഹര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം വന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബന്ധങ്ങള്‍, ജീവിത ശൈലികള്‍ എന്നിവ അവരരവര്‍ തിരഞ്ഞെടുക്കേണ്ടതാണൈന്നും സ്വകാര്യത മൗലികമായ അവകാശമാണെന്നുമുള്ള ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്നത്. 2013 ല്‍ സ്വവര്‍ഗ ലൈംഗീകത കുറ്റകരമാക്കിയ വിധിയില്‍ 377 -ാം വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്നും ഈ വകുപ്പ് നീക്കം ചെയ്യേണ്ടത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും വിധിച്ചത്. ഇതിനെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി 2014 കോടതി തള്ളിയിരുന്നു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു". "അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".
Image: /content_image/News/News-2018-01-08-11:10:40.jpg
Keywords: സ്വവര്‍
Content: 6853
Category: 1
Sub Category:
Heading: സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയാറാകണം: ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍
Content: ഷിക്കാഗോ: സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ കത്തോലിക്ക വിശ്വാസികള്‍ തയാറാകണമെന്ന്‍ പ്രസിദ്ധ ഹോളിവുഡ് നടന്‍ ജിം കാവിയേസല്‍. ജനുവരി 2 മുതല്‍ 6 വരെ കത്തോലിക്കാ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫോക്കസ് സംഘടിപ്പിച്ച സ്റ്റുഡന്റ്സ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2018-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രസിദ്ധ ചലച്ചിത്രമായ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന’ സിനിമയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടനാണ് കാവിയേസല്‍. വിശ്വാസം വഴിയും യേശു നല്‍കുന്ന വിവേകം വഴിയും മാത്രമാണ് നമുക്ക് രക്ഷയുള്ളതെന്നും ഇതിനായി നിലകൊള്ളുമ്പോള്‍ നമ്മുക്ക് ചിലപ്പോള്‍ ജീവന്‍ നഷ്ടമാകാമെന്നും അദ്ദേഹം പറഞ്ഞു. ‘പോള്‍ അപ്പോസ്റ്റല്‍ ഓഫ് ക്രൈസ്റ്റ്’ എന്ന തന്റെ ചിത്രത്തെ കുറിച്ചുള്ള ആമുഖത്തോടെയാണ് കാവിയേസല്‍ പ്രസംഗം ആരംഭിച്ചത്. ഇതുപോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വഴി ദൈവത്തിന്റെ കണ്ണില്‍ വലിയവനായിരിക്കേണ്ടതിന്റെ ആവശ്യകത തനിക്ക് മനസ്സിലായി. ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്ത് പൂര്‍ത്തിയാക്കിയത് ശരിക്കുമൊരു സഹനമായിരുന്നെന്നും 5 മാസങ്ങള്‍ക്ക് ശേഷം തനിക്ക് ഓപ്പറേഷന്‍ വേണ്ടിവന്നതായും അദ്ദേഹം വെളിപ്പെടുത്തി. സിനിമയില്‍ കുരിശില്‍ കിടക്കുന്ന ഭാഗത്ത് അഭിനയിക്കുമ്പോള്‍ യേശുവിന്റെ സഹനങ്ങളായിരുന്നു തന്റെ മനസ്സില്‍. ഈ അവസരത്തില്‍ യേശുവിന്റെ സഹനങ്ങളിലാണ് നമ്മുടെ വീണ്ടെടുപ്പെന്നും താന്‍ മനസ്സിലാക്കി. നാം ഓരോരുത്തരും നമ്മുടെ സ്വന്തം കുരിശുകള്‍ ചുമക്കണം, നമ്മുടെ വിശ്വാസത്തിന് നമുക്ക് പ്രതിഫലം ലഭിക്കും. നമ്മുടെ പാപത്തില്‍ നിന്നുമുള്ള മോചനം, നമ്മുടെ ദുര്‍ബ്ബലതയില്‍ നിന്നുമുള്ള മോചനം, നമ്മുടെ അടിമത്വത്തില്‍ നിന്നുമുള്ള മോചനം അതാണ്‌ നമുക്ക് വേണ്ടത്. ദൈവത്തിനായാണ് നമ്മള്‍ ജീവിക്കേണ്ടത്. പരിശുദ്ധാത്മാവിനെ നമ്മുടെ കവചവും, യേശുവിനെ നമ്മുടെ വാളുമാക്കികൊണ്ട് വിശുദ്ധ മിഖായേല്‍ മാലാഖക്കൊപ്പം ചേര്‍ന്ന് പിശാചിനേയും അവന്റെ കിങ്കരന്‍മാരേയും തുടച്ചു നീക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാവിയേസല്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-01-08-16:40:20.jpg
Keywords: നടന്‍
Content: 6854
Category: 1
Sub Category:
Heading: പെറുവിലെ തടവുപുള്ളികള്‍ നിര്‍മ്മിച്ചത് മൂന്നുലക്ഷം ജപമാല
Content: ലിമാ: ഫ്രാന്‍സിസ് പാപ്പയുടെ പെറു സന്ദര്‍ശനം പ്രമാണിച്ച് അറുനൂറ്റമ്പതോളം തടവുപുള്ളികള്‍ നിര്‍മ്മിച്ചത് മൂന്നു ലക്ഷം ജപമാല. കഴിഞ്ഞ മൂന്നു മാസമായി പെറുവിലെ 12-ഓളം ജയിലുകളിലെ അന്തേവാസികളാണ് ഈ മഹാദൗത്യം പൂർത്തീകരിച്ചത്. ഫ്രാന്‍സിസ്‌ പാപ്പായുടെ പെറു അപ്പസ്‌തോലിക സന്ദര്‍ശന സമയത്ത് വില്‍ക്കുവാനുള്ള ജപമാലകളാണ് ‘പ്രൊഡക്ടീവ്‌ പ്രിസണ്‍’ പദ്ധതിയുടെ ഭാഗമായി ജയില്‍ പുള്ളികള്‍ ഉണ്ടാക്കിയത്. നാഷണല്‍ പെനിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടും, ലിമാ രൂപതയുമാണ് സംരംഭത്തിനു ചുക്കാൻ പിടിച്ചത്. “നിങ്ങള്‍ ഒരിക്കലും ലജ്ജിക്കേണ്ട, ദൈവത്തിന് നിങ്ങളെ ഓര്‍ത്ത്‌ യാതൊരു ലജ്ജയുമില്ല. നിങ്ങളുടെ കരവിരുത് പെറു കാണും” പാപ്പായുടെ ലിമാ ന്ദര്‍ശനത്തിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായ ഫാദര്‍ ലൂയീസ്‌ ഗാസ്പര്‍ ഉരിബെ ‘വിര്‍ജെന്‍ ഡി ഫാത്തിമ’ ജയിലിലെ അന്തേവാസികളോട് പറഞ്ഞത് ഇപ്രകാരമായിരിന്നു. ജപമാലകള്‍ വിറ്റ്‌ കിട്ടുന്ന തുകയുടെ ഓഹരി ഇത് നിര്‍മ്മിച്ച തടവ് പുള്ളികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ സന്തോഷത്തോടു കൂടിയാണ് തടവ് പുള്ളികള്‍ സംരഭത്തില്‍ ഭാഗഭാക്കായത്. താന്‍ ഉണ്ടാക്കിയ ഓരോ ജപമാലയും തന്റെ അനുതാപത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതീകമാണെന്ന് കഴിഞ്ഞ എട്ടുവര്‍ഷമായി ‘വിര്‍ജെന്‍ ഡി ഫാത്തിമ’ ജയിലിലില്‍ കഴിയുന്ന അന്തേവാസി മാര്‍ത്താ ഹുവാലിങ്ങ പറഞ്ഞു. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ മാസം 18-നാണ് ഫ്രാന്‍സിസ്‌ പെറുവില്‍ എത്തുന്നത്. 21 വരെ പാപ്പാ പെറുവില്‍ ഉണ്ടായിരിക്കും. 30 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആദ്യമായാണ് ഒരു പാപ്പാ പെറു സന്ദര്‍ശിക്കുന്നത്. പെറു സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പാപ്പായാണ് ഫ്രാന്‍സിസ്‌ പാപ്പ. അതേസമയം പാപ്പയുടെ സന്ദര്‍ശനത്തിനായി പെറു ഗവണ്‍മെന്റ് 37 ദശലക്ഷം സോള്‍ (9 ദശലക്ഷം യൂറോ) അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് അനുസരിച്ച് 31 ദശലക്ഷത്തോളം ജനസംഖ്യയുള്ള പെറുവില്‍ 26 ദശലക്ഷത്തോളം ആളുകള്‍ കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2018-01-08-16:58:33.jpg
Keywords: ജപമാല
Content: 6855
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡിന് ആരംഭം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ 26ാമതു സിനഡ് സമ്മേളനത്തിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സിനഡ് നടക്കുന്നത്. ആറു ദിവസത്തെ സിനഡില്‍ സഭയിലെ 59 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. 26ാമതു സിനഡിന്റെ ആദ്യ സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നയിച്ച ധ്യാനത്തോടെയാണു സിനഡിനു തുടക്കമായത്. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ദിവ്യബലിയര്‍പ്പിച്ചു. സിനഡ് ഹാളില്‍ ദീപം തെളിയിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 13ന് ഉച്ചകഴിഞ്ഞു 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി സമാപന സമ്മേളനം നടക്കും.
Image: /content_image/India/India-2018-01-09-02:43:01.jpg
Keywords: സിനഡ്
Content: 6856
Category: 18
Sub Category:
Heading: യേശുവിന്റെ രക്ഷാകര ചരിത്രത്തെ ശില്‍പ്പങ്ങളിലേക്ക് പകര്‍ത്തിക്കൊണ്ട് അര്‍ത്തുങ്കല്‍ ബസിലിക്ക
Content: അര്‍ത്തുങ്കല്‍: യേശുവിന്റെ രക്ഷാകര ചരിത്രത്തെ സ്മരിച്ചുകൊണ്ട് ആലപ്പുഴ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ജപമാല രഹസ്യങ്ങളുടെ പൂര്‍ണരൂപങ്ങള്‍ ഒരുങ്ങുന്നു. സന്തോഷത്തിന്റെ ആദ്യ രഹസ്യമായ മംഗളവാര്‍ത്തയില്‍ തുടങ്ങി പ്രകാശത്തിന്റെ അവസാന രഹസ്യത്തില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് ശില്പങ്ങള്‍ ഒരുക്കുന്നത്. ബസിലിക്കയുടെ ഇരുവശങ്ങളിലുമായി 20 രഹസ്യങ്ങളാണ് എറണാകുളം പിഴല ഈരത്തറയില്‍ അമല്‍ ഫ്രാന്‍സീസ് എന്ന യുവശില്പി ഒരുക്കുന്നത്. ആകെ 80 ശില്പങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പത്തു ശില്പങ്ങളുടെ കരവേലകള്‍ പൂര്‍ത്തിയാക്കി. ഏതു ദിശയില്‍ നോക്കിയാലും ശില്പങ്ങളുടെ പൂര്‍ണരൂപം കാണാമെന്നതും ശില്പങ്ങള്‍ക്കു സമീപം അതത് രഹസ്യങ്ങളുടെ ശബ്ദങ്ങളും കേള്‍ക്കാമെന്നതും ശ്രദ്ധേയമാണ്. ഫാത്തിമാ മാതാവിന്റെ ദര്‍ശനം ഇടയകുട്ടികള്‍ക്കു ലഭിച്ചതിന്റെ നൂറാം വാര്‍ഷിക സമാപനത്തിനു മുന്‍പ് ശില്പങ്ങള്‍ ആശീര്‍വദിച്ചു വിശ്വാസികള്‍ക്കു പ്രാര്‍ത്ഥനയ്ക്കായി ഒരുക്കാമെന്ന പ്രതീക്ഷയിലാണ് ബസിലിക്കാ നേതൃത്വം. കാലം ചെയ്ത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ശില്പം ഒരുക്കിയാണ് അമല്‍ ശില്‍പ്പ നിര്‍മ്മാണ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചത്. അര്‍ത്തുങ്കല്‍ ബസിലിക്കയുടെ നവീകരിച്ച അള്‍ത്താര ഉള്‍പ്പെടെ കേരളത്തിലും കര്‍ണാടകയിലുമായി 18 ദേവാലയങ്ങളില്‍ ഇരുപത്തിയൊന്‍പതുകാരനായ അമല്‍ അള്‍ത്താരകള്‍ നിര്‍മിച്ചിട്ടുണ്ട്. എറണാകുളം തൃപ്പുണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്നു പെയിന്റിംഗില്‍ ഉന്നത ബിരുദം നേടിയ അമല്‍ എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശില്പനിര്‍മാണം ആരംഭിച്ചത്. അമലിന്റെ പിതാവ് ഫ്രാന്‍സീസും ശില്പിയാണ്.
Image: /content_image/India/India-2018-01-09-03:03:43.jpg
Keywords: ബസിലിക്ക
Content: 6857
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയുടെ അധ്യാപക അനധ്യാപക സംഗമം 'ദര്‍പ്പണ്‍ 2018' കണ്ണൂരില്‍
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അധ്യാപക, അനധ്യാപക സംഗമം കണ്ണൂരില്‍ നടക്കും. 'ദര്‍പ്പണ്‍ 2018' എന്ന പേരില്‍ ഈ മാസം 27നു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററിലാണു പരിപാടി നടക്കുക. അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും മലബാര്‍ കുടിയേറ്റ കുടിയേറ്റ പ്ലാറ്റിനം ജൂബിലി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണു ദര്‍പ്പണ്‍ 2018 സംഘടിപ്പിക്കുന്നത്. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്, കോട്ടയം അതിരൂപത ഘടകം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ആലോചനാ യോഗത്തില്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് ഇടത്തിപ്പറന്പില്‍ അധ്യക്ഷത വഹിച്ചു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത പ്രസിഡന്റ് യു.കെ. സ്റ്റീഫന്‍ ഉറുമ്പില്‍, ജനറല്‍ സെക്രട്ടറി എം.എ. തോമസ്, റെജി തോമസ് കൂന്നൂപ്പറമ്പില്‍, കെ.എ. ബെന്നി, സി.ടി. സാബു, പി.സി. ക്രിസ്റ്റിന്‍, മോള്‍സി, സബീന എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-09-03:17:08.jpg
Keywords: ക്നാ
Content: 6858
Category: 18
Sub Category:
Heading: ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കും: കത്തോലിക്ക കോണ്‍ഗ്രസ്
Content: അയര്‍ക്കുന്നം: മൗലിക അവകാശത്തെ നിഷേധിച്ച്, സഭയുടെ സ്വത്തുക്കളെ ഒരു ബോര്‍ഡിന്റെ കീഴിലാക്കാന്‍ നിര്‍ദേശിക്കുന്ന വി. ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വ സംഗമം. ന്യൂനപക്ഷ അവകാശങ്ങള്‍ ഭരണഘടനാ ശില്പികള്‍ തികഞ്ഞ ബോധ്യത്തോട് നല്‍കിയതാണെന്നും അതുകൊണ്ടാണ് അവയെ ഭരണഘടനയുടെ മൗലിക അവകാശത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ഷെവ. വി. സി. സെബാസ്റ്റ്യന്‍ പറഞ്ഞു. പുന്നത്തറ വെള്ളാപ്പള്ളിയില്‍ ചേര്‍ന്ന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി. പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍. ഫാ. ജോസഫ് പുതിയപറമ്പില്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഭാരവാഹികളായ തങ്കച്ചന്‍ പൊന്‍മാങ്കല്‍, സൈബി അക്കര, ജോയി പാറപ്പുറം, ബാബു വള്ളപ്പുര, ജോസ് ജോണ്‍ വെങ്ങാന്തറ, സണ്ണി മുട്ടാര്‍, ചാക്കോച്ചന്‍ കൈതക്കരി, ബിജോ തുളിശ്ശേരി, അപ്പച്ചന്‍ വാതല്ലൂര്‍, ജോസ് മുണ്ടത്താനം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-09-03:27:49.jpg
Keywords: സ്വത്ത