Contents
Displaying 6571-6580 of 25125 results.
Content:
6880
Category: 9
Sub Category:
Heading: ആത്മീയനവോന്മേഷത്തിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: സ്വർഗ്ഗീയ ആരവങ്ങൾക്ക് കാതോർത്ത് വീണ്ടും ബഥേൽ: മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി.കുർബാന
Content: ബർമിങ്‌ഹാം : സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസിന്റെ (സെഹിയോൻ യൂറോപ്പ് )നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷനിൽ ഇത്തവണമുതൽ മലയാളം സീറോ മലബാർ റീത്തിലും ലാറ്റിൻ ഇംഗ്ലീഷിലും പ്രത്യേകമായി വി. കുർബാന ഉണ്ടായിരിക്കും. എറെ അനുഗ്രഹദായകമായിത്തീർന്ന എബ്ലൈസ് 2018 മ്യൂസിക്കൽ കൺസേർട്ടിന്റെ പ്രചോദനത്തിൽ കൂടുതൽ ആത്മീയ നവോന്മേഷത്തോടെ കടന്നുവരുന്ന കുട്ടികൾക്ക് ആയിരക്കണക്കിന് കുട്ടികളെ നേരിന്റെ പാതയിൽ കൈപിടിച്ചു നടത്തിയ കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി യുടെ സാന്നിധ്യം ഇത്തവണ അനുഗ്രഹമാകും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി, കാനൻ ബ്രയാൻ എന്നിവരും ശുശ്രൂഷകൾ നയിക്കും . #{red->n->n->രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ }# കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക് ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ , വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ഇന്നലെ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് നാളെ രണ്ടാം ശനിയാഴ്ച വീണ്ടും ബർമിങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-01-12-05:41:57.jpg
Keywords: സോജി

6881
Category: 1
Sub Category:
Heading: സ്വവർഗ്ഗ ലൈംഗീകത പാപമല്ലെന്ന പ്രസ്താവന തിരുത്തിക്കൊണ്ട് മുന്‍ ഡെമോക്രാറ്റിക്ക് നേതാവ്
Content: ലണ്ടൻ: സ്വവർഗ്ഗ ലൈംഗീകത പാപമല്ലെന്ന പ്രസ്താവന തിരുത്തിക്കൊണ്ട് ഇംഗ്ളണ്ടിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി മുന്‍ നേതാവ് ടിം ഫാരോണ്‍. പ്രീമിയർ ക്രിസ്ത്യൻ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രസ്താവന തിരുത്തി ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ടിം സ്വവര്‍ഗ്ഗ ലൈംഗീകത തെറ്റാണെന്ന് കരുതുന്നില്ലായെന്ന് അഭിപ്രായപ്പെട്ടത്. തന്റെ പ്രസ്താവന തെറ്റായിരിന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയതിൽ താൻ അത്യധികം ദു:ഖിച്ചതായും ടിം ഫാരോണ്‍, പ്രീമിയർ ക്രിസ്ത്യൻ റേഡിയോയില്‍ വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും സ്വാതന്ത്ര്യബോധ്യം വിശ്വാസമൂല്യങ്ങളെപ്പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ബ്രിട്ടനിലേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു വർഷത്തോളം പാർട്ടി നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തിന്റെ ക്രൈസ്തവ വിശ്വാസം പലപ്പോഴും അഭിമുഖങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവുക അസാധ്യമാണെന്ന്‍ പറഞ്ഞു കൊണ്ട് ടിം ഫാരോണ്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും രാജിവെച്ചത്. ഇംഗ്ലണ്ടിലെ ഇവാഞ്ചലിക്കല്‍ സഭാംഗമാണ് ടിം ഫാരോണ്‍.
Image: /content_image/News/News-2018-01-12-06:04:08.jpg
Keywords: ഡെമോ, സ്വവര്‍

6882
Category: 18
Sub Category:
Heading: വടവാതൂര്‍ സെമിനാരിയില്‍ ബിരുദദാന സമ്മേളനം
Content: കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും സമ്മാനിച്ചു. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യനും പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സിലര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമാണ് ബിരുദം സമ്മാനിച്ചത്. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, രജിസ്ട്രാര്‍ റവ.ഡോ. പോളി മണിയാട്ട്, അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. ജോയ് അയിനിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-12-06:23:16.jpg
Keywords: വടവാതൂ

6883
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ പ്രചരണവുമായി വീണ്ടും ആര്‍എസ്‌എസ്
Content: അഹമ്മദാബാദ്: ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും വിദ്വേഷ പ്രചരണവുമായി തീവ്രഹൈന്ദവ പ്രസ്ഥാനമായ ആര്‍എസ്‌എസ്. ഗുജറാത്തിൽ നടന്ന ഹൈന്ദവ ദേശീയ സംഘടനകളുടെ യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ പ്രതിനിധിയായ എസ്.ഗുരുമൂർത്തി ക്രിസ്തുമതം പ്രകൃതിയെ നശിപ്പിച്ചുവെന്ന വിവാദ പ്രസ്താവനയാണ് നടത്തിയത്. ഹിന്ദു സ്പിരിച്വൽ സർവ്വീസ് ഫൗണ്ടേഷൻ ജനുവരി 5 മുതൽ എട്ട് വരെ സംഘടിപ്പിച്ച ഹൈന്ദവ മേളയിൽ മുന്നൂറോളം ഹൈന്ദവ സംഘടനകൾ പങ്കെടുത്തത്. ഹൈന്ദവർ മാത്രമാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതെന്നും ലോക പരിസ്ഥിതിയെ ക്രൈസ്തവര്‍ നശിപ്പിച്ചെന്നും ഗുരുമൂർത്തി പ്രസംഗത്തിൽ പറഞ്ഞു. അതേസമയം പ്രസ്താവനയെ അപലപിച്ചുകൊണ്ട് ഗ്ലോബല്‍ കൗൺസിൽ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് സംഘടന രംഗത്തെത്തിയിട്ടുണ്ട്. ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ഭൂമിയും അതിലെ സകല ജീവജാലങ്ങളുടെ മേലുള്ള അധികാരം ദൈവം മനുഷ്യന് നല്‍കിയെന്നും അതിനാൽ പരിസ്ഥി സംരക്ഷിക്കുക സഭയുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണെന്നും സംഘടന പ്രസിഡന്റ് സാജൻ കെ ജോർജ് പ്രതികരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പരിസ്ഥിതി സംരക്ഷണത്തിൽ ഭാരത സഭയ്ക്ക് മാതൃകയായി വി. ഫ്രാൻസിസ് അസീസി നിലകൊള്ളുന്നു. മതവിദ്വേഷത്തിന്റെ വിത്തുകൾ പാകി മനുഷ്യ മനസുകളിൽ ക്രൈസ്തവവിരുദ്ധ വികാരം ഉണർത്തുകയാണ് ഗുരുമൂർത്തി. ക്രൈസ്തവർക്കെതിരെ ഗുരുമൂർത്തി ഉയർത്തിയ വാദം ശരിയല്ലായെന്നും ക്രൈസ്തവ സഭ ദൈവത്തിന്റെ സൃഷ്ടികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുന്നെയും തീവ്രഹൈന്ദവ പ്രസ്ഥാനമായ ആര്‍എസ്‌എസ് വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയിരിന്നു. ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍എസ്‌എസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരിന്നു. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതിലുള്ള അക്രമണമാണ് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ആര്‍എസ്‌എസും പോഷക സംഘടനകളും ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ടത്. 23-ഓളം അക്രമങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായെന്നാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഔദ്യോഗിക വാര്‍ത്ത എജന്‍സി 'ഫിഡ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരതത്തില്‍ നടക്കുന്ന വിദ്വേഷപ്രചരണത്തെയും മതമര്‍ദ്ധനത്തെയും ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഓപ്പണ്‍ ഡോർസ് യു.എസ്.എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന ആഗോള രാജ്യങ്ങളിൽ 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ വളര്‍ച്ച വളരെ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നത്.
Image: /content_image/News/News-2018-01-12-07:55:00.jpg
Keywords: ആര്‍എസ്‌എസ്, ഹിന്ദുത്വ

6884
Category: 18
Sub Category:
Heading: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും
Content: തിരുവനന്തപുരം: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും. രാവിലെ 10.30ന് തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം അധ്യക്ഷനായിരിക്കും. 'അടിസ്ഥാന ക്രൈസ്തവ സമൂഹം സാമൂഹ്യമുന്നേറ്റത്തിന്റെ ശക്തിശ്രേണി' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയം. കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ പ്രസംഗിക്കും. ആലപ്പുഴ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഡോ. ജയിംസ് ആനാപറമ്പിലിനെ സമ്മേളനം അനുമോദിക്കും. വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് രൂപം കൊടുത്ത ദശവത്സരപദ്ധതി കുടുംബയൂണിറ്റ്തലം മുതല്‍ സഭയില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ഓഖി ദുരന്ത ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം വൈകിട്ട് 3.30ന് കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസ്ല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം നിര്‍വഹിക്കും. 14ന് കെആര്‍എല്‍സിസി അംഗങ്ങള്‍ ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. അതോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ തെരഞ്ഞെടുത്ത 11 ഇടവകകളില്‍ രാവിലെ വിവിധ രൂപതാധ്യക്ഷന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ഓഖി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുവേണ്ടിയുള്ള ഗാനാഞ്ജലിയും അനുസ്മരണസമ്മേളനവും വൈകിട്ട് 3.30ന് വെള്ളയമ്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരിഷ് ഹാളില്‍ നടക്കും. ഗാനാഞ്ജലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് നേതൃത്വം നല്കും. തുടര്‍ന്നു നടക്കുന്ന അനുസ്മരണസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനായിരിക്കും. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-01-12-09:01:13.jpg
Keywords: ലാറ്റിന്‍

6885
Category: 1
Sub Category:
Heading: ഇടുക്കി- സാഗര്‍ രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍
Content: കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. സാഗര്‍ രൂപതയുടെ സ്ഥാനം ഒഴിയുന്ന മാര്‍ ആന്റണി ചിറയത്തിന് പകരമായാണ് ജെയിംസ് അത്തിക്കളത്തെ നിയമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജനുവരി 12ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് വത്തിക്കാനിലും, കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരി നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. റവ.ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുന്പോഴാണ് പുതിയ നിയോഗം. റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്‍റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവർ സഹോദരങ്ങളാണ്. ഇടുക്കി രൂപതാംഗമായ ഫാ.ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദന്പതികളുടെ മകനായാണ് ജനിച്ചത്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിന്‍റെയും ബൈബിൾ അപ്പസ്തോലേറ്റിന്‍റെയും ഡയറക്ടർ, മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡന്‍റ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് 75 വയസ്സ് പൂര്‍ത്തിയായ മാര്‍ ആനിക്കുഴിക്കാട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിരമിക്കൽ അപേക്ഷ കൈമാറിയിരുന്നു. പുതിയ മെത്രാനെ തിരഞ്ഞെടുക്കുന്നതുവരെ രൂപതയുടെ അദ്ധ്യക്ഷനായി തുടരുകയായിരിന്നു അദ്ദേഹം. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003-ല്‍ ആണ് ഇടുക്കി രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപകല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് അനുമതി നൽകുകയായിരിന്നു. അതേ വര്‍ഷം മാര്‍ച്ചിൽ രൂപം കൊണ്ട ഇടുക്കി രൂപതയുടെ ആദ്യ മെത്രാനായിരിന്നുമാര്‍ മാത്യു ആനിക്കുഴിക്കാട്ടിൽ. 150ൽ പരം ഇടവകകളും മൂന്നു ലക്ഷത്തിലധികം വിശ്വാസികളുമാണ് ഇടുക്കി രൂപതയിലുള്ളത്. പുതിയ മെത്രാന്‍മാരുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുമെന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ.ആന്‍റണി കൊള്ളന്നൂർ അറിയിച്ചു.
Image: /content_image/News/News-2018-01-12-11:45:20.jpg
Keywords: ആനി

6886
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന യഹൂദരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: ഓക്സ്ഫോര്‍ഡ്: സത്യദൈവത്തെ അറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന യഹൂദരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പ്രേഷിത സംഘടനകളിലൊന്നായ ‘ക്രിസ്റ്റ്യന്‍ വിറ്റ്‌നസ്സ് ടു ഇസ്രായേല്‍’ (CWI) ആണ് ഇക്കാര്യം പുറത്തിവിട്ടിരിക്കുന്നത്. യഹൂദരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ക്രിസ്ത്യന്‍ വിറ്റ്‌നസ് റ്റു ഇസ്രായേല്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അറുപതോളം യഹൂദര്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചുവെന്ന്‍ സിഡബ്ല്യുഐയുടെ അന്താരാഷ്ട്ര മിഷ്ണറി സംഘം വെളിപ്പെടുത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ദ്ധനവാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. തങ്ങളെ മോചിപ്പിക്കുവാന്‍ വന്ന മിശിഹായെ യഹൂദര്‍ സ്നേഹിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്നത് ഭാവിയില്‍ കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങളെ ആവേശഭരിതരാക്കുന്നതായി സിഡബ്ല്യുഐയുടെ തലവനായ ജോസഫ് സ്റ്റെയിന്‍ബെര്‍ഗ് പറഞ്ഞു. ലോകം മുഴുവന്‍ ദൈവത്തിന്റെ രക്ഷാകര ശക്തിയെക്കുറിച്ചറിയുവാന്‍ 'സകലരുടേയും രക്ഷകന്‍ യേശുവാണ്' എന്ന ബോധ്യം സഭ വീണ്ടെടുക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സ്റ്റെയിന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു. യഹൂദര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്കു ആശ്രയമായി സംഘടന സ്ഥാപിച്ചതാണ് ‘അഭയ ഭവന്‍’ (House of Refuge). ജനുവരി 27-ന് തങ്ങളുടെ 175-മത് വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുകയാണ് ഈ പ്രേഷിത സംഘടന. മുന്‍കാല ദൗത്യങ്ങളും ഇസ്രായേല്‍, ഫ്രാന്‍സ്, ഹോളണ്ട്, ഹംഗറി, ബള്‍ഗേറിയ, അമേരിക്ക, യു.കെ. തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴത്തെ പ്രേഷിത ദൗത്യങ്ങളുടെ അവലോകനവും സിഡബ്ല്യുഐയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.
Image: /content_image/News/News-2018-01-12-10:31:24.jpg
Keywords: യഹൂദ, ജൂത

6887
Category: 18
Sub Category:
Heading: മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണ് വിശ്വാസജീവിതത്തിലേക്കു നയിച്ചത്: നിയുക്ത മെത്രാന്‍ ജോണ്‍ നെല്ലിക്കുന്നേല്‍
Content: കൊച്ചി: മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണ് വിശ്വാസജീവിതത്തിലേക്കും ദൈവവിളിയിലേക്കും നയിച്ചതെന്നു ഇടുക്കി നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടയശുശ്രൂഷയിലേക്കു തെരഞ്ഞെടുത്തതു ദൈവമാണെന്നും പുതിയ നിയോഗമേല്പിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പിനും സിനഡിലെ എല്ലാ മെത്രാന്മാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെമിനാരിയിലേക്കു സ്വീകരിച്ച മാര്‍ പുന്നക്കോട്ടില്‍ രൂപതയുടെ ശുശ്രൂഷകള്‍ ഏല്പിച്ച മാര്‍ ആനിക്കുഴിക്കാട്ടില്‍ എന്നിവരോടു കടപ്പാടുണ്ട്. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രൂപതയാണ് ഇടുക്കി. പ്രായത്തില്‍ കുറഞ്ഞവനായ തന്നില്‍ രൂപതയുടെ ദൗത്യം ഏല്‍പിക്കപ്പെടുമ്പോള്‍ എല്ലാവരുടെയും നിരന്തരമായ പ്രാര്‍ത്ഥന അത്യാവശ്യമാണെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരിയപുരം സെന്റ് മേരീസ് ഹൈസ്‌കൂളില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1988ലാണു മാര്‍ നെല്ലിക്കുന്നേല്‍ കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചത്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി 1998 ഡിസംബര്‍ 30നു പുരോഹിതനായി അഭിഷിക്തനായി. വിവിധ ഇടവകകളില്‍ അസി. വികാരിയായി സേവനം ചെയ്തു. ഇതിന് ശേഷമാണ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിന് ചേര്‍ന്നത്. ഇവിടെ നിന്നു തത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പിന്നീട് ഇടുക്കി രൂപത ചാന്‍സലറും ബിഷപ്പിന്റെ സെക്രട്ടറിയുമായിരുന്നു. ഇക്കാലയളവില്‍ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെയും രൂപതാ മതബോധന വിഭാഗത്തിന്റെയും ഡയറക്ടറായും സേവനം ചെയ്തു. ഇടുക്കി രൂപതയുടെ കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറിയായി സേവനം ചെയ്തുവരവേയാണ് ഇടയനിയോഗം. 150ൽ പരം ഇടവകകളും മൂന്നു ലക്ഷത്തിലധികം വിശ്വാസികളുമാണ് ഇടുക്കി രൂപതയിലുള്ളത്.
Image: /content_image/India/India-2018-01-13-04:06:58.jpg
Keywords: ഇടുക്കി

6888
Category: 18
Sub Category:
Heading: ഉത്തരവാദിത്വം ഏല്പിക്കുന്ന ദൈവം നിര്‍വഹിക്കാനുള്ള കൃപയും നല്‍കും: നിയുക്ത സാഗര്‍ ബിഷപ്പ്
Content: കൊച്ചി: സഭയുടെ ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്ന ദൈവം അതു ദൈവഹിതപ്രകാരം നിര്‍വഹിക്കാനുള്ള കൃപകളും നല്‍കുമെന്നു നിയുക്ത സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം. ഉത്തരേന്ത്യയില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പുതിയ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മാര്‍ അത്തിക്കളം പറഞ്ഞു. സാധാരണക്കാരനായ മനുഷ്യനാണു ഞാന്‍. ഒരു മാസം മുന്‍പാണു മേജര്‍ ആര്‍ച്ച്ബിഷപ് ഇടയദൗത്യത്തെക്കുറിച്ച് അറിയിക്കുന്നത്. മാര്‍ നീലങ്കാവിലും മാര്‍ ചിറയത്തും വളര്‍ത്തിയ സാഗര്‍ രൂപതയുടെ മെത്രാനായി ചുമതലയേല്‍ക്കുന്‌പോള്‍ പ്രതീക്ഷകള്‍ സാര്‍ഥകമാകാന്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യമാണെന്നും മാര്‍ അത്തിക്കളം കൂട്ടിച്ചേര്‍ത്തു. ഭോപ്പാലിലുള്ള നിര്‍മല്‍ ജ്യോതി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടറായും ഭോപ്പാലിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ പ്രീസ്റ്റ്ഇന്‍ചാര്‍ജ് ആയും സെന്‍ട്രല്‍ ഇന്ത്യ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്ററായും സേവനം ചെയ്യുന്നതിനിടെയാണു സാഗര്‍ രൂപതയുടെ പുതിയ മെത്രാനായി അദ്ദേഹം നിയമിതനായത്. 1958 ജൂലൈ അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ മങ്കൊന്പ് ചതുർഥ്യാകരി അത്തിക്കളത്തില്‍ പൗലോസ് അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. എംഎസ്ടി സമൂഹത്തിന്റെ ദീപ്തി മൈനര്‍ സെമിനാരിയിലായിരുന്നു വൈദികപഠനം. 1984 മാര്‍ച്ച് 22നു ആണ് പൗരോഹിത്യം സ്വീകരിച്ചത്. ഉജ്ജൈന്‍ രൂപതയിലെ ഹര്‍ഷോദാന്‍, ബര്‍നഗര്‍, രാജ്ഘട്ട് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു അദ്ദേഹം പിന്നീട് ജറൂസലേമില്‍നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റും റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പട്രോളജിയില്‍ ഡോക്ടറേറ്റും നേടി. പിന്നീട് ഉജ്ജൈന്‍ രൂപത മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും ഫിനാന്‍സ് ഓഫീസറായും എംഎസ്ടി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും മാണ്ഡ്യ ജീവന്‍ജ്യോതിയില്‍ മിഷണറി ഓറിയന്റേഷന്‍ കോഴ്‌സിന്റെ ഡയറക്ടറായും, റൂഹാലയ മേജര്‍ സെമിനാരിയില്‍ പട്രോളജി പ്രഫസറായും റെക്ടറായും സേവനം ചെയ്തിരിന്നു. ഭോപ്പാലില്‍ ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ജയിംസ് അത്തിക്കളം വ്യാഴാഴ്ച വൈകുന്നേരം ചിങ്ങവനത്തെ വീട്ടില്‍ എത്തിയിരുന്നു. പക്ഷേ പുതിയ ദൗത്യത്തെ കുറിച്ചുള്ള സൂചന അദ്ദേഹം നല്കിയിരിന്നില്ല. അത്തിക്കളം വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം നാലോടെയാണ് സന്തോഷവാര്‍ത്ത എത്തിയത്.
Image: /content_image/India/India-2018-01-13-04:38:40.jpg
Keywords: സാഗര്‍

6889
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ആഘോഷം ഇന്ന്
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് ഇന്ന് നടക്കും. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഉച്ചകഴിഞ്ഞു 2.30നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിക്കും. വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും. 1992 ഡിസംബര്‍ 16നാണു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 34 രൂപതകള്‍ സഭയ്ക്കുണ്ട്. കൂടാതെ കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്‌സാര്‍ക്കേറ്റും ന്യൂസിലന്‍ഡിലും യൂറോപ്പിലും അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരും ഉണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ മുഴുവന്‍ അജപാലനാധികാരം ലഭിച്ചതു രജതജൂബിലി വര്‍ഷത്തിലാണ്.
Image: /content_image/News/News-2018-01-13-05:08:21.jpg
Keywords: സീറോ