Contents
Displaying 6601-6610 of 25125 results.
Content:
6910
Category: 1
Sub Category:
Heading: ചൈനയില്‍ വൈദികനെ കാണാതായി: പിന്നില്‍ സര്‍ക്കാര്‍ അധികൃതരെന്ന് സംശയം
Content: ബെയ്ജിംഗ്: എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ കഴിഞ്ഞ ആഴ്ച മോചിതനായെന്ന വാര്‍ത്ത വന്നതിനു പിന്നാലെ കത്തോലിക്ക വൈദികനെ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. ലിഷുയി രൂപതയിൽ നിന്നുമുള്ള ഫാ. ലു ദാൻഹുവ എന്ന കത്തോലിക്ക വൈദികനെയാണ് കാണാതായിരിക്കുന്നത്. കിഴക്കൻ സെയിജിംഗിലെ വൈദിക മന്ദിരത്തിൽ നിന്നും സംസ്ഥാന മതകാര്യ നേതൃത്വത്തിന്റെ അധികാരികളെ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതായാണ് സംശയിക്കുന്നത്. സൗഹൃദ സംഭാഷണത്തിനും ഔദ്യോഗിക വൈദിക അംഗീകാരത്തിനുമായി അദ്ദേഹത്തെ സര്‍ക്കാര്‍ അധികാരികള്‍ സമീപിക്കുകയായിരിന്നുവെന്നും വൈദികനെ കൂട്ടിക്കൊണ്ട് പോകുകയായിരിന്നുവെന്നും പ്രദേശവാസി വെളിപ്പെടുത്തി. അതേസമയം ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഫാ.ലുവിനെ വിട്ടയച്ചതായി അധികാരികൾ പറഞ്ഞു. അധികാരികളുടെ ഈ വിശദീകരണത്തില്‍ അവ്യക്തത തുടരുകയാണ്. അദ്ദേഹം ഇതുവരെയും തിരിച്ചെത്തിയില്ലെന്നും ഫോണിലും അദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ലെന്നും രൂപതാ വൃത്തങ്ങൾ വ്യക്തമാക്കി. വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ ഏക വൈദികനായ ഫാ.ലു 2016 ഡിസംബർ പതിനാലിനാണ് രഹസ്യ കേന്ദ്രത്തിൽ വച്ച് ബിഷപ്പ് പീറ്റർ ഷാവോ സുമിനിൽ നിന്നും തിരുപ്പട്ടം സീകരിച്ചത്. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ കഴിഞ്ഞ എഴുമാസമായി പോലീസ് തടങ്കലിലായിരിന്ന ബിഷപ്പ് മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്. ബിഷപ്പിന്റെ മോചനത്തിന് 5 ദിവസം മുന്‍പാണ് വൈദികന്റെ തിരോധാനം.
Image: /content_image/News/News-2018-01-15-16:00:23.jpg
Keywords: ചൈന, ചൈനീസ്

6911
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ ഇതിനോടകം അബോര്‍ഷന് ഇരയായത് പത്തുലക്ഷത്തിലധികം ഗര്‍ഭസ്ഥശിശുക്കള്‍
Content: ന്യൂയോര്‍ക്ക്: പുതുവര്‍ഷം പിറന്ന് 10 ദിവസങ്ങള്‍ക്കുള്ളില്‍ 1.2 ദശലക്ഷത്തോളം ഗര്‍ഭസ്ഥ ശിശുക്കള്‍ അബോര്‍ഷന്‍ വഴി കൊല്ലപ്പെട്ടതായി കണക്ക്. വേള്‍ഡോമീറ്റര്‍ എന്നാ വെബ്സൈറ്റിന്റെ തല്‍സമയ ഡിജിറ്റല്‍ കൗണ്ടറിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. 2018 ജനുവരി 11-നാണ് ഭ്രൂണഹത്യാനിരക്ക് 12 ലക്ഷമെന്ന സംഖ്യ മറികടന്നത്. അതായത് ജനുവരി 9 ചൊവ്വാഴ്ച രാവിലെ തന്നെ പത്തുലക്ഷമെന്ന സംഖ്യ മറികടന്നിരിക്കാമെന്ന് വിലയിരുത്തപ്പെടുന്നു. അബോര്‍ഷന്‍ എന്ന തിന്മയുടെ വ്യാപനം വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ (WHO) നിന്ന്‍ ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് 'വേള്‍ഡോമീറ്റര്‍' ഈ കണക്ക് പുറത്തുവിട്ടത്. ജനനം, മരണം തുടങ്ങിയവയെകുറിച്ചുള്ള തല്‍സമയവിവരങ്ങള്‍ നല്‍കുന്ന നിരവധി ഡിജിറ്റല്‍ കൗണ്ടറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഏതാണ്ട് 1,25,000-ത്തോളം ഭ്രൂണഹത്യകള്‍ അനുദിനം നടക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. ഈ കണക്കിനെ അടിസ്ഥാനമാക്കി ലോകത്തുടനീളമായി പ്രതിവര്‍ഷം 40 മുതല്‍ 50 ദശലക്ഷത്തോളം ഭ്രൂണഹത്യകളാണ് നടക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. വര്‍ഷം തുടങ്ങി ചുരുങ്ങിയ ദിവസം കഴിയുന്നതിന് മുന്നേ തന്നെ 10 ലക്ഷത്തോളം ജീവനുകള്‍ അബോര്‍ഷനു ഇരയായി എന്ന കാര്യം ശരിക്കും ഞെട്ടിക്കുന്നതാണെന്ന് പ്രോലൈഫ് സംഘടനയായ 'സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍' (SPUC) ന്റെ തലവനായ ജോണ്‍ സ്മീറ്റണ്‍ പറഞ്ഞു. അബോര്‍ഷന്‍ എന്ന തിന്മയെ ഇല്ലാതാക്കുന്നതിന് സകലരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വികസ്വര രാജ്യങ്ങളില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ ധാരാളമായി നടക്കുന്നതിനാല്‍ ഈ സംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത.
Image: /content_image/News/News-2018-01-15-17:39:33.jpg
Keywords: അബോര്‍ഷ, ഗര്‍ഭ

6912
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്കു വിശ്വാസത്തിന്റെ തിളക്കമുണ്ട്: പാത്രിയര്‍ക്കീസ് മാര്‍ സാക്കോ
Content: ഭരണങ്ങാനം: സീറോ മലബാര്‍ സഭ വളരുന്ന മിഷ്ണറിസഭയാണെന്നും അതിനു വിശ്വാസത്തിന്റെ തിളക്കമുണ്ടെന്നും കല്‍ദായ കത്തോലിക്കാസഭ പാത്രിയര്‍ക്കീസ് മാര്‍ ലൂയീസ് റാഫേല്‍ സാക്കോ. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സുറിയാനിക്രമത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി പ്രസംഗിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്. തീര്‍ത്ഥാടനകേന്ദ്രത്തിലെത്തിയ പാത്രിയര്‍ക്കീസിനെയും മെത്രാന്‍സംഘത്തെയും റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് പാറയ്ക്കല്‍, ഫൊറോനാപള്ളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ ഞെരുക്കമനുഭവിക്കുന്ന സഭയാണ് കല്‍ദായ സഭയെന്ന് പാത്രിയര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. നൂറുകണക്കിനു വിശ്വാസികളും വൈദികരും വധിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് മര്‍ദനമേറ്റു. പതിനായിരക്കണക്കിനു വിശ്വാസികള്‍ സുരക്ഷിതസങ്കേതങ്ങളിലേക്കു പലായനം ചെയ്തു. സഭയില്‍ വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തകര്‍ക്കപ്പെടുകയും ഞെരുങ്ങുകയും ചെയ്യുന്ന ഞങ്ങളോടൊപ്പം സുറിയാനിപൈതൃകം പേറുന്ന സീറോ മലബാര്‍ സഭയും ഉണ്ടെന്നതു ഞങ്ങള്‍ക്ക് ആശ്വാസമാണ്. ലോകമെങ്ങും സീറോമലബാര്‍സഭയില്‍ നിന്നുള്ള പ്രേഷിതരുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയും ആവേശവും പകരുന്നു. വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും പൈതൃകത്തിലും നമുക്ക് ഒരുമിച്ചു നില്‍ക്കാമെന്നും പാത്രിയര്‍ക്കീസ് പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. പ്രതിസന്ധികള്‍ക്കിടയില്‍ വിശ്വാസത്തിനു സാക്ഷ്യംവഹിക്കുന്ന ധീരനായ സഭാതലവനാണ് പാത്രിയര്‍ക്കീസെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കിര്‍ക്കുക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ യൂസിഫ് തോമസ്, ബാഗ്ദാദ് സഹായമെത്രാന്‍ മാര്‍ ബാസില്‍ യെല്‍ദോ, ഗ്രീക്ക് സഭയില്‍നിന്നുള്ള ബിഷപ് എമരിറ്റസ് മാര്‍ ദിമിത്രിയോസ് സലാക്കാസ്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, ഗ്രേറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങീ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും പാത്രിയര്‍ക്കിസ് സന്ദര്‍ശിച്ചു. പൗരസ്ത്യ സഭകളായ കല്‍ദായ, സീറോ മലബാര്‍ സഭകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. റവ. ഡോ. പോളി മണിയാട്ട് സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും പറഞ്ഞു. റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ ഉപഹാരം സമ്മാനിച്ചു.
Image: /content_image/India/India-2018-01-16-00:02:23.jpg
Keywords: കല്‍ദായ, സാക്കോ

6913
Category: 18
Sub Category:
Heading: നവീകരിച്ച കുറവിലങ്ങാട് ദേവാലയത്തിന്റെ വെഞ്ചരിപ്പ് 21 ന്
Content: കുറവിലങ്ങാട്: നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ് 21 ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദൃശ്യവത്കരിച്ച അദ്ഭുത ഉറവയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപറമ്പില്‍, കുറവിലങ്ങാട് ഇടവകയിലെ മുന്‍ വികാരിമാരുടെ പ്രതിനിധി ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഇടവകയില്‍ നിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയില്‍ എന്നിവര്‍ സഹകാര്‍മികരാകും. നേരത്തെ ഇടവക പൊതുയോഗം ഐകകണ്ഠ്യേനയെടുത്ത തീരുമാനത്തെത്തുടർന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതിയോടെ ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. 1960 ൽ ഫാ. തോമസ് മണക്കാട്ട് വികാരിയായിരിക്കെ മദ്ബഹാ ഒഴികെയുള്ള ദേവാലയം പുതുക്കി പണിതിരുന്നു. അതിനുശേഷം ആദ്യമായി രണ്ടുമാസങ്ങൾക്ക് മുമ്പ് തുടങ്ങിവെച്ച നവീകരണപ്രവർത്തങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്. പോർച്ചുഗീസ് ബറോക് കലാവൈദഗ്ധ്യം വിളിച്ചോതുന്ന മദ്ബഹാ കൂടുതൽ കമനീയമാക്കിയിട്ടുണ്ട്. ലൂക്കാ സുവിശേഷകൻ വരച്ച മാതാവിന്റെ ചിത്രത്തിന്റെ തനിപ്പകർപ്പായ ചിത്രം കൂടുതൽ ആകർഷകവും ദൃശ്യവുമായ രീതിയിൽ വക്രമീകരിച്ചു. വിവിധ വിശുദ്ധരുടെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് വണങ്ങി പ്രാർത്ഥിക്കുവാൻ കഴിയുംവിധം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവാലയത്തിൽ ഉണ്ടായിരുന്നതും കാലപ്പഴക്കത്തിൽ ഭാഗികമാറ്റങ്ങൾ ഉണ്ടായതുമായ സൈഡ് അൾത്താരകളുടെ നവീകരണം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രധാന അൾത്താരയുടെ മുൻവശത്ത് മുകൾ ഭാഗം ഗ്ലാസ് മൊസൈക്കിനാൽ കമനീയമാക്കിയിട്ടുണ്ട്. ദൈവമാതാവിന്റെ കിരീടധാരണം ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. മുത്തിയമ്മ പ്രത്യക്ഷപ്പെട്ട രംഗമാണ് ദേവാലയത്തിന്റെ സീലിംഗിൽ ഒരുക്കിയിരിക്കുന്നത്. 36 അടി നീളത്തിലും 16 അടി വീതിയിലുമാണ് ഈ രംഗം ചിത്രീകരിച്ചിട്ടുള്ളത്. മാതാവ് പ്രത്യക്ഷപ്പെട്ട് കുട്ടികൾക്ക് നൽകിയ അത്ഭുതഉറവ പൂർവരൂപത്തിൽ ദൃശ്യവൽക്കരിച്ച് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-01-16-00:46:20.jpg
Keywords: കുറവിലങ്ങാട്

6914
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല: സര്‍ക്കാര്‍ മൗനത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പാര്‍ട്ടി വിടുന്നു
Content: തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയ വൈദികരെയും വിശ്വാസികളെയും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ സര്‍ക്കാര്‍ നിസംഗത തുടരുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നു. സിപിഎം, സിപിഐ ,ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പാര്‍ട്ടികളിലും സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന വിശ്വാസികളാണ് പാര്‍ട്ടി വിടുന്നത്. വിതുര ,മരുതാമല, തെന്നൂര്‍ , ബോണക്കാട് ,കുളച്ചിക്കര തുടങ്ങിയ ഇടവകകളിലെ 300 ലധികം വിശ്വാസികള്‍ പാര്‍ട്ടിയുടെ പ്രാഥമിക അഗത്വം രാജിവച്ചതായാണ് സൂചന. കൂടാതെ തൊളിക്കോട്, ചുള്ളിമാനൂര്‍, ആര്യനാട് ,തേവന്‍പാറ തുടങ്ങിയ ഇടങ്ങളിലുള്ള വിശ്വാസികളും രാജിവക്കാന്‍ ഒരുങ്ങുകയാണ്. വിതുരയില്‍ നിന്ന് രാജി നല്‍കിയതില്‍ ബ്രാഞ്ച് മെന്പര്‍മാരടക്കമുള്ള വിശ്വാസികളുണ്ട്. ബോണക്കാട് നിന്ന് കാലങ്ങളായി പാര്‍ട്ടിയില്‍ വിശ്വസിക്കുകയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവാരാണ് രാജിനല്‍കിയിട്ടുള്ളത്. രാജി നല്‍കിയവരില്‍ കൂടുതലും സിപിഎം പ്രവര്‍ത്തകരാണെങ്കിലും 35 ഓളം സിപിഐ പ്രവര്‍ത്തകരും രാജി നല്‍കിയവരിലുണ്ട്. വിതുരയിലെ സിപിഐ പ്രാദേശിക നേതാക്കള്‍ ബോണക്കാട്ടെ കുരിശ് തകര്‍ക്കുന്നതിന് വര്‍ഗീയവാദികള്‍ക്ക് നേരിട്ട് ഒത്താശ നല്‍കിയതായുള്ള വിവരങ്ങളും മുന്പ് രൂപതക്ക് ലഭിച്ചിരുന്നു. വിതുരയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കളെ ലോക്കപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൂട്ടിയിടുകയും കുളപ്പട സ്വദേശി കിരണിനെ തോക്കിന്റെ പാത്തിക്കിടിച്ചും മറ്റു രണ്ട് പ്രായപൂര്‍ത്തിയാവാത്ത യുവാക്കളെ മര്‍ദിച്ചും പോലീസ് ഗുരുതര പരിക്കേല്‍പ്പിച്ചിതിലും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക്കപ്പില്‍ അടി വസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന യുവാക്കളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നിയമ നടപടിക്കൊരുങ്ങുകയാണ് കുരിശുമല സംരക്ഷണ സമിതി. തോക്കിന്റെ പാത്തിക്കിടിയേറ്റ കിരണ്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍കോളേജ് ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും ചികിത്സയിലാണ്. പോലീസിന്റെ നര നായാട്ടില്‍ വലിയൊരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധമാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് കണക്ക് കൂട്ടല്‍. ഇതിനിടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-01-16-01:12:21.jpg
Keywords: ബോണ

6915
Category: 1
Sub Category:
Heading: യേശുവിനെ അന്വേഷിക്കുക, കണ്ടെത്തുക, അനുഗമിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവുമായുളള കണ്ടുമുട്ടലും തുടര്‍ന്നുള്ള അനുഗമനവുമാണ് നമ്മുടെ ജീവിതത്തെ പൂര്‍ണമാക്കുന്നതെന്നും അതിനാല്‍ അവിടുത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും അനുഗമിക്കുകയും വേണമെന്നു ഫ്രാന്‍സിസ് പാപ്പ. ജനുവരി പതിനാലാം തീയതി, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അനുസ്മരിച്ച ആഗോളദിനത്തില്‍ ത്രികാലജപത്തിനു മുന്‍പ് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്നാപകയോഹന്നാന്‍ യേശുവിനെ ശിഷ്യര്‍ക്കു പരിചയപ്പെടുത്തുന്ന സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ആരെയാണോ, ക്രിസ്തുമസ് രഹസ്യത്തില്‍ നാം ധ്യാനിച്ചത്, ആ ക്രിസ്തുവിനെ നമ്മുടെ അനുദിനജീവിതത്തില്‍ അനുഗമിക്കാന്‍ നാം വിളിക്കപ്പെടുകയാണ്. അതുകൊണ്ട്, ആരാധനാക്രമവത്സരത്തിലെ ഈ സാധാരണകാലത്തില്‍, ഈ സുവിശേഷഭാഗം നമ്മുടെ പൊതുവായ ജീവിതത്തില്‍ നമ്മുടെ വിശ്വാസയാത്രയെ സജീവമാക്കാനും, പരിശോധിക്കാനും ഉപകരിക്കുന്നു. വിശ്വാസത്തിനൊരു പദ്ധതിയുണ്ട്, അത് എല്ലാക്കാലത്തെയും വിശ്വാസികള്‍ക്കുള്ള, നമുക്കും കൂടിയുള്ള പദ്ധതിയാണ്. മനുഷ്യവ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും, സന്തോഷത്തിനായും സ്നേഹത്തിനായും, നന്മയ്ക്കായും, പൂര്‍ണജീവിതത്തിനായും അന്വേഷിക്കുന്നവരാണ്. ദൈവപിതാവ്, ഇതെല്ലാം അവിടുത്തെ പുത്രനായ യേശുവില്‍ നമുക്കു നല്‍കിയിട്ടുണ്ട്. നമുക്ക് ധാരാളം അനുഭവങ്ങളുണ്ടാകാം. ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടാകും, അനേകവ്യക്തികളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനുണ്ടാകും. പക്ഷേ, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ മണിക്കൂറിലാണ്, നമ്മുടെ ജീവിതത്തിനു പൂര്‍ണമായ അര്‍ഥം നല്‍കാനും നമ്മുടെ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും ഫലമുളവാക്കുന്നതിനും ദൈവം ഇടയാക്കുന്നത്. ദൈവത്തിന്‍റെ ഒരു രൂപം നിര്‍മിച്ചതുകൊണ്ടുമാത്രമായില്ല. ദിവ്യഗുരുവിനെ അന്വഷിച്ചുകൊണ്ട് അവിടുന്നു വസിക്കുന്നിടത്തു നാമെത്തണം. യേശുവിനോട് ആ രണ്ടു ശിഷ്യന്മാര്‍ അന്വേഷിച്ചത് ഇതായിരുന്നു: ''അങ്ങ് എവിടെയാണ് വസിക്കുന്നത്''. ഇതിനു ശക്തമായ ഒരു ആധ്യാത്മിക തലമുണ്ട്. എവിടെയാണ് ഗുരു വസിക്കുന്നതെന്ന് അറിയുന്നതിനും, ഗുരുവിനോടൊത്തു വസിക്കുന്നതിനും ഉള്ള ആഗ്രഹത്തെ പ്രകടമാക്കുന്നു. വിശ്വാസജീവിതം കര്‍ത്താവിനോടൊത്തായിരിക്കുന്നതിനുള്ള ജ്വലിക്കുന്ന ആഗ്രഹം ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍, അത് കര്‍ത്താവു വസിക്കുന്നിടം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമാണ്. പ്രാര്‍ത്ഥനയില്‍ യേശുവുമായുള്ള കണ്ടുമുട്ടലിനെ സജീവമാക്കാനും, ദൈവചനത്തിന്മേല്‍ ധ്യാനിച്ചുകൊണ്ടും, കൂദാശകളില്‍ പങ്കുചേര്‍ന്നുകൊണ്ടും, കര്‍ത്താവിനോടു കൂടിയായിരിക്കാനും ഫലം പുറപ്പെടുവിക്കാനും നാം വിളിക്കപ്പെടുന്നു എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അവിടുത്തെ സഹായത്തിനും കൃപയ്ക്കും നമുക്കു കൃതജ്ഞതയര്‍പ്പിക്കാം. യേശുവിനെ അനുഗമിക്കുന്നതിനും, അവിടുത്തോടൊപ്പും നടക്കുന്നതിനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. അതേസമയം ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പാപ്പ ഇന്ന് പുലര്‍ച്ചെ ചിലിയില്‍ എത്തി. “എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. 18 വരെ പാപ്പ ചിലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. പെറുവും പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നാണ് പാപ്പയുടെ പെറു അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആദര്‍ശവാക്യം. ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഇരുപത്തിരണ്ടിന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തിരികെയെത്തും.
Image: /content_image/News/News-2018-01-16-02:07:36.jpg
Keywords: ക്രിസ്തു

6916
Category: 1
Sub Category:
Heading: ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ സംസ്ക്കാരം വ്യാഴാഴ്ച
Content: തിരുവല്ല: മലങ്കര കത്തോലിക്കാ സഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാല്‍ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു തിരുവല്ല പള്ളിമലയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും. ഭൗതികശരീരം ഇന്ന് വൈകുന്നേരം തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. 1950 നവംബര്‍ ഒന്നിനു തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1978 ഏപ്രില്‍ 20ന് വൈദിക പട്ടം ലഭിച്ചു. നിലമ്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് മലങ്കരസഭയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്ത് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സുനഹദോസിലാണ്. 1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായും 2010 ജനുവരി 25ന് പുത്തൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായും തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. ബിഷപ്പിന്റെ വിയോഗത്തില്‍ രാഷ്ട്രീയ മത സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Image: /content_image/News/News-2018-01-16-15:29:27.jpg
Keywords: മലങ്കര

6917
Category: 18
Sub Category:
Heading: മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം
Content: തിരുവനന്തപുരം: ഇന്നലെ അന്തരിച്ച ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ അനുശോചന പ്രവാഹം. സഭയുടെ ഇന്നത്തെ വളര്‍ച്ചയില്‍ മാര്‍ മാര്‍ ദിവന്നാസിയോസ് പിതാവ് നല്‍കിയ നേതൃത്വവും സമര്‍പ്പിതമായ സേവനങ്ങളും സഭാമക്കള്‍ക്കൊപ്പം നന്ദിയോടെ സ്മരിക്കുന്നുവെന്നും കുടിയേറ്റ മേഖലയില്‍ ത്യാഗോജ്വലമായിരുന്നു പിതാവിന്റെ സേവനപാതകളെന്നും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സഭയുടെ ആധ്യാത്മികത, ആരാധനക്രമം, മിഷന്‍ ചൈതന്യം എന്നിവ തനിമയോടെ കാത്തുസൂക്ഷിക്കുന്നതില്‍ ഏറെശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സെമിനാരി റെക്ടര്‍ എന്ന നിലയില്‍ ഒട്ടേറെ വൈദികര്‍ക്ക് ഗുരുവും സന്യാസജീവിതമാതൃകയും ആധ്യാത്മിക പിതാവുമായിരുന്നു ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ സഭയുടെ പ്രാര്‍ത്ഥനകളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുന്നും അനുശോചന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു. ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ വേര്‍പാടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അജപാലനശുശ്രൂഷയിലും സഭാഭരണ രംഗത്തും തികഞ്ഞ ലാളിത്യവും നൈപുണ്യവും പുലര്‍ത്തിയ അദ്ദേഹം സെമിനാരി റെക്ടറായും ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയിലും തന്റെ ശുശ്രൂഷാപാടവം സഭയിലും പൊതുസമൂഹത്തിലും അദ്ദേഹം അടയാളപ്പെടുത്തിയെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ലളിത ജീവിത ശൈലി മുഖമുദ്രയാക്കി ബത്തേരി, പുത്തൂര്‍ രൂപതകളെ നയിച്ച അദ്ദേഹം കേരള സഭയ്ക്കു ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നതായി കെസിബിസി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി.
Image: /content_image/India/India-2018-01-17-04:28:10.jpg
Keywords: ഗീവര്‍ഗീസ്

6918
Category: 18
Sub Category:
Heading: ന്യൂനപക്ഷ പദ്ധതികള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തണം: ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തണമെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ആരും പാര്‍ശ്വവത്കരിക്കപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തി രാജ്യത്തിന്റെ ക്ഷേമത്തിനായി കൈകോര്‍ക്കണം. എല്ലാവര്‍ക്കും അര്‍ഹമായതു ലഭിക്കുമ്പോഴാണു രാജ്യത്തിന്റെ പുരോഗതി അര്‍ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം.തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പൊതുചര്‍ച്ചയും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സുശീല്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ജിജു വര്‍ഗീസ് തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-17-04:42:26.jpg
Keywords: ഫ്രാന്‍സിസ് കല്ലറ

6919
Category: 18
Sub Category:
Heading: ക്രിസ്തീയ സഭകളുടെ ഐക്യത്തിനായി നാളെ മുതല്‍ അഷ്ടദിന പ്രാര്‍ത്ഥന
Content: തിരുവനന്തപുരം: ലോകം മുഴുവനുമുള്ള ക്രിസ്തീയ സഭകളുടെ ഐക്യത്തിനായുള്ള അഷ്ടദിന ഐക്യപ്രാര്‍ത്ഥന നാളെ മുതല്‍ 25 വരെ നടക്കും. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നന്തന്‍കോട് ജറുസലേം മാര്‍ത്തോമ ദേവാലയത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് തുടക്കമാകുക. വികാരി ഫാ. മാത്യു ജാക്‌സണിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം സിഎസ്‌ഐ ബിഷപ്പ് റവ. ധര്‍മരാജ് റസാലം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പട്ടം സെന്റ് മേരീസ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍, പാറ്റൂര്‍ ഇഗ്‌നേഷ്യസ് ക്‌നാനായ യാക്കോബായ ദേവാലയം, പാളയം സിഎസ്‌ഐ കത്തീഡ്രല്‍, പോങ്ങുംമൂട് സെന്റ് അല്‍ഫോന്‍സാ ദേവാലയം, സ്‌പെന്‍സര്‍ ജംഗ്ഷനിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം, പേരൂര്‍ക്കട കണ്‍കോര്‍ഡിയ ലൂഥറന്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടക്കും. സമാധാന സമ്മേളനം വെള്ളയമ്പലം വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തില്‍ 25നു വികാരി ഫാ. ജി. ജോസിന്റെ അധ്യക്ഷതയില്‍ നടക്കും. പ്രാര്‍ത്ഥനാ യോഗത്തില്‍ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എം.എം. ദേവാലയത്തിലെ വികാരി റവ. ഫാ. ജേക്കബ് സന്ദേശം നല്‍കും.
Image: /content_image/India/India-2018-01-17-05:00:30.jpg
Keywords: പ്രാര്‍ത്ഥന