Contents

Displaying 6641-6650 of 25125 results.
Content: 6950
Category: 18
Sub Category:
Heading: സിസ്റ്റര്‍ രഞ്ജന ഹോളിഫാമിലി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: കല്ലേറ്റുംകര: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പാവനാത്മ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ. രഞ്ജന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ഡോ. ഉദയ ഗ്രെയ്‌സ്, സിസ്റ്റര്‍ ഡോ. ക്രിസ്റ്റി, സിസ്റ്റര്‍ ഡോ. ആഗ്‌നസ് ജോസ്, ഓഡിറ്ററായി സിസ്റ്റര്‍ ജീന ഡേവിസ് എന്നിവരെയും വികാര്‍ പ്രോവിന്‍ഷ്യലായി സിസ്റ്റര്‍ എല്‍സി കോക്കാട്ടിനെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2018-01-21-01:28:24.jpg
Keywords: പ്രോവി
Content: 6951
Category: 1
Sub Category:
Heading: ദൈവത്തിന്റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: പുവേര്‍ത്തോ മാള്‍ഡൊണാഡോ: ദൈവത്തിന്‍റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണമെന്നും ഓരോ സൃഷ്ട്ടിയും സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ. പെറുവിലെ പുവേര്‍ത്തോ മാള്‍ഡൊണാഡോയില്‍ തദ്ദേശീയ ജനതയോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ആമസോണിയന്‍ ജനതയുടെ വൈവിധ്യാമാര്‍ന്ന രൂപഭാവങ്ങളും ജൈവവൈവിധ്യങ്ങളും മനോഹരമാണെന്നും ഈ ദൈവിക മഹിമാവ് മനുഷ്യരിലും സൃഷ്ടിയിലും ഭൂമിയിലും സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു. മണ്ണിന്‍റെ നമ്പത്ത് നശിപ്പിക്കപ്പെടരുത്. ഇവിടെ ജനങ്ങള്‍ ജീവിക്കണം, അവര്‍ സംരക്ഷിക്കപ്പെടണം. അങ്ങനെ ദൈവത്തിന്‍റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണം. രമ്യതയില്‍ മനുഷ്യര്‍ ജീവിക്കണം. സഭയുടെ ഹൃദയത്തില്‍ തദ്ദേശജനതയ്ക്ക് ഒരു പ്രത്യേക സ്ഥാനവും ഇടവുമുണ്ട്. പ്രകൃതിയുടെയും ഭൂമിയുടെയും സംരക്ഷണത്തിന്‍റെ പേരില്‍ ഇവിടെ വസിക്കുന്ന തദ്ദേശജനത അവഗണിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. അവര്‍ക്ക് ഭൂമി നഷ്ടമാകുന്നുണ്ട്. കാടിന്‍റെ മക്കള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതാകുന്നുണ്ട്. തദ്ദേശീയര്‍, ഈ നാടിന്‍റെ മക്കള്‍ ആദരിക്കപ്പെടണം. സംവാദം, അംഗീകാരം എന്നിവ അവരുമായുള്ള ഇടപഴകലുകളില്‍ ഉന്നതസ്ഥരും, നേതാക്കളും ഭരണകര്‍ത്താക്കളും എപ്പോഴും മാനിക്കേണ്ടതാണ്. അവരുടെ ഭാഷ, സംസ്ക്കാരം, ആത്മീയത, പാരമ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം എല്ലാവരുടേതുമാണ്. തദ്ദേശ ജനതയ്ക്ക് നന്മചെയ്യണമെങ്കില്‍ അവരുടെ ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുകയാണു വേണ്ടത്. സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം അവര്‍ അനുഭവിക്കണമെന്നും നീതി അവര്‍ക്കായി നടപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2018-01-21-01:42:56.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6952
Category: 1
Sub Category:
Heading: മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്ര പദവിയില്‍ കുറവിലങ്ങാട് ദേവാലയം
Content: കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തി. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍ സിനഡിന്റെ ശുപാര്‍ശ പ്രകാരമാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ ആദ്യമായാണ് ഒരു ഇടവക ദേവാലയത്തിനു സിനഡ് ഒരു പ്രത്യേക പദവി നല്‍കുന്നത്. കുറവിലങ്ങാട് മര്‍ത്ത്മറിയം ഇടവകയുടെ ചരിത്ര പ്രാധാന്യവും തീര്‍ത്ഥാടക പ്രവാഹവും കണക്കിലെടുത്താണ് പുതിയ പദവി. കുറവിലങ്ങാടിന് അര്‍ഹമായ അംഗീകാരം സഭാ നേതൃത്വത്തില്‍നിന്നു നല്‍കണമെന്നാവശ്യപ്പെട്ടു വികാരി റവ.ഡോ.ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ ഇടവക പൊതുയോഗവും പ്രതിനിധിയോഗവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖേന സിനഡിന് അപേക്ഷ നല്‍കിയിരുന്നു. പൗരസ്ത്യസഭകളില്‍ ഒരു ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് കുറവിലങ്ങാട് പള്ളിക്കു ലഭിച്ചത്. സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സമര്‍പ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍, രൂപതാ വികാരി ജനറാള്‍മാര്‍, ഫൊറോന വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനും കര്‍ദ്ദിനാള്‍ കൊടിയേറ്റി. മാര്‍ത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ദൃശ്യവത്കരിച്ച അദ്ഭുത നീരുറവയുടെ വെഞ്ചരിപ്പും നടന്നു. നാളെ രാവിലെ 8.20ന് ദേവാലയ സ്മാരക തപാൽ കവർ കേരള സർക്കിൾ തപാൽ വകുപ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ പ്രകാശനം ചെയ്യും. ഇടവകയുമായി ബന്ധപ്പെട്ടു പ്രത്യേക സ്റ്റാന്പും പുറത്തിറക്കും. 23ന് ഉച്ചയ്ക്ക് ഒന്നിനു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും.
Image: /content_image/News/News-2018-01-21-14:31:35.jpg
Keywords: കുറവില
Content: 6953
Category: 18
Sub Category:
Heading: യുവജനങ്ങൾ സംഘടിതരായി വിശ്വാസ വളർച്ചയിൽ പങ്കുകാരാകണം: ബിഷപ്പ് വിൻസെന്റ് സാമുവൽ
Content: ചെങ്ങന്നൂർ: യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണമെന്ന് കെആർഎൽസിസി യൂത്ത് കമ്മിഷൻ ചെയർമാൻ ഡോ.വിൻസെന്റ് സാമുവൽ. ചെങ്ങന്നൂരിൽ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റ് (എൽസിവൈഎം) നാലാമത് വാർഷിക സെനറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലസതയിലും ആർഭാടത്തിലും മതിമറന്ന് പോകാതെ യുവാക്കൾ വിശ്വാസ തീഷ്ണതയിൽ വളരണം, സഭയുടെ അടിത്തറയായി മാറേണ്ട യുവാക്കൾക്ക് എൽസിവൈഎം എന്നും മാതൃകയായിരിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഓഖി അനുസ്മരണത്തോടു കൂടിയാണ് നാലാമത് വാർഷിക സെനറ്റിന് തുടക്കം കുറിച്ചത്. പുനലൂർ രൂപതയുടെ ആഥിതേയത്തിൽ ചെങ്ങന്നുർ സെന്റ് മേരിസ് പാരിഷ്ഹാളിൽ കൂടിയ സെനറ്റ് യോഗത്തിൽ എൽസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി യൂത്ത് കമ്മിഷൻ സെക്രട്ടറി ഫാ.പോൾ സണ്ണി മുഖ്യ സന്ദേശം നൽകി. കെആർഎൽസിസി സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ ,എൽസിവൈഎം സെക്രട്ടറി ഡീനാ പീറ്റർ,എൽസിവൈഎം പുനലൂർ രൂപതാ ഡയറക്ടർ ജോസ് ഫിഫിൻ, എൽസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിബിൻ ഗബ്രിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-22-03:49:07.jpg
Keywords: യുവജന
Content: 6954
Category: 18
Sub Category:
Heading: ഗ്രീക്ക് ബൈസന്റന്‍ ബിഷപ്പ് കാഞ്ഞൂര്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു
Content: കാഞ്ഞൂര്‍: തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം ഗ്രീക്ക് ബൈസന്റന്‍ കത്തോലിക്ക ബിഷപ്പ് ദിമിത്രി സലാചാസ് സന്ദര്‍ശിച്ചു. ഇന്നലെ ദേവാലയത്തിലെത്തിയെ ബിഷപ്പിനെ കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് മൂഞ്ഞേലി, ഫാ. റൂബിള്‍ മാന്പുഴയ്ക്കല്‍, ഫാ. സിജോ വെള്ളേടത്ത്, ഫാ. ജോസ് കൂട്ടുങ്ങല്‍, എന്നിവരും അല്‍മായ നേതൃത്വവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് വചനസന്ദേശം നല്‍കുകയും ആശീര്‍വാദം നടത്തുകയും ചെയ്തു. പ്രസിദ്ധമായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങളെക്കുറിച്ചും ദേവാലയത്തിന്റെ ചരിത്രത്തെക്കുറിച്ചും ഫൊറോന വികാരി ബിഷപ്പിന് വിശദീകരിച്ചു നല്‍കി. തുടര്‍ന്ന് ചിത്രപ്പണികളാല്‍ അലംകൃതമായ അള്‍ത്താരകള്‍, ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍കുരിശ്, കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍, താമരപ്പൂവിന്റെ രൂപത്തിലുള്ള മാമ്മോദീസത്തൊട്ടി, വട്ടെഴുത്തു ലിപിയിലുള്ള കല്ലറത്തറ കല്ലുകള്‍, പ്രസംഗപീഠം, ശക്തന്‍ തന്പുരാനില്‍ നിന്നും കാണിക്കയായി ലഭിച്ച ആനവിളക്ക് എന്നിവ കണ്ടതിനുശേഷമാണ് ബിഷപ്പ് മടങ്ങിയത്.
Image: /content_image/India/India-2018-01-22-04:17:41.jpg
Keywords: ഗ്രീക്ക
Content: 6955
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നു
Content: ലാഹോര്‍: മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇസ്ലാമിക സംഘടനകളുടെ അക്രമങ്ങളില്‍ പാക്കിസ്ഥാന്‍ ഭരണകൂടം നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമുള്‍പ്പെടുന്ന ആയിരകണക്കിന് ആളുകള്‍ ജീവരക്ഷാര്‍ത്ഥം പാക്കിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഏഷ്യ ടൈംസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്രെറ്റ്ബാര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ അമേരിക്കന്‍ പട്ടികയായ വാച്ച് ലിസ്റ്റിൽ പാക്കിസ്ഥാനെ യു‌എസ് പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. യു.എസ് വാച്ച് ലിസ്റ്റ് പുറത്തായി അധികം താമസിയാതെയാണ് പാക്കിസ്ഥാനില്‍ നിന്നും കടുത്ത മതപീഡനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യം കടുത്ത മതമൗലീകവാദികളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും, ക്രമേണ മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ സെക്രട്ടറി ജെനറലായ ഇബ്ന്‍ അബ്ദുര്‍ റഹ്മാന്‍ വെളിപ്പെടുത്തി. അതേസമയം ഇസ്ളാമിക തീവ്രവാദികള്‍ക്ക് ഇസ്ലാമാബാദ്‌ അഭയം നല്‍കുന്നുവെന്ന കടുത്ത ആരോപണവും അമേരിക്കന്‍ കമാണ്ടര്‍-ഇന്‍-ചീഫ്‌ പാകിസ്ഥാനെതിരെ ഉന്നയിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന ‘മതനിന്ദാ നിയമം’ മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാന്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. ആജീവനാന്ത തടവും,വധശിക്ഷയുമാണ് പാക്കിസ്ഥാനില്‍ മതനിന്ദക്ക് ശിക്ഷയായി നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജഡ്‌ജി മതനിന്ദാ കുറ്റം ചുമത്തപ്പെട്ടവരെ ഭീകരവാദികളായിട്ടാണ് വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ യുവതികള്‍ തട്ടികൊണ്ടു പോകലിനിരയാവുന്നുണ്ടെന്നും ഇസ്ലാം മതസ്ഥരെ വിവാഹം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോചനദ്രവ്യത്തിനായി ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുന്ന പതിവും പാകിസ്ഥാനിലുണ്ട്. രാജ്യത്തെ മറ്റ്‌ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. മതപീഡനം കാരണം ഏതാണ്ട് 5,000-ത്തോളം ഹിന്ദുക്കളാണ് ഓരോ വര്‍ഷവും പാക്കിസ്ഥാന്‍ ഉപേക്ഷിക്കുന്നതെന്ന് രാജ്യത്തെ സെനറ്ററായ രമേഷ് കുമാര്‍ വെളിപ്പെടുത്തി. ഹിന്ദു മതമൗലീകവാദികളില്‍ നിന്നും കടുത്ത പീഡനമാണ് ഇന്ത്യ നേരിടുന്നതെന്നും ക്രിസ്ത്യാനികളുടെ ജീവിതം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുകയാണെന്നും ബ്രെറ്റ്ബാര്‍ട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Image: /content_image/News/News-2018-01-22-05:08:28.jpg
Keywords: പാക്കി
Content: 6956
Category: 18
Sub Category:
Heading: വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിന്ന സെമിനാരി റെക്ടര്‍ അന്തരിച്ചു
Content: ഷില്ലോംഗ്: വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന മലയാളി വൈദികനും സെമിനാരി റെക്ടറുമായ ഫാ. ജെയിംസ് പൂന്തുരുത്തിൽ നിര്യാതനായി. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. സലേഷ്യന്‍ സഭാംഗമായ അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. ജനുവരി 14നു മേഘാലയില്‍ വച്ച് വൈദികന്‍ സഞ്ചരിച്ചിരിന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു അപകടം സംഭവിക്കുകയായിരിന്നു. ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയായിരിന്നു അപകടം. ഷില്ലോംഗിലെ തിരുഹൃദയ തിയോളജിക്കല്‍ കോളേജിന്റെ റെക്ടറായി സേവനം ചെയ്യുകയായിരിന്നു. നേരത്തെ സലേഷ്യന്‍ സഭയുടെ ദിമാപൂര്‍ പ്രോവിന്‍സിന്‍റെ തലവനായി അദ്ദേഹം സേവനം ചെയ്തിരിന്നു. നാഗാലാന്റിലെ സലേഷ്യന്‍ ഭവനില്‍ ഇന്നു മൃതസംസ്ക്കാരം നടക്കും.
Image: /content_image/News/News-2018-01-22-06:03:35.jpg
Keywords: വൈദിക
Content: 6957
Category: 10
Sub Category:
Heading: 'ഞാന്‍ എന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല': ക്രിസ്തുവിനായി എറിട്രിയന്‍ പൗരൻ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷം
Content: അസ്മാര: യേശുവിലുള്ള വിശ്വാസത്തിന് വേണ്ടി എറിട്രിയന്‍ പൗരൻ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷം. വേള്‍ഡ് വാച്ച് മോണിറ്ററാണ് ഷിഡന്‍ എന്ന വിശ്വാസിയുടെ ജയില്‍ ജീവിതത്തെകുറിച്ചും, മോചനത്തെകുറിച്ചുമുള്ള വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വൃത്തിഹീനമായ സാഹചര്യങ്ങളും, കഷ്ടതകളും നിറഞ്ഞ ഒരു ദശാബ്ദക്കാലത്തെ ജയില്‍ ജീവിതത്തില്‍ യേശുവിലുള്ള ഷിഡന്റെ വിശ്വാസത്തില്‍ അല്‍പ്പം പോലും കുറവ് വരുത്തിയിട്ടില്ല. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ജയിലിലെ ഗാര്‍ഡുമാര്‍ ഷിഡനെ നിര്‍ബന്ധിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടും തന്റെ വിശ്വാസം ഉപേക്ഷിക്കുവാൻ അദ്ദേഹം തയാറായിരുന്നില്ല. കൗമാരത്തിന്റെ അവസാനഘട്ടത്തിലാണ് ഷിഡന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. തന്റെ 22-ാം വയസ്സില്‍ ഷിഡന്‍ സൈന്യത്തില്‍ ചേര്‍ന്നുവെങ്കിലും, രഹസ്യ ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത കാരണത്താലാണ് ഷിഡന്‍ തടവിലാകുന്നതെന്ന് വേള്‍ഡ് വാച്ച് മോണിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുവാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഷിഡനോട് പലതവണ ആവശ്യപ്പെട്ടു. 'ഞാന്‍ എന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല, ഞാന്‍ എന്റെ വിശ്വാസത്തിലാണ് ജീവിക്കുന്നത്. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. അത് നിങ്ങള്‍ ബഹുമാനിക്കണം, അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാന്‍ താന്‍ തയ്യാറാണ്' എന്നായിരുന്നു ഷിഡന്റെ മറുപടി. അടുത്ത 10 വര്‍ഷക്കാലം ബറേണ്ടുവിലുള്ള ജനറല്‍ പ്രിസണിലായിരുന്നു ഷിഡന്റെ ജീവിതം. ശരിക്കുമൊന്ന്‍ നിവര്‍ന്നു നില്‍ക്കുവാനോ, കൈകള്‍ വിരിച്ചുപിടിക്കുവാനോ കഴിയാത്തവിധമുള്ള ഒരു ചെറിയ സെല്ലില്‍ ആറു മാസക്കാലത്തോളം ഷിഡന് കഴിയേണ്ടി വന്നുവെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏകാന്ത തടവില്‍ നിന്നും മാറ്റപ്പെട്ടുവെങ്കിലും ഷിഡന്റെ മുറിയില്‍ നിന്നും ബൈബിള്‍ ഭാഗങ്ങള്‍ കണ്ടെടുത്തതിനാല്‍ വീണ്ടും മൂന്ന്‍ മാസക്കാലത്തേക്ക് ഏകാന്തതടവിലേക്ക് തന്നെ മാറ്റി. ഇക്കാലയളവില്‍ ഷിഡന് ആരെയും കാണുവാന്‍ അനുവാദമില്ലായിരുന്നു. വാതിലിന്റെ വിടവിലൂടെ നല്‍കുന്ന ഒരു കപ്പ് ചായയും ഒരു ബ്രഡ്ഡിന്റെ കഷണവുമായിരുന്നു ദിവസ ഭക്ഷണം. ഒടുവില്‍ അദ്ദേഹം ജയില്‍ മോചിതനാകുകയായിരിന്നു. ജയില്‍ മോചിതനായ ശേഷവും തന്റെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഷിഡനെ വേട്ടയാടുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ചില ക്രിസ്ത്യന്‍ സഭകള്‍ക്ക് അംഗീകാരമുണ്ടെങ്കിലും, കടുത്ത മതപീഡനമാണ് അവിടെ നടക്കുന്നത്. മതമര്‍ദ്ദനം നടക്കുന്ന രാജ്യങ്ങളെ പറ്റിയുള്ള ഓപ്പണ്‍ഡോര്‍സിന്‍റെ 2018-ലെ വാച്ച് ലിസ്റ്റില്‍ 6-മതാണ് എറിട്രിയയുടെ സ്ഥാനം. കഴിഞ്ഞ മെയ്മാസം മുതല്‍ ഏതാണ്ട് 200-ഓളം ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2018-01-22-07:47:01.jpg
Keywords: എറിട്രിയ
Content: 6958
Category: 1
Sub Category:
Heading: ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനം; പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് ട്രംപ്
Content: വാഷിംഗ്ടണ്‍: ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമെന്ന് പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോലൈഫ് സന്ദേശം. ഗര്‍ഭഛിദ്രത്തിനെതിരായ 45-മത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ ലൈവ് സ്ട്രീമിങ്ങിലൂടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. അമേരിക്കയിലെ ഭ്രൂണഹത്യാ നിയമം മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “എല്ലാ ജീവനും വിശുദ്ധമാണ്, ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനമാണ്”. ട്രംപ് തന്റെ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ചു. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഒമ്പതാം മാസത്തിലാണ് കുട്ടിയെ അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തെടുക്കുന്നത്. ഇത് തെറ്റാണ്. ഭൂരിഭാഗം അമേരിക്കക്കാരും ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരാണ്. അടിയന്തരകാരണത്താൽ അമേരിക്കയിലെ 12% ആളുകൾ മാത്രമാണ് ഭ്രൂണഹത്യയെ പിന്തുണക്കുന്നത്. ജീവിതം നമുക്കെല്ലാവർക്കും ഏറ്റവും വലിയ അത്ഭുതമാണ്. തന്റെ സ്നേഹപൂർണ്ണമായ കരങ്ങളിൽ കുഞ്ഞിനെ താരാട്ടുന്ന എല്ലാ അമ്മമാരുടേയും കണ്ണുകളിൽ നാം ഇത് കാണുന്നു. താന്‍ ഭരിക്കുമ്പോള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ആദ്യത്തെ പൗരാവകാശമായ ‘ജീവിക്കുവാനുള്ള അവകാശത്തെ’ സംരക്ഷിക്കും. സ്നേഹത്താല്‍ സ്ഥാപിതമായ ഒരു പരിപാടിയാണ് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’. ജീവൻ ആഘോഷിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം പടുത്തുയർത്തണമെന്ന ഒരൊറ്റ ലക്ഷ്യമാണ് നിങ്ങൾക്കുള്ളത്. നിങ്ങൾ നിങ്ങളുടെ കുടുംബത്തേയും അയൽക്കാരേയും രാജ്യത്തേയും ജനിച്ചതും ജനിക്കാതിരിക്കുന്നതുമായ എല്ലാ കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു. കുട്ടികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. ഇതിന് മുന്നെയും ട്രംപ് തന്റെ പ്രോലൈഫ് നിലപാട് വ്യക്തമാക്കിയിരിന്നു. ഭ്രൂണഹത്യയെയും നിര്‍ബന്ധിത വന്ധീകരണത്തെയും പിന്തുണക്കുന്ന യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA)നുള്ള ധനസഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയിരിന്നു. അതേസമയം മാര്‍ച്ച് ഫോര്‍ ലൈഫ്- ല്‍ ട്രംപിന് പുറമെ സ്പീക്കറായ പോൾ റയാൻ, ഫുട്ബോൾ കളിക്കാരനായ ടിം ടിബോ, അദ്ദേഹത്തിന്റെ അമ്മ പാം ടിബോ, തിബോണിലെ മെത്രാപ്പോലിത്ത, വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ്, കാനഡയിലും അമേരിക്കയിലുമുള്ള മെത്രാപ്പോലീത്തമാർ എന്നിവരും പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പതിനായിരകണക്കിന് ആളുകളാണ് ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലികളിലൊന്നായ 'മാര്‍ച്ച് ഫോര്‍ ലൈഫ്'-ല്‍ പങ്കുചേര്‍ന്നത്.
Image: /content_image/News/News-2018-01-22-10:05:09.jpg
Keywords: അമേരിക്ക, ട്രംപ
Content: 6959
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിലെ ദേവാലയ മണിനാദം നിലയ്ക്കില്ല
Content: ലണ്ടന്‍: ഇംഗ്ലണ്ടില്‍ ദേവാലയ മണികള്‍ മുഴക്കുന്നത് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പള്ളികള്‍ക്കൊപ്പം നില്‍ക്കുമെന്നും പള്ളിമണികളെ സംരക്ഷിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും പുതുതായി താമസത്തിന് വരുന്ന ആളുകള്‍ പള്ളിമണികളുടെ ശബ്ദം ശല്ല്യമാണെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്നു ചില കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലയിലെ പള്ളിമണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഇടപെടല്‍. സാന്‍ഡ്വിച്ചിലെ സെന്റ്‌ പീറ്റേഴ്സ് ചര്‍ച്ചിലെ മണികള്‍ക്ക് ഡോവര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നു ടോറി എംപിയായ ക്രെയിഗ് മക്കിന്‍ലേയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. തുടര്‍ന്നു നിയമങ്ങളില്‍ മാറ്റംവരുത്തുവാനുള്ള തീരുമാനം മന്ത്രിമാര്‍ അറിയിക്കുകയായിരിന്നു. സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തില്‍ 1779-മുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മണികള്‍ക്കാണ് ഡോവര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയത്. വിവേകശൂന്യമായ നിയന്ത്രണങ്ങള്‍ പള്ളികള്‍ക്ക് ഏര്‍പ്പെടുത്തുകയില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു. പുതിയ താമസക്കാരെ സംബന്ധിച്ച നയരേഖകളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തി ദേവാലയ മണികള്‍ സംരക്ഷിക്കും. ശബ്ദം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ചുമതല കെട്ടിട നിര്‍മ്മാതാക്കള്‍ക്കായിരിക്കും. 'ദി ചര്‍ച്ച് ബില്‍ഡിംഗ് കൗണ്‍സില്‍' ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ ആരാധനയുടെ ഭാഗമായിരുന്നു ദേവാലയമണികള്‍. പതിമൂന്നാം നൂറ്റാണ്ടിലെ മണികള്‍ വരെ ചില പള്ളികളില്‍ ഉണ്ടെന്നും ദേവാലയ മണികളുടെ സംരക്ഷണത്തിനായി പ്രത്യേക ഗ്രാന്റ് ഏര്‍പ്പെടുത്തുവാനുള്ള പദ്ധതിയുണ്ടെന്നും ചര്‍ച്ച് ബില്‍ഡിംഗ് കൗണ്‍സില്‍ അറിയിച്ചു. അതിനാല്‍ ദേവാലയങ്ങള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ലെന്ന് നാഷണല്‍ പ്ലാനിംഗ് പോളിസിയുടെ നയരേഖകളില്‍ പറയുന്നുണ്ട്. അതേസമയം ദേവാലയ മണികളെ സംരക്ഷിക്കുവാനായി ‘സേവ് ഔര്‍ ചൈംസ്’ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സര്‍വ്വേയില്‍ 85 ശതമാനം ആളുകളും തങ്ങളുടെ പള്ളിമണികള്‍ സംരക്ഷിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഡോവര്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് എതിരായ പരാതിയില്‍ ഇതുവരെ നാലായിരത്തോളം ആളുകള്‍ ഒപ്പിട്ടിട്ടുണ്ട്.
Image: /content_image/News/News-2018-01-22-12:14:13.jpg
Keywords: ഇംഗ്ല, മണി