Contents

Displaying 6621-6630 of 25125 results.
Content: 6930
Category: 1
Sub Category:
Heading: മധ്യപ്രദേശിലെ ക്രിസ്ത്യന്‍ കോളേജിന് എ‌ബി‌വി‌പിയുടെ ഭീഷണി; പോലീസ് സുരക്ഷ ശക്തമാക്കി
Content: ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടി (ബി‌ജെ‌പി)യുടെ വിദ്യാർത്ഥി സംഘടനയായ എ‌ബി‌വി‌പിയുടെ ഭീഷണി നേരിടുന്ന മധ്യപ്രദേശിലെ സെന്‍റ് മേരീസ് കോളേജിന് പോലീസ് സംരക്ഷണം. വിദിഷ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കോളേജിന് അഞ്ഞൂറോളം പോലീസുകാരാണ് സംരക്ഷണം ഒരുക്കുന്നത്. നേരത്തെ മധ്യപ്രദേശ് രൂപതയുടെ നേതൃത്വത്തിലാണ് അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അധികാരികളുടെ സഹായം തേടിയത്. ജനുവരി നാലിന് ബി‌ജെ‌പി യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ കോളേജിലേക്ക് കടന്നു കയറാനും ഹൈന്ദവ ആചാരപ്രകാരം ഭാരത മാത ആരതി നടത്തുവാനും ശ്രമം നടന്നിരിന്നു. ഇത് പോലീസ് തടഞ്ഞു. വരും ദിവസങ്ങളില്‍ വീണ്ടും ചടങ്ങ് നടത്തുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് സംരക്ഷണവലയം ഒരുക്കിയിരിക്കുന്നത്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജബൽപുർ ഹൈകോടതിയിൽ മധ്യപ്രദേശിലെ കത്തോലിക്ക സഭാനേതൃത്വം അപേക്ഷ നല്കിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പോലീസ് സേനയുടെ ഇടപെടൽ. സംസ്ഥാന ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ ജബൽപൂർ ഹൈകോടതിയിൽ കോളേജിന് ആവശ്യമായ സുരക്ഷ സജ്ജമാക്കുമെന്ന് അറിയിച്ചു. തീവ്രഹൈന്ദവ ആശയങ്ങളുമായി നിലകൊള്ളുന്ന മുപ്പതോളം വരുന്ന പ്രവർത്തകരെ പോലീസ് കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരിന്നു. കോടതിയുടെ ഇടപെടലില്‍ നന്ദി അര്‍പ്പിക്കുന്നതായി ദേശീയ മെത്രാൻ സമിതി ജനറൽ സെക്രട്ടറി മോൺ. തിയോഡർ മസകാരൻഹാസ് പറഞ്ഞു. തീവ്ര ഹൈന്ദവ സംഘടനകളുടെ മേധാവിത്വം ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-01-18-03:07:09.jpg
Keywords: ആര്‍‌എസ്‌എസ്, ഹിന്ദുത്വ
Content: 6931
Category: 1
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു നൈജീരിയയില്‍ പോലീസ് അറസ്റ്റ്
Content: അബൂജ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു നൈജീരിയയിലെ നസാരാവാ സംസ്ഥാനത്തിലെ കാരുവിലുള്ള ബിന്‍ഹാം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ നബില ഉമര്‍ സാന്‍ഡായെന്ന 19 കാരിയെ സുരക്ഷാ സേന അറസ്റ്റ്‌ ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ പരിചയപ്പെടുത്തി എന്ന പേരില്‍ സിംപുട് ഡാഫുഫ്‌ എന്ന ക്രിസ്ത്യന്‍ യുവാവും അറസ്റ്റിലായി. കസ്റ്റഡിയിലെടുത്തവരെകുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. രണ്ടുപേരും ഏതോ അജ്ഞാത കേന്ദ്രത്തില്‍ തടവിലാണെന്ന് കരുതപ്പെടുന്നു. അയല്‍ സംസ്ഥാന തലസ്ഥാനമായ ജോസില്‍ വെച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് സഭയുടെ പ്രാദേശിക നേതാവായ ജെറമിയ ഡാറ്റിമാണ് ഇക്കാര്യം പുറത്തുവിട്ടത്‌. ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ECWA) സഭയുടെ ഉടമസ്ഥതയിലുള്ള ബിന്‍ഹാം സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിനിടക്ക് പരിചയപ്പെട്ട 33 കാരനായ സിംപുട് ഡാഫുഫാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കണമെന്ന നബിലയുടെ ആഗ്രഹപ്രകാരം അവളെ ജെറമിയ ഡാറ്റിമുമായി ബന്ധപ്പെടുത്തിയത്. ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയും (CAN), ജമാ’അത്തു നസ്രില്‍ ഇസ്ലാമു (JNI) മായുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് നബില ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന് ജെറമിയ വെളിപ്പെടുത്തി. തനിക്ക്‌ 19 വയസ്സായെന്നും താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതെന്നും എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും താന്‍ പരിവര്‍ത്തനം നടത്തുമെന്നും നബില പറഞ്ഞതായി ജെറമിയ വെളിപ്പെടുത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്‌ സെക്യൂരിറ്റി സര്‍വീസിലെ ഡിറ്റക്ടീവുകള്‍ ജനുവരി 8 തിങ്കളാഴ്ച ജെറമിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും, അദ്ദേഹത്തിന്റെ ഭാര്യയേയും, 8 മാസം മാത്രം പ്രായമുള്ള ശിശുവുള്‍പ്പെടെയുള്ള മക്കളേയും ആക്രമിച്ചശേഷം നബിലയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നബിലയുടെ പിതാവിന്റെ ഇടപെടലും സ്വാധീനവുമാണ് രണ്ടുപേരുടേയും അറസ്റ്റിന് കാരണമായതെന്ന് ജെറമിയ പറയുന്നു. സിംപുട് ഡാഫുഫിന്റെ മാതാവായ ലിഡിയയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 5 വാഹനങ്ങളില്‍ വന്ന ആയുധധാരികളായ ആളുകള്‍ തന്റെ വീട് വളഞ്ഞാണ് തന്റെ മകനെ പിടികൂടിയതെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ മകന്റെ മോചനത്തിനായി പത്രപ്രവര്‍ത്തകരുടെ സഹായവും വിധവയായ അവര്‍ അഭ്യര്‍ത്ഥിച്ചു. സ്വന്തം വിശ്വാസം പ്രകടിപ്പിക്കുവാനും സ്വന്തം ഇഷ്ടപ്രകാരം ഏത് മതം സ്വീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഫെഡറല്‍ റിപ്പബ്ലിക്‌ ഓഫ് നൈജീരിയയുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്.
Image: /content_image/News/News-2018-01-18-03:26:35.jpg
Keywords: ഇസ്ലാം, ക്രൈസ്തവ
Content: 6932
Category: 1
Sub Category:
Heading: 'മാര്‍ച്ച് ഫോര്‍ ലൈഫ്' നാളെ; അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപും
Content: വാഷിംഗ്ടണ്‍: ഗർഭഛിദ്രത്തിനെതിരെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന പ്രോലൈഫ് റാലികളിലൊന്നായ ‘മാർച്ച് ഫോർ ലൈഫ്’നായി അമേരിക്ക ഒരുങ്ങി. ജീവന്റെ മഹത്വത്തെ പ്രഘോഷിച്ചുകൊണ്ടുള്ള പ്രോലൈഫ് റാലി നാളെയാണ് നടക്കുക. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രോലൈഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈറ്റ് ഹൌസിൽ നിന്നു ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവരോട് ട്രംപ് സംസാരിക്കുക. മാർച്ച് ഫോർ ലൈഫിന്റെ നാൽപ്പത്തിയഞ്ചുവർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് സാറ്റ്ലൈറ്റു വഴി പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. നേരത്തെ മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ്ജ് ബുഷ്, റീഗന്‍ എന്നിവരും 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഹൗസ് സ്പീക്കർ പോള്‍ റയാന്‍, പ്രശസ്ത എന്‍‌എഫ്‌എല്‍ താരങ്ങളായ മാറ്റ് ബിര്‍ക്ക്, ടിം ടെബോ, അമേരിക്കന്‍ പാര്‍ലമെന്‍റ് പ്രതിനിധികളായ ജൈയ്മി ഹെറെയ, ഡാന്‍ ലിപിന്‍സ്കി, ക്രിസ് സ്മിത്, സിസ്റ്റേഴ്സ് ഓഫ് ലൈഫ് പ്രതിനിധി സിസ്റ്റര്‍ ബെഥനി, വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ്, അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്മാര്‍, ചര്‍ച്ച് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്‍റ് സഭകളുടെ പ്രതിനിധികള്‍ എന്നിവരും പ്രോലൈഫ് പ്രവര്‍ത്തകരോട് സംസാരിക്കും. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടൻ ഡി.സി. യിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. 1997 മുതൽ ക്രിസ്ത്യൻ ഗാനരംഗത്ത് സജീവമായ ടിഫാനി അര്‍ബക്കിള്‍ ലീ അഥവാ പ്ലമ്പ് എന്ന ഗായികയുടെ സംഗീതനിശയോടെയാണ് 45-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലി നടക്കുക. മാർച്ച് ഫോർ ലൈഫിലും തുടർന്നുള്ള വിശുദ്ധ കർമ്മങ്ങളിലും, മഹാകൂട്ടായ്മയിലും പങ്കെടുക്കുന്നവർക്ക് സമ്പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് വാഷിംഗ്ടൻ ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ഡൊണാൾഡ് വൂയേളും അർലിംഗ്ടൺ ബിഷപ്പ് മൈക്കേൽ ബുർബിഡ്ജും പ്രഖ്യാപിച്ചിരുന്നു.
Image: /content_image/News/News-2018-01-18-12:30:38.jpg
Keywords: ജീവന്‍, പ്രോലൈഫ്
Content: 6933
Category: 1
Sub Category:
Heading: 36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ വിവാഹം
Content: സാന്‍റിയാഗോ: 36000 അടി ഉയരത്തില്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ വിമാനത്തില്‍ വിവാഹം നടന്നപ്പോള്‍ അത് ചരിത്രമായി. വിമാനത്തിനുള്ളിലെ ജീവനക്കാരുടെ വിവാഹം ആശിര്‍വദിച്ചാണ്‌ ഇത്തവണ ഫ്രാന്‍സിസ്‌ പാപ്പ ശ്രദ്ധ പിടിച്ച് പറ്റിയത്. ചിലിയില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ സാന്‍റയാഗോയില്‍നിന്നു വടക്കന്‍ നഗരമായ ഇക്വിക്കിലേക്കുള്ള വിമാന യാത്രയ്‌ക്കിടെയാണ് ജീവനക്കാരെ പരിചയപ്പെട്ടത്. കരുണയുടെ തോഴന്‍ എന്നറിയപ്പെടുന്ന പാപ്പയോട്‌ കാര്‍ലോസ്‌ എല്‍ഗോറ എന്ന നാല്‍പ്പത്തിയൊന്നുകാരനും ഭാര്യ പൗള റുയിയും തങ്ങളുടെ ആഗ്രഹം പാപ്പയ്ക്കു മുന്നില്‍ അഭ്യര്‍ത്ഥിക്കുകയായിരിന്നു. 2010-ല്‍ ചിലിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നു തങ്ങളുടെ ദേവാലയം തകര്‍ന്നുവെന്നും അതിനാല്‍ വിവാഹം പള്ളിയില്‍ നടത്താന്‍ സാധിച്ചില്ലെന്നും പറഞ്ഞ ഇവര്‍ മാര്‍പാപ്പ തങ്ങളെ അനുഗ്രഹിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. തുടര്‍ന്നു പാപ്പയുടെ ആശീര്‍വ്വാദത്തോടെ വിമാനം വിവാഹവേദിയായി പരിണമിക്കുകയായിരിന്നു. മാധ്യമ പ്രവര്‍ത്തകരും വിമാന ജീവനക്കാരും ഇതിന് സാക്ഷികളായി. ചിലിയന്‍ ബിഷപ്പാണ്‌ സാക്ഷിയായി ഒപ്പു ചാര്‍ത്തിയത്‌. നടന്നതെല്ലാം നിയമപരമായിരുന്നുവെന്നു വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവനയും അധികം വൈകാതെ പുറത്തിറങ്ങി.
Image: /content_image/News/News-2018-01-19-03:43:00.jpg
Keywords: വിവാഹ, പാപ്പ
Content: 6934
Category: 18
Sub Category:
Heading: ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് യാത്രാമൊഴി
Content: തിരുവല്ല: വ്യത്യസ്തതകളുടെ ആചാര്യശ്രേഷ്ഠനായി നിറഞ്ഞു നിന്ന ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ഇനി വിശ്വാസസമൂഹത്തിന്റെ ഹൃദയങ്ങളില്‍ ഓര്‍മ്മ. ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഭൗതികശരീരം ഇന്നലെ തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിനോടു ചേര്‍ന്നാണ് കബറടക്കിയത്. പുഷ്പചക്രങ്ങളോ അന്തിമോപചാരം അര്‍പ്പിച്ചുള്ള ശോശപ്പ സമര്‍പ്പണമോ ഇല്ലാതെയായിരുന്നു വിടവാങ്ങല്‍ യാത്ര. നഗരികാണിക്കല്‍ ഒഴിവാക്കി ദേവാലയത്തിനു പ്രദക്ഷിണം നടത്തി ഭൗതികശരീരം കബറില്‍ ഇറക്കിവച്ചു. ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കി. കബറടക്ക ശുശ്രൂഷയിലെ ആറാംക്രമം പൂര്‍ത്തീകരിച്ച് ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി. തുടര്‍ന്ന് സമാപന ശുശ്രൂഷ ആരംഭിച്ചു. കെസിബിസി അധ്യക്ഷന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, വിന്‍സന്റ് മാര്‍ പൗലോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, തോമസ് മാര്‍ യൗസേബിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സഭയ്ക്കു വേണ്ടി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ അന്തിമോപചാരം അര്‍പ്പിച്ച് പ്രസംഗിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച് കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും മാര്‍ ദിവന്നാസിയോസിന് സ്‌നേഹചുംബനം നല്‍കി. തുടര്‍ന്ന് കബറിലേക്ക് വൈദികര്‍ ഭൗതികശരീരം എടുത്തപ്പോള്‍ മെത്രാപ്പോലീത്തമാരും മറ്റു വൈദികരും ഇതിനു മുന്പില്‍ നിരയായി നീങ്ങി. കബറില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഭൗതികശരീരം ഇറക്കിവച്ചു. തൈലം ഒഴിച്ച് അന്ത്യയാത്ര ചൊല്ലി ധൂപവും അര്‍പ്പിച്ചതോടെയാണ് ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലങ്കര കത്തോലിക്കാ സഭ പുത്തൂര്‍, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷനായ മാര്‍ ദിവന്നാസിയോസ് കാലം ചെയ്തത്.
Image: /content_image/India/India-2018-01-19-04:30:50.jpg
Keywords: ദിവന്നാ
Content: 6935
Category: 18
Sub Category:
Heading: അമ്മമാര്‍ ജീവന്റെ സംരക്ഷകരും കുടുംബത്തിന്റെ വിളക്കുമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: അമ്മമാര്‍ ജീവന്റെ സംരക്ഷകരും കുടുംബത്തിന്റെ വിളക്കുമാകണമെന്നു ഇരിങ്ങാലക്കൂട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ മാതൃസംഗമം ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ സെന്ററായ കല്ലേറ്റുംകര പാക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയുടെ സംസ്‌കാരം ഏറിവരുന്ന കാലഘട്ടത്തില്‍ നിസ്വാര്‍ത്ഥതയുടെ, അലിവിന്റെ സംസ്‌കാരം സ്വയം വരിക്കുവാനും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും അമ്മമാര്‍ക്കു കഴിയണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഗര്‍ഭപാത്രത്തിലെ ജീവനുപോലും വിലകല്പിക്കാത്ത, വലിച്ചെറിയലിന്റെ സംസ്‌കാരം വളരുകയാണ്. ഇക്കാലഘട്ടത്തില്‍ അമ്മ സമൂഹത്തിന്റെ ഉപ്പായി, പ്രകാശമായി മാറണം. അമ്മമാര്‍ ജീവന്റെ സംരക്ഷകയും കുടുംബത്തിന്റെ വിളക്കുമാവണം. മാതൃവേദി അംഗങ്ങള്‍ക്കു ക്രിസ്തു മാര്‍ഗവും വചനം ദര്‍ശനവുമാകണം. ബിഷപ്പ് പറഞ്ഞു. മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ജോസഫ് കൊച്ചുപറന്പില്‍ ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജിജി ജേക്കബ്, ഇരിങ്ങാലക്കുട രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, പ്രസിഡന്റ് ജാര്‍ളി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമം ഇന്ന്‍ സമാപിക്കും.
Image: /content_image/News/News-2018-01-19-04:44:56.jpg
Keywords: കണ്ണൂ
Content: 6936
Category: 9
Sub Category:
Heading: "എവൈക് ലണ്ടൻ" നാളെ; വചനസൗഖ്യവുമായി സെഹിയോൻ ടീം
Content: മാഞ്ചസ്റ്റർ: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണർത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളിൽ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന "എവൈക് ലണ്ടൻ"ബൈബിൾ കൺവെൻഷൻ20 ന് നാളെ ശനിയാഴ്ച്ച ലണ്ടനിൽ നടക്കും. റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ പ്രമുഖ വചനപ്രഘോഷകൻ ഫാ.ബ്രിട്ടോ ബലവെന്ദ്രൻ, സെഹിയോൻ യൂറോപ്പിലെ വചന പ്രഘോഷകരും പ്രമുഖ ആത്മീയ ശുശ്രൂഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , സോജി ബിജോ , പ്രശസ്‌ത വിടുതൽ ശുശ്രൂഷക റോസ് പവൽ എന്നിവർ ശൂശ്രൂഷകൾ നയിക്കും. കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സെഹിയോൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുർബാന, രോഗശാന്തി ശുശ്രൂഷ, എന്നിവ ധ്യാനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക്‌ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സ്വാഗതംചെയ്യുന്നു. കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. #{red->n->n->അഡ്രസ്സ്: }# ST.ANNE’S CATHOLIC HIGH SCHOOL <br> 6 OAKTHORPE ROAD <br> PALMERS GREEN <br> LONDON <br> N13 5 TY #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# റുഡോൾഫ് .0750226603 <br> വിർജീനിയ 07809724043
Image: /content_image/Events/Events-2018-01-19-05:36:12.jpg
Keywords: സെഹിയോൻ
Content: 6937
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന സമിതിയുടെ സെനറ്റ് സമ്മേളനത്തിന് ഇന്ന് ആരംഭം
Content: മാവേലിക്കര: കെസിവൈഎം സംസ്ഥാന സമിതിയുടെ 40ാമത് സെനറ്റ് സമ്മേളനത്തിന് ജീവാരാം ആനിമേഷന്‍ സെന്ററില്‍ ഇന്ന് തുടക്കമാകും. പുതിയ ഭാരവഹികളുടെ തെരഞ്ഞെടുപ്പും കെസിബിസിയുടെ യുവജന വര്‍ഷ ഉദ്ഘാടനവും 21വരെയുള്ള സമ്മേളനത്തിനിടെ നടക്കും. മാവേലിക്കര രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം. കേരളത്തിലെ 32 കത്തോലിക്ക രൂപതകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിശകലനങ്ങളും വിലയിരുത്തലുകളും സമ്മേളനത്തില്‍ വിലയിരുത്തും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നാളെ രാവിലെ ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിക്കും. സെനറ്റ് സമ്മേളന ഉദ്ഘാടനം മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യൂ നല്ലില അധ്യക്ഷതവഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ജോസ് സ്വാഗതവും ആശംസിക്കും. മാവേലിക്കര രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്‍മലോട്ട്, രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഇടയാനവിള, രൂപത പ്രസിഡന്റ് റെജി വര്‍ഗീസ് പെരിങ്ങനാട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാസന്ധ്യ. 21നു രാവിലെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കര്‍മപദ്ധതിയുടെ വിശകലനവും നടക്കും. രാവിലെ 11.00ന് കെസിബിസിയുടെ ഔദ്യോഗികമായ യുവജനവര്‍ഷ ഉദ്ഘാടനം നടക്കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയാകും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനംചെയ്യും. കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ്പ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിനു കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ നന്ദി പ്രകാശിപ്പിക്കും. കേരളത്തിലെ എല്ലാ കത്തോലിക്ക യുവജന സംഘടനകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2018-01-19-05:54:41.jpg
Keywords: കെസിവൈഎം
Content: 6938
Category: 1
Sub Category:
Heading: ഓഖി ഇരകളെ മറക്കാത്ത 'ദീപിക'യുടെ നിലപാടിന് സോഷ്യല്‍ മീഡിയായുടെ കൈയ്യടി
Content: കൊച്ചി: എക്സ്ക്ലൂസീവുകള്‍ തേടി പോകുന്ന മാധ്യമലോകത്ത് ദീപിക ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചത് തിരസ്ക്കരിക്കപ്പെട്ടവരുടെ രോദനം. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ 50 ദിവസങ്ങള്‍ പിന്നിട്ട ഇന്നലെ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ടവരുടെ വേ​ദ​ന​ രണ്ട് പേജ് തികച്ചും നല്‍കിക്കൊണ്ടായിരിന്നു ദീപിക ദിനപത്രം ഇന്നലെ വായനക്കാരിലേക്ക് എത്തിയത്. പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഫ്രണ്ട് പേജ് ഉള്‍പ്പെടെ ആദ്യ 2 പേജുകള്‍ ഓഖി ഇരകളുടെ ദുരിതക്കയത്തെ എടുത്തുക്കാണിക്കുവാന്‍ പത്രത്തിനു കഴിഞ്ഞു. "തിരികെത്തരുമോ ഇവരെ" എന്ന തലക്കെട്ടില്‍ കടലില്‍ അകപ്പെട്ട് തിരികെ വരാത്ത, ലഭ്യമായ 105 പേരുടെ ചിത്രവും പേരും ആദ്യ പേജില്‍ ഉള്‍ക്കൊള്ളിച്ചായിരിന്നു പത്രത്തിന്റെ ആദ്യ പേജ്. പുതിയ വാര്‍ത്താ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന മാധ്യമലോകത്ത് ദീപിക കാണിച്ച യഥാര്‍ത്ഥ മാധ്യമ ധര്‍മ്മത്തിന് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ അഭിനന്ദനപ്രവാഹമായിരിന്നു. സോഷ്യല്‍ മീഡിയായിലെ നിരവധി പേജുകളും ഗ്രൂപ്പുകളും ദീപികയില്‍ വന്ന ഓഖി വാര്‍ത്തകളും അനുബന്ധ പോസ്റ്റുകളും ഷെയര്‍ ചെയ്തു. ദീപിക പത്രത്തിന്റെ ചിത്രത്തോടൊപ്പം തങ്ങളുടേതായ വാക്കുകള്‍ അടിക്കുറിപ്പായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതും നിരവധി ആളുകളാണ്. തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം കാണിച്ച ദീപിക ദിനപത്രത്തിനു അഭിനന്ദനവും നന്ദിയും കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ വേദനകള്‍ പങ്കുവയ്ക്കാന്‍ ഇന്നലെ രണ്ടു പേജുകള്‍ നല്‍കിക്കൊണ്ട് ദീപിക ചെയ്ത വലിയ കാര്യം തീരജനതയ്ക്ക് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ദീപിക പത്രത്തിന് അയച്ച കത്തില്‍ പറയുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഇനിയും തിരിച്ചുവരാത്ത മത്സ്യത്തൊഴിലാളികളുടെ ചിത്രം ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച് ദീപിക പത്രധര്‍മത്തിന് മഹത് സാക്ഷ്യമാണ് നല്‍കിയിട്ടുള്ളതെന്നും ഇന്നലത്തെ പത്രത്തിന്റെ രണ്ടു പേജുകള്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരന്തകഥകള്‍ക്കു വേണ്ടി നീക്കിവച്ചത് വേദനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടുമുള്ള ദീപികയുടെ പക്ഷം ചേരലായി ഉള്‍ക്കൊള്ളുന്നുവെന്നും സംഘടന കത്തില്‍ വ്യക്തമാക്കി. എക്സ്ക്ലൂസിവുകളെ മാറ്റിവെച്ച് ദീപിക കാണിച്ച നന്‍മയുടെ മാധ്യമപ്രവര്‍ത്തനത്തിന് നമ്മള്‍ക്കും കൊടുക്കാം ഒരു ലൈക്ക്.
Image: /content_image/News/News-2018-01-19-07:05:07.jpg
Keywords: ഓഖി
Content: 6939
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടത്തിൽ തിന്മയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയണം: കർദ്ദിനാൾ ഡോളൻ
Content: വാഷിംഗ്ടൺ: ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടത്തിൽ തിന്മ എന്ന യാഥാർത്ഥ്യവും പ്രാർത്ഥനയുടെ ആവശ്യകതയും തിരിച്ചറിയണമെന്ന് ന്യൂയോർക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ. ഇന്നലെ മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടത്തിയ ജാഗരണ പ്രാർത്ഥനയെത്തുടർന്ന് നടന്ന ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ച 'അന്ധകാരത്തിന്റെ സംസ്ക്കാരം' നിലനിൽക്കുന്ന ലോകത്തിൽ നിന്നും വിടുതൽ പ്രാപിക്കണമെന്നും കർദ്ദിനാൾ, വാഷിംഗ്ടൺ വിമലഹൃദയം ബസിലിക്കയില്‍ നല്‍കിയ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ലോകത്തിൽ തിന്മയുടെ ശക്തി സൃഷ്ടികളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു. എന്നാൽ തിന്മയെ അതിജീവിച്ച വഴിയും സത്യവും ജീവനുമായ യേശു ക്രിസ്തുവാണ് നമ്മുടെ നാഥനും രക്ഷകനും. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ മാതൃക മഹനീയമാണ്. വർഗ്ഗീയ വേർതിരിവ്, യുദ്ധം, ദാരിദ്ര്യം തുടങ്ങി മനുഷ്യജീവന് ഭീഷണിയാകുന്നതൊന്നും അനുവദിക്കരുത്. പ്രോലൈഫ് പ്രവർത്തനങ്ങൾക്കു മാധ്യമങ്ങളിൽ നേരിടുന്ന വിമർശനങ്ങൾക്കും തെറ്റിധാരണകൾക്കും ഇടയിലും മാർച്ച് ഫോര്‍ ലൈഫിലേക്കുള്ള ജനപങ്കാളിത്തം പ്രതീക്ഷ നല്കുന്നു. സ്നേഹവും ആനന്ദവുമായ ദൈവത്തെപ്പോലെ ജീവന്റെ വക്താക്കളാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രോലൈഫ് പ്രവർത്തനങ്ങൾ രാജ്യത്തെ നിയമനിർമ്മാണത്തെ സ്വാധീനിക്കട്ടെയെന്നും കർദ്ദിനാൾ ഡോളൻ ആശംസിച്ചു. ഇന്നാണ് അമേരിക്കയിലെ ഏറ്റവും പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുക. വൈറ്റ് ഹൌസിൽ നിന്നു ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിലൂടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവരോട് സംസാരിക്കും. ലക്ഷകണക്കിന് ആളുകള്‍ ഇന്നത്തെ റാലിയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം അമേരിക്കയിലെ സഭാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-01-19-08:47:57.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര