Content | മാഞ്ചസ്റ്റർ: ലോക സുവിശേഷവത്ക്കരണത്തിനായി ദേശ ഭാഷാ വ്യത്യാസമില്ലതെ ജനമനസ്സുകളെ ഉണർത്തുകയെന്ന ലക്ഷ്യവുമായി റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ് വിവിധ ലോക രാജ്യങ്ങളിൽ നടത്തുന്ന ധ്യാന ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന "എവൈക് ലണ്ടൻ"ബൈബിൾ കൺവെൻഷൻ20 ന് നാളെ ശനിയാഴ്ച്ച ലണ്ടനിൽ നടക്കും.
റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ പ്രമുഖ വചനപ്രഘോഷകൻ ഫാ.ബ്രിട്ടോ ബലവെന്ദ്രൻ, സെഹിയോൻ യൂറോപ്പിലെ വചന പ്രഘോഷകരും പ്രമുഖ ആത്മീയ ശുശ്രൂഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , സോജി ബിജോ , പ്രശസ്‌ത വിടുതൽ ശുശ്രൂഷക റോസ് പവൽ എന്നിവർ ശൂശ്രൂഷകൾ നയിക്കും.
കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സെഹിയോൻ മിനിസ്റ്റ്രിയുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുർബാന, രോഗശാന്തി ശുശ്രൂഷ, എന്നിവ ധ്യാനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. മുഴുവനാളുകളെയും ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സ്വാഗതംചെയ്യുന്നു.
കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
#{red->n->n->അഡ്രസ്സ്: }#
ST.ANNE’S CATHOLIC HIGH SCHOOL
6 OAKTHORPE ROAD
PALMERS GREEN
LONDON
N13 5 TY
#{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
റുഡോൾഫ് .0750226603
വിർജീനിയ 07809724043 |