Contents

Displaying 6591-6600 of 25125 results.
Content: 6900
Category: 1
Sub Category:
Heading: കെനിയന്‍ ജനതയുടെ പുരോഗതിയ്ക്കായി സമഗ്ര പദ്ധതിയുമായി കത്തോലിക്ക സഭ
Content: നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ജനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കത്തോലിക്ക സഭ പദ്ധതി തയാറാക്കി. മുന്നൂറ് മില്യൺ ഷില്ലിങ്ങിന്റെ പദ്ധതിയാണ് സഭ ആവിഷ്കരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കുക, കെട്ടിട നിർമ്മാണം- താമസ സൗകര്യം എന്നിവ വിദ്യാലയങ്ങളിലും ആശുപത്രികളിലും ക്രമീകരിക്കുക തുടങ്ങിയവയാണ് വിവിധ പദ്ധതികളിലൂടെ സഭ ലക്ഷ്യമിടുന്നത്. അസോസിയേഷൻ ഓഫ് സിസ്റ്റർഹുഡ്സിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയ്ക്കാവശ്യമായ തുക സ്വരൂപിക്കുക. കഴിഞ്ഞ ദിവസം കരേനിൽ, കെമി കെമിയ ഉസിമ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന തുക സമാഹരണ യജ്ഞത്തിൽ നെയ്റോബി വനിതാ പ്രതിനിധി എസ്തേർ പസാരിസ് സഭയുടെ നീക്കത്തെ അഭിനന്ദിച്ചു. സഭയുടെ ഇടപെടല്‍ ജനങ്ങളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും മികവുറ്റതാക്കും. സമൂഹത്തിന്റെ പുരോഗതിയ്ക്ക് സഭയുടെ സംഭാവന വളരെ വലുതാണ്. മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിതമായ ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവർത്തനം സ്തുത്യർഹമാണെന്നും എസ്തേര്‍ പറഞ്ഞു. രാജ്യത്തെ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിക്കുമെന്നു ന്യാൻഡോറ ഗവർണറുടെ പത്നി ആൻ കിമെമിയ പറഞ്ഞു. സൗജന്യ മെഡിക്കൽ പരിരക്ഷ നല്കി ആവശ്യക്കാരെ സഹായിച്ചിരുന്ന സ്ഥാപനങ്ങൾ സംഭാവനകളുടെ അഭാവം മൂലം പ്രവർത്തനങ്ങൾ അനിശ്ചിതത്തിൽ തുടരുകയാണെന്നും എളിയ സംഭാവനകളും പരിശ്രമങ്ങളും വഴി പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും ഫാ. ഡാർലിങ്ങ്ടൺ മുയമ്പേയും വ്യക്തമാക്കി. ഓരോ സംഘടനകളിൽ നിന്നും രണ്ട് മില്യൻ ഷില്ലിങ്ങ് സംഭാവന സ്വീകരിച്ച് സന്യസ്തർക്കും അല്മായർക്കും വിശ്വാസ പരിശീലനം നൽകാനും കെനിയന്‍ സഭയ്ക്ക് പദ്ധതിയുണ്ട്.
Image: /content_image/News/News-2018-01-14-06:17:24.jpg
Keywords: കെനിയ, ആഫ്രിക്ക
Content: 6901
Category: 13
Sub Category:
Heading: വല്ല്യമ്മയുടെ അച്ചായിയില്‍ നിന്നും വിമലമേരി സഭയുടെ ജനറാളാമ്മയിലേക്ക്
Content: ദിവംഗതനായ മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിച്ചന്റെ ശ്രമഫലമായി കോഴിക്കോട്ടുയര്‍ന്നു വന്ന ഗത്‌സമെന്‍ ധ്യാന സെന്ററില്‍ വെച്ചാണ് ബഹുമാനപ്പെട്ട ജോയ്‌സ് സിസ്റ്ററിനെ പരിചയപ്പെടുന്നത്. ശിരോവസ്ത്രത്തില്‍ ഒതുങ്ങി നില്‍ക്കാതെ പുറത്തേക്ക് കാണുന്ന വെള്ളികെട്ടിയ തലമുടിയെ അതിശയിപ്പിക്കുമാറ് കൊച്ചു കുട്ടികളുടെ നിഷ്‌ക്കളങ്ക ചിരിയുമായി മെല്ലെ മെല്ലെ നടന്നടുത്ത കര്‍ത്താവിന്റെ ആ പ്രിയ ദാസിയെ കുറെ നേരം നോക്കി നിന്നു. ധ്യാന ടീമിലെ ഒരു സിസ്റ്റര്‍ എന്നതില്‍ കവിഞ്ഞ് മറ്റെന്തൊക്കെയോ സ്വര്‍ഗീയ രഹസ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിലേ വ്യക്തമാണ്. ധ്യാനദിവസങ്ങളില്‍ ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയായി ചെയ്ത് അപ്രത്യക്ഷയാകുന്ന ആ മാതൃസ്‌നേഹത്തെ കൂടുതല്‍ അറിയണമെന്നുള്ള എന്റെ ആഗ്രഹം ഏറി വന്നു. പലപ്പോഴായി പങ്കു വെച്ച കൊച്ചു കൊച്ചു സംഭവങ്ങള്‍ മറ്റുള്ളവരില്‍ നിന്നുള്ള അറിവുമായി കോര്‍ത്തിണക്കിയപ്പോള്‍ ദൈവഹിതത്തിനു പൂര്‍ണ്ണമായി വിട്ടുകൊടുത്തു സ്വര്‍ഗം പൂകിയ വര്‍ക്കിച്ചന്റെ സ്വര്‍ഗീയ നിക്ഷേപമായ വിമല മേരി സഭയെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണ ലിപിയില്‍ എഴുതപ്പെട്ട പേരുകളില്‍ ചിലതാണതെന്ന് മനസ്സിലായി. 2012 മുതല്‍ KERYGMA ANIMATOR ആയും, ജീവജ്വാല എഡിറ്റോറിയല്‍ ബോര്‍ഡംഗമായും, കോഴിക്കോട് സോണ്‍ സിസ്റ്റര്‍ അനിമേറ്ററായും, ഗത്‌സമെന്‍ ധ്യാന ടീമംഗമായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന മദര്‍ ദൈവകൃപയാല്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാനങ്ങള്‍ ഏറെയാണ്. കേരളത്തിലെ സജീവ സാന്നിധ്യത്തോടൊപ്പം, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലും ദൈവരൂപിയാല്‍ പ്രചോദിദരായി സേവനനിരതരായിരിക്കുന്ന വിമല മേരി സഭയുടെ ജനറാല്‍ - (2006-2012), ജീസസ് യൂത്തിന്റെ ആനിമേറ്റര്‍ (1998 -2002) വിമല മേരി സഭയുടെ ഫോര്‍മേഷന്‍ മിസ്ട്രസ്, തലശേരി രൂപതയുടെ വൊക്കേഷന്‍ ബ്യൂറോ അംഗം, വര്‍ക്കിയച്ചന്‍ പടനത്തില്‍ പിന്നോക്കമായവരെ സഹായിക്കാനായി തുടങ്ങിയ നിര്‍മല പാരലല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ (ഇന്നത്തെ എന്‍. ആര്‍. സി 1972 മുതല്‍ 1985 വരെ ഒരു പാരലല്‍ കോളേജ് ആയിരുന്നു.) എന്നിവ അതില്‍ ചിലതു മാത്രം. എം.എസ്.എം.ഐ. (വിമല മേരി സഭയുടെ) പ്രിയപ്പെട്ട ജോയ്‌സാമ്മയുമായി കുറച്ചു സമയം ചിലവഴിക്കാന്‍ കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനയുടേയും, സമര്‍പ്പണത്തിന്റെയും ഉലയില്‍ ശുദ്ധി ചെയ്‌തെടുത്ത ആ വ്യക്തിത്വത്തില്‍ നിന്നും ഇന്നത്തെ തലമുറക്ക് പഠിക്കാനേറെയുണ്ടെന്ന് തോന്നി.മദറുമായുള്ള സംഭാഷണത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ. #{red->n->n->മദറിന്റെ കുടുംബത്തെപ്പറ്റിയും കുട്ടിക്കാലത്തെപ്പറ്റിയും ഒന്ന് പറയാമോ? }# പള്ളിവാതുക്കല്‍ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ സീമന്ത പുത്രിയായി 1950 മെയ് 29-ന് കോഴിക്കോട്ടു ജില്ലയിലെ കൂരാച്ചുണ്ടില്‍ ജനനം. 10 മക്കളുള്ള കുടുംബത്തിലെ ആദ്യത്തെ കുഞ്ഞായിരുന്നതിനാല്‍ തന്നെ മാതപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞു. #{red->n->n->ദൈവവിളിക്ക് കാരണമായ സാഹചര്യങ്ങള്‍ പങ്ക് വെക്കാമോ? }# (തിളങ്ങുന്ന കണ്ണുകള്‍ ഓര്‍മ്മകളെ പുറകോട്ട് കൊണ്ട് പോകുന്ന പോലെ തോന്നി) എന്റെ അമ്മച്ചിയുടെ വലിയ ആഗ്രഹമായിരുന്നു ഒരു കന്യാസ്ത്രീ ആകണമെന്നത്, വീട്ടുകാരുടെ സമ്മതക്കുറവു കാരണം. അമ്മച്ചി ആ അഗ്രഹം ദൈവത്തിനു സമര്‍പ്പിച്ചു.ആദ്യമായി ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചപ്പോള്‍ അവള്‍ തന്റെ ആഗ്രഹം പോലെ ഒരു കന്യാസ്ര്തീയായിത്തീരണമെന്ന് അമ്മച്ചി പ്രാര്‍ത്ഥിക്കുമായിരുന്നു. ദൈവത്തോടല്ലാതെ മറ്റാരോടും ഈ ആഗ്രഹം അമ്മച്ചി പങ്ക് വെച്ചിട്ടില്ലായിരുന്നു.ഞാന്‍ വളര്‍ന്ന് വന്നതേ എന്റെ മനസ്സില്‍ കര്‍ത്താവിന്റെ ദാസിയായി തീരണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നു. വീട്ടിലെ പ്രാര്‍ത്ഥനയുടെ അന്തരീഷവും അമ്മച്ചിയുടെ നിശ്ശബ്ദ സമര്‍പ്പണവും അതില്‍ സഹായിച്ചു എന്നതില്‍ സംശയമില്ല. എന്നെ ഒരു വക്കീലായി കാണണമെന്നതായിരുന്നു ചാച്ചന്റെ ആഗ്രഹം, എന്റെ വിവാഹാലോചനയും തുടര്‍ പടനവുമെല്ലാം വീട്ടില്‍ സംസാര വിഷയമാകുമ്പോള്‍ ഞാന്‍ അമ്മച്ചിയുടെയടുക്കല്‍ വിഷമം പറയുമായിരുന്നു, അപ്പോഴെല്ലാം അമ്മച്ചി ഇങ്ങനെ പറയുമായിരുന്നു 'നീയെന്തിനാ വിഷമിക്കുന്നെ, നിന്റെ ആഗ്രഹങ്ങള്‍ ഈശോക്ക് കൊടുക്ക് ഈശോയത് നടത്തിത്തരും''. എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുന്ന അമ്മച്ചി, മകളെ വക്കീലാക്കാന്‍ ആഗ്രഹിക്കുന്ന ചാച്ചന്‍, ഒരിക്കല്‍ പോലും അച്ചാമ്മ (വീട്ടില്‍ വിളിച്ചിരുന്ന പേര്) മഠത്തില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാത്ത കുടുംബാംഗങ്ങള്‍. #{red->n->n-> എം.എസ്.എം.ഐ യിലേക്കുള്ള യാത്ര ഒന്ന് വിവരിക്കാമോ? }# എന്റെ ചേച്ചി (ചാച്ചന്റെ പെങ്ങളുടെ മകള്‍) (എം.എസ്.എം.ഐ യുടെ രണ്ടാമത്തെ മദര്‍ സുപ്പീരിയര്‍ ആയ ലെത്തീഷാമ്മ) കുളത്തുവയലില്‍ ആയിരുന്നു ചേര്‍ന്നത്, എന്റെ ആഗ്രമറിയാവുന്ന വല്യമ്മ (അപ്പച്ചന്റെ അമ്മ) പറയുമായിരുന്നു അഥവാ മോള്‍ മഠത്തില്‍ ചേരുന്നെങ്കില്‍ കുളത്തുവയലില്‍ പോയാല്‍ മതിയെന്ന്, അവര്‍ക്കെല്ലാം എന്നെ വന്ന് ബുദ്ധിമുട്ടില്ലാതെ കാണാന്‍ കഴിയുമല്ലോ എന്നുള്ള ചിന്തയായിരുന്നു അതിനു പിന്നില്‍. അങ്ങനെയിരിക്കെ, പത്താം തരം പാസായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ അമ്മച്ചിയോടു മാത്രം പറഞ്ഞ് ഞാന്‍ കുളത്തുവയലിലുള്ള ചേച്ചിയെ കാണാന്‍ കുഞ്ഞാങ്ങളയോടൊപ്പം പോകുന്നു. അവിടെ ചെന്ന് എന്റെ ആഗ്രഹം പറഞ്ഞതേ ചേച്ചി പറഞ്ഞു മോളേ വീട്ടില്‍ ആകെയുള്ള പെണ്‍കുഞ്ഞിനെ മഠത്തില്‍ എടുക്കില്ലായെന്ന്.അങ്ങനെയെങ്കില്‍ മിഷനു പോക്കോളാമെന്ന് സങ്കടത്തോടു കൂടി പറഞ്ഞ എന്നെ ചേച്ചി അടുത്ത ദിവസം തലശ്ശേരിയില്‍ കോര്‍പ്പറേറ്റ് മാനേജറായി ജോലി ചെയ്തു കൊണ്ടിരുന്ന ബഹുമാനപ്പെട്ട വര്‍ക്കിച്ചന്റെയടുത്ത് കൊണ്ട് പോയി പ്രത്യേക അനുവാദമെല്ലാം വാങ്ങി, വീട്ടുകാരോട് ചോദിച്ച് വേണ്ട പോലെ ചെയ്യാന്‍ വര്‍ക്കിച്ചന്‍ ചേച്ചിയോട് പറഞ്ഞു. രൂപതയില്‍ ആ വര്‍ഷം മതബോധനത്തില്‍ ഒന്നാം സ്ഥാനം എനിക്കായിരുന്നു എന്ന വസ്തുത കൂടി എനിക്കനുകൂലമായി ഒരു തീരുമാനമെടുക്കാന്‍ അച്ചനെ സഹായിച്ചിരിക്കാം. ഒരു ചെറുചിരിയോടെ അമ്മച്ചിയെ ഓര്‍മ്മിച്ചു കൊണ്ട് പറഞ്ഞു.ആകെയുള്ള മകളെ സഭക്ക് കൊടുത്തതിന് എല്ലാവരും അമ്മച്ചിയെ വഴക്ക് പറയുമായിരുന്നു, ഞാന്‍ മഠത്തില്‍ ചേര്‍ന്നതിനുശേഷം രണ്ടു പെണ്മക്കള്‍ കൂടിയുണ്ടായി, അമ്മച്ചി പറയുമായിരുന്നു ദൈവത്തിന്റെയടുത്ത് ഒന്നെ വെച്ചാല്‍ രണ്ടു കിട്ടുമെന്ന്. #{red->n->n->എം.എസ്.എം.ഐയോടൊപ്പമുള്ള യാത്ര ഒന്ന് ചുരുക്കിപ്പറയാമോ. }# 1969-ല്‍ എം.എസ്.എം.ഐ യില്‍ ചേര്‍ന്നു. 1971 മെയ് 6ന് ആദ്യ വ്രതവും 1979 ഡിസംബര്‍ 18-ന് നിത്യവ്രതവും ചെയ്തു. മക്കളെപ്പോലെ ഞങ്ങളെ നോക്കിയ വര്‍ക്കിച്ചന്‍ എല്ലാവരെയും പഠിപ്പിക്കുന്ന കാര്യത്തിലും വലിയ ശ്രദ്ധാലുവായിരുന്നു.മഠത്തില്‍ വന്നതിനു ശേഷമാണ് പഠനം മുമ്പോട്ട് കൊണ്ട് പോയത് (പി.ഡി.സി, ബി.എ, ബി. എഡ്, തിയോളജി എന്നിവ ചെയ്തതത് ഇവിടെ വെച്ചാണ്) #{red->n->n->മദറിന്റെ കാഴ്ചപ്പാടില്‍ തീഷ്ണമായ ആത്മീയ ജീവിതത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ എന്താണ്? }# വ്യക്തിപരമായ പ്രാര്‍ത്ഥനയെന്ന അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടതാവണം നമ്മുടെ ആല്‍മീയ ജീവിതം, അടിസ്ഥാനമില്ലാതെ, ഈശോയെ വ്യക്തിപരമായി അറിയാതെ മുന്‍പോട്ടു പോയാല്‍ പലപ്പോഴും ഈ യാത്ര സന്തോഷ പ്രദമാകണമെന്നില്ല.(തന്റെ 67ാമത്തെ വയസ്സിലും, ധ്യാന പ്രസംഗഗങ്ങള്‍ക്കിടയിലും വ്യക്തിപരമായ പ്രാര്‍ത്ഥനയില്ലാതെ ഒരു ദിവസം പോലും മുന്‍പോട്ട് പോകാന്‍ സാധ്യമല്ലായെന്ന വസ്തുത മദര്‍ വ്യക്തമാക്കി) എത്രത്തോളം തിരക്കേറുന്നോ അത്ര കൂടുതല്‍ പ്രാര്‍ത്ഥിക്കണം, ദൈവാല്‍മാവിനോട് ആലോചന ചോദിക്കണം എങ്കിലേ നാം ആല്‍മാവിനാല്‍ നയിക്കപ്പെടുന്നവരാകുകയുള്ളൂവെന്ന് ഈശോയുടെ ജീവിതത്തെ ചൂണ്ടിക്കാട്ടി മദര്‍ വിവരിച്ചു. #{red->n->n-> ഇക്കാലത്ത് ദൈവവിളി കുറഞ്ഞു പോകാനുള്ള കാരണങ്ങള്‍ എന്തായിരിക്കാം ?}# മനുഷ്യന്‍ പണത്തിന് അമിത പ്രാധാന്യം കൊടുത്തു തുടങ്ങി - ഇന്ന് എന്തിനും അടിസ്ഥാനം പണമാണ്, പഠനവും, ജോലിയും, ജീവിതാന്തസ് തിരഞ്ഞെടുക്കലുമെല്ലാം, പണ്ട് മൂല്യങ്ങള്‍ക്ക് വിലയുണ്ടായിരുന്നു. ഇന്നത് വളരെക്കുറവാണ് അപക്വമായ ജനന നിയന്ത്രണങ്ങള്‍ : മക്കള്‍ ഒന്നോ,രണ്ടോ മതിയെന്ന പുതു തലമുറകളുടെ പിടിവാശികളും, മക്കളെ ദൈവ പദ്ധതിയില്‍ നിന്ന് മാറ്റി മനുഷ്യരുടെ ആഗ്രഹത്തിനനുസരിച്ച് വളര്‍ത്താന്‍ കാരണമായി. കൂട്ടു കുടുംബങ്ങളും, വലിയ തറവാടുകളും അപ്രത്യക്ഷമായതോടെ കുടുംബ പ്രാര്‍ത്ഥനകളും, പരസ്പര സഹായവും കുറഞ്ഞ് വന്നു. ഏല്ലാക്കാര്യങ്ങളിലും സ്വയം പര്യാപ്തത വന്നു കഴിഞ്ഞപ്പോള്‍, ദൈവത്തെ അന്വേഷിക്കുന്നതിലെ ആവശ്യകത പുതുതലമുറക്ക് മനസ്സിലാകാതെ വന്നു. കരിസ്മാറ്റിക് പ്രാര്‍ത്ഥനാ രീതികള്‍ വളര്‍ന്ന് വന്നതോടെ ഇതിനൊരളവു വരെ മാറ്റം വന്നിട്ടുണ്ടെന്ന് പറയാം.ഇപ്പോളുള്ള ദൈവവിളികളില്‍ വളരെ ഉന്നത സ്ഥാനത്തെത്തിയവര്‍ പോലും അതെല്ലാം ത്യജിച്ച് ക്രിസ്തുവുനായി ജീവിതം മാറ്റി വെക്കുന്നത് ഇതിനൊരുദാഹരണമാണ് #{red->n->n-> മദര്‍, കുടുംബ ജീവിതക്കാരോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുമോ? }# ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബമേ ഒരുമിച്ചു ജീവിക്കൂവെന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകള്‍ അനുസ്മരിച്ചു കൊണ്ട് കുടുംബജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ ആവശ്യകത മദര്‍ എടുത്തു പറഞ്ഞു. ജീവിതത്തിലെ സു ദു:ങ്ങളില്‍ മാതാപിതാക്കള്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നത് കണ്ടു വേണം മക്കള്‍ വളരാന്‍, അല്ലാത്ത പക്ഷം അവര്‍ അനുഭവിച്ചറിയാത്ത ദൈവത്തെ മനസ്സിലാക്കുക അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമാവില്ല. കുടുബത്തിലെ 25മത്തെ സന്താനമായി ജനിച്ച് വിശുദ്ധയായിത്തീര്‍ന്ന സീയന്നയിലെ വിശുദ്ധ കാതറിനെ അനുസ്മരിച്ചു കൊണ്ട് ദൈവപരിപാലനയുടെ മഹിമ മനസ്സിലാക്കുവാനും ദൈവാശ്രയബോധത്തിലേക്ക് കുടുബങ്ങള്‍ കടന്നു വരേണ്ടതിന്റെ ആവശ്യകതയും മദര്‍ എടുത്തു പറഞ്ഞു. #{red->n->n->വിശ്രമ ജീവിതം നയിക്കുന്നവരെ മറ്റുള്ളവര്‍ പരിഗണിക്കുന്നില്ലാ, വേണ്ട സഹായങ്ങള്‍ കിട്ടുന്നില്ലാ എന്നൊക്കെയുള്ള വിഷമങ്ങളെപ്പറ്റി മദറിന്റെ അഭിപ്രായം? }# വിശ്രമം ജീവിതം നയിക്കുന്നവര്‍ക്ക് അവരിലെ കഴിവും ആരോഗ്യവുമനുസരിച്ച് പുണ്യം സമ്പാദിക്കാവുന്ന ഏറെ കാര്യങ്ങള്‍ മദര്‍ പങ്ക് വെച്ചു, പ്രാര്‍ത്ഥനയില്‍ ഊന്നിയുള്ള ജീവിതം, വായന, അനുഭവങ്ങള്‍ പങ്ക് വെക്കല്‍, അധ്യയനം, താലന്തനുസരിച്ചുള്ള രചനകള്‍, കൈവേലകള്‍, സംഗീതം എന്നിങ്ങനെയുള്ളവ. വിരസതയും സങ്കടവും മാറാനായി സഭയെ നന്നായി വിനിയോഗിക്കണമെന്ന് മദര്‍ ഓര്‍മ്മപ്പെടുത്തി. നമ്മെപ്പറ്റിയുള്ള ദൈവപിതാവിന്റെ പ്ലാനുകള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ നിത്യസമ്മാനത്തിനായി അവിടുന്ന് നമ്മെ ഓരോരുത്തരെയും വിളിക്കും #{red->n->n->എഴുതുവാനുള്ള പ്രേരണയെപ്പറ്റിക്കൂടി ഒന്ന് പറയാമോ? }# ഏകാന്തമായ നിമിഷങ്ങളില്‍ ദൈവാല്‍മാവ് പലപ്പോഴും എനിക്ക് എഴുതുവാനുള്ള പ്രേരണ തരാറുണ്ട്, പ്രത്യേകിച്ച് കെട്ടിടങ്ങളുടെയും മറ്റും ടെറസ്സില്‍ ഏകാന്തതയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ദൈവസ്വരം കേള്‍ക്കുവാനും, ദിവ്യമായ പ്രചോദനം ഉല്‍ക്കൊള്ളുവാനും സാധിക്കാറൂണ്ട്, 1974 മുതല്‍ ആകാശവാണിയൂടെ കോഴിക്കോട് നിലയത്തില്‍ നിന്നും വിമലാലയം സിസ്‌റ്റേസ്‌ഴ്‌സ് കുളത്തുവയല്‍ എന്ന പേരില്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് അവതരിപ്പിക്കാന്‍ ദൈവം അനുവദിച്ചു. നമ്മിലോരോരുത്തരിലും ഇത്തരത്തിലുള്ള താലന്തുകള്‍ ദൈവം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, നാമത് തിരിച്ചറിയുകയും ദൈവമഹത്വത്തിനായി ഉപയോഗിക്കുകയും വേണം. ദൈവ കൃപയാല്‍ സിസ്റ്റര്‍ ജോയ്‌സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ താഴെപ്പറയുന്നവയാണ്. 1.ഉന്നതങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര (പരിഭാഷ) 2.സുഗന്ധഗിരികളിലൂടെ (പരിഭാഷ) 3.വളരാം വളര്‍ത്താം 4.ഇന്നിന്റെ ആവശ്യം 5.അടുക്കുംന്തോറും അറിയാന്‍ 6.ഒരു തിരിഞ്ഞുനോട്ടം 7.ശ്രവിക്കാം ജയിക്കാം. 8. തെറ്റാത്ത വഴി ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.sophiabuy.com വഴി വാങ്ങാവുന്നതാണ്
Image: /content_image/LifeInChrist/LifeInChrist-2018-01-14-09:45:25.jpg
Keywords: ക്രിസ്തു
Content: 6902
Category: 18
Sub Category:
Heading: ഓഖി, ബോണക്കാട്‌ വിഷയങ്ങളെ ചൂണ്ടിക്കാണിച്ച് കെആർഎൽസിസി പ്രമേയം
Content: തിരുവനന്തപുരം: ഓഖി, ബോണക്കാട്‌ വിഷയങ്ങളെ ചൂണ്ടിക്കാണിച്ച് കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് നിയമസാധുതയോടുകൂടിയ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 2004 ലെ സുനാമി ഫണ്ട്‌ വിനിയോഗത്തിലുണ്ടായ കെടുകാര്യസ്‌ഥത ഉണ്ടാകരുതെന്നും, തുടക്കത്തിലെ തന്നെ ഫണ്ട്‌ വിനിയോഗത്തിൽ വന്നിട്ടുളള പാളിച്ചകൾ ആശങ്കയുണ്ടാക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ബോണക്കാട്‌ കുരിശുമലയിൽ ആരാധനാ സ്വാതന്ത്രം നിലനിർത്തണമെന്നും കുരിശുമലയിലെത്തിയ തീര്‍ത്ഥാടകരെ അന്യായമായി മർദിച്ച പോലീസ്‌ നടപടിയിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും വിശ്വാസികൾക്കെതിരെ എടുത്തിട്ടുളള കളളക്കേസുകൾ അടിയന്തമായി പിൻവലിക്കാൻ നടപടി ഉണ്ടാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. സാമ്പത്തിക സംവരണത്തിന്റെ മറവിൽ മുന്നോക്ക വിഭാഗത്തിന്‌ ഉദ്ദ്യോഗസ്‌ഥ സംവരം ഏർപ്പെടുത്താനുളള സർക്കാർ നീക്കത്തിലും കെ.ആർ.എൽ.സി.സി. പ്രതിഷേധം അറിയിച്ചു.
Image: /content_image/India/India-2018-01-15-04:14:38.jpg
Keywords: ഓഖി, ബോണ
Content: 6903
Category: 18
Sub Category:
Heading: ബിഷപ്പുമാരായിട്ടല്ല തീര്‍ത്ഥാടകരായിട്ടാണ് തങ്ങള്‍ എത്തിയിരിക്കുന്നത്: മാര്‍ ലൂയിസ് സാക്കോ
Content: പാലയൂര്‍: ബിഷപ്പുമാരായിട്ടല്ല തീര്‍ത്ഥാടകരായിട്ടാണ് ഞങ്ങള്‍ പാലയൂരില്‍ എത്തിയിട്ടുള്ളതെന്ന് കല്‍ദായ പാത്രിയര്‍ക്കീസ് മാര്‍ ലൂയിസ് റാഫേല്‍ സാക്കോ. ഇറാഖില്‍ നിന്ന് എത്തിയ മെത്രാപ്പോലീത്ത സംഘത്തിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ കരസ്പര്‍ശം നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിദേശരാജ്യങ്ങളില്‍ പല പ്രയാസങ്ങളും നേരിടുന്ന കാലഘട്ടമാണ്. നിങ്ങളുടെ സഹായം വേണം. മുന്‍കാലഘട്ടങ്ങളില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഞങ്ങളുടെ പൂര്‍വികര്‍ ഇവിടങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ അവിടങ്ങളില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്നതിന് വിഷമങ്ങള്‍ നേരിടുന്നു. ഏവരുടെയും പ്രാര്‍ത്ഥന സഹായവും വേണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനോടൊപ്പം എത്തിയ മെത്രാന്‍ സംഘത്തിന് പള്ളിയുടെ പടിഞ്ഞാറെ ഗേറ്റില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. പാത്രിയാര്‍ക്കീസിനോടൊപ്പം എത്തിയ മെത്രാപ്പോലീത്തമാരായ മാര്‍ യൂസിഫ് തോമസ്, മാര്‍ ഹബീബ്ജാജ, സഹായമെത്രാന്‍ മാര്‍ ബാസല്‍ യാള്‍ദോ, ഗ്രീസിലെ മാര്‍ ഡിമിത്ര സലാബസ് എന്നിവരും സന്ദേശം നല്‍കി. ഇറാക്കില്‍ നമ്മുടെ സഭ പീഡിതസഭയായി മാറിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. 2003 വരെ 14 ലക്ഷം കത്തോലിക്കരുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ രണ്ടരലക്ഷം കത്തോലിക്കരായി ചുരുങ്ങിയെന്നും അദ്ദേഹം സ്മരിച്ചു. നേരത്തെ സ്വീകരണത്തിന് ശേഷം വഞ്ചിക്കടവില്‍ പതാക സമര്‍പ്പണം നടത്തി സംഘം കല്‍വിളക്കില്‍ ദീപം തെളിയിച്ച് വിശുദ്ധ കുരിശ് സ്ഥാപിച്ചു. വിശ്വാസകവാടത്തില്‍ സുറിയാനി ഭാഷയില്‍ പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ തിരുശേഷിപ്പ് ആശീര്‍വാദം നടത്തിയശേഷം തളിയക്കുളത്തിന്റെ കരയില്‍ വച്ചാണ് അനുഗ്രഹപ്രഭാഷണം നടത്തിയത്. മാതൃവേദിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ മാര്‍ഗംകളി അവതരിപ്പിച്ചു. വിശിഷ്ട വ്യക്തികള്‍ക്ക് മെത്രാന്‍ സംഘം ഉപഹാരം നല്‍കി. ഇന്ന്‍ പാത്രിയര്‍ക്കീസ് മാര്‍ ളൂയീസ് റാഫേല്‍ സാക്കോയ്ക്കു ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്‍കും. രാവിലെ പാലാ ബിഷപ്‌സ് ഹൗസിലെത്തുന്ന അദ്ദേഹം തുടര്‍ന്നു ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാ ടനകേന്ദ്രം സന്ദര്‍ശിക്കും. വിശുദ്ധ അല്‍ഫോന്‍സ ചാപ്പലില്‍ സുറിയാനിയിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. തുടര്‍ന്നു കോട്ടയം വടവാതൂര്‍ സെമിനാരിയിലും പാത്രിയര്‍ക്കീസ് സന്ദര്‍ശനം നടത്തും.
Image: /content_image/India/India-2018-01-15-04:38:50.jpg
Keywords: സാക്കോ
Content: 6904
Category: 18
Sub Category:
Heading: ഓഖി: ഏവരുടെയും സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ കക്ഷികളും ചെയ്ത സേവനങ്ങള്‍ക്ക് ഭാരതീയ കത്തോലിക്കാ സഭയുടെ പേരിലുള്ള നന്ദി അറിയിക്കുന്നതായി സിബിസിഐ പ്രസിഡന്‍റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വെള്ളയമ്പലം ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ് ഹാളില്‍ നടത്തിയ ഓഖി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം ഭൂരിപക്ഷം പേരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തില്‍പ്പെട്ട പലരും തങ്ങളുടെ ജീവന്‍ പോലും പരിഗണിക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി ആത്മത്യാഗം ചെയ്തവരാണ്. കടലോരങ്ങളില്‍ ചെന്നപ്പോള്‍ അവരുടെ അവസ്ഥകള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടതാണ്. കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ കേന്ദ്രം ഭരിച്ചപ്പോള്‍ തുടര്‍ച്ചയായി സിബിസിഐ ആവശ്യപ്പെട്ടതാണ് കേന്ദ്രത്തില്‍ ഒരു ഫിഷറീസ് മന്ത്രാലയം വേണമെന്നുള്ളത്. ഇപ്പോള്‍ അക്കാര്യം വീണ്ടും ആവശ്യപ്പെടുന്നു. ഓഖി ദുരന്തത്തിന്റെ വേദന ഒരു സമുദായത്തിന്റെയോ, ജാതിയുടേയോ, മതത്തിന്റെയോ മാത്രമായി ചിത്രീകരിക്കരുതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ഉള്ളിന്റെ ഉള്ളില്‍ പ്രതീക്ഷിക്കുന്നത് ഒരു സാന്ത്വന സ്പര്‍ശമാണെന്നും സ്‌നേഹവും കരുതലും നല്കാന്‍ നമ്മള്‍ കൂടെ ഉണ്ടെന്നുള്ള തോന്നല്‍ ഓഖി ഇരകള്‍ക്ക് ലഭ്യമാക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ ഒരു കോടി രൂപ നല്കിയത് ഏറെ പരാമര്‍ശിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഖി ദുരന്തം ഇപ്പോഴും തീരദേശത്തെ കണ്ണീരില്‍ ആഴ്ത്തിയിരിക്കയാണെന്നും കത്തോലിക്കാ സഭ വേദനിക്കുന്നവന്റെ കണ്ണീര്‍ ഒപ്പുന്ന സഭയാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍, തിരുവനന്തപുരം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-01-15-05:03:54.jpg
Keywords: ക്ലീമിസ്
Content: 6905
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ തെക്കേ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
Content: വത്തിക്കാന്‍ സിറ്റി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ തെക്കന്‍ അമേരിക്കന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പടിഞ്ഞാറന്‍ തീരനാടുകളായ ചിലിയും, പെറുവുമാണ് പാപ്പ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സമയം 12.30 ന് വത്തിക്കാനിലെ “ലെയൊണാര്‍ഡോ ഡാവിഞ്ചി” അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാപ്പയും സംഘവും ചിലിയിലേക്കു പുറപ്പെടും. ചിലിയില്‍, സന്ധ്യാഗൊയിലുള്ള രാജ്യാന്തര വിമാനത്താവളത്തില്‍ നാളെ പുലര്‍ച്ചെ 4.40നു പാപ്പ എത്തിച്ചേരും. “എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. 18 വരെ പാപ്പ ചിലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. സന്ധ്യാഗൊ, തെമൂക്കൊ, ഇക്കീക്കെ എന്നീ പട്ടണങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ നാലോളം ദേവാലയങ്ങളില്‍ ആക്രമണം നടന്നിരിന്നു. രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ഫ്രാന്‍സിസ് പാപ്പയ്ക്ക് വധഭീഷണി കുറിച്ചുകൊണ്ടുള്ള ലഘുലേഖ വിതറിയതിന് ശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ചിലിയില്‍ ക്രമീകരിച്ചിരിക്കുന്നത്. പതിനെട്ടാം തിയതി പെറുവിലേക്കു യാത്രയാകുന്ന പാപ്പ ഇരുപത്തിയൊന്നാം തീയതി വരെ അവിടെ തുടരും. ലീമ, പുവെര്‍ത്തൊ മല്‍ദൊണാദൊ, ത്രുഹീല്യൊ എന്നിവിടങ്ങളാണ് പെറുവില്‍ പാപ്പായുടെ സന്ദര്‍ശനവേദികള്‍. “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നാണ് പാപ്പയുടെ പെറു അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആദര്‍ശവാക്യം. ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഇരുപത്തിരണ്ടിന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തിരികെയെത്തും.
Image: /content_image/News/News-2018-01-15-05:27:37.jpg
Keywords: പെറു, ചിലി
Content: 6906
Category: 1
Sub Category:
Heading: ഹിന്ദുത്വവാദികളുടെ ഭീഷണി: കത്തോലിക്ക സ്കൂള്‍ പോലീസ് സംരക്ഷണം തേടി
Content: ഇന്‍ഡോര്‍: മധ്യപ്രദേശിലെ രത്ലം ജില്ലയിലെ നാംലിയില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിയെ തുടര്‍ന്നു കത്തോലിക്ക സഭയുടെ കീഴിലുള്ള സ്കൂള്‍ പോലീസ് സംരക്ഷണം തേടി. സെന്റ്‌ ജോസഫ് ഓഫ് ചമ്പേരി സിസ്റ്റേഴ്സിന് കീഴിലുള്ള കോണ്‍വെന്റ് സ്കൂളാണ് ഹിന്ദുദേശീയവാദികളില്‍ നിന്നുമുള്ള ഭീഷണിയെ തുടര്‍ന്ന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിച്ചതിന് 20-ഓളം വിദ്യാര്‍ത്ഥികളെ സ്കൂള്‍ മാനേജ്മെന്റ് പുറത്താക്കി എന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ സ്കൂളിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്കൂളിന്റെ പേരിന് കളങ്കം വരുത്തുക എന്ന ലക്ഷ്യമാണ് ഹിന്ദുദേശീയ വാദികളുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പിന്നിലെന്നു അധികൃതര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന്‍ മധ്യപ്രദേശിലെ കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷന്‍ വിഭാഗത്തിലെ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ‘ദേശീയ ഗാനത്തെ’ അപമാനിക്കുവാന്‍ ശ്രമിച്ച ചില കുട്ടികളെ തിരുത്തുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വ്യാജ പ്രചാരണങ്ങള്‍ വഴി സ്കൂളിനെതിരെ ഗ്രാമീണരെ തിരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ സംഘടനകള്‍. സ്കൂളിന്റെ അംഗീകാരം തടയണമെന്ന ആവശ്യവുമായി ‘ബന്ദ്‌’ പോലെയുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ആര്‍‌എസ്‌എസ് പോഷക സംഘടനയായ ബജ്റംഗ്ദള്ളിന്റെ പ്രവര്‍ത്തകനായ രാജേഷ് പരിഹാര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നു മനസ്സിലായതായി എസ്‌പി അമിത് സിംഗ് പറഞ്ഞു. കന്യാസ്ത്രീകളും, അധ്യാപകരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ദേശീയ വാദികള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കുവാന്‍ ലക്ഷ്യം വെക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സംഭവം. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്നുവരുന്ന മതപീഡനങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വെറും നോക്കുകുത്തികളായി മാറികൊണ്ടിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്. ഭാരതത്തില്‍ നടക്കുന്ന വിദ്വേഷപ്രചരണത്തെയും മതമര്‍ദ്ധനത്തെയും ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഓപ്പണ്‍ ഡോർസ് യു.എസ്.എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന ആഗോള രാജ്യങ്ങളിൽ 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം.
Image: /content_image/News/News-2018-01-15-07:03:51.jpg
Keywords: ഹിന്ദുത്വ, ആര്‍‌എസ്‌എസ്
Content: 6907
Category: 1
Sub Category:
Heading: എറിട്രിയയില്‍ ക്രിസ്ത്യന്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
Content: അസ്മാറ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ക്രൈസ്തവ സമൂഹം നടത്തുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു വിവിധ നഗരങ്ങളിലായി കത്തോലിക്കാ സഭക്ക്‌ കീഴിലുള്ള അഞ്ചോളം ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അസ്മാരയിലെ രൂപതാ കാര്യാലയവും, സന്യാസഭവനവുമായി പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ സെമിനാരിയും സൊറോണയിലെ മെഡിക്കല്‍ ക്ലിനിക്കും, ഡെക്കേംഹാരേയിലേയും, മെന്‍ഡെഫെറായിലേയും കത്തോലിക്കാ മെഡിക്കല്‍ സെന്ററുകളും വിലക്കിനെതുടര്‍ന്ന് അടച്ചു പൂട്ടി. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കികൊണ്ട് 1995 ­മുതല്‍ നിയമമുണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലായിരുന്നുവെന്ന് എറിട്രിയന്‍ സമൂഹത്തിനും മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥികള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന അസ്മാറയിലെ ഫാ. മുസ്സി സെറായി 'ഫിഡ്സ്' ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. അതിനാല്‍തന്നെ ഇതുവരെ ക്രൈസ്തവരുടെയും സാമൂഹികസേവന പ്രവര്‍ത്തനങ്ങളെ ഈ നിയമം കാര്യമായി ബാധിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വളരെ കര്‍ശനമായി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരിന്നു. ഓര്‍ത്തഡോക്സ്‌ സഭയുടേയും മുസ്ലീം സമുദായത്തിന്റേയും കീഴിലുള്ള നിരവധി കോളേജുകള്‍ അടക്കേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അടച്ചുപൂട്ടിയ ഒരു ഇസ്ലാമിക സ്ഥാപനം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുറക്കേണ്ടതായി വന്നു. അടിച്ചമര്‍ത്തല്‍ നടപടികളുടെ ദൂഷ്യവശങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങള്‍ക്കാണെന്ന് ഫാ. മുസ്സി പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ പതിപ്പാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഡെക്കേംഹാരേയിലേയും, മെന്‍ഡെഫെറായിലേയും സൊറോണ കത്തോലിക്കാ മെഡിക്കല്‍ സെന്ററുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ അവസ്ഥ വളരെ ദയനീയമാണ്. അവിടെ ആവശ്യത്തിന് മരുന്നോ, ഉപകരണങ്ങളോ ചിലപ്പോള്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. നടപടികള്‍ക്കെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന്‍ ഫാ. മുസ്സി പറയുന്നു. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കു ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ മാസം ഏഴായിരത്തോളം യുവജനങ്ങള്‍ സംഘടിച്ചു പ്രസിഡന്റ് ഇസെയാസ്‌ അഫെവോര്‍ക്കിയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ അക്രമങ്ങള്‍ തടയുവാനായിരിന്നു യുവജനങ്ങളുടെ ആവശ്യം. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം നക്ഫായിലെ ശിക്ഷാ ക്യാമ്പില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ നിറുത്തി ശിക്ഷ നല്‍കുകയാണ് അധികൃതര്‍ ചെയ്തത്. എറിട്രിയായിലെ അതോറിട്ടേറിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മത വിശ്വാസങ്ങള്‍ക്കു എതിരെ കടുത്ത അക്രമം അഴിച്ചുവിടുന്നത്.
Image: /content_image/News/News-2018-01-15-08:47:12.jpg
Keywords: എറി
Content: 6908
Category: 1
Sub Category:
Heading: സഭയുടെ വിശുദ്ധീകരണത്തിനായി അമേരിക്കയില്‍ ജപമാലയത്നം
Content: ഡെട്രോയിറ്റ്: പോളണ്ട് നല്‍കിയ മാതൃകയെ പിന്തുടര്‍ന്നു അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ സഭയുടെ വിശുദ്ധീകരണത്തിനായി ജപമാലയത്നത്തിന് ഒരുങ്ങുന്നു. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റേയും, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണത്തിന്റേയും ഓര്‍മ്മപുതുക്കല്‍ ദിനമായ ഫെബ്രുവരി 2-നാണ് ‘റോസറി റ്റു ഇന്റീരിയര്‍’ എന്ന പേരില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയിലുടനീളമുള്ള കത്തോലിക്കാ വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒന്നിച്ചുകൂടി തങ്ങളുടെ സഭയുടെ ശുദ്ധീകരണം ലക്ഷ്യമാക്കി ജപമാല ചൊല്ലണമെന്ന് ‘റോസറി റ്റു ഇന്റീരിയര്‍’ പരിപാടിയുടെ സംഘാടകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭ്രൂണഹത്യ, ഗര്‍ഭനിരോധനം, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, അശ്ലീലതയുടെ പ്രചരണം, സ്വവര്‍ഗ്ഗ രതി, ഭൗതീകത, ഉപഭോഗ സംസ്ക്കാരം തുടങ്ങി എല്ലാതരത്തിലുള്ള തിന്മകളും നിറഞ്ഞ ആധുനിക കാലത്ത് യേശുവിനാല്‍ സ്ഥാപിതമായ ഏക സഭയായ കത്തോലിക്കാ സഭ പാപത്തിന്റേയും, തിന്മയുടേയും ഇരുട്ടിനെ തോല്‍പ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. റോസറി റ്റു ഇന്റീരിയറില്‍ പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇതിനോടകം തന്നെ 200-ഓളം മെത്രാന്‍മാര്‍ക്ക് സംഘാടകര്‍ കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പോളണ്ടില്‍ നടന്ന ‘റോസറി റ്റു ദി ബോര്‍ഡര്‍’ പത്തുലക്ഷത്തോളം വിശ്വാസികളെയാണ് ആകര്‍ഷിച്ചത്. ഇറ്റലിയും അയര്‍ലണ്ടും അമേരിക്കക്ക് മുന്‍പ് തന്നെ പോളണ്ടിന്റെ മാതൃകയനുസരിച്ച് വ്യത്യസ്ഥ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. സഭയുടെ ആന്തരിക ശുദ്ധീകരണമെന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള അമേരിക്കയിലെ ആദ്യത്തെ ജപമാല കൂട്ടായ്മയായിരിക്കും ‘റോസറി റ്റു ഇന്റീരിയര്‍’.
Image: /content_image/News/News-2018-01-15-10:02:44.jpg
Keywords: ജപമാല
Content: 6909
Category: 1
Sub Category:
Heading: യേശുവിനെ രക്ഷകനായി സ്വീകരിച്ചുക്കൊണ്ട് ഓസ്ട്രിയയിലെ ഇസ്ളാമിക അഭയാര്‍ത്ഥികള്‍
Content: വിയന്ന: മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ അഭയാര്‍ത്ഥികളായി എത്തിയ നൂറുകണക്കിന് മുസ്ലിം മതസ്ഥര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. 2017-ല്‍ ജ്ഞാനസ്നാനത്തിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 750 പേരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇസ്ളാമിക രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള അഭയാര്‍ത്ഥികളാണെന്ന് ഡി‌ഡബ്ല്യു‌എ ഓസ്ട്രിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ കണക്കിനെയും വിയന്നാ അതിരൂപതയുടെ ഔദ്യോഗിക വക്താവിന്‍റെ വാക്കുകളെയും ഉദ്ധരിച്ചുക്കൊണ്ടാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ വിയന്നയില്‍ മാത്രം 15-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 260 അഭയാര്‍ത്ഥികളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്‌. രാജ്യത്തു അഭയം ലഭിക്കുന്നതിനു വേണ്ടി മാത്രമാണ് അഭയാര്‍ത്ഥികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്‌ വരുന്നതെന്ന ചിലരുടെ വാദഗതികള്‍ അടിസ്ഥാനരഹിതമാണെന്ന് അതിരൂപതയുടെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ജ്ഞാനസ്നാനത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രഡറിക്ക് ദോസ്റ്റല്‍ പറഞ്ഞു.വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജ്ഞാനസ്നാനത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നതെന്നും ഫാ. ഫ്രഡറിക്ക് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രിയയില്‍ ജ്ഞാനസ്നാനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുന്‍പേ തന്നെ തയാറെടുപ്പുകള്‍ ആവശ്യമാണ്. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് തുടര്‍ച്ചയായി മതബോധന ക്ലാസ്സുകളിലും സഭയുടെ വിവിധ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുക, കാരുണ്യപ്രവര്‍ത്തികളില്‍ ഭാഗഭാക്കാകുക തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനസ്നാനപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്ന ആള്‍ കൃത്യമായും പാലിച്ചിരിക്കണം. അതേസമയം 2016-ല്‍ ഏതാണ്ട് 1.2 ദശലക്ഷം അഭയാര്‍ത്ഥികളാണ് യൂറോപ്പിലെത്തിയതെന്ന് യൂറോപ്പിലെ സ്ഥിതിവിവരകണക്കുകളുടെ കമ്മീഷനായ യൂറോസ്റ്റാറ്റ് പറയുന്നു. 39,860 അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓസ്ട്രിയ അഞ്ചാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഓസ്ട്രിയയിലെത്തിയ അഭയാര്‍ത്ഥികളില്‍ കൂടുതല്‍ പേരും അഫ്ഘാനിസ്ഥാനില്‍ നിന്നുമുള്ളവരാണ്. ഇസ്ളാമിക അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കടന്നുവരുമ്പോഴും അനേകായിരങ്ങള്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. ഓസ്ട്രിയയ്ക്കു സമാനമായി നേരത്തെ ജര്‍മ്മനിയിലും ലണ്ടനിലും അനേകം ഇസ്ളാമിക വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2018-01-15-15:18:09.jpg
Keywords: ഓസ്ട്രിയ