Contents

Displaying 6561-6570 of 25125 results.
Content: 6869
Category: 18
Sub Category:
Heading: സന്യസ്ത വിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: സ്ത്രീകളുടെ സന്യസ്ത വിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്ന വിലയിരുത്തലുമായി സീറോ മലബാര്‍ സിനഡ്. ഇതു സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നും ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്നും സിനഡില്‍ അഭിപ്രായമുണ്ടായി. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു. സീറോമലബാര്‍ സഭയ്ക്കു ഭാരതത്തിലെമ്പാടും അജപാലന സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തില്‍ സഭയുടെ മാനങ്ങളിലും പ്രതിബദ്ധതകളിലും മാറ്റങ്ങള്‍ അത്യാവശ്യമാണ്. സഭാമക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനും ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താനും പരിശ്രമമുണ്ടാകണം. കര്‍ഷകരും കാര്‍ഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി. കേരളത്തിലും പുറത്തുമുള്ള കര്‍ഷകരുടെ ജീവഹാനിയും വന്യമൃഗങ്ങളില്‍നിന്നു കര്‍ഷകര്‍ നേരിടുന്ന നിരന്തരമായ ശല്യവും ഉപജീവനമാര്‍ഗങ്ങളുടെ അപര്യാപ്തതയും സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് 13നു സമാപിക്കും.
Image: /content_image/India/India-2018-01-11-04:55:48.jpg
Keywords: സിനഡ
Content: 6870
Category: 1
Sub Category:
Heading: 104ാമത് ആഗോള കുടിയേറ്റദിനം ജനുവരി 14ന്
Content: വത്തിക്കാന്‍ സിറ്റി: “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിന്തയെ ആസ്പദമാക്കിയുള്ള 104ാമത് ആഗോള കുടിയേറ്റദിനം ജനുവരി 14ാം തീയതി ഞായറാഴ്ച ആഗോള സഭ ആചരിക്കും. മാര്‍പാപ്പ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. “പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടില്‍ സ്വീകരിക്കണം. നിങ്ങളെപ്പോലെതന്നെ അവരെയും സ്നേഹിക്കണം. കാരണം നിങ്ങളും പരദേശികളായിരിക്കുകയും അലഞ്ഞുതിരിയുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്”എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പയുടെ കുടിയേറ്റ സന്ദേശം ആരംഭിക്കുന്നത്. ദാരിദ്ര്യം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങേണ്ടി വരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അവരുടെ ശോചനീയമായ അവസ്ഥയെയുംകുറിച്ചുള്ള ആശങ്കയാണ് തന്റെ മനസ്സിലുള്ളതെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. സഭാശുശ്രൂഷയുടെ ആരംഭംമുതല്‍ അവരെക്കുറിച്ച് ആവര്‍ത്തിച്ചു അനുസ്മരിപ്പിച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. അഭയം തേടുന്നവര്‍ നമ്മുടെ വാതുക്കല്‍ വന്നു മുട്ടുമ്പോള്‍, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കു സഹായിക്കുന്ന അവസരമായി അതിനെ കാണേണ്ടതാണ്. അപ്രകാരം കുടിയേറ്റത്തിന്‍റെയും അഭയാര്‍ത്ഥി നീക്കങ്ങളുടെയും ക്ലേശകരമായ സാഹചര്യങ്ങളില്‍ അവരെ സ്വീകരിക്കുകയും, സംരക്ഷിക്കുകയും, സഹായിക്കുകയും, പുനരധിവസിപ്പിക്കുകയും വേണമെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-01-11-05:30:34.jpg
Keywords: കുടിയേറ്റ
Content: 6871
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ പ്രതി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 3066 പേര്‍; 215 ദശലക്ഷം ക്രൈസ്തവര്‍ മതപീഡനത്തിന് ഇരകള്‍
Content: ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ 215 ദശലക്ഷം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ മതപീഡനത്തിനിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഓപ്പണ്‍ ഡോർസ് യു.എസ്.എ. ഇക്കൊല്ലത്തെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ആഗോളതലത്തില്‍ 3,066 ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പേരുകളും ഇന്നലെ പുറത്തിറക്കിയ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം 1,252-ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടു പോകലിനിരയായി, 11020-ഓളം വിശ്വാസികള്‍ മാനഭംഗത്തിന് ഇരയാകുകയോ ലൈംഗീക ചൂഷണത്തിന് ഇരയാകുകയോ ചെയ്തിട്ടുണ്ട്. 793 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, ലിബിയ, ഖസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് മതപീഡനം വളരെവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. മതപീഡനം ഏറ്റവും രൂക്ഷമായ ആദ്യ പത്തു രാജ്യങ്ങളില്‍ 8 രാജ്യങ്ങളിലും മുസ്ലീം മതമൗലീക വാദവും, മതപീഡനവുമാണ് ക്രിസ്ത്യാനികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ചു കഴിഞ്ഞ 16 വര്‍ഷമായി വടക്കന്‍ കൊറിയയാണ് ക്രൈസ്തവ മതപീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം. ബൈബിള്‍ കൈവശം വെക്കുന്നതിന് അടക്കം കനത്തവിലക്കുകളാണ് കൊറിയയില്‍ ഉള്ളത്. വിശ്വാസികളെ സ്വകാര്യമായി പോലും ആരാധന നടത്തുവാന്‍ അനുവദിക്കാത്ത അഫ്ഘാനിസ്ഥാനാണ് പട്ടികയില്‍ രണ്ടാമതായി നിലകൊള്ളുന്നത്. ഇസ്ലാമിക രാജ്യമായ സൊമാലിയയാണ് മൂന്നാമതായി പട്ടികയില്‍ വരുന്നത്. സുഡാന്‍, പാകിസ്ഥാന്‍, എറിത്രിയ, ലിബിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ വളര്‍ച്ച വളരെ ത്വരിതഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായി നേപ്പാളും, അസര്‍ബൈജാനും ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയയായ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യ, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകള്‍ക്ക് പുറമേയുള്ള രാജ്യങ്ങളും വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ മെക്സിക്കോ 39-മതും കൊളംബിയ 49-മതുമാണ്‌. അതിക്രമങ്ങളില്‍ പ്രത്യേകമായി സംഘടന ചൂണ്ടിക്കാട്ടുന്നത് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാക്രമണങ്ങളാണ്. ദിവസംതോറും 6 സ്ത്രീകള്‍ വീതം മാനഭംഗത്തിനിരയാവുകയോ വധഭീഷണിയെ തുടര്‍ന്ന്‍ ഇസ്ളാമിക വിശ്വാസിയെ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാവുകയോ ചെയ്യുന്നു. നവംബര്‍ 2016-നും ഒക്ടോബര്‍ 2017-നും ഇടയില്‍ ഏതാണ്ട് 30-ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളില്‍ ശക്തമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസത്തെ പ്രതി ചൂഷണം ചെയ്യപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓപ്പണ്‍ ഡോര്‍സ്. സംഘടനയുടെ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യത്തോടെയാണ് ആഗോള ക്രൈസ്തവ നേതൃത്വം നോക്കിക്കാണുന്നത്.
Image: /content_image/News/News-2018-01-11-06:41:39.jpg
Keywords: പീഡന
Content: 6872
Category: 1
Sub Category:
Heading: സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലകളില്‍ ശക്തമായ ഷെല്ലാക്രമണം
Content: ഡമാസ്ക്കസ്: സിറിയയിലെ വിമതപക്ഷം ക്രിസ്ത്യന്‍ മേഖലകളില്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ദേവാലയങ്ങള്‍ക്കും സഭാ കെട്ടിടങ്ങള്‍ക്കും ശക്തമായ കേടുപാടുകള്‍. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ഷെല്ലുകളാണ് ക്രിസ്ത്യന്‍ മേഖലകളില്‍ പതിച്ചത്. പുരാതന ഡമാസ്കസ് നഗരം, ബാബ് ടൂമാ, ബാബ് ഷാര്‍ക്കി, ക്വാസ്സാ തുടങ്ങിയ ക്രിസ്ത്യന്‍ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഹാരെറ്റ് അല്‍ സെയിതൂണ്‍ ജില്ലയിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കേറ്റ് പാത്രിയാര്‍ക്കേറ്റിലും, ബാബ് ടൂമായിലെ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ്‌ പോള്‍ ലാറ്റിന്‍ ഇടവക ദേവാലയത്തിലും ഷെല്ലുകള്‍ പതിച്ചു. ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റ് കെട്ടിടത്തിന് ഷെല്ലാക്രമണത്തില്‍ ശക്തമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 30-ഓളം ഷെല്ലുകളാണ് മേഖലയില്‍ മാത്രം പതിച്ചത്. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന പുരാതന ഡമാസ്കസ് നഗരത്തിലെ ബാബ് ടൂമായിലെ സെന്റ്‌ പോള്‍ ദേവാലയത്തില്‍ തിങ്കളാഴ്ച പതിച്ച ഷെല്ലിന്റെ ശക്തിയില്‍ അടുത്തുള്ള മാരോണൈറ്റ് ദേവാലയത്തിനും കേടുപാടുകള്‍ പറ്റി. ആളുകള്‍ക്ക് പരിക്കേറ്റതല്ലാതെ ആളപായമൊന്നുമില്ലെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ 2011-ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൌത്താ മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നാണ് കരുതിവരുന്നത്. ക്രിസ്തീയ മേഖലകള്‍ മാത്രം ലക്ഷ്യം വെച്ചുള്ള ഷെല്ലാക്രമണത്തിന് ജനങ്ങള്‍ക്കിടയില്‍ ഭീതി ശക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നതിനുള്ള ഭാഗമായിട്ടാണ് ആക്രമണങ്ങളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജനുവരി 21-ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍. ജനുവരി അവസാനത്തില്‍ റഷ്യയുടെ നേതൃത്വത്തില്‍ സോച്ചിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന്‍ വിമതപക്ഷത്തിന്റെ വക്താവായ നാസര്‍ ഹരീരി പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം ആദ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരിന്നു.
Image: /content_image/News/News-2018-01-11-08:56:17.jpg
Keywords: സിറിയ
Content: 6873
Category: 9
Sub Category:
Heading: കുട്ടികൾക്കായി പ്രത്യേക കൺവെൻഷൻ: വചനവേദിയിൽ ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്രദർ സന്തോഷ് ടി യും: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13ന്
Content: ബർമിങ്‌ഹാം : സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 13 ന് ബിർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. എറെ അനുഗ്രഹദായകമായിത്തീർന്ന എബ്ലൈസ് 2018 മ്യൂസിക്കൽ കൺസേർട്ടിന്റെ പ്രചോദനത്തിൽ കൂടുതൽ ആത്മീയ നവോന്മേഷത്തോടെ കടന്നുവരുന്ന കുട്ടികൾക്ക് ആയിരക്കണക്കിന് കുട്ടികളെ നേരിന്റെ പാതയിൽ കൈപിടിച്ചു നടത്തിയ കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ ബ്രദർ സന്തോഷ് ടി യുടെ സാന്നിധ്യം ഇത്തവണ അനുഗ്രഹമാകും. സെഹിയോൻ യൂറോപ്പിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഷൈജു നടുവത്താനി, കാനൻ ബ്രയാൻ എന്നിവരും ശുശ്രൂഷകൾ നയിക്കും. ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. അനേകംഅത്ഭുതങ്ങളും,,രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങൾ സാധ്യമായ , വരദാനഫലങ്ങൾ വാർഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകൾ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ വ്യാഴാഴ്‌ച ബിർമിങ്ഹാമിൽ നടക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-01-11-09:26:28.jpg
Keywords: രണ്ടാം
Content: 6874
Category: 10
Sub Category:
Heading: യേശുക്രിസ്തു ഇന്നും ജീവിക്കുന്നു: തളര്‍ന്നുകിടന്നിരുന്ന ബാലൻ യേശുനാമത്തിൽ സുഖംപ്രാപിച്ച് എഴുന്നേറ്റു നടന്നു
Content: 'യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന സത്യ ദൈവമാണ്' എന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി ചെറുതും വലുതുമായ അത്ഭുതങ്ങളും രോഗശാന്തികളുമാണ് ഓരോ കരിസ്മാറ്റിക് കൺവെൻഷനിലും സംഭവിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ വച്ച്, തളർന്നു കിടന്നിരുന്ന ഒരു കുട്ടി സുഖം പ്രാപിച്ചു എഴുന്നേറ്റ് നടന്നത് ലോകത്തെ അതിശയിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവസ്ഥയിൽ വാഹനത്തിൽ കിടത്തിയാണ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലുള്ള ചാൾസ് ജോസഫ് എന്ന കുട്ടിയെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബർ 9 ശനിയാഴ്ച, ഫാ. സേവ്യർഖാൻ വട്ടായിൽ നയിച്ച ഏകദിന കൺവെൻഷൻ മധ്യേ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസികൾ ഒന്നുചേർന്ന് ദൈവത്തെ സ്തുതിച്ചപ്പോൾ ഈ കുട്ടി കിടക്കയിൽ നിന്നും അത്ഭുതകരമായി സുഖം പ്രാപിച്ച് എഴുന്നേറ്റു നടന്നു. ഈ കൺവെൻഷനിൽ പങ്കെടുത്തു ഈ സംഭവത്തിനു ദൃക്സാക്ഷികളായ നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ ഇത് സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള നിരവധി പ്രശസ്തമായ ഹോസ്പിറ്റലുകളിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാകാത്ത അവസ്ഥയിൽ ഒരു കരിസ്മാറ്റിക് കൺവെൻഷനിൽ പങ്കെടുത്ത് പ്രാർത്ഥിക്കുവാൻ ഈ കുട്ടിയുടെ മാതാപിതാക്കളെ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിക്കുകയായിരുന്നു. അങ്ങനെയാണ് അവർ ഈ കുട്ടിയേയുമായി സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. അവിടെ നടന്ന അത്ഭുതവും, അതിനേപ്പറ്റി ആ കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പലും, ക്ലാസ് ടീച്ചറും, മാനേജ്‌മെന്റ് സ്റ്റാഫും വിവരിക്കുന്നതും താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാം ദൈവമായ യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിലൂടെ മനുഷ്യനായി സഞ്ചരിച്ചുകൊണ്ട് ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ദൈവീകശക്തി പ്രകടമാക്കുന്ന ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും തുടർന്നു കൊണ്ടുപോകുവാൻ അവിടുന്ന് തന്റെ ശിഷ്യന്മാരെ ചുമതലപ്പെടുത്തുന്നതും സുവിശേഷത്തിൽ നമുക്ക് കാണാം (മത്താ 10:8). യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ആദിമസഭയിൽ മരിച്ചവരെ ഉയിർപ്പിക്കുന്ന അത്ഭുതങ്ങൾ നടന്നിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു (അപ്പ 20:7-12). തുടർന്ന് സഭയുടെ ചരിത്രത്തിലും ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിച്ചിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചവരെപ്പോലും ഉയിർപ്പിച്ച അനേകം വിശുദ്ധർ സഭയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. ഈ അത്ഭുതങ്ങളുടെ തുടർച്ചയാണ് ഇന്നും നമ്മുക്കിടയിൽ സംഭവിക്കുന്ന ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും. എന്തെന്നാൽ യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും" (യോഹ 14:12). കേവലം ബലഹീനരായ മനുഷ്യരിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ ഒരു സത്യം ലോകത്തോട് പ്രഘോഷിക്കുന്നു... <br> #{red->none->b->"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെയാണെന്നും; ഈ ലോകത്തു മനുഷ്യന്റെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്നുമുള്ള മാറ്റമില്ലാത്ത വലിയ സത്യം" ‍}#
Image: /content_image/News/News-2018-01-11-10:37:33.jpg
Keywords: അത്ഭുത
Content: 6875
Category: 24
Sub Category:
Heading: പൗരോഹിത്യം എന്ന കുപ്പത്തൊട്ടി
Content: മാസങ്ങള്‍ കൂടി ക്ലാസ്മേറ്റും ഉറ്റചെങ്ങാതിയുമായ ഒരു പെണ്‍കുട്ടി ഫോണ്‍വിളിച്ചു. വിശേഷങ്ങള്‍ തിരക്കി. സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞെന്നും അക്ഷരങ്ങള്‍ കൂട്ടിപ്പെറുക്കി സംസാരിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു. സംഭാഷണത്തിനിടക്ക് മനോരോഗവിദഗ്ദനായ ഭര്‍ത്താവിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍മ്മയില്‍ നില്‍ക്കുന്നു . . . ഒരു തരത്തില്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം ഏതാണ്ട് ഒരുപോലെയാണ്. എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടി . . . സുഖം തേടി വരുന്നവരുടെ തന്നെ തെറിയും കേള്‍ക്കേണ്ടി വരുന്നവര്‍ . . . ഏറ്റവും നികൃഷ്ടമായ ജീവിതാവസ്ഥ പൗരോഹിത്യമാണെന്ന പ്രതീതി ഇന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും കത്തോലിക്കാപൗരോഹിത്യം വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ സംസ്കാരത്തിന് നിരക്കാത്തതും സാമാന്യ ഉപയോഗത്തില്‍ ശ്ലീലമല്ലാത്തതുമാണ്. ആഗ്രഹിച്ച ജീവിതാവസ്ഥയോട് കൂറുപുലര്‍ത്താന്‍ കഴിയാതെ പോയവരും സ്വഭാവപ്രത്യേകതകള്‍ കൊണ്ട് തങ്ങള്‍ സ്വീകരിച്ച ദൈവവിളിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും സാഹചര്യങ്ങളുടെ പ്രത്യേകതള്‍ കൊണ്ട് ആത്മീയമൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തവരും ആയ ഒരു ന്യൂനപക്ഷം വൈദികര്‍ ആണ് ഇത്തരത്തിലുള്ള വലിയ അപവാദപ്രചരണത്തിന് കാരണമാകുന്നത്. അപ്രകാരമുള്ളവര്‍ വൈദികകൂട്ടായ്മകളില്‍ എക്കാലവും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് എന്നത് സത്യവുമാണ്. ലോകത്തിലെ ഇതരമതങ്ങളില്‍ നിലനില്‍ക്കുന്ന പൗരോഹിത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാപൗരോഹിത്യം അതിന്‍റെ പ്രത്യേകതകള്‍ കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമാണ്. ഒപ്പം തന്നെ അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഉള്ളതോ കാലഘട്ടങ്ങളിലൂടെ വന്നുചേര്‍ന്നതോ ആയ നിരവധി ആനുകൂല്യങ്ങളും അതിന് സ്വന്തമായിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഏതുവിധേനയുള്ള കാരണങ്ങളാലും എതിര്‍സാക്ഷ്യം വഹിക്കുന്നവരെ പ്രതി പൗരോഹിത്യം ഏറ്റുവാങ്ങുന്ന എല്ലാ വിഴുപ്പലക്കുകളും അതര്‍ഹിക്കുന്നുണ്ട് എന്നതാണ് സത്യം. ശേഷിക്കുന്നവര്‍ക്ക് അവരെയോര്‍ത്ത് പ്രാര്‍ത്ഥിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനും അത് അവസരമാകും എന്ന് ഭാവാത്മകമായി കരുതാം. മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ പോലും ഇന്ന് നിലവിലുണ്ട്. സഭാപരമായ വിശദീകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാത്തവണം മുന്‍ധാരണകളിലും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളിലും കൂടുതലായി ആശ്രയിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആത്മീയമൂല്യങ്ങളെക്കുറിച്ച് സെക്കുലര്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്പോള്‍ പോലും വലിയ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. യാതൊരുവിധ മൂല്യബോധമോ മതവിഷയങ്ങളില്‍ താത്പര്യമോ അടിസ്ഥാനപരമായ അറിവോ പോലും ഇല്ലാത്തവരാണ് മാധ്യമഅജണ്ടയുടെ ഭാഗമായുള്ള നുണകള്‍ ആധികാരികമായ അഭിപ്രായപ്രകടനങ്ങളായവതരിപ്പിച്ച് വാദപ്രതിവാദത്തിലേര്‍പ്പെടുന്നത്. സഭയുടെ ജീവിതവും ആത്മീയതയും കൂട്ടായ്മയുടെ പ്രത്യേകതകളും പൗരോഹിത്യത്തിന്‍റെ അന്തസ്സും അന്തസ്സത്തയുമൊന്നും സാങ്കേതികതയുടെയും മിശ്രവികാരങ്ങളുടെയും കുത്തൊഴുക്കില്‍ മാധ്യമങ്ങളില്‍ വേണ്ടവണ്ണം അവതരിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. പഠിക്കുവാനും മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ആഴമായ നിശബ്ദതയും പ്രാര്‍ത്ഥനയും അവധാനതയും വേണ്ട ആത്മീയമൂല്യങ്ങളെയും സഭാജീവിതത്തെയും പൗരോഹിത്യത്തെയും ഉപരിപ്ലവമായ ചര്‍ച്ചകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും ലോകത്തു നിന്ന് തുടച്ചുമാറ്റാനും സാധ്യമല്ല. കത്തോലിക്കാപൗരോഹിത്യം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ അനേകരുടെ അസൂയക്ക് പാത്രമാണ്. സാമുദായികഐക്യം നിലനിര്‍ത്തുന്നതില്‍ പൗരോഹിത്യത്തിനുള്ള പ്രത്യേകപങ്ക് രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികളുടെ എക്കാലത്തേയും അസ്വസ്ഥതയാണ്. ഒപ്പം തന്നെ വൈദികര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അംഗീകാരവും അവരോടൊപ്പമുള്ള വലിയ ആള്‍ബലവും പലരുടെയും അസ്വസ്ഥതക്ക് കാരണമാണ്. ഇക്കാരണങ്ങളാല്‍ കത്തോലിക്കാപൗരോഹിത്യത്തെ വിലയിടിച്ചു കാണിച്ച് സാമുദായികമായ ഐക്യവും ബലവും തകര്‍ത്ത് തങ്ങളുടെ സ്വേച്ഛാനുസരണം ജനത്തെ ഉപയോഗിക്കാന്‍ മേല്‍പ്പറഞ്ഞ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗം കൂടിയാണ് മാധ്യമങ്ങളില്‍ പൗരോഹിത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്. #{red->none->b->കുമ്പസാരസുഖം എന്ന ഹീനചിന്ത: ‍}# ഇത്തരുണത്തില്‍ വളരെയേറെ ആക്ഷേപകരമായ ഒരു വാക്കും ചിന്തയുമാണ് കുമ്പസാരസുഖം എന്നത്. കത്തോലിക്കാസഭയുടെ കൂദാശകളില്‍ പരിപാവനമായി കരുതപ്പെടുന്നതും വിശ്വാസിയുടെ മനസ്സിന് സ്വസ്ഥതയും ആത്മീയമായ വളര്‍ച്ചയും അതിലൂടെ ശാരീരികമായ സൗഖ്യവും പകരുന്ന കൂദാശയാണ് കുന്പസാരം. ചെയ്തുപോയ പാപങ്ങള്‍ തിരുസ്സഭയുടെയും മിശിഹായുടെയും പ്രതിനിധിയായ വൈദികന്‍റെ അടുക്കല്‍ ഏറ്റുപറയുന്ന വിശ്വാസി തന്‍റെ ജീവിതത്തിന്‍റെ വരവ്ചിലവ് കണക്കുകള്‍ ദൈവസന്നിധിയില്‍ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദികന്‍ എന്ന വ്യക്തിയോടല്ല, മിശിഹായുടെ പ്രതിപുരുഷനോടാണ് ഈ ഏറ്റുപറച്ചില്‍ നടത്തുന്നത്. താന്‍ തന്നെ ബലഹീനനും പാപിയുമായതിനാല്‍ തനിക്കു ദൈവസന്നിധിയില്‍ ലഭിക്കുന്ന കാരുണ്യവും കൃപയും കുമ്പസാരിക്കുന്ന വ്യക്തിക്ക് പകര്‍ന്നുനല്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് കുന്പസാരവേളയില്‍ വൈദികര്‍ ശ്രമിക്കുന്നത്. മനംതകര്‍ന്നും വീഴ്ചകളില്‍ ആകുലപ്പെട്ടും അസ്വസ്ഥരായും ജീവിതപ്രശ്നങ്ങളില്‍ വേദനിച്ചും കുമ്പസാരക്കൂടിനെ സമീപിക്കുന്നവരുണ്ട്. വലിയ ആത്മവിശ്വാസത്തോടെ എല്ലാം തുറന്നു പറഞ്ഞ് വലിയ ഹൃദയഭാരങ്ങളിറക്കിവച്ച് ആനന്ദത്തിന്‍റെ കണ്ണീരോടും വലിയ സമാശ്വാസത്തോടും കൂടെ കുമ്പസാരക്കൂട്ടില്‍ നിന്ന് പിന്‍വാങ്ങുന്നവരാണ് വിശ്വാസികള്‍. ഈ പാവനകൂദാശയെയും കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികനെയും അളവറ്റ് പരിഹസിക്കുന്നവര്‍ വൈദികന്‍ കുമ്പസാരക്കൂട്ടില്‍ അന്യരുടെ പാപവും വീഴ്ചയും കേട്ട് രസിക്കുകയാണെന്ന് ആക്ഷേപിക്കുന്നു. കുമ്പസാരക്കൂടിനെ സമീപിക്കുകയും അതിന്‍റെ സ്വസ്ഥതയും കൃപയും അനുഭവിക്കുകയും ചെയ്യുന്ന വൈദികരടക്കമുള്ള വിശ്വാസികള്‍ ഇത്തരം തരംതാണ അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും. എങ്കിലും പൊതുസമൂഹത്തില്‍ ഇത്തരം ഹീനചിന്തകള്‍, വാക്കുകള്‍ സൃഷ്ടിക്കുന്ന ദോഷം അത്ര നിസ്സാരമല്ല എന്ന് നാം മനസ്സിലാക്കണം. കുമ്പസാരിപ്പിക്കുന്ന വൈദികന്‍ സ്ത്രീകളുടെ രഹസ്യഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന മനോവൈകല്യം നിറഞ്ഞ ചിന്തയാണ് മേല്‍പ്പറഞ്ഞ ആരോപണത്തിന്‍റെ അടിസ്ഥാനം. സ്ത്രീകളെ ലൈംഗികവസ്തുക്കളായി കാണുന്ന ദൃഷ്ടിദോഷത്തിന്‍റെ ഭാഗമാണ് അവരുടെ സ്വകാര്യതകളിലും സ്വകാര്യസംഭാഷണങ്ങളിലുമെല്ലാം ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത. ഇതെല്ലാം കേള്‍ക്കുന്ന വൈദികര്‍ വഴിതെറ്റുന്നതില്‍ വലിയ അതിശയോക്തിയില്ല എന്നൊക്കെ എഴുതുന്നവരോട് എന്തു പറയാൻ . . . കാഴ്ചയിലും കേള്‍വിയിലും മുഴുവന്‍ ലൈംഗികത നിറഞ്ഞിരിക്കുന്നവരുടെ ഭാവന അപ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളു. പാപങ്ങള്‍ എല്ലാം ലൈംഗികമാണെന്ന തെറ്റിദ്ധാരണയും എല്ലാം സ്വകാര്യതകളും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്ന ജിജ്ഞാസ നിറഞ്ഞ അബദ്ധധാരണയും ഇക്കൂട്ടരെ ഭരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പലതരത്തിലുള്ള മനുഷ്യരെ ഏതാനും ഇഞ്ചുകളുടെ അകലത്തില്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ സ്വകാര്യതകളോടും കൂടി കണ്ടുമുട്ടുന്ന വൈദികരുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും . . . കുഞ്ഞുങ്ങളുടെ നിഷ്കളങ്കത, യുവാക്കളുടെ സംശയങ്ങള്‍, കുടുംബസ്ഥരുടെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, സുഹൃദ്ബന്ധത്തിലെ വീഴ്ചകള്‍ . . . ഇങ്ങനെ ആളുകളും വിഷയങ്ങളും എണ്ണിത്തീര്‍ക്കാനാവാത്തവിധം ബഹുലമായ കുന്പസാരക്കൂടിന്‍റെ ആന്തരികജീവിതം ഹീനമായിക്കരുതുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നവരോട് ദൈവം പൊറുക്കട്ടെ. മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികന്‍ ശാരീരികമായനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, തന്നെ സമീപിക്കുന്നവരുടെ ശരീരപ്രകൃതം മൂലം അനുഭവിക്കുന്ന അസ്വസ്ഥതകള്‍, എന്തുകേട്ടാലും അക്ഷോഭ്യരായി ഇരുന്ന് സ്വരം താഴ്ത്തി സംസാരിക്കേണ്ടി വരുന്നതിലുള്ള കഷ്ടപ്പാടുകള്‍ എന്നിങ്ങനെ പറയാവുന്നതും പറയാനാവാത്തതുമായ നിരവധി പ്രശ്നങ്ങള്‍ പൗരോഹിത്യം നേരിടുന്നുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ ആ മണിക്കൂറുകളിലാകെയും ശ്രവിക്കുന്നത് നല്ല കാര്യങ്ങളൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മാലിന്യങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നു . . . പൗരോഹിത്യം അങ്ങനെ ക്രിസ്തുവിന്‍റെ കുരിശിനെ തന്‍റെ ജീവിതദൗത്യങ്ങളിലൂടെ ഏറ്റെടുക്കുന്നു. . . കുമ്പസാരക്കൂടിന്‍റെ ഏകാന്തതയിലും സാമൂഹ്യമാധ്യമങ്ങളുടെ ബഹളത്തിലും മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കുപ്പത്തൊട്ടിയായി ക്രിസ്തുവിന്‍റെ പൗരോഹിത്യം നിലകൊള്ളുന്നു . . . കുപ്പത്തൊട്ടികള്‍ ഇല്ലാതാകുന്ന കാലത്ത് ജീവിതം പതുക്കെ നാറാന്‍ തുടങ്ങും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ... (ലേഖകനായ ഫാ. നോബിള്‍ തോമസ് മാനന്തവാടി രൂപതാ വൈദികനും ബിഷപ്പ് ഹൗസ് പ്രോക്യുറേറ്ററുമാണ്)
Image: /content_image/SocialMedia/SocialMedia-2018-01-11-13:20:38.jpg
Keywords: പൗരോഹി
Content: 6877
Category: 1
Sub Category:
Heading: ചൈനയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു: കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍ തുടരുന്നു
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ ദേവാലയം ഇടിച്ചുതകര്‍ത്തു. വടക്കന്‍ ചൈനയിലെ ലിന്‍ഫെന്‍ നഗരത്തിലെ ഗോൾഡൻ ലാംപ്സ്റ്റാൻഡ് ഇവാഞ്ചലിക്കല്‍ ദേവാലയമാണ് സര്‍ക്കാര്‍ അധികൃതര്‍ തകര്‍ത്തത്. ഡൈനാമിറ്റ് വച്ച് പള്ളി തകര്‍ത്തശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ ആണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാൻഡ് ദേവാലയം നിര്‍മ്മിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയാന്‍ ശക്തമായ നടപടിയുമായാണ് സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗോൾഡൻ ലാംപ്സ്റ്റാൻഡ് ഇവാഞ്ചലിക്കല്‍ ദേവാലയം. കഴിഞ്ഞ ഡിസംബറില്‍ ഷാന്‍സിക്കു സമീപം ഷിഫാഗിലെ കത്തോലിക്കാ ദേവാലയവും ചൈനീസ് അധികൃതര്‍ തകര്‍ത്തിരിന്നു. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ‘ചൈനീസ് എയ്ഡ്’ എന്ന ക്രൈസ്തവ സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു. 2015ല്‍ ഷെജിയാംഗ് പ്രവിശ്യയിലെ നിരവധി ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടന്നു. 1200 കുരിശുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധികളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-01-12-04:44:01.jpg
Keywords: ചൈന
Content: 6878
Category: 18
Sub Category:
Heading: ആരാധനാക്രമ കമ്മീഷന്റെ പുതിയ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ കമ്മീഷന്‍ തയാറാക്കിയ പുതിയ ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. വിവാഹവാഗ്ദാനക്രമം, സുവിശേഷ പ്രഘോഷണ മാര്‍ഗരേഖ എന്നീ ഗ്രന്ഥങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡിനോട് അനുബന്ധിച്ചു മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്ക് ആദ്യപ്രതികള്‍ നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രകാശന ചടങ്ങ് നിര്‍വ്വഹിച്ചത്. സഭയുടെ ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയ്ക്കു വേണ്ടി സിനഡ് ആദ്യമായാണു വിവാഹവാഗ്ദാനക്രമ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സിനഡില്‍ പ്രകാശനം ചെയ്തു. റോമില്‍നിന്നു പ്രസിദ്ധീകരിച്ച സുവിശേഷപ്രഘോഷണ ഡയറക്ടറിയുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയ്ക്കു വേണ്ടി തയാറാക്കിയതാണു സുവിശേഷ പ്രഘോഷണ മാര്‍ഗരേഖ. പുസ്തകങ്ങളും സീറോ മലബാര്‍ സഭയുടെ സുറിയാനി ഭാഷയിലുള്ള റാസ കുര്‍ബാനയുടെ രണ്ടാംപതിപ്പും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനാക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446477924.
Image: /content_image/News/News-2018-01-12-05:06:32.jpg
Keywords: ആരാധനക്രമ
Content: 6879
Category: 18
Sub Category:
Heading: കല്‍ദായ പാത്രിയാര്‍ക്കീസിനും സംഘത്തിനും സ്വീകരണം നല്‍കി
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോയ്ക്കും സംഘത്തിനും സ്വീകരണം നല്‍കി. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയ പാത്രിയര്‍ക്കീസിനെയും സംഘത്തെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലും സ്വീകരിച്ചു. കിര്‍ക്കുക്ക് ആര്‍ച്ച്ബിഷപ് യൂസിസ് തോമസ് മിര്‍ക്കിസ്, ബസ്ര ആര്‍ച്ച്ബിഷപ് ഹബീബ് ജാജു, ബാഗ്ദാദ് രൂപത സഹായമെത്രാന്‍ ബസേല്‍ യെല്‍ദോ, മോണ്‍. പാസ്‌കല്‍ ഗോള്‍ണിഷ്, ഡൊമിനിക് ബ്ലേത്രി എന്നിവരാണ് പാത്രിയാര്‍ക്കീസിനെ അനുഗമിക്കുന്നത്. സംഘം ഇന്നലെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. നാളെ ഉച്ചകഴിഞ്ഞു 2.30നു ആണ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. പൊതുസമ്മേളനം പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ. സിറിള്‍ വാസില്‍ തുടങ്ങീ നിരവധി പേര്‍ ചടങ്ങില്‍ സംസാരിക്കും.
Image: /content_image/News/News-2018-01-12-05:30:59.jpg
Keywords: കല്‍ദായ