Contents
Displaying 6521-6530 of 25125 results.
Content:
6828
Category: 18
Sub Category:
Heading: കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം: കെആര്‍എല്‍സിസി
Content: കൊച്ചി: ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവന്നിരുന്ന തീര്‍ത്ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കി വിശ്വാസികളെ പോലീസിനെ ഉപയോഗിച്ചു നേരിട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസമെന്നും കെആര്‍എല്‍സിസി സെക്രട്ടേറിയറ്റ് യോഗം. 60 വര്‍ഷം മുമ്പു സ്ഥാപിച്ചിട്ടുള്ള ബോണക്കാട് മലയിലെ കുരിശിന്റെ സമീപത്തു ചെന്നു വിശ്വാസികള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തടസം നില്‍ക്കരുതെന്നും കെആര്‍എല്‍സിസി നേതൃത്വം പറഞ്ഞു. സര്‍ക്കാര്‍ തലചര്‍ച്ചകളില്‍ സമവായത്തിനു തയാറെന്ന് അറിയിക്കുകയും തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികളെ തടഞ്ഞു പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണ്. കൈക്കരുത്തും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം. സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ രൂപതകളിലും ഇന്നും നാളെയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെഎല്‍സിഎ സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം ഇന്നലത്തെ പോലീസ് അതിക്രമത്തില്‍ വയോധികരടക്കം നൂറുകണക്കിന് വിശ്വാസികള്‍ക്കാണ് പരിക്കേറ്റത്. വീണുകിടന്ന വിശ്വാസികളെ സംഘമായെത്തിയ പോലീസ് നിഷ്‌ഠൂരമായി അടിക്കുകയായിരുന്നു. ഉപരോധത്തിനായി വിതുരയിലെത്തിയ വിശ്വാസികൾക്ക് നേരെയും പ്രകോപനപൂര്‍വ്വമാണ് പോലീസ് പെരുമാറിയത്. വൈദികരോട് പല തവണ മോശം വാക്കുകളുമായെത്തി. പോലീസ് കന്യാസ്‌ത്രീകൾക്കെതിരെയും മോശം ഭാക്ഷ ഉപയോഗിച്ചു. വിതുരയില്‍ എസ്.ഐ. ആക്രമണം അഴിച്ചു വിടുകയായിരിന്നുവെന്ന് രൂപതാ മീഡിയാ സെൽ ഡയറക്‌ടർ ഡോ. ജയരാജ് പറഞ്ഞു.
Image: /content_image/India/India-2018-01-06-04:50:36.jpg
Keywords: ബോണ

6829
Category: 18
Sub Category:
Heading: ആരാധനക്രമത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിചെന്നുക്കൊണ്ട് "ബെത് ഗാസോ"
Content: തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ ആരാധനക്രമത്തിലെ തിരുക്കര്‍മങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഇരുപതോളം ഗാനങ്ങള്‍ 50 അംഗ ഗായകസംഘം അവതരിപ്പിച്ചപ്പോള്‍ ശ്രോതാക്കള്‍ക്ക് അത് വേറിട്ട അനുഭവമായി. സഭയുടെ ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ ഇന്നലെ വൈകുന്നേരമാണ് "ബെത് ഗാസോ 2018" എന്ന പേരില്‍ സംഗീത ദൃശ്യാവിഷ്‌കരണ പരിപാടി അരങ്ങേറിയത്. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 10 വൈദികര്‍, രണ്ട് ശെമ്മാശന്മാര്‍, 38 അല്മായര്‍ എന്നിരുടെ സംഘമാണു ഗാനങ്ങള്‍ ആലപിച്ചത്. സഭയുടെ ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ഐസക് പറപ്പള്ളില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കി. പ്രശസ്ത സംഗീതജ്ഞരുടെ സന്ദേശങ്ങളും ഗാനങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചു. മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത 'ബെത്ഗാസോ' ഉദ്ഘാടനം ചെയ്തു. ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കി. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തുടങ്ങിയവരും പങ്കെടുത്തു. രണ്ട് സിഡികളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
Image: /content_image/India/India-2018-01-06-05:12:00.jpg
Keywords: ആരാധനാക്രമ

6830
Category: 24
Sub Category:
Heading: ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്
Content: തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലമാണ് ബോണക്കാട് കുരിശുമല. വനഭൂമിയിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുമ്പുതന്നെ ആരംഭിച്ച ബോണക്കാട് തേയില തോട്ടവും ഈ തേയില തോട്ടത്തിലെ തൊഴിലാളികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി സ്ഥാപിതമായ ദൈവാലയവും ഇവിടെ ഉണ്ട്. എസ്റ്റേറ്റ് വക ഭൂമിയിൽ നിന്നും നൽകിയ 90 സെന്റ് വസ്‌തുവിലാണ് ബോണക്കാട് അമലോത്ഭവ മാതാ ദൈവാലയം സ്ഥിതി ചെയ്യുന്നത്. തോട്ടം ആരംഭിച്ച നാൾ മുതൽ ആരാധനയ്‌ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും അവിടെ സേവനമനുഷ്‌ഠിച്ചിരുന്ന ഭാഗ്യസ്‌മരണാർഹനായ മോൺസിഞ്ഞോർ മാനുവൽ അനുപുടയാൻ 1938-ൽ ദൈവാലയത്തിന്റെ പണി ആരംഭിക്കുകയും 1940-ൽ പൂർത്തിയാക്കുകും ചെയ്‌തു. 1942 മുതൽ 1953 വരെ പുണ്യസ്‌മരണാർഹനായ അഭിവന്ദ്യ പീറ്റർ ബെർണാഡ് പെരേര തിരുമേനിയും തുടർന്ന് 1965 വരെ റവ.ഫാ. ടെലസ്‌ഫോർ ഗോമസും അവിടുത്തെ വികാരിമാരായിരുന്നു. 1957-ൽ അന്നത്തെ വികാരിയായിരുന്ന റവ.ഫാ. ടെലസ്‌ഫോർ ഗോമസ് വിശ്വാസികൾക്ക് കാൽവരി അനുഭവം പകർന്നു നൽകുന്നതിലേക്ക് ആ പ്രദേശത്തെ ഏറ്റവും ഉയർന്ന മലയായ കറിച്ചട്ടിമലയുടെ നെറുകയിൽ ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി. ബോണക്കാട് ഉപദേശിയായിരുന്ന ശ്രീ. രാജമണിയും ഒരു കൂട്ടം വിശ്വാസികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും വിതുര ദൈവാലയത്തിലുണ്ടായിരുന്ന കുരിശാണ് അവിടെ കൊണ്ടുപോയി പ്രതിഷ്‌ഠിച്ചതെന്നും വിതുര ദൈവാലയത്തിലെ മുൻ ഉപദേശി ശ്രീ. ജോസഫ് ജോൺ സാക്ഷ്യപ്പെടുത്തുന്നു. ശ്രീ. ജോസഫ് ജോണ്‍ ഉപദേശി ഈ ഓർമ്മകളുമായി ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങൾക്കും യാതനകൾക്കും രോഗങ്ങൾക്കും പരിഹാരമാണ് മലകയറ്റമെന്ന് വിശ്വസിച്ചവർ അവിടെ എത്തി പ്രാർത്ഥിക്കുവാനും ആശ്വാസം കണ്ടെത്തുവാനും തുടങ്ങി. ഇവിടെ കുരിശ് സ്ഥാപിച്ചതിനുശേഷം പ്രകൃതി ദുരന്തമോ, വന്യജീവികളുടെ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് പഴമക്കാർ വിശ്വസിക്കുന്നു. 1964-ൽ ഉണ്ടായ ഉരുള്‍ പൊട്ടലിൽ ഈ മല ഒഴികെ സമീപ പ്രദേശങ്ങളെല്ലാം ഒലിച്ചുപോയത് വിശ്വാസത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഈ മലയിൽ നിന്നും പുറപ്പെടുന്ന ഒരിക്കലും വറ്റാത്ത നീരുറവ അത്ഭുത രോഗ സൗഖ്യം നല്‍കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ വിശ്വാസികൾ കൂടുതലായി ഈ മലയിൽ വരാൻ തുടങ്ങി. 1987 മുതൽ തപസ്സുകാലങ്ങളിൽ വിശിഷ്യാ വിശുദ്ധവാരത്തിൽ വിതുരയ്‌ക്ക് പുറത്തു നിന്നും വിശ്വാസികൾ ഇവിടെ വന്നുതുടങ്ങി. അവർ കൂട്ടത്തോടെ ഈ മലയിലെത്തി പ്രാർത്ഥിച്ച് മടങ്ങുമായിരുന്നു. ധാരാളം മറ്റ് മതസ്ഥരും ഈ മലയെ തങ്ങളുടെ അഭയ കേന്ദ്രമായി കാണുകയും ഇവിടേക്ക് തീർഥാടനം നടത്തുകയും ചെയ്‌തു പോന്നു. 1996-ൽ നെയ്യാറ്റിൻകര രൂപത സ്ഥാപിതമാകുകയും 1998 ഓടു കൂടി വിതുര ഇടവകയുടെ നേതൃത്വത്തിൽ മലയിലേയ്‌ക്ക് സംഘടിതമായ തീർഥാടനം ആരംഭിക്കുകയും ചെയ്‌തു. 2008 മാർച്ച് മാസം 10-ാം തീയതി ഇത് രൂപതയുടെ ഔദ്ദ്യോഗിക തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് നെറുകയിൽ സ്ഥാപിച്ചിരുന്ന കുരിശിനു പുറമേ കുരിശിന്റെ വഴിയില്‍ 13 കുരിശുകള്‍ കൂടി സ്ഥാപിച്ചു. ഇതില്‍ 9 എണ്ണം എസ്റ്റേറ്റ് ഭൂമിയിലും 4 എണ്ണം വനഭൂമിയിലുമാണ്. ഒരു തീർഥാടന കേന്ദ്രമായി പ്രഖ്യാപനം ചെയ്‌തതതോടു കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ മല കയറുന്നതിനായി ഇവിടെ എത്തിച്ചേർന്നു തുടങ്ങി. 1998 മുതൽ തന്നെ തീർഥാടന കാലത്ത് പ്രത്യേക സർവ്വീസുകൾ നടത്തി കെ.എസ്.ആര്‍.ടി.സി.യും സുരക്ഷിതത്വമൊരുക്കി വനം വകുപ്പും പോലീസും മറ്റു സൗകര്യങ്ങളൊരുക്കി പഞ്ചായത്ത് അധികാരികളും തീർഥാടന കേന്ദ്രത്തോട് സഹകരിച്ചുവന്നിരുന്നു. ഓരോ തീർഥാടന കാലത്തും വഴികൾ നന്നായി തെളിക്കുക, കുരിശുകളുടെ അറ്റകുറ്റപണികൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവന്നിരുന്നു. മതവ്യത്യാസമില്ലാതെ ആ നാട്ടിലെ എല്ലാവരും ഇതിൽ സഹകരിക്കുകയും ചെയ്‌തിരുന്നു. തീർഥാടനത്തോട് അനുബന്ധിച്ചു നടത്തുന്ന മത-സംസ്‌കാരിക സമ്മേളനങ്ങളില്‍ മന്ത്രിമാരും ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്ത് വരാറുമുണ്ട്. 2017-ൽ തീർഥാടന കേന്ദ്രത്തിന്റെ വജ്ര ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. #{red->n->n->നിലവിലെ പ്രശ്‌നം }# 2017 മാർച്ച് മാസം തീർഥാടന കേന്ദ്രത്തിന്റെ വജ്ര ജൂബിലി ആഘോഷത്തെ തുടർന്ന് കുരിശുമലയ്‌ക്കെതിരെ വിവിധ പരാതികൾ അധികാരികളുടെ മുന്നിൽ എത്തുന്ന സ്ഥിതിവിശേഷം സംജാതമായി. പപ്പാത്തിച്ചോലയിലെ കുരിശു പൊളിക്കലിന്റെ പശ്ചാത്തലത്തിൽ ക്രൈസ്‌തവർ വനം കൈയ്യേറുന്നുവെന്ന വ്യാജപരാതികൾ ഉന്നയിച്ചുകൊണ്ട് ചിലർ പരസ്യമായി രംഗത്തുവരികയും ചില മാധ്യമങ്ങളെ സ്വാധീനിച്ച് തെറ്റായ വാർത്തകൾ നൽകുകയും ചെയ്‌തു. ഇതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് അധികൃതർ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെയും മറ്റ് ഇടവക പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്തു. തുടർന്ന് 2017 ആഗസ്റ്റ് 11-ന് കുരിശുകൾ നീക്കം ചെയ്യാൻ വനം വകുപ്പ് ഒരു രഹസ്യ നീക്കം നടത്തുകയും ചെയ്‌തു. ഈ നീക്കം തടയാൻ ശ്രമിച്ച വികാരി അച്ചനും ഇടവക പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുക്കുയും ചെയ്‌തു. ഈ സാഹചര്യത്തിൽ 2017 ആഗസ്റ്റ് 14-ന് രൂപതാ നേതൃത്വം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയെ കാണുകയും പരാതി നല്‍കുകയും ചെയ്‌തു. അതേ ദിവസം തന്നെ ഉച്ചയ്‌ക്ക് ശേഷം മൂന്നു ദിവസത്തിനകം കുരിശുകൾ മുഴുവൻ നീക്കം ചെയ്യണമെന്ന് കാണിച്ച് വനം വകുപ്പ് ഇദംപ്രഥമമായി നോട്ടീസ് നൽകുകയുണ്ടായി. ആഗസ്റ്റ് 15 ന് വീണ്ടും രൂപതാ നേതൃത്വം വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. വിശ്വാസികൾ കാലാകാലങ്ങളായി വണങ്ങി വരുന്ന പ്രധാന കുരിശുമാത്രം സംരക്ഷിക്കാമെന്നും മറ്റു കുരിശുകൾ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതു സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ഉന്നത ഉദ്ദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്നും ബഹുമാനപ്പെട്ട മന്ത്രി നിർദ്ദേശം വയ്‌ക്കുകയും രൂപതാ നേതൃത്വം തത്വത്തിൽ നിർദ്ദേശം അംഗീകരിക്കുകയും ഉന്നതതല യോഗം നടക്കുന്നതുവരെ കുരിശുകൾ ഒന്നും നീക്കം ചെയ്യുകയില്ലായെന്ന് ബഹുമാനപ്പെട്ട മന്ത്രി ഉറപ്പുനൽകുകയുമുണ്ടായി. എന്നാൽ ബഹുമാനപ്പെട്ട മന്ത്രിയുടെ ഉറപ്പിനെ മാനിക്കാതെ വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ ആഗസ്റ്റ്-19 ശനിയാഴ്‌ച വീണ്ടും നോട്ടീസ് നല്‍കുകയാണുണ്ടായത്. ഈ നോട്ടീസ് ലഭിക്കുന്നതിനു മുമ്പ്, അതായത് ആഗസ്റ്റ്-18 വെളളിയാഴ്‌ച അര്‍ദ്ധരാത്രിയിൽ, കുരിശുമലയിലെ എല്ലാ കുരിശുകളും തകർക്കപ്പെട്ടിരുന്നു. കുരിശ് തകർത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ്-19 ശനിയാഴ്‌ച വിതുര പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തുകൊണ്ട് നമ്മുടെ വിശ്വാസികൾ വിതുര കലുങ്കു ജംഗ്‌ഷനിൽ ഉപരോധ സമരം ആരംഭിച്ചു. തുടർന്ന് തഹസിൽദാറും ജനപ്രതിനിധികളും പോലീസ് അധികാരികളും സഭാനേതൃത്വവും ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച മലയിൽ ആരാധനയ്‌ക്കുളള സൗകര്യമൊരുക്കാമെന്നും കുരിശ് പുനസ്ഥാപിക്കുന്നത് ഉൾപ്പെടെയുളള കാര്യങ്ങൾ ചർച്ചചെയ്‌തു തീരുമാനിക്കാമെന്നും ഉറപ്പുലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയും ചെയ്‌തു. എന്നാൽ പിറ്റേ ദിവസം രാവിലെ 10 മണിക്ക് ബോണക്കാട് ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കാനായി കടന്നു വന്ന വൈദികരെയും സിസ്റ്റേഴ്‌സിനെയും വിശ്വാസികളെയും ബോണക്കാട് ദൈവാലയത്തില്‍ നിന്നും 9 കിലോമീറ്റർ അകലെ കാണിത്തടം ചെക്ക്‌പോസ്റ്റിൽ തടഞ്ഞത് ചെറിയ സംഘർഷത്തിലേക്ക് നയിച്ചു. മണിക്കൂറുകൾ നീണ്ട വാക്കു തർക്കങ്ങൾക്കു ശേഷമാണ് അധികൃതർ ഒരു ചെറിയ സംഘത്തിനു മാത്രം മലയിൽ പോകാൻ അനുമതി നൽകിയത്. ആഗസ്റ്റ്- 20 ഞായറാഴ്‌ച വൈകുന്നേരം രൂപതാ നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി. അദ്ദേഹം അനുഭാവ പൂർവ്വമായ നിലപാടു സ്വീകരിച്ചുവെങ്കിലും കുരിശ് പുനസ്ഥാപിക്കുക, ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, കുരിശു തകർത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ശക്തമായ സഹന സമരങ്ങളുടെ പന്ഥാവിലേക്ക് പ്രവേശിക്കുവാൻ സഭാ നേതൃത്വം നിര്‍ബന്ധിതമായിരിക്കുകയാണ്. ആഗസ്റ്റ്-24 വ്യാഴാഴ്‌ച വൈകുന്നേരം മുതൽ ശക്തമായ രാപ്പകൽ സമയം ആരംഭിച്ചിരുന്നു. കുരിശ് പുന:സ്ഥാപിക്കുന്നതുവരെ സമര രംഗത്തായിരിക്കുവാൻ തീരുമാനിച്ചു. തുടർന്ന് വീണ്ടും വനം മന്ത്രി രാജുവുമായി കത്തോലിക്കാസഭാ തേതൃത്വങ്ങളും മറ്റു ക്രിസ്‌തീയസഭാ നേതൃത്വങ്ങളും ചേർന്ന് ചർച്ചയെതുടർന്ന് 10 അടി ഉയരമുള്ള തടിയിൽ തീർത്ത കുരിശ് സ്‌ഥാപിക്കുവാൻ അനുമതി നൽകി. തുടർന്ന് ഓഗസ്റ്റ് 31-ന് സ്‌ഥാപിച്ച തേക്കിൽ തീർത്ത മരക്കുരിശ് ബോംബ് വച്ച് തകർക്കപ്പെട്ട നിലയിൽ നവംബർ 26-ന് കണ്ടെത്തി. നിലവിൽ 3അടി പൊക്കമുള്ള കുരിശിന്റെ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. സി) #{red->n->n->നിലപാടുകള്‍ }# 1. 1961 ലാണ് കേരളാ സംസ്ഥാന വന നിയമം നിലവില്‍ വരുന്നത്. 1964 ല്‍ ഫോറസ്റ്റ് സെറ്റില്‍മെന്റ് റൂള്‍സും നിലവില്‍ വന്നു. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് 1957 ലാണ് കുരിശുമലയില്‍ കുരിശ് സ്ഥാപിച്ചത്. പുതിയ നിയമം നിലവില്‍ വന്ന ശേഷം നാളിതുവരെയും കുരിശ് സംരക്ഷിക്കപ്പെടുകയും ഇതിനെതിരെ പരാതികളോ നിയമ പ്രശ്‌നങ്ങളോ ഉണ്ടാകുകയോ ചെയ്‌തിട്ടില്ല. കൂടാതെ കുരിശുകളും ഒരു ചെറിയ അള്‍ത്താരയും ഒഴികെ ഏതൊരുവിധ നിര്‍മ്മാണങ്ങളോ, വേലികെട്ടി തിരിക്കലോ, വ്യാജരേഖകള്‍ ചമയ്‌ക്കലോ, ഭൂമിയുടെമേല്‍ ഉടമസ്ഥാവകാശം ഉന്നയിക്കലോ സഭയുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തില്‍ കുരിശുമലയില്‍ അനധികൃത കൈയ്യേറ്റം നടന്നുവെന്ന ആക്ഷേപം അപ്രസക്തമാണ്. 2. കഴിഞ്ഞ 60 വര്‍ഷങ്ങളായി സമാധാനപരമായും വനത്തിനോ വന സമ്പത്തിനോ യാെതാരു കോട്ടം വരുത്താതെയും വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെയുമാണ് നാനാജാതി മതസ്ഥര്‍ ഇവിടെ തീര്‍ഥാടനം നടത്തുന്നത്. നാളിതുവരെ തീര്‍ഥാടനത്തിനും തീര്‍ഥാടകര്‍ക്കും വനം വകുപ്പ് എല്ലാ സഹായവും സംരക്ഷണവും നല്‍കിയിട്ടുമുണ്ടായിരുന്നു. 2017 മാര്‍ച്ച് മാസത്തിനു ശേഷം ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ പരാതികള്‍ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്‌തിട്ടുളളത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 2017 ആഗസ്റ്റ് 11 ന് കുരിശുകള്‍ തകര്‍ക്കാന്‍ ഒരു സംഘം ആള്‍ക്കാരുമായി വനം വകുപ്പ് കുരിശുമലയില്‍ എത്തുന്നത് രൂപതാ നേതൃത്വത്തിന് ഒരു നോട്ടീസ് പോലും നല്‍കാതെയാണ്. വനഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിനായി നടത്തേണ്ട പ്രാഥമിക ചര്‍ച്ചകള്‍ പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആയതിനാല്‍ വനം വകുപ്പ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും നടപടികളും സഭയ്‌ക്ക് സ്വീകാര്യമല്ല. 3. 2017 ആഗസ്റ്റ് 14 നാണ് ഇദംപ്രഥമമായി വനംവകുപ്പ് രൂപതയ്‌ക്ക് ഒരു നോട്ടീസ് നല്‍കുന്നത്. തുടര്‍ന്ന് രൂപതാ നേതൃത്വം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും മന്ത്രി പറഞ്ഞ പരിഹാര നിര്‍ദ്ദേശങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പുകള്‍ക്ക് വിലകല്‍പിക്കാതെ ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 19 ന് വീണ്ടും രൂപതയ്‌ക്ക് നോട്ടീസ് നല്‍കുകയാണ് ഉണ്ടായത്. കുരിശുമല തകര്‍ക്കുക എന്ന ഛിദ്ര ശക്തികളുടെ ലക്ഷ്യത്തിനോട് സഹകരിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ മതേതരത്വ ഭാരതത്തില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ ഭൂഷണമല്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 4. കുരിശുകള്‍ തകര്‍ത്തത് തങ്ങളല്ല എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഇത്തരുണത്തില്‍ ഈ അതിക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണ് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കില്‍ ഇതു സഭയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണ്. വടക്കേ ഇന്‍ഡ്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വളരെ വലുതാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളും ആശങ്കയുടെ നിഴലിലാണ്. അടിയന്തിര ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 5. കുരിശു തകര്‍ത്തതിനു പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണ് എങ്കില്‍ പോലീസ് അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും ക്രൈംബ്രാഞ്ച് പോലുളള ഉന്നതതല അനേ്വഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഭദ്രമാക്കിയിട്ടുളള വനഭൂമിയില്‍ അര്‍ദ്ധരാത്രിയില്‍ അക്രമികള്‍ക്ക് കടന്നുചെല്ലുവാന്‍ ഉണ്ടായ സാഹചര്യവും അതിനായി നടന്ന ഗൂഡാലോചനയും ഇതില്‍ സഹായിച്ച ഉദ്ദേ്യാഗസ്ഥരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. 6. കഴിഞ്ഞ 60 വര്‍ഷങ്ങളായി ഭക്താനുഷ്‌ഠാനങ്ങള്‍ നടത്തി വന്നിരുന്ന മലയിലേയ്‌ക്ക് വിശ്വാസികള്‍ പ്രവേശിക്കുന്നത് വനംവകുപ്പ് ഇപ്പോള്‍ ചെറുക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും വര്‍ഷങ്ങളായി ക്രൈസ്‌തവര്‍ ആരാധന നടത്തിവരുന്ന സ്ഥലമാണ് കുരിശുമല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടും നിഷേധാത്മകമായ നിലപാടാണ് വനംവകുപ്പും പോലീസും സ്വീകരിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. 7. 1957 മുതല്‍ അവിടെ കുരിശ് ഉണ്ടായിരുന്നുവെന്നും നൂറുകണക്കിന് പ്രദേശവാസികളുടെ സാക്ഷിമൊഴികള്‍ ഉണ്ട്. ബഹുമാനപ്പെട്ട എം.പി., എം.എല്‍.എ. തുടങ്ങി വാര്‍ഡ് മെമ്പര്‍മാര്‍ വരെയുളള ജനപ്രതിനിധികള്‍ക്ക് വര്‍ഷങ്ങളായി തീര്‍ഥാടനം നടന്നുവരുന്ന കാര്യം ബോധ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊളളുന്ന കുരിശുമലയില്‍ നിന്നും നീക്കം ചെയ്‌ത കുരിശുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 8. വിശ്വാസികളെയും വൈദികരെയും സന്യസ്‌തരേയും പ്രതികളാക്കി നിരവധി കേസുകള്‍ എടുത്ത് മനോ ധൈര്യം തകര്‍ക്കുവാനുളള ബോധപൂര്‍വ്വമായ ശ്രമം വനംവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനോടകം എടുത്തിട്ടുളള എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണം. ഇത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ച കാര്യമല്ല. മുഖ്യമന്ത്രി തന്നെ ഈ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം. (നെയ്യാറ്റിൻകര അതിരൂപതയുടെ മീഡിയ സെല്‍ വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Image: /content_image/SocialMedia/SocialMedia-2018-01-06-11:23:54.jpg

6831
Category: 24
Sub Category:
Heading: യേശുനാമത്തിൽ സംഭവിക്കുന്ന രോഗശാന്തികൾ കാണുമ്പോൾ ചില ക്രിസ്തീയ നാമധാരികൾ അസ്വസ്ഥരാകുന്നത് എന്തിന്?: വൈദികന്റെ പോസ്റ്റ് വൈറലാകുന്നു
Content: യേശുനാമത്തിൽ സംഭവിക്കുന്ന രോഗശാന്തികൾ കാണുമ്പോൾ ചില ക്രിസ്തീയ നാമധാരികൾ അസ്വസ്ഥരാകുന്നത് എന്തിന് എന്ന ചോദ്യവുമായുള്ള വൈദികന്റെ പോസ്റ്റ് വൈറലാകുന്നു. സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സഭാംഗവും ഗ്രേറ്റ് ബ്രിട്ടണിലെ റെക്സ്ഹാം രൂപതയ്ക്കു കീഴിലെ ഇടവകയില്‍ സേവനം ചെയ്യുകയും ചെയ്യുന്ന ഫാ. റോയി കോട്ടക്കപ്പുറത്തിന്റെ പോസ്റ്റാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആഴമായ ബോധ്യത്തോടെ വിശ്വാസികൾ ദൈവത്തെ സ്തുതിക്കുമ്പോള്‍ ചില വൈദികർക്കു പോലും അത് അരോജകമായി തോന്നുന്നതിന് പിന്നിലുള്ള കാരണമെന്തെന്ന് അദ്ദേഹം ചോദിക്കുന്നു. ക്രിസ്‌തു ഒരു പുരോഗമനവാദിയും വിപ്ലവകാരിയും ഒരു മനുഷ്യ സ്നേഹിയും ഒക്കെ മാത്രമാണ് എന്നു പ്രസംഗിച്ചാൽ താൽക്കാലിക കയ്യടി കിട്ടിയേക്കാമെന്നും ക്രിസ്തു ദൈവമാണ് എന്ന് പ്രസംഗിക്കാൻ സാധിക്കുമ്പോൾ മാത്രമേ, അത് ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുമ്പോൾ മാത്രമേ യഥാർത്ഥക്രിസ്താനി ആയി തീരുകയുള്ളൂവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. #{red->n->n-> ഫാ. റോയിയുടെ പോസ്റ്റ് }# ധ്യാന കേന്ദ്രങ്ങളിലും കൺവൻഷൻ സെന്ററുകളിലും ക്രിസ്തുനാമത്തിൽ രോഗശാന്തികൾ ഉണ്ടാകുമ്പോൾ എന്തിനാണ് ചില ക്രിസ്തീയ നാമാധരികൾ അസ്വസ്ഥതരാകുന്നത്... എന്ത് കൊണ്ട് ആഴമായ ബോധ്യത്തോടെ വിശ്വാസികൾ ദൈവത്തെ സ്തുതിച്ചു ഹല്ലേലുയ്യ വിളിക്കുമ്പോൾ ചിലർക്ക് മാത്രം (ചില വൈദികർക്കു പോലും) അത് അരോജകമാകുന്നത്.... ക്രിസ്തുവിന് ഇന്നും എന്നും അവന്റേതായ മാർഗങ്ങളിൽ കൂടി രോഗശാന്തിയോ, ആത്മ സൗഖ്യമോ നൽകാൻ കഴിയും എന്ന് ബോധ്യമില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസം? ക്രിസ്തുവിനെ ഒരു നവോത്ഥാന നായകനോ വിപ്ലവകാരിയോ ആയി മാത്രം കാണുന്നവൻ ഇന്നും അന്ധതയിൽ തന്നെയാണ്... ലോകത്തിന്റെ പ്രകാശമായ, ദൈവപുത്രനായ ക്രിസ്തു നമ്മുടെ അന്ധത മാറ്റി അവന്റെ ദൈവീകസത്ത തിരിച്ചറിഞ്ഞു യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ നമ്മെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.... NB: ക്രിസ്‌തു ഒരു പുരോഗമനവാദിയും വിപ്ലവകാരിയും ഒരു മനുഷ്യ സ്നേഹിയും ഓക്കെ മാത്രമാണ് എന്നു പ്രസംഗിച്ചാൽ താൽക്കാലിക കയ്യടി കിട്ടിയേക്കാം... എന്നാൽ ക്രിസ്തു ഇതിനെല്ലാം ഉപരിയായി ദൈവമാണ് എന്ന് പ്രസംഗിക്കാൻ സാധിക്കുമ്പോൾ മാത്രമേ, അത് ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുമ്പോൾ മാത്രമേ നീയും ഞാനും യഥാർത്ഥക്രിസ്താനി ആയി തീരുകയുള്ളൂ...
Image: /content_image/SocialMedia/SocialMedia-2018-01-06-06:09:13.jpg
Keywords: ഇന്ന് ആവശ്യം

6832
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പുതുവര്‍ഷത്തിലെ 'കരുണയുടെ വെള്ളി' രോഗികളായ കുട്ടികളോടൊപ്പം
Content: വത്തിക്കാൻ സിറ്റി: പുതുവര്‍ഷത്തിലെ കരുണയുടെ വെള്ളി രോഗികളായ കുട്ടികളോടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. 2016 ൽ കരുണയുടെ വർഷത്തില്‍ ആരംഭിച്ച 'കരുണയുടെ വെള്ളി' ആചരണത്തിന്റെ തുടര്‍ച്ചയായാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ ബംബിനോ ജേസു ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ച പാപ്പ സാഹചര്യങ്ങൾ വേദനാജനകമാണെങ്കിലും അതിജീവിക്കുക ആവശ്യമാണെന്ന് പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിയ്ക്കാണ് പാപ്പ വത്തിക്കാനില്‍ നിന്ന്‍ 20 മൈല്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയത്. 120 കുഞ്ഞുങ്ങൾ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ടെന്നു വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 1869 ൽ ഡ്യൂക്സ് സിപിയോൺ സാൽവിയാറ്റി സ്ഥാപിച്ച ആശുപത്രി 1924 ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പ അധികാരത്തിൽ ഇരിക്കുമ്പോൾ സഭയ്ക്ക് സംഭാവനയായി ലഭിക്കുകയായിരുന്നു. പിന്നീട് 'പോപ്പ് ഹോസ്പിറ്റൽ' എന്ന പേരിലാണ് ഇത് അറിയപ്പെടുവാൻ തുടങ്ങിയത്. പാപ്പയ്ക്ക് ചിത്രരചന നല്കാനും അവ പ്രദർശിപ്പിക്കാനും ആശുപത്രിയിൽ പ്രത്യേക പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ മുൻഗാമികളായ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ഈ ആശുപത്രി സന്ദർശിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-01-06-07:32:29.jpg
Keywords: കരുണയുടെ വെള്ളി

6833
Category: 1
Sub Category:
Heading: പുരാതന ലത്തീന്‍ കുര്‍ബാന ക്രമത്തിന്റെ ബ്രെയിലി രൂപം ഉടന്‍ പുറത്തിറങ്ങും
Content: ലണ്ടന്‍: പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകത്തിന്റെ ‘ബ്രെയിലി’ ഭാഷാ രൂപം ഈ മാസം അവസാനത്തോടെ ലഭ്യമാകും. ഇക്കാര്യം ദി ലാറ്റിന്‍ മാസ്സ് സൊസൈറ്റിയുടെ ചെയര്‍മാനായ ജോസഫ് ഷായാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതാദ്യമായാണ് പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ബ്രെയിലി ഭാഷാരൂപത്തില്‍ ഇറങ്ങുന്നത്. യു.കെ ആസ്ഥാനമായി കാഴ്ചാവൈകല്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ടോര്‍ച്ച് ട്രസ്റ്റുമായി സഹകരിച്ചാണ് ലാറ്റിന്‍ മാസ്സ് സൊസൈറ്റി ബ്രെയിലി രൂപത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ഇറക്കുന്നത്. ബ്രെയിലി രൂപത്തിലുള്ള വിശുദ്ധ കുര്‍ബാനക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്ന് ജോസഫ് ഷാ പറഞ്ഞു. ‘ബിഷപ്സ് കാനന്‍’ എന്ന പേരില്‍ കാഴ്ചക്കുറവുള്ള പുരോഹിതര്‍ക്കായി വലിയ അക്ഷരത്തിലുള്ള തക്സയും അനുബന്ധ പുസ്തകങ്ങളും ദി ലാറ്റിന്‍ മാസ്സ് സൊസൈറ്റി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഇംഗ്ലീഷ് കുര്‍ബാന ക്രമം ബ്രെയിലി രൂപത്തില്‍ ഇതിനു മുന്‍പ് തന്നെ ഇറങ്ങിയിട്ടുണ്ട്. നേരത്തെ അമേരിക്കന്‍ സ്ഥാപനമായ ‘ദി സേവ്യര്‍ സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ്’ മതബോധനപുസ്തകവും, പുതിയ അമേരിക്കന്‍ ബൈബിളും ബ്രെയിലി രൂപത്തില്‍ ഇറക്കിയിരിന്നു. 19-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയീസ് ബ്രെയിലി എന്ന കത്തോലിക്കാ സംഗീതജ്ഞനാണ് ബ്രെയിലി ഭാഷ കണ്ടുപിടിച്ചത്. ദശകങ്ങള്‍ക്ക് മുന്‍പ് ലോകത്ത് ആദ്യമായി അന്ധന്‍മാര്‍ക്ക് വേണ്ടി കത്തോലിക്ക വിശ്വാസിയായ വാലെന്റിന്‍ ഹോയ് പാരീസില്‍ സ്ഥാപിച്ച സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം.
Image: /content_image/News/News-2018-01-06-08:30:59.jpg
Keywords: ലത്തീന്‍

6834
Category: 1
Sub Category:
Heading: തെക്കൻ യൂറോപ്യന്‍ രാജ്യമായ ബോസ്നിയയില്‍ നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യുന്നു
Content: സരജെവോ: രൂക്ഷമായ ന്യൂനപക്ഷ വിവേചനത്തെ തുടർന്ന് തെക്കൻ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ ഹെർസെഗോവിനായിൽ നിന്നും പതിനായിരകണക്കിന് കത്തോലിക്ക വിശ്വാസികള്‍ ഓരോ വർഷവും പലായനം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. വ്രഹ്ബോസ്ന ആര്‍ച്ച് ബിഷപ്പായ കർദ്ദിനാൾ വിങ്കോ പുൽജിക് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിശ്വാസികളുടെ പലായനത്തിലെ ആശങ്ക കത്തോലിക്ക സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. ഭവനഭേദവും കൊള്ളയും ആക്രമണവും രൂക്ഷമായതിനെ തുടർന്നു രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയുടെ നല്ലൊരു ഭാഗം പലായനം ചെയ്തെന്ന്‍ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. 1992-95 കാലഘട്ടത്തിലെ യുദ്ധകെടുതിയിൽ രണ്ടര ലക്ഷത്തോളം കത്തോലിക്കരാണ് അഭയാർത്ഥികളായത്. ഇത് രാജ്യത്തെ ആകെ കത്തോലിക്ക വിശ്വാസികളുടെ പകുതിയോളമായിരിന്നു. കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാൻ രാഷ്ട്രീയവും സാമ്പത്തികവുമായ യാതൊരു പിന്തുണയും ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. 1995 ൽ സ്ഥാപിച്ച ഡേറ്റണ്‍ സമാധാന ഉടമ്പടി നടപ്പിലാക്കാത്തതിൽ കത്തോലിക്ക ന്യൂനപക്ഷമാണ് വിഷമിക്കുന്നത്. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്തിലാണ്. മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനെന്ന ചിന്തയോടെയാണ് ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനം സ്ഥിതിഗതികൾ മോശമാക്കി. പ്രാദേശിക സമൂഹത്തിന് നല്കുന്ന പരിഗണനയും ജോലി അവസരങ്ങളും ക്രൈസ്തവർക്ക് നിഷേധിക്കപ്പെടുന്നു. അതേസമയം സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് ധൈര്യവും പ്രതീക്ഷയും പകർന്ന് നല്‍കുന്നുണ്ടെന്നും അതിനായി പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പുൽജിക് പറഞ്ഞു. 2013-ലെ സെന്‍സസ് പ്രകാരം ഇസ്ളാമിക ഭൂരിപക്ഷ രാജ്യമാണ് ബോസ്നിയ.
Image: /content_image/News/News-2018-01-06-10:18:15.jpg
Keywords: ക്രൈസ്തവര്‍

6836
Category: 1
Sub Category:
Heading: ഭാരതത്തിൽ സീറോ മലബാർ സഭയുടെ പ്രവർത്തന പരിധി വ്യാപിപ്പിക്കുമ്പോള്‍
Content: തെലുങ്കാനാ സംസ്ഥാനത്തെ ഷംഷാബാദ് എന്ന കൊച്ചു പട്ടണം കേന്ദ്രമാക്കി ഒരു പുതിയ രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സീറോ മലബാര്‍ സഭയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് പുതിയ രൂപത. കാരണം ഈ രൂപതയുടെ സ്ഥാപനത്തോടെ ഭാരതത്തിൽ എവിടെയും സീറോ മലബാർ അംഗങ്ങൾക്ക് സ്വന്തം സഭാധികാരികളുടെ അജപാലന പരിലാളനയിൽ ആയിരിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു.1599 ലെ ഉദയംപേരൂർ സുന്നഹദോസ് വരെ അങ്ങനെയായിരുന്നു ഇവിടെ കാര്യങ്ങൾ നടന്നിരുന്നത്.എന്നാൽ പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ഭാരതത്തിൽ മേൽക്കോയ്മ സ്ഥാപിച്ചതോടെ അതില്ലാതായിരുന്നു. ഇവിടെയുള്ള എല്ലാ ക്രിസ്ത്യാനികളും പോർട്ടുഗീസ് രാജാവ് നാമനിർദ്ദേശം ചെയ്തു് മാർപ്പാപ്പയാൽ നിയമിതനായ ലത്തീൻ സഭയിൽ പെട്ട ഒരു മെത്രാന്റെ ഭരണത്തിൻ കീഴിൽ കഴിയണമായിരുന്നു. അതിന്റെ അടിസ്ഥാനം രാജാവും മാർപ്പാപ്പയും തമ്മിൽ ഉണ്ടാക്കിയ ഒരു ഉടമ്പടിയായിരുന്നു. അതനുസരിച്ച് റോമിന് കിഴക്കുള്ള ഇന്നത്തെ ഫിലിപ്പീൻസ് വരെയുള്ള രാജ്യങ്ങളിൽ സുവിശേഷ പ്രഘോഷണം നടത്തി അക്രൈസ്തവരെ ക്രിസ്ത്യാനികളാക്കിയാൽ രാജാവിന് അവരുടെ മേൽ എല്ലാ അധികാരവും കിട്ടുമായിരുന്നു. ആരാജ്യങ്ങളിൽ കച്ചവടം നടത്താനുള്ള കുത്തകാവകാശവും രാജാവിന് ലഭ്യമായിരുന്നു. ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർത്ത പോർട്ടുഗീസുകാരനായ ഗോവാ മെത്രാപ്പോലീത്ത അലക്സിസ് ദെ മെനേസിസിന്റെ ആശയത്തിൽ സൂനഹദോസിൽ വച്ചാണ് മാർത്തോമ്മ നസ്റാണികൾ കത്തോലിക്കരായി മാറിയത്. അതു വരെ അവർ നെസ്തോറിയൻ പാഷണ്ഡികളായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്നത്തെ പാശ്ചാത്യ കത്തോലിക്കാ ദൈവശാസ്ത്രമനുസരിച്ചു് പാഷണ്ഡികൾക്ക് ക്രൈസ്തവർക്കുള്ള അവകാശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പാഷണ്ഡത ആരോപിച്ച് മാർത്തോമ്മാന സ്റാണികളുടെ അന്നത്തെ സഭാതലവനായിരുന്ന കൽദായ പാത്രിയാർക്കീസിനേയും അദ്ദേഹം ഭാരതത്തിലേക്കയച്ച മെത്രാന്മാരേയും സൂനഹദോസ് മുടക്കി. ചുരുക്കത്തിൽ ഭാരതത്തിലും സുവിശേഷ പ്രഘോഷണം നടത്തി ഇവിടെ ക്രൈസ്തവ സമൂഹത്തെ സൃഷ്ടിച്ചു എന്ന അവകാശപ്പെടാനും അതുവഴി ഇവിടെ മേൽക്കോയ്മയും കച്ചവടത്തിന്റെ കുത്തകയും അവകാശപ്പെടാനും അവസരമുണ്ടായി. മാത്രമല്ല ഇവിടെ അദ്ദേഹത്തോട് കൂറു പുലർത്തുന്നവരും ലത്തീൻ സഭയിൽ പെട്ടവരുമായ മെത്രാന്മാരെ നാമനിർദ്ദേശം ചെയ്യാനും കഴിഞ്ഞു. പാശ്ചാത്യലോകത്ത് അന്ന് ഏറെ വിലമതിച്ചിരുന്ന കുരുമുളകിന്റെ കച്ചവടക്കാരായിരുന്ന സ്റാണികളെ സ്വന്തം പ്രജകളായി അവര്‍ മാറ്റിയത് ഈ രീതിയിലായിരുന്നു. 1599 മുതൽ മാർത്തോമ്മാ നസ്രാണികൾ നടത്തിയ ഐതിഹാസിക ശ്രമങ്ങളുടെ അവസാനം 1887 ൽ ആ സ്ഥിതിക്ക് ചെറിയൊരു മാറ്റം വന്നെങ്കിലും ഒരിക്കലും ഭാരതത്തിലെവിടേയും തങ്ങളുടെ സഭാനേതൃത്വത്തിന്റെ ഇടയശുശ്രൂഷ സ്വതന്ത്രമായി ലഭിക്കാൻ അവര്‍ക്ക് ഇടവന്നിരുന്നില്ല. വർഷങ്ങൾ കടന്നു പോയതോടെ ഭാരതത്തിൽ എല്ലായിടത്തും ലത്തീൻ സഭയുടെ രൂപതകൾ സ്ഥാപിതമായി. അതാത് സ്ഥലങ്ങളിലെ മാർത്തോമ്മാ നസ്റാണികളും അവരുടെ അജപാലന ശുശ്രൂഷ സ്വീകരിക്കാൻ നിർബന്ധിതരായി. ആയിരക്കണക്കിന് യുവതീയുവാക്കൾ ലത്തീൻ സഭയിൽ ചേർന്ന് വൈദികസന്യസ്ത ജീവിതം നയിക്കാനും തുടങ്ങി. സീറോ മലബാർ കുടിയേറ്റക്കാർക്കായി സ്ഥാപിതമായ തലശ്ശേരി രൂപത നിലവിൽ വന്നതോടെ സ്ഥിതി അല്പം മെച്ചപ്പെട്ടു. എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ യശ്ശ:ശരീരനായ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ നേതൃത്വത്തിൽ സീറോ മലബാർ പിതാക്കന്മാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് ആശയതലത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വന്നത്. കത്തോലിക്കാ സഭ എന്നത് വിവിധ റീത്തുകൾ പിൻചെല്ലുന്ന സ്വയാധികാര സഭകളുകൂട്ടായ്മയാണ് എന്ന പ്രബോധനമാണ് അത് സാധ്യമാക്കിയത്. എങ്കിലും ആ ആശയം ഭാരതത്തിൽ നടപ്പിൽ വന്നത് ബോംബെ ഭാഗത്തുള്ള സീറോ മലബാർ കത്തോലിക്കർക്കായി കല്യാൺ രൂപത സ്ഥാപിതമായ തോടെയാണ്. പിന്നീട് ഫരീദാബാദ് രൂപത സ്ഥാപിതമായി. ഈയടുത്ത കാലത്ത് തമിഴ്നാട്ടിൽ ഹൊസൂർ രൂപതയും തെലുങ്കാനായിൽ ഷംസാബാദും സ്ഥാപിതമായി. സീറോ മലബാർ വിശ്വാസികൾ അവരുടെ സഭാനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇനിയങ്ങോട്ടു നമ്മുടെ കടമയാണ് ഈ പ്രദേശങ്ങളിൽ തങ്ങളുടെ സ്വന്തം റീത്തിലും പാരമ്പര്യത്തിലും ആരാധന നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതും മക്കളെ ആ പാര മ്പര്യത്തിൽ വളർത്തുക എന്നതും. കത്തോലിക്കാ സഭയിൽ എല്ലാ സ്വയാധികാര സഭകളിലും വിശ്വാസം ഒന്നല്ലേയെന്നും അങ്ങനെയെങ്കിൽ എന്തിനാണ് ഓരോ സഭയുടെയും രൂപതകളും പള്ളികളും എന്ന ചോദ്യം പലരും ചോദിക്കാറുണ്ടു്. മാത്രമല്ല ഇതെല്ലാം മെത്രാന്മാർക്കും വൈദികർക്കും അധികാരം സ്ഥാപിക്കാനുള്ള മാർഗ്ഗമാണ് എന്നും ആരോപിക്കപ്പെടാറുണ്ട്. അല്ല എന്നതാണ് ഉത്തരം. ഓരോ സഭയുടേയും പാരമ്പര്യവും ഈശോയുടെ രക്ഷാകര പദ്ധതിയുടെ പ്രകാശനമാണെന്നും അതുകൊണ്ട് അവ പിൻചെല്ലുന്ന സഭകളിലെ അംഗങ്ങൾ അവയിൽ അവഗാഹം നേടണമെന്നും അവയെ വിലമതിക്കുകയും കൂടുതൽ കൂടുതൽ സ്നേഹിക്കുകയും ചെയ്യണമെന്നും ഉള്ളത് കത്തോലിക്കാ സഭയുടെ പ്രബോധനമാണ്. പൗരസ്ത്യ സഭകളെപ്പറ്റിയും എക്യുമെനിസത്തെപ്പറ്റിയും രണ്ടാം വത്തിക്കാൻ സൂനഹദോസ് പുറപ്പെടുവിച്ച രേഖകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. കാനൻ നിയമം വഴി അത് ബന്ധപ്പെട്ടവരുടെ കടമയും ഉത്തരവാദിത്വവും ആക്കിയിരിക്കുന്നു. ഷംസാബാദ് രൂപത സ്ഥാപിച്ചുകൊണ്ട് പരി. പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ പുറപ്പെടുവിച്ച രേഖയനുസരിച്ച് ഇപ്പോൾ സീറോ മലബാർ അധികാര പരിധിയിൽ പെടാത്ത ഭാരതത്തിലെ എല്ലാ പ്രദേശങ്ങളും ഈ രൂപതയുടെ കീഴിലായിരിക്കും. മാത്രമല്ല ഇപ്പോൾ സ്ഥാപിക്കപ്പെട്ടതുo നിലവിൽ ഉള്ളതുമായ എല്ലാ സീറോ മലബാർ രൂപതകളും മേജർ ആർച്ചുബിഷപ്പിന്റെ അജപാലനത്തിന് ഏല്പിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു. പുതിയ രൂപതയ്ക്കും അതിന്റെ ആദ്യ ഇടയനായ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിനും പ്രാർത്ഥനാ നിർഭരമായ അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതാ മെത്രാന്‍)
Image: /content_image/News/News-2018-01-06-17:05:16.jpg
Keywords: പൊരുന്നേടം

6837
Category: 1
Sub Category:
Heading: ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്ന്
Content: ഹൈദരാബാദ്: ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചു രൂപീകരിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ബാലാപൂരിലെ സാന്തോം നഗറില്‍ (സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വന്‍ഷന്‍ സെന്റര്‍) രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സെക്രട്ടറി റവ. ഡോ. സിറിള്‍ വാസില്‍ എസ്‌ജെ, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ. തുമ്മ ബാല എന്നിവര്‍ സഹകാര്‍മികരാകും. സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കും. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ഷംഷാബാദ്. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്. ഒക്ടോബര്‍ പത്താം തീയതിയാണ് ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്.
Image: /content_image/News/News-2018-01-07-04:19:11.jpg
Keywords: സീറോ മലബാര്‍

6838
Category: 18
Sub Category:
Heading: ബോണക്കാട്: പ്രശ്നം പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ബോണക്കാട് കുരിശുമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നും ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. കുരിശിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നതിലും തുടര്‍ന്നു പോകുന്നതിലും ഖേദമുണ്ടെന്നും സമാധാനവും ശാന്തിയും പ്രസംഗിക്കുന്ന തങ്ങളുടെ ഭാഗത്തുനിന്നു സംഘര്‍ഷപൂരിത അവസ്ഥയിലേക്കു കടന്നുപോകുന്നതു ദുരിതമായി തോന്നുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മാസാദ്യവെള്ളിയാഴ്ചയും വിശുദ്ധ വാരത്തിലും വിശ്വാസികള്‍ ബോണക്കാട്ടേക്കു പോകുന്നതു പതിവാണ്. കഴിഞ്ഞ ദിവസവും ആരാധനയ്ക്കാണ് ഇറങ്ങിയത്. എന്നാല്‍, അവിടെ സംഘര്‍ഷാവസ്ഥയുണ്ടായി. അക്രമവും ലാത്തിച്ചാര്‍ജുമുണ്ടായി. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുരിശിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ അസ്വസ്ഥത ജനിപ്പിക്കുന്നതിലും തുടര്‍ന്നു പോകുന്നതിലും ഖേദമുണ്ട്. സമാധാനവും ശാന്തിയും പ്രസംഗിക്കുന്ന തങ്ങളുടെ ഭാഗത്തുനിന്നു സംഘര്‍ഷപൂരിത അവസ്ഥയിലേക്കു കടന്നുപോകുന്നതു ദുരിതമായി തോന്നുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. മതസൗഹാര്‍ദം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം രീതിയിലേക്കു പോകേണ്ടതില്ലായിരുന്നു. ബോണക്കാട് കുരിശു സ്ഥാപിച്ചതിന്റെ വജ്രജൂബിലി 2017ല്‍ ആഘോഷിച്ചതാണ്. പ്രധാന കുരിശിനൊപ്പം ഈ സമയം വേറെയും കുരിശു വച്ചു. ഇതു പലരെയും പ്രകോപിച്ചതാണ് ഇന്നത്തെ സാഹചര്യത്തിലേക്കു നയിച്ചത്. മുഴുവന്‍ സ്ഥലത്തും കുരിശു വച്ചു പ്രകോപിപ്പിക്കേണ്ട കാര്യമില്ല. ഉള്ള കുരിശുവച്ചു പോയാല്‍ മതി. പുതുതായി വച്ച കുരിശുകള്‍ നീക്കിയതോടെ അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലെ അഭിപ്രായസമന്വയത്തെത്തുടര്‍ന്ന് പരന്പരാഗതമായുള്ള സമ്പ്രദായം തുടരാന്‍ തീരുമാനിച്ചു. മാസാദ്യവെള്ളിയിലും വിശുദ്ധ വാരത്തിലും ഉദ്യോഗസ്ഥരുടെ അറിവോടെ പോകാന്‍ ധാരണയായി. ഇതിനിടെ, അവിടെ സ്ഥാപിച്ചിരുന്ന മരക്കുരിശ് നശിച്ചു. ഇടി വീണതിനാലാണ് മരക്കുരിശ് നശിച്ചതെന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമാണ്. ഈ സംഭവത്തില്‍ സാമൂഹ്യവിരുദ്ധരുടെ പങ്കുണ്ടായിരുന്നു. കുരിശ് നശിപ്പിക്കപ്പെട്ടപ്പോള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നുമെന്ന്‍ പ്രതീക്ഷിക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2018-01-07-05:57:47.jpg
Keywords: സൂസ