category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുനാമത്തിൽ സംഭവിക്കുന്ന രോഗശാന്തികൾ കാണുമ്പോൾ ചില ക്രിസ്തീയ നാമധാരികൾ അസ്വസ്ഥരാകുന്നത് എന്തിന്?: വൈദികന്റെ പോസ്റ്റ് വൈറലാകുന്നു
Contentയേശുനാമത്തിൽ സംഭവിക്കുന്ന രോഗശാന്തികൾ കാണുമ്പോൾ ചില ക്രിസ്തീയ നാമധാരികൾ അസ്വസ്ഥരാകുന്നത് എന്തിന് എന്ന ചോദ്യവുമായുള്ള വൈദികന്റെ പോസ്റ്റ് വൈറലാകുന്നു. സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സഭാംഗവും ഗ്രേറ്റ് ബ്രിട്ടണിലെ റെക്സ്ഹാം രൂപതയ്ക്കു കീഴിലെ ഇടവകയില്‍ സേവനം ചെയ്യുകയും ചെയ്യുന്ന ഫാ. റോയി കോട്ടക്കപ്പുറത്തിന്റെ പോസ്റ്റാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആഴമായ ബോധ്യത്തോടെ വിശ്വാസികൾ ദൈവത്തെ സ്തുതിക്കുമ്പോള്‍ ചില വൈദികർക്കു പോലും അത് അരോജകമായി തോന്നുന്നതിന് പിന്നിലുള്ള കാരണമെന്തെന്ന് അദ്ദേഹം ചോദിക്കുന്നു. ക്രിസ്‌തു ഒരു പുരോഗമനവാദിയും വിപ്ലവകാരിയും ഒരു മനുഷ്യ സ്നേഹിയും ഒക്കെ മാത്രമാണ് എന്നു പ്രസംഗിച്ചാൽ താൽക്കാലിക കയ്യടി കിട്ടിയേക്കാമെന്നും ക്രിസ്തു ദൈവമാണ് എന്ന് പ്രസംഗിക്കാൻ സാധിക്കുമ്പോൾ മാത്രമേ, അത് ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുമ്പോൾ മാത്രമേ യഥാർത്ഥക്രിസ്താനി ആയി തീരുകയുള്ളൂവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. #{red->n->n-> ഫാ. റോയിയുടെ പോസ്റ്റ് }# ധ്യാന കേന്ദ്രങ്ങളിലും കൺവൻഷൻ സെന്ററുകളിലും ക്രിസ്തുനാമത്തിൽ രോഗശാന്തികൾ ഉണ്ടാകുമ്പോൾ എന്തിനാണ് ചില ക്രിസ്തീയ നാമാധരികൾ അസ്വസ്ഥതരാകുന്നത്... എന്ത് കൊണ്ട് ആഴമായ ബോധ്യത്തോടെ വിശ്വാസികൾ ദൈവത്തെ സ്തുതിച്ചു ഹല്ലേലുയ്യ വിളിക്കുമ്പോൾ ചിലർക്ക് മാത്രം (ചില വൈദികർക്കു പോലും) അത് അരോജകമാകുന്നത്.... ക്രിസ്തുവിന് ഇന്നും എന്നും അവന്റേതായ മാർഗങ്ങളിൽ കൂടി രോഗശാന്തിയോ, ആത്മ സൗഖ്യമോ നൽകാൻ കഴിയും എന്ന് ബോധ്യമില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസം? ക്രിസ്തുവിനെ ഒരു നവോത്ഥാന നായകനോ വിപ്ലവകാരിയോ ആയി മാത്രം കാണുന്നവൻ ഇന്നും അന്ധതയിൽ തന്നെയാണ്‌... ലോകത്തിന്റെ പ്രകാശമായ, ദൈവപുത്രനായ ക്രിസ്തു നമ്മുടെ അന്ധത മാറ്റി അവന്റെ ദൈവീകസത്ത തിരിച്ചറിഞ്ഞു യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ നമ്മെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.... NB: ക്രിസ്‌തു ഒരു പുരോഗമനവാദിയും വിപ്ലവകാരിയും ഒരു മനുഷ്യ സ്നേഹിയും ഓക്കെ മാത്രമാണ് എന്നു പ്രസംഗിച്ചാൽ താൽക്കാലിക കയ്യടി കിട്ടിയേക്കാം... എന്നാൽ ക്രിസ്തു ഇതിനെല്ലാം ഉപരിയായി ദൈവമാണ് എന്ന് പ്രസംഗിക്കാൻ സാധിക്കുമ്പോൾ മാത്രമേ, അത് ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുമ്പോൾ മാത്രമേ നീയും ഞാനും യഥാർത്ഥക്രിസ്താനി ആയി തീരുകയുള്ളൂ...
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-06 11:26:00
Keywordsഇന്ന് ആവശ്യം
Created Date2018-01-06 11:24:54