Contents
Displaying 6481-6490 of 25125 results.
Content:
6788
Category: 1
Sub Category:
Heading: ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം
Content: ലണ്ടന്‍: 2018-ല്‍ ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുമെന്ന് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലീസ് ഇന്‍റര്‍നാഷ്ണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഹൈന്ദവ വലതുപക്ഷ പാര്‍ട്ടിയായ ബിജെപി അധികാരത്തിലേറിയതോടെ പീഡന നിരക്ക് രാജ്യത്തു ക്രമാതീതമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 441 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവും മതപീഡനം രൂക്ഷമാകുക കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലായിരിക്കും. രാജ്യത്തെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 2018 അതികഠിനമായിരിക്കുമെന്നാണ് 'പെര്‍സിക്യൂഷന്‍ ട്രെന്‍ഡ്‌സ് 2018' എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഭാരതം, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളെയാണ് മതപീഡനം രൂക്ഷമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കനത്ത വിലക്കുകളാണ് നിലനില്‍ക്കുന്നതെന്നും കര്‍ശനനിയമങ്ങള്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ ഉപയോഗിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസം, സെൻജിയാങ്ങ്, ജിയാങ്ങ്സി പ്രവിശ്യകളിലെ ദേവാലയത്തിന് സമീപം സ്ഥാപിച്ചിരുന്ന കുരിശും മൂന്ന് ലക്ഷത്തോളം കത്തോലിക്കർ താമസിക്കുന്ന ഹെനാൻ പ്രവിശ്യാ ദേവാലയത്തിലെ കുരിശും അധികൃതർ തകർത്തിരുന്നു. നൈജീരിയായില്‍ ഇസ്ളാമിക സംഘടനയായ ഫുലാനി ഹെര്‍ഡ്‌സ്മാനാണ് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമങ്ങള്‍ക്ക് നേരെയാണ് ഫുലാനികള്‍ ആക്രമണം നടത്തുന്നത്. ഇറാനില്‍ മുസ്ലിം മതസ്ഥര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതു രാജ്യത്തും പീഡനം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ട് അനുമാനിക്കുന്നു. വിയറ്റ്‌നാം, ഈജിപ്ത് എന്നിവിടങ്ങളിലും ക്രൈസ്തവമതപീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Image: /content_image/News/News-2018-01-01-10:03:39.jpg
Keywords: ഭാരത, ഇന്ത്യ

6789
Category: 18
Sub Category:
Heading: ചാവറ പിതാവ് കുടുംബ ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ച പുണ്യാത്മാവ്: മാര്‍ ജോസഫ് പെരുന്തോട്ടം
Content: മാന്നാനം: ചാവറ പിതാവ് കുടുംബ ഭദ്രതയിലൂടെ ലോക ഭദ്രതയ്ക്കായി പ്രവര്‍ത്തിച്ച പുണ്യാത്മാവാണെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടുംബജീവിത നവീകരണത്തിനും ചൈതന്യവത്ക്കരണത്തിനും വിശുദ്ധ ചാവറപിതാവ് പ്രത്യേക പ്രാധാന്യം നല്‍കിയെന്നും കുടുംബങ്ങള്‍ തിരുക്കുടുംബ ഭക്തിയില്‍ അനുദിനം വളരാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍, ഫാ.ജെയിംസ് മുല്ലശേരി, ഫാ, മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ലുക്കാ ചാവറ, ഫാ.ജോണ്‍ ജെ ചാവറ, സിഎംഐ മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ഇന്നലെ ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുനാളിന്റെ ഏഴാം ദിവസമായ ഇന്ന് രാവിലെ 6.15ന് ചങ്ങനാശേരി അതിരൂപത ചാന്‍സലര്‍ ഫാ.ടോം പുത്തന്‍കളത്തിലും 11ന് നടന്ന ദിവ്യബലിയില്‍ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം 4.30ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Image: /content_image/News/News-2018-01-01-10:21:44.jpg
Keywords: ജോസഫ് പെരുന്തോ

6790
Category: 1
Sub Category:
Heading: മരിയ ഭക്തിയുടെ ആവശ്യകതയെ ചൂണ്ടിക്കാട്ടി പാപ്പയുടെ പുതുവത്സര സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ദൈവപുത്രനെ ഉദരത്തില്‍ വഹിച്ചു എന്നതില്‍ മാത്രം ഒതുങ്ങതല്ല മറിയത്തിന്‍റെ മാതൃത്വമെന്നും സകലവും ഹൃദയത്തില്‍ സൂക്ഷിച്ച് ധ്യാനിച്ചവളാണ് പരിശുദ്ധ അമ്മയെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം. ദൈവമാതാവിന്‍റെ തിരുനാള്‍ ദിനവും പുതുവത്സര ദിനവുമായ ഇന്നു (01/01/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാധാനം ആശംസിക്കുന്നതായി പാപ്പ പറഞ്ഞു. ഉപരിപ്ലവമായിട്ടല്ല മറിച്ച് ഹൃദയത്തിലാണ് തിരുപ്പിറവിയെ സ്വീകരിക്കേണ്ടത്. തന്‍റെ സുതനായ യേശുവിനും ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്‍റെയും സഹനങ്ങളുടെയുമായ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്കും മദ്ധ്യേ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സവിശേഷമായ ഒരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ദൈവപുത്രന്‍ മറിയത്തിന്‍റെ ഉദരത്തില്‍ ശരീരം ധരിച്ചു എന്നതില്‍ മാത്രം ഒതുങ്ങതല്ല മറിയത്തിന്‍റെ മാതൃത്വം. വിശ്വാസത്താല്‍ മറിയം യേശുവിന്‍റെ പ്രഥമ ശിഷ്യയാണ്. ആ വിശ്വാസം അവളുടെ മാതൃത്വത്തിന് വിശാലതയേകുന്നു. കാനായിലെ കല്യാണവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുത്തിനു നിമിത്തമായതു മറിയത്തിന്‍റെ ഈ വിശ്വാസമാണ്. അതേ വിശ്വാസത്താലാണ് മറിയം കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നതും യോഹന്നാനെ മകനായി സ്വീകരിക്കുന്നതും. ഒടുവില്‍ യേശുവിന്‍റെ ഉത്ഥാനാന്തരം സഭയുടെ പ്രാര്‍ത്ഥനാനിരതയായ അമ്മയായിത്തീരുന്നതും മറിയത്തിന്റെ ഈ വിശ്വാസം മൂലമാണെന്നും ഇത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണമെന്നും പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനക്ക് മുന്‍പുള്ള തന്റെ സന്ദേശത്തില്‍ അഭയാര്‍ത്ഥികളെയും പാപ്പ സ്മരിച്ചു. ഇല്ലായ്മകളുടെ പിടിയലമര്‍ന്നിരിക്കുന്ന, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഇക്കൊല്ലത്തെ വിശ്വശാന്തി ദിനം സമര്‍പ്പിക്കുന്നു. കഷ്ടതകള്‍ സഹിച്ച് അപകടകരമായ സുദീര്‍ഘ യാത്രകള്‍ നടത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഹൃദയങ്ങളിലെ പ്രത്യാശയുടെ ദീപങ്ങള്‍ കെടുത്തരുത്. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സമാധാനത്തിന്‍റെ ഒരു ഭാവി ഉറപ്പുവരുത്താന്‍ സഭാതലത്തിലും രാഷ്ട്രതലത്തിലും പരിശ്രമം നടക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-01-01-13:52:43.jpg
Keywords: മറിയ, പാപ്പ

6791
Category: 1
Sub Category:
Heading: ബൈബിള്‍ ചരിത്രസത്യമെന്ന് ആവര്‍ത്തിച്ചുകൊണ്ട് വീണ്ടും കണ്ടുപിടിത്തം
Content: ജറുസലേം: ബൈബിള്‍ ചരിത്രസത്യമാണെന്ന് ആവര്‍ത്തിച്ച്കൊണ്ട് ജറുസലേമില്‍ വീണ്ടും കണ്ടുപിടിത്തം. പുരാതന ജറുസലേം നഗരം ഭരിച്ചിരുന്ന ഗവര്‍ണറുടെ മുദ്രയാണ് ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. കളിമണ്ണില്‍ പതിപ്പിച്ചിരിക്കുന്ന മുദ്രയ്ക്ക് 2700 വര്‍ഷം പഴക്കമുണ്ട്. ബൈബിളിലെ പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ ജറുസലേമില്‍ ഗവര്‍ണര്‍മാരെ നിയമിക്കുന്നതായി പറയുന്നുണ്ട്. ഇതിനെ ശരിവെച്ചുകൊണ്ടാണ് കണ്ടുപിടിത്തം. പഴയ ജറുസലേമിലെ വിലാപ മതിലിന് അടുത്തു നിന്നാണ് ഇതു കണ്ടെത്തിയത്. ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള മുദ്രയില്‍ പുരാതന ഹീബ്രു ഭാഷയില്‍ 'നഗരഭരണാധികാരിയുടേത് ' എന്ന് എഴുതിയിട്ടുണ്ട്. മുദ്രയില്‍ രണ്ട് പേര്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ചിത്രം കാണാം. കഴിഞ്ഞ ദിവസമാണ് മുദ്ര കണ്ടെത്തിയ വിവരം ഗവേഷകര്‍ വെളിപ്പെടുത്തിയത്. 2700 വര്‍ഷം മുന്‍പ് ജറുസലം നഗരത്തില്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നുവെന്ന ബൈബിള്‍ പരാമര്‍ശങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് പുരാവസ്തു ഗവേഷകാംഗം ഷോല്‍മിട് വെക്സ്ലെര്‍ ബ്ഡോലഹ് വാര്‍ത്താപ്രസ്താവനയില്‍ പറഞ്ഞു. മുദ്ര കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അതിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കുമെന്നും ഷോല്‍മിട് പ്രത്യാശ പ്രകടിപ്പിച്ചു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ടു പ്രാവശ്യം ജറുസലേമിലേക്കു ഗവര്‍ണര്‍മാരെ നിയമിച്ച കാര്യം പ്രതിപാദിക്കുന്നുണ്ട്.
Image: /content_image/News/News-2018-01-02-03:37:02.jpg
Keywords: ബൈബിള്‍, ഇസ്രാ

6792
Category: 18
Sub Category:
Heading: ബോണക്കാട് കുരിശ്: ലാറ്റിന്‍ വിമണ്‍സ് അസോസിയേഷന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്
Content: തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്. അക്രമത്തില്‍ രണ്ടു കന്യാസ്ത്രീകൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പോലീസിന്റെ ലാത്തി അടിയില്‍ മൂന്നു വനിതകളുടെ വാരിയെല്ല് തകർന്നു. വിസിറ്റേഷന്‍ സഭാംഗമായ സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്‌ത്രം പോലീസ് വലിച്ച് കീറി. നേരത്തെ ബോണക്കാട്ട് കുരിശുമലയില്‍ സ്ഥാപിച്ച കുരിശ് സാമൂഹ്യവിരുദ്ധര്‍ തകര്‍ക്കുകയും തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വീണ്ടും മരക്കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ മരക്കുരിശും തകര്‍ക്കപ്പെട്ടു. സംഭവത്തില്‍ വനംമന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പ്രകടനമായി മന്ത്രിയുടെ വസതിക്കു മുന്നിലേക്ക് എത്തിയ വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീസ് പോലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നു. തെന്നുര്‍ സ്വദേശിനി ഷീജ, ആനപ്പാറ സ്വദേശിനി മോളി അശോകന്‍ തുടങ്ങിയവരുടെ വാരിയെല്ലിനും മൈലക്കര സ്വദേശിനി ബിന്ദു ജസ്റ്റിന്‍, സിസ്റ്റര്‍ എലിസബത്ത്, വട്ടപ്പാറ സ്വദേശിനി ഓമന, അരുവിക്കര സ്വദേശിനി അജീഷ് കുമാരി തുടങ്ങിയവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പാറശാല ഫൊറോനാ വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, നെയ്യാറ്റിന്‍കര ഫൊറോനാ കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ സി.പീറ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവജനങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Image: /content_image/India/India-2018-01-02-04:29:21.jpg
Keywords: ബോണ

6793
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും
Content: മാന്നാനം: ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ 6.15ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.മാത്യു കരീത്തറ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 11നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.സേവ്യര്‍ കുന്നുംപുറം എംസിബിഎസ് നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആറിനു ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആശ്രമ ദേവാലയത്തില്‍നിന്ന് ആരംഭിക്കും. കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി പ്രദക്ഷിണം ആശ്രമ ദേവാലയത്തില്‍ മടങ്ങിയെത്തും. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.15ന് ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ നിന്നു രാവിലെ തുടങ്ങുന്ന തീര്‍ത്ഥാടനം 10.30ന് ആശ്രമദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് സിഎംഐ സഭയിലെ നവവൈദികര്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും വൈകുന്നേരം 4.30ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കല്‍. ആറിനു തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഫാത്തിമമാതാ കപ്പേളയില്‍ എത്തുന്‌പോള്‍ ഫാ.ഡേവിസ് ചിറമ്മല്‍ സന്ദേശം നല്‍കും. ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ, ഫാ. ലൂക്കാസ് ചാമക്കാല സിഎംഐ എന്നിവര്‍ പ്രദക്ഷിണത്തില്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം ദേവാലയത്തില്‍ തിരികെ പ്രവേശിച്ചു കഴിയുന്‌പോള്‍ ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. അതേസമയം ആയിരങ്ങളാണ് ആശ്രമ ദേവാലയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2018-01-02-05:04:30.jpg
Keywords: ചാവറ

6794
Category: 7
Sub Category:
Heading: ഭൂമി വിവാദം: വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാര്‍ ജോസഫ് പാംപ്ലാനി
Content: സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാട് വിഷയത്തില്‍ പ്രതികരണം ആരാഞ്ഞു വിശ്വാസികള്‍ തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ സമീപിച്ചപ്പോള്‍. വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ.
Image:
Keywords: ഭൂമി

6795
Category: 1
Sub Category:
Heading: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മ്യാന്മറില്‍ പൊതു ക്രിസ്തുമസ് ആഘോഷം
Content: യാംഗൂണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മ്യാന്‍മറിലെ ക്രൈസ്തവസമൂഹം പൊതുവായി ക്രിസ്തുമസ് ആഘോഷിച്ചു. കത്തോലിക്ക സഭാ നേതൃത്വവും പ്രൊട്ടസ്റ്റന്റ് വിഭാഗവും സംയുക്തമായാണ് യാംഗൂണിലെ പൊതുനിരത്ത് ക്രിസ്തുമസ് കൊണ്ടാടിയത്. ഉന്നത അധികാരികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഡിസംബര്‍ 23-25 തീയതികളിലായി പൊതു ക്രിസ്തുമസ് ആഘോഷം തുറസ്സായ സ്ഥലത്തു സംഘടിപ്പിച്ചത്. 2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിന്റെ ആദരസൂചകമായിട്ടാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്. പാപ്പയുടെ സന്ദര്‍ശനത്തിനുള്ള നന്ദിയായി സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്താന്‍ യാംഗൂണ്‍ മുഖ്യമന്ത്രി ഫ്യോ മിന്‍ തീനും മേയര്‍ എംജി സോയെയും അനുമതി നല്‍കുകയായിരിന്നു. ഡിസംബര്‍ 23നു പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തില്‍ ആരംഭിച്ച ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ യാംഗൂണിലെ സാന്‍റ മരിയ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആരാധനയോടെയാണ് സമാപിച്ചത്. രാജ്യത്തില്‍ സമാധാനവും സന്തോഷവും കൈവരിക്കുവാന്‍ ഓരോ വ്യക്തികളും തങ്ങള്‍ക്കാവുന്ന വിധത്തില്‍ സംഭാവനകള്‍ നല്‍കണമെന്ന് അതിരൂപത സഹായമെത്രാന്‍ ജോണ്‍ സോ ഹാന്‍ പറഞ്ഞു. മ്യാന്‍മറില്‍ വളര്‍ന്നുവരുന്ന മതസ്വാതന്ത്ര്യത്തിന്റെ സൂചനയായിട്ടാണ് ഇതിനെ നോക്കി കാണുന്നതെന്ന്‍ വൈദികനായ ഫാ. ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഇത്രയും ആഹ്ലാദഭരിതമായ ക്രിസ്തുമസ് കൊണ്ടാടിയിട്ടില്ലായെന്നു പലരും സാക്ഷ്യപ്പെടുത്തി. വരും വര്‍ഷങ്ങളിലും സമാനമായ വിധത്തില്‍ യാംഗൂണില്‍ ക്രിസ്തുമസ് ആഘോഷിക്കപ്പെടുമെന്നു മുഖ്യമന്ത്രി ഫ്യോ മിന്‍ തീന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2014-ലെ സെന്‍സസ് പ്രകാരം മ്യാന്മാറിലെ 51.4 മില്യണ്‍ ജനസംഖ്യയില്‍ 3 മില്യണ്‍ ക്രൈസ്തവ വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2018-01-02-07:16:03.jpg
Keywords: മ്യാന്‍

6796
Category: 18
Sub Category:
Heading: സമര്‍പ്പിതര്‍ കടന്നുചെല്ലുന്ന സ്ഥലത്തെ ജനങ്ങള്‍ അനുഗ്രഹീതരാകുന്നു: മാര്‍ ജേക്കബ് മനത്തോടത്ത്
Content: നെന്മാറ: സമര്‍പ്പിതര്‍ എവിടേയ്ക്കു കടന്നുചെല്ലുന്നുവോ അവിടുത്തെ ജനം അനുഗ്രഹീതരാകുന്നുവെന്നു പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ പാലക്കാട് രൂപതയിലെ ആദ്യശാഖാ ഭവനമായ നെന്മാറ സെന്റ് റീത്താസ് കോണ്‍വെന്റിന്റെ പുതിയ ഭവനം ആശിര്‍വദിച്ചതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ജീവിതത്തിലെ പരമപ്രധാനമായ കാര്യം ദൈവത്തിനു പ്രീതികരമായതു ചെയ്യുക എന്നതാണെന്നും ബിഷപ്പ് പറഞ്ഞു. ആശീര്‍വ്വാദത്തെ തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ മേലാര്‍കോട് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ താമരശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ ഇടവകയിലെ വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടികള്‍ക്കു നെന്മാറ ക്രൈസ്റ്റ് കിംഗ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, സിസ്റ്റര്‍ സിംഫോറിയ, സിസ്റ്റര്‍ ലില്ലിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Image: /content_image/India/India-2018-01-02-08:30:42.jpg
Keywords: മനത്തോ

6797
Category: 1
Sub Category:
Heading: അഭയാർത്ഥിയായിരിന്ന തന്‍ഹ് തായ് ഇനി ഓറഞ്ച് രൂപതയെ നയിക്കും
Content: കാലിഫോര്‍ണിയ: വിയറ്റ്നാമിൽ നിന്നും അഭയാർത്ഥിയായി അമേരിക്കയിലെത്തിയ തന്‍ഹ് തായ് ങ്കുയെന്‍ ഇനി കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപതയെ നയിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിയറ്റ്നാം യുദ്ധത്തിന്റെ കെടുതികള്‍ രൂക്ഷമായതിനെ തുടർന്ന് തന്‍ഹ് തായ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതനായി തീരുകയായിരിന്നു. 18ദിവസത്തോളം ഭക്ഷണവും വെള്ളവും ഇല്ലാതെ ബോട്ടില്‍ കഴിയേണ്ടി വന്ന അദ്ദേഹം ഏറെ സഹനങ്ങളിലൂടെയാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. പിന്നീട് തന്റെ ദൈവ വിളിയുടെ അന്തസത്ത മനസ്സിലാക്കി പൗരോഹിത്യ പഠനം അമേരിക്കയില്‍ തുടരുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു, നേരത്തെ വിയറ്റ്നാമിൽ നിന്ന്‍ പലായനം ചെയ്യുന്നതിന് മുന്നേ അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നിരിന്നു. ഉന്നത വിദ്യാഭ്യാസവും സെമിനാരി പഠനവും പൂർത്തിയാക്കിയ അദ്ദേഹം 1991 ൽ വൈദികനായി അഭിഷിക്തനായി. തിരുപട്ടം സ്വീകരിച്ചതിന് ശേഷം ജോർജിയയും ഫ്ലോറിഡയും അടക്കമുള്ള സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുവാനായിരിന്നു നിയോഗം. 26 വര്‍ഷത്തെ വൈദിക ജീവിതത്തിനു ഒടുവില്‍ കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപതയുടെ സഹായമെത്രാനായി തന്‍ഹ് തായെ ഫ്രാന്‍സിസ് പാപ്പ നിയമിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17നു കാലിഫോർണിയയിലെ സെന്‍റ്. കൊളമ്പൻ ദേവാലയത്തിൽ വച്ച് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നു. ഡിസംബർ ആറിന് അന്തരിച്ച ബിഷപ്പ് ഡൊമിനിക്ക് എം.ലോങ്ങിന്റെ പിൻഗാമിയായിട്ടാണ് ബിഷപ്പ് തന്‍ഹ് തായ് സ്ഥാനാരോഹണം ചെയ്യപ്പെട്ടിരിക്കുന്നത്. അന്തരിച്ച ബിഷപ്പും വിയറ്റ്നാമില്‍ നിന്നുള്ള വ്യക്തിയായിരിന്നു. ഒരേ രാജ്യത്ത് നിന്നും അഭയാർത്ഥികളായി വന്ന് ഒരേ രൂപതയുടെ ദൗത്യം ലഭിച്ച രണ്ടു ബിഷപ്പുമാരുടേയും വിളി ദൈവിക പദ്ധതിയാണെന്ന് ഓറഞ്ച് രൂപത അധ്യക്ഷൻ ബിഷപ്പ് കെവിൻ വാൻ പറഞ്ഞു. അഭയാർത്ഥികളുടെ പ്രശ്നങ്ങളോട് അധികാരികൾ മുഖം തിരിക്കരുതെന്ന് ബിഷപ്പ് തായ് ങ്കുയെന്‍ അഭ്യർത്ഥിച്ചു. പോലീസ് മേധാവികളുടെ സഹകരണവും കുടിയേറ്റക്കാർക്ക് ആവശ്യമാണ്. പുതിയ ഭാഷയും സംസ്കാരവും മനസ്സിലാക്കാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓറഞ്ച് രൂപതയിലെ വിശ്വാസികളിൽ ഭൂരിഭാഗവും വിയറ്റ്നാമിൽ നിന്നും കുടിയേറി താമസിക്കുന്നവരാണ്. അതിനാല്‍ തന്നെ ബിഷപ്പ് തന്‍ഹ് തായ് ങ്കുയെനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വം തന്നെയാണുള്ളത്.
Image: /content_image/News/News-2018-01-02-10:18:34.jpg
Keywords: അമേരിക്ക, അഭയാര്‍