category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും
Contentമാന്നാനം: ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ 6.15ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.മാത്യു കരീത്തറ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 11നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.സേവ്യര്‍ കുന്നുംപുറം എംസിബിഎസ് നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. ആറിനു ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആശ്രമ ദേവാലയത്തില്‍നിന്ന് ആരംഭിക്കും. കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി പ്രദക്ഷിണം ആശ്രമ ദേവാലയത്തില്‍ മടങ്ങിയെത്തും. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.15ന് ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍ നിന്നു രാവിലെ തുടങ്ങുന്ന തീര്‍ത്ഥാടനം 10.30ന് ആശ്രമദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് സിഎംഐ സഭയിലെ നവവൈദികര്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും വൈകുന്നേരം 4.30ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കല്‍. ആറിനു തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഫാത്തിമമാതാ കപ്പേളയില്‍ എത്തുന്‌പോള്‍ ഫാ.ഡേവിസ് ചിറമ്മല്‍ സന്ദേശം നല്‍കും. ഫാ.ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ, ഫാ. ലൂക്കാസ് ചാമക്കാല സിഎംഐ എന്നിവര്‍ പ്രദക്ഷിണത്തില്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം ദേവാലയത്തില്‍ തിരികെ പ്രവേശിച്ചു കഴിയുന്‌പോള്‍ ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും. അതേസമയം ആയിരങ്ങളാണ് ആശ്രമ ദേവാലയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-01-02 10:36:00
Keywordsചാവറ
Created Date2018-01-02 10:34:30