Content | നെന്മാറ: സമര്‍പ്പിതര്‍ എവിടേയ്ക്കു കടന്നുചെല്ലുന്നുവോ അവിടുത്തെ ജനം അനുഗ്രഹീതരാകുന്നുവെന്നു പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്. ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ പാലക്കാട് രൂപതയിലെ ആദ്യശാഖാ ഭവനമായ നെന്മാറ സെന്റ് റീത്താസ് കോണ്‍വെന്റിന്റെ പുതിയ ഭവനം ആശിര്‍വദിച്ചതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ജീവിതത്തിലെ പരമപ്രധാനമായ കാര്യം ദൈവത്തിനു പ്രീതികരമായതു ചെയ്യുക എന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
ആശീര്‍വ്വാദത്തെ തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ മേലാര്‍കോട് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ താമരശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ ഇടവകയിലെ വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടികള്‍ക്കു നെന്മാറ ക്രൈസ്റ്റ് കിംഗ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, സിസ്റ്റര്‍ സിംഫോറിയ, സിസ്റ്റര്‍ ലില്ലിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. |