Contents

Displaying 6451-6460 of 25125 results.
Content: 6758
Category: 1
Sub Category:
Heading: യേശുവിനെ കൂടാതെ ക്രിസ്തുമസില്ല: സന്ദേശം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് എന്നത് യേശുവിന്റെ തിരുപ്പിറവി തിരുന്നാളിന്‍റെ ആഘോഷമാണെന്നും അവിടുത്തെ കൂടാതെ ക്രിസ്തുമസ് ഇല്ലായെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (27/12/2017) ഈ വര്‍ഷത്തെ അവസാനത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയിലാണ് പാപ്പ തന്റെ സന്ദേശം ആവര്‍ത്തിച്ചത്. കഴിഞ്ഞ ആഴ്ചയും പാപ്പ സമാനമായ പ്രസ്താവന നടത്തിയിരിന്നു. യൂറോപ്പില്‍, തിരുപ്പിറവിയുടെ തനിമയ്ക്ക് മങ്ങലേല്‍പ്പിക്കപ്പെടുന്നുവെന്നും യേശുവിന്‍റെ പിറവിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്ന്‍ ഇല്ലാതാകുന്നുവെന്ന ആശങ്കയും പാപ്പ തന്റെ സന്ദേശത്തില്‍ പങ്കുവെച്ചു. യേശുവിനെ കൂടാതെ തിരുപ്പിറവിയില്ല. അവിടുന്നാണ് കേന്ദ്രസ്ഥാനത്തെങ്കില്‍ ചുറ്റുമുള്ള സകലതിലും ഉത്സവാന്തരീക്ഷം സംജാതമാകുന്നു. എന്നാല്‍ യേശുവിനെ നാം മാറ്റിനിറുത്തിയാല്‍, ദീപങ്ങള്‍ അണയുന്നു, സകലവും കപടവും ഉപരിപ്ലവുമായിത്തീരുന്നു. നമ്മെപ്പോലെ മനുഷ്യനായിത്തീരുകയും വിസ്മയകരമാംവിധം സ്വയം വെളിപ്പെടുത്തുകയും ചെയ്ത യേശുവിന്‍റെ പ്രകാശം, അന്വേഷിക്കാനും കണ്ടെത്താനും സുവിശേഷത്തിലെ ആട്ടി‌ടയരെപ്പോലെ നാമും വിളിക്കപ്പെട്ടിരിക്കുന്നു. ആരാലും അറിയപ്പെടാത്ത ഒരു നിര്‍ദ്ധന യുവതിയില്‍ നിന്നാണ് അവിടുന്ന് ജന്മംകൊണ്ടത്. ഒരു കാലിത്തൊഴുത്തില്‍ അവള്‍ ശിശുവിന് ജന്മം നല്‍കി. ലോകം ഒന്നും അറിഞ്ഞില്ല, എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ദൈവദൂതര്‍ ആനന്ദിച്ചു. ഇന്നു നമുക്കു മുന്നില്‍ ദൈവസുതന്‍ അവതരിക്കുന്നതും ഇപ്രകാരം തന്നെയാണ്. കൂരിരുട്ടില്‍ നിശ്ചലമായിരുന്ന നരകുലത്തിന് ദൈവത്തിന്‍റെ ദാനമെന്ന നിലയില്‍ അവിടുന്ന് അവതരിച്ചു. ഇന്നും നരകുലം പലപ്പോഴും ഇഷ്ടപ്പെടുന്നത് ഇരുളാണെന്ന യാഥാര്‍ത്ഥ്യം നാം കാണുന്നു. ആകയാല്‍ യേശുവെന്ന ദൈവിക ദാനം സ്വീകരിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമുക്ക് സ്വയം ചോദിക്കാം. അനുദിനം, സ്വന്തം വഴിയില്‍ കണ്ടുമുട്ടുന്നവര്‍ക്ക് സൗജന്യ ദാനമായിത്തീരുക എന്നാണ്. അതുകൊണ്ടാണ് തിരുപ്പിറവിത്തിരുന്നാളില്‍ നാം സമ്മാനങ്ങള്‍ കൈമാറുന്നത്. നമുക്കുള്ള സാക്ഷാല്‍ സമ്മാനം യേശുവാണ്, അവിടുത്തെപ്പോലെ നമ്മളും മറ്റുള്ളവര്‍ക്ക് ദാനമായിത്തീരണം. ലോകത്തിലെ ശക്തന്മാര്‍ നയിച്ച മാനവചരിത്രത്തെ ദൈവം എപ്രകാരം സന്ദര്‍ശിക്കുന്നുവെന്ന് തിരുപ്പിറവിയില്‍ നമുക്കു കാണാന്‍ സാധിക്കും. സമൂഹത്തിന്‍റെ അതിരുകളിലാക്കപ്പെട്ടവരെ ദൈവം ഇതില്‍ പങ്കുചേര്‍ക്കുന്നു. എളിയവരും പരിത്യക്തരുമായി യേശു സ്ഥാപിച്ച സൗഹൃദം കാലത്തില്‍ തുടരുകയും മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെ ഊട്ടി വളര്‍ത്തുകയും ചെയ്യുന്നു. ബത്ലഹേമിലെ ഇടയര്‍ പ്രതിനിധാനം ചെയ്യുന്ന ഇക്കൂട്ടര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. അവര്‍ മോശമായി കാണപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആയിരുന്നു. അവര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. ആ വെളിച്ചം അവരെ യേശുവിലേക്കു നയിക്കുന്നു. ദെവം നമുക്കായി നല്കുന്ന സമ്മാനമാണ് യേശു, നാം അവിടത്തെ സ്വീകരിച്ചാല്‍ നമുക്കും മറ്റുള്ളവര്‍ക്കായി, സര്‍വ്വോപരി, കരുതലും വാത്സല്യവും അനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കായി, ദാനമായിത്തീരാന്‍ സാധിക്കും. സ്വന്തം ജീവിതത്തില്‍ ഒരിക്കലും തലോടലോ, സ്നേഹത്തിന്‍റെതായ കരുതലോ, വാത്സല്യത്തിന്‍റെ ഒരു പ്രവൃത്തിയോ അനുഭവിക്കാത്തവര്‍ എത്രയേറെയാണ്! അതു ചെയ്യാന്‍ തിരുപ്പിറവി നമ്മെ നിര്‍ബന്ധിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഏഴായിരത്തില്‍ അധികം വിശ്വാസികളാണ് പാപ്പയുടെ സന്ദേശം ശ്രവിക്കുവാന്‍ ഇന്നലെ എത്തിയത്.
Image: /content_image/News/News-2017-12-28-06:33:09.jpg
Keywords: ക്രിസ്തുമസ്, പാപ്പ
Content: 6759
Category: 10
Sub Category:
Heading: 'ഞാന്‍ യേശുവിന്റെ സ്വന്തമാണ്': വിശ്വാസം പ്രഘോഷിച്ച് പ്രശസ്ത ഫുട്ബോൾ താരം കക്ക
Content: റിയോ ഡി ജനീറോ: ക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിച്ച് പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം കക്ക. ഫുട്ബോള്‍ രംഗത്ത് നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് "ഞാന്‍ യേശുവിന്റെ സ്വന്തമാണ്" എന്ന ടീ ഷര്‍ട്ടും ധരിച്ചു അദ്ദേഹം തന്റെ വിശ്വാസം ഏറ്റുപറഞ്ഞിരിക്കുന്നത്. പിതാവേ എന്ന സംബോധനയോടെയാണ് ചിത്രത്തോടൊപ്പമുള്ള സന്ദേശം അദ്ദേഹം കുറിച്ചിരിക്കുന്നത്. 'ഞാന്‍ സങ്കല്പിച്ചതിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. നന്ദി. തന്റെ അടുത്തയാത്ര ആരംഭിക്കുകയാണ്. ക്രിസ്തുവിന്റെ നാമത്തില്‍'. ആമ്മേന്‍ പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ് അവസാനിക്കുന്നത്. ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് കണ്ണുകള്‍ അടച്ചാണ് കക്ക എന്ന പേരിൽ അറിയപ്പെടുന്ന റിക്കാർഡോ സെക്ക്സൺ ദോസ് ചിത്രത്തില്‍ കാണുന്നത്. നേരത്തെയും ഇദ്ദേഹം തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിരിന്നു. തന്റെ ജീവിതത്തിലെ ഓരോ ദിവസവും തനിക്ക് യേശുവിനെ വേണമെന്നും അവിടുത്തെ കൂടാതെ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലായെന്നും അദ്ദേഹം ക്രൂ എന്ന സംഘടനയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരിന്നു. 2002ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായ കക്ക 2007 ബാലണ്‍ ദിഓർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2017-12-28-09:07:26.jpg
Keywords: പ്രഘോഷിച്ച്, പരസ്യമായി
Content: 6760
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കരയില്‍ വൈദികന്റെ ബൈക്ക് കത്തിച്ചു
Content: തിരുവനന്തപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള അയിര ഹോളി ക്രോസ് ദേവാലയത്തോട് ചേര്‍ന്ന് പള്ളിമേടയ്ക്കു മുന്നില്‍ വെച്ചിരുന്ന വൈദികന്റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. തീപിടുത്തത്തില്‍ പള്ളി മേടയുടെ ഒരു ഭാഗവും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഹോളി ക്രോസ് ദേവാലയ വികാരി ഫാ.ജോയിയുടെ ബൈക്ക് ആണ് കത്തിച്ചത്. രാവിലെ 5.30ന് പള്ളി മണി അടിക്കാന്‍ എത്തിയ കപ്യാരാണ് പുക ഉയരുന്നത് കണ്ടത്. പോലീസ് ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ബൈക്ക് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വാഹനം കത്തിക്കാന്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലൈറ്ററും സമീപത്ത് നിന്ന് പോലീസിനു ലഭിച്ചു. പൊഴിയൂര്‍ പോലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഒരാഴ്ച മുന്‍പ് ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തു വൈദികന് മർദ്ദനമേറ്റിരിന്നു. ഇതിന് പിന്നാലെ കുട്ടമലയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ആക്രമണം ഉണ്ടായി.
Image: /content_image/India/India-2017-12-28-10:41:16.jpg
Keywords: നെയ്യാറ്റി, തിരുവനന്ത
Content: 6761
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി
Content: കെയ്റോ: പുതുവർഷത്തിനും ജനുവരി ഏഴിന് ആഘോഷിക്കുന്ന കോപ്റ്റിക്ക് ക്രിസ്തുമസിനും ദിവസങ്ങള്‍ ശേഷിക്കേ ഈജിപ്തിലെ ക്രൈസ്തവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്കായി പതിനായിരകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് അധികാരികള്‍ ഇതിനോടകം നിയോഗിച്ചിരിക്കുന്നത്. ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും തീർത്ഥാടകർക്കും മതിയായ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. അതേസമയം ഡിസംബർ ഇരുപത്തിരണ്ടിന് പോലീസിന്റെ സാന്നിധ്യത്തിലും തെക്കൻ കെയ്റോയിലെ അൽ അമീർ തവദ്രോസ് ദേവാലയത്തിൽ നടന്ന ആക്രമണം സുരക്ഷാവീഴ്ചയെന്ന്‍ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേരാണ് ഗ്രാമത്തിലെ ഏക ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്തത്. ദേവാലയ വസ്തുവകകളും തിരുവസ്ത്രങ്ങളും കുരിശും മറ്റ് രൂപങ്ങളും നശിപ്പിക്കപ്പെട്ടു. പതിനഞ്ച് വർഷത്തിലധികമായി പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നുവരുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരിന്നു. ഈജിപ്ഷ്യൻ ജനസംഖ്യയിൽ പന്ത്രണ്ട് ശതമാനത്തോളമാണ് കോപ്റ്റിക്ക് ക്രൈസ്തവർ. ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴിനാണ് കോപ്റ്റിക്ക് ക്രൈസ്തവര്‍ ക്രിസ്തുമസ് ആചരിക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്ത അൽ സിസി, ഇതിനോടകം ക്രിസ്തുമസ് ആശംസകൾ നേർന്നിട്ടുണ്ട്.
Image: /content_image/News/News-2017-12-28-11:56:47.jpg
Keywords: ഈജി
Content: 6762
Category: 18
Sub Category:
Heading: ഓഖി: ലത്തീന്‍ സഭയുടെ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപനം ഇന്ന്
Content: തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളെ കണ്ണീരിലാഴ്ത്തിയ ഓഖി ദുരന്തം ഒരു മാസം തികയുന്ന ഇന്ന് തിരുവനന്തപുരം ലത്തിന്‍ അതിരൂപത ഓഖി ദുരന്ത അനുസ്മരണം നടത്തും. പാളയം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഓഖി ദുരിതാശ്വാസ പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകും. അനുസ്മരണ പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് ദിവ്യബലി അര്‍പ്പണം നടക്കും. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ അതിരൂപതയുടെ ദുരിതാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നിര്‍വഹിക്കും. തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു വിശ്വാസ സമൂഹം പ്രദക്ഷിണമായി നീങ്ങും. ഇതേ തുടര്‍ന്നു പ്രാര്‍ത്ഥന നടക്കുന്നതോടെ അനുസ്മരണ ചടങ്ങുകള്‍ സമാപിക്കും.
Image: /content_image/India/India-2017-12-29-02:57:25.jpg
Keywords: ഓഖി
Content: 6763
Category: 18
Sub Category:
Heading: കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷത്തിനു തുടക്കമായി
Content: തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷത്തിനും യുവജന അസംബ്ലിയ്ക്കും തുടക്കമായി. നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിബിസിഐ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. യേശുവിന്റെ സുവിശേഷവാഹകരാകാന്‍ കാലഘട്ടം യുവാക്കളെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാല്‍ താന്‍ ഉള്‍പ്പെട്ട ഭാരത മെത്രാന്‍സംഘം കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറും മാര്‍പ്പാപ്പയെ ക്ഷണിച്ചു സ്വീകരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചില്ലെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, കെ.എസ്. ശബരീനാഥന്‍ എംഎല്‍എ, ബഥനി നവജീവന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, കെസിവൈഎം മുന്‍ പ്രസിഡന്റ് ഷിജോ മാത്യു, ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത പ്രസിഡന്റ് പി. കിഷോര്‍, കെസിവൈഎം തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, മിജാര്‍ക് ഭാരവാഹി സ്മിത ഷിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 27 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളാണ് മൂന്നു ദിവസം നീളുന്ന യൂത്ത് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
Image: /content_image/India/India-2017-12-29-04:02:24.jpg
Keywords: കെസിവൈഎം
Content: 6764
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി വലിയതുറ നിവാസികള്‍
Content: വലിയതുറ: ഓഖി ദുരിതബാധിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുമായി പൂന്തുറ മുതല്‍ തോപ്പ് വരെയുള്ള പത്ത് ഇടവകകളിലെ വിശ്വാസികള്‍. തോപ്പിലും കണ്ണാന്തുറയിലും പ്രാര്‍ത്ഥനകളുമായി ഒരുമിച്ച് ചേര്‍ന്ന സമൂഹം മെഴുകുതിരി കത്തിച്ച് ശംഖുമുഖത്തേക്ക് പ്രദക്ഷിണം നടത്തി. അനുസ്മരണ പ്രാര്‍ത്ഥനയ്ക്കു മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് നേതൃത്വം നല്‍കി. ഓഖി ദുരിതബാധിതരോടൊപ്പം ഒറ്റക്കെട്ടായി സമൂഹമുണ്ടെന്നും തീരദേശവാസികള്‍ക്ക് കടല്‍ ഉപജീവനമാര്‍ഗം മാത്രമല്ല, തലമുറകളുടെ ബലിപീഠമാണെന്നും മാര്‍ ഐറേനിയോസ് സന്ദേശത്തില്‍ പറഞ്ഞു. എല്ലാ വേദനകളും പുതുപ്പിറവിക്ക് വേണ്ടിയുള്ളതാണെന്നും സംഘര്‍ഷങ്ങളും വേദനകളും നിറഞ്ഞ മുഹൂര്‍ത്തത്തെ പ്രാര്‍ത്ഥനയോടെ അവിസ്മരണീയമാക്കിയ യേശുവിന്റെ പാത നാം പിന്തുടരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.
Image: /content_image/India/India-2017-12-29-04:41:16.jpg
Keywords: ഓഖി
Content: 6765
Category: 18
Sub Category:
Heading: സിസ്റ്റര്‍ എല്‍സി കാച്ചപ്പിള്ളി സുപ്പീരിയര്‍ ജനറല്‍
Content: മണ്ണാര്‍ക്കാട്: പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി കാച്ചപ്പിള്ളി ഒ.പി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ അല്‍ഫോന്‍സ മാണിക്ക്യത്താന്‍, കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജോസി മൂക്കാംകുഴിയില്‍, സിസ്റ്റര്‍ സ്‌റ്റെല്ല തേക്കുംകാട്ടില്‍, സിസ്റ്റര്‍ റോസി ത്രിശോക്കാരന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മണ്ണാര്‍ക്കാട് ജനറലേറ്റില്‍ നടത്തിയ ഏഴാമതു ജനറല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Image: /content_image/India/India-2017-12-29-04:48:02.jpg
Keywords: സുപ്പീരിയര്‍
Content: 6766
Category: 1
Sub Category:
Heading: ക്രിസ്തുമസ്: ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്ക് തടവ് ശിക്ഷയില്‍ ഇളവ്
Content: ജക്കാര്‍ത്ത: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ജയില്‍പ്പുള്ളികളായ ഒന്‍പതിനായിരത്തില്‍ അധികം ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിനോട് അനുബന്ധിച്ച് ശിക്ഷയില്‍ ഇളവ്. ദൈവനിന്ദാ കുറ്റം അടക്കം വിവിധ കേസുകളാല്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 9333 ക്രൈസ്തവ തടവ് പുള്ളികള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതെന്ന് 'ജക്കാര്‍ത്ത പോസ്റ്റ്' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രകാലം തടവ് ശിക്ഷ അനുഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശിക്ഷയില്‍ ഇളവ് നല്കിയിരിക്കുന്നത്. 15 ദിവസം മുതല്‍ 60 ദിവസം വരെയുള്ള ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറു മാസത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് 15 ദിവസം ഇളവും ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് ഒരു മാസവും ആറു വര്‍ഷമായി തടവില്‍ കഴിയുന്നവര്‍ക്ക് രണ്ട് മാസ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 175 പേര്‍ക്ക് ജയില്‍ മോചനം സാധ്യമാകുമെന്ന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മതനിന്ദാ കുറ്റം ആരോപിച്ച് കഴിഞ്ഞ മെയ് മാസം മുതല്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കും ഇളവ് ലഭിച്ചു. 15 ദിവസമാണ് ഇദ്ദേഹത്തിനു ഇളവ് ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-12-29-05:49:21.jpg
Keywords: ഇന്തോ
Content: 6767
Category: 1
Sub Category:
Heading: കേരള സഭയ്ക്ക് പൗരോഹിത്യ വസന്തം
Content: കൊച്ചി: പൗരോഹിത്യ ദൈവവിളികളുടെ വസന്തത്താല്‍ നിറഞ്ഞു കേരള സഭ. സംസ്ഥാനത്തെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളില്‍ നിന്ന് നൂറുകണക്കിനു വൈദികരാണ് തിരുപട്ടം വഴി അഭിഷേകം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് 21 പേരാണ് നവവൈദികരായി മാറുന്നത്. ചങ്ങനാശ്ശേരി അതിരൂപതയില്‍ നിന്ന് പതിനേഴ് പേരും തലശ്ശേരി അതിരൂപതയില്‍ നിന്ന് പത്തു പേരും തൃശൂര്‍ അതിരൂപതയില്‍ നിന്ന് ആറുപേരും ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന്‍ എട്ടുപേരും മാനന്തവാടിയില്‍ നിന്ന്‍ ആറു പേരുമാണ് അഭിഷിക്തരാകാന്‍ ഇരിക്കുന്നത്. ഇതില്‍ ചിലരുടെ തിരുപട്ട സ്വീകരണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സിഎംഐ സഭയ്ക്ക് നാല്‍പ്പത്തിയേഴും എംസിബിഎസ് സഭയ്ക്ക് പതിനെട്ടും വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് പതിനാലും വൈദികര്‍ ഈ ദിവസങ്ങളില്‍ അഭിഷിക്തരാകും. മറ്റ് കോണ്‍ഗ്രിഗേഷനുകളില്‍ നിന്നും നിരവധി വൈദികര്‍ പൗരോഹിത്യം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലത്തീന്‍സഭയുടെ 12 രൂപതകളില്‍ നിന്നും ഡീക്കന്‍മാര്‍ തിരുപട്ടം സ്വീകരിക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ ലഭ്യമല്ല. സീറോ മലങ്കരസഭയ്ക്ക് 54 തിരുപ്പട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നാനാഭാഗങ്ങളിലേക്ക് ഇറങ്ങുന്ന ഈ നവവൈദികരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം അനുസ്മരിക്കാം.
Image: /content_image/News/News-2017-12-29-07:37:26.jpg
Keywords: പൗരോഹി, തിരുപട്ട