Contents
Displaying 6431-6440 of 25125 results.
Content:
6738
Category: 1
Sub Category:
Heading: അശാന്തിയുടെ താഴ്‌വരയില്‍ ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ട് ഇറാഖി ക്രൈസ്തവര്‍
Content: മൊസൂള്‍: അശാന്തിയുടെ താഴ്‌വരയില്‍ ക്രിസ്തുമസ് ആഘോഷിച്ചു കൊണ്ട് ഇറാഖി ജനത. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ഇന്നലെ പള്ളികളിലും വീടുകളിലും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളും പ്രാര്‍ത്ഥനകളും നടന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം മുസ്ലീങ്ങളുമെത്തിയെന്നത് ശ്രദ്ധേയമായി. ഇറാഖി ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിട്ടത്. ഇറാഖിലും ലോകത്തും സമാധാനം ഉണ്ടാകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ പറഞ്ഞു. വടക്കന്‍ മൊസൂളില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ടെലെസ്കോഫിലെ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഇന്നലെ നടന്ന ക്രിസ്തുമസ് ശുശ്രൂഷകളില്‍ നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. ഐഎസ് ക്രൂരതയ്ക്കിടെ പലായനം ചെയ്തു പിന്നീട് മടങ്ങിയെത്തിയ ക്രൈസ്തവരാണ് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. ദുരിതങ്ങള്‍ക്കിടയിലും തങ്ങള്‍ ഇവിടെ തന്നെ തുടരുകയാണെന്ന് ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. ബുട്രോസ് കപ്പ എന്ന വൈദികന്‍ പറഞ്ഞു. ഐഎസ് ആക്രമണത്തെ തുടര്‍ന്നു തകര്‍ന്ന ദേവാലയങ്ങളിലാണ് ശുശ്രൂഷകള്‍ നടന്നത്. ഇവയുടെ അറ്റകുറ്റ പണികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നേരത്തെ മൊസൂള്‍ 2014ല്‍ ഐഎസ് കീഴടക്കിയതോടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ വലിയ പങ്കും അവിടെ നിന്നു പലായനം ചെയ്തിരിന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇറാഖ് സൈന്യം വടക്കന്‍ നഗരമായ മൊസൂള്‍ തിരിച്ചു പിടിച്ചത്. ഐഎസ് നിയന്ത്രണത്തിലായിരുന്ന വര്‍ഷങ്ങളില്‍ നഗരത്തില്‍ ക്രിസ്മസ് ആഘോഷം വിലക്കിയിരുന്നു.
Image: /content_image/News/News-2017-12-25-09:28:40.jpg
Keywords: ഇറാഖ

6739
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍
Content: ലണ്ടന്‍: ആഗോള ക്രൈസ്തവ സമൂഹത്തിനു ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ലോകനേതാക്കള്‍. എല്ലാ ക്രൈസ്തവ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇസ്രായേല്ലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ജറുസലേം നഗരം പശ്ചാത്തലത്തില്‍ എടുത്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. "ജെറുസലേമില്‍ നിന്ന് ക്രിസ്മസ് ആശംസകള്‍. രണ്ട് ശതമാനം വരുന്ന ക്രിസ്ത്യന്‍ ജനതയ്ക്ക് ഇവിടം അഭയസ്ഥാനമാണ്. എനിക്ക് പിന്നില്‍ കാണുന്ന വിശുദ്ധയിടങ്ങളില്‍ ആരാധന നടത്താനുള്ള എല്ലാവരുടെയും അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഇസ്രയേലിലേക്ക് വരുന്നവര്‍ക്ക് ഞാനൊരു വിനോദസഞ്ചാരം ഒരുക്കും. ഞാന്‍ തന്നെയായിരിക്കും നിങ്ങളുടെ ഗൈഡ്. അടുത്ത ക്രിസ്മസിനാവും അത് യാഥാര്‍ത്ഥ്യമാവുക." നെതന്യാഹു പറഞ്ഞു. ഏവര്‍ക്കും ഏറെ അഭിമാനത്തോടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കയുടെ മിലിറ്ററി ട്രൂപ്പുകള്‍ക്കും ട്രംപ് പ്രത്യേക ആശംസ നല്‍കി. ക്രിസ്തുമസ് കാലത്ത് സ്വന്തം കുടുംബങ്ങളില്‍ നിന്ന്‍ മാറിയുള്ള ട്രൂപ്പ് അംഗങ്ങളുടെ സേവനം നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ആശംസകള്‍ അറിയിക്കുന്നതായും ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നായിരിന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് ക്രിസ്തുമസിനോട് അനുബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2017-12-25-10:56:54.jpg
Keywords: ക്രിസ്തുമസ്

6740
Category: 18
Sub Category:
Heading: ആയിരത്തോളം അനാഥകുഞ്ഞുങ്ങള്‍ക്ക് വിരുന്നൊരുക്കി കൊണ്ട് ആൻറോഫ് ഹിൽ ഫൊറോന
Content: മുംബൈ: യേശുവിന്റെ പിറവി തിരുനാളിന്റെ സ്മരണയില്‍ പങ്കുവെയ്ക്കലിന്റെ സന്ദേശവുമായി മുംബൈ കല്യാൺ രൂപതയിലെ ആൻറോഫ് ഹിൽ ഫൊറോന കൂട്ടായ്മ. മുംബൈയിലെ വിവിധസ്ഥലങ്ങളിലുള്ള അനാഥാലയങ്ങളിൽ അന്തേവാസികളായ ആയിരത്തോളം കുട്ടികൾക്കു വിരുന്നൊരുക്കി കൊണ്ടായിരിന്നു ഫൊറോന തങ്ങളുടെ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമാക്കിയത്. കരോള്‍ ഗാനങ്ങളും നൃത്തച്ചുവടുകളും അതിഥികളായെത്തിയ കുഞ്ഞുങ്ങൾക്കു വലിയ അനുഭവമായി. 'പിറവി 2017' എന്ന പേരിലാണ് ആൻറോഫ് ഹിൽ ഫൊറോന കൂട്ടായ്മയുടെ ക്രിസ്തുമസ് സംഗമം നടന്നത്. സമ്മാനപൊതികളും മധുരപലഹാരങ്ങളുളും നല്‍കിയാണ് കുഞ്ഞുങ്ങളെ സംഘാടകർ വരവേറ്റത്. പങ്കുവയ്ക്കലെന്ന മഹത്തായ സന്ദേശം പുതുതലമുറയ്ക്കുകൂടി പകരുക ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ വിവിധങ്ങളായ കലാപരിപാടികള്‍ നടന്നു. കലാപരിപാടികളെക്കൂടാതെ, സംഗീതസംവിധായകനും ഗായകനുമായ അൽഫോൺസ് ജോസഫിൻറെ സംഗീതവിരുന്നും ആഘോഷത്തിൻറെ മാറ്റുകൂട്ടി.
Image: /content_image/News/News-2017-12-26-04:43:44.jpg
Keywords: മുംബൈ

6741
Category: 1
Sub Category:
Heading: കോഴിക്കോട് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം
Content: ചെമ്പുകടവ്: താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി. ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി. പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2017-12-26-05:46:35.jpg
Keywords: സാത്താന്‍ സേവ

6742
Category: 18
Sub Category:
Heading: രോഗികള്‍ക്ക് കേക്കും ബെഡ്ഷീറ്റും വിതരണം ചെയ്തുകൊണ്ട് നവജീവന്‍ ട്രസ്റ്റിന്റെ ക്രിസ്തുമസ് ആഘോഷം
Content: കോട്ടയം: ജീവകാരുണ്യ സംഘടനയായ നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്രിസ്മസ് ആഘോഷം നടന്നു. കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആയിരത്തിലധികം രോഗികള്‍ക്കു നവജീവന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കേക്കുകളും ബെഡ്ഷീറ്റും വിതരണം ചെയ്തു. മെഡിക്കല്‍കോളജ് ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. പി.ജി.ആര്‍.പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസ് ആമുഖസന്ദേശം നല്‍കി. നേരത്തെ നവജീവന്റെ ക്രിസ്തുമസ് ആഘോഷം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കൈത്താങ്ങ് പദ്ധതിയില്‍പ്പെട്ട 110 കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് മാര്‍ തോമസ് തറയില്‍ കേക്കും ബഡ്ഷീറ്റും വിതരണം ചെയ്തു. ജില്ലാ ആശുപത്രിയിലും കേക്ക് വിതരണം ചെയ്തു. ബിസിഎം കോളജ് അധ്യാപകരും വിദ്യാര്‍ഥികളും സമാഹരിച്ച മുന്നൂറോളം കേക്കുകളാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിതരണം ചെയ്തത്. കുട്ടികളുടെ ആശുപത്രിയില്‍ 120 രോഗികള്‍ക്ക് കേക്കും ബെഡ്ഷീറ്റും വിതരണം ചെയ്തു.
Image: /content_image/India/India-2017-12-26-06:00:12.jpg
Keywords: നവജീവ

6743
Category: 1
Sub Category:
Heading: ഉദരഫലത്തിനു വേണ്ടി ജീവൻവെടിഞ്ഞ ഈ അമ്മ ലോകത്തിനു മുഴുവൻ മാതൃകയാകുന്നു
Content: "എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം" എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയായില്‍ നിന്നു അറിഞ്ഞു കാണും. സപ്ന ജോജു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച് ചിന്തിക്കുന്നതിനു വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ 'ഒരു വിശുദ്ധ'. തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. "തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട്" എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്. ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക. സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയായില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു "സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും". നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി, ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2017-12-26-09:04:37.jpg
Keywords: ഗര്‍ഭസ്ഥ

6744
Category: 1
Sub Category:
Heading: വത്തിക്കാനിലെ പുല്‍ക്കൂടിന് നേരെ അര്‍ദ്ധ നഗ്നയായ യുവതിയുടെ അതിക്രമം
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ സ്ഥിതിചെയ്യുന്ന പുല്‍ക്കൂടിന് നേരെ അര്‍ദ്ധനഗ്നയായ യുവതിയുടെ ആക്രമണം. യുക്രൈന്‍-ഫ്രഞ്ച് സ്ത്രീ സമത്വവാദി സംഘടനയായ ഫെമെന്‍ പ്രവര്‍ത്തകയായ യുവതിയാണ് നിരവധി വിശ്വാസികള്‍ നോക്കി നില്‍ക്കേ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിര്‍മ്മിച്ചിട്ടുള്ള പുല്‍കൂട്ടിലേക്ക് അര്‍ദ്ധനഗ്നയായി പ്രവേശിച്ചത്. പുല്‍ക്കൂടില്‍ നിന്നും ഉണ്ണിയേശുവിന്റെ രൂപം തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നു. വത്തിക്കാന്‍ സ്വിസ്സ് ഗാര്‍ഡിന്റെ കൃത്യമായ ഇടപെടല്‍ മൂലം യുവതിയുടെ ശ്രമം ശ്രമം വിജയിച്ചില്ല. “സ്ത്രീയാണ് ദൈവം” എന്ന് ആക്രോശിച്ചുകൊണ്ടാണ് പാന്റും ഷൂസും മാത്രം ധരിച്ച യുവതി പുല്‍ക്കൂട്ടിനരികിലേക്ക് പാഞ്ഞടുത്തത്. ഇതേ മുദ്രാവാക്യം തന്നെ അവരുടെ ശരീരത്തിന്റെ പുറകിലും എഴുതിചേര്‍ത്തിരുന്നു. ഫ്രാന്‍സിസ് പാപ്പ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് സംഭവം അരങ്ങേറിയത്. പുല്‍ക്കൂട്ടിനടുത്തെത്തിയ യുവതിയെ വത്തിക്കാന്‍ ഗാര്‍ഡ് തന്റെ കറുത്ത കോട്ട് വിരിച്ച് പിടിച്ചുകൊണ്ട് തടയുകയായിരുന്നു. Femen'ന്റെ വെബ്സൈറ്റില്‍ നിന്നും അലീസ വിനോഗ്രാഡോവ എന്നാണ് ഈ യുവതിയുടെ പേരെന്ന് വ്യക്തമായിട്ടുണ്ട്. ക്രിസ്തുമസിന്റെ തലേന്ന് രാത്രിയിലും “സഭയാല്‍ ആക്രമിക്കപ്പെട്ടു” എന്ന് ശരീരത്തില്‍ എഴുതിവെച്ചുകൊണ്ട് Femen സംഘടനാ പ്രവര്‍ത്തകര്‍ വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിനും ഭ്രൂണഹത്യയ്ക്കും എതിരെയുള്ള കത്തോലിക്ക സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. ഇതിനു മുന്‍പ് 2014-ലെ ക്രിസ്തുമസ് ദിനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് കത്തോലിക്കാ സഭയ്ക്കെതിരായി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അര്‍ദ്ധനഗ്നയായ യുവതി പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണീശോയുടെ രൂപമെടുത്ത് തലക്ക് മുകളില്‍ പിടിച്ചിരിന്നു. 2008-ല്‍ യുക്രൈനിലാണ് സ്ത്രീസമത്വത്തിന് വേണ്ടി വാദിക്കുന്ന Femen എന്ന സംഘടന സ്ഥാപിതമാകുന്നത്. ഇപ്പോള്‍ പാരീസ് ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
Image: /content_image/News/News-2017-12-26-10:21:43.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ

6745
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനു കൊടിയേറി
Content: മാന്നാനം: മാന്നാനത്തു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. സാധാരണ മനുഷ്യരുടെ ജീവിതത്തെ ദൈവികത കൊണ്ടു നിറച്ച പുണ്യാത്മാവാണ് വിശുദ്ധ ചാവറയച്ചനെന്നും എല്ലാവരും നിരന്തരം കര്‍ത്താവിനെ സ്തുതിക്കണം എന്നത് ചാവറയച്ചനിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശമാണെന്നും വിശുദ്ധ കുര്‍ബാന മധ്യേ അദ്ദേഹം പറഞ്ഞു. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ.സ്‌കറിയ എതിരേറ്റ് സിഎംഐ, ഫാ.ലൂക്കോസ് ചാമക്കാലാ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊടിയേറ്റിന് ഒരുക്കമായി ഉച്ചകഴിഞ്ഞ് 2.30നു ഫാ. ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ് നയിച്ച ദിവ്യകാരുണ്യ ആരാധന നടന്നു. 4.30 ന് വില്ലൂന്നി ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടകസംഘം ദേവാലയത്തിലെത്തി. തുടര്‍ന്നായിരുന്നു കൊടിയേറ്റ്. ഇന്ന് രാവിലെ 11നു സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ.ജോര്‍ജ് വല്ലയില്‍ കാര്‍മ്മികത്വം വഹിക്കും. ഇന്നു മുതൽ 30 വരെ ദിവസവും 11നു കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന. 31ന് എട്ടിനു കുർബാന, മധ്യസ്ഥപ്രാർഥന. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. 2.30ന് ചാവറ കുടുംബസംഗമം. ജനുവരി ഒന്നിനു 11നു ലത്തീൻ റീത്തിൽ കുർബാന, മധ്യസ്ഥപ്രാർഥന. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാർമികത്വം വഹിക്കും. 4.30നു കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന–മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. ആറിനു വചനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും. രണ്ടിനു 11നു കുർബാന, മധ്യസ്ഥപ്രാർഥന–ഫാ. സേവ്യർ കുന്നുംപുറം, 4.30നു സുറിയാനി കുർബാന, മധ്യസ്ഥ പ്രാർഥന– മാർ ജോസഫ് കല്ലറങ്ങാട്ട്. ആറിനു ജപമാല പ്രദക്ഷിണം. തിരുനാൾ ദിവസമായ മൂന്നിനു 11നു കുർബാന, മധ്യസ്ഥപ്രാർഥന. ഫാ. പോൾ അച്ചാണ്ടി മുഖ്യകാർമികത്വം വഹിക്കും. സിഎംഐ സഭയിലെ നവവൈദികർ സഹകാർമികരായിരിക്കും. തുടർന്നു നേർച്ചഭക്ഷണം. 4.30നു കുർബാന, മധ്യസ്ഥപ്രാർഥന–മാർ ആന്റണി കരിയിൽ. ആറിനു തിരുനാൾ പ്രദക്ഷിണം. ഏഴിനു ഫാത്തിമമാതാ കപ്പേളയിൽ ഫാ. ഡേവിസ് ചിറമ്മൽ പ്രസംഗിക്കും. തുടർന്നു ലദീഞ്ഞ്, തിരുശേഷിപ്പു വണക്കം.
Image: /content_image/India/India-2017-12-27-03:34:42.jpg
Keywords: ചാവറ

6746
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന റൂബി ജൂബിലി ആഘോഷവും യുവജന അസംബ്ലിയും നാളെ മുതല്‍
Content: തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷങ്ങളും യുവജന അസംബ്ലിയും 28, 29, 30 തീയതികളിലായി നടക്കും. തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ ആണ് ആഘോഷം നടക്കുക. നാളെ രാവിലെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, ഫാ. തോമസ് കയ്യാലയ്ക്കല്‍, സിസ്റ്റര്‍ സുമം എസ്ഡി, ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍, ഫാ. ബോവസ് മാത്യു, വിനോദ് നെല്ലയ്ക്കല്‍, സിറിയക് ചാഴികാടന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. വൈകുന്നേരം ആറിനു നടക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിക്കും. ബിഷപ്പ് വിന്‍സെന്റ് സാമുവല്‍, ബിഷപ്പ് ക്രിസ്തുദാസ്, ശബരീനാഥ് എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായി ചടങ്ങില്‍ സംബന്ധിക്കും. സിജോ അമ്പാട്ട്, എംസിവൈഎം തിരുവനന്തപുരം അതിഭദ്രാസന ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, സ്മിത ഷിബിന്‍, പോള്‍ ജോസ്, കിഷോര്‍ പ്രസന്നന്‍, ജോണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന എക്യുമെനിക്കല്‍ യൂത്ത് മീറ്റിംഗിന് ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ് മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് മുന്‍ ഭാരവാഹികളുടെ നേതൃസംഗമവും നടക്കും. 29ന് രാവിലെ നടക്കുന്ന ദിവ്യബലിയില്‍ മലങ്കര കത്തോലിക്കാസഭ കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മുഖ്യകാര്‍മികനായിരിക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍, ജോയ് ഗോതുരുത്ത്, വി.സി. ജോര്‍ജുകുട്ടി, ജെറി പൗലോസ്, ഫാ. ജോളി വടക്കന്‍, ഫാ. പോള്‍ സണ്ണി, ഫാ. ജോസ് ആലഞ്ചേരി, ഫാ. വര്‍ഗീസ് വിനയാനന്ദ് എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. വൈകുന്നേരം നടക്കുന്ന യുവജനവര്‍ഷാചരണ പ്രഖ്യാപനവും മീറ്റിംഗും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് സൂസപാക്യം നിര്‍വഹിക്കും. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ സംബന്ധിക്കും. സംസ്ഥാന സമിതി സ്വരൂപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് കെസിബിസിക്കു കൈമാറും. 30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ആര്‍. ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരിക്കും. വിനോദ് കെ. ജോസ്, ശശി തരൂര്‍ എംപി എന്നിവര്‍ പ്രസംഗിക്കും. യുവജന കമ്മീഷനു കീഴിലുള്ള വിവിധ കത്തോലിക്കാ യുവജനസംഘടനകളുടെ മീറ്റിംഗ് അന്നു നടക്കും, ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ എം. വിന്‍സെന്റ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. സീറോ മലബാര്‍ ലത്തീന്‍ സീറോ മലങ്കര എന്നീ മൂന്നു സഭാവിഭാഗങ്ങളിലെയും 32 രൂപതകളിലെ യുവജന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-12-27-03:59:33.jpg
Keywords: കെസിവൈഎം

6747
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള 'മാറ്റെര്‍ എക്ലേസിയെ' ഭവനത്തില്‍വച്ച് ഡിസംബര്‍ 21-ന് വ്യാഴാഴ്ചയായിരുന്നു അരമണിക്കൂര്‍ നീണ്ട ക്രിസ്തുമസ് കൂടിക്കാഴ്ച നടന്നത്. ഡിസംബര്‍ 25-ന് വത്തിക്കാന്‍ പ്രസ് ഓഫിസ് മേധാവി ഗ്രെഗ് ബെര്‍ക്കാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ ക്രിസ്തുമസ് നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം ഇരുവരും കൂടിക്കാഴ്ച നടത്താറുണ്ടെങ്കിലും ഇത്തവണത്തേത് കൂടുതല്‍ ഊഷ്മളമായിരുന്നുവെന്ന്‍ 'വത്തിക്കാന്‍ റേഡിയോ' റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പ ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. നവതി പിന്നിട്ട ബെനഡിക്ട് പാപ്പ, ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്കിയിട്ടുള്ള ഗ്രന്ഥകാരന്‍ കൂടിയാണ്. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്.
Image: /content_image/News/News-2017-12-27-04:45:06.jpg
Keywords: ബെനഡി