Contents
Displaying 6461-6470 of 25125 results.
Content:
6768
Category: 1
Sub Category:
Heading: 2017-ല്‍ ഇരുപത്തിമൂന്ന് മിഷ്ണറിമാര്‍ വധിക്കപ്പെട്ടതായി വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: 2017-ൽ കുറഞ്ഞത് ഇരുപത്തി മൂന്ന് സുവിശേഷപ്രവർത്തകർ വധിക്കപ്പെട്ടതായി വത്തിക്കാൻ ഏജൻസിയുടെ റിപ്പോർട്ട്. നൈജീരിയായിലും മെക്സിക്കോയിലുമാണ് ക്രൂരമായ രീതിയിൽ സന്യസ്ഥർ വധിക്കപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരിൽ പതിമൂന്ന് വൈദികരും, ഒരു ഡീക്കനും ഒരു സന്യാസിനിയും എട്ട് അല്‍മായരും ഉൾപ്പെടുന്നു. 2016 ലെ കണക്കുകൾ പ്രകാരം 28 പേരാണ് കൊല്ലപ്പെട്ടത്. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി നടത്തുന്ന 'എജന്‍സിയാ ഫിഡ്സ്' എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തുടർച്ചയായി ഒൻപതാം വർഷവും കത്തോലിക്ക മിഷ്ണറിമാരുടെ മരണത്തിൽ അമേരിക്കൻ ഭൂഖണ്ഡമാണ് മുന്നില്‍. 2017ൽ പതിനൊന്ന് പേർ മരണമടഞ്ഞതിൽ നാലു പേർ മെക്സിക്കോയിലാണ് ആക്രമിക്കപ്പെട്ടത്. ആഫ്രിക്കയിൽ പത്ത് സുവിശേഷ പ്രവർത്തകരും ഏഷ്യൻ ഭൂഖണ്ഡത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചു പേര്‍ നൈജീരിയായിൽ ശുശ്രൂഷ ചെയ്തവരും രണ്ട് പേര്‍ ഫിലിപ്പീന്‍സില്‍ ശുശ്രൂഷ ചെയ്തവരുമാണ്. സംസ്ക്കാരിക മൂല്യച്യുതിയുടെ ഭാഗമായുള്ള ആക്രമണങ്ങൾക്കിടയിലും മോഷണശ്രമങ്ങൾക്കിടയിലും വധിക്കപ്പെട്ടവരാണ് ഇവരിലേറെയും. ഔദ്യോഗിക രേഖപ്രകാരം വധിക്കപ്പെട്ടവരുടെ എണ്ണമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അനൌദ്യോഗികമായി സംഖ്യ വര്‍ദ്ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സന്യസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പോലീസ് അന്വേഷണം ശക്തമല്ലായെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരേയും സന്ന്യസ്തരേയും തീവ്രവാദ സംഘടനകൾ തട്ടികൊണ്ടു പോകുന്നതിലുള്ള ആശങ്കയും റിപ്പോർട്ടിൽ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ തടവിൽ തുടരുന്ന സന്യസ്ഥരുടെ സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഫിഡ്സ് റിപ്പോർട്ട് പ്രകാരം 2000 മുതൽ 2016 വരെയുള്ള കാലയളവിൽ 424 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു ബിഷപ്പുമാരും ഉള്‍പ്പെടുന്നു.
Image: /content_image/News/News-2017-12-29-10:11:59.jpg
Keywords: മിഷ്ണ

6769
Category: 24
Sub Category:
Heading: എറണാകുളം അതിരൂപതയുടെ ഭൂമിവില്പന: ഊഹാപോഹങ്ങളും സര്‍ക്കുലര്‍ പറയുന്ന സത്യങ്ങളും
Content: എറണാകുളം അതിരൂപതയുടെ ഭൂമിയിടപാടിനെ സംബന്ധിച്ച് വാര്‍ത്താമാധ്യമങ്ങള്‍ നടത്തുന്ന നിരവധി ഊഹോപോഹങ്ങളുടെ ഇടയിലാണ് എറണാകുളം അതിരൂപതയുടെ സഹായമെത്രാനും പ്രോട്ടോസിഞ്ചെലൂസുമായ എടയന്ത്രത്തു പിതാവിന്‍റെ സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. ഭൂമിയിടപാടിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ വൈദികര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ മാധ്യമങ്ങളുടെ കള്ളക്കഥകള്‍ക്കും ദുരുദ്ദേശപരമായ ആരോപണങ്ങള്‍ക്കുമപ്പുറം വ്യക്തമാക്കിത്തരുന്ന കാര്യങ്ങള്‍ ഇവയാണ്. 1. മറ്റൂരിലെ 23.22 ഏക്കര്‍ സ്ഥലം 60 കോടി കടമെടുത്ത് വാങ്ങിച്ചു. 2. 60 കോടിയുടെ വാര്‍ഷിക പലിശയടക്കാന്‍ (6 കോടി വീതം) സാധ്യമല്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങള്‍ (ആരോപണങ്ങളില്‍ ഉന്നയിക്കുന്ന 5 പ്ലോട്ടുകള്‍- ആകെ 306.98 സെന്‍റ്) വിറ്റ് കടം വീട്ടാന്‍ ആലോചിച്ചു, തീരുമാനിച്ചു. (ഈ തീരുമാനം ഉണ്ടായിരിക്കുന്നത് ഔദ്യോഗികസംവിധാനങ്ങളുടെ ആലോചനയില്‍ത്തന്നെയാണ് എന്ന് എടയന്ത്രത്ത് പിതാവ് സമ്മതിക്കുന്നുണ്ട്). 3. ഇത്രയും പ്ലോട്ടുകള്‍ വില്‍ക്കാന്‍ അതിരൂപത തീരുമാനിച്ചത് 27.30 കോടി രൂപക്കാണെന്നും അത് ബാങ്കില്‍ നിക്ഷേപിച്ചതിന് ശേഷം ബാക്കി തുക ചക്കരപ്പറന്പ് ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് ലഭിക്കുന്ന വാടകയിലൂടെയും മാറ്റും സാവധാനം അടച്ചുതീര്‍ക്കാന്‍ അതിരൂപത തീരുമാനിച്ചിരുന്നുവെന്നും എടയന്ത്രത്ത് പിതാവ് സര്‍ക്കുലറില്‍ എഴുതുന്നു. ഈ തീരുമാനങ്ങളത്രയും രൂപതാസമിതികളിലൂടെയുണ്ടായ ആലോചനകള്‍ തന്നെയാണ്. തുടര്‍ന്ന് സ്ഥലം വില്‍ക്കാന്‍ ഇടനിലക്കാരനെ ഏല്പിച്ചു. സ്ഥലങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ പാടില്ലെന്ന് അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വില്പന നടന്നത് 36 പേര്‍ക്കായിട്ടാണ്. അതിരൂപതയുടെ ആലോചനാസമിതികളില്‍ ആലോചിച്ചുറപ്പിച്ച അതേ തുകക്കാണ് (27.30 കോടി) കച്ചവടം നടന്നിരിക്കുന്നതും. എന്നാല്‍ ഇടനിലക്കാരന്‍ വാക്കുതെറ്റിച്ച് 36 പേര്‍ക്ക് സ്ഥലം വില്‍ക്കുകയും നല്കാനുള്ള 27.30 കോടിയില്‍ 9.13 കോടി മാത്രം നല്കുകയുമാണ് ചെയ്തിരിക്കുന്നത്. ബാക്കി പലവിധ കാരണങ്ങളാല്‍ അദ്ദേഹത്തിന് നല്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ആ തുക നല്കുമെന്ന ഉറപ്പിനായി രണ്ടു സ്ഥലങ്ങള്‍ (മൊത്തം 42 ഏക്കര്‍) അതിരൂപതയ്ക്ക് ഈടു നല്കുകയും ചെയ്തു. ഈടു നല്കിയ സ്ഥലത്തിന്‍റെ രജിസട്രേഷനു വേണ്ടി 16.59 കോടി അതിരൂപത നല്കുകയും ചെയ്തു. ഇതില്‍ 10 കോടി ആലോചനസമിതിയില്‍ വക്കാതെ കടമെടുത്തതാണ്. ഈ ഇടപാടില്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായ അഭിവന്ദ്യ ആലഞ്ചേരി പിതാവ് മറച്ചുവെച്ചു എന്ന് ചില വൈദികര്‍ ആരോപിക്കുന്ന കാര്യം ഭൂമി 36 പ്ലോട്ടായിട്ടാണ് വില്‍ക്കുന്നത് എന്ന വസ്തുതയും 10 കോടി കടമെടുത്ത് 42 ഏക്കര്‍ ഭൂമി ഈടായി രജിസ്റ്റര്‍ ചെയ്തു വാങ്ങുന്നു എന്ന വസ്തുതകളുമാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ പേരില്‍ അതിരൂപതാദ്ധ്യക്ഷനെ കുറ്റപ്പെടുത്തുന്നതിനു മുന്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. 1. അതിരൂപതയുടെ ആലോചനാസമിതികള്‍ അംഗീകരിച്ച ഭൂമിവില്പന തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നിരിക്കുന്നത്. 2. ഭൂമിവില്‍പനയില്‍ അതിരൂപതയുടെ ആഗ്രഹത്തിനു വിരുദ്ധമായി 36 പ്ലോട്ടുകളായിട്ടാണ് വിറ്റതെങ്കിലും അതിരൂപത ആഗ്രഹിച്ചതുപോലെ തന്നെ അതിന് വില ലഭിച്ചിട്ടുണ്ട് - മുഴുവന്‍ കൈയ്യില്‍ എത്തിയിട്ടില്ലെങ്കിലും. (പ്ലോട്ടുകളല്ലാതെ വിറ്റാല്‍ത്തന്നെയും വാങ്ങുന്ന വ്യക്തിക്ക് അത് പ്ലോട്ടുകളായി വില്‍ക്കാമെന്ന സാധ്യത നിലനില്‍ക്കെ ഈയൊരു ധാരണയുടെ പ്രസക്തിയെന്താണെന്ന് സംശയമുണ്ട്). 3. സാമ്പത്തികനഷ്ടം 84 കോടിയായി എന്നു പറയുന്പോഴും മറ്റൂരിലെ 23.22 ഏക്കറും കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും രൂപതയുടെ പേരില്‍ത്തന്നെയാണ്. ബാക്കി ലഭിക്കാനിരിക്കുന്ന 18.17 കോടി രൂപ തിരികെ ലഭിക്കുകയും മറ്റിടപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്പോള്‍ യാതൊരു വിധ സാന്പത്തികനഷ്ടവും രൂപതയ്ക്കുണ്ടാവില്ലെന്ന് എടയന്ത്രത്ത് പിതാവ് തന്നെ എഴുതുന്നുണ്ട്. സഭയുടെ ഔദ്യോഗികവക്താവ് ജിമ്മി പൂച്ചക്കാട്ടച്ചനും അത് സ്ഥിരീകരിക്കുന്നുണ്ട്. 4. ഇടപാടുകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഈ ആരോപണങ്ങള്‍ തന്നെ അപ്രസക്തമാണ്. അവിചാരിതമായുണ്ടായ സംഭവിവികാസങ്ങള്‍ മൂലം നീണ്ടുപോയ ക്രയവിക്രയത്തില്‍ ആര് ആരെയാണ് പഴിചാരേണ്ടത്. 5. ഭൂമി ക്രയവിക്രയത്തിന് നേതൃത്വം വഹിച്ചവര്‍ അത് പലരില്‍ നിന്നും മറച്ചുവച്ചത്, ചിലപ്പോള്‍, ഈ ദിവസങ്ങളില്‍ നീട്ടിപ്പിടിച്ച എല്ലാ മൈക്കിന്‍റെയും മുന്പില്‍ വിശദവിവരങ്ങള്‍ കൊട്ടിഘോഷിക്കുന്നവരുടെ പിടിപ്പുകേടുകളെക്കുറിച്ച് അവര്‍ക്കു ബോദ്ധ്യമുള്ളതു കൊണ്ടുതന്നെയാവാം. #{red->n->n-> വൈദികരുടെ ഇടപെടല്‍ }# ഈ വിഷയത്തില്‍ ക്രമക്കേടുകളുണ്ടെന്ന് പറഞ്ഞ് ഇടക്കാലത്ത് വൈദികര്‍ ഇടപെട്ടു. തീര്‍ച്ചയായും സ്വന്തം രൂപതയെയും സഭയെയും സ്നേഹിക്കുന്നവര്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് കാണുന്പോള്‍ ഇടപെടുകയും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങളിലെങ്കിലും മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഒറ്റപ്പെടുത്താനും പലകാര്യങ്ങളില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് മുതലെടുക്കാനും വൈദികരില്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ട്. സഭാപരമായ നടപടിക്രമങ്ങള്‍ ഈ ഭൂമിയിടപാടില്‍ പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് സഭാപരമായ ചട്ടക്കൂടില്‍ പരിഹരിക്കാന്‍ വകുപ്പുകളുണ്ട്. എറണാകുളം അതിരൂപതയുടെ വൈദികസമ്മേളനവും പ്രെസ്ബിറ്ററള്‍ കൗണ്‍സിലും ഈ വിഷയത്തെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതാണ് സഭാപരമായ നടപടിക്രമം. (ഭൂമിയിടപാടുകളില്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നതോ സിവില്‍ കോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയ യാതൊരു ക്രമക്കേടുകളുമുണ്ടായിട്ടില്ല എന്ന് ആരോപിക്കുന്നവര്‍ തന്നെ സമ്മതിക്കുന്നുണ്ടല്ലോ. മാധ്യമങ്ങളുടെ സെന്‍സേഷണല്‍ തലക്കെട്ടുകള്‍ മാത്രമാണ് മറിച്ച് ആരോപിക്കുന്നത്). എങ്കിലും സഭാപരമായി പരിഹരിക്കേണ്ട പ്രശ്നത്തെ ചില വൈദികരെങ്കിലും അതിനപ്പുറം കടന്ന് കൈകാര്യം ചെയ്യുന്പോള്‍ സീറോ മലബാര്‍ സഭ തന്നെ അപഹാസ്യമാവുകയാണ്. 1. സഭാപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ (എടയന്ത്രത്ത് പിതാവ് പറയുന്ന സുതാര്യതയില്ലായ്മ, കാനന്‍ നിയമലംഘനം) സഭാപരമായ നടപടികളാണ് അവര്‍ക്കെതിരേ എടുക്കേണ്ടത്. അത് കമ്മീഷനെ അന്വേഷണത്തിനായി വെച്ചതിലൂടെയും അതിരൂപതാസംവിധാനം ആരംഭിച്ചും കഴിഞ്ഞു. 2. അതിരൂപതയുടെ തലവനും സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരേ മാധ്യമങ്ങളില്‍ അദ്ദേഹത്തെ കള്ളനും പിടിച്ചുപറിക്കാരനുമെന്നതുപോലെ ചിത്രീകരിക്കുന്ന വൈദികരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംശയിക്കേണ്ടിയിരിക്കുന്നു. 3. അതിരൂപത അന്വേഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കുംമുന്പേ പലരേയും കുറ്റക്കാരാക്കിയും വിഷയം മാധ്യമങ്ങള്‍ക്കുമുന്പില്‍ അവതരിപ്പിച്ചും ചില വൈദികരെങ്കിലും സഭയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുകയാണ്. സഭയുടെ അന്വേഷണസംവിധാനങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നുള്ളതിന് തെളിവാണിത്. 4. കമ്മീഷനെയും കമ്മീഷനെ നിയോഗിച്ചിരിക്കുന്ന അധികാരികളെയും വിശ്വാസമില്ലാത്തവണ്ണം സഭയുടെ ആഭ്യന്തരവിഷയങ്ങളെ സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും അവതരിപ്പിച്ച് സീറോ മലബാര്‍ സഭയെ തന്നെ അപഹാസ്യരാക്കുന്ന ഇത്തരം വൈദികര്‍ക്കുനേരെ സഭാപരമായ നടപടിക്രമങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. 5. രണ്ടു വൈദികരെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയും ഭൂമിയിടപാടില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തിയും കാര്യങ്ങള്‍ മുന്പോട്ടു പോകുന്നു. 6. എടയന്ത്രത്ത് പിതാവിന്‍റെ സര്‍ക്കുലറില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ കുറ്റപ്പെടുത്തുന്നതോ ഒറ്റപ്പെടുത്തുന്നതോ ആയ ഒരു വരി പോലുമില്ല. മാധ്യമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ വിളിച്ചുപറയുന്നതിനെ ആരും എതിര്‍ക്കാതിരിക്കുന്നതും മൗഡ്യമാണ്. മാധ്യമങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന എറണാകുളത്തെ ന്യൂനപക്ഷം വരുന്ന വൈദികര്‍ അറിഞ്ഞും അറിയാതെയും ആകമാനസഭയെ ചെളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. സഭയും സഭാതലവനും സഭാസംവിധാനങ്ങളും അവയുമായി യാതൊരു ബന്ധവുമില്ലാത്ത പ്ലാറ്റ്ഫോമുകളില്‍ ചോദ്യംചെയ്യപ്പെടുന്നതും തേജോവധം ചെയ്യപ്പെടുന്നതും കണ്ടിട്ടും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്ന് പൊതുമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സഭയുടെ ആഭ്യന്തരവിവരങ്ങള്‍ അവര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എത്ര വലിയ നീതിയുടെ പേരിലാണ് ഈ ആക്രോശമെങ്കിലും സഭയുടെ നടപടിക്രമങ്ങളെ പരിഹസിച്ചും അവമതിച്ചും നേടിയെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന സ്ഥാപിതതാത്പര്യങ്ങളെ കേരളത്തിലെ എല്ലാ കത്തോലിക്കാ വൈദികരോടും വിശ്വാസികളോടും ചേര്‍ന്ന് അപലപിക്കുന്നു. സഭാപിതാവും തലവനുമായ ജോര്‍ജ്ജ് ആലഞ്ചേരിപ്പിതാവിനൊപ്പം സീറോമലബാര്‍ സഭ മുഴുവനും നിലകൊള്ളുന്നു (അഭിവന്ദ്യ പിതാവിന്‍റെ തീരുമാനങ്ങളെ അദ്ദേഹം ഇപ്പോഴും പുലര്‍ത്തുന്ന നിശബ്ദതയുടെ പേരില്‍ത്തന്നെ ആദരിക്കുകയും ചെയ്യുന്നു). പൗരോഹിത്യത്തിന്‍റെ അന്തസ്സിനും കുലീനതക്കും ഉതകുന്ന രീതിയില്‍ സഭാ സംവിധാനങ്ങളോട് സഹകരിച്ച് മേല്‍നടപടികള്‍ക്ക് കാത്തിരിക്കുക. #{red->n->n->എറണാകുളം അതിരൂപതയുടെ സഹായമെത്രാന്‍ എടയന്ത്രത്തു പിതാവിന്‍റെ സര്‍ക്കുലര്‍ }#
Image: /content_image/SocialMedia/SocialMedia-2017-12-29-13:47:49.jpg
Keywords: സര്‍ക്കുലര്‍

6770
Category: 1
Sub Category:
Heading: ഈജിപ്തില്‍ കോപ്റ്റിക് ദേവാലയത്തിന് നേരെ ഭീകരാക്രമണം: പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
Content: കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരിക്കേറ്റു. ഹെല്‍വാന മേഖലയിലെ മാര്‍ മിന പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര്‍ ദേവാലയത്തില്‍ ഉള്ള വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ ഒന്‍പതോളം കോപ്റ്റിക് ക്രൈസ്തവരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എംഇഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഭീകരനെ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. പത്ത് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അടുത്ത ആഴ്ച കോപ്റ്റിക് ക്രിസ്തുമസ് ആഘോഷം നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ഐ.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കോപ്റ്റിക് ക്രിസ്തുമസിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്തു ഒരുക്കിയിരിന്നത്. ഇതിനെയും മറികടന്നുകൊണ്ടാണ് തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിയത്. അക്രമത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുൾ ഫത്ത അൽ സിസിയെ ഫോണില്‍ വിളിച്ചു. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നേരേ ഇസ്ലാമിക് ഭീകരരുടെ ആക്രമണം പതിവായിരിക്കുകയാണ്. ഈ വര്‍ഷമാദ്യം അലക്‌സാണ്ട്രിയയിലും ടാന്റയിലും നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ 43 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ പത്ത്ശതമാനം മാത്രമാണ് കോപ്റ്റിക് ക്രൈസ്തവര്‍.
Image: /content_image/News/News-2017-12-30-03:37:28.jpg
Keywords: ഈജി, കോപ്റ്റി

6771
Category: 18
Sub Category:
Heading: തീരദേശ ജനതയ്ക്കു ലത്തീന്‍ സഭയുടെ സാന്ത്വനം: നൂറു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തിനു ഇരയായി പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന തീരദേശ ജനതയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത 100 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്നലെ, ദുരന്തത്തിന് ഒരു മാസം തികഞ്ഞ ദിവസം പാളയം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പാക്കേജ് പ്രഖ്യാപിച്ചത്. ഓഖി പാക്കേജ് നടപ്പിലാക്കുന്നതില്‍ ജാതി, മത പരിഗണനകള്‍ ഉണ്ടായിരിക്കില്ലെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പാക്കേജ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനം, വിവാഹസഹായം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിരൂപതയുടെ പദ്ധതികള്‍. ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഉപരിപഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും. സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള ഇതര രൂപത സ്ഥാപനങ്ങളിലും സന്യസ്ത സ്ഥാപനങ്ങളിലും പ്രവേശനത്തിനു സൗകര്യം ഒരുക്കും. ഇതിനായി അഞ്ചു കോടി രൂപ ചെലവഴിക്കും. ദുരന്തത്തിനിരയായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അതിരൂപതയുടെ കീഴിലുള്ള മരിയന്‍ എന്‍ജിനിയറിംഗ് കോളജ്, ആര്‍ക്കിടെക്ചറല്‍ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ബിഎസ് സി നഴ്‌സിംഗ് കോളജ്, ബിഎഡ് കോളജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കും. അതിരൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂബിലി ആശുപത്രിയിലും അഞ്ചു വര്‍ഷത്തേക്കു ദുരിതബാധിതരായ കുടുംബങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ ജോലി നല്‍കും. മത്സ്യമേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ പത്തു കോടി രൂപ ചെലവഴിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിനു സ്ത്രീകള്‍ക്കു പരിശീലനവും സാമ്പത്തിക സഹായവും നല്‍കാന്‍ ഉറപ്പാക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തും. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു സജ്ജരാക്കുക തുടങ്ങിയവയ്ക്കായി മൂന്നു കോടി രൂപ ചെലവഴിക്കും. ഓഖി ദുരന്തത്തിലകപെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്ക്, ഓരോ കുടുംബത്തിന്റെയും അര്‍ഹത പരിഗണിച്ച് സാമ്പത്തിക സഹായം നല്‍കും. ഇതിനായി രണ്ടു കോടി രൂപ നീക്കി വച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ സഹായം സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രഫഷണല്‍ കോഴ്‌സ് എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ സെമസ്റ്ററിനുള്ള ഫീസും തുടര്‍പഠനത്തിനാവശ്യമായ ബാങ്ക് വായ്പയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനായി 50 ലക്ഷം രൂപ നീക്കി വയ്ക്കും. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാംസ്‌കാരിക ഉന്നമനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ അറിവുകള്‍ ലഭ്യമാക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കും അംഗവൈകല്യമോ സാരമായ പരിക്കോ ഏറ്റവര്‍ക്കും അടുത്ത രണ്ടു വര്‍ഷത്തേക്ക് ജൂബിലി ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. അതിരൂപതയിലും ഫൊറോന തലത്തിലും സൈക്കോ സ്പിരിച്വല്‍ സെന്ററുകള്‍ ആരംഭിച്ച്, ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്കു മാനസികാരോഗ്യം ഉറപ്പു വരുത്തും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളിലെ സാമ്പത്തിക ഭദ്രതയില്ലാത്ത 100 പെണ്‍കുട്ടികളെ അതിരൂപതയുടെ സാന്ത്വനം മാംഗല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹ സഹായം നല്‍കും. ഒരു പെണ്‍കുട്ടിക്കു പരമാവധി മൂന്നു ലക്ഷം രൂപ വരെ നല്‍കും. ഇതിനായി മൂന്നു കോടി രൂപ ചെലവഴിക്കും. ബിഷപ്പ് സൂസപാക്യത്തിന്റെ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന ദിവ്യബലിക്കു ശേഷം സ്‌കൂള്‍ അങ്കണത്തില്‍ നിന്നു പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു മെഴുകുതിരി പ്രദക്ഷിണം നടത്തി. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരും പ്രതീക്ഷയ്ക്കു വക നല്‍കാതെ കാണാതായവരുമായ 298 പേരുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇവരില്‍ 149 പേര്‍ തിരുവനന്തപുരത്തു നിന്നുള്ളവരും 149 പേര്‍ കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ ഫൊറോനയില്‍ നിന്നുള്ളവരുമാണ്.
Image: /content_image/India/India-2017-12-30-04:30:58.jpg
Keywords: ഓഖി

6772
Category: 1
Sub Category:
Heading: കാരുണ്യത്തിന്റെ ഇടയന്‍ ബിഷപ്പ് വില്യം കര്‍ളിന്‍ വിടവാങ്ങി
Content: വാഷിംഗ്ടണ്‍ ഡിസി: വിശുദ്ധ മദര്‍ തെരേസയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും പാവങ്ങള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ജിവിതം മാറ്റിവെച്ച ഇടയന്‍ എന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ച അമേരിക്കന്‍ ബിഷപ്പ് വില്യം ജി. കര്‍ളിന്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് തൊണ്ണൂറാം വയസ്സിലായിരിന്നു അന്ത്യം. 1970ല്‍ മദര്‍ തെരേസയുടെ അമേരിക്ക സന്ദര്‍ശന മദ്ധ്യേയെയാണ് ബിഷപ്പ് വില്യമുമായി പരിചയത്തിലാകുന്നത്. അന്ന് ഇടവക വികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ മദര്‍ അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ചു. പിന്നീട് അദ്ദേഹം ഭാരതം സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍ എയിഡ്‌സ് രോഗികള്‍ക്കായി തുറന്ന ഗിഫ്റ്റ് ഓഫ് പീസ് അഗതികേന്ദ്രമടക്കം മദറിന്റെ അമേരിക്കയിലെ പല പദ്ധതികളിലും ബിഷപ്പ് കര്‍ളിന്‍ പങ്കാളിയായിരുന്നു. 1988 മുതലുള്ള ആറു വര്‍ഷം വാഷിംഗ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനം ചെയ്ത ബിഷപ്പ് കര്‍ളിന്‍ 1994 ല്‍ നോര്‍ത്ത് കരോളൈന സംസ്ഥാനത്തെ ഷാര്‍ലറ്റ് രൂപതയുടെ ബിഷപ്പായി നിയമിതനായി. 2002 ല്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‍ വിരമിക്കുകയായിരിന്നു.
Image: /content_image/News/News-2017-12-30-05:02:16.jpg
Keywords: മദര്‍ തെരേ

6773
Category: 18
Sub Category:
Heading: വിശ്വാസത്തില്‍ അടിയുറച്ച് നിന്നു പ്രതിസന്ധികളെ അതിജീവിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: തീക്ഷ്ണമായ വിശ്വാസത്തില്‍ അടിയുറച്ച പ്രത്യാശയോടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്‌നേഹത്തിന്റെ സാക്ഷ്യത്തിലൂടെ വിശ്വാസത്തെ പ്രവര്‍ത്തനനിരതമാക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. ദൈവികമായി ലഭിച്ച കഴിവുകളെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടി ഉപയോഗിക്കുന്‌പോഴാണു പ്രതിഭ പൂര്‍ണതയിലെത്തുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ഫാ. ഡായി കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡീന, ദിയ മരിയ ജോര്‍ജ്, കിരണ്‍ റോയ്, ലിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാപുരസ്‌കാരങ്ങള്‍ക്ക് എഫ്. ജെയിംസ്, മാത്യു സാജന്‍ തൃശൂര്‍ (ഇരുവരും തൃശൂര്‍), ഹരിത ജോണ്‍സണ്‍ (താമരശേരി), ദിയ മരിയ ജോര്‍ജ് (ചങ്ങനാശേരി), അശ്വിന്‍ സാബു (പാലാ), ജിബിന്‍ പൗലോസ് (പാലക്കാട്), നവീന്‍ ജോസഫ്, എല്‍സീന തോമസ് (ഇരുവരും കോതമംഗലം), റാണി മരിയ (തലശേരി), ഷാലി ഷാജി (ഇടുക്കി), എന്നിവര്‍ അര്‍ഹരായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്.
Image: /content_image/India/India-2017-12-30-05:34:04.jpg
Keywords: ആലഞ്ചേരി

6774
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണം നടത്തുമെന്നു ഐഎസ് ഭീഷണി
Content: ബാഗ്ദാദ്: ഇസ്ലാമിക സ്റ്റേറ്റ്സ് തീവ്രവാദ സംഘടന പുതുവർഷത്തോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദി സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകമെങ്ങും ആക്രമണം നടത്താൻ ഐഎസ് അനുഭാവികൾക്ക് നിർദ്ദേശം നല്കിയതായാണ് റിപ്പോർട്ടുകൾ. ദേവാലയങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുട്ടികളുടെ സാന്നിധ്യം പരിഗണിക്കാതെ നിഷ്കരുണം ആക്രമിക്കാനാണ് ആഹ്വാനം. സൊമാലിയയിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ ക്രിസ്തുമസിനും പുതുവർഷത്തിനും ദേവാലയങ്ങളിലും കച്ചവടസ്ഥലങ്ങളിലും നിശാക്ലബുകളിലും ആക്രമണം പ്രതീക്ഷിക്കാം എന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പറഞ്ഞിരിക്കുന്നത്. ചെന്നായ്ക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ചാവേർ സംഘടനാംഗങ്ങളോട് മദ്യപിച്ച് മദോന്മത്തരായവരെ എളുപ്പത്തിൽ കീഴടക്കാമെന്നും പറയുന്നുണ്ട്. വിഡിയോ സന്ദേശത്തിന് പുറമേ ആക്രമണ വിവരങ്ങൾ രേഖപ്പെടുത്തിയ പോസ്റ്ററുകളും ഈ മാസത്തിന്റെ ആരംഭത്തില്‍ ഐഎസ് പ്രസിദ്ധീകരിച്ചിരുന്നു.
Image: /content_image/India/India-2017-12-30-06:21:11.jpg
Keywords: ഇസ്ലാമിക്\

6775
Category: 1
Sub Category:
Heading: ദൈവദാസന്‍ ആർച്ച്ബിഷപ്പ് ഹെൽഡർ കാമറയ്ക്കു ബ്രസീലിന്റെ ആദരം
Content: ബ്രസീലിയ: സൈനിക ആധിപത്യത്തിനെതിരെ ശക്തമായ പ്രതികരിച്ച ദൈവദാസനായ ആർച്ച്ബിഷപ്പ് ഹെൽഡർ കാമറയെ 'മനുഷ്യാവകാശങ്ങളുടെ ദേശീയസംരക്ഷകനായി' ബ്രസീല്‍ പ്രഖ്യാപിച്ചു. ബ്രസീൽ പ്രസിഡന്റ് മിഷേൽ ടെമെറാണ് കഴിഞ്ഞ ദിവസം ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. 1964 മുതല്‍ 1985 വരെ ബ്രസീലിലെ ഒലീന്ത റെസിഫെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ആയി സേവനം ചെയ്ത അദ്ദേഹം ദരിദ്രർക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച അതുല്യ വ്യക്തിത്വമായിരിന്നു. ലാറ്റിന്‍ അമേരിക്കയിൽ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചോദകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരിന്നത്. 1968 ൽ സൈന്യം പരസ്യമായി ജനങ്ങളെ പീഡിപ്പിക്കാനാരംഭിച്ചപ്പോൾ മിലിട്ടറിയുടെ ഭരണത്തിനെതിരെ ഹെൽഡർ പരസ്യമായി ശബ്ദമുയർത്തി. വിപ്ലവകരമായ അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം 1968 മുതൽ 1977 കാലയളവില്‍ ഹെൽഡറുടെ പേര് പോലും പത്രം, റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിൽ വരാൻ ഗവൺമെന്റ് അനുവദിച്ചിരുന്നില്ല. ഹെൽഡറോടൊപ്പം പാവങ്ങൾക്കുവേണ്ടി പോരാടിയ ഫാ. അന്റോണിയോ എന്ന വൈദികനെ സൈന്യത്തിന്റെ മൗനാനുവാദത്തോടെ ശത്രുക്കൾ വധിച്ചെങ്കിലും വിദേശരാജ്യങ്ങളെ ഭയന്ന്‍ കാമറയ്ക്ക് പോലീസ് സംരക്ഷണം നൽകുകയായിരിന്നു. 1999 ആഗസ്റ്റ് 27നു വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നു ഹെൽഡർ ഇഹലോക വാസം വെടിയുകയായിരിന്നു.
Image: /content_image/News/News-2017-12-30-08:10:55.jpg
Keywords: ബ്രസീ

6776
Category: 18
Sub Category:
Heading: വിശുദ്ധരായ മക്കളുടെ തലമുറ ഉണ്ടാകണമെങ്കില്‍ മാതാപിതാക്കളും വിശുദ്ധ ജീവിതം നയിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: വിശുദ്ധരായ മക്കളുടെ തലമുറ സൃഷ്ടിക്കപ്പെടണമെങ്കില്‍ മാതാപിതാക്കളും വിശുദ്ധ ജീവിതം നയിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര പാക്‌സില്‍ നടത്തിയ ഗര്‍ഭിണികളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും സംഗമമായ 'മാഗ്‌നിഫിക്കാത്ത' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭിണിയുടെ മാനസിക സംഘര്‍ഷങ്ങളും സന്തോഷവുമെല്ലാം ഗര്‍ഭസ്ഥശിശുവിലും മാറ്റങ്ങളുണ്ടാക്കും. ഗര്‍ഭിണികളുടെ നല്ല പുസ്തകങ്ങളുടെ വായനയും നല്ല ദൃശ്യങ്ങളുടെ കാഴ്ചയും പ്രാര്‍ത്ഥനാന്തരീക്ഷവുമെല്ലാം വിശുദ്ധരായ മക്കള്‍ ജനിക്കാനിടയാക്കും. ആനന്ദദായകവും ദൈവീകവുമായ ഒരന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കപ്പെട്ടാല്‍ അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കു മാത്രമല്ല ഗര്‍ഭസ്ഥശിശുക്കള്‍ക്കുപോലും വലിയ ശാന്തതയും ദൈവീക ഗുണങ്ങളും കൈവരുമെന്നും ബിഷപ്പ് പറഞ്ഞു. രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ഏകദിന സംഗമത്തില്‍ ബിഎല്‍എം ഡയറക്ടര്‍ ഫാ. നിക്‌സന്‍ ചാക്കോര്യ, ഡോ. ഫിന്റോ ഫ്രാന്‍സിസ്, റോബിന്‍സന്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി. അഡ്വ. കെ.ജെ.ജോണ്‍സന്‍ സ്വാഗതവും ചിന്മയ മനീഷ് നന്ദിയും പറഞ്ഞു. ഡോ. സെല്‍ബിയ ജോണ്‍സന്‍, ആലീസ്, മനീഷ് തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്കി.
Image: /content_image/News/News-2017-12-30-09:01:07.jpg
Keywords: കണ്ണൂ

6777
Category: 1
Sub Category:
Heading: ബാലവേലയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ ജര്‍മ്മനിയിലെ തിരുബാലസഖ്യം
Content: ബെര്‍ലിന്‍: ബാലവേലയില്‍നിന്നും കുട്ടികളെ മോചിപ്പിക്കാനുള്ള ധനസഹായ പദ്ധതിയ്ക്കായി ജര്‍മ്മനിയിലെ വിവിധ ഭാഗങ്ങളിലുള്ള കൊച്ചുഗായകര്‍ തിരുബാലസഖ്യം പ്രസ്ഥാനവുമായി കൈകോര്‍ക്കുന്നു. ക്രിസ്തുമസ് കാലത്ത് കരോള്‍ഗീതങ്ങള്‍ പാടുന്ന വിവിധ ഭാഗങ്ങളിലുള്ള ഗായകരാണ് 'Star Campaign 2018' എന്ന പേരില്‍ ഒരുമിക്കുന്നത്. കരോള്‍ ഗീതങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുള്ള കുട്ടികള്‍ പൂജരാജാക്കന്മാരുടെ വര്‍ണ്ണാഭയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞു കൈയ്യില്‍ വാല്‍നക്ഷത്തിന്‍റെ അലങ്കാരവടിയുമായാണ് ഗാനം ആലപിക്കുക. കരോള്‍ ഗീതങ്ങള്‍ പാടിയശേഷം കുട്ടികള്‍ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുകയും, പുതുവത്സരാശംസകള്‍ ജര്‍മ്മന്‍ ഭാഷയില്‍ നേരുകയും ചെയ്യുന്നു. ക്രിസ്തു ഈ ഭവനത്തെ ആശീര്‍വ്വദിക്കട്ടെ, (Christus mansionem benedicat) എന്ന ആശംസാഗീതത്തോടെയാണ് നക്ഷത്രഗായകര്‍ അവരുടെ സായാഹ്നപരിപാടികള്‍ ഓരോ ഭവനത്തിലും നടത്തുക. ഓരോ ഭവനത്തില്‍ നിന്നും ലഭിക്കുന്ന തുക ബാലവേലയില്‍നിന്നും കുട്ടികളെ മോചിപ്പിക്കുവാനാണ് നീക്കി വെക്കുക. 2600 ഗായകരാണ് ജര്‍മ്മനിയിലെ തിരുബാലസഖ്യവുമായി കൈകോര്‍ത്ത് ലോകത്ത് വിവിധ രാജ്യങ്ങളില്‍ ബാലവേലയ്ക്ക് അടിമകളായ കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി, കരോള്‍ഗീതങ്ങള്‍ പാടി തങ്ങളുടെ സമപ്രായക്കാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ പണം ശേഖരിക്കുന്ന ജര്‍മ്മന്‍ പാരമ്പര്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. കുട്ടികള്‍ കുട്ടികളെ തന്നെ സഹായിക്കുന്ന ജര്‍മ്മനിയിലെ നക്ഷത്രഗായകരുടെ കൂട്ടായ്മയുടെ 60-മത്തെ പരിപാടിയാണിത്.
Image: /content_image/News/News-2017-12-30-10:48:56.jpg
Keywords: ജര്‍മ്മനി