category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശ്വാസത്തില്‍ അടിയുറച്ച് നിന്നു പ്രതിസന്ധികളെ അതിജീവിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Contentകൊച്ചി: തീക്ഷ്ണമായ വിശ്വാസത്തില്‍ അടിയുറച്ച പ്രത്യാശയോടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാന്‍ സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ പ്രതിഭാസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്‌നേഹത്തിന്റെ സാക്ഷ്യത്തിലൂടെ വിശ്വാസത്തെ പ്രവര്‍ത്തനനിരതമാക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കേണ്ടതുണ്ട്. ദൈവികമായി ലഭിച്ച കഴിവുകളെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടി ഉപയോഗിക്കുന്‌പോഴാണു പ്രതിഭ പൂര്‍ണതയിലെത്തുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ഫാ. ഡായി കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡീന, ദിയ മരിയ ജോര്‍ജ്, കിരണ്‍ റോയ്, ലിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാപുരസ്‌കാരങ്ങള്‍ക്ക് എഫ്. ജെയിംസ്, മാത്യു സാജന്‍ തൃശൂര്‍ (ഇരുവരും തൃശൂര്‍), ഹരിത ജോണ്‍സണ്‍ (താമരശേരി), ദിയ മരിയ ജോര്‍ജ് (ചങ്ങനാശേരി), അശ്വിന്‍ സാബു (പാലാ), ജിബിന്‍ പൗലോസ് (പാലക്കാട്), നവീന്‍ ജോസഫ്, എല്‍സീന തോമസ് (ഇരുവരും കോതമംഗലം), റാണി മരിയ (തലശേരി), ഷാലി ഷാജി (ഇടുക്കി), എന്നിവര്‍ അര്‍ഹരായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-30 11:04:00
Keywordsആലഞ്ചേരി
Created Date2017-12-30 11:04:04