Contents

Displaying 6411-6420 of 25125 results.
Content: 6717
Category: 1
Sub Category:
Heading: ഓഖി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വൈദികര്‍ ഒരുമാസത്തെ അലവന്‍സ് സംഭാവന ചെയ്യും
Content: തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ച്ച്ബിഷപ്പ് ഉള്‍പ്പെടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുഴുവന്‍ വൈദികരുടെയും ഒരുമാസത്തെ അലവന്‍സ് സംഭാവന ചെയ്യാന്‍ അതിരൂപത വൈദിക സമ്മേളനം തീരുമാനിച്ചു. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഭാവനയായി സ്വരൂപിച്ച ദുരിതാശ്വാസ നിധിയിലെ മുഴുവന്‍ തുകയും അടിയന്തിരമായി ഓഖി ദുരിത ബാധിത മേഖലയില്‍ ചെലവഴിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ സൂസപാക്യം അദ്ധ്യക്ഷത വഹിച്ചു. ദുരിത ബാധിതരായവരുടെ പുനരധിവാസത്തിനായി നിയോഗിച്ചിരിക്കുന്ന ഇതര സമിതികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തി പിഴവുകള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഖി ദുരിതാശ്വാസ പാക്കേജുകള്‍ കാലവിളംബം കൂടാതെ അടിയന്തിരമായി നടപ്പിലാക്കണം. ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ ക്രിസ്മസിനുമുമ്പ് കണ്ടെത്തുമെന്ന പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സഹായമെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസ്, വികാരി ജനറല്‍ മോണ്‍ യൂജിന്‍ എച്ച് പെരേര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-12-22-07:46:15.jpg
Keywords: ഓഖി
Content: 6718
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: സാമൂഹികവും, രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കൊണ്ട് പ്രക്ഷുബ്ദമായ കാലഘട്ടത്തില്‍ ക്രിയാത്മക നവീകരണ നടപടികളുമായി തിരുസഭയെ നയിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ പദവിയിലേക്ക്. ഡിസംബര്‍ 13-ന് നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം പാപ്പായുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം അംഗീകരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റലിയിലെ ബ്രെസ്സിയാ രൂപതയുടെ വാര്‍ത്താപത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ഒക്ടോബറില്‍ പോള്‍ ആറാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. 2014-ല്‍ വെറോണയിലെ അമാന്‍ഡ എന്ന പെണ്‍കുട്ടിയുടെ ജനനത്തിന് കാരണമായ അത്ഭുതമാണ് വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ഓക്സിജനും, പോഷകങ്ങളും നല്‍കുന്ന പ്ലാസന്‍റ തകര്‍ന്നതിനെ തുടര്‍ന്നു കുട്ടി മരിക്കുമെന്നായിരന്നു ഡോക്ടര്‍മാരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം അമാന്‍ഡയുടെ മാതാവ് ബ്രെസ്സിക്കായിലെ ‘ഡെല്ലെ ഗ്രാസ്സി’ ചാപ്പലില്‍ പോയി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ മാധ്യസ്ഥം അപേക്ഷിച്ചത്. തുടര്‍ന്നു അത്ഭുതകരമായി കുഞ്ഞ് യാതൊരു പ്രശ്നങ്ങളോ കൂടാതെ ജനിക്കുകയായിരിന്നു. വൈദ്യശാസ്ത്രത്തിന് പോലും വിശദീകരിക്കുവാന്‍ കഴിയാത്തതെന്ന് മെഡിക്കല്‍ സംഘം പോലും സാക്ഷ്യപ്പെടുത്തിയതാണ് ഈ ജനനം. സമാനമായ മറ്റൊരു അത്ഭുതം തന്നെയാണ് പോള്‍ ആറാമനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനും നേരത്തെ പരിഗണിച്ചത്. 1963-ലാണ് ജിയോവന്നി ബാറ്റിസ്റ്റാ മൊണ്ടീനി എന്ന പോള്‍ ആറാമന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. വളരെയേറെ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന അദ്ദേഹം നിരവധി നവീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ പോള്‍ ആറാമന്‍ പാപ്പയുടെ 1968-ല്‍ പ്രസിദ്ധീകരിച്ച ‘ഹുമാനെ വിറ്റെ’ എന്ന ചാക്രികലേഖനം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിന്നു. 1978 ഓഗസ്റ്റ് ആറിനാണു പോള്‍ ആറാമന്‍ കാലംചെയ്തത്. 2012 ഡിസംബര്‍ 20നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, അദ്ദേഹത്തിന്റെ വീരോചിത പുണ്യം അംഗീകരിച്ചു. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പയാണ് പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1964 ല്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു.
Image: /content_image/News/News-2017-12-22-10:05:00.jpg
Keywords: വിശുദ്ധ
Content: 6719
Category: 4
Sub Category:
Heading: ലോകത്തിലെ ആദ്യത്തെ പുല്‍ക്കൂടിന് പിന്നിലുള്ള ചരിത്രം
Content: ലോകരക്ഷകന്റെ ജനനത്തിന്റെ സ്മരണയില്‍ ക്രിസ്തുമസിനായി ആഗോള ക്രൈസ്തവ സമൂഹം ഒരുങ്ങുകയാണ്. തിരുപ്പിറവി ദൃശ്യങ്ങളും പുല്‍ക്കൂടുകളും ഇല്ലാത്ത ഒരു ക്രിസ്തുമസിനെ കുറിച്ച് നമ്മുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ തിരുപ്പിറവി ദൃശ്യത്തിന്റെ പിന്നിലുള്ള ചരിത്രം നമ്മളില്‍ അധികമാര്‍ക്കും അറിയില്ലായെന്നതാണ് സത്യം. ക്രിസ്തുമസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുല്‍ക്കൂടിന്റെ പിന്നിലുള്ള ചരിത്രത്തെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ ഉചിതമാണ്. ഉണ്ണീശോയോട് അപാരഭക്തിയുണ്ടായിരുന്ന വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയുടെ മനോഹരമായ ആശയത്തില്‍ നിന്നുമാണ് ലോകത്തെ ആദ്യത്തെ പുല്‍ക്കൂട് പിറക്കുന്നത്. വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ഉണ്ടായി. 1221-ലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനസ്സില്‍ ഈ ആശയം ഉദിക്കുന്നത്. ദേവാലയത്തിനകത്ത് വെറും രൂപങ്ങള്‍ കൊണ്ട് മാത്രം പുല്‍ക്കൂട് ഒരുക്കുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. മറിച്ച് കുന്നിന്‍ചെരുവിലെ ചെറിയ തോട്ടത്തില്‍ മൃഗങ്ങള്‍ അടക്കം ഉള്ളവയെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള തിരുപ്പിറവി ദൃശ്യമായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്‌. വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി ആദ്യമായി തിരുപ്പിറവി ദൃശ്യമുണ്ടാക്കിയതിനെക്കുറിച്ച് ഫ്രാന്‍സിസ്‌കന്‍ ഫ്രിയാറായിരിന്ന സെലാനോയിലെ തോമസും, വിശുദ്ധ ബൊനവന്തൂരായും വിവരിച്ചിട്ടുണ്ട്. സെലാനോയിലെ തോമസിന്റെ വിവരണം ഇപ്രകാരമാണ്, "ബെത്ലഹേമില്‍ ജനിച്ച ഉണ്ണിയേയും, ആ കാലിത്തൊഴുത്തില്‍ അവന്‍ കിടക്കുന്നതും, കാളകളും കഴുതകളും അടുത്തുനില്‍ക്കുന്നതിന്റേയും ഓര്‍മ്മയുണര്‍ത്തുന്ന ഒരു ദൃശ്യം നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നതായി കര്‍ത്താവിന്റെ തിരുപ്പിറവിയാഘോഷത്തിന് 15 ദിവസം മുന്‍പ്‌ വിശുദ്ധ ഫ്രാന്‍സിസ്‌ ഗ്രേസ്സിയോവിലെ തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു". "അപ്രകാരം ഗ്രേസിയോവില്‍ ഒരു പുതിയ ബെത്ലഹേം പുനര്‍സൃഷ്ടിക്കപ്പെട്ടു. ആ പുല്‍ക്കൂടിന് ശേഷം പകലിനെപ്പോലെ രാത്രിയും അവിടെ തിളക്കമുള്ളതായി അവിടുത്തെ ആളുകള്‍ ദര്‍ശിച്ചു. അത്ഭുതപരതന്ത്രനായി സന്തോഷത്താല്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ഫ്രാന്‍സിസ്‌ ആ കാലിത്തൊഴുത്തിന്റെ മുന്നില്‍ നിന്നു. ഈ കാലിത്തൊഴുത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു". വിശുദ്ധ ബൊനവന്തൂരായുടെ വിവരണമനുസരിച്ച് ആ രാത്രിയില്‍ ഒരത്ഭുതം കൂടി സംഭവിക്കുകയുണ്ടായി. വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സി ഉണ്ണീശോയേ വഹിച്ചുകൊണ്ട് നില്‍ക്കുന്നതായി അവിടെയുണ്ടായിരുന്ന ഒരാള്‍ക്ക് ദര്‍ശനമുണ്ടായതായി വിശുദ്ധ ബൊനവന്തൂര പറയുന്നു. കാലിത്തൊഴുത്തില്‍ ഉറങ്ങുന്ന ഉണ്ണീശോയെ, അവന്‍ ഉറക്കത്തില്‍ നിന്നും ഉണരും എന്ന് തോന്നുവിധം ഫ്രാന്‍സിസ്‌ തന്റെ രണ്ടുകരങ്ങളും കൊണ്ട് എടുക്കുന്നത് താന്‍ കണ്ടതായി ഒരു പട്ടാളക്കാരന്‍ ഉറപ്പിച്ചു പറഞ്ഞുവെന്നാണ് ഇതിനെക്കുറിച്ച് വിശുദ്ധ ബൊനവന്തൂര പറഞ്ഞിരിക്കുന്നത്. യേശു ജനിച്ചുവീണ ദാരിദ്ര്യത്തെ വിളിച്ചോതുന്ന ശക്തമായ ഒരു ദൃശ്യാവിഷ്ക്കാരമായിരുന്നു ആ പുല്‍ക്കൂട്. ഓരോ അംശത്തിലും ലാളിത്യത്തിന്റെയും കരുതലിന്റെയും ഫ്രാന്‍സിസ്കന്‍ സ്പര്‍ശമുള്ള ഒരു പുല്‍ക്കൂട്. വിശുദ്ധന്റെ ഈ ആശയം പ്രചരിക്കുവാന്‍ അധികം സമയം വേണ്ടിയിരിന്നില്ല. ക്രിസ്തുവിന്റെ രക്ഷാകര ജനനത്തിന്റെ പുനരാവിഷ്ക്കാരം അതിവേഗം പ്രചാരത്തിലായി. റോമിലെ സെന്റ്‌ മേരി മേജര്‍ ബസലിക്കയില്‍ സ്ഥിരമായി പുല്‍ക്കൂട് നിര്‍മ്മിക്കുവാനുള്ള രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ ആദ്യത്തെ ഫ്രാന്‍സിസ്കന്‍ മാര്‍പാപ്പയായ നിക്കോളാസ്‌ നാലാമന്‍ 1291-ല്‍ ഉത്തരവിട്ടു. പിന്നെ ലോകം ഇത് ഏറ്റെടുക്കുകയായിരിന്നു. പുല്‍ക്കൂടു നിര്‍മ്മാണം ക്രൈസ്തവ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായി മാറി. അന്നുമുതല്‍ ലോകമാകമാനമായി പലരീതിയിലും വലുപ്പത്തിലുമുള്ള പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. ലോകത്തിന്റെ രക്ഷയ്ക്കായി തന്നെ തന്നെ താഴ്ത്തികൊണ്ട് ദാസന്റെ രൂപം ധരിച്ചു കാലിത്തൊഴുത്തില്‍ പിറന്ന ദിവ്യസുതനെ സ്വീകരിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളാകുന്ന പുല്‍ക്കൂടിനെ ലാളിത്യം കൊണ്ടും എളിമ കൊണ്ടും നമ്മുക്കും ഒരുക്കാം. #repost
Image: /content_image/Mirror/Mirror-2017-12-23-10:22:44.jpg
Keywords: പുല്‍ക്കൂ
Content: 6720
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്ക്കാരം ഇന്ന്
Content: കോട്ടയം: ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസിനോടു ചേര്‍ന്നുള്ള ചെറുപുഷ്പ ദേവാലയത്തില്‍ സംസ്‌കരിക്കും. രാവിലെ 9.30ന് മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകളുടെ ആദ്യഭാഗത്ത് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബിഷപ്പ് മാര്‍ തോമസ് ഇലവനാലിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി നടക്കും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വായിക്കും. മലയാറ്റൂര്‍ മാര്‍ വാലാഹ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ഇന്നലെ രാത്രി എട്ടിന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കടുവാക്കുളം എംസിബിഎസ് ആശ്രമത്തിലെത്തിച്ചു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡൊമിനിക് മുണ്ടാട്ട്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Image: /content_image/India/India-2017-12-23-03:54:22.jpg
Keywords: കുറ്റിക്ക
Content: 6721
Category: 1
Sub Category:
Heading: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇരട്ടിയായി ഉയര്‍ന്നു
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധനവ്. ഇക്കാര്യം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച സിബിസിഐ സംഘത്തിന്റെ നിവേദനത്തിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2017ല്‍ രാജ്യത്തു ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളുടെ സംഖ്യ ഇരട്ടിച്ചതായാണു കണക്ക്. 2016-ല്‍ 441 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കു നേരേ ഉണ്ടായത്. 2017ലെ ആദ്യ ആറു മാസംകൊണ്ടുതന്നെ 410 ആക്രമണസംഭവങ്ങള്‍ ഉണ്ടായി. ഡിസംബര്‍ വരെ അറുന്നൂറിലേറെ അക്രമങ്ങള്‍ ഉണ്ടായതായി സിബിസിഐ സംഘത്തിന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ വ്യാപിക്കുന്ന അക്രമങ്ങളും ഭീഷണികളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഭാരതത്തിലെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രവര്‍ത്തങ്ങളാണ് ചൂണ്ടിക്കാട്ടിയിരിന്നത്. ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്ന് അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചിരിന്നു. മതവിദ്വേഷ നിലപാടിന്റെ കാര്യത്തില്‍ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഗാനിസ്താൻ എട്ടാം സ്ഥാനത്തുമാണെന്നതും ശ്രദ്ധേയമാണ്. ഓപ്പണ്‍ ഡോഴ്‌സ് എന്ന ആഗോള സന്നദ്ധസംഘടനയുടെ വേള്‍ഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവരുടെ അപായനിലയില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്. കുരിശും ബൈബിളും പോലും വിലക്കിയിട്ടുള്ള സൗദി അറേബ്യക്കു തൊട്ടുപിന്നിലാണിത്. നാലു വര്‍ഷം മുന്പ് 31ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
Image: /content_image/News/News-2017-12-23-05:50:34.jpg
Keywords: ഇന്ത്യ, ഭാരത
Content: 6722
Category: 18
Sub Category:
Heading: റെക്കോഡിട്ട് തൃശ്ശൂര്‍ മാതൃവേദിയുടെ മാര്‍ഗംകളി
Content: തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരൂപത മാതൃവേദി അംഗങ്ങളായ 1200 അമ്മമാരുടെ മെഗാ മാര്‍ഗംകളി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്‌സിലും, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിലും ഇടംനേടി. അതിരൂപതയില്‍ മാതൃവേദി സ്ഥാപിതമായതിന്റെ വജ്രജൂബിലി വര്‍ഷ സമാപനാഘോഷത്തോടനുബന്ധിച്ചു തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തിലായിരിന്നു മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട രൂപതയിലെ തെക്കന്‍ താണിശേരി ഇടവകാംഗങ്ങളായ 646 അമ്മമാര്‍ അണിനിരന്ന മാര്‍ഗംകളി റിക്കാര്‍ഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സ് അസോസിയേറ്റ് എഡിറ്റര്‍ സ്മിത തോമസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള ആറംഗ പ്രതിനിധി സംഘമാണ് േെറക്കാഡ് ശ്രമം പരിശോധിക്കാനെത്തിയത്. റെക്കോഡ് ഭേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സിന്റെ ഫലകം സ്മിത തോമസില്‍നിന്ന് മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ഏറ്റുവാങ്ങി. നേരത്തെ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
Image: /content_image/India/India-2017-12-23-06:12:12.jpg
Keywords: തൃശ്ശൂര്‍
Content: 6723
Category: 18
Sub Category:
Heading: മദര്‍ തെരേസയുടെ കബറിടം സന്ദര്‍ശിക്കാന്‍ പാപ്പ താത്പര്യം പ്രകടിപ്പിച്ചെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂര്‍: കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ കബറിടം സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ താത്പര്യം പ്രകടിപ്പിച്ചെന്നു സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വെളിപ്പെടുത്തല്‍. തൃശൂരില്‍ ക്രിസ്മസിനോടനുബന്ധിച്ച് 27നു നടക്കുന്ന ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര സംബന്ധിച്ച പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മാര്‍ താഴത്ത്. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം തീരുമാനിക്കേണ്ടതു സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിരിന്നു. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുന്ന അവസരത്തിലും ജര്‍മ്മന്‍ വീക്കിലിയായ ഡൈ സിറ്റിന് നല്കിയ അഭിമുഖത്തിലും പാപ്പ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാടാണ് ഇതിന് തടസ്സമായി നിലനില്‍ക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേശീയ സഭാനേതൃത്വം കേന്ദ്രത്തെ പലതവണ സമീപിച്ചിരിന്നു.
Image: /content_image/India/India-2017-12-23-06:40:21.jpg
Keywords: താഴത്ത്
Content: 6724
Category: 1
Sub Category:
Heading: മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതി: ജര്‍മ്മന്‍ സ്കൂള്‍ ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചു
Content: മ്യൂണിച്ച്: വടക്കന്‍ ജര്‍മ്മനിയിലെ ഏറെ പഴക്കമുള്ള സ്കൂളുകളില്‍ ഒന്നായ ലൂയിനെബെര്‍ഗിലുള്ള ജോഹാന്നിയം ജിംനേഷ്യം സ്കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നു ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചു. കരോള്‍ ഗാനങ്ങള്‍ തന്റെ മതവിശ്വാസത്തിന് വിരുദ്ധമാണെന്ന മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിശ്വാസങ്ങളെകൂടി അധ്യാപകര്‍ കണക്കിലെടുക്കണമെന്ന പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററായ ഫ്രിഡറിക്ക് സുര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. എന്നാല്‍ ഒരു തരത്തിലും ബോര്‍ഡിന്റെ നിയമങ്ങള്‍ ക്രിസ്ത്യന്‍ ഗാനങ്ങളെ വിലക്കുന്നില്ലെന്നും, സ്കൂളുകള്‍ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ വക്താവ് പറഞ്ഞത്. സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനു തിരികൊളുത്തിയിരിക്കുകയാണ്. 600 വര്‍ഷം പഴക്കമുള്ള ജോഹാന്നിയം സ്കൂളില്‍ നിലവില്‍ യാതൊരു പ്രശ്നവുമില്ലാതിരുന്ന ഒരു കാര്യം ഇപ്പോഴെങ്ങിനെ പ്രശ്നമായി മാറിയെന്നാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ചോദിക്കുന്നത്. അതേസമയം ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ വക്താക്കളും സ്കൂളിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ജര്‍മ്മനിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ലോവര്‍ സാക്സണിലെ മെത്രാനായ ഫെലിക്സ് ബെര്‍ണാര്‍ഡ് പറഞ്ഞു. യേശുവിനെ ആഗമനത്തെ വിളിച്ചോതുന്ന കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത് ഒരു മതപരമായ ചടങ്ങല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്രിസ്ത്യന്‍ രാജ്യത്ത് ക്രിസ്തുമസ് കാലത്ത് കരോള്‍ ഗാനങ്ങള്‍ പാടരുതെന്ന് പറയുന്നത് യുക്തിഹീനമാണെന്നു സഹായക മെത്രാനായ നിക്കോളാസ് ഷ്വെര്‍ഡ്ഫെജറും പറഞ്ഞു.
Image: /content_image/News/News-2017-12-23-07:22:32.jpg
Keywords: ജര്‍മ്മ
Content: 6725
Category: 9
Sub Category:
Heading: പീറ്റർ ചേരാനല്ലൂരൂം മിന്മിനിയും നേതൃത്വം നൽകുന്ന ക്രിസ്മസ് സ്നേഹ സങ്കീർത്തനം ഡിസംബർ 27നു മാഞ്ചസ്റ്ററിൽ
Content: ഈ ക്രിസ്മസ് ആഘോഷ വേളയിൽ ബെത്‌ലഹേമിലെ മഞ്ഞുപെയ്യുന്ന രാവിൽ അത്യുന്നതങ്ങളിൽ സ്തുതി പാടിയ മാലാഖാമാരൊപ്പം ക്രിസ്തീയ സംഗീത സംവിധാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരൂം തെന്നിന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയും നേതൃത്വം നൽകുന്ന ഒരു ക്രിസ്മസ് സ്നേഹ സങ്കീർത്തനം ഡിസംബർ 27 നു മാഞ്ചസ്റ്ററിൽ. 2009 ൽ റെക്സ് ബാൻഡ് മ്യൂസിക്കൽ പ്രോഗ്രാമിനു ശേഷം ആദ്യമായാണ് Wythenshawe Forum centre ൽ ക്രിസ്തീയ ഗാനസന്ധ്യ സംഘടിപ്പിക്കുന്നത് എന്നുള്ളത് ഈ പരിപാടിയുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ്. മാഞ്ചെസ്റ്ററിലും പരിസരങ്ങളിലുമുള്ള ഗായക സംഘങ്ങൾ ആലപിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങളോടെ വൈകിട്ട് 4:30 ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ കെ‌ജെ നിക്സൺ, സുനിൽ കൈതാരം, ബിജു കൈതാരം, നൈഡിൻ പീറ്റർ തുടങ്ങിയവരും പങ്കെടുക്കുന്നു. കൂടാതെ ജീസസ് യൂത്ത് യു‌കെയൂടെ മ്യൂസിക് ടീമിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഗാനങ്ങളും കൂടിച്ചേരുമ്പോൾ 27 ആം തിയതി ഒരു സ്വർഗീയ സന്ധ്യയുടെ തികച്ചും വേറിട്ട ഒരു അനുഭവം ആയിരിക്കും യു‌കെമലയാളികൾക്ക് സമ്മാനിക്കുക എന്നതുറപ്പാണ്. 2500 ഓളം ക്രിസ്തീയഭക്തിഗാനങ്ങൾക്കു ഈണമിട്ട പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനാണു പീറ്റർ ചേരാനല്ലൂർ. അനുഭവങ്ങളും സാക്ഷ്യങ്ങളും, ആത്മീയ ഗാനാലാപങ്ങളും കൊണ്ട് അതിസമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും ഒരു ക്രിസ്മസ് സ്നേഹസംഗീർത്തനം.നിർധനരും അനാഥരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജീസസ്‌ യൂത്തിന്റെ Outreach Child Support നു വേണ്ടിയുള്ള ധനശേഖരണവും ഈ പ്രോഗ്രാമിലൂടെ സംഘാടർ ലക്ഷ്യമിടുന്നു. കുട്ടികളുടെ സ്റ്റാളും കൂടാതെ മിതമായ നിരക്കിൽ വിവിധ ഹോട്ടൽ ആൻഡ് കാറ്ററിങ്ങുകാർ സ്പോൺസർ ചെയ്തിരിക്കുന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണവും Outreach Child Supportനു വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. കുട്ടികളുടെ സ്റ്റാളും കൂടാതെ മിതമായ നിരക്കിൽ വിവിധ ഹോട്ടൽ ആൻഡ് കാറ്ററിങ്ങുകാർ സ്പോൺസർ ചെയ്തിരിക്കുന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണവും Outreach Child Supportനു വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. ആസ്വാദനത്തിന്റെ വേറിട്ട ഒരു അനുഭവം ആത്മീയതയിലൂടെ ഒരുക്കുന്ന വേദിയിലേക്ക് നിങ്ങളെല്ലാവരെയും ജീസസ് യൂത്ത് North Region സ്വാഗതം ചെയുന്നു. വിശാലമായ കാർ പാർക്കിങ്ങോട് കൂടിയ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട് #{red->none->b->പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്: ‍}# Wythenshawe Forum centre <br> Simonsway <br> Manchester <br> M22 5RX #{red->none->b->ടിക്കറ്റുകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും: ‍}# മാഞ്ചസ്റ്റർ റോയ് ചാക്കോ 07877418465 , സിബി ജെയിംസ് 07886670128 <br> ഷെഫീൽഡ് Dr. നവീൻ ജോൺ 07920836298 <br> ബോൾട്ടൺ അജയ് എഡ്ഗർ 07883081814 <br> ലിവർപൂൾ റെജി ചെറിയാൻ 07479540526
Image: /content_image/Events/Events-2017-12-23-08:16:01.jpg
Keywords: മാഞ്ചസ്
Content: 6726
Category: 18
Sub Category:
Heading: ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടി പിഒസിയില്‍ വിവാഹ ഒരുക്ക കോഴ്‌സ്
Content: കൊച്ചി: കേരളസഭയില്‍ ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സ് കെസിബിസി തലത്തില്‍ സഭ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചു. കേരള കത്തോലിക്കാസഭയില്‍ ആദ്യമായിട്ടാണ് സഭാതലത്തില്‍ ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് തുടക്കം ഇടുന്നത്. ബധിരരും മൂകരും ആയിട്ടുള്ള അകത്തോലിക്കാരായ യുവതീയുവാക്കള്‍ക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഈ കോഴ്‌സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍ ആണ് ഇതിന് നേതൃത്വം നല്കുന്നത്. 2018 ല്‍ ഏപ്രില്‍ നവംബര്‍ മാസങ്ങളിലാണ് ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഫാ പോള്‍ മാടശേരി, സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍, ഫാ. ബിജു (ഹോളിക്രാസ് കോട്ടയം) ഫാ. അഗസ്റ്റ്യന്‍ കല്ലേലി (എറണാകുളം), ഫാ. പ്രയേഷ് (തലശേരി) ഫാ. ജോഷി മയ്യാറ്റില്‍ (കൊച്ചി), ഫാ. ഡിക്‌സണ്‍ ഫെര്‍ണാണ്ടസ് (വരാപ്പുഴ), സിസ്റ്റര്‍ അഭയ എഫ്.സി.സി, സിസ്റ്റര്‍ സ്മിത എ.എസ.്എം.ഐ, ഡോ. ടോണി ജോസഫ്, ഡോ. റെജു വര്‍ഗീസ്, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ അടങ്ങുന്ന ടീം ആയിരിക്കും ക്ലാസുകള്‍ നയിക്കുന്നത്. വിവാഹം സ്‌നേഹിക്കാനുള്ള വിളി, ലൈംഗികത സ്‌നേഹത്തിന്റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തിക ഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ -പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും പ്രഗത്ഭരുടെ ക്ലാസുകള്‍. (ബന്ധപ്പെടേണ്ട നമ്പര്‍: 9995028229, 9495812190)
Image: /content_image/India/India-2017-12-23-08:30:06.jpg
Keywords: പിഒസി