category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീറ്റർ ചേരാനല്ലൂരൂം മിന്മിനിയും നേതൃത്വം നൽകുന്ന ക്രിസ്മസ് സ്നേഹ സങ്കീർത്തനം ഡിസംബർ 27നു മാഞ്ചസ്റ്ററിൽ
Contentഈ ക്രിസ്മസ് ആഘോഷ വേളയിൽ ബെത്‌ലഹേമിലെ മഞ്ഞുപെയ്യുന്ന രാവിൽ അത്യുന്നതങ്ങളിൽ സ്തുതി പാടിയ മാലാഖാമാരൊപ്പം ക്രിസ്തീയ സംഗീത സംവിധാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരൂം തെന്നിന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയും നേതൃത്വം നൽകുന്ന ഒരു ക്രിസ്മസ് സ്നേഹ സങ്കീർത്തനം ഡിസംബർ 27 നു മാഞ്ചസ്റ്ററിൽ. 2009 ൽ റെക്സ് ബാൻഡ് മ്യൂസിക്കൽ പ്രോഗ്രാമിനു ശേഷം ആദ്യമായാണ് Wythenshawe Forum centre ൽ ക്രിസ്തീയ ഗാനസന്ധ്യ സംഘടിപ്പിക്കുന്നത് എന്നുള്ളത് ഈ പരിപാടിയുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ്. മാഞ്ചെസ്റ്ററിലും പരിസരങ്ങളിലുമുള്ള ഗായക സംഘങ്ങൾ ആലപിക്കുന്ന ക്രിസ്മസ് കരോൾ ഗാനങ്ങളോടെ വൈകിട്ട് 4:30 ആരംഭിക്കുന്ന സംഗീത സന്ധ്യയിൽ കെ‌ജെ നിക്സൺ, സുനിൽ കൈതാരം, ബിജു കൈതാരം, നൈഡിൻ പീറ്റർ തുടങ്ങിയവരും പങ്കെടുക്കുന്നു. കൂടാതെ ജീസസ് യൂത്ത് യു‌കെയൂടെ മ്യൂസിക് ടീമിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഗാനങ്ങളും കൂടിച്ചേരുമ്പോൾ 27 ആം തിയതി ഒരു സ്വർഗീയ സന്ധ്യയുടെ തികച്ചും വേറിട്ട ഒരു അനുഭവം ആയിരിക്കും യു‌കെമലയാളികൾക്ക് സമ്മാനിക്കുക എന്നതുറപ്പാണ്. 2500 ഓളം ക്രിസ്തീയഭക്തിഗാനങ്ങൾക്കു ഈണമിട്ട പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനാണു പീറ്റർ ചേരാനല്ലൂർ. അനുഭവങ്ങളും സാക്ഷ്യങ്ങളും, ആത്മീയ ഗാനാലാപങ്ങളും കൊണ്ട് അതിസമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും ഒരു ക്രിസ്മസ് സ്നേഹസംഗീർത്തനം.നിർധനരും അനാഥരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജീസസ്‌ യൂത്തിന്റെ Outreach Child Support നു വേണ്ടിയുള്ള ധനശേഖരണവും ഈ പ്രോഗ്രാമിലൂടെ സംഘാടർ ലക്ഷ്യമിടുന്നു. കുട്ടികളുടെ സ്റ്റാളും കൂടാതെ മിതമായ നിരക്കിൽ വിവിധ ഹോട്ടൽ ആൻഡ് കാറ്ററിങ്ങുകാർ സ്പോൺസർ ചെയ്തിരിക്കുന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണവും Outreach Child Supportനു വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. കുട്ടികളുടെ സ്റ്റാളും കൂടാതെ മിതമായ നിരക്കിൽ വിവിധ ഹോട്ടൽ ആൻഡ് കാറ്ററിങ്ങുകാർ സ്പോൺസർ ചെയ്തിരിക്കുന്ന ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണവും Outreach Child Supportനു വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക. ആസ്വാദനത്തിന്റെ വേറിട്ട ഒരു അനുഭവം ആത്മീയതയിലൂടെ ഒരുക്കുന്ന വേദിയിലേക്ക് നിങ്ങളെല്ലാവരെയും ജീസസ് യൂത്ത് North Region സ്വാഗതം ചെയുന്നു. വിശാലമായ കാർ പാർക്കിങ്ങോട് കൂടിയ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട് #{red->none->b->പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്: ‍}# Wythenshawe Forum centre
Simonsway
Manchester
M22 5RX #{red->none->b->ടിക്കറ്റുകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും: ‍}# മാഞ്ചസ്റ്റർ റോയ് ചാക്കോ 07877418465 , സിബി ജെയിംസ് 07886670128
ഷെഫീൽഡ് Dr. നവീൻ ജോൺ 07920836298
ബോൾട്ടൺ അജയ് എഡ്ഗർ 07883081814
ലിവർപൂൾ റെജി ചെറിയാൻ 07479540526
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-23 13:47:00
Keywordsമാഞ്ചസ്
Created Date2017-12-23 13:46:01