Contents

Displaying 6361-6370 of 25124 results.
Content: 6667
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദര്‍ശനം തുണയായി: ബംഗ്ലാദേശില്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ കര്‍ശനമാക്കി
Content: ധാക്ക: ഫ്രാൻസിസ് പാപ്പയുടെ ബംഗ്ലാദേശിലെ സന്ദർശനത്തിന് ശേഷവും ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. തലസ്ഥാന നഗരിയായ ധാക്കയിൽ മാത്രം എഴുപത്തിയഞ്ചിലധികം ദേവാലയങ്ങളുണ്ട്. ക്രിസ്തുമസ് അനുബന്ധ സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമാല്‍ പറഞ്ഞു. മാർപാപ്പയുടെ സന്ദർശനത്തിന് സജ്ജമാക്കിയ സുരക്ഷ ക്രിസ്തുമസ് ആഘോഷങ്ങളുടെ വേളയിലും നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാപ്പയുടെ സന്ദര്‍ശനത്തിന് പൂർണ പിന്തുണ നൽകിയ ബംഗ്ലാദേശ് ഭരണകൂടത്തിന് സഭാനേതൃത്വം നന്ദി അറിയിച്ചു. സഭയുടെ കൃതജ്ഞത അറിയിക്കാന്‍ മുപ്പതോളം ക്രൈസ്തവ നേതാക്കന്മാരാണ് ബുധനാഴ്ച ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ ക്രൈസ്തവ ആരാധനാലയങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നു അദ്ദേഹം പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. മുസ്ളിം രാഷ്ട്രമായ ബംഗ്ലാദേശിൽ ഒരു ശതമാനത്തിൽ താഴെയാണ് ക്രൈസ്തവ ജനസംഖ്യ. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവേചനവും ആക്രമണങ്ങളും ദിനംതോറും വർദ്ധിച്ചു വരികയാണ്. ഈയവസരത്തിലായിരിന്നു മാർപാപ്പയുടെ സന്ദർശനം. വിശ്വാസികളുമായി സംവദിച്ച പാപ്പ സമാധാന സ്ഥാപനത്തിനു ആഹ്വാനം നല്‍കുകയും മതസൗഹാർദ അന്തരീക്ഷത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. കത്തോലിക്കരെ കൂടാതെ മറ്റ് മതസ്ഥരും മാർപാപ്പയുടെ സന്ദർശനത്തിൽ സംബന്ധിച്ചിരുന്നു. മാര്‍പാപ്പയുടെ സന്ദർശനത്തെ തുടര്‍ന്നു രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാട് പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്.
Image: /content_image/News/News-2017-12-16-10:47:36.jpg
Keywords: ബംഗ്ലാ
Content: 6668
Category: 1
Sub Category:
Heading: സമാധാനത്തിന്റെ ദൂതന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തിയിലുമെല്ലാം ദൈവകാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം വിതറുന്ന, ലോകം സമാധാനത്തിന്റെ ദൂതന്‍ എന്നു വിശേഷിപ്പിക്കുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാള്‍. മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഇത്തവണയും വത്തിക്കാനില്‍ ഇല്ല. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. സഭയ്ക്ക് കരുണയുടെ മനോഭാവം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കരുണയുടെ മഹാജൂബിലി വര്‍ഷം പ്രഖ്യാപിക്കുവാനും കാരുണ്യത്തിന്റെ വലിയ ഇടയന്‍ മറന്നിരുന്നില്ല. ജൂബിലി വര്‍ഷം സമാപിച്ചെങ്കിലും മാസത്തില്‍ ഒരിക്കല്‍ "കരുണയുടെ വെള്ളി" ആചരണം പാപ്പ ഇന്നും തുടരുകയാണ്. ഇന്ന് പാപ്പയുടെ ജന്മദിനത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകമായി ഫ്രാന്‍സിസ് പാപ്പയെയും സ്മരിക്കാം. #{red->none->b->പാവങ്ങളുടെ ഇടയനായ, സമാധാനത്തിന്റെ ദൂതനായ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}#
Image: /content_image/News/News-2017-12-17-05:03:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 6669
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചെന്ന വാര്‍ത്തയെ നിഷേധിച്ച് നസ്രത്ത് മേയര്‍
Content: നസ്രത്ത്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയില്‍ പ്രതിഷേധിച്ച് നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള പ്രചാരണങ്ങളെ നിഷേധിച്ച് നസ്രത്ത് മേയര്‍ അലി സലാം. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നസ്രത്തില്‍ ക്രിസ്തുമസ് ആഘോഷം നടക്കുമെന്ന്‍ അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഈ വര്‍ഷവും നൃത്തം ചെയ്തും ഗാനം ആലപിച്ചുമുള്ള പരമ്പരാഗത ക്രിസ്തുമസ് ആഘോഷം നസ്രത്തില്‍ നടക്കുമെന്ന് മേയര്‍ വ്യക്തമാക്കി. നേരത്തേ, നസ്രത്തിലെ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചെന്നും യുഎസിന്റെ ജറുസലം തീരുമാനത്തില്‍ തങ്ങള്‍ അതൃപ്തരാണെന്നും നഗര വക്താവ് പറഞ്ഞായുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വിഷയത്തില്‍ ഉടനെ തന്നെ പ്രതികരണവുമായി മേയര്‍ രംഗത്തെത്തുകയായിരിന്നു. എ.ഡി. 600-ഓടെയാണ് ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ നസ്രത്ത് ശ്രദ്ധനേടിയത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്ന നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ലോകപ്രശസ്തമാണ്.
Image: /content_image/News/News-2017-12-17-05:44:17.JPG
Keywords: ഇസ്രായേ, ക്രിസ്തുമസ്
Content: 6670
Category: 18
Sub Category:
Heading: വിശക്കുന്നവന്റെ വിലയറിയുന്ന 'അഞ്ചപ്പം' ഇനി റാന്നിയിലും
Content: റാന്നി: അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ബൈബിള്‍ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണപ്പൊതികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഞ്ചപ്പം ട്രസ്റ്റിന്റെ രണ്ടാമത്തെ ഭക്ഷണശാല ഇനി റാന്നിയിലും. ഭക്ഷണശാല ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. റാന്നി പോസ്റ്റ് ഓഫീസിനു സമീപം കുളക്കാട്ടുവേലില്‍ ബില്‍ഡിംഗ്‌സില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് റാന്നിയിലെ അഞ്ചപ്പം ഭക്ഷണശാലയുടെ ഉദ്ഘാടനം. ഒരു ഊണിന് 25 രൂപയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക നിക്ഷേപിക്കാം. എന്നാല്‍, വിശക്കുന്നവന് പണമില്ലെന്ന കാരണത്താല്‍ ഇവിടെ ഭക്ഷണം നിഷേധിക്കില്ല. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ കൂടി താത്പര്യാര്‍ഥമാണ് ഫാ.ബോബി ജോസ് കട്ടിക്കാടനും ഒരുപറ്റം മനുഷ്യസ്‌നേഹികളും ചേര്‍ന്ന് 2016 ഒക്ടോബറില്‍ കോഴഞ്ചേരിയില്‍ അഞ്ചപ്പം ഭക്ഷണശാല തുടങ്ങിയത്.
Image: /content_image/India/India-2017-12-17-06:35:11.jpg
Keywords: അഞ്ചപ്പം
Content: 6671
Category: 18
Sub Category:
Heading: വര്‍ഗീയ ഫാസിസ പ്രവണത: കെ‌സി‌ബി‌സി മേഖലാ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി
Content: കോട്ടയം: കേരള കത്തോലിക്കാ സഭയുടെ അജപാലനകേന്ദ്രമായ പി.ഒ.സിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖല സമ്മേളനം വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയ ഫാസിസ പ്രവണതകളില്‍ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്തി. കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയില്‍ ചേര്‍ന്ന കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെസിബിസി ജനറല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെയും പൊതുസമൂഹത്തിന്റെയും സമഗ്രവളര്‍ച്ചയില്‍ കത്തോലിക്കാ സഭ കാലാകാലങ്ങളില്‍ നല്കിയ സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സുവിശേഷചൈതന്യത്തിനു സാക്ഷ്യം നല്കാന്‍ സഭയ്ക്കു കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. വ്യക്തിഗത സഭകള്‍ തനിമയും പാരമ്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരമ്പര്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമിതി സെക്രട്ടറിമാരും നേതൃത്വം നല്കി. ജനറല്‍ കണ്‍വീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍നിന്നും 300ലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-12-17-07:03:02.jpg
Keywords: കെ‌സി‌ബി‌സി
Content: 6672
Category: 1
Sub Category:
Heading: ജോര്‍ദാന്‍ രാജാവ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കും: ജറുസലേം വിഷയം ചര്‍ച്ചയായേക്കും
Content: വത്തിക്കാന്‍ സിറ്റി: ജോര്‍ദാനിലെ അബ്ദുള്ള രാജാവ് അടുത്തയാഴ്ച വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം നടക്കുന്ന കൂടിക്കാഴ്ചയെ ലോകം ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജറുസലേമിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ജറുസലേം പ്രഖ്യാപനവും തുടര്‍ന്നുള്ള സ്ഥിതിവിശേഷം കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായേക്കും. എന്നാല്‍ ഇതു സംബന്ധിച്ച സൂചനകളൊന്നും വത്തിക്കാന്‍ നല്കിയിട്ടില്ല. ജറുസലേമിലെ മുസ്ലീം ആരാധനാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ് അബ്ദുള്ള രാജാവ്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ദാന്‍ രാജാവും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തിയേക്കും.
Image: /content_image/India/India-2017-12-17-08:58:01.jpg
Keywords: ഫ്രാന്‍സിസ്
Content: 6673
Category: 18
Sub Category:
Heading: സത്‌നയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതിന് വൈദികര്‍ക്ക് വിലക്ക്
Content: സത്ന: കഴിഞ്ഞ ദിവസം വൈദികര്‍ക്കുനേരേ ആക്രമണവും വാഹനം കത്തിക്കലും വ്യാജക്കേസെടുക്കലുമുണ്ടായ മധ്യപ്രദേശിലെ സത്‌നയില്‍ സാമൂഹിക പ്രവര്‍ത്തനത്തിന് വൈദികര്‍ക്ക് വിലക്ക്. സേവനവുമായി ഗ്രാമങ്ങളിലേക്കു പോകരുതെന്നാണ് സത്‌ന സെന്റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരിയിലെ വൈദികരോടും വൈദിക വിദ്യാര്‍ഥികളോടും പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ബുംകാര്‍ ഗ്രാമത്തില്‍ വൈദികരുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു സത്‌ന പോലീസിന്റെ മുന്നറിയിപ്പ്. ഇനി അത്തരം വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പോ ആക്രമണമോ ഉണ്ടായാല്‍ സംരക്ഷണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഗ്രാമങ്ങളിലേക്കു പോകരുതെന്നുമാണു പോലീസ് നിലപാട്. പല കേന്ദ്രങ്ങളില്‍നിന്നും തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ധമുണ്ടെന്നും പോലീസ് പറയുന്നു. സത്‌നയില്‍ മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഇവിടത്തെ ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. സത്‌ന രൂപതയിലെയും വിവിധ സന്യാസ സമൂഹങ്ങളിലെയും വൈദികരും സെമിനാരി വിദ്യാര്‍ഥികളും ഓരോ ആഴ്ചയിലും നിശ്ചിത ദിവസങ്ങളില്‍ സാമൂഹ്യസേവനത്തിന് എത്താറുണ്ട്. ഇതിനാണ് അധികാരികള്‍ കൂച്ചുവിലങ്ങു ഇട്ടിരിക്കുന്നത്. അതേസമയം വൈദികരുടെ കാര്‍ കത്തിച്ച ഒരു ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
Image: /content_image/News/News-2017-12-17-10:39:38.jpg
Keywords: സത്ന
Content: 6674
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളിയില്‍ ചാവേര്‍ ആക്രമണം: എട്ടുപേര്‍ കൊല്ലപ്പെട്ടു
Content: കറാച്ചി∙ പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റ സർഗൂണ്‍ റോഡിലെ മെത്തഡിസ്റ്റ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ മുപ്പതിലധികം പേർക്കു പരുക്കുണ്ട്. ഞായറാഴ്ചത്തെ പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നതിനിടെ ഭീകരർ പള്ളിക്കകത്ത് സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ഇരുവരും മരിച്ചു. അക്രമം നടക്കുമ്പോള്‍ മുന്നൂറോളം വിശ്വാസികള്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു. പള്ളിയുടെ പ്രവേശന കവാടത്തിനു സമീപം ഒരു ഭീകരനെ പൊലീസ് വെടിവച്ചിട്ടെങ്കിലും മറ്റൊരാൾ പള്ളിയിലേക്കു ഓടിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനിടെ രണ്ടു ഭീകരർ രക്ഷപ്പെട്ടെന്നും ഇവരെ പിന്തുടർന്ന് വധിച്ചുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2014ലെ പെഷാവർ സ്കൂൾ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിനു തൊട്ടടുത്ത ദിവസമാണ് ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. 200 മില്യണ്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ഒന്നര ശതമാനം മാത്രമാണ് ക്രൈസ്തവര്‍. രാജ്യത്തെ ക്രൈസ്തവര്‍ ഇസ്ലാം മതവിശ്വാസികളില്‍ നിന്ന് നിരവധിയായ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാന് നാലാം സ്ഥാനമാണ്.
Image: /content_image/News/News-2017-12-17-12:13:27.jpg
Keywords: പാക്കി
Content: 6675
Category: 1
Sub Category:
Heading: ജന്മദിനം കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ എണ്‍പത്തിയൊന്നാം ജന്‍മദിനം കുഞ്ഞുങ്ങളോടൊടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്ത ഡിസ്പെന്‍സറിയിലെ രോഗികളായ കുഞ്ഞുങ്ങളോടൊപ്പമാണ് പാപ്പ തന്റെ ജന്‍മദിനം അവിസ്മരണീയമാക്കിയത്. ഉച്ചയ്ക്ക് 12-മണിക്ക് വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം പതിവുള്ള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പാപ്പ സന്ദേശം നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന്, വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. മാര്‍പാപ്പയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരാന്‍ കുട്ടികളും തീര്‍ത്ഥാടകരുമായി 25,000 പേരാണ് വത്തിക്കാനിലെത്തിയത്. ഉണ്ണിയേശുവിനെ ഒഴിവാക്കിയുള്ള ക്രിസ്തുമസ് ആഘോഷം അര്‍ത്ഥശൂന്യമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. പിന്നീട് 13 അടി നീളമുള്ള ഭീമന്‍ പിസ കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പ മുറിച്ചു. ഇതിനിടെ ഭൂഗോളം തോളിലേറ്റി ബാഗും പിടിച്ചു നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് ഒരു ബേക്കറി അദ്ദേഹത്തിനു സമ്മാനിച്ചു. ഇറ്റലിയിലെ പ്രമുഖ ഗ്രാഫിറ്റി കലാകാരന്‍ മൗരോ പല്ലോറ്റയാണ് കേക്ക് തയാറാക്കിയത്.
Image: /content_image/News/News-2017-12-18-04:18:54.jpg
Keywords: പാപ്പ
Content: 6676
Category: 1
Sub Category:
Heading: ജന്മദിനം കുഞ്ഞുങ്ങളോടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ എണ്‍പത്തിയൊന്നാം ജന്‍മദിനം കുഞ്ഞുങ്ങളോടൊടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്ത ഡിസ്പെന്‍സറിയിലെ രോഗികളായ കുഞ്ഞുങ്ങളോടൊപ്പമാണ് പാപ്പ തന്റെ ജന്‍മദിനം അവിസ്മരണീയമാക്കിയത്. ഉച്ചയ്ക്ക് 12-മണിക്ക് വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം പതിവുള്ള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പാപ്പ സന്ദേശം നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന്, വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. മാര്‍പാപ്പയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരാന്‍ കുട്ടികളും തീര്‍ത്ഥാടകരുമായി 25,000 പേരാണ് വത്തിക്കാനിലെത്തിയത്. ഉണ്ണിയേശുവിനെ ഒഴിവാക്കിയുള്ള ക്രിസ്തുമസ് ആഘോഷം അര്‍ത്ഥശൂന്യമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു. പിന്നീട് 13 അടി നീളമുള്ള ഭീമന്‍ പിസ കുട്ടികള്‍ക്കൊപ്പം മാര്‍പാപ്പ മുറിച്ചു. ഇതിനിടെ ഭൂഗോളം തോളിലേറ്റി ബാഗും പിടിച്ചു നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് ഒരു ബേക്കറി അദ്ദേഹത്തിനു സമ്മാനിച്ചു. ഇറ്റലിയിലെ പ്രമുഖ ഗ്രാഫിറ്റി കലാകാരന്‍ മൗരോ പല്ലോറ്റയാണ് കേക്ക് തയാറാക്കിയത്.
Image: /content_image/News/News-2017-12-18-04:31:37.jpg
Keywords: പാപ്പ